ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

പതിനൊന്നാം ഇന്ദ്രിയം - 17

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 17 
ശരീരത്തിനകത്ത് സൂക്ഷ്‌മേന്ദ്രിയങ്ങളുടെ സാന്നിദ്ധ്യം, സ്വപ്‌നങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് തെളിയുന്നു. സ്വപ്‌നത്തില്‍ നാം വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കാണുകയും അറിയുകയും ചെയ്യുന്നു; നാം സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. നാം മന്ദിരങ്ങളിലൂടെയും പൂന്തോപ്പുകളിലൂടെയും നടക്കുന്നു. കാഴ്ച, കേള്‍വി, സംസാരം, നടത്തം എന്നിവയ്‌ക്കെല്ലാം അവയവങ്ങളുടെ സഹായം വേണം. സ്വപ്‌നത്തില്‍, ശരീരാവയവങ്ങളില്‍ നിന്നല്ല ഇവ വരുന്നതെങ്കില്‍, നമ്മുടെ ശരീര സംവിധാനത്തില്‍, മറ്റിന്ദ്രിയങ്ങള്‍ ഉണ്ടാകണം. അവ അദൃശ്യമായതിനാല്‍, മനസ്സും ബുദ്ധിയുംപോലെ, പദാര്‍ത്ഥരഹിതമാണ്. അവയാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍.
athamavuഅധ്യായം/13,പ്രകൃതിയുടെ കണികകള്‍
ഹംബോധത്തിലെ പരിണാമങ്ങളില്‍നിന്നുളവായ 16 ഏകകങ്ങളില്‍, മനസ്സാണ് ഏറ്റവും കര്‍മനിരതം. അതീവ കര്‍മനിരതമാകയാല്‍, അത് ഒരു വിചാരത്തില്‍ ഉറച്ചുനില്‍ക്കാതെ, അറിയാനാകാത്തവിധം, വിചാരത്തില്‍നിന്ന് വിചാരത്തിലേക്ക് ചാടിക്കൊണ്ടിരിക്കുന്നു. എങ്കിലും, അത്, ബുദ്ധിയുടെ അടിമയാണ്. ബുദ്ധിയെന്താണോ തീരുമാനിക്കുന്നത്, (ആവശ്യമെങ്കില്‍ ഭൗതികേന്ദ്രിയങ്ങള്‍ വഴി) മനസ്സ് അതു നടപ്പാക്കുന്നു. സകലേന്ദ്രിയങ്ങളുടെയും യജമാനനാണ് മനസ്സ്.

ഉപനിഷത്തുക്കളനുസരിച്ച്, മനസ്സ് ബുദ്ധിയെ ആവരണം ചെയ്യുന്നു; അതിനാല്‍, ഭൗതിക ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന എല്ലാ സ്പന്ദനവും ആദ്യമെത്തുക മനസ്സിലാണ്. അത്, തിരിച്ചറിവിനായി, ബുദ്ധിക്ക് വിനിമയം ചെയ്യുന്നു. തിരിച്ച്, ബുദ്ധി ഒരു കര്‍മം തീരുമാനിക്കുമ്പോള്‍, ആ തീരുമാനം അത് മനസ്സിന് വിനിമയം ചെയ്യുകയും മനസ്സ്, പ്രത്യേക ഇന്ദ്രിയങ്ങള്‍ നിര്‍വഹിക്കേണ്ട സവിശേഷ കര്‍മങ്ങളാക്കി അവയെ വികസിപ്പിക്കുകയും ചെയ്യുന്നു. ഇതിന് മനസ്സ്, മസ്തിഷ്‌കം വഴി ആ ഇന്ദ്രിയങ്ങള്‍ക്ക് സന്ദേശമയയ്ക്കുന്നു. 
അതിനാല്‍, മനുസ്മൃതി (2:92)യിലും ഭഗവദ്ഗീതയിലും (13:6)മനസ്സിനെ പതിനൊന്നാം ഇന്ദ്രിയമായി വിവരിക്കുന്നു.

