ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, August 31, 2014

ദൈവത്തിനോട് പരാതി പറയും മുമ്പേ…

HAre Krishna!

ദൈവത്തിനോട് പരാതി പറയും മുമ്പേ…

എത്രയോ കാര്യങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിച്ചു;പക്ഷേ ദൈവം കേള്‍ക്കുന്നില്ല, കാണുന്നില്ല.

1. വസിക്കാന്‍ വീടും, ആഹാരം സൂക്ഷിക്കാന്‍ ഫ്രിഡ്ജും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.

2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.

3. രാവിലെ ഉണര്‍ന്ന്, ക്ഷീണത്തെ ഗണിക്കാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ നിങ്ങള്‍ ഭാഗ്യവാന്മാര്‍. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.

4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍ തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. ഏകദേശം 5000 ലക്ഷം പേരാണ് ഈ ദുരന്തങ്ങള്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത 300 കോടി നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.

6. തല ഉയര്‍ത്തിപ്പിടിച്ച്, മന്ദഹാസത്തോടെ ഈ ജീവിതഭാഗ്യം തന്ന ദൈവത്തിന് നന്ദിയും പറഞ്ഞ് നിങ്ങള്‍ ജീവിക്കുന്നെങ്കില്‍, ഭാഗ്യവാന്മാര്‍, കാരണം ഭൂരിഭാഗം ജനങ്ങളും ഈ നന്ദി പ്രകടിപ്പിക്കാറില്ല.

7. ഇന്നലെ ഇന്നും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ. ഈശ്വരനിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തുവോ? എങ്കില്‍ ഭാഗ്യവാന്മാര്‍ വളരെ ചുരുക്കം ചിലരെ ഇതൊക്കെ ചെയ്യാറുള്ളു. ലോകത്ത് 200 കോടി ജനങ്ങള്‍ വായിക്കാനും പരാതി പറയാനും അറിയില്ല.

ഇനി ഈശ്വരനോട് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ ഭാഗ്യം കൂടി ഓര്‍മ്മിക്കണേ.

നമുക്കില്ലാത്തതിനെ കുറിച്ചല്ല, ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം ഈശ്വനോടുനന്ദി പറയാന്‍.

ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്നവനും ഐസ്ക്രീമിനായി നിലവിളിക്കുന്നവനും തമ്മില്‍ വ്യത്യാസമില്ലേ?

Friday, August 29, 2014

ഗോകുലാഷ്ടമി

*ഇന്ന് ഗോകുലാഷ്ടമി .
(വ്യത്യാസം വന്നതെങ്ങനെ ?)

കേരളത്തിന്‌ പുറത്തുള്ള സംസ്ഥാനങ്ങളിൽ ഇന്നലെയും ഇന്നുമായാണ് ഗോകുലാഷ്ടമി ആഘോഷിക്കുന്നത് .
ചിലർ "അഷ്ടമി" തിഥി നോക്കിയും ചിലർ "രോഹിണി" നക്ഷത്രം നോക്കിയുമാണ് ഇത് കണക്കാക്കുന്നത് .
എന്നാൽ നമ്മൾ കേരളീയർ "അഷ്ടമി രോഹിണി" ആഘോഷിക്കുന്നത് സെപ്റ്റംബർ 15 തിങ്കളാഴ്ചയാണ്.
സാധാരണയായി മലയാളികൾ പിറന്നാൾ, മാസത്തിൽ രണ്ടു വന്നാൽ രണ്ടാമത്തെതാണല്ലോ ആഘോഷിക്കാറു ള്ളത് -ഇത് തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം .കൂടാതെ അഷ്ടമിയും രോഹിണിയും കൂടി വരുന്ന ദിവസമാണ് "അഷ്ടമി രോഹിണി" -കണ്ണന്ടെ ജന്മ ദിനമായി ആഘോഷിക്കുന്നത് .
ഗുരുവായൂരും ഉഡുപിയും "അഷ്ടമി രോഹിണി" ആഘോഷം സെപ്റ്റംബർ 15 നു തന്നെ .

*ഇനി ഗുരുവായൂരിലെ വിഗ്രഹത്തിനെ കുറിച്ച് 2 വാക്ക് ...

