ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 29
തീര്‍ച്ചയായും, വന്‍വൃക്ഷം, മുളയില്‍ സൂക്ഷ്മമായിരുന്ന് പതുക്കെ, ദശകങ്ങളിലോ ശതകങ്ങളിലോ അനാവരണം ചെയ്യപ്പെടുകയാണ്. ഒരു പയര്‍ വിത്ത് മുറിച്ചാല്‍, അതിന്റെ ബീജപാത്രങ്ങള്‍ക്കിടയില്‍, ഒരു സസ്യത്തിന്റെ ഭ്രൂണം കാണാം. ആലിന്റെ വിത്ത് നന്നേ ചെറുതാണ്. അതിനുള്ളിലാണ്, ഒരു തൈയുടെയും വൃക്ഷത്തിന്റെയും ഭ്രൂണം. എത്ര ക്രമമായാണ് ആ വിത്തില്‍ തണ്ടും വശങ്ങളും ഇലകളും പൂക്കളും ഫലങ്ങളും അദൃശ്യമായി ഘനീഭവിച്ചിരിക്കുന്നത്! ഇങ്ങനെ സൃഷ്ടിക്കുന്ന ആ വിശ്വകര്‍മാവ്, പദാര്‍ത്ഥത്തിലും പദാര്‍ത്ഥരഹിതത്തിലും ഒരുപോലെ ഇടപെടുന്ന ആ അതിബോധ ഏകകമാകണം.
അധ്യായം/27 അഞ്ചാംഭാഗം, 3.8 ശരീരം
എന്തൊരു ശേഷിയുള്ള, സങ്കീര്‍ണമായ യന്ത്രമാണ് മനുഷ്യശരീരം! 206 എല്ലുകള്‍, 200 സഞ്ചികള്‍, നിരവധി പേശികള്‍, തരുണാസ്ഥികള്‍, കുഴലുകള്‍, അസംഖ്യം ഞരമ്പുകള്‍ തുടങ്ങിയവ പൂര്‍ണലയത്തില്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. അതില്‍ 6000 കിലോമീറ്റര്‍ സൂക്ഷ്മരക്തവാഹിനികള്‍, വലിയ രക്തവാഹിനികളായ ധമനികളെയും സിരകളെയും കൂടാതെ, ഉണ്ട്. 3000 ലക്ഷം ശ്വാസകോശ അറകള്‍, കണ്ണുകളില്‍ 1200 ലക്ഷം സൂക്ഷ്മ കോലുകളും സൂചികളും, ഓരോ വൃക്കയിലും പത്തുലക്ഷം ശുദ്ധീകരണ ഏകകങ്ങള്‍ (നെഫ്രോണുകള്‍), ആന്തരകരണത്തിലെ സ്വനപേടകത്തില്‍ 20,000 രോമകോശങ്ങള്‍, ഓരോ വൃഷണത്തിലും 1000 സൂക്ഷ്മകുഴല്‍, ഓരോ അണ്ഡാശയത്തിലും, 300,000 അണ്ഡമൂലങ്ങള്‍.
ശരീരത്തിലെ ഓരോ കോശത്തിലെ ന്യൂക്ലിയസിലും 46 ക്രോമസോം ഉണ്ട്. ഓരോന്നിന്റെയും ന്യൂക്ലിയസില്‍ നൂറുകണക്കിന് ജീനുകളും ന്യൂക്ലിയസിന് പുറത്തെ കോശദ്രവ ((cytoplasm))ത്തില്‍ നൂറുകണക്കിന് സൂത്രകണികകളും (mitochondria), ഓരോ കോശത്തിന്റെയും ജീനുകളില്‍ മൊത്തം ശരീരത്തിന്റെ പൂര്‍ണവും വിശദവുമായ രൂപകല്‍പന. കോശത്തിലെ സൂത്രകണികകള്‍ വിവിധശരീരകര്‍മങ്ങള്‍ക്കുവേണ്ട വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. വൈദ്യുത പ്രചോദനത്താല്‍, പേശീനാരുകള്‍ സങ്കോചിക്കുന്നു. ഹൃദയത്തില്‍നിന്നുള്ള രക്തം പമ്പ് ചെയ്യാന്‍, കണ്ണുകളുടെ കേന്ദ്രീകരണം, കാലുയര്‍ത്തലും മടക്കലും, ഭക്ഷണം ചവയ്ക്കല്‍, അന്നനാളത്തിലൂടെയുള്ള ഭക്ഷണ സഞ്ചാരം, അണുവാഹിനിക്കുഴലിലൂടെ അണ്ഡത്തിന്റെ ഉരുളല്‍, പ്രസവം, മൂത്രമൊഴിക്കല്‍, ശരീരം നിവര്‍ത്തല്‍ തുടങ്ങിയ ശരീരകര്‍മങ്ങളെല്ലാം വൈദ്യുത പ്രചോദങ്ങള്‍ വഴി പേശീനാരുകളുടെ വികാസസങ്കോചങ്ങള്‍ വഴി ഉണ്ടാകുന്നതാണ്. പേശീനാരുകളുടെ വികാസസങ്കോചങ്ങള്‍ വഴി, മനുഷ്യര്‍ വലിയ ഭാരം എടുത്തുയര്‍ത്തുന്നു. എന്തു ഭക്ഷണം നാം കഴിച്ചാലും, അവ അടിസ്ഥാന വൈദ്യുത കണങ്ങളായി വിഘടിക്കുന്നു. അതില്‍നിന്ന് വിവിധ ഗ്രന്ഥികോശങ്ങള്‍, വിവിധ ഹോര്‍മോണുകള്‍, ദീപനരസങ്ങള്‍, പ്രോട്ടീനുകള്‍, മാംസ്യങ്ങള്‍, പഞ്ചസാര, പാല്‍ തുടങ്ങി, ശരീരത്തിന് വേണ്ടതെല്ലാം ഉല്‍പാദിപ്പിക്കുന്നു. എത്ര വേഗമാണ് ഉമിനീര്‍ ഗ്രന്ഥികള്‍, ഭക്ഷണത്തിലെ അന്നജത്തെ പഴപ്പഞ്ചസാര (glucose)) യാക്കാന്‍, ഉമിനീര്‍ പൊഴിക്കുന്നത്!
