ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, June 30, 2017

ഹരിപ്പാട് മഹാക്ഷേത്രം

Image result for haripad sree subrahmanya swami temple
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഒരു ഐതീഹ്യം.


പണ്ട് ഈ സ്ഥലത്തിന്റെ പേര് ''ഏകചക്ര'' എന്നായിരുന്നുവെന്നു പറയപ്പെടുന്നു. അന്നത്തേ ഗ്രാമത്തലവന്മാരുടെ ഉടമസ്ഥാവകാശത്തിൽ ഒരു ''കുമാര''(സുബ്രഹ്മണ്യസ്വാമി)ക്ഷേത്രം നിലനിന്നിരുന്നു. 'തൃക്കോവിൽ ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. അതിന്റെ സമീപത്തായി ഒരു മഹാക്ഷേത്രം നിർമ്മിച്ച് അവിടെഅയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാൻ ഗ്രാമയോഗം തീരുമാനിച്ചു. അതിനായി വിദഗ്ദ്ധരായ പണിക്കാരെ  നിയോഗിച്ചു. മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിന് ഒടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. ദേവശില്പിയായ  വിശ്വകർമ്മാവ്പോലും അമ്പരന്നുപോകും വിധം മനോഹരമായ, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നു. തുടർന്ന് പ്രതിഷ്ഠയ്ക്കുള്ള ദിവസവും നിശ്ചയിയ്ക്കപ്പെട്ടു...  


അങ്ങനെയിരിയ്ക്കെ ഒരുദിവസം  ഗ്രമത്തലവന്മാർക്കെല്ലാം  എകകാലത്ത് സ്വപ്നദർശനമുണ്ടായി. അവർ നിർമ്മിച്ച മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വിഗ്രഹം കായംകുളം കായലിൽ ജലാധിവാസത്തിൽ കിടപ്പുണ്ടെന്നും പരശുരാമൻ പൂജചെയ്ത ചതുർബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് അതെന്നും  അടയാളമായി വിഗ്രഹം കിടക്കുന്ന സ്ഥലത്ത് നീർച്ചുഴിയും പൂജാപുഷ്പങ്ങളും പ്രത്യക്ഷപ്പെടുമെന്നും അവിടെ ഇറങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും ആയിരുന്നു ആ ദർശനം. തുടർന്ന് എല്ലാവരും നാട്ടുകാരോടും കൂടി ജലമാർഗ്ഗം അത്യുത്സാഹത്തോടെ  കായംകുളത്തെത്തി. അവിടെ കായംകുളംകായലിൽ ഗോവിന്ദമുട്ടം എന്ന ഭാഗത്ത് നീർച്ചുഴിയും പൂജാപുഷ്പങ്ങളും കണ്ട സ്ഥലത്തുനിന്നും വിഗ്രഹം കണ്ടെടുത്തു. വിഗ്രഹം കണ്ട ആ സ്ഥലം ''കണ്ടനല്ലൂര് '' ''കണ്ടല്ലൂർ '' എന്നറിയപ്പെടുന്നു .  തുടർന്ന് ആ ദിവ്യ വിഗ്രഹവുമായി വടക്കോട്ടുതിരിച്ച് ജലമാർഗ്ഗം പായിപ്പാട്ടാറ്റിലൂടെ നിരവധി വള്ളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി വിഗ്രഹം നെൽപ്പുരക്കടവിൽ എത്തിച്ചു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഇന്നും ചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വിഗ്രഹലബ്ധി സ്മാരക വള്ളംകളി നടത്തിവരുന്നു.


തുടർന്ന് പുതിയ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയ വിഗ്രഹം കലിവർഷം 2874 വൃശ്ചികമാസം 11 ആം തീയതിസകലവിധ താന്ത്രികച്ചടങ്ങുകളോടെയും ഏകചക്രേശനായി പ്രതിഷ്ഠിച്ചു. ആ സമയത്ത് ഒരു ദിവ്യൻ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം ജീവകലശാഭിഷേകം നടത്തിയെന്നും ആ ദിവ്യൻ സാക്ഷാൽ പരശുരാമൻ (ശ്രീഹരി) തന്നെയായിരുന്നുവെന്നും പറയപ്പെടുന്നു. അങ്ങനെ, ശ്രീഹരിയുടെ പാദം പതിഞ്ഞസ്ഥലം 'ഹരിപ്പാദപുരം' എന്നും കാലാന്തരത്തിൽ 'ഹരിപ്പാട്' എന്നും അറിയപ്പെടാൻ തുടങ്ങി. ഒരു വൃശ്ചികമാസത്തിൽ കാർത്തിക നക്ഷത്രവുംപൗർണ്ണമിയും കൂടിയ ദിവസം നട്ടുച്ചയ്ക്കായിരുന്നു പ്രതിഷ്ഠ. അതിനാൽ ഇന്നും വൃശ്ചികമാസത്തേ തൃക്കാർത്തി ദിവസം ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്. 18 പൂജയും കളഭവും വലിയ മയിൽവാഹനത്തിൽ എഴുന്നള്ളത്തും സ്വർണ്ണകുംഭത്തിൽ കാണിക്കയും വിളക്കെഴുന്നള്ളത്തും പ്രധാനം.


കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് തെക്കൻപളനി എന്ന് പകഴ്പെറ്റ ഹരിപ്പാട് മഹാക്ഷേത്രം. വലുപ്പം കൊണ്ടും, പ്രശസ്തി കൊണ്ടും, ഐതിഹ്യപ്പെരുമകൊണ്ടും, ആചാരാനുഷ്ഠാനങ്ങൾ കൊണ്ടുമെല്ലാം ഹരിപ്പാട് ഈ സ്ഥാനത്ത് വരുന്നു. അഞ്ച് ഏക്കർ വരുന്ന വിശാലമായ മതിലകത്തിനത്തിനുപുറമേ ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവിൽ, വലിയ രണ്ട് ആനക്കൊട്ടിൽ, മൂന്നുഭാഗത്തുമുള്ള ഗോപുരങ്ങൾ, വടക്കുവശത്ത് രണ്ട് കവാടങ്ങൾ ,നാലമ്പലം, വിളക്കുമാടം, കൂത്തമ്പലം, ഭഗവദ് വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ (28 കോൽ 18 അംഗുലം ഉയരം -30 സ്വർണ്ണപ്പറകൾ) സ്വർണ്ണക്കൊടിമരങ്ങളിലൊന്ന്, വലിയ രണ്ട് കുളങ്ങൾ (ഒരുകുളം 5 ഏക്കർ വിസ്തൃതിവരുന്ന പെരുംകുളം) ഇവയെല്ലാം ഈ ക്ഷേത്രത്തിന്റെ മനോഹരമായ നിർമ്മിതിയുടെ ഉത്തമോദാഹരണങ്ങളാണ്.
പ്രതിഷ്ഠാവിഗ്രഹത്തിന്റെ വലുപ്പത്തിന്റെ കാര്യത്തിലും ഹരിപ്പാട് തന്നെയാണ് കേരളത്തിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിൽ മുമ്പിൽ. ആറടിയ്ക്കുമുകളിൽ ഉയരമുള്ള മനോഹരമായ കൃഷ്ണശിലാ നിർമ്മിതമായ ചതുർബാഹു വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ്  സുബ്രഹ്മണ്യസ്വാമി വാഴുന്നത്.  


മേടമാസത്തിൽ വിഷുദിവസം കൊടിയേറി കണികണ്ട്പത്താമുദയത്തിന് ആറാട്ടോടെ കഴിയുന്ന ചിത്തിര ഉത്സവം, ചിങ്ങമാസത്തിൽഅത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ടോടെ കഴിയുന്ന ആവണി ഉത്സവം; ധനുമാസത്തിൽ ചതയം നാളിൽ കൊടിയേറി തിരുവാതിര നാളിൽ ആറാട്ടോടെ കഴിയുന്ന മാർകഴി ഉത്സവം. ഇവ യഥാക്രമം തൃമൂർത്തിസങ്കല്പങ്ങളെ സൂചിപ്പിയ്ക്കുന്നു.


ക്ഷേത്രത്തിൽ ഉപദേവതകളായി ദക്ഷിണാമൂർത്തി,മഹാഗണപതി, ഗണപതി, ധർമ്മശാസ്താവ്,ഗോശാലകൃഷ്ണൻ (തിരുവമ്പാടി കൃഷ്ണൻ), നാഗദൈവങ്ങൾ, ഗുരുതികാമൻ-പഞ്ചമി,യക്ഷിയമ്മ എന്നിവർ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകോവിലിലെ തെക്കേ ത്വരത്തിനുള്ളിലാണ് ദക്ഷിണാമൂർത്തി,മഹ ഗണപതി പ്രതിഷ്ഠകൾ. നാലമ്പലത്തിനുപുറത്ത് കിഴക്കുഭാഗത്ത്  ഗണേശനും തെക്കുഭാഗത്ത്  ധർമ്മശാസ്താവും,  തെക്കുകിഴക്ക് ഗോശാലകൃഷ്ണനും വടക്കുകിഴക്കായി ഗുരുതികാമനും പഞ്ചമിയും, മതിൽക്കെട്ടിന് പുറത്ത്  മൂലക്ഷേത്രത്തിന് സമീപമായി നാഗദൈവങ്ങളും കുടികൊള്ളുന്നു . കൂത്തമ്പലത്തിലാണ് യക്ഷിയമ്മ കുടികൊള്ളുന്നത്.


പ്രധാനമായും അഞ്ചു പൂജകളും മൂന്നു ശീവേലികളുമാണുള്ളത്. പുലർച്ചെ നാലുമണിയ്ക്ക് നടതുറക്കും. പിന്നീട് നിർമാല്യദർശനം. അതിനുശേഷം അഭിഷേകവും മലരുനിവേദ്യവും നടത്തും. അതിനും ശേഷം ഉഷപ്പൂജ,എതിരേറ്റുപൂജ, ഉഷശ്രീബലിയും നടക്കും. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് പന്തീരടിപൂജ നടക്കും. പന്തീരടിപൂജ എന്ന പേരിൽനിന്നുതന്നെ അതു മനസ്സിലാക്കാൻ കഴിയും. പിന്നീട് ഉച്ചപ്പൂജയും ഉച്ചശ്രീബലിയും കഴിഞ്ഞ് പന്ത്രണ്ടുമണിയോടെ നടയടയ്ക്കും.
വൈകീട്ട് അഞ്ചുമണിയ്ക്ക് നട വീണ്ടും തുറക്കും. സൂര്യാസ്തമയസമയത്ത് ദീപാരാധന. ക്ഷേത്രത്തിലെ വിളക്കുകളെല്ലാം അതിന് പ്രകാശിയ്ക്കുന്നു. പിന്നീട് അത്താഴപ്പൂജയും അത്താഴശ്രീബലിയും കഴിഞ്ഞ് രാത്രി എട്ടുമണിയ്ക്ക് നട വീണ്ടും അടയ്ക്കുന്നു.


