ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹ ആശ്രമത്തില്‍ 1957 ഫെബ്രുവരി 26 ന് നടന്നതാണ് സംഭവം. പൂജനീയ പുരുഷോത്തമാനന്ദ സ്വാമികളായിരുന്നു അവിടുത്തെ ആചാര്യന്‍. തന്റെ പൂര്‍വ്വാശ്രമത്തില്‍ പൂജനീയ നിര്‍വ്വേദാനന്ദ സ്വാമികള്‍ അവിടം സന്ദര്‍ശിച്ച് പഠിക്കുകയും സേവിക്കുകയും മറ്റും ചെയ്തിരുന്നു. അവിടെ താമസിച്ച് സേവാ-പഠനാദികള്‍ നടന്നുപോന്നു. ഇടക്കിടക്ക് മറ്റിടങ്ങളില്‍ പോയിവരുന്നത് പതിവായിരുന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം (ഫെബ്രുവരി 25) സ്വാമിജിയുടെ അനുവാദപ്രകാരം വീണ്ടും അവിടെ വരാനിടയായി. അന്ന് അവിടെ സാധനാനിര്‍ഭരമായി കഴിഞ്ഞു. പിറ്റേ ദിവസം ഉച്ചഭക്ഷണത്തിനു ശേഷം സ്വാമിജി സംസാരത്തിനിടയില്‍ ‘…അതുകൊണ്ട് നിനക്ക് മന്ത്രദീക്ഷ വേണം. നാളെ ശിവരാത്രിയാണ്. നാളെ രാവിലെ ഞാന്‍ നിനക്ക് മന്ത്രദീക്ഷ നല്‍കും. ഇന്നു രാത്രി പാലും പഴങ്ങളും മാത്രം കഴിക്കുക. നാളെ മന്ത്രദീക്ഷ സമയം വരെ മറ്റൊന്നും സ്വീകരിക്കരുത്.’ അന്നു വൈകിട്ട് സ്വാമിജി ഗുഹാമുഖത്ത് ശിഷ്യഗണസമേതനായി സത്സംഗത്തിനു തയ്യാറയിരിക്കുകയായിരുന്നു. അവിടെ സത്സംഗത്തിനുശേഷം എല്ലാവരും ധ്യാനത്തില്‍ മുഴുകി. സന്ധ്യയായി.
സ്വാമിജി ബ്രഹ്മചാരി ആത്മ ചൈതന്യയെ വിളിച്ച് ഒരു നിലവിളക്ക് കൊണ്ടുവരാനും ആസനം ഗുഹക്കകത്തേക്ക് വെയ്ക്കാനും ആവശ്യപ്പെട്ടു. സ്വാമിജി അകത്തേക്കു കടന്ന് തന്റെ ആസനത്തിലിരിക്കുകയും അദ്ദേഹത്തെ അകത്തേക്കു വിളിക്കുകയും ചെയ്തു.
നാളെയായിരുന്നു മന്ത്രദീക്ഷ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ത്തന്നെ അദ്ദേഹത്തിനു മന്ത്രദീക്ഷ നല്കാം എന്നു പറഞ്ഞു. ഈ വിവരം പുറമെയുള്ള ശിഷ്യനോട് അറിയിക്കാന്‍ പറഞ്ഞു. കുളിക്കാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് ബ്രഹ്മചാരി ആത്മ ചൈതന്യയോട് ചോദിച്ചപ്പോള്‍ , ‘ഓ, വേണ്ട, …..വരാന്‍ പറയൂ…..കൈകാലുകള്‍ കഴുകിയാല്‍ മതി’യെന്നായിരുന്നു മറുപടി. ഈ കാര്യം അറിഞ്ഞ നിര്‍വേദാനന്ദ സ്വാമികള്‍ അത്ഭുതത്തോടെ ഗുഹക്കുള്ളില്‍ പ്രവേശിച്ച് ചെറിയ നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്ന ഗുരുവിന്റെ മുഖം ദര്‍ശിച്ച് പാദനമസ്‌കാരാദികള്‍ക്കുശേഷം മുമ്പില്‍ ഉപവിഷ്ടനായി. വിധിപ്രകാരമുള്ള മന്ത്രദീക്ഷയും നടന്നു.

മന്ത്രദീക്ഷക്കുശേഷം സ്വാമിജി പറയുകയുണ്ടായി – ‘നിനക്ക് നാളേക്ക് നിശ്ചയിച്ചിരുന്ന മന്ത്രദീക്ഷ ഇന്നുതന്നെ നല്കിയതിയതിനാല്‍ ഞാന്‍ തീവ്രമായ വൈകാരികത അനുഭവിക്കുന്നു. അതുകൊണ്ട് ഞാന്‍ വിചാരിക്കുന്നു, ശുഭസ്യ ശീഘ്രം (മംഗളകരമായത് വേഗത്തിലാവണം)’ എന്ന്.
തന്റെ പ്രിയ ശിഷ്യരുടെ നേരെ സദ്ഗുരുക്കള്‍ എപ്പോഴും ഇത്തരത്തിലുള്ള വ്യഗ്രതകള്‍ കാണിച്ചിട്ടുണ്ടെന്ന് നാം മഹാത്മാക്കളുടെ ജീവചരിത്രത്തില്‍ നിന്നും മനസ്സിലാക്കുന്നു. അതുപോലെയായിരന്നു ശ്രീരാമകൃഷ്ണ പരമഹംസരും. തന്റെ പ്രിയ ശിഷ്യനായ നരേന്ദ്രനെ കാണാതിരുന്നാല്‍ എന്താണ് അവന്‍ വരാത്തതെന്നു പറഞ്ഞ് അസ്വസ്ഥഭാവം കൈക്കൊള്ളാറുണ്ടായിരുന്നു. ഇങ്ങനെ ഗുരുപ്രീതി ആര്‍ജിക്കാന്‍ സാധിച്ചാല്‍ ജീവിതവിജയം സുനിശ്ചിതമാണ്.

(അവലംബം : At the feet of my Guru’ – Swami Nirvedananda ) )
No comments:
Post a Comment