അഷ്ടദിക് പാലകന്മാരില്‍ തെക്ക് പടിഞ്ഞാറെ മൂലയുടെ അധിപതിയാണ് നിര്യതി. മറ്റു ദിക്കുകളിലൊക്കെ ദേവന്മാരായ അധിപതികളുള്ളപ്പോള്‍ തെക്കുപടിഞ്ഞാറെ മൂലയുടെ (കന്നിമൂല) സംരക്ഷകന്‍ ഒരസുരനാണ് എന്നാണ് സങ്കല്‍പ്പം. വാസ്തുശാസ്ത്രപ്രകാരം ഏറ്റവും ശുദ്ധിയും വൃത്തിയും വേണ്ട സ്ഥലമാണ് കന്നിമൂലയെന്ന് പറയുന്നു.
നിരൃതഃ ശബ്ദത്തിന് ''യസ്യ ഋതം നാസ്തി സ നിര്യതഃ'' എന്നാണ്. നിരുക്തി, ആര്‍ക്കാണോ ഋതമല്ലാത്തത് (ഋതം= സത്യം) അവനാണ് നിരൃതി. (നിരൃതൈ്യ മൂലബര്‍ഹണീ'' എന്ന് തൈത്തിരീയ ബ്രാഹ്മണത്തിലും വിചൃതോ യമഃ മൂലത്തിന്റെ ദേവത യമനാണ് എന്ന് അഥര്‍വ്വവേദത്തിലും പറയപ്പെട്ടിട്ടുണ്ട്.
കന്നിമൂല എന്നു സാധാരണ ജനങ്ങള്‍ പറയുന്ന ദിക്കാണ് തെക്ക് പടിഞ്ഞാറ്. മറ്റ് ഏഴ് ദിക്കുകള്‍ക്കും അധിപന്മാരായി ദേവന്മാരെ നിയോഗിച്ച വാസ്തുശാസ്ത്രം ഈ ദിക്കിന് മാത്രമാണ് ഒരു രാക്ഷസനെ അധിപനാക്കിയിരിക്കുന്നത്.
അതിനാല്‍ മറ്റു ദിക്കുകളെ അപേക്ഷിച്ച് ഈ ദിക്കിന് ബുദ്ധിമുട്ടുകളുണ്ടായാല്‍ അത് ഏറ്റവും ദോഷപ്രദമായ അനുഭവങ്ങളെ ഗൃഹനാഥന് കൊടുക്കും.
അസുരന്മാരുടെ ദേവനായ നിര്യതി മറ്റു അധിപന്മാരെ അപേക്ഷിച്ച് കൂടുതല്‍ കരുത്തനും ക്ഷിപ്രകോപിയും ആയതിനാല്‍ താമസക്കാര്‍ക്ക് ഗുണമായാലും ദോഷമായാലും ഉടനടി ഫലത്തെ കൊടുക്കുന്നതായിരിക്കും.
നിര്യതിദേവന്‍ തന്റെ വലതുകൈയില്‍ ഒരു വലിയ വാളും, ഇടതുകൈയില്‍ ഒരു വലിയ പരിചയും പിടിച്ചാണ് നില്പ്. ശത്രുനിഗ്രഹത്തിന് സദാ തയ്യാറാണെന്ന് ആ രൂപം കൊണ്ടുതന്നെ മനസ്സിലാക്കാം. ദീര്‍ഗ്ഗദേവി അദ്ദേഹത്തിന്റെ ഭാര്യയാണ്.
ഒരു മനുഷ്യന്റെ പുറത്താണ് അദ്ദേഹത്തിന്റെ സഞ്ചാരം. ജീവജാലങ്ങളുടെ രക്തം കുടിക്കുന്ന അദ്ദേഹം പച്ചമാസം ഭക്ഷിക്കുകയും ചെയ്യുന്നു.
വീട്ടുവളപ്പിലെ ഈ ദിക്കിന് എന്തെങ്കിലും അശുദ്ധി മുതലായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയാല്‍ അവിടെ താമസിക്കുന്നവരെ അദ്ദേഹം സന്തോഷത്തോടുകൂടി തന്നെ ഉപദ്രവിക്കും.
അതിനാലാണ് ആ ദിക്കില്‍ ശൗചാലയം പണിയരുത് എന്ന് പറയുന്നത്. അവിടെ നീളം കൂട്ടിയുള്ള നിര്‍മ്മാണങ്ങള്‍ നടത്തുകയോ, സ്ഥലം തുറസ്സായിട്ടുകയോ ചെയ്യാന്‍ പാടില്ല. കിണറോ, കുളമോ കുഴിയോപോലും ഇവിടെയുണ്ടാകാന്‍ പാടില്ല.
ഈ ദിക്കില്‍ നിന്നുള്ള കാറ്റ് താമസക്കാര്‍ക്ക് പല അസുഖങ്ങളും വരുത്തും. തന്മൂലം ഈ ദിക്കിന്റെ ദൈര്‍ഘ്യം കുറക്കുകയോ, പരമാവധി അടക്കുകയോ ചെയ്യണം ഇതിനുവേണ്ടി മറ്റു നിര്‍മ്മാണങ്ങള്‍ നടത്താവുന്നതാണ്.
മറ്റു ദിക്കുകളുമായി നോക്കുമ്പോള്‍ ഇവിടം കൂടുതല്‍ ഉയര്‍ന്നിരിക്കുന്നതാണ് നല്ലത്. ഈ ദിക്കിനെ വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ശത്രുസംഹാരം എളുപ്പം നേടാനാകും.
നിര്യതിദേവ സ്തുതി
ഓം രക്തനേത്രം സവരുദ്ധം നിലോല്പലദളപ്രഭം പാനപാത്രം ധാരയാന്തം സന്ധ്യായേത് രാക്ഷസയേശ്വരം നൈരുദ്ധയേതു ദിശോഭാഗേ പുരീ ത്വഷ്ടവതീ ശുഭമഹാരക്ഷോ ഗണകീര്‍ണ്ണ പിശാചാ പ്രേത സംകുലാ ഓം ദീര്‍ഗ്ഗദേവി സമേത ശം നൃത്യായ നമഃ
മേല്‍പ്പറഞ്ഞ പക്ഷിമൃഗാദികളെ മൂലം നക്ഷത്രക്കാര്‍ യാതൊരു കാരണവശാലും ഉപദ്രവിക്കുവാന്‍ പാടില്ല. കഴിയുമെങ്കില്‍ അവരെ പരിരക്ഷിക്കുന്നത് ഗുണകരവുമാണ്.
നക്ഷത്രവൃക്ഷമായ പൈന്‍ എന്ന മരത്തെ നട്ടുവളര്‍ത്തുന്നത് ആയുസ്സിന് ഗുണകരമാണ്. നക്ഷത്രദേവതയായ നിര്യതിയെ ആരാധിക്കുന്നത് ജീവിത പുരോഗതിക്ക് ഏറ്റവും ഉത്തമമാണ്.
No comments:
Post a Comment