അതി വിശിഷ്ഠമായ "പതഞ്ജല ശില " യിൽ നിർമ്മിതമായ ഈ വിഗ്രഹം മഹാ വിഷ്ണു വൈകുണ്Oത്തിൽ ആരാധിച്ചിരുന്നതാണ് ....വിഷ്ണു അത് ബ്രഹ്മാവിന് കൈമാറി .
കാലങ്ങളായി ബ്രഹ്മാവിനെ ആരാധിച്ചിരുന്ന സുതപ മഹാരാജാവിനും പത്നിക്കും ബ്രഹ്മാവ്‌ അത് കൈമാറി.കാലങ്ങളായി പുത്ര ദുഃഖം അനുഭവിച്ചിരുന്ന സുതപ മഹാരാജാവിനു ഈ വിഗ്രഹത്തെ ആരാധിക്കാൻ ഉപദേശവും നൽകി .
അപ്രകാരം ചെയ്ത അവരിൽ സംപ്രീതനായ മഹാ വിഷ്ണു പ്രത്യക്ഷനായി അനുഗ്രഹം നല്കി --3 ജന്മത്തിലായി 3 വ്യത്യസ്ഥ രൂപത്തിൽ അവർക്ക് പുത്രനായി ജനിക്കാം എന്ന് വാക്ക് നല്കി .....അങ്ങനെ അവർക്ക് ആ ദിവ്യ വിഗ്രഹം ഈ 3 ജന്മത്തിലും ആരാധിക്കാൻ ഭാഗ്യം സിദ്ധിച്ചു .
*ആദ്യ അവതാരം "പ്രശ്നിഗർഭ"നായി ആയിരുന്നു . "പ്രശ്നിഗർഭൻ" ലോകത്തിനു ബ്രഹ്മചാര്യ വൃതം ഉപദേശിച്ചു.
*അദിതി -കശ്യപന്ടെ പുത്രനായ വാമനനായി അടുത്ത അവതാരമെടുത്തു രണ്ടാമത് .
*മൂന്നാമത് ദേവകി -വസുദേവരുടെ 8 ആമത്തെ പുത്രനായ ശ്രീ കൃഷ്നായി ആയിരുന്നു .

ആ വിഗ്രഹം കൃഷ്ണൻ അവതാര സമയത്ത് ദ്വാരകയിൽ പ്രതിഷ്ഠിച്ചു ആരാധിച്ചു പോന്നു എന്ന് വിശ്വാസം .
തന്ടെ അവതാര ദൗത്യം പൂർത്തിയാക്കി "പരംധാമ"ത്തിലേക്ക് യാത്രയാവുന്ന സമയം ഈ വിഗ്രഹം കൃഷ്ണൻ
തന്ടെ പ്രിയപ്പെട്ട ശിഷ്യനായ ഉദ്ധവരെ ഏൽപ്പിച്ചു .ഉദ്ധവരുടെ "ഗുരു"വായ ബ്രഹസ്പതിയും "വായു"വും കൂടി അത് പ്രതിഷ്ഠിച്ചതുകൊണ്ട്‌ "ഗുരുവായൂരപ്പൻ" ആയി .... സ്ഥലപ്പേര് "ഗുരുവായൂർ" എന്നും ..

"Vladimir Putin's speech - SHORTEST SPEECH EVER.

"Vladimir Putin's speech - SHORTEST SPEECH EVER.

On August 04, 2013, Vladimir Putin, the Russian president, addressed the Duma, (Russian Parliament), and gave a speech about the tensions with minorities in Russia:

"In Russia, live like Russians. Any minority, from anywhere, if it wants to live in Russia, to work and eat in Russia, it should speak Russian, and should respect the Russian laws. If they prefer Sharia Law, and live the life of Muslim's then we advise them to go to those places where that's the state law.
"Russia does not need Muslim minorities. Minorities need Russia, and we will not grant them special privileges, or try to change our laws to fit their desires, no matter how loud they yell 'discrimination'. We will not tolerate disrespect of our Russian culture. We better learn from the suicides of America, England, Holland and France, if we are to survive as a nation. The Muslims are taking over those countries and they will not take over Russia. The Russian customs and traditions are not compatible with the lack of culture or the primitive ways of Sharia Law and Muslims.
"When this honorable legislative body thinks of creating new laws, it should have in mind the Russian national interest first, observing that the Muslims Minorities Are Not Russians."
The politicians in the Duma gave Putin a five minute standing ovation.
If you keep this to yourself, you are part of the problem!"

Wednesday, August 27, 2014

കവിത: കണ്ണട രചന: മുരുഗന്‍ കാട്ടാക്കട

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
കാതുകള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകള്‍ ഉടഞ്ഞ് ചിതറും നാദം
പന്നിവെടി പുക പൊന്തും
തെരുവില്‍പതി കാല്വര കൊള്വത് കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും കുരുന്ന്
ഭീതി കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍
മിഴിപൊട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം
സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍
മിഴിപൊട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പലിശ പട്ടിണി പടി കേഋമ്പോള്‍
പുറകിലെ മാവില്‍ കായറുകള്‍ കാണാം

പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പലിശ പട്ടിണി പടി കേഋമ്പോള്‍
പുറകിലെ മാവില്‍ കായറുകള്‍ കാണാം
തറയില്‍ ഒരു ഇലയില്‍ ഒരല്‍പം ചോരയില്‍
കൂനനുറുമ്പിന്‍ തേടല്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

പിഞ്ചു മടി കുത്തമ്പതുപേര്‍
ചേര്‍ന്നിരുവതു വെള്ളി കാശു കൊടുത്തു
തൊഴുതു മറിക്കും കാഴ്ചകള്‍ കാണാം
പിഞ്ചു മടി കുത്തമ്പതുപേര്‍
ചേര്‍ന്നിരുവതു വെള്ളി കാശു കൊടുത്തു
തൊഴുതു മറിക്കും കാഴ്ചകള്‍ കാണാം
തെരുവില്‍ സ്വപ്നം കരിഞ്ഞു മുഖവും
നീറ്റിയ പിഞ്ചു കരങ്ങള്‍ കാണാം
അരികില്‍ ഷീമ കാരിന്‍ ഉള്ളില്‍
സുഖ ശീതള മൃദുമാരിന്‍ ചൂരില്‍
ഒരു ശ്വാനന്‍ പല്‍ നുനവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