ക്ഷേത്ര ആചാര പ്രകാരം പൂജയ്ക്ക് പുലൂർ ഗ്രാമസഭക്കാരൻ വേണമെന്ന് നിർബന്ധമുണ്ട് കാസർകോട് ജില്ലയിൽ പ്പെട്ട ഇക്കരെദേശികരായ പത്തില്ലത്തുകാരാണ് മേൽശാന്തിപദമലങ്കരിക്കുന്നത്. ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്. കിഴക്കേ പുല്ലാംവഴി, പടിഞ്ഞാറേ പുല്ലാംവഴി എന്നീ കുടുംബക്കാരാണ് തന്ത്രിമാർ. ദിവസവും ഇവിടെ ഉച്ചപ്പൂജക്ക് തന്ത്രിപൂജചെയ്യണമെന്ന് നിർബന്ധമുണ്ട്


ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ.


ഹരിപ്പാട്ട് വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം കൊടിയേറി ഉത്സവം നടത്തും. വിഷുവിന് കൊടിയേറി പത്താമുദയത്തിന് ആറാട്ടു വരുന്ന ചിത്തിര ഉത്സവമാണ്(പടഹാദി) പ്രധാനം. ചിങ്ങത്തിലെ തിരുവോണത്തിന് ആറാട്ടു വരുന്ന ആവണി ഉത്സവം(ധ്വജാദി), ധനുവിലെ തിരുവാതിരയ്ക്ക് ആറാടുന്ന മാര്‍കഴി (അങ്കൂരാദി)ഉത്സവം എന്നിവയാണ് മറ്റ് ഉത്സവങ്ങൾ. ചിത്തിര ഉത്സവത്തിന് ആദ്യ ദിവസത്തെ പ്രധാന കൊടിയേറ്റിന് പിന്നാലെ മൂന്നാം ഉത്സവത്തിന് മൂലസ്ഥാനമായ കീഴ്തൃക്കോവിലില്‍ കൊടിയേറ്റും. അഞ്ചാം ഉത്സവത്തിന് ഉപദേവതയായ തിരുവമ്പാടി കണ്ണന്റെ നടയിലും കൊടിയേറുന്നു.


ചിത്തിര ഉത്സവത്തിന്റെ ഏറ്റവും പ്രധാന ചടങ്ങുകളായ വലിയ കാണിക്കയും യാത്രയയപ്പും ഒൻപതാം ഉത്സവദിവസം നടക്കും. ഒമ്പതാംഉത്സവത്തിന് രാത്രിയിലാണ് ഈ ചടങ്ങുകള്‍. വൈകുന്നേരം ആറുമണിയോടെ തുടങ്ങി അടുത്തദിവസം പുലര്‍ച്ചെ അഞ്ച്മണി വരെ നീളുന്ന എഴുന്നള്ളിപ്പാണ് വലിയ കാണിക്കയ്ക്കും യാത്രയയപ്പിനുമായി നടത്തുക.


ഒമ്പതാം ഉത്സവത്തിന് വൈകുന്നേരം തങ്കത്തിടമ്പിൽ ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന  ദേവന്റെ തിരുമുമ്പിൽ പതിവുപോലെ വേലകളിക്കു പിന്നാലെ സേവ തുടങ്ങും. രാത്രി 10 മണിയോടെ ഇത് പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അകത്തെ ആനക്കൊട്ടിലില്‍ ദേവനെ കിഴക്കോട്ട് ദര്‍ശനമായി എഴുന്നള്ളിച്ചുനിര്‍ത്തും. ഈ സമയത്ത് സ്വർണ്ണ കുംഭത്തിൽ കാണിക്ക അര്‍പ്പിച്ച് തൊഴുന്നത് സര്‍വ ഐശ്വര്യങ്ങള്‍ക്കും വഴിയാകുമെന്നാണ് വിശ്വാസം. വലിയ കാണിക്ക എന്നറിയപ്പെടുന്നത് ഈ ചടങ്ങിനാണ്. പുലര്‍ച്ചെ രണ്ടുവരെ വലിയകാണിക്ക തുടരും. അപ്പോഴേക്കും 'വരവ്' എഴുന്നള്ളിപ്പ് തുടങ്ങും.


ദേവന്റെ പിതൃസ്ഥാനമലങ്കരിക്കുന്ന തൃപ്പക്കുടം മഹാദേവന്‍, സഹോദരീ സ്ഥാനമലങ്കരിക്കുന്ന കന്യാട്ടുകുളങ്ങര ഭദ്രകാളി,  ഭാര്യാപദമലങ്കരിക്കുന്ന തിരുവിലഞ്ഞാല്‍ ഭഗവതി എന്നീ ദേവതകള്‍ നഗരിക്ഷേത്രത്തില്‍ ഒത്തുകൂടി ക്ഷേത്രത്തിലേക്ക് വരുന്നതായ സങ്കല്പത്തിലാണ് വരവ് എഴുന്നള്ളിപ്പ്. ടൗണ്‍ഹാള്‍ ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളോടെ ഈ എഴുന്നള്ളിപ്പുകളേ  സ്വീകരിക്കും. തുടര്‍ന്ന് സുബ്രഹ്മണ്യസ്വാമിക്കും കീഴ്തൃക്കോവിലപ്പനും, ധർമ്മശാസ്താവിനും, ഗോശാലകൃഷ്ണനും (ഉപദേവതകള്‍) ഒപ്പം ഈ ദേവതകളും ചേര്‍ന്ന് കൂടിഎഴുന്നള്ളത്ത് തുടങ്ങും. ക്ഷേത്രത്തിന് ഒമ്പത് പ്രദക്ഷിണങ്ങളോടെയാണ് കൂടി എഴുന്നള്ളത്ത് പൂര്‍ത്തിയാവുക. അവസാന പ്രദക്ഷിണത്തിന് കന്യാട്ടുകുളങ്ങര ഭദ്രകാളിയും തിരുവിലഞ്ഞാല്‍ ഭഗവതിയും യാത്രചോദിച്ച് മടങ്ങുന്നതായാണ് സങ്കല്പം. ഈ ദേവതകളെ ക്ഷേത്രത്തില്‍ നിന്ന് യാത്രയയയ്ക്കുമ്പോള്‍ വാദ്യമേളങ്ങള്‍ സ്വരം താഴ്ത്തും. തൃപ്പക്കുടത്തപ്പന്‍ യാത്രചോദിക്കുമെങ്കിലും സുബ്രഹ്മണ്യസ്വാമി അനുമതി നല്കാത്തതിനാല്‍ ക്ഷേത്രത്തില്‍ തങ്ങുമെന്നാണ് വിശ്വാസം. ഇതിനാല്‍ തൃപ്പക്കുടത്തപ്പനെ കിഴക്കേ വല്യമ്പലത്തില്‍ ഇറക്കി എഴുന്നള്ളിക്കും.


