പ്രാർത്ഥന
രചയിതാവ് : - കേരളവർമ്മ വലിയ കോയിത്തന്പുരാൻ
രാഗം:- കല്യാണി താളം : - ചെന്പട
പല്ലവി
കാത്തുകൊള്ളേണമേ കാരുണ്യവാരിധേ!
കാൽത്തളിർ കൂപ്പുന്നേൻ.
അനുപല്ലവി
പേർത്തുമിജ്ജനം തന്നിൽ നേർത്തിടതാനുഗ്രഹം
ചേർത്തു ചിന്മയ! ചീർത്തോരാർത്തികളെല്ലാം
തീർത്തും
(കാത്തുകൊള്ളേണമേ)
ചരണം
പരിതാപമഖിലവും പരമപുരുഷ പോക്കി
പരിചോടു ഭവദീയ പദഭക്തിയുളവാക്കി
അരി ഭയമണയാതെന്നകതിളർ തെളിവാക്കി
ദുരിതവാസനയെല്ലാം ദ്രുതതരം ദൂരെ നീക്കി
(കാത്തുകൊള്ളേണമേ)
No comments:
Post a Comment