ഷഷ്ഠിയുണ്ട് ഞങ്ങൾക്കിന്ന് ഇഷ്ട വരം തന്നീടെണ
കഷ്ടതകൾ മാറ്റീടണെ ഷൺമുഖാ ദേവ
ആധികളും വ്യാധികളും അകന്നീടാനറുമുഖാ
അഗതികൾ ഞങ്ങൾ നിന്റെ പാദം കൂപ്പുന്നേൻ(ഷഷ്ഠി)
കഷ്ടതകൾ മാറ്റീടണെ ഷൺമുഖാ ദേവ
ആധികളും വ്യാധികളും അകന്നീടാനറുമുഖാ
അഗതികൾ ഞങ്ങൾ നിന്റെ പാദം കൂപ്പുന്നേൻ(ഷഷ്ഠി)
കാലക്കേട് നീങ്ങിടു. വാൻ കാലാകാലാത്മജാ
നിന്റെ കാവടിയും തോളിൽ ഏന്തി ഞങ്ങൾ വരുന്നു
സർവലോകനായകനെ സർവ ദു:ഖ നാശകനെ
സന്താപത്തെയകറ്റു വാൻ കുടികൊള്ളണെ
നിന്റെ കാവടിയും തോളിൽ ഏന്തി ഞങ്ങൾ വരുന്നു
സർവലോകനായകനെ സർവ ദു:ഖ നാശകനെ
സന്താപത്തെയകറ്റു വാൻ കുടികൊള്ളണെ
വിശ്വദീപ്തി ദായകനെ വിഘ്ന രാജസോദരനെ
വിഘ്നമെല്ലാം അകറ്റെെണ വിശ്വ വന്ദ്യ നെ
നീലിമയിൽ വാഹനനെ
പഴനിയിലാണ്ടവനെ നിന്റെ നാമം ജപിച്ചീടും നിത്യവും ഞങ്ങൾ
വിഘ്നമെല്ലാം അകറ്റെെണ വിശ്വ വന്ദ്യ നെ
നീലിമയിൽ വാഹനനെ
പഴനിയിലാണ്ടവനെ നിന്റെ നാമം ജപിച്ചീടും നിത്യവും ഞങ്ങൾ
നീലകണ്ഠാ ത്മജനെ വേദവേദ്യ പുരുഷനെ ബാല സുബ്രഹ്മണ്യാ നിന്നെ കൈ വണങ്ങുന്നേൻ
പുള്ളിമയിലേറീവരും വള്ളിമണവാളനെയെന്റെ
സങ്കടങ്ങൾ തീർത്തീടേ െണ വേലായുധാ നീ
അന്ധരായ ഞങ്ങൾ അന്ധതയിൽ കഴിയുമ്പോൾ
ജ്ഞാനത്തിന്റെ ദീപമായി തെളിയണെ നീ
മാമുനിമാരല്ലെങ്കിലും മയിൽ വാഹനനെ ദേവാ
മാനസ്സ ത്തിൽ
വിളയാടിക്കളിച്ചീടണെ
ജ്ഞാനത്തിന്റെ ദീപമായി തെളിയണെ നീ
മാമുനിമാരല്ലെങ്കിലും മയിൽ വാഹനനെ ദേവാ
മാനസ്സ ത്തിൽ
വിളയാടിക്കളിച്ചീടണെ
No comments:
Post a Comment