ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

സംസ്‌കാരം-സനാതനധര്‍മ്മം - അമ്മവാക്ക്

amrutha


ആദ്ധ്യാത്മികത എല്ലാവര്‍ക്കും ശരിയായി മനസ്സിലായി കൊള്ളണമെന്നില്ല. ഓരോരുത്തരിലും ഗ്രഹിക്കുവാനുള്ളകഴിവ് പലതരത്തിലാണ്. അവരുടെ ചിന്താശക്തിക്കും സംസ്‌കാരത്തിനും അനുസരിച്ചേ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ.

ഒരു കടയില്‍ഉള്ള ചെരുപ്പുകള്‍ എല്ലാം ഒരേ വലിപ്പത്തിലും ഒരേ ഫാഷനിലും ഉള്ളതാണെന്ന് കരുതുക. എത്രആളുകള്‍ എത്തിയാലും ഒരേ വലിപ്പത്തിലുള്ള ചേരിപ്പേ അവിടെ കൊടുക്കാന്‍ ഉണ്ടാവൂ എന്നുവന്നാലോ, എത്രചെരിപ്പുണ്ടായാലും എന്തുകാര്യം? ആ കടകൊണ്ട് ഒരു പ്രയോജനവുമില്ല. വിവിധ അളവിലുള്ള ചെരിപ്പ് ഉണ്ടായെങ്കില്‍ മാത്രമേ വരുന്നവര്‍ക്ക് അവരുടെ അഭീഷ്ടമനുസരിച്ചുള്ള പാദരക്ഷ സ്വന്തമാക്കാന്‍ കഴിയൂ.

അതുപോലെയാണ് നമ്മുടെ സംസ്‌കാരം-സനാതനധര്‍മ്മം വിവിധമാര്‍ഗ്ഗങ്ങള്‍ ഇതില്‍കാണാന്‍ കഴിയും. പലസംസ്‌കാരത്തില്‍ വളരുന്നവരെ ഉദ്ധരിക്കണമെങ്കില്‍ അവരുടെ മനസ്സിനനുസരിച്ചുള്ള അവരുടെ ജീവിത നിലവാരത്തിനനുസരിച്ചുള്ള മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ടതുണ്ട്. അങ്ങനെയെ അവരെ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കഴിയൂ.

No comments:

Post a Comment