തിണ്ണയില്‍ അമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരം ആളെ കാണാം
തിണ്ണയില്‍ അമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരം ആളെ കാണാം
പൊടി പാറും ചെറു കാറിലൊരാള്‍
പരിവാരങ്ങളുമായ് പായ്‌വതു കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

കിളിനാദം ഗദ കാലം
കനവില്‍ നുണയും മൊട്ടകുന്നുകള്‍ കാണാം
കിളിനാദം ഗദ കാലം
കനവില്‍ നുണയും മൊട്ടകുന്നുകള്‍ കാണാം
കുതി പായാന്‍ മോഹിക്കും പുഴ
വറ്റിവര്‍ണ്‍റ്റത് കിടപ്പത് കാണാ,
വിളയില്ലാ തവള പാടില്ലാ
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
കൂട്ടം കുഴികള്‍ കുപ്പ തറകള്‍

ഒരാള്‍ ഒരിക്കല്‍ കണ്ണട വെച്ചു
കല്ലേറി കുരിശേറ്റം
വേറെ ഒരാള്‍ ഒരിക്കല്‍ കണ്ണ്ട വെച്ചു
ചെകിടടി വെടിയുണ്ട
ഒരാള്‍ ഒരിക്കല്‍ കണ്ണട വെച്ചു
കല്ലേറി കുരിശേറ്റം
വേറെ ഒരാള്‍ ഒരിക്കല്‍ കണ്ണ്ട വെച്ചു
ചെകിടടി വെടിയുണ്ട
കോതിയുടുക്കുക തിമിര കാഴ്ചകള്‍
സ്ഫടിക സരിതം പോലെ സുകൃതം
കാട് കരിച്ചു മറിഞ്ഞ് ഒഴുകുന്നൊരു
മാവേലി താര കണ്ണും നാം
ക്കൊതിയുടുക്കുക കാഴ്ചകള്‍
ഇടയാന്‍ മുട്ടി വിളിക്കും... കാലം കാക്കുക

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം..

കവിത: കണ്ണട
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്ക

Monday, August 25, 2014

Todays thought

Strength If things are not turn­ing out right, even when you feel you are doing all the right things, then just con­sider it a way to make you strong. Be in­spired With all the stresses and strains of mod­ern life, and the feel­ings of in­ad­e­quacy and cyn­i­cism these can gen­er­ate, it is easy to for­get the good things of which human be­ings are ca­pa­ble, such as friend­ship, char­ity, and self­less­ness, and to for­get how re­silient we can be. Peo­ple's hearts have be­come so hard they are not able to feel. Human be­ings have be­come so sen­si­tive and del­i­cate they are not able to tol­er­ate the slight­est thing. But this is not what human be­ings should be. Human be­ings are so clever, they can make the im­pos­si­ble pos­si­ble. If some­one does some­thing with in­sight and faith and trust, it is going to work out. Be in­spired by oth­ers and re­mem­ber that all human be­ings are ca­pa­ble of great things - in­clud­ing you. Self Es­teem Self-es­teem comes when I re­ally value my­self: When I place value on my­self, then oth­ers, too, will value me. When I don't value my­self, how can I ex­pect oth­ers to value me? If I con­tin­u­ously put my­self down, say­ing * I'm no good or * I am not ca­pa­ble, other peo­ple who hear this will start be­liev­ing it. So what do I do? The key word is 'con­scious­ness'. As I start to make my con­scious­ness pos­i­tive by cre­at­ing pos­i­tive thoughts many times in the day about my­self like * I am the most for­tu­nate soul in the uni­verse or * I am a vic­to­ri­ous soul, I can­not ex­pe­ri­ence fail­ure in any step in life or * I am a self sov­er­eign soul, ruler of my sense or­gans or * I am a de­stroyer of ob­sta­cles or * I am a spir­i­tual rose flower who spreads the fra­grance of di­vine qual­i­ties or sim­i­lar thoughts, I be­come spir­i­tu­ally alert, then I am in a po­si­tion to start valu­ing my life and as I start valu­ing my­self, I de­velop self-con­fi­dence. The ef­fect of this is that I start valu­ing oth­ers, un­der­stand­ing that every­one has their own po­si­tion: not higher or lower, just dif­fer­ent. Each one's unique­ness has its value. Soul Sus­te­nance Con­scious­ness There are two dif­fer­ent basic lev­els of con­scious­ness; * I am a body (which is il­lu­sory (false)) or * I am a soul, (which is real). When the feel­ing is * I am a body, the thought process is trapped in the lim­i­ta­tions, prob­lems and vi­sion of the phys­i­cal iden­tity. Its re­ac­tion to oth­ers is on the same level. Given below is an aware­ness-thought-de­ci­sion-ac­tion-re­sult cycle in the case of a typ­i­cal fa­ther-son re­la­tion­ship. You will no­tice the dif­fer­ence con­scious­ness can make to the cycle. Aware­ness Body Con­scious­ness: I am the fa­ther. I know the most. Soul Con­scious­ness: I am a soul. My nat­ural state is love and peace. Thought Body Con­scious­ness: My son should lis­ten to me as he is my own flesh and blood. Soul Con­scious­ness: My son is a soul too. As a soul he is my brother. De­ci­sion Body Con­scious­ness: I will teach him a les­son. Soul Con­scious­ness: I will re­spect his idea also. Ac­tion Body Con­scious­ness: Fa­ther ar­gues with son. Soul Con­scious­ness: Fa­ther and son dis­cuss with re­spect. Re­sult Body Con­scious­ness: Ill feel­ing be­tween fa­ther and son. Soul Con­scious­ness: Re­spect main­tained. Mes­sage for the day Pa­tience brings har­mony in re­la­tion­ships. Pro­jec­tion: When there is a mis­un­der­stand­ing in a re­la­tion­ship we hardly put in any ef­fort in order to un­der­stand the other per­son. We tend to be­come im­pa­tient and we don't lis­ten to the other per­son to un­der­stand them. Be­cause of which we start in­vent­ing things about them. This only fur­ther in­creases the mis­un­der­stand­ing. So­lu­tion: When we have a dif­fer­ence of opin­ion with some­one, we need to give some time to un­der­stand and lis­ten to the other per­son. Only then will we be able to un­der­stand the other per­son's point of view. This prac­tice will en­able us to fin­ish any mis­un­der­stand­ing we have with oth­ers and brings har­mony in re­la­tion­ships.