പുലര്‍ച്ചെ ആറുമണിയോടെ മാങ്കാംകുളങ്ങര ക്ഷേത്രത്തിലേക്ക് ദേവൻ പള്ളിവേട്ടക്ക് പഎഴുന്നള്ളിച്ച് പോകുന്നു. തുടര്‍ന്ന് അമ്പലത്തില്‍ തിരിച്ചെത്തുന്ന ദേവനെ ഉറക്കുന്ന സങ്കല്പത്തിലെ പള്ളിക്കുറുപ്പോടെയാണ് ഒമ്പതാം ഉത്സവം പൂര്‍ണമാകുന്നത്.


ചിത്തിര ഉത്സവത്തിന്റെ ആറാട്ട് കരുവാറ്റക്കുളങ്ങര ക്ഷേത്രക്കുളത്തിലുമാണ്.  മാര്‍കഴി ഉത്സവത്തിന്റെ ആറാട്ട് ഹരിപ്പാട്ടെ അമ്പലക്കുളത്തിലാണ്. ആവണി ഉത്സവത്തിന്റെ ആറാട്ട്  നഗരി ക്ഷേത്രക്കുളത്തിലും നടക്കുന്നു.

ഉത്തമ ഭക്തനാണ് മഹാത്മാവ് "ഗീതാദര്‍ശനം"



ഏതാനും ജന്മങ്ങള്‍കൊണ്ടോ, അല്‍പ്പകാലമാത്ര സേവനംകൊണ്ടോ, ഭഗവത തത്വജ്ഞാനം അനുഭവത്തില്‍ കൊണ്ടുവരാന്‍ സാധ്യമല്ല.

ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തു നേടിയ പാപസഞ്ചയത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം. അങ്ങനെ ആഗ്രഹമെന്ന മാലിന്യം തീര്‍ത്തും നശിക്കണം.


ശ്രവണം, കീര്‍ത്തനം തുടങ്ങിയ ഭക്തി സാധനകള്‍ അനുഷ്ഠിക്കണം. ആ ഭക്തന്റെ-പ്രേമ ലക്ഷണയായ ഭക്തിയുടെ പൂര്‍ണാവസ്ഥയില്‍, ജ്ഞാനമാകുന്ന ദീപം കൊളുത്തും. ആര് കൊളുത്തും? ഭഗവാന്‍ തന്നെ പത്താമധ്യായത്തില്‍ പതിനൊന്നാം ശ്ലോകത്തില്‍ പ്രഖ്യാപിക്കുന്നു.



തേഷാമേവാനുകമ്പാര്‍ത്ഥ-
മഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥോ
ജ്ഞാനദീപേന ഭാസ്വതാ

(ആ ഭക്തന്മാരോടുള്ള കാരുണ്യം കാരണമായി, ഞാന്‍ തന്നെ അവരുടെ ഹൃദയത്തില്‍ പ്രവേശിച്ച്, ജ്ഞാനമാകുന്ന ദീപം പ്രകാശിപ്പിച്ച് അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിക്കും)



ആ ജ്ഞാനദീപത്തിന്റെ സ്വഭാവം എന്താണ്?

”വാസുദേവഃ സര്‍വ്വം ഇതി”

”ഞാന്‍ വാസുദേവന്റെ പുത്രനാണ്. മാത്രമല്ല, വാസുദേവന്‍ എന്ന നാമത്തിന് മറ്റൊര്‍ത്ഥം ഉണ്ട്. (വാസയതി = ഛാദയതി, മൂടിവക്കുന്നവന്‍ എന്നും, ദിവ്യതി = പ്രകാശയതി, പ്രകാശിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥം) അപരാ ശക്തിയായ മായകൊണ്ട് ജ്ഞാനം മറച്ചുവെക്കുന്നവനെന്നും, പരാശക്തിയായ മായകൊണ്ട് ജ്ഞാനം പ്രകാശിപ്പിക്കുന്നവന്‍ എന്നും വാസുദേവന്‍ എന്ന് പദത്തിന് അര്‍ത്ഥം കിട്ടുമെന്ന് പണ്ഡിതര്‍.