എല്ലാ ഗ്രന്ഥികളും ഒരുപോലെ ജാഗരൂകമാണ്. നെഫ്രോണുകളുടെ രക്തം പ്രവഹിക്കുമ്പോള്‍, അത് ശുദ്ധീകരിച്ച് യൂറിയ പോലുള്ള വിഷങ്ങളും മലിനവസ്തുക്കളും പുറന്തള്ളുന്നു. രക്തത്തില്‍ത്തന്നെ, ബാക്ടീരിയ, പൊടി തുടങ്ങി അന്യവസ്തുക്കളെ ആവാഹിച്ചു നശിപ്പിക്കുന്ന ഫാഗോസൈറ്റുകളുണ്ട്. വൃഷണങ്ങളുടെ സൂക്ഷ്മക്കുഴലുകളില്‍, ഓരോ മണിക്കൂറിലും കോടിക്കണക്കിന് ബീജങ്ങള്‍ ഉണ്ടാകുന്നു. ചാരഞരമ്പുകള്‍ ഇന്ദ്രിയങ്ങളില്‍നിന്ന് മസ്തിഷ്‌കത്തിലേക്ക് അനുഭൂതികള്‍ പ്രസരിപ്പിക്കുകയും വെള്ള ഞരമ്പുകള്‍ മസ്തിഷ്‌കത്തില്‍ നിന്ന് കര്‍മേന്ദ്രിയങ്ങള്‍ക്ക് സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.
ഒറ്റയടിക്ക് സൂക്ഷ്മ രക്തവാഹിനികളിലൂടെ രക്തകോശങ്ങളെ തള്ളുമ്പോള്‍, കോശങ്ങള്‍ക്ക് ഓക്‌സിജന്‍ കിട്ടുകയും, ആ ഞെരിക്കല്‍ അയയുമ്പോള്‍, കോശങ്ങളില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എടുക്കുകയും ചെയ്യുന്നു. ശ്വാസകോശങ്ങളിലാകട്ടെ, ഈ ഞെരിക്കല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ രക്തകോശങ്ങളില്‍നിന്ന് അന്തരീക്ഷത്തിലേക്ക് തള്ളുകയും അത് അയയുമ്പോള്‍, അന്തരീക്ഷത്തില്‍നിന്ന് വായു വലിച്ചെടുക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ വേരിലെ കോശങ്ങളുടെ ശൃംഖല, അകത്തേക്കു വരുന്ന ശബ്ദം, ഗന്ധം, സ്പര്‍ശം എന്നിവയെ പരിശോധിക്കുന്നത്, ഉറക്കത്തെ തടയാതിരിക്കാനാണ്. എന്നാല്‍, ഒരു കുഞ്ഞിന്റെ ചെറിയ കരച്ചില്‍ പോലും, അമ്മയെ ഉണര്‍ത്തുന്നു. നമ്മുടെ ശരീരത്തില്‍ ഓരോ നിമിഷവും എന്തെന്ത് അദ്ഭുത പ്രവൃത്തികളാണ് നടക്കുന്നത്!
ഓരോ സങ്കീര്‍ണയന്ത്രവും, അതിന്റെ സ്രഷ്ടാവിന്റെയും പണിക്കാരന്റെയും ശേഷിയെ വിളംബരം ചെയ്യുന്നു. അതിവേഗത്തിലും ശേഷിയിലും സങ്കീര്‍ണ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിസങ്കീര്‍ണ യന്ത്രമാണ് മനുഷ്യശരീരം. അത് സൃഷ്ടിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഒരദ്ഭുത ഏകകം തീര്‍ച്ചയായും ഉണ്ടാകണം. അതിന്റെ ലയം നിറഞ്ഞ ഏകോപനം വിസ്മയമാണ്. അതേപ്പറ്റി കൂടുതല്‍ ചിന്തിക്കുന്തോറും, ആ ഏകകത്തിന്റെ യാഥാര്‍ത്ഥ്യം നാം അറിയുകയും അത് അതിബോധ ഏകകമാണെന്ന് അത് സര്‍വവ്യാപിയാണെന്നും തിരിച്ചറിയുകയും ചെയ്യുന്നു.
4. സസ്യങ്ങള്‍
ഇതേ വെളിപാടുകളിലേക്കാണ്, ഒരു ചെടിയുടെ ശരീരത്തെ സംബന്ധിച്ച വിചാരവും നയിക്കുന്നത്. പച്ചനിറമുള്ള ചെടികളില്‍ സുന്ദരമായ നിറവും മധുരമായ ഗന്ധവുമുള്ള താമര, റോസ്, മുല്ല, മാമ്പൂ എന്നിവ പൂവിടുന്നതു നാം കാണുന്നു. ഒരു ഭ്രൂണത്തിലെ കോശവലയങ്ങളിലെപ്പോലെ, ഒരേ ഇനം സസ്യകോശങ്ങളായ, ഇല, പൂ, ഫലം, വിത്ത്, തൊലി, തടി, പാല്‍, വേര് തുടങ്ങിയ കോശങ്ങളുടെ സവിശേഷതകളാകാം അവയും. റോസിലും താമരയിലുമൊക്കെ എത്ര കൃത്യമായാണ് ഇതളുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്! എത്ര ക്രമത്തിലാണ് ഒരു മാമ്പൂക്കുലയിലെ പൂക്കള്‍! ഒരേ മണ്ണില്‍ വളരുന്ന മരങ്ങള്‍ എത്ര ഭിന്നമാണ്! ഈ സവിശേഷതകളും ക്രമങ്ങളും അചേതനമായ സസ്യകോശങ്ങള്‍ സ്വയം തെരഞ്ഞെടുത്തതാണോ, അതോ അതീതബോധ, സര്‍വ ഏകകം അവയെ നിര്‍ദേശിച്ച് നയിച്ചതാണോ?
പല സസ്യങ്ങളുടെയും അറ്റത്ത്, ഒരു കൂമ്പു കാണാം. ആലിലും പ്ലാവിലും അത് ഒരിഞ്ച് നീളമുള്ളതാണ്. ഒരു വിത്തിന്റെ അറ്റത്തെ മുളയാണ് പതുക്കെ, ഇലയായും ശാഖയായും പിന്നെ വന്‍വൃക്ഷമായും വളരുന്നത്. ഒരു കൂമ്പ് അഥവാ മുളയുടെ അകംനോക്കിയാല്‍, ഇലയും തണ്ടും ചെറുചെറുതായി, ലോലലോലമായി, സൂക്ഷ്മമായി, ഒടുവില്‍ അദൃശ്യമായി തീരുന്നതുകാണാം. തീര്‍ച്ചയായും, വന്‍വൃക്ഷം, മുളയില്‍ സൂക്ഷ്മമായിരുന്ന് പതുക്കെ, ദശകങ്ങളിലോ ശതകങ്ങളിലോ അനാവരണം ചെയ്യപ്പെടുകയാണ്. ഒരു പയര്‍ വിത്ത് മുറിച്ചാല്‍, അതിന്റെ ബീജപാത്രങ്ങള്‍ക്കിടയില്‍, ഒരു സസ്യത്തിന്റെ ഭ്രൂണം കാണാം. ആലിന്റെ വിത്ത് നന്നേ ചെറുതാണ്. അതിനുള്ളിലാണ്, ഒരു തൈയുടെയും വൃക്ഷത്തിന്റെയും ഭ്രൂണം. എത്ര ക്രമമായാണ് ആ വിത്തില്‍ തണ്ടും വശങ്ങളും ഇലകളും പൂക്കളും ഫലങ്ങളും അദൃശ്യമായി ഘനീഭവിച്ചിരിക്കുന്നത്! ഇങ്ങനെ സൃഷ്ടിക്കുന്ന ആ വിശ്വകര്‍മാവ്, പദാര്‍ത്ഥത്തിലും പദാര്‍ത്ഥരഹിതത്തിലും ഒരുപോലെ ഇടപെടുന്ന ആ അതിബോധ ഏകകമാകണം.
തീവ്ര ഗുണങ്ങളും ദോഷങ്ങളുമുള്ള കര്‍മഭാവങ്ങളുടെ അതിവേഗ ഫലസിദ്ധിയും സഞ്ചിതകര്‍മത്തില്‍നിന്ന് പ്രാരബ്ധകര്‍മ സൃഷ്ടിയും പോലുള്ള സര്‍ഗാത്മക പ്രക്രിയകളും ഒരതിശക്ത ഏകകത്തിന്റെ കര്‍മം വിളിച്ചറിയിക്കുന്നു. പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളെപ്പറ്റിയും ഈ വഴിക്കാലോചിച്ച് അവ എന്തു വെളിപ്പെടുത്തുന്നു എന്ന നിഗമനത്തിലെത്തുക. പ്രകൃതിയിലെ സകലതും ദൈവത്തെ വെളിപ്പെടുത്തുന്നു എന്ന് ഉപനിഷത്തുക്കള്‍ പറയുന്നു.
No comments:
Post a Comment