Saturday, August 23, 2014

*വിനായക ചതുര്‍ത്ഥി (ഓഗസ്റ്റ്‌ 29 വെള്ളിയാഴ്ച )

*വിനായക ചതുര്‍ത്ഥി
(ഓഗസ്റ്റ്‌ 29 വെള്ളിയാഴ്ച )

ഹിന്ദുക്കളുടെ ഉത്സവങ്ങളില്‍ പ്രമുഖമായൊരു ദിവസമാണ്‌ വിനായക ചതുര്‍ത്ഥി.
ചിങ്ങമാസത്തില്‍ വെളുത്തപക്ഷത്തിലെ "ചതുര്‍ത്ഥി"ദിവസം ഗണപതിയുടെ ജന്മദിനമാണ്‌.
എല്ലാ വര്‍ഷവും മണ്ണ് കൊണ്ടുള്ള ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച്‌ നിശ്ചിത ദിവസങ്ങൾ പൂജ ചെയ്ത്‌ വിനായക ചതുര്‍ത്ഥിക്ക് വാദ്യ ഘോഷത്തോടെ വെള്ളത്തിൽ ഒഴുക്കും.
"ഗണപതി ബപ്പ മൂറിയ
മംഗള മൂർത്തി മൂറിയ ..."
എന്ന് പാടി വാദ്യ ഘോഷങ്ങളോടെ ഇതിന് എല്ലാവരും അകമ്പടിയും സേവിക്കും ...
ഉത്തരേന്ത്യയില്‍ വളരെ പ്രചാരത്തിലിരിക്കുന്ന ഒന്നാണ്‌ ഇത് ....

എന്നാൽ നമ്മൾ കേരളീയർക്ക് "വിനായക ചതുര്‍ത്ഥി" യുമായി ബന്ധപ്പെട്ട വിശ്വാസം തികച്ചും വ്യത്യസ്ഥമാണ് .
വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെക്കണ്ടാല്‍ മാനഹാനിയും മഹാരോഗവും ഫലമെന്നൊരു വിശ്വാസമുണ്ട്‌.

അതിനടിസ്ഥാനമായ കഥ താഴെ ചേര്‍ക്കുന്നു.
ഗണപതിക്ക്‌ പലഹാരങ്ങള്‍, പ്രത്യേകിച്ച്‌ കൊഴുക്കട്ടെ (മോദകം) വളരെ പ്രിയപ്പെട്ട ഒന്നാണ്‌. (ഗണേശപൂജാദിവസം ഇന്നും ഉത്തരേന്ത്യയില്‍ ഈ പ്രത്യേക പലഹാരങ്ങള്‍കൊണ്ട്‌ ഗണപതിയെ ആര്‍ഭാടകരമായി പൂജിക്കാറുണ്ട്‌.) ഇങ്ങനെയുള്ള ഒരു ജന്മദിനത്തില്‍, ഗണപതി വീടുകൾ തോറും സഞ്ചരിച്ച്‌, ഭക്തന്മാരര്‍പ്പിച്ച ധാരാളം മോദകം ഭക്ഷിച്ച്‌ ബാക്കി വന്നത് കുറച്ചു കൈയ്യിലും കരുതി (ഭക്ഷണ പ്രിയനാണല്ലോ .....)രാത്രിയില്‍ വീട്ടിലേക്ക്‌ തിരിച്ചു....
വഴിക്ക് ഒരു മരത്തിന്ടെ വേരിൽ തട്ടി ഗണപതി തെറിച്ചു താഴെ വീണു. തല്‍ഫലമായി ഗണപതിയുടെ കൈയ്യിൽ കരുതിയ മോദകമെല്ലാം നിലത്തു പോയി .
ഉടനെത്തന്നെ ഗണപതി, വീണ്‌പോയ സാധനമെല്ലാം എടുത്ത് ഇതൊന്നും ആരും കണ്ടില്ലല്ലോ എന്ന ആശ്വാസത്തിൽ നിൽക്കുക്കയായിരുന്നു .....
ഇതെല്ലാംകണ്ടുകൊണ്ട്‌ ആകാശത്തില്‍ നിന്നിരുന്ന ചന്ദ്രന്‍ പരിഹാസപൂര്‍വം ചിരിച്ചു.
ഇതില്‍ ക്ഷുഭിതനായ ഗണപതി തന്റെ കൊമ്പുപറിച്ച്‌ ചന്ദ്രനെ എറിഞ്ഞശേഷം ഇങ്ങനെ ശപിച്ചു.
‘ഗണേശപൂജാദിനം നിന്നെ ആരും നോക്കാതെ പോകട്ടെ’ (ബ്രഹ്മവൈവര്‍ത്തപുരാണം).

