മലപ്പുറം ജില്ലയിലെ തൂതപ്പുഴയുടെ തീരത്തുള്ള ഒരു ചെറുഗ്രാമമായ വാഴേങ്കടയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം.
ഹിരണ്യാസുരവധം കഴിഞ്ഞു കോപാക്രാന്തനായി നിൽക്കുന്ന സമയം ഉത്തമ ഭക്തനായ പ്രഹ്ലാദകുമാരന്റെ സ്തുതികൾ കേട്ടു സന്തുഷ്ടനായി സർവാനുഗ്രഹങ്ങലും പ്രദാനം ചെയ്യുന്ന ശാന്തസ്വരൂപനായ നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അതുകൊണ്ടുതന്നെ സൽസന്താനലാഭത്തിനും മൂകതാനിവാരണത്തിനും സംസാര വൈകല്യങ്ങൾക്കും ഇവിടുത്തെ നരസിംഹമൂർത്തിയെ ഉപാസിച്ചു ഫലസിദ്ധികൈവരിച്ചതായി പറയപ്പെടുന്നു
ഐതിഹ്യം
ദ്വാപരയുഗത്തിൽ ശ്രീരാമ ഭക്തനായ ശ്രീ ഹനുമാൻ കദളീവനത്തിൽ തപസ്സനുഷ്ടിക്കുന്ന സമയത്ത് ഒരു ഘട്ടത്തിൽ സംസാരശേഷി നഷ്ടപ്പെടുകയും ദേവർഷി നാരദന്റെ ഉപദേശപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹത്തെ മനസ്സിൽ പ്രതിഷ്ഠിച്ച് ഉപാസിക്കുകയും തത്ഫലമായി സംസാര ശേഷി തിരിച്ചുകിട്ടുകയും ചെയ്തു.
ആയതുകൊണ്ട് ശ്രീ ഹനുമാന് പ്രത്യേക പ്രതിഷ്ഠ ഇല്ലെങ്കിലും ആ സാന്നിദ്ധ്യം ഈ ക്ഷേത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
ശ്രീ ഹനുമാൻ നരസിംഹ വിഗ്രഹത്തെ പ്രതിഷ്ഠിച്ച ഈ സ്ഥലം വായുമകൻകര എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
പിൽക്കാലത്ത് ഇത് ലോപിച്ച് വാഴേങ്കട എന്ന പേരിൽ പ്രസിദ്ധമായി.
മൂലസ്തുതി
കലിതാഖില ഭക്ത കാമജാലം
കരുണാവാർദ്ധി തരംഗ ലോലനേത്രം
കലയേ കലി ദോഷ ശാതനന്തം
കദളീമൂല നിവാസിനം നൃസിംഹം
കരുണാവാർദ്ധി തരംഗ ലോലനേത്രം
കലയേ കലി ദോഷ ശാതനന്തം
കദളീമൂല നിവാസിനം നൃസിംഹം
ക്ഷേത്രനിർമ്മിതി
കൃഷ്ണശിലയിൽ നിർമിച്ച മഹാവിഷ്ണുവിന്റെ ചതുർബാഹു വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവയുണ്ട്. കഴുത്തിനു താഴെ ഗോളകകൊണ്ട് പൊതിഞ്ഞതാണ്.
ദുർഗ്ഗ, ഗണപതി, ശാസ്താവ് എന്നീ ഉപദേവതകളുടെ വിഗ്രഹങ്ങളും ശിലയിലാണ് നിർമിച്ചിട്ടുള്ളത്.
ഉത്സവങ്ങൾ
കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി കുട്ടികൾ വിദ്യാരംഭത്തിൽ ഹരിശ്രീ കുറിക്കാൻ നരസിംഹ സന്നിധിയിലെത്താറുണ്ട്.
ക്ഷേത്രത്തിലെ വിശേഷാൽ പരിപാടികളായി ഇടവമാസത്തിലെ അനിഴം നക്ഷത്രം പ്രതിഷ്ഠാദിനമായും തുലാമാസത്തിലെ തിരുവോണം നക്ഷത്രം നരസിംഹഭഗവാന്റെ തിരുനാളായും ധനുമാസത്തിലെ തിരുവോണം മുതൽ എട്ടു ദിവസം ക്ഷേത്രോത്സവമായും* ആഘോഷിച്ചു വരുന്നു.
എല്ലാ വർഷവും തുലാമാസം ഒന്നാം തീയതി ക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്താറുണ്ട്.
എത്തിച്ചേരുവാനുള്ള വഴി
തൂത-വെട്ടത്തൂർ റോഡിനരികിലാണ് ക്ഷേത്രം
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - അങ്ങാടിപ്പുറം - 15 കിലോമീറ്റർ അകലെ
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - അങ്ങാടിപ്പുറം - 15 കിലോമീറ്റർ അകലെ
ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ - ഷൊർണൂർ - 30 കിലോമീറ്റർ അകലെ
ഏറ്റവും അടുത്തുള്ള പട്ടണം - പെരിന്തൽമണ്ണ - 12 കിലോമീറ്റർ അകലെ
ഏറ്റവും അടുത്തുള്ള വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - 50 കിലോമീറ്റർ അകലെ
പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിൽ തൂതയിൽ നിന്നും പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ താഴേക്കോട്/കരിങ്കല്ലത്താണിയിൽനിന്നും ക്ഷേത്രത്തിലേക്ക് വരാം
#ഭാരതീയചിന്തകൾ
No comments:
Post a Comment