ആവശ്യമുള്ളപ്പോള്‍, മനസ്സ് സ്വന്തം വിവേചനവും വിവേകവും പ്രയോഗിക്കും. ജ്വലിക്കുന്ന സിഗററ്റു കുറ്റിയില്‍ കാല്‍ അപ്രതീക്ഷിതമായി ചവിട്ടിയാല്‍ ഉണ്ടാകുന്ന പ്രതിസ്പന്ദം മനസ്സിലെത്തിയാല്‍, അത് പ്രതിവിധിക്ക് ബുദ്ധിയുടെ തീരുമാനത്തിന് കാക്കാറില്ല. അപകട സ്പര്‍ശത്തില്‍നിന്ന് ഉടന്‍ കാലെടുക്കാന്‍ മനസ്സുണര്‍ന്ന് നിര്‍ദ്ദേശിക്കുന്നു. ഒരിളക്കത്തോടെ കാല്‍വലിക്കുന്നു. തുടര്‍ന്ന് വിവരം ബുദ്ധിയെ അറിയിക്കുന്നു. മനസ്സിലെത്തുന്ന സ്പന്ദനങ്ങള്‍ അപ്പോള്‍തന്നെ ബുദ്ധിയിലെത്തുകയും ബുദ്ധി അത് സംബന്ധിച്ച തീരുമാനമെടുക്കുകയുമാണ് പതിവ്. എന്നാല്‍, ഇക്കാര്യത്തില്‍ ബുദ്ധി അറിയാതെ, മനസ്സ് തീരുമാനമെടുത്തു. പതിവില്‍നിന്നുള്ള ഈ വ്യതിയാനമാണ്, കാല്‍വലിച്ചപ്പോള്‍ ഇളക്കമായത്. ഈ സംഭവം മനസ്സിന്റെ വിവേചന, വിവേക പ്രവൃത്തിയെ കാണിക്കുന്നു. ശരീരസംവിധാനത്തില്‍ മനസ്സിന് സ്വതന്ത്ര പ്രതിനിധിയായി പ്രവൃത്തിക്കാമെന്ന് ഇത് കാട്ടുന്നു.

സ്‌നേഹം, വിദ്വേഷം, പക, പേടി തുടങ്ങിയ വികാരങ്ങളുടെ ഇരിപ്പിടവും ഉറവിടവുമാണ് മനസ്സ്. അകാരണമായി ഒരാള്‍ക്ക് അപരനോട് വെറുപ്പുതോന്നാം; അരയോളം വെള്ളമേയുള്ളൂ എന്ന് സുഹൃത്ത് കാട്ടിക്കൊടുത്താലും, കുളത്തിലോ പുഴയിലോ ഇറങ്ങാന്‍ ഭയപ്പെട്ടു എന്നുവരാം. ഇത്തരം അകാരണ വികാരങ്ങള്‍ മുജ്ജന്മ അനുഭവങ്ങളില്‍നിന്നുള്ള പ്രതികരണങ്ങളായേ പറ്റൂ. മുജ്ജന്മ മരണശേഷവും ഇത്തരം വികാരങ്ങള്‍ നിലനില്‍ക്കുന്നത്, മസ്തിഷ്‌കത്തോടൊപ്പം മരിക്കാതെ മനസ്സ്, ആത്മാവിനോട് പറ്റിച്ചേര്‍ന്നു എന്നാണ്. ഡോ. മൂഡിയോട്, പുനര്‍ജീവിച്ച രോഗികള്‍ പങ്കിട്ട അനുഭവങ്ങളിലും, ശരീരം മരിച്ചശേഷവും മനസ്സ് വികാരങ്ങള്‍ അറിയുന്നതിന്റെ വിവരണങ്ങളുണ്ട്. ശരീര മസ്തിഷ്‌കത്തിലല്ല, ആത്മ-സൂക്ഷ്മ ശരീര സംയുക്തതത്തിലാണ് മനസിന്റെ സ്ഥാനം. ആത്മാവിന്റെ സൂക്ഷ്മ ശരീരത്തിന്റെ ഭാഗമാണ്, അത്.