"ഇദ്ദിനം നിന്നെ കാണുന്നവർ
അഞ്ചെല്ലു കെട്ടിയിഴഞ്ഞു പോട്ടെ ...."എന്നൊരു കീർത്തനം കുട്ടിക്കാലത്ത് അമ്മമ്മ ചൊല്ലി കേട്ടിട്ടുണ്ട് ...
(മോദകത്തിനു പകരം "ഉണ്ണിയപ്പം" എന്നും കഥ കേട്ടിട്ടുണ്ട് .... )

ഗണേശപുരാണം അനുസരിച്ച്‌ ഈ കഥയ്ക്ക്‌ സ്വല്‍പ്പം വ്യത്യാസമുണ്ട്‌. ഒരു ശുക്ലപക്ഷചതുര്‍ത്ഥിയില്‍ ശ്രീപരമേശ്വരന്‍ ഇളയപുത്രനായ ഗണപതി കാണാതെ മൂത്തപുത്രനായ സുബ്രഹ്മണ്യന്‌ ഒരു പഴം തിന്നാന്‍ കൊടുത്തെന്നും അത്‌ കണ്ട്‌ ഊറിച്ചിരിച്ച ചന്ദ്രനെ ശപിക്കുകയാണുണ്ടായതെന്നുമാണ്‌ ആ കഥ....

എന്തായാലും നമ്മൾ ഈ ദിവസം ചന്ദ്രനെ കാണാതെ പേടിച്ച് കഴിച്ചു കൂട്ടും ....
അന്യ സംസ്ഥാനക്കാർ --പ്രത്യേകിച്ച് ഉത്തരേന്ത്യക്കാർ "അടിപൊളി"യായി ഗണേശോത്സവം ആഘോഷിക്കും ....

ഇനിയുള്ള ദിവസങ്ങൾ റോഡിനു ഇരു വശത്തും വിവിധ ഭാവങ്ങളിൽ / വലുപ്പത്തിൽ ഉള്ള ഗണപതി വിഗ്രഹങ്ങൾ നിറഞ്ഞിരിക്കും ...

Friday, August 22, 2014

സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍

സാമീപ്യമെന്ന അനിവാര്യത
സ്‌നേഹമയിയായ സ്ത്രീ അവളുടെ പുരുഷന്‍ എപ്പോഴും അടുത്തുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ അശേഷം അസ്വാഭാവികതയില്ല. ഒരു സ്ത്രീയെന്ന നിലയ്ക്കുള്ള അവളുടെ വൈകാരികാവശ്യങ്ങളില്‍ പ്രമുഖമായ ഒന്നാണ് മേല്‍സൂചിപ്പിച്ച 'സ്വാര്‍ഥത.' മറ്റെന്തു ചുറ്റുപാടുകളുണ്ടായാലും പ്രിയതമയോടൊപ്പം ചെലവഴിക്കാന്‍ അല്പമെങ്കിലും സമയം കണ്ടെത്തുകയെന്നത് പുരുഷന്റെ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതില്‍ ബോധപൂര്‍വമോ അല്ലാതെയോ ഉപേക്ഷവരുത്തുന്ന പുരുഷനെ സ്ത്രീ വെറുക്കുന്നുവെങ്കില്‍ അവളെ അതില്‍ കുറ്റപ്പെടുത്താനാവില്ല.