ഈ വാസുദേവന്‍ - ശ്രീകൃഷ്ണന്‍ തന്നെയാണ് മനുഷ്യര്‍ ജീവിക്കുന്ന ഭൗതിക പ്രപഞ്ചവും എന്റെ ഭക്തന്മാര്‍ എന്നെ സേവിച്ചുകൊണ്ടിരിക്കുന്ന അതീന്ദ്രിയവും മായാശക്തിക്ക് അപ്രാപ്യമായ പരമവ്യോമം എന്നറിയപ്പെടുന്ന വൈകുണ്ഠാദി ലോകങ്ങളും എന്നതാണ് പരമമായ ജ്ഞാനം.


സൂര്യനെ ഉദാഹരിക്കാം - സൂര്യന്‍ എന്ന് പറയുമ്പോള്‍, സൂര്യബിംബവും സൂര്യന്‍ തന്റെ രശ്മികളും രശ്മികളില്‍നിന്ന് പടരുന്നതും എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്ന വെയിലും (താപം) വെയിലിന്റെ ചൂടും ഊര്‍ജ്ജവും എല്ലാം ഉള്‍പ്പെടുന്നതുപോലെ ശ്രീകൃഷ്ണന്‍ എല്ലാമാണ്. സൂര്യനില്ലെങ്കില്‍ പിന്നെന്താണ് ബാക്കിയുണ്ടാവുക. അതുപോലെ ശ്രീകൃഷ്ണനില്‍ എല്ലാം അടങ്ങിയിരിക്കുന്നു.


ഈ ജ്ഞാനം എന്റെ ഈ ഉത്തമഭക്തന്മാര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഭഗവാന്റെ തിരുവായ്‌മൊഴികള്‍, അതേപടി തന്നെ നമ്മള്‍ അംഗീകരിക്കണം. ”മത്തഃസര്‍വം പ്രവര്‍ത്തതേ” (എന്നില്‍നിന്നാണ് എല്ലാത്തിനും പ്രവര്‍ത്തന ശക്തി കിട്ടുന്നത്). ജന്മാദി അസ്യയതഃ (ഈ പ്രപഞ്ചത്തിന്റെ ജന്മം തുടങ്ങിയ എല്ലാം ഭഗവാനില്‍നിന്നാണ്). ഇതാണ് ഭഗവത്തത്വ വിജ്ഞാനം.


മധുസൂദന സരസ്വതി സ്വാമികള്‍ ഗീതാഭാഷ്യത്തില്‍ പ്രഖ്യാപിക്കുന്നതും ഈ ജ്ഞാനമാണ്. ശ്രദ്ധിക്കുക.


”കൃഷ്ണാത്പരം കിമപി തത്ത്വം
അഹം ന ജാനേ.”

(കൃഷ്ണനേക്കാള്‍ ഉല്‍കൃഷ്ടമായിട്ടോ, കൃഷ്ണനില്‍നിന്ന് വേറിട്ടോ ഒരു തത്വവും എനിക്ക് അറിയില്ല.)

സ മഹാത്മാ സുദുര്‍ലഭഃ


ഈ ജ്ഞാനത്തോടെ പ്രേമ ഭക്തിയിലൂടെ ശ്രീകൃഷ്ണനെ സേവിക്കുന്ന വ്യക്തിയാണ് മഹാത്മാവ് എന്ന് വിളിക്കാന്‍ യോഗ്യന്‍. ഇതില്‍ കുറഞ്ഞ മഹത്വം മാത്രമുള്ള ഒരു മനുഷ്യനെയും മഹാത്മാവ് എന്നു വിളിക്കുന്നത് പൂര്‍ണമായും ശരിയല്ല എന്നുകൂടി ഭക്തന്മാര്‍ വ്യാഖ്യാനിക്കുന്നു. അത്തരം ഭക്തന്മാരെ കിട്ടുന്നത് വല്ലപ്പോഴുമായിരിക്കും.


”നാരായണ പരായണഃ സുദുര്‍ലഭഃ പ്രശാന്താത്മാ” (നാരായണ ഭക്തനായ പ്രശാന്താത്മാവ് സുദര്‍ലഭമാണ്) എന്ന് ശ്രീമദ് ഭാഗവതവും പറയുന്നു.

വൈക്കത്തെ പ്രാതല്‍




കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടയം ജില്ലയിലെ വൈക്കത്തുള്ള മഹാദേവ ക്ഷേത്രം. ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്‍റെ പേരില്‍ ചരിത്ര പ്രാധാന്യവും ഈ ക്ഷേത്രത്തിനുണ്ട്.
അന്നദാന പ്രഭുവായ വൈക്കത്തപ്പന് വേണ്ടി നടത്തുന്ന ഒരു പ്രധാന വഴിപാടാണ് വൈക്കത്തെ പ്രാതല്‍. ബ്രാഹ്മണസദ്യയും സര്‍വാണി സദ്യയുമുണ്ടാകും. വൈക്കത്തെ സദ്യ പ്രസിദ്ധമാണ്. മുട്ടസ്സു നമ്പൂതിരിക്കാണ് സദ്യയുടെ മേല്‍നോട്ടം. വൈക്കത്തെ "വലിയ അടുക്കളയിലാണ്' പാചകം.


പഴയകാലത്ത് എല്ലാ ദിവസവും സദ്യയുണ്ടായിരുന്ന ക്ഷേത്രമാണ്. അഷ്ടമിസദ്യയ്ക്ക് 365 പറ അരി. കറിവെട്ട് പതിനാറന്മാര്‍ (പതിനാറ് നായര്‍ കുടുംബങ്ങള്‍) എന്നാണ് ചൊല്ല്.


