ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 28, 2018

കൊടുങ്ങല്ലൂരമ്മ




കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്ന് ഭഗവതീക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധിയെങ്കിലും ശിവനും ഇവിടെ മുഖ്യദേവനാണെന്ന് 108 ശിവാലയസ്‌തോത്രത്തില്‍ പറയുന്നു.

കൊടുങ്ങല്ലൂരമ്മ എന്നതിനുള്ള ചിത്രം

കേരളത്തില്‍ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇത് എന്നും പറയപ്പെടുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില്‍ ‘കോടി’ ക്ഷേത്രത്തിലാണ് ഭദ്രകാളിയെ കുടിയിരുത്തിയതെന്നും വളരെയധികം താന്ത്രികവിദ്യകള്‍ ഇതിനു വേണ്ടി പ്രയോഗിച്ച ശേഷമാണ് കുടിയിരുത്താന്‍ കഴിഞ്ഞതെന്നും പറയുന്നു.


കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.



പുരാണങ്ങള്‍ പ്രകാരം, ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെയും രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്നാണ് ഭദ്രകാളി ജനിക്കുന്നത്. ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയെ ശാന്തയാക്കാന്‍ വേണ്ടി ഭൂതഗണങ്ങള്‍ തെറിപ്പാട്ടും ബലിയുമായി നൃത്തമാടിയെന്നും അപ്പോള്‍ കോപം ശമിച്ച് ദേവി സന്തുഷ്ടയായെന്നുമാണ് കഥ. ആ സംഭവത്തിന്റെ പ്രതീകാത്മകമായ അനുഷ്ഠാനമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാരപൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.
ഇന്നത്തെ ദേവിക്ഷേത്രത്തില്‍നിന്നും ഏകദേശം 300 മീറ്റര്‍ തെക്ക് മാറി ദേശീയപാത 17നോട് ചേര്‍ന്ന് റോഡിന്റെ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീകുരുംബമ്മക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് ചേരന്‍ ചെങ്കുട്ടവന്‍ പത്തിനിക്കടവുള്‍ പ്രതിഷ്ഠ നടത്തിയത്. എന്നാല്‍ പരശുരാമന്‍ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരുചക്രത്തില്‍ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തില്‍ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.


മീനഭരണിയുടെ തലേ ദിവസം നടത്തപ്പെടുന്ന അശ്വതിപൂജ ‘തൃച്ചന്ദന ചാര്‍ത്ത്’ എന്നും അറിയപ്പെടുന്നു. ദാരികനുമായുള്ള യുദ്ധത്തില്‍ ദേവിക്കുണ്ടായ മുറിവുകള്‍ക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാര്‍ത്തല്‍ പൂജയെ സങ്കല്‍പ്പിക്കുന്നത്. തുടര്‍ന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പുവരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും പൂര്‍ണ്ണ ആരോഗ്യത്തിനുവേണ്ട ചികിത്സാക്രമങ്ങളായിട്ടാണ് സങ്കല്പം.


ഭരണി ഉത്സവം ആരംഭിച്ചതിനെപ്പറ്റി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാന്‍ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാന്‍ കുലശേഖരരാജാവ് രാമവര്‍മ്മകുലശേഖരന്‍ നടത്തിയ ഏതെങ്കിലും യജ്ഞത്തിന്റെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു.



ക്ഷേത്രസമുച്ചയത്തിന്റെ മൊത്തം വിസ്തീര്‍ണം 10 ഏക്കര്‍ ആണ്. ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവില്‍. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിനു മുന്നില്‍ നിരവധി അരയാലും, പേരാലും ഉണ്ട്. ക്ഷേത്ര നിര്‍മ്മാണശൈലി പരിശോധിക്കുമ്പോള്‍ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നല്‍കിയിട്ടുള്ളതായി കാണുന്നു. ശിവന്റെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിന്റെ നിര്‍മ്മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തല്‍, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കള്‍ എല്ലാം തന്നെ ശിവക്ഷേത്രത്തിന്റെ ശില്‍പ്പശാസ്ത്രവിധിപ്രകാരമാണ്. ശിവന്റെ ശ്രീകോവിലിനു നേര്‍ക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ഡപത്തിന്റെയും ബലിക്കല്പുരയുടേയും തട്ട് നവഗ്രഹങ്ങള്‍ കൊത്തിയ ഒറ്റപ്പലകയില്‍ തീര്‍ത്തതാണ്. മണ്ണുത്തരം, ചിറ്റുത്തരം മുതലായവയില്‍ രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് . അതുപോലെ കരിങ്കല്‍ തൂണുകളില്‍ മനോഹരമായ കൊത്തുപണികളും കാണാം. 




ശ്രീകോവിലിന്റെ! കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. ഈ അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. അതിന്റെ മുഖം ശ്രീകോവിലിലേക്കാണ്!. പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള ഈ കവാടം എല്ലായ്‌പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിട്ടിരിക്കും. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നും പറയുന്നു. പരശുരാമന്‍ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയില്‍ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ചേരന്‍ ചെങ്കുട്ടുവന്‍ മൂലപ്രതിഷ്ഠ കണ്ണകി പ്രതിഷ്ഠ നിര്‍വഹിച്ച സ്ഥലമായ ശ്രീമൂലസ്ഥാനമാണ് രഹസ്യഅറയാക്കിയിരിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങള്‍ കരിങ്കല്ല് കൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിന് ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാന്‍ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്.




ക്ഷേത്രത്തിലെ ശിവന്റെ നടയ്ക്കുള്ള മണ്ഡപത്തിന്റെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം. നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ദേവിയുടെ പള്ളിവാളും, ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിന് ശേഷം, പിന്നീട് നട തുറക്കുന്നതുവരെ വഴിപാടുകള്‍ ഭക്തജനങ്ങള്‍ പള്ളിമാടത്തിനു മുന്നിലാണ് അര്‍പ്പിക്കാറ്.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവില്‍ നിര്‍മ്മിച്ച വിഗ്രഹത്തിന്റെ ദര്‍ശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൗദ്രഭാവത്തില്‍ ദാരുകവധത്തിനുശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കല്‍പ്പിക്കപ്പെടുന്നു. വിഗ്രഹത്തില്‍ എട്ട് കൈകള്‍ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാല്‍ മടക്കി ഇടത്തേക്ക് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയില്‍ കിരീടമുണ്ട്.



ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറ് ദിക്കിലേക്ക് ദര്‍ശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില്‍ എല്ലായ്‌പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിരിക്കും. പടിഞ്ഞാറ് ദിക്കിലേക്ക് ദര്‍ശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വര്‍ണ്ണ ഗോളകകൊണ്ട് പൊതിഞ്ഞതുമായ അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കു ദിക്കിലേക്ക് ദര്‍ശനമായി മറ്റൊരു അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പരമാധികാരി വലിയതമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദര്‍ശനത്തിന് വരുന്ന സമയത്തോ കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഒരു സന്തതിയെ ഒന്നാംപിറന്നാളിന് ദേവിയ്ക്ക് മുന്നില്‍ ( പടിഞ്ഞാറേ നടയ്ക്കല്‍) അടിമ കിടത്താന്‍ കൊണ്ടുവരുമ്പോഴോ മാത്രമേ ശ്രീകോവിലിന്റെ പടിഞ്ഞാറെനട തുറക്കുകയുള്ളു. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കല്‍ എത്തി നമസ്‌ക്കരിച്ചു കഴിഞ്ഞാല്‍ പടിഞ്ഞാറെ നടയ്ക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തില്‍ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകു മാത്രം തുറന്നുകൊടുക്കും. തമ്പുരാന്‍ നമസ്‌കരിച്ച് എഴുന്നേല്‍ക്കും മുന്‍പ് നട അടച്ചുകഴിയും.
  

സനാതന ധർമ്മം




‘‘നാഹം ജാനാമി കേയൂരേ
നാഹം ജാനാമി കുണ്ഡലേ
നൂപുരേ ത്വഭിജാനാമി
നിത്യം പാദാഭിവന്ദനാത്’’



വാല്മീകിയെന്ന മാമുനി പണ്ട് ലോകത്തിന്ആദികാവ്യം തന്നു. രാമന്റെയും സീതയുടെയും കഥപറയുന്ന വെറും കാവ്യപുസ്തകമല്ല രാമായണം. അതിലെ ഓരോ സന്ദർഭവും സദാചാരത്തിന്റെ അമൃതബിന്ദുക്കളാണു  ലോകത്തിനു നൽകുന്നത്. ഒരു സന്ദർഭം ഇങ്ങനെ:


രാവണൻ സീതയെ അപഹരിച്ചതിനു ശേഷം രാമലക്ഷ്മണന്മാർ  സീതയെ അന്വേഷിച്ചു കാട്ടിലാകെ നടക്കുകയാണ്. അതിനിടെ സുഗ്രീവൻ,ഹനുമാൻ തുടങ്ങിയ വാനരനേതാക്കളെ കണ്ടുമുട്ടി.ഒരു സ്ത്രീയെ ഒരു രാക്ഷസൻ വിമാനത്തിൽ  തട്ടിക്കൊണ്ടുപോകുന്നതു താൻ കണ്ടെന്നു സുഗ്രീവൻ രാമനോടു പറഞ്ഞു. ഈ മലയുടെ മുകളിൽ തങ്ങളെ കണ്ടപ്പോൾ  ആ സ്ത്രീ അവരുടെ ആഭരണങ്ങൾ ഊരിതാഴെയിട്ടു എന്നു പറഞ്ഞ് സുഗ്രീവൻ ആ ആഭരണങ്ങൾരാമനു മുന്നിൽ വച്ചു. ആഭരണങ്ങൾ കണ്ടപാടേ സീതാവിരഹം കൊണ്ടുള്ള ദുഃഖം മൂലം രാമൻ ആകെവിവശനായി. എന്നിട്ടു ലക്ഷ്മണനോടു പറഞ്ഞു:


‘ലക്ഷ്മണാ, ഈ ആഭരണങ്ങൾ സീതയുടേതു തന്നെയാണോ
എന്നു പരിശോധിക്ക്’ എന്ന്.


അപ്പോൾ ലക്ഷ്മണൻ രാമനോടു പറയുകയാണ്:


‘‘നാഹംജാനാമി കേയൂരേ  
നാഹം ജാനാമി കുണ്ഡലേ
നൂപുരേത്വഭിജാനാമി
നിത്യം പാദാഭിവന്ദനാത്’ ’


‘ജ്യേഷ്ഠ, ജ്യേഷ്ഠത്തിയമ്മ മാറിലണിയുന്ന  ആഭരണ-ങ്ങളും തോൾവളകളും കമ്മലുമൊന്നും എനിക്കു കണ്ടാൽ തിരിച്ചറിയില്ല. പക്ഷേ, ഈ പാദസരം എനിക്കു നന്നായി അറിയാം. എന്നും ആ കാൽക്കൽ നമസ്കരിക്കുമ്പോൾ ഞാൻ കാണുന്നവയാണല്ലോ അവ’ എന്നാണു ലക്ഷ്മണൻ രാമനോടു പറയുന്നത്. ആ പാദാരവിന്ദങ്ങൾ മാത്രമാണ് ഞാൻ സൂക്ഷ്മമായി കണ്ടിട്ടുള്ളത്  എന്നാണു ലക്ഷ്മണൻ പറഞ്ഞത്.


സനാതന ധർമ്മത്തെ , സദാചാരസംസ്കാരത്തെ ഇത്രയും സുന്ദരമായി അവതരിപ്പിച്ച മാമുനിയുടെ കാവ്യഭാവന ഇന്നും ഏറെ പ്രസക്തമാണ്.


ഭാരതത്തിൽ ഭാര്യ ഒഴികെയുള്ളവർ അമ്മമാരാണെന്ന സ്വാമിജിയുടെ വാക്കുകളും ഇവിടെ സ്മരണീയം തന്നെ .. സ്ത്രീകളോടുള്ള ആദരവ് ,അന്യ സ്ത്രീകളെ എങ്ങിനെ നോക്കിക്കാണണം എന്നൊക്കെ ഇവിടെ ചൂണ്ടിക്കാണിക്കുന്നു.


 ഇത് നമ്മുടെ ധർമ്മം - ഭാരതത്തിന്റേയും ,നാമോരുരുത്തരുടേയും സമ്പത്തായ സനാതന ധർമ്മം ..


ചരിക്കാം സനാതന ധർമ്മത്തിൽ ,ആചരിക്കാം  സനാതന ധർമ്മത്തെ.... 


ജയതു ഭാരതം 

ജയതു ഭാരതസംസ്കൃതി

ഹരി ഓം

സുദിനമസ്തു .

ശുഭചിന്ത


Mystic Quote - Sadhguru

കൃപ വളരെ സൂക്ഷ്മമാണ്. നിങ്ങള് വളരെ ജാഗരൂകരാ യിരുന്നില്ലെങ്കില് നിങ്ങള്ക്കതു കിട്ടാതെ പോകും.

Grace is subtle. Unless you are alert, you will miss it.


സദ്ഗുരു 

Tuesday, February 27, 2018

ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം..


ബന്ധപ്പെട്ട ചിത്രം

പണ്ടൊരിക്കല്‍ ശ്വേതകി എന്ന രാജാവ് 100 വര്‍ഷം നീണ്ട ഒരു യാഗം നടത്തി. യാഗത്തില്‍ ഋത്വിക്കുകളായി അനേകം ബ്രാഹ്മണര്‍ പങ്കെടുത്തിരുന്നു. അവിടെ ഹോമകുണ്ഡത്തില്‍നിന്നുയര്‍ന്ന ധൂമപടലത്താല്‍ ഋത്വിക്കുകള്‍ അന്ധരായിത്തീര്‍ന്നതിനാല്‍ ഏതാനും നാളുകള്‍ക്കകം അവര്‍ യാഗം മുഴുമിപ്പിക്കാതെ മടങ്ങിപ്പോയി. ഇതില്‍ ദുഃഖം തോന്നിയ രാജാവ് ശിവനെ തപസ്സ് ചെയ്ത് ഒരു പരിഹാരം അപേക്ഷിച്ചു. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം ദുര്‍വ്വാസാവിന്‍റെ മേല്‍നോട്ടത്തില്‍ യാഗം വീണ്ടും ആരംഭിച്ച് മംഗളകരമായി സമാപിച്ചു.


പക്ഷെ ഹോമത്തിലെ ഹവിസ്സ് വര്‍ഷങ്ങളോളം ഭുജിച്ച അഗ്നിക്ക് ദഹനക്കേട് പിടിപെട്ടു. മുഖം വിളറി, ദേഹം മെലിഞ്ഞ്, ആഹാരത്തില്‍ രുചിയില്ലാതായി അഗ്നിദേവന്‍ വലഞ്ഞു. അദ്ദേഹം ഒടുവില്‍ ബ്രഹ്മാവിനെ അഭയം തേടി. ഖാണ്ഡവവനത്തിലെ ഔഷധവൃക്ഷങ്ങളും സസ്യലതാദികളും ഭക്ഷിക്കാനും, ഒപ്പം വനത്തിലെ ദേവവൈരികളായ ജീവജാലങ്ങളെ നശിപ്പിക്കാനും ബ്രഹ്മാവ്‌ പരിഹാരമായി നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം അഗ്നി ഖാണ്ഡവവനത്തില്‍ വന്നു. ഈ വനം ഇന്ദ്രന് ഇഷ്ടവിഹാരമായതിനാല്‍ ഇന്ദ്രന്‍ വനത്തില്‍ മഴ പെയ്യിച്ച് അഗ്നിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അഗ്നി വീണ്ടും ബ്രഹ്മാവിനെ സമീപിച്ചു. നരനാരായണന്മാര്‍ കൃഷ്ണാര്‍ജ്ജുനന്മാരായി ഭൂമിയില്‍ ഉടന്‍ അവതരിക്കുമെന്നും അവര്‍ അഗ്നിയെ സഹായിക്കുമെന്നും ബ്രഹ്മാവ്‌ അഗ്നിയോടു പറഞ്ഞു.



അങ്ങനെ കൃഷ്ണാര്‍ജ്ജുനന്മാര്‍ ഭൂമിയില്‍ അവതരിച്ചു. അവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിക്കുന്ന കാലം കൊടുംവരള്‍ച്ച ഉണ്ടായി. ആ സമയം കൃഷ്ണനും അര്‍ജ്ജുനനുംകൂടി ആശ്വാസത്തിനായി ഖാണ്ഡവവനത്തില്‍ പോയി. അവിടെവച്ച് ഒരു ബ്രാഹ്മണവേഷത്തില്‍ അഗ്നി അവരെ സമീപിച്ച് തന്‍റെ പൂര്‍വകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. അഗ്നിയെ സംരക്ഷിക്കാന്‍ തങ്ങളുടെ പക്കല്‍ വേണ്ടത്ര ആയുധങ്ങള്‍ ഇല്ലെന്നു അവര്‍ പറഞ്ഞു. അപ്പോള്‍ അഗ്നിദേവന്‍ വരുണഭഗവാനെ സ്മരിച്ചു. അവിടെ പ്രത്യക്ഷപ്പെട്ട വരുണനോട്‌ അഗ്നി അപേക്ഷിച്ചപ്രകാരം, വരുണന്‍ അര്‍ജ്ജുനന് അമ്പൊടുങ്ങാത്ത ആവനാഴിയും, ചന്ദ്രധനുസ്സും (ഗാണ്ഡീവം എന്ന വില്ല്), ഹനുമാന്‍ കൊടിയടയാളമായതും, പൊന്മാലകള്‍ അണിഞ്ഞ നാല് വെള്ളക്കുതിരകളെ കെട്ടിയതുമായ രഥവും നല്‍കി. ശ്രീകൃഷ്ണന് വരുണദേവന്‍ ചക്രായുധവും നല്‍കി. ഈ സന്നാഹങ്ങളോടെ കൃഷ്ണാര്‍ജ്ജുനന്മാര്‍ അഗ്നിയെ സഹായിച്ചു.


ഈ രഥത്തില്‍വച്ച്, ഇവിടെയാണ്‌ ഭഗവാന്‍ ആദ്യമായി പാര്‍ത്ഥ(അര്‍ജ്ജുന)ന്‍റെ സാരഥിയാവുന്നത്. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ ഉടനീളവും ഗീതോപദേശ സന്ദര്‍ഭങ്ങളിലും ഭഗവാന്‍ അര്‍ജ്ജുനന്‍റെ തേരാളിയായി തുടര്‍ന്നു.



ശുഭചിന്ത




ആശ്രമം ഒരു അഭയസ്ഥാനമല്ല. അതു ഭവനരഹിതമായ ജീവിതം ശീലിക്കാന്താല്പര്യമുള്ളവര്ക്കുള്ള ഒരു ഇടമാണ്.

An ashram is not a refuge. It is a space for those who want to practice living homeless.

സദ്ഗുരു 



കണ്ണന്റെ ഒരു കഥ


ന്റെ കൃഷ്ണാ

കുറെ ദിവസായീല്യേ കണ്ണന്റെ ഒരു കഥ പറഞ്ഞീട്ട്.
ഇന്ന് നല്ല ഒരു കഥ പറയാം ട്ടോ.


ശ്രീകൃഷ്ണ ഭക്തരായ വിദുരർക്കും, പത്നിയ്ക്കും കൃഷ്ണനെ സ്വഗൃഹത്തിൽ കൊണ്ടുവന്നു പാദപൂജ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് വളരെ മോഹമുണ്ടായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് കണ്ണൻ മഥുരയിലേക്ക് കംസന്റെ ക്ഷണം സ്വീകരിച്ചു വന്നത്. വിദുരർ സന്തോഷത്തോടെ ശ്രീകൃഷ്ണ ഭഗവാനെ ഗൃഹത്തിലേക്ക് ക്ഷണിച്ചു. സമയമാകുമ്പോൾ ഞാൻ തീർച്ചയായും വരാം എന്ന് കണ്ണൻ ഉറപ്പു നൽകി. ആ നിമിഷം മുതല്‍ വിദുരപത്നി ഭഗവാന്‍ വരുന്ന ദിവസവും സമയവും കാത്തിരിക്കുന്നു. സാദാ കൃഷ്ണ ചിന്ത മാത്രമായി അവർക്ക്. എപ്പോഴാ കണ്ണൻ വരിക ന്നു നിശ്ചാല്യാലോ. ഭഗവാന്‍ വരുമ്പോള്‍ എങ്ങനെ സ്വീകരിക്കണം, എന്തൊക്കെ നല്‍കണം, എന്തൊക്കെ പറയണം, കണ്ണൻ എന്തൊക്കെ ചോദിക്കും,എന്തൊക്കെ പറയും, എന്നെല്ല‍ാം ഓര്‍ത്ത് ഓരോ ദിവസവും കഴിയും. രാത്രിയിൽ കണ്ണൻ വരുന്നതും തങ്ങളുടെ ആഥിത്യം സ്വീകരിക്കുന്നതും എന്നും സ്വപ്നം കാണും. അവരുടെ നയനങ്ങൾ സാദാ കൃഷ്ണ ചിന്തയിൽ നിറഞ്ഞൊഴുകും. എന്നും കൃഷ്ണനെ സ്വീകരിക്കാന്‍ വേണ്ടതെല്ല‍ാം ഒരുക്കിവച്ച് കണ്ണനായി കാത്തിരിക്കും. കണ്ണൻ എപ്പോഴാണ് വരിക എന്നറിയില്യ ലോ.


