സംസ്‌കൃതം സംസ്‌കൃതിസ്തഥാ സ്വാധ്യായ സംസ്‌കൃതം
ആരബ്ധമുത്തമ ജനാഃ ന പരിത്യജന്തി
ആരബ്ധം = തുടങ്ങിയത്. ഉത്തമജനാഃ = ശ്രേഷ്ഠര്‍, നല്ല മനുഷ്യര്‍. ന പരിത്യജന്തി = ഉപേക്ഷിക്കുന്നില്ല.
ആരബ്ധം = തുടങ്ങിയത്. ഉത്തമജനാഃ = ശ്രേഷ്ഠര്‍, നല്ല മനുഷ്യര്‍. ന പരിത്യജന്തി = ഉപേക്ഷിക്കുന്നില്ല.
സജ്ജനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നില്ല എന്ന് സാരം. ഇവിടെ ‘പരിത്യജന്തി’ എന്നത് ക്രിയയാണ്. വര്‍ത്തമാനകാലം ‘ലട്’ ലകാരമാണ്. ‘ത്യജതി’ എന്ന് ഏകവചനം. ‘പരി’ ഉപസര്‍ഗ്ഗം.
പരിത്യജതി. പരിത്യജതഃ, പരിത്യജന്തി
വിശേഷ സൂചന: സംസ്‌കൃതഭാഷയില്‍ ‘ല’കാരം കാലത്തെ സൂചിപ്പിക്കുന്നു. വര്‍ത്തമാനം, ഭൂതം, ഭാവി എന്നീ കാലങ്ങളെ സൂചിപ്പിക്കുന്നതിന് 10 ലകാരങ്ങള്‍. ആദ്യത്തേത് മുകളില്‍ പറഞ്ഞു. മറ്റുള്ളവ പിന്നാലെ. ‘പ്ര’, ‘പരി’, ‘ഉപ’, ‘സം’ മുതലായവ ഉപസര്‍ഗ്ഗങ്ങള്‍. തുടര്‍ പാഠങ്ങളില്‍ ഇവ വിശദമാക്കാം.
സുഭാഷിതം
ഭാഷയില്‍ വിഭക്തിയുടെ അര്‍ത്ഥം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. 7 വിഭക്തികളാണ് സംസ്‌കൃതത്തില്‍. സംബോധന പ്രഥമ എന്നത് സംബോധനം ചെയ്യാന്‍ വേണ്ടിയുള്ളതാണ്, പ്രഥമാ വിഭക്തിയുടെ വകഭേദമാണ്. തുടര്‍ന്നുള്ള പാഠഭാഗങ്ങളില്‍ ഓരോ വിഭക്തിയും പരാമര്‍ശിച്ചുള്ള സുഭാഷിതങ്ങള്‍ പഠിക്കാം.
അതെന്ന് പ്രഥമയ്ക്കര്‍ത്ഥം
ത്വമേവ മാതാ ച പിതാ ത്വമേവ,
ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ
അല്ലയോ ദേവ! അങ്ങുതന്നെയാണ് എന്റെ മാതാവും പിതാവു ബന്ധുവും സുഹൃത്തും വിദ്യയും സമ്പത്തും മറ്റെല്ലാംതന്നെയും എന്നര്‍ത്ഥം.
ത്വം ഏവ = ത്വമേവ. ബന്ധുഃ ച = ബന്ധുശ്ച.
ഈ സുഭാഷിതത്തില്‍ മാതാ, പിതാ, ബന്ധുഃ, സഖാ, വിദ്യാ, ദ്രവിണം, സര്‍വ്വം എന്നീ ശബ്ദങ്ങള്‍ പ്രഥമാ വിഭക്തിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ഇതേ വിഭക്തിയിലുള്ള ചില ശ്ലോകങ്ങളും കൊടുക്കാം.
പഞ്ചൈതേ പിതരഃ സ്മൃതാഃ
ജനിതാം ചോപനേതാ ച യശ്ച വിദ്യാം പ്രയച്ഛതി
അന്നദാതാ ഭയത്രാതാ പഞ്ചൈതേ പിതരഃ സ്മൃതാഃ
അച്ഛനും ഉപനയിച്ചവനും ഗുരുനാഥനും (അറിവ് പകര്‍ന്നവന്‍) ഭക്ഷണം തരുന്നവനും ഭയത്തില്‍നിന്ന് രക്ഷിക്കുന്നവനും പിതാക്കന്മാരാണ്. (പഞ്ചൈതേ = ഏതേ പഞ്ചൈ ജനാഃ) എന്നര്‍ത്ഥം.
പഞ്ചൈതാഃ മാതരഃ സ്മൃതാഃ
രാജപത്‌നീ ഗുരോഃ പത്‌നീ മിത്രപത്‌നീ തഥൈവ ച
പത്‌നീമാതാ സ്വമാതാ ച പഞ്ചൈതാഃ മാതരഃ സ്മൃതാഃ
രാജാവിന്റെയും ഗുരുവിന്റെയും സുഹൃത്തിന്റെയും ഭാര്യയും ഭാര്യയുടെ അമ്മയും സ്വന്തം അമ്മയും (ആദരണീയരായ) അമ്മമാരാണ്.
വിശേഷ സൂചന:
ഈ സുഭാഷിതങ്ങളെല്ലാം പ്രഥമാ വിഭക്തിയിലാണ്.
സുഭാഷിതത്തില്‍ പറയുന്ന നാമപദത്തിന്റെ അതേ അര്‍ത്ഥംതന്നെയാണിതിന്. മാതാ-അമ്മ. പിതാ-അച്ഛന്‍. അതെന്ന് പ്രഥമാ വിഭക്തിയുടെ അര്‍ത്ഥം.
ഓരോ ശബ്ദവും വ്യത്യസ്ത അന്തത്തിലുള്ളതാണെന്ന് മനസ്സിലാക്കണം. അടുത്ത, പാഠത്തില്‍ സുഭാഷിതങ്ങളിലൂടെ അന്തം എന്താണെന്ന് പഠിക്കാം.
(കഴിഞ്ഞ പാഠത്തില്‍, സിദ്ധ്യന്തി, പ്രവിശന്തി എന്നിവ അവ്യയങ്ങള്‍ എന്ന് ചേര്‍ത്തത് തെറ്റാണ്. അവ ക്രിയാ ശബ്ദങ്ങളാണ്)
തയ്യാറാക്കിയത്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം, കേരളം (സംസ്‌കൃത ഭാരതി)
No comments:
Post a Comment