ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 17, 2017

ന​മു​ക്ക് കൂ​ട്ട് ന​മ്മ​ള്‍​ മാ​ത്രം - ശുഭചിന്ത,


അമൃതവാണി
amruthaആരും ആര്‍ക്കും കൂട്ടല്ല. നമുക്ക് കൂട്ട് നമ്മള്‍ മാത്രം, നമ്മിലെ ഈശ്വര തത്വം മാത്രം’ ഇതാണ് ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്.

മനസ്സിന്റെ സൂക്ഷ്മമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവം അറിഞ്ഞു ജീവിക്കാന്‍ ആത്മീയത നമ്മളെ സഹായിക്കും. നല്ലവണ്ണം നീന്താന്‍ അറിയാവുന്നവര്‍ക്ക് കടലിലെ തിരമാലകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നത് ആനന്ദകരമായ ഒരനുഭവമാണ്.

എന്നാല്‍, നീന്തല്‍ അറിയാത്തവര്‍ കടലില്‍ ഇറങ്ങിയാല്‍ അത് സുഖകരമായ ഒരനുഭവമായിരിക്കില്ല. എന്നു മാത്രമല്ല, ചിലപ്പോള്‍ തിരമാലകളില്‍പ്പെട്ട് മുങ്ങിപ്പോകാനും സാദ്ധ്യതയുണ്ട്. ചെറുതും വലുതും ഭീമാകാരവുമായ തിരമാലകള്‍ നിരന്തരം അലയടിക്കുന്ന ഒരു മഹാസമുദ്രം പോലെയാണ് ഈ ലോകം.

No comments:

Post a Comment