പതിനാറന്‍മാര്‍' എന്ന് വിളിക്കപ്പെടുന്ന പതിനാറ് നായര്‍കുടുംബക്കാര്‍ വിഭവങ്ങള്‍ ഒരുക്കുന്നതിന് സഹായിക്കുന്നു. സദ്യയ്ക്ക് വൈയ്ക്കത്തപ്പനും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം. ഒരില സകല വിഭവങ്ങളോടും കൂടി വൈയ്ക്കത്തപ്പനായി മാറ്റി വയ്ക്കുന്നു.
സദ്യനടക്കുന്പോള്‍ സദ്യ നടത്തുന്നയാള്‍ ജപിച്ച് കൊണ്ട് ക്ഷേത്രം പ്രദക്ഷിണം വയ്ക്കുന്നു. പ്രാതല്‍ കഴിഞ്ഞാല്‍ "ആനന്ദ പ്രസാദമെന്ന' പേരില്‍ അടുക്കളയിലെ ചാരവും ഭക്തജനങ്ങള്‍ക്ക് നല്കും.


അന്നദാന പ്രഭുവേ വൈക്കത്തപ്പാ
വൈക്കത്തമ്പലത്തിലെ പാചകത്തിന് മുട്ടസ്സു നമ്പൂതിരിക്ക് ചുമതല വന്നതിനു പിന്നിൽ  ഒരു ഐതിഹ്യമുണ്ട്.. ഒരിക്കൽ വില്വമംഗലം സ്വാമിയാർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ ശ്രീലകത്ത് ഭഗവാനെ കണ്ടില്ല.ചുറ്റും പ്രദക്ഷിണം വച്ച് ഊട്ടുപുരയിൽ കയറി നോക്കിയപ്പോൾ ഭഗവാൻ ഒരു ദേഹണ്ഡക്കാരന്റെ വേഷത്തിൽ വലിയ അടുക്കളയിൽ നിന്ന് പാചകം ചെയ്യുന്നു.. വില്വമംഗലം തന്നെ കണ്ടു എന്ന് ബോധ്യമായ ഭഗവാൻ അടുത്തു നിന്ന മുട്ടസ്സു തിരുമേനിയോട്  "മുട്ടസ്സേ പിടി ചട്ടുക " മെന്നു പറഞ്ഞ് മറയുക ഉണ്ടായി..അതിൽ പിന്നെ ക്ഷേത്രത്തിലെ പാചകത്തിന്റെ ചുമതല മുട്ടസ്സിനായി



ശുഭചിന്ത

Image result for flowers



ജീവിതം, ഒരു ഘട്ടത്തില് നിന്നും മറ്റൊന്നിലേക്കു നീങ്ങുന്നതിനുള്ള ഇടനാഴികള് മാത്രമാണ് ജനനവും മരണവും.

Birth and death are just passages where life is moving from one phase to another.


Thursday, June 29, 2017

എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം?


എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില് ഒരു ലക്ഷ്യമുണ്ട്.
ഒരു അച്ഛൻ തന്റെ മകനെ വളര്‍ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്?


തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും ഒരു മാതാവും തന്റെ മകനെ കാണുന്നതും വളര്‍ത്തുന്നതും . പകരം, നാളെ തനിക്ക് താങ്ങും തണലും ആകാൻ പോകുന്ന, താൻ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്.


പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി. പിന്നെ ഉള്ള കാലമാണ് നമുക്ക് ആകെ ഉള്ള സമയ പരിധി.
അത് നമ്മുടെ ജന്മ ലക്ഷ്യം തേടി ഉള്ളതാവണം. അത് തിരിച്ചറിഞ്ഞവർ, ആ ലക്ഷ്യം സാക്ഷാത്കരിക്കാനായി പ്രയത്നിക്കണം.


ജീവിതം ഒരു എക്കോ പോലെയെന്ന് പറയും .നാം എന്ത് പറയുന്നുവോ അതാണ് എക്കോ ആയി തിരിച്ചു വരുന്നത് .അതെ പോലെ നാം എന്ത് ചെയുന്നുവോ ,എന്ത് ചിന്തിക്കുന്നുവോ,എന്ത് പറയുന്നുവോ അതെല്ലാം നമുക്ക് കാണേണ്ടിവരും ,കേൾക്കേണ്ടിവരും ,അനുഭവിക്കേടി വരും എന്നത് വിസ്മരിക്കരുത് .


ഒരു ശരാശരി ജീവിത നിലവാരം പുലര്‍ത്തുന്ന യുവാവിന്റെ ലക്ഷ്യമെന്താണ്?


തനിക്ക് ജന്മം തന്നവരെ പരിപാലിക്കുക എന്നത് തന്നെ. മാതാ, പിതാ, ഗുരോ ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവമെന്നോ മാതാവും പിതാവും ഗുരുവും തന്നെയാണ് ദൈവമെന്നോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം.


എങ്ങിനെ വ്യാഖ്യാനിച്ചാലും ജന്മം തന്നവർ ഈശ്വര തുല്യമാണ് എന്നതിൽ സംശയമില്ല. ഈ ഭൂമിയിൽ പിറന്നു വീഴാന് കാരണമായവർക്ക് ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, ആത്മാവ് കൊണ്ടും നാം കടപെട്ടിരിക്കുന്നു.
സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങൾക്കായി ഉഴിഞ്ഞു വച്ച മാതാവിനെയും പിതാവിനെയും തങ്ങളാൽ കഴിയും വിധം സന്തുഷ്ടരാക്കുക, സംരക്ഷിക്കുക എന്നതാണ് സ്വയം പര്യാപ്തനായ ഒരു മകന്റെയോ മകളുടെയോ കടമ


സ്വന്തം മകനോ മകളോ ഒരു നിലയിലെത്തുന്നത് വരെ, അത് എത്ര വൈകിയ വേളയിൽ ആണെങ്കിലും തങ്ങളാല് കഴിയും വിധം പിന്തുണയ്ക്കുന്ന ഒരു പാരമ്പര്യം അനുഭവിച്ചറിയാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മൾ


ഇപ്പോൾ തന്നെ സ്വയം പര്യാപ്തരായ സഹോദരങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്.