അടുത്ത ഗൃഹത്തിലെ ഒരു ഉണ്ണി എപ്പോഴും വിദുര പത്നിയുടെ സഹായത്തിനു വരാറുണ്ടായിരുന്നു. ആ ഉണ്ണിയോട് കൃഷ്ണനെ കുറിച്ച് എപ്പോഴും പറയും. അമ്പാടിയിൽ കണ്ണൻ ഓരോ വികൃതികൾ കാട്ടിയത്, വെണ്ണ കട്ടത്‌ , കലമുടച്ചത്, പൈക്കളെ മേച്ചത്, ഗോവർദ്ദനം ഉയർത്തിയത്‌ എന്ന് വേണ്ട എല്ലാമെല്ലാം  എത്ര പറഞ്ഞാലും ആ അമ്മക്ക് മതിയാവില്ല.
അങ്ങിനെ ഒരു ദിവസം വിദുരപത്നി  കുളിക്കാൻ  പോയ സമയത്ത് കണ്ണൻ വന്നു. വിദുരരും ഗൃഹത്തിൽ ഉണ്ടായിരുന്നില്യ. കണ്ണൻ വരുന്നത് ഉണ്ണി കണ്ടു. ധാരാളം കേട്ടത് കൊണ്ട് കണ്ണനെ കണ്ടതും ഉണ്ണിക്കു മനസ്സിലായി. ഉണ്ണി ഓടിച്ചെന്നു ഭഗവാന്‍ വന്ന വിവരം വിദുരപത്നിയെ അറിയിച്ചു. മുങ്ങി നിവർന്ന ഉടനെയാണ് കണ്ണൻ വന്നു എന്ന് കേട്ടത്. കേട്ടപാതി, കേള്‍ക്കാത്ത പാതി, ആ അമ്മ  ”കൃഷ്ണ, കൃഷ്ണാ” എന്ന് വിളിച്ചുകൊണ്ട് ഭഗവാന്റെ സമീപത്തേക്ക് ഓടിച്ചെന്നു.  താന്‍ നനഞ്ഞ വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നതെന്ന്  മറന്ന അവർ കണ്ണനെ കണ്ട മാത്രയിൽ എല്ലാം മറന്നു ഗാഡം പുണർന്നു. ഈ സമയം ഉണ്ണി വേഗം ചെന്ന് അമ്മ ഒരുക്കി വച്ച പഴങ്ങളും പീഠവും എടുത്തുകൊണ്ടുവന്നു. അത് കണ്ട ആ ഭക്ത ”കൃഷ്ണ, കൃഷ്ണാ” എന്ന് വിളിച്ചുകൊണ്ട്  ഭഗവാന് ഇരിക്കാന്‍ വച്ച പീഠത്തില്‍ അവര്‍ തന്നെ കയറിയിരുന്നു. ഭഗവാന്റെ കൈ പിടിച്ചു താഴെ ഇരുത്തി. ഭക്തിയുടെ  സച്ചിതാനന്ദത്തിൽ അവർ ഒന്നും തന്നെ അറിയുന്നില്ല. പിന്നീട് പഴം തൊലിയുരിഞ്ഞ് തൊലി ഭഗവാന് നല്‍കാന്‍ തുടങ്ങി.  തൊലിയ്ക്ക് പകരം പഴം താഴെ കളഞ്ഞു. ഭഗവാന്‍  പഴത്തിന്റെ തൊലി വളരെ സ്വാദോടെ ആസ്വദിച്ച് കഴിക്കാനും തുടങ്ങി. ഇതെല്ലാം കണ്ടു ഉണ്ണി അമ്പരന്നു നിൽക്കുകയാണ്.  ഇതെന്താ ഇങ്ങനെ? ഒരു പക്ഷെ ഇങ്ങന്യാവോ കണ്ണന്‌ കൈങ്കര്യം ചെയ്യേണ്ടത്?


ഈ സമയത്താണ് വിദുരര്‍ വന്നത്. ഈ കാഴ്ച കണ്ട് അദ്ദേഹം അമ്പരന്നു. ഭാര്യ നനഞ്ഞ് ഈറനായ വസ്ത്രങ്ങളോടെ, തല തോര്‍ത്താതെ ഭഗവാന്റെ മുന്‍പില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നു.  ഭഗവാനെ തറയില്‍ ഇരുത്തിയിട്ട് ഉയര്‍ന്ന പീഠത്തില്‍! ഭഗവാന്റെ ശരീരവും പീതവസനവും എല്ലാം നനഞ്ഞിരിക്കുന്നു. മാത്രമല്ല പഴം താഴെ കളഞ്ഞിട്ട്, തൊലി ഭഗവാനെ തീറ്റിക്കുന്നു. അവിടുന്നാണെങ്കില്‍ യാതൊന്നുമറിയാത്ത പോലെ വളരെ സ്വാദോടെ അതു ഭക്ഷിക്കുന്നു. അദ്ദേഹത്തിന് സങ്കടം സഹിക്കാനയീല്യ. 'എന്റെ കൃഷ്ണാ' എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ആ തൃപ്പാദത്തിൽ വീണു.
അപ്പോഴാണ് വിദുര പത്നിക്കു ബാഹ്യബോധം  ഉണ്ടായത്.  ആ സ്വാധ്വി  ആകെ പരിഭ്രമിച്ചു. 'എന്റെ കൃഷ്ണാ ഇവളുടെ അവിവേകം പൊറുക്കണേ'
എന്നു കരഞ്ഞു കൊണ്ട് കൃഷ്ണ പാദത്തിൽ നമസ്കരിച്ചു. അപ്പോൾ കണ്ണൻ പറഞ്ഞു.


”നിങ്ങള്‍ ആചാരപ്രകാരം പൂജ ചെയ്യുനതിനെക്കാൾ ഇഷ്ടമായതും ഉചിതമയതും നിഷ്ക്കാമമായ നിറഞ്ഞ സ്നേഹത്തോടെയുള്ള ഈ സൽക്കാരം തന്നെയാണ്. പഴത്തൊലിയോളം സ്വാദ് വേറെ ഒന്നിനും ഇല്ല്യ. ഇത്രയും ഹൃദ്യമായത് എനിക്ക് അത്യപൂർവ്വമായി മാത്രമേ ലഭിക്കാറുള്ളൂ".
ഭഗവാന്റെ മുന്‍പില്‍ ന‍ാം നമ്മെത്തന്നെ മറക്കണം. അവിടെ ഞാനും നീയുമില്ല. അതുകൊണ്ട്തന്നെ  ഒരാചാരത്തിന്റെയും ആവശ്യമില്ല.  ആ പരമ പ്രേമം ഉണ്ടായാൽ മാത്രമേ ഭക്തനും ഭഗവാനും ഒന്നായി ആ സച്ചിതാനന്ദം അനുഭവിക്കാൻ കഴിയുകയുള്ളൂ.
കണ്ണാ ഈ അക്ഷരപ്പൂക്കൾ  എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.


കടപ്പാട്:

Monday, February 26, 2018

ഗുരുവായൂരപ്പാ

ഗുരുവായൂരപ്പൻ എന്നതിനുള്ള ചിത്രം

അല്ലയോ ഭഗവാനേ, കലിയുഗത്തിൽ ഭക്തന്മാരുണ്ടാകും പ്രത്യേകിച്ച് ദ്രാവിഡദേശത്ത് ഭക്തന്മാർ കൂടുതലായി ഉണ്ടാകും പുണ്യനദികളായ താമ്രപർണ്ണി, കൃതമാല, കാവേരി, പ്രതീചി തുടങ്ങിയ നദീതീരങ്ങളിൽ ഭക്തന്മാരുടെ എണ്ണം കൂടുതലായിരിക്കുമത്രേ! ആശ്ചര്യം തന്നെ! ഈ പുണ്യം നിറഞ്ഞ ദേശത്ത് ജനിച്ചവനും അങ്ങയിൽ കുറഞ്ഞതെങ്കിലും ഭക്തിയുള്ളവനുമായ അടിയനെയും വിഷയസുഖങ്ങളാകുന്ന പാശത്താൽ കെട്ടി ഭ്രമിപ്പിക്കരുതേ. അവിടത്തോടുള്ള അടിയൻറെ സേവയെ പൂർത്തീകരിപ്പിക്കണേ

അല്ലയോ ഗുരുവായൂരപ്പാ 

അല്ലയോ പരബ്രഹ്മസ്വരൂപനായ ഭഗവാനെ ! 

അങ്ങേയ്ക്കു നമസ്കാരം

ഓം നമോ ഭഗവതേ വാസുദേവായ!

ഓം: നമോ: നാരായണായ.

കണ്ണകി - പുരാണകഥകൾ




കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു.

 കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.


പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.

കണ്ണകി എന്നതിനുള്ള ചിത്രം


കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.


തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു.