4. സൂക്ഷ്‌മേന്ദ്രിയങ്ങള്‍

സൂക്ഷ്മശരീരത്തില്‍ ഉണ്ടായിരുന്ന ഇന്ദ്രിയങ്ങളുടെ അവശിഷ്ടങ്ങളാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. അവ യഥാര്‍ത്ഥത്തില്‍ ഏകകങ്ങളാണെങ്കിലും, അവയെ ഇന്ദ്രിയങ്ങള്‍ എന്നുവിളിക്കുന്നു. കാരണം, അവ ഭൗതികശരീരത്തില്‍ ഭൗതികേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുംപോലെ, സൂക്ഷ്മശരീരത്തില്‍ ഏതാണ്ട് പ്രവര്‍ത്തിക്കുന്നു. ‘സൂക്ഷ്മം’ എന്നാല്‍, പദാര്‍ത്ഥരഹിതം (മനസ്സുപോലെ). ബ്രഹ്മന്‍ അനുഭൂതികള്‍ക്കും അവവഴി കര്‍മങ്ങള്‍ക്കും ആഗ്രഹിച്ചപ്പോള്‍ ഇവ പ്രകൃതിയില്‍ ഉണ്ടായി എന്നാണ് അനുമാനം (സ്വപ്‌നങ്ങളുമായി സാമ്യം, അധ്യായം 12).
പ്രാക് പഞ്ചീകരണഘട്ടത്തില്‍ ബ്രഹ്മന്‍ വസ്തുക്കള്‍ കാണാന്‍ അഭിലഷിച്ചപ്പോള്‍, ആ അഭിലാഷം അഹംബോധത്തില്‍ പ്രതിഫലിച്ച്, അഹംബോധത്തിന്റെ ഒരു ഭാഗം കണ്ണിന്റെ സൂക്ഷ്‌മേന്ദ്രിയമായി; ശബ്ദം കേള്‍ക്കാന്‍ അഭിലഷിച്ചപ്പോള്‍, മറ്റൊരു ഭാഗത്തിലെ പരിണാമത്താല്‍, കാതിന്റെ സൂക്ഷ്‌മേന്ദ്രിയമായി; എടുക്കാനും പിടിക്കാനും ആഗ്രഹിച്ചപ്പോള്‍, വേറൊരുഭാഗം ഹസ്തത്തിന്റെ സൂക്ഷ്‌മേന്ദ്രിയമായി. താല്‍പര്യങ്ങള്‍ ആഗ്രഹിച്ചപ്പോള്‍, പരിണാമത്താല്‍ സംസാരത്തിന്റെ സൂക്ഷ്‌മേന്ദ്രിയമായി. അങ്ങനെ അങ്ങനെ. അനുഭൂതിയുടെ അഞ്ചിന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും ഇങ്ങനെയുണ്ടായി.

ശരീരത്തിനകത്ത് സൂക്ഷ്‌മേന്ദ്രിയങ്ങളുടെ സാന്നിദ്ധ്യം, സ്വപ്‌നങ്ങളുടെ അനുഭവങ്ങളില്‍നിന്ന് തെളിയുന്നു. സ്വപ്‌നത്തില്‍ നാം വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കാണുകയും അറിയുകയും ചെയ്യുന്നു; നാം സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. നാം മന്ദിരങ്ങളിലൂടെയും പൂന്തോപ്പുകളിലൂടെയും നടക്കുന്നു. കാഴ്ച, കേള്‍വി, സംസാരം, നടത്തം എന്നിവയ്‌ക്കെല്ലാം അവയവങ്ങളുടെ സഹായം വേണം. സ്വപ്‌നത്തില്‍, ശരീരാവയവങ്ങളില്‍ നിന്നല്ല ഇവ വരുന്നതെങ്കില്‍, നമ്മുടെ ശരീര സംവിധാനത്തില്‍, മറ്റിന്ദ്രിയങ്ങള്‍ ഉണ്ടാകണം. അവ അദൃശ്യമായതിനാല്‍, മനസ്സും ബുദ്ധിയുംപോലെ, പദാര്‍ത്ഥരഹിതമാണ്. അവയാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍.