അവരവർക്ക് അവരവരുടെ ജീവിതമാണ് വലുത്. അപ്പോൾ നാളെ നമ്മളുടെ മക്കൾ നമ്മളെ സംരക്ഷിക്കും എന്നതിന് എന്തുറപ്പാണ് ഉള്ളത്?
അവരും സ്വന്തം സഹോദരങ്ങളോട് അങ്ങനെയല്ലേ പെരുമാറൂ.
ഒരു മനുഷ്യ ജന്മം എന്നത് മഹത്തായ ഈശ്വര കൃപയുടെ ഫലമാണ്. അത് വേണ്ട വിധം വിനിയോഗിക്കാതെ സ്വന്തം ഭാര്യക്കും മക്കള്‍ക്കും വേണ്ടി നരകിച്ച് തീര്‍ക്കുന്ന ഒരുവന് അവസാന നാളുകളിൽ ഒന്നോർത്തു ആശ്വസിക്കുവാന് എന്താണുണ്ടാവുക?


കുടുംബം, കുട്ടികൾ എന്നത് ഏതൊരാൾക്കും അഭിമാനിക്കാവുന്ന വക തന്നെ ആണ്.
പക്ഷെ ഇന്നത്തെ സമൂഹത്തില് നാം സ്വന്തം കുട്ടികളെ ഒരു സ്വാര്ഥമതികൾ ആയി കാണുന്നു .


മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്നു പഴമക്കാര് പറയുന്നത് അന്വർത്ഥമാകുന്നത് ഈ സാഹചര്യത്തിലാണ്.
വിവേചന ബുദ്ധിയും ചിന്തിക്കാനുള്ള കഴിവുമാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്.

എങ്കിൽ പിന്നെ ആ ജന്മം സമൂഹ നന്മയ്ക്കായി ഉപയോഗിച്ച് കൂടെ?


സ്വന്തം മക്കളോട് തോന്നുന്ന സ്നേഹം ചുറ്റിലും കാണുന്ന മനുഷ്യരോടും മറ്റു ചരാചങ്ങളോടും കൂടി തോന്നിയാൽ അത് മതി ഈ ജന്മം സഫലമാകുവാൻ


ആധ്യാത്മികത മനസ്സിലാക്കാൻ സന്യാസി ആകണമെന്നോ കാഷായ വസ്ത്രം ധരിക്കണമെന്നോ ഇല്ല.

ഗ്രഹസ്ഥാശ്രമിക്കും സന്യാസിയാകാം, സന്യാസിയുടെ മേന്മയും മഹത്വവും കൈ വരിക്കാം, സഹജീവികളെ സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടെങ്കിൽ.
അമ്പലത്തിൽ വഴിപാട് കഴിക്കുന്നതിനുപകരം, കാശിനു ഗതിയില്ലാത്ത ഒരു രോഗിക്ക് ഒരു നേരത്തെ മരുന്നും ആഹാരവും വാങ്ങി കൊടുത്താൽ അത് മതി  ഈശ്വര കടാക്ഷത്തിനു.


തീര്‍ത്ഥങ്ങളിൽ കുളിക്കുകയോ ക്ഷേത്രങ്ങൾ തേടി അലയുകയോ ഒന്നും വേണ്ട, ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ മതി. മുന്നിൽ തെളിയും, ദൈവ സന്നിധിയിലേക്കുള്ള പാത.


ഒരു നേരത്തെ ആഹാരത്തിന് വഴി ഇല്ലാത്തവന് നാം വാങ്ങി കൊടുക്കുന്ന ഒരു ചെറിയ സഹായം മതി എല്ലാം കാണുന്ന ജഗദീശ്വരന്റെ മനസ്സ് നിറയാൻ,


ചിന്തിക്കുക… തിരിച്ചു കിട്ടും എന്നൊരിക്കലും ഉറപ്പില്ലാത്ത സ്നേഹത്തിനു വേണ്ടി ജീവിത കാലം മുഴുവന് നരകിച്ചു തീര്‍ക്കണോ, അതോ തന്നാൽ കഴിയും വിധം മറ്റൊരുവന് നന്മ ചെയ്തു എന്നാ മനസംതൃപ്തിയോടെ മരിക്കണോ എന്ന്.


"മാനവ സേവനം മാധവ സേവനം"

നന്ദികേശ്വരൻ


Image result for നന്ദികേശ്വരൻ

ശിവന്റെ ഭൂതഗണങ്ങളില് പ്രമുഖന്. നന്ദി, നന്ദികേശന്, നന്ദിപാര്ശ്വന് എന്നീ പേരുകളിലും അറിയപ്പെടുന്നു.ഈ ശിവപാര്ഷദന്കശ്യപമഹര്ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില് പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില് സുരഭീപുത്രനായ നന്ദികേശ്വരന് ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള് അജ്ഞാതമായ കാരണത്താല് മാതാപിതാക്കളാല് പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന് എന്ന മഹര്ഷിയുടെ പുത്രനായതെങ്ങനെഎന്ന് ശിവപുരാണത്തില്
വിവരിക്കുന്നതിപ്രകാരമാണ്:


ശാലങ്കായന്റെ പുത്രനായ ശിലാദനന് ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന് പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്. കൈകള് നാല്. ശിരസ്സില് ജടാമകുടങ്ങള്. ശിലാദനന് ആ കുഞ്ഞിനെ വളര്ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര് ആ വഴി വന്നു. ബാലന് അവരോട് അനുഗ്രഹമഭ്യര്ഥിച്ചു. 'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്പണ്ട് അച്ഛന് ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി'ദീര്ഘായുസ്സു നല്കണം' എന്നഭ്യര്ഥിച്ചു. 'ദീര്ഘായുസ്സുമാത്രമല്ല,കൈലാസത്തില്വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്ഘജീവിതസുഖംഅനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന് അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന് അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തിശിവസേവയില് മുഴുകി കാലം കഴിച്ചു.