സ്നേഹത്തിന്‌ യുക്തിയില്ല - അമൃതവാണി

സ്നേഹവും വിശ്വാസവും സമര്‍പ്പണവും ഒക്കെ കേവല യുക്തിവാദിക്ക്‌ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്‌. എന്തും വിശകലനം ചെയ്യുകയും കണക്കുകൂട്ടുകയും ചെയ്യുന്ന ഒരാള്‍ക്ക്‌ എങ്ങനെ സ്നേഹിക്കാന്‍ കഴിയും? സ്നേഹത്തിന്‌ യുക്തിയില്ല. അതിനെ വിശകലനം ചെയ്യാന്‍ ഒക്കുകില്ല. അത്‌ അനുഭവമാണ്‌. ആഴമുള്ള വികാരമാണ്‌. കാണാനും കേള്‍ക്കാനും തൊട്ടറിയാനും പറ്റുന്ന സാധനമല്ല സ്നേഹം. അത്‌ ഹൃദയംകൊണ്ടനുഭവിക്കാനുള്ളതാണ്‌. സ്നേഹം ഉള്‍ക്കൊള്ളാനും പകരാനും കഴിയുന്ന ഒരു ഹൃദയമുള്ളിടത്തുമാത്രമേ അതിന്‌ നിലനില്‍പുള്ളൂ.


– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത



നിങ്ങള് ചെയ്യാനാഗ്രഹിക്കുന്ന കാര്യത്തിന് എല്ലാരുടെയും അംഗീകാരം ഒരിക്കലും ലഭിക്കില്ല. അതുകൊണ്ട് അതേപ്പറ്റി വിഷമിക്കേണ്ടതില്ല.

You can never get everyone’s approval for what you want to do. So, don’t worry about it.

സദ്ഗുരു 

Sunday, February 25, 2018

ഐരാവതം



ഇന്ദ്രന്റെ ആന.  ഇരാവതിയുടെ സന്താനമെന്ന അർത്ഥത്തിൽ ഐരാവതമെന്ന് പേരുണ്ടായി.ദക്ഷന്റെ പുത്രി ക്രോധവശ എന്ന ഭാര്യയിൽ കശ്യപനു ജനിച്ച പത്തു പെൺമക്കളിൽ ഒരുവളായ ഭദ്രമതയുടെ പുത്രിയാണ് ഇരാവതി. കശ്യപന് ദക്ഷപുത്രിയായ അദിതിയിൽ പിറന്ന ദേവേന്ദ്രൻ ഐരാവതത്തെ വാഹനമാക്കി.


ദുർവ്വാസാവ് സമ്മാനിച്ച മാല ഇന്ദ്രൻ ഐരാവതത്തിന്റെ കൊമ്പിലിടുകയും, വണ്ടുകളുടെ ശല്യം കാരണം ആന മാല നശിപ്പിക്കുകയും അതുകണ്ട ദുർവ്വാസാവ് കോപിച്ച് ദേവന്മാർക്ക് ജരാനരകൾ ബാധിക്കട്ടെ എന്ന് ശപിക്കുകയും അനന്തരം അദ്ദേഹം അമൃതഭോജനം കൊണ്ട് ജരാനര മാറുമെന്ന് ശാപമോക്ഷം നൽകുകയും ചെയ്തതായുള്ള കഥ പ്രസിദ്ധമാണ്. ഇതായിരുന്നു പാലാഴി കടയുവാൻ കാരണം.


പാലാഴി കടഞ്ഞപ്പോൾ പൊന്തിവന്ന വിശിഷ്ട വസ്തുക്കളിൽ ഒന്നാണ് ഐരാവതമെന്ന് മഹാഭാരതത്തിൽ പറഞ്ഞു കാണുന്നു.ഐ രാവതത്തിന്റെ നിറം വെളുപ്പാണ്. നാലു കൊമ്പും, ഉയർന്ന ആ കാരവുമുള്ള ഈ ആന അഷ്ടദിഗ്ഗജങ്ങളിൽ ഒന്നാണ്. ശൂരപത്മാവ് എന്ന അസുരൻ ഇന്ദ്ര ലോകം ആക്രമിച്ചപ്പോൾ ഐരാവതത്തെ ഭൂമിയിൽ തള്ളിയിട്ടു കൊമ്പുകളൊടിച്ചെങ്കിലും അത് ശിവപ്രസാദം മൂലം കൊമ്പുകൾ വീണ്ടെടുത്ത് വീണ്ടും ദേവലോകത്തെത്തി. പാതാളത്തിൽ വസിക്കുന്ന പ്രമുഖ നാഗങ്ങളിൽ ഒന്നും ഐരാവതം എന്ന പേരിലറിയപ്പെടുന്നു. ഒരു പ്രത്യേകതരം മഴവില്ലിനും, വരണ്ട വിശാലമായ ഭൂപ്രദേശത്തിനും ഐരാവതം എന്ന പേരുണ്ട്.

ഭാവന - അമൃതവാണി





സ്‌നേഹിക്കുന്ന സ്ത്രീ വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞാല്‍ ഒരു യുക്തിവാദിയുടെ പ്രതികരണമെന്തായിരിക്കും? അയാള്‍ പറഞ്ഞേക്കും, ”നില്‍ക്ക്, നില്‍ക്ക്. ഞാനൊന്നാലോചിക്കട്ടെ. എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തു നോക്കി വിവാഹം വിജയിക്കുമോ ഇല്ലയോ എന്ന് ഉറപ്പുവരുത്തട്ടെ. കാര്യങ്ങള്‍ ചിന്തിച്ചുറപ്പിക്കാതെ എന്തെങ്കിലും ചെയ്യുന്നത് യുക്തിയല്ല.


” വിവാഹജീവിതത്തിന്റെ ജയാപജയസാധ്യതകളെക്കുറിച്ച് അയാള്‍ ഗവേഷണപ്രബന്ധംതന്നെ തയ്യാറാക്കിയെന്നുവരും. അതിലയാള്‍ സ്‌നേഹത്തിന് കൊടുക്കുന്ന സ്ഥാനമെന്തായിരിക്കും. ”സ്‌നേഹം യുക്തിക്ക് നിരക്കുന്നതല്ല. അങ്ങനെയൊന്നില്ലതന്നെ. അത് വെറും ഭാവന മാത്രമാണ്. ഉള്ളതാണെങ്കില്‍ അത് ഇന്ദ്രിയങ്ങളെക്കൊണ്ടറിയാന്‍ പറ്റണം. അതിന് കഴിയാത്തതുകൊണ്ട് സ്‌നേഹമെന്നത് സാങ്കല്‍പ്പികം മാത്രമാണെന്ന് ഉറപ്പിക്കാം.



– മാതാ അമൃതാനന്ദമയീദേവി




ശുഭചിന്ത




ജീവിതവും മരണവും ശ്വാസവും നിശ്വാസവും പോലെയാണ്. അവ എപ്പോഴും ഒരുമിച്ചു നിലകൊള്ളുന്നു.


Life and death are like inhalation and exhalation. They always exist together.


സദ്ഗുരു 

Saturday, February 24, 2018

കൊട്ടാരത്തിൽ ശങ്കുണ്ണി (ഐതിഹ്യമാല)

കൊട്ടാരത്തിൽ ശങ്കുണ്ണി (ഐതിഹ്യമാല) എന്നതിനുള്ള ചിത്രം

ജനനം

കൊ.വ.1030 മീനം 23-നു ( ക്രി.വ.1855 മാർച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര്വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.


വിദ്യാഭ്യാസം

പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളിൽ ചെന്നു പഠിച്ചു. (സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല.) പതിനേഴാമത്തെ വയസ്സിൽ മണർകാട്ട് ശങ്കരവാര്യരിൽ നിന്നും ‘സിദ്ധരൂപം’പഠിച്ചു.

പിന്നീട് വയസ്കര ആര്യൻ നാരായണം മൂസ്സതിൽനിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളുംസഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം,അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ൽ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടർന്നു.



സാഹിത്യസംഭാവനകൾ

കുഞ്ഞിക്കുട്ടൻ തമ്പുരാന്റെനിർബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സിൽ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിർബന്ധത്താലായിരുന്നു.1881 മുതൽ പന്ത്രണ്ടു വർഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാൻ തുടങ്ങി. 1893ൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം.

അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു.കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892)  സഹകരിച്ചു.


കൊ.വ.1073 (1898) മുതൽ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടർന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി.
തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നീ രാജസദസ്സുകളിൽ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും സമ്മാനങ്ങളും അദ്ദേഹത്തെ തേടി എത്തി. ഇക്കൂട്ടത്തിൽ 1904-ൽ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനവും സ്വർണ്ണമെഡലും എടുത്തുപറയേണ്ടതാണ്.



മരണം

മലയാളസാഹിത്യസോപാനത്തിന്റെ ഉത്തുംഗശീർഷങ്ങളിലേക്ക് സ്വപ്രയത്നം ഒന്നുകൊണ്ടുമാത്രം അടിവെച്ചു കയറിയ ആ സ്ഥിരോത്സാഹി 1937 ജൂലൈ 22-നു (1112 കർക്കടകം 7-ന്) ഇഹലോകവാസം വെടിഞ്ഞു.


കുടുംബം

കൊ.വ.1048-ൽ ശങ്കുണ്ണിയുടെ മാതാവു മരിച്ചു. കൊ.വ.1056-ൽ കഴിച്ച ആദ്യവിവാഹത്തിലെ ഭാര്യ ഒരു വർഷത്തിനുള്ളിൽ മരണമടഞ്ഞു. പിന്നീട് 1062-ൽ പുനർവിവാഹം ചെയ്തു. സന്താനലബ്ധിയില്ലാഞ്ഞ് 1081-ൽ മൂന്നാമതൊരിക്കൽ കൂടി അദ്ദേഹം വിവാഹം ചെയ്തു. രണ്ടാം ഭാര്യ 1083-ൽ മരിച്ചു. അനപത്യതാവിമുക്തിയ്ക്കു വേണ്ടി 1090-ൽ ഏവൂർ പനവേലി കൃഷ്ണശർമ്മയുടെ രണ്ടാമത്തെ പുത്രൻ വാസുദേവൻ ഉണ്ണിയെ ദത്തെടുത്തു വളർത്തി.


ശങ്കുണ്ണിയുടെ മൂന്നാമത്തെ പത്നി ക്രി.വ.1973 ഫെബ്രുവരി 23-നും ദത്തുപുത്രൻ വാസുദേവനുണ്ണി 1973 ഡിസംബർ 3-നും നിര്യാതരായി. വാസുദേവനുണ്ണിയുടെ ഏകപുത്രൻ നാരായണനൻ ഉണ്ണി പിന്നീട് കുടുംബത്തിന്റെ കാരണവരായി തുടർന്നു.

വഴിയും തുണയും - അമൃതവാണി

നിങ്ങള്‍ക്ക്‌ ഇപ്പോള്‍ സാക്ഷാത്കാരത്തിന്റെ അവസ്ഥയെന്തെന്ന്‌ ഒരു രീതിയിലും ഊഹിച്ചറിയാന്‍ കഴിയുകയില്ല. സ്വയം അനുഭവിച്ചറിയുകയല്ലാതെ അതറിയാന്‍ വഴിയുമില്ല. മുക്തപുരുഷന്‍ എങ്ങനെയായിരിക്കും ജീവിക്കുക എന്നു മനസ്സിലാക്കാന്‍ ആയിത്തീരലല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഇത്ര മാത്രം ഉറപ്പായി പറയാം, അതായത്‌, തനിക്കുമാത്രം മോക്ഷം കിട്ടിയതായി വിചാരിക്കുകയും പറയുകയും ചെയ്യുന്നവനത്‌ കിട്ടിയിട്ടില്ല. മോക്ഷമെന്നത്‌ വിചാരിക്കാനോ പറയാനോ കഴിയുന്നതല്ല. അങ്ങനെ വിചാരിക്കുന്നവന്‍ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്‌. ചിന്തയുടെ വലയില്‍പ്പെട്ടു കിടക്കുകയാണ്‌, ചിന്തയില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്‌ ആദ്യം നേടേണ്ടത്‌. സത്യം അതിനപ്പുറമാണ്‌. ആ അര്‍ഥത്തിലാണ്‌, സത്യത്തിലേക്ക്‌ നിശ്ചിത വഴികളില്ലെന്ന്‌ പറയുന്നത്‌. അവിടെ വഴിയും തുണയും ലക്ഷ്യവും ഗുരു മാത്രമാണ്‌; ഗുരുകൃപ ഒന്നുമാത്രമാണ്‌.


– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത





നിങ്ങള് സ്നേഹിക്കുകയാണെങ്കില് തീവ്രമായി സ്നേഹിക്കുക. വെറുക്കുകയാണെങ്കില് തീവ്രമായി വെറുക്കുക. എന്തുതന്നെ ചെയ്താലും, നിങ്ങള് തീവ്രമായി ജീവിക്കുക.

If you love, love strong. If you hate, hate strong. Whatever the hell you do, live strong.



സദ്ഗുരു 

Friday, February 23, 2018

ഭക്തവത്സലനായ പരമശിവൻ - പുരാണകഥകൾ



സമ്പല്‍സമൃദ്ധമായ പാണ്ഡ്യരാജ്യം യാതൊന്നിനും ഒരു കുറവും ഇല്ലാത്ത മഹാരാജ്യമായിരുന്നു. ശിവാരാധനയാണ് അവിടുത്തെ എല്ലാ ഐശ്വര്യത്തിനും പ്രധാന കാരണം. ആ പരമശക്തിയെ ആരാധിക്കുന്നതിന് ഒരു മുടക്കവും വരുത്തരുതെന്ന് എല്ലാവര്‍ക്കും വളരെ നിര്‍ബന്ധമാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം സുപ്രസിദ്ധനായ സംഗീത വിദ്വാന്‍ ഹേമനാഥഭാഗവതര്‍ പാണ്ഡ്യരാജ്യത്ത് വരുന്നുണ്ടെന്ന് അറിഞ്ഞു. വളരെ പ്രൗഢമായ വരവേല്‍പ്പാണ് പാണ്ഡ്യരാജാവ് ഭാഗവതര്‍ക്കായി ഒരുക്കിയത്.
രാജാവിന്റെ അപേക്ഷപ്രകാരം അന്ന്  രാത്രി ഒരു സംഗീതവിരുന്ന് സംഘടിപ്പിച്ചു. എല്ലാവരും രാജാവിന് തുല്യനായ ഭാഗവതരുടെ കച്ചേരി കേട്ടു സന്തോഷിച്ചു. 

രാജാവിനും സന്തോഷമായി. അനേകം സ്വര്‍ണനാണയങ്ങള്‍, വിലമതിക്കാനാവാത്ത പട്ടുവസ്ത്രങ്ങള്‍. അങ്ങനെയെല്ലാം നല്‍കി. അപ്പോഴാണ് എല്ലാവരും ഭാഗവതരുടെ മുഖമാറ്റം ശ്രദ്ധിച്ചത്.  ഭാഗവതർ രാജാവിനോടു പറഞ്ഞു. ഞാന്‍ ഇവിടെ നിന്റെ സമ്മാനങ്ങള്‍ക്കുവേണ്ടിയല്ല പാടിയത്.


ഈ സഭയില്‍ എനിക്കെതിരായി പാടുവാന്‍ യോഗ്യതയുള്ളവര്‍ ഉണ്ടോ അതോ നിന്റെ രാജ്യത്തുതന്നെ ഉണ്ടോ. അതോ നീയോ? നാളെ ഇതേ സമയം എന്നോട് ഈ രാജ്യത്തുള്ള ആരെങ്കിലും പാടി ജയിക്കുകയാണെങ്കില്‍ ഞാന്‍ സമ്പാദിച്ച സ്വത്തുക്കളും മറ്റും കൂടാതെ ഞാന്‍ ഈ പാണ്ഡ്യരാജ്യത്തിന് അടിമയും ആകുന്നതാണ്.  നേരെ മറിച്ച് ഞാന്‍ ജയിക്കുകയാണെങ്കില്‍ എനിക്ക് ഈ പാണ്ഡ്യരാജ്യം തന്നെ വേണം എന്നു നിര്‍ബന്ധം. ഭാഗവതര്‍ തറപ്പിച്ചുപറഞ്ഞു. 


മഹാരാജാവ് ആകെ വ്യാകുലനായി.ഭാഗവതരോട് പാടി ജയിക്കാന്‍ ആരെങ്കിലും ഉണ്ടോ? എല്ലാവരോടുമായി രാജാവ് വീണ്ടും വീണ്ടും ചോദിച്ചു. ആരും സമ്മതം മൂളിയില്ല. പിന്നെ രാജാവിന്റെ ഉത്തരവ് പ്രകാരം ദിവസേന ശിവക്ഷേത്രത്തില്‍ ഭജനയും മറ്റും പാടിക്കൊണ്ടിരിക്കുന്ന ബാണഭദ്രന്‍ എന്ന ബ്രാഹ്മണനെ കാവല്‍ക്കാര്‍ രാജസഭയില്‍ എത്തിച്ചു. ബാണഭദ്രനോടായി രാജാവ് കല്‍പ്പിച്ചു. നാളെ നീ ഹേമനാഥ ഭാഗവതരോടു മത്സരിക്കണം . ബാണഭദ്രന്‍ ഞെട്ടിപ്പോയി. വിവരം ഭദ്രനും അറിഞ്ഞിരുന്നു.
എല്ലാവരും ഉറങ്ങാന്‍ പോയി. ആ സമയം ഒരാള്‍ മാത്രം ഉറങ്ങാതെ ശിവസന്നിധിയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. വേറെ ആരുമല്ല. സാധു ബ്രാഹ്മണന്‍ ബാണഭദ്രന്‍ തന്നെ. അവസാനം ശിവസന്നിധിയില്‍ ബലിക്കല്ലില്‍ തലമുട്ടി പ്രാര്‍ത്ഥിച്ചു. ആ സമയം അയാളുടെ ബോധം തന്നെനഷ്ടപ്പെട്ടു. പെട്ടെന്ന് അത്ഭുതം സൃഷ്ടിച്ചുകൊണ്ട് ശ്രീകോവിലിന്റെ തിരുനട തുറന്നു. ഒരു വിറകുവെട്ടിയുടെ വേഷത്തില്‍ സാക്ഷാല്‍ പരമശിവന്‍ ഭക്തനുവേണ്ടി പുറത്തിറങ്ങി.


ഹേമനാഥഭാഗവതരും പരിവാരങ്ങളും താമസിക്കുന്ന കൊട്ടാരത്തിലെ വരാന്തയില്‍  കിടന്നു വിറകുവെട്ടി അതി മനോഹരമായി ദിവ്യഗീതം ആലപിക്കാൻ തുടങ്ങി.  കുറെ കഴിഞ്ഞപ്പോള്‍  ലോകം തന്നെ നിശ്ചലമായി. ഈ പാട്ടുകേട്ടുകൊണ്ടിരിക്കുന്ന ഹേമനാഥഭാഗവതര്‍ സ്തംഭിച്ചുപോയി.
ഞാനും പാടാറുണ്ട്. പക്ഷേ ലോകം മുഴുവന്‍ സ്തംഭിക്കുന്ന പാട്ട് പാണ്ഡ്യനാട്ടില്‍ മാത്രമേ കേട്ടിട്ടുള്ളൂ.   പരിവാരസമേതം കൊട്ടാരത്തിന് വെളിയില്‍ വരാന്തയില്‍ ഇരിക്കുന്ന വിറകുവെട്ടിയോടു ചോദിച്ചു.

"ഇവിടെ ആരാണ് ഒരു ദേവഗാനം പാടിയത്?" അതിന് മറുപടിയായി വിറകുവെട്ടി വിനയത്തോടെ തുറന്നു പറഞ്ഞു "ഞാന്‍ തന്നെയാണ് പാടിയത് ". 
ശരി നിന്റെ ഗുരു ആരാണ് എന്നുഭാഗവതര്‍ ചോദിച്ചു. അതിന് മറുപടിയായി ബാണഭദ്രന്റെ പേരു പറഞ്ഞു. ഇതുകേട്ടതും സംഗീതചക്രവര്‍ത്തി ഹേമനാഥ ഭാഗവതര്‍ ഞെട്ടി.


പരിഭ്രമിച്ചു കൊണ്ട് ഭാഗവതർ വിറക് വെട്ടിയോടായി പറഞ്ഞു. "ഞാന്‍ ഇവിടെ നാളെ പാട്ടുമത്സരത്തിന് വന്നതാണ്. എന്നാല്‍ നിന്റെ ഈ പാട്ടുകേട്ടതും ഞാന്‍ തോറ്റുപോയിരിക്കുന്നു. അതുകൊണ്ടു ഞാന്‍ സമ്പാദിച്ച സ്വത്തും എല്ലാം ഐശ്വര്യവും ഈ പാണ്ഡ്യനാടിനു ഇതാ ഈ ഓലയില്‍ എഴുതിയിട്ടുണ്ട്. തോറ്റുപോയ എനിക്ക് രാജാവിനേയോ ഭാഗവതരേയോ നോക്കാന്‍ ശക്തിയില്ല. അതിനാല്‍ ഇന്നുരാത്രി തന്നെ ഞങ്ങള്‍ സ്ഥലംവിടുകയാണ് " ഇങ്ങനെ പറഞ്ഞു ഭാഗവതർ സ്ഥലം വിട്ടു.
വിറകുവെട്ടി നേരെ അമ്പലത്തില്‍ ചെന്നു ബലിക്കല്ലില്‍ തളര്‍ന്നുകിടക്കുന്ന ബാണഭദ്രനോടു നടന്ന സംഗതി അതുപോലെ പറഞ്ഞു. കൈയ്യിലുള്ള ഓലയും കൊടുത്തു. ബാണഭദ്രന് മഹാദേവന്‍ ദിവ്യദര്‍ശനവും നല്‍കി അനുഗ്രഹിച്ചു.


കടപ്പാട്:  ജന്മഭൂമി

സാധകനും ബാഹ്യസഹായവും - അമൃതവാണി

ആത്മീയപാതയില്‍ സാധകന്റെ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുന്ന ഒരു ഘട്ടമുണ്ട്‌. അത്‌ തനിക്ക്‌ സ്വയം അറിയാന്‍ കഴിയുകയില്ല. എന്നാല്‍ ഗുരുവിന്‌ കാണാന്‍ കഴിയും. പ്രയത്നമില്ലാതെ പുരോഗമിക്കുന്ന ഈ ഘട്ടത്തിലെത്തിച്ചേരണമെങ്കില്‍ ആദ്യം കുറെ വിയര്‍പ്പൊഴുക്കിയേ മതിയാകൂ. ഒരു ഉപഗ്രഹം വിക്ഷേപിക്കണമെങ്കില്‍ അതിന്‌ പിന്നില്‍ എത്രയോപേരുടെ എത്ര നാളത്തെ പ്രയത്നം വേണം. വളരെ ശക്തിയുള്ള റോക്കറ്റുപയോഗിച്ചു മാത്രമേ അതിനെ ഭൂമിയുടെ അന്തരീക്ഷം കടത്തിവിടാന്‍ കഴിയൂ. എന്നാല്‍ ഭൂമിയുടെ ആകര്‍ഷണപരിധിക്ക്‌ പുറത്തായാല്‍ പിന്നെ മുന്നോട്ടുപോകാന്‍ ശക്തിയൊന്നും വേണ്ട. അതുപോലെ സാധകനും ആദ്യമാദ്യം ബാഹ്യസഹായവും വളരെയധികം സ്വപ്രയത്നവും കൊണ്ടുമാത്രമേ അല്‍പ്പമെങ്കിലും മുന്നോട്ടുപോകാന്‍ പറ്റൂ.


– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത




നമ്മുടെ കുടുംബം, മതങ്ങള്, സമൂഹം ഒക്കെ വളരെ ചെറിയ പ്രായത്തില് ത്തന്നെ നമ്മളെ കഴിപ്പിക്കുന്ന വിഷമാണ് മുന്വിധി.

Prejudice is poison, fed to us from an early age by our families, religions, and society.

സദ്ഗുരു 

Thursday, February 22, 2018

ചെട്ടികുളങ്ങര ഭരണി

തന്നന്നാ താനന്നാ തന്നാനാ താനൈ..
താനന്നാ താനന്നാ തന്നാനാ...
തന്നന്നാ താനന്നാ തന്നാനാ താനൈ..
താനന്നാ താനന്നാ തന്നാനാ..

''വന്നൂ  കരിപ്പുഴെ തോടുകടക്കുവാന്‍
ഇണ്ടലോടെ വഞ്ചീലേറിടുമ്പോള്‍..
കണ്ടു വഞ്ചിക്കാരന്‍ മണ്ണിലും
വിണ്ണിലും കൊണ്ടിടാതുള്ളൊരു ദിവ്യരൂപം..''

*ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം*

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ദേവീക്ഷേത്രത്തിൽ നിന്നാണ്.

"ആദിപരാശക്തിയുടെ" അവതാരമായ "ശ്രീ ഭദ്രകാളി" ആണ് മുഖ്യ പ്രതിഷ്ഠ. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കരതാലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ "ഓണാട്ടുകരയുടെ പരദേവത" എന്നും വിളിക്കുന്നു. മാവേലിക്കരയ്ക്കു പടിഞ്ഞാറായി 5 കി.മീ. മാറിയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

പ്രതിഷ്ഠ ശ്രീഭദ്രയാണെങ്കിലും പ്രഭാതത്തിൽ വിദ്യാസ്വരൂപിണിയായ "സരസ്വതിയായും" മധ്യാഹ്നത്തിൽ ഐശ്വര്യദായിനിയായ "മഹാലക്ഷ്മിയായും" സായാഹ്നത്തിൽ ദുഃഖനാശിനിയായ "ദുർഗ്ഗാദേവി" അഥവാ "ശ്രീ പാർവതി"എന്നീ 3 ഭാവങ്ങളിലും വിരാജിക്കുന്നു എന്നു സങ്കല്പം. പരബ്രഹ്മസ്വരൂപിണിയായ ജഗദീശ്വരിയുടെ ത്രിഗുണാത്മകമായ താന്ത്രിക ഭാവങ്ങൾ തന്നെ ആണ് മേൽപ്പറഞ്ഞ മൂന്നു ഭാവങ്ങൾ. അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകൾ ഇവിടുത്തെ പ്രത്യേകതയാണ്. 

13 കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ്.

*ചരിത്രം*

ഈ ക്ഷേത്രം ശ്രീ ആദിശങ്കരന്റെ ശിഷ്യനായ പദ്മപാദ ആചാര്യരാൽ സമർപ്പിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതനുസരിച്ച് ക്രി.വ. 843 മകരമാസത്തിലെ ഉത്രട്ടാതിനാളിലാണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്
ഈ പറഞ്ഞത് ഒരുവിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം ആണ്. ഇന്നത്തെ നിലയിലുള്ള ക്ഷേത്രം കാലാകാലങ്ങളായി പല മാറ്റങ്ങൾക്കും വിധേയമായതാണ്.

*ഐതിഹ്യം*

ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂർഅമ്മയുടെ മകളാണെന്നാണു സങ്കല്പം. പണ്ട് ഈരേഴ(തെക്ക്) കരയിലെ ചെമ്പോലിൽ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവര് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിര്മ്മിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു. അവർ തീർഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജനം പാർക്കുകയും ചെയ്തു. പന്ത്രണ്ടാം ദിവസം കൊടുങ്ങല്ലൂരമ്മ അവർക്ക് സ്വപ്ന ദർശനം നൽകുകയും, ചെട്ടികുളങ്ങരയിൽ ഭഗവതീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാൾ അവര്ക്ക് കൊടുക്കുകയും ചെയ്തു.

ഏതാനും നാളുകൾ കഴിഞ്ഞ് ഒരു വൃദ്ധ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, ഒരു കടത്തുകാരൻ അവരെ ഇക്കരെ കടത്തുകയും ചെയ്തു. ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിൽ ജോലികൾ നടന്നു കൊണ്ടിരിക്കുമ്പോൾ വൃദ്ധ അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വൃദ്ധ പൊടുന്നനെ അപ്രത്യക്ഷയായി . ഈ സംഭവത്തെത്തുടർന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നം വയ്പ്പിക്കുകയും പരാശക്തി സാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ അവിടെ ദേവീക്ഷേത്രം പണികഴിപ്പിച്ചു.

*ഉത്സവങ്ങൾ*

ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭമാസത്തിലെഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2020 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻ‌കൂർ ഉറപ്പിച്ചു കഴിഞ്ഞു.

*കുത്തിയോട്ടം*

ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടംആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം ​വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു.

കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രിമുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം. ഭരണിദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ.

വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ഭദ്രാദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും. മഹിഷാസുരമർദ്ദിനിയായ ഭഗവതിയുടെ മുറിവേറ്റ ഭടന്മാർ ആയാണ് കുത്തിയോട്ട ബാലന്മാരെ സങ്കൽപ്പിക്കുന്നത്.

*കെട്ടുകാഴ്ച*

ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉൽസവമാണ്‌ കെട്ടുകാഴ്ച

ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ചഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു.

രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക.

ഇതിൽ ഒന്നാമത്തെ കര ഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.

നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം.
അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും

ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.

*കുതിരമൂട്ടിൽ കഞ്ഞി*

ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭദ്രാ ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്.മുതിരപ്പുഴുക്കും,അസ്ത്രവും,കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും. മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം.

*കൊഞ്ചും മാങ്ങ കറി*

ഒരു ഭരണി നാളിൽ കൊഞ്ചും മാങ്ങ പാകം ചെയ്യുന്നത്തിനിടെ വിടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയപ്പോൾ, ഘോഷയാത്ര കാണണം എന്ന് ആ വീട്ടമ്മക്ക്‌ അതിയായ ആഗ്രഹം ഉണ്ടായി. എന്നാൽ അടുപ്പിൽ ഇരിക്കുന്ന കൊഞ്ചും മാങ്ങ വിട്ടുപോകാൻ വിട്ടമ്മക്ക് ആകുമായിരുന്നില്ല. ഒടുവിൽ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ച്കേണപേക്ഷിച്ച് വിട്ടമ്മ കുത്തിയോട്ടം കാണാൻ പോയി . മടങ്ങി എത്തിയപ്പോൾ കറി തയ്യാറായിരുന്നു . ഈ കാര്യം പ്രദേശമാകെ പരന്നു . കാലാന്തരത്തിൽ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരകാർക്ക്‌ ഒഴിച്ചു കുടാനാവാത്തതായി . കൊടുങ്ങല്ലൂരിൽ നിന്നും ചെട്ടികുളങ്ങരയിലെത്തിയ ഭദ്രകാളിക്ക് കരയിലെ ഒരു വിട്ടിൽ നിന്നും കൊഞ്ചും മാങ്ങയും കൂട്ടി ഭക്ഷണം നൽകി എന്നാണ് മറ്റൊരു ഐതിഹ്യം.