ഉണര്‍ന്നിരിക്കേ ഭൗതികേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുന്ന അനുഭൂതികളും കര്‍മങ്ങളും സ്വപ്‌നത്തിലും അനുഭവിക്കുന്നതിനാല്‍, ശരീരേന്ദ്രിയങ്ങള്‍ക്ക് സമാനമായ സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ഉണ്ടായിരിക്കണം. മറ്റുവിധത്തില്‍, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ക്ക് കാരണമായ പദാര്‍ത്ഥരഹിതരൂപം, ഒരു പൂര്‍ണശരീരരൂപം പോലിരിക്കണം. പുനര്‍ജീവിച്ച രോഗികള്‍, തങ്ങള്‍ ജഡമായിരിക്കേ, പൂര്‍ണശരീരരൂപമുണ്ടായിരുന്നു എന്നവകാശപ്പെട്ടതായി ഡോ.മൂഡി ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍ രേഖപ്പെടുത്തുന്നു (35, 50). കര്‍മങ്ങള്‍ അഭിലഷിക്കുമ്പോള്‍ മാത്രം ഒരു ഗോള സൂക്ഷ്മ രൂപത്തില്‍നിന്ന് ഇന്ദ്രിയങ്ങള്‍ പുറത്തേക്ക് നീളുകയും അത് കഴിയുമ്പോള്‍ പിന്‍വലിക്കുകയുമാണെന്ന് ആ പുസ്തകം (102) പറയുന്നു. ജഡാത്മാവ്, തന്റെ ജഡം ആശുപത്രിക്കിടക്കയില്‍ കണ്ടുവെന്നും, തകര്‍ന്ന കാറിന്റെ സ്റ്റിയറിങ് വീലിനടിയില്‍ ചതഞ്ഞുകിടന്നത് കണ്ടുവെന്നും, നഴ്‌സിനോട് ഡോക്ടര്‍ ജീവോദ്ദീപക യന്ത്രം pounding machine) കൊണ്ടുവരാന്‍ പറഞ്ഞതു കേട്ടുവെന്നും പറയുമ്പോള്‍, സൂക്ഷ്മനേത്രവും സൂക്ഷ്മകര്‍ണവും ജഡാത്മാവിന്റെ സൂക്ഷ്മശരീരത്തില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെടുന്നു.

പ്രകൃതിയിലുണ്ടാകുന്ന കരണങ്ങളില്‍ അവസാനത്തേതാണ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍. ബുദ്ധി, അഹംബോധം, മനസ്സ് എന്നിങ്ങനെ അതിന് മുന്‍പുണ്ടായവ, ഏറ്റവും കൂര്‍മതയുള്ളവയായിരുന്നു; അവ കര്‍മങ്ങളില്‍ വിവേചനവും വിവേകവും കാട്ടി. സൂക്ഷ്‌മേന്ദ്രിയങ്ങള്‍ അര്‍ധകൂര്‍മങ്ങളാണ്; അവയ്ക്ക് വിവേക, വിവേചനങ്ങളില്ല. അവ സ്വന്തം വിവേചനമനുസരിച്ച് കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നില്ല. മസ്തിഷ്‌കത്തിനും മനസ്സിനുമിടയിലെ മധ്യസ്ഥരാണ്, അവ. മസ്തിഷ്‌കത്തില്‍നിന്ന് അവ ഭൗതികേന്ദ്രിയങ്ങളില്‍നിന്നുള്ള അനുഭൂതി സന്ദേശങ്ങള്‍ സ്വീകരിച്ച്, മനസ്സിന് കൈമാറുന്നു. മനസ്സില്‍നിന്ന് കര്‍മപ്രചോദനങ്ങള്‍ സ്വീകരിച്ച് മസ്തിഷ്‌കത്തിന്റെ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തിക്കുന്നു. അവിടന്ന് ഭൗതികതലത്തില്‍, ഭൗതികാവയവങ്ങളിലേക്ക് അവയെത്തുന്നു. ഭൗതികസ്പന്ദനങ്ങളും ശരീരകര്‍മങ്ങളും സൂക്ഷ്‌മേന്ദ്രിയങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, ആ പ്രതിഫലനങ്ങള്‍, സൂക്ഷ്‌മേന്ദ്രിയങ്ങളില്‍ സമാന്തര സ്പന്ദനങ്ങളും കര്‍മങ്ങളും ആകുന്നു; ജന്മാന്തര സ്പന്ദനങ്ങളാണ്, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുന്നത് (അധ്യായം 15).


No comments:

Post a Comment