പെണ്ണുങ്ങളോടും ഭവ്യതയാകാം
ഭവ്യത സ്ത്രീകളുടെ സ്വാഭാവികപ്രകൃതത്തിന്റെ ഭാഗമാണെന്നും അതിന് ജനിതകപരവും സാമൂഹികവുമായ കാരണങ്ങളുണ്ടെന്നും നമുക്കറിയാം. ഇതേകാരണങ്ങളാല്‍ത്തന്നെ അത്രയും ഭവ്യത കൂടാതെയാണ് നമ്മുടെ നാട്ടുനടപ്പനുസരിച്ച് പുരുഷന്മാര്‍ ഇണകളോട് പെരുമാറാറുള്ളതെന്നും സത്യമാണ്. ഉദാഹരണത്തിന് 'ഒരു കപ്പ് ചായയിങ്ങെടുക്ക്', എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടണം' എന്നിങ്ങനെ ആജ്ഞാരൂപത്തിലാണ് ആണുങ്ങള്‍ സാധാരണയായി അവരുടെ ജീവിതപങ്കാളികളോട് എന്തെങ്കിലും ആവശ്യപ്പെടാറുള്ളത്. മറുത്തൊന്നും പറയാതെ അനുസരിച്ചാല്‍ത്തന്നെയും മിക്ക സ്ത്രീകളും അത്തരം അധികാരസ്വരത്തിലുള്ള പെരുമാറ്റം ഇഷ്ടപ്പെടുന്നില്ലെന്ന രഹസ്യം മിക്ക പുരുഷന്മാരും അറിഞ്ഞുകൊള്ളണമെന്നില്ല. ഈ സമീപനം മാറ്റി സ്ത്രീയോടുള്ള സംസാരത്തില്‍ അല്പം ഭവ്യതയും ആദരവുമെല്ലാം കലര്‍ത്തി പെരുമാറാന്‍ പുരുഷന്‍ തയ്യാറാകുന്നത് സ്ത്രീക്ക് അവളെക്കുറിച്ചുതന്നെയുള്ള മതിപ്പും പുരുഷനോടുള്ള ആദരവും വര്‍ധിപ്പിക്കും. 'ഒരു കപ്പ് ചായയിങ്ങെടുക്ക്' എന്നോ 'എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടണം' എന്നോ പറയുന്നതിനു പകരം 'ഞാനിന്ന് വളരെ ക്ഷീണിതനാണ്. ഒരു കപ്പ് ചായയിങ്ങ് എടുക്കാമോ' എന്നോ 'എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടാനൊക്കുമെങ്കില്‍ നന്നായിരുന്നു' എന്നോ പറയുന്ന രീതിയില്‍ പുരുഷന്റെ ഭാഗത്തുനിന്നുള്ള ഭവ്യതയാര്‍ന്ന സമീപനം പരസ്​പരബന്ധത്തില്‍ തീര്‍ച്ചയായും ഗുണകരമായ മാറ്റങ്ങളുണ്ടാക്കും. ജീവിതപങ്കാളിയോട് ഭവ്യതയോടെയും ആദരവോടെയും പെരുമാറുന്നതില്‍ കുറച്ചിലൊന്നുമില്ലെന്നും അവരത് ന്യായമായും അര്‍ഹിക്കുന്നു എന്നുമുള്ള വസ്തുത പുരുഷന്മാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മറക്കാനും പൊറുക്കാനും കഴിയാത്തവര്‍?
മറക്കാനും പൊറുക്കാനും പുരുഷനെ അപേക്ഷിച്ച് ഏറെ പ്രയാസമാണ് പെണ്ണുങ്ങള്‍ക്ക്. പുരുഷനോട് ഏതെങ്കിലുമൊരു കാരണത്താല്‍ ഒരിക്കല്‍ വെറുപ്പ് തോന്നിക്കഴിഞ്ഞാല്‍ അത് ഏറെക്കാലം അവര്‍ മനസ്സില്‍ കൊണ്ടുനടക്കും. സ്ത്രീയെ വൈകാരികമായി വ്രണപ്പെടുത്തുന്ന വാക്കുകളോ പ്രവൃത്തികളോ അഭിപ്രായവ്യത്യാസങ്ങളോ പുരുഷന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും കാലത്ത് സംഭവിച്ചാല്‍ പുരുഷന്‍ അതു മറന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീണ്ടുമൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്ത്രീ അതെടുത്തിട്ട് പുരുഷനെ അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമല്ല. സ്ത്രീപ്രകൃതത്തെക്കുറിച്ചുള്ള ഈ അറിവ് പുരുഷനു രണ്ടു വിധത്തില്‍ ഉപയോഗപ്പെടുത്താം. ഒന്നാമതായി വഴക്കുണ്ടാകുമ്പോള്‍ ഇണയുടെ ഹൃദയത്തെ ആഴത്തില്‍ മുറിപ്പെടുത്താനിടയുള്ള കടുത്ത പദപ്രയോഗങ്ങളും അധിക്ഷേപങ്ങളുമെല്ലാം പരമാവധി നിയന്ത്രിക്കാന്‍ സ്വയം പ്രേരണ ചെലുത്താം. രണ്ടാമതായി സ്ത്രീയില്‍നിന്ന് പഴയ കണക്കുതീര്‍ക്കല്‍ ഏതു സമയത്തുമുണ്ടാകാമെന്ന പ്രതീക്ഷയില്‍ ജാഗ്രത പുലര്‍ത്തുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യാം.