നന്ദികേശ്വരന് ശിവസേവകനായതിനു പിന്നില് മറ്റൊരു കഥ കൂടിയുണ്ട്.നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്ഷിയുംദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്ത്തിരുന്നു. തന്റെ ആരാധനാമൂര്ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില് ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള് നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തിശിവനെ അഭയം പ്രാപിച്ചു.കൈലാസത്തില് ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്ശിവപുരാണത്തില്വര്ണിക്കുന്നുണ്ട്. ഒരിക്കല് സുരഭിയുടെ സന്താനങ്ങളായ ധേനുക്കള് തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന് തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്നിന്നും നിരന്തരം പാല് ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന് തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള് ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന് അവ വെണ്ണിലാവിന്റെ ഉടമയായ പൂര്ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല് രുഷ്ടനാക്കി. അപ്പോള് കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന് സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്ഥിച്ചു. ശിവന് അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള് ഋഷഭരൂപത്തില് ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.


മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില് പ്രസ്താവിച്ചിട്ടുണ്ട്.നന്ദികേശ്വരന് ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത്നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില് കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില് വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന് ശപിക്കാനൊരുങ്ങിയപ്പോള് 'നീ വാനരവംശത്താല് നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്.

ശിവക്ഷേത്രങ്ങളില് ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.

പുരുഹരിണപുരേശമാഹാത്മ്യം



ഏറ്റുമാനൂർ ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ലിന്റെ പടിഞ്ഞാറുവശത്തായി ഒരു വലിയ തൂക്കുവിളക്കുണ്ട്. അതു മേൽത്തട്ടിന്മേൽ ഒരു കുറ്റിയും വളയും തറച്ച് അതിന്മേലാണു തൂക്കിയി രിക്കുന്നത്. ആ വിളക്കിനു സാധാരണയായി പറഞ്ഞു വരുന്ന പേര് 'വലിയ വിളക്ക്' എന്നാണ്. അതു വാടാവിളക്കായി എന്നും അഹോരാത്രം കത്തിക്കൊണ്ടുതന്നെ നിൽക്കുന്നു. ആ വിളക്കു വകയ്ക്കു ദേവസ്വത്തിൽ നിന്നും യാതൊരു ചെലവും പതിവില്ല. ആ വിളക്കു വകയ്ക്കായി വഴിപാടായിട്ടു വരുന്ന എണ്ണകൊണ്ട് ആ ചെലവു നടക്കുന്നുണ്ടെന്നു മാത്രമല്ല, ആണ്ടുതോറും 100-150 ചോതന എണ്ണവീതം മിച്ചം വരുന്നുണ്ട്. ഏറ്റുമാനൂർ വലിയ വിളക്കു കൊളുത്തിക്കുക പ്രാധാനമായിട്ടുള്ള ഒരു വഴിപാടാണ്. ബാധോപദ്രവമുള്ളവർ അവിടെ ഭജനമിരിക്കുകയോ ദർശനത്തിനായി നടയിൽ ചെല്ലുകയോ ചെയ്താൽ തുള്ളി സത്യംചെയ്ത് ഒഴിഞ്ഞു പോകുക സാധാരണമാണ്. അങ്ങനെ സത്യം ചെയ്യുന്നതെല്ലാം ഈ വലിയ വിളക്കു പിടിച്ചാണ്. ഈ വിളക്കിന്റെ അടിത്തട്ടിനു മുകളിലായി ഒരു മൂടിയുണ്ട്. അതിന്മേൽ ദീപജ്വാല തട്ടി എല്ലായ്പോഴും മ‌ഷി പിടിച്ചിരിക്കും. ആ മ‌ഷിയെടുത്തു കണ്ണെഴുതിയാൽ സകലവിധ നേത്രരോഗങ്ങളും മറ്റുള്ള വ്യാധികളും ശമിക്കുമെന്നുള്ളതു പ്രസിദ്ധമാണ്. പലവിധത്തിലുള്ള ചികിത്സകൾ ചെയ്തിട്ടും ഭേദമാകാത്ത നേത്രരോഗങ്ങൾ ഈ മ‌ഷിയെടുത്ത് കണ്ണെഴുതിയിട്ട് പലർക്കും ഭേദമായിട്ടുണ്ട്. ഇപ്രകാര മെല്ലാം മാഹാത്മ്യമുള്ള ഈ വിളക്ക് ഇവിടെ വന്നുചേർന്നതെങ്ങനെയാണെന്നുകൂടി  പറഞ്ഞു കൊള്ളുന്നു.



ഏറ്റുമാനൂർ മഹാക്ഷേത്രം ജീർണ്ണോദ്ധാരണാർത്ഥം കൊല്ലം 717-ആമാണ്ട് അനുജ്ഞ വാങ്ങി പണി ആരംഭിക്കുകയും 721-ആമാണ്ട് പണി കