ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, April 15, 2017

കണ്ണന് പ്രിയപ്പെട്ട താമര എങ്ങിനെയാണ് ചെളിയിൽ വളരാൻ ഇടവന്നത് എന്നറിയാമോ? - ശ്രീകൃഷ്ണ കഥകൾ

Image result for താമര

ഒരു കഥ പറയാം. ആദ്യമെല്ലാം സ്വച്ഛമായ ശുദ്ധജലത്തിലായി
രുന്നു താമര വളർന്നിരുന്നത്. ചതുർഭുജനായ ശ്രീഹരിയുടെ ഒരു കയ്യിൽ താമരപ്പൂ ഉണ്ടാവും. ശംഖ് ഭഗവാന്റെ ആഗമനത്തെ അറിയിക്കാനും ഗദയും ചക്രവും ദുഷ്ട നിഗ്രഹത്തിനും വേണ്ടിയാണ്. എന്നാൽ താമര കണ്ണൻ ഭക്തവാത്സല്യത്തിന്റെ ചിഹ്നമായാണ് കയ്യിൽ വച്ചിരിക്കുന്നത്. അത് താമരയ്ക്ക് മനസ്സിലായീല്യ. ഭഗവാന് ഒരു ഉപയോഗവും ഇല്ലാത്ത തന്നെ സദാ കയ്യിൽ പിടിച്ചിരിക്കുന്നത് തന്റെ സൌന്ദര്യം കാരണമാണ് എന്ന് താമരയ്ക്ക് അഭിമാനം തോന്നി. താമര നോക്കുമ്പോൾ ഒരു ഭംഗിയുമില്ലാത്ത തുളസിയില ഭഗവാന്റെ കാൽക്കൽ കിടക്കുന്നു. താമരയ്ക്ക് തുളസിയോട് പരിഹാസം തോന്നി. "ഒട്ടും സൌന്ദര്യമില്ലാത്തെ നീ ഭഗവാന്റെ കാലു പിടിച്ചാലും ഭഗവാൻ നിന്നെ ഒന്നു കാണുന്നതുപോലുമില്ല. " എന്നു പറഞ്ഞു കളിയാക്കി.

Image result for കൃഷ്ണ താമരയിൽ തുളസി ഒന്നും മിണ്ടിയില്ല. കാരണം താനനുഭവിക്കുന്ന ആനന്ദം ഈ താമരയ്ക്ക് എങ്ങിനെ അറിയുവാനാവും? എത്രയെത്രയോ ഭക്തവൃന്ദങ്ങൾ അവരുടെ ഭക്തി ഈ തൃപ്പാദങ്ങളിലാണ് സമർപ്പിക്കുന്നത്. അതിന്റെ മാധുര്യം ഒരല്പം നുകരാനായത് ഈ പാദസേവ ചെയ്തതുകൊണ്ടല്ലേ? ഭക്തിയുടെ മാധുര്യം അറിയാനായി ഭഗവാൻ തന്നെ ഒരുണ്ണിയായി തന്റെ കാൽവിരൽ നുണഞ്ഞതല്ലേ? ശ്രീശുകർ തുടങ്ങിയ ഋഷീശ്വരന്മാർ പ്രേമത്തോടെ ഭഗവാന്റെ കാരുണ്യത്തെ വർണ്ണിക്കുമ്പോൾ അവരുടെ അവരുടെ നേത്രങ്ങളിൽ നിന്ന് ഒഴുകിവരുന്ന ആനന്ദാശ്രുക്കൾ ഈ തൃപ്പാദങ്ങളിലാണ് പതിക്കുന്നത്. ആ അശ്രുവിൽ നിന്ന് തെറിക്കുന്ന ഒരംശം ഈ പാദതുളസിയുടെ ശരീരത്തെ പുളകം കൊള്ളിക്കുന്നു. സാക്ഷാല് ശ്രീഭഗവതി ഭഗവാന്റെ കാലിലെ പാദസരമായി ഉൾപ്പുളകത്തോടെ തന്റെ കാതിൽ "പദഭജനം ശ്രേയ പദഭജനം ശ്രേയ" എന്നു മന്ത്രിക്കുന്നത് കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഈ തൃക്കാലുകളെ ആശ്രയിച്ചതുകൊണ്ടല്ലേ? ഭഗവാൻ എന്നെ കാണുന്നില്ലെങ്കില് വേണ്ട, എനിക്കെന്നും ഈ പാദസേവ മാത്രം മതി.
തുളസി മൌനത്തിലൂടെ പറഞ്ഞത് താമരയ്ക്ക് മനസ്സിലായീല്ല. പക്ഷേ ഭഗവാനറിഞ്ഞു.


ഭഗവാൻ പറഞ്ഞു. " സ്വച്ഛമായ ശുദ്ധജലത്തിൽ വളർന്ന നിന്റെ ഉള്ള് മാലിന്യം നിറഞ്ഞതാണ്. അതിനാല് നീ ഇനി ചളിയിൽ വളരാൻ ഇടവരട്ടെ."
എന്നു പറഞ്ഞ് കയ്യിലെ താമരയെ ഉപേക്ഷിച്ചു. താമരയ്ക്ക് പശ്ചാത്താപമായി. തന്റെ മനോഹാരിതയും ഭഗവാൻ പകർന്നു നല്കിയതാണ് എന്ന് താൻ മറന്നുപോയി. ഭഗവാന്റെ കാര്യുണംകൊണ്ടാണ് തന്നെ ചേർത്തുപിടിച്ചത് എന്ന് മനസ്സിലാക്കാതെ അഹങ്കരിച്ചു. താമര ഭഗവാന്റെ കാലിൽ വീണു മാപ്പു ചോദിച്ചു.


ഭഗവാൻ പറഞ്ഞു.
" ചളിയിൽ വളർന്നാലും നിന്റെ ശ്രേഷ്ഠത ഒരിക്കലും നശിക്കില്ല. ഒരിക്കൽ എന്റെ ഭക്തനായ ഗജേന്ദ്രൻ പ്രേമത്തോടെ എനിക്കായി നിന്നെ സമർപ്പിക്കുമ്പോൾ നീ വീണ്ടും എന്റെ കയ്യില് എത്തിച്ചേരും. ചളിയിലാണെങ്കിലും എന്റെ സാമീപ്യം നിനക്ക് ലോകത്തിൽ എന്നോടൊപ്പം സ്ഥാനം നേടിത്തരും "

ഭഗവാന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ്. നമ്മുടെ ഓരോ നേട്ടവും ഭഗവാന്റെ കാരുണ്യമാണ്. 

എല്ലാ അക്ഷരപ്പൂക്കളും കൃഷ്ണപാദത്തിൽ സമർപ്പണം.

No comments:

Post a Comment