മനുഷ്യന്റെ ഉള്ളിലെ സ്വാര്‍ത്ഥതയാണ് യുദ്ധമായി ബാഹ്യലോകത്ത് ആവിഷ്‌കരിക്കപ്പെടുന്നത്. അകത്തും പുറത്തുമുള്ള യുദ്ധം ഒഴിവാക്കുകയാണ് സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
ആദര്‍ശങ്ങള്‍ പലപ്പോഴും പരിവേഷമായുണ്ടെങ്കിലും കുറച്ചുപേരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് യുദ്ധത്തിലൂടെ സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്-പണ്ടും ഇന്നും. അനേകായിരങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. മനുഷ്യജീവിതം നിരര്‍ത്ഥകവും ദുരിതമയവുമാകുന്നു.
ആദര്‍ശങ്ങള്‍ പലപ്പോഴും പരിവേഷമായുണ്ടെങ്കിലും കുറച്ചുപേരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് യുദ്ധത്തിലൂടെ സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്-പണ്ടും ഇന്നും. അനേകായിരങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. മനുഷ്യജീവിതം നിരര്‍ത്ഥകവും ദുരിതമയവുമാകുന്നു.
മുന്‍പുണ്ടായിരുന്ന യുദ്ധങ്ങളില്‍ അനേകം പേര്‍ നശിക്കുകയും ഭൂരിപക്ഷം ജീവിക്കുകയും ചെയ്യുമായിരുന്നു. ഇനി ഒരു മഹായുദ്ധം ഉണ്ടാകുന്നെങ്കില്‍ മഹാഭൂരിപക്ഷം ഇല്ലാതാകുകയും, അവിടവിടെ കുറച്ച് പേര്‍ മാത്രം ചിലപ്പോള്‍ ശേഷിക്കുകയും ചെയ്യും. യുദ്ധത്തില്‍ വിജയിച്ച് ഭൗതികസുഖം നേടാമെന്ന് മോഹിക്കുന്നവര്‍ക്ക് അത് സാധിക്കുന്നുമില്ല. കാലം അവരെ വശംകെടുത്തി തോല്‍പ്പിക്കുന്നു. ധനത്തില്‍ അള്ളിപ്പിടിച്ച് കാലാതീതമായ സുഖവും സുരക്ഷിതത്വവും നേടാന്‍ ശ്രമിക്കുന്നവരുടെ കാര്യവും ഇതുതന്നെ. മരണക്കിടക്കയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഒരു മഹാധനികനെ ചില സുഹൃത്തുക്കള്‍ കാണാന്‍ ചെന്നു.
ഇടയ്‌ക്കൊക്കെ ബോധം വരുമ്പോള്‍ കയ്യുയര്‍ത്തി വെപ്രാളത്തില്‍, സേഫിനുള്ളില്‍ വച്ചിരുന്ന പണം ആരെങ്കിലും എടുത്തുകളഞ്ഞോ എന്നൊന്ന് ചോദിച്ചിട്ട് വീണ്ടും അബോധത്തിലേക്ക് വീഴുന്നു. ഉള്ളില്‍നിന്ന് ലഭിക്കേണ്ട സുഖം വെളിയില്‍ തേടുന്നവന്റെ നിര്‍ഭാഗ്യാവസ്ഥ.
”ലോകം വെട്ടിപ്പിടിച്ച മഹാനെന്ന്” പലരാലും വാഴ്ത്തപ്പെടുന്ന അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മരണത്തെ അഭിമുഖീകരിച്ചപ്പോള്‍ കിടക്കയില്‍ കിടന്നുകൊണ്ട് പറഞ്ഞുവത്രെ, തന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ രണ്ടു കരങ്ങളും പെട്ടിയുടെ വെളിയിലേക്ക് തള്ളിവച്ചേയ്ക്കണമെന്ന്, ദരിദ്രരില്‍ ദരിദ്രനായാണ് ഒരു ചക്രവര്‍ത്തി വിടവാങ്ങുന്നതെന്നറിയിക്കാന്‍.
No comments:
Post a Comment