ധൈര്യപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക
സുരക്ഷിതത്വബോധത്തിന്റെ അഭാവംമൂലം ഉണ്ടാകാനിടയുള്ള വൈകാരികപ്രശ്‌നങ്ങളില്‍നിന്നും രക്ഷനേടാന്‍ സ്ത്രീ,പുരുഷനില്‍നിന്ന് ഇടയ്ക്കിടെ അവളെ ധൈര്യം പകരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള വാക്കുകളും പെരുമാറ്റങ്ങളും പ്രതീക്ഷിക്കും. അതുകൊണ്ട് പുരുഷന്‍ പതിവു കാര്യമാത്രപ്രസക്ത ശൈലിയില്‍നിന്നും വിട്ടുമാറി വല്ലപ്പോഴുമെങ്കിലും വികാരത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുന്നത് അവന്‍ തന്റെ ഉള്ളറിഞ്ഞ് പെരുമാറാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ സ്ത്രീയില്‍ ഉണര്‍ത്തും. അതവള്‍ക്ക് ഏറെ സംതൃപ്തിയും സമാധാനവും നല്കുകയും ചെയ്യും. തന്റെ ഇണയ്ക്കു നല്കാവുന്ന ഏറ്റവും മികച്ച സ്‌നേഹോപഹാരങ്ങളിലൊന്ന് അവള്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യുന്ന വിധത്തിലുള്ള പെരുമാറ്റമാണെന്ന കാര്യം പുരുഷന്‍ എപ്പോഴും ഓര്‍മിക്കണം.

കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കാം
സ്ത്രീ പലപ്പോഴും ഇത്തരം അസുഖകരങ്ങളായ അവസ്ഥകളിലേക്ക് പുരുഷന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരിക്കും. പുരുഷന്‍ അതിനെക്കുറിച്ച് സ്ത്രീയെ കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാല്‍, സ്ത്രീ ഈ വിഷയത്തില്‍ പുരുഷന്റെ കുറ്റപ്പെടുത്തല്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് പുരുഷന്‍ ചിന്തിക്കേണ്ടതുണ്ട്.
അവള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് അവളുടെ വികാരങ്ങളും ആശങ്കകളും ഇണയുമായി പങ്കുെവക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമായിരിക്കുമെങ്കിലും തന്റെ സ്വസ്ഥതയെ നശിപ്പിക്കുകയെന്ന ലക്ഷ്യമാണ് അതിനു പിന്നിലെന്ന് പുരുഷന്‍ തെറ്റിദ്ധരിക്കുന്നു.
സ്ത്രീയുടെ ഈവിധമുള്ള പെരുമാറ്റങ്ങള്‍ ഫലത്തില്‍ പുരുഷന്റെ സ്വസ്ഥത നശിപ്പിക്കാറുണ്ടെന്നത് ശരിതന്നെ. എന്നിരുന്നാലും അവളെ അക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതിനു പകരം സ്ത്രീ ബോധപൂര്‍വം അതാഗ്രഹിക്കാനിടയില്ലെന്ന് സ്വയം ബോധ്യപ്പെടുത്തുകയും അവളുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്ന വിധത്തില്‍ പ്രതികരിക്കുകയുമാണ് പുരുഷന്‍ ചെയ്യേണ്ടത്.

(സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Monday, August 18, 2014

Happy Krishna Janmashtami -Essence Sri Krishna Avatar

Hare Krishna!

This year we are celebrating the 5126th birthday of Lord Krishna! Devotees from all over the world gather atmathura and vrindhavan.They wait impatiently till midnight to have the glimpse of shri Krishna and offer him prayer on this auspicious day.

The essence of Sri Krishna Avatar is beautifully explained in this Sloka from Bhagavad Gita (Chapter IV-7,8)
“Yada Yada Hi Dharmasya, Glanirva Bhavathi Bharatha, Abhyuthanam Adharmaysya,Tadatmanam Srijami Aham’. Praritranaya Sadhunam Vinashaya Cha Dushkritam, Dharamasansthapnaya,Sambhavami Yuge-Yuge.”
Meaning:“Whenever there is a decline in righteousness O! Bharatha, and a rise in the unrighteous, I manifest Myself! For the protection of the good, for the destruc­tion of the wicked and for the establishment of righteousness, I am born in every age.”

Thursday, August 14, 2014

നാരായണാ ഹരേ നാരായണാ ഹരേ

 
ഭാഗവത / നാരായണീയ സപ്താഹ വേദികളിൽ ചില ആചാര്യന്മാർ അജാമിളോപാഖ്യാന സമയത്ത് ചൊല്ലി കേൾക്കാറുള്ള ഒരു കീർത്തനം പങ്കു വക്കട്ടെ .......

 

നാവു കുഴയാതെ നാമം ജപിക്കുവാന്‍
സാധിച്ചിടേണമേ നാരായണാ ഹരേ
നാരായണാ ഹരേ നാരായണാ ഹരേ
നാരായണാ ഹരേ നാരായണാ

മോഹം പലതുമേ സാധിച്ചിടാതെ തന്‍
ദേഹം ക്ഷയിച്ചൊരു വൃദ്ധനായ്‌ തീര്‍ന്നു ഞാന്‍
ദണ്ണവും വന്നു പിടിപെട്ടു വല്ലാതെ
ദണ്ണിച്ചു കൊണ്ട് കിടക്കുന്ന വേളയില്‍

വന്നത് പോകാതെ വേറെയും ദണ്ണങ്ങള്‍
പിന്നെയും പിന്നെയും വന്നുവന്നങ്ങിനെ
ദേഹം മുഴുവനും കൈവശമാക്കിയ
ദേഹിയെ ഇട്ടു വലക്കുന്ന വേളയില്‍

മെയ്യ്‌ തളര്‍ന്നു വിവശനായ് ഒന്നുമേ
ചെയ്യുവാന്‍ വയ്യാതെ കൈകാല്‍ കുഴഞ്ഞുഞാന്‍
മാലിന്യ മേറ്റമിയന്നൊരു ശയ്യയില്‍
മാലാണ്ട് കൊണ്ട് കിടക്കുന്ന വേളയില്‍

ഒന്ന് ചെരിഞ്ഞു കിടക്കുവാനും കാല്‍കള്‍
ഒന്ന് മറിച്ചു വെക്കാനും വിഷമമായ്‌
സന്ധി ബന്ധ്ങ്ങള്‍ കുഴഞ്ഞു വശംകെട്ടു
സന്ധിയില്‍പ്പെട്ടു വലയുന്ന വേളയില്‍

കയ്യിലും കാലിലും നീര് വീങ്ങി ചോര
മെയ്യിലില്ലാതെ വിളര്‍ത്തൊരു ദേഹിയെ
മോഹം എന്തെന്നാലതു കൊടുക്കാന്‍ വിധിച്ചാ
ഹന്ത വൈദ്യനും കൈവിട്ട വേളയില്‍

ഒന്നിനും കൊള്ളാത്തതോര്‍ത്താല്‍ അറയ്ക്കുന്ന
തെന്നും മലമാണ്ടതേറ്റവും ദു;ഖദം
എന്നാലും മീയുടല്‍ കൈവിടാനായ്‌ മടിച്ചെ
ന്നുടെ മാനസം മാഴ്കിടും വേളയില്‍

മാരകവ്യാധികള്‍ ഒന്നിച്ചു ചേര്‍ന്ന
ധികാരമെന്‍ മെയ്യില്‍ നടത്തിത്തുടങ്ങവേ
ചൊല്ലാന്‍ കഴിയാത്ത ദണ്ഡങ്ങളും കൊണ്ട്
വല്ലാതെ ഞാന്‍ വിഷമിക്കുന്ന വേളയില്‍

തെല്ലുമേ മാംസവും മേദസ്സുമില്ലാതെ
എല്ലും തോലിയുമായ് തീര്‍ന്നൊരു മെയ്യുമായ്‌
കണ്ടാലൊരു തനി പ്രേതം കണക്കിനെ
നീണ്ടു നിവര്‍ന്നു കിടക്കുന്ന വേളയില്‍

എക്കി വലിച്ചു കൊണ്ടുള്ള വയറും
എല്ലോക്കെയും ഉന്തി നില്‍ക്കുന്നോരുടലുമായ്
തൊലി പോളിഞ്ഞിട്ടോരസ്ഥി കൂടം പോലെ
കാലുകള്‍ നീട്ടി തുടങ്ങുന്ന വേളയില്‍

നൂറായിരം കാര മുള്ളു തറച്ചതില്‍
ഏറെ ഞാന്‍ ദണ്ഡിച്ചു കൊണ്ട് കിടക്കവേ
ദേഹത്തില്‍ നിന്നുമീജീവ ചൈതന്യത്തെ
മാഹാന്‍ ഇളക്കി വലിക്കുന്ന വേളയില്‍

ചുണ്ടുകള്‍ രണ്ടും കിഴിഞ്ഞു പല്ലുന്തി കണ്‍
രണ്ടും കുഴിഞ്ഞു വായ്‌ പാതി തുറന്നു ഞാന്‍
കണ്ടാല്‍ വികൃതമാം രൂപമാണ്ടും കൊണ്ട്
നീണ്ടു കിടന്നു വലിക്കുന്ന വേളയില്‍

തീയില്‍ ഊതി പഴുപ്പിച്ച കമ്പികള്‍
മെയ്യില്‍ അടിച്ചു കേറ്റുന്ന പോല്‍ ഊര്‍ദ്ധ്വനും
ദേഹത്തില്‍ ആകവേ ഉള്ളൊരീ പ്രാണനെ
ദേഹത്തില്‍ നിന്ന് വിടര്‍ത്തുന്ന വേളയില്‍

എല്ലാം വെടിഞ്ഞിട്ടു പോകേണ്ടതായൊരു
വല്ലാത്ത ഘട്ടമെല്ലാര്‍ക്കും ഭയങ്കരം
നാട്ടുകാര്‍, വീട്ടുകാര്‍ കൂട്ടുകാര്‍ ഒക്കെയും
വിട്ടു പിരിയുന്നോരാ ദു:ഖവേളയില്‍

എത്രയും ദുരവൃത്തനായോരജാമിളന്‍
പുത്രനെ ഓര്‍ത്തുതന്‍ പേരൊന്നുരക്കവേ
സത്തമനാക്കിയാ ദേഹിയെ കൈക്കൊണ്ടു
കാത്ത നാരായണാ കാത്തു കൊള്ളേണമേ.

(ഭാഗവത  വാചസ്പതി  ബ്രഹ്മശ്രീ മാവിൽശ്ശേരി സുബ്രഹ്മണ്യൻ നമ്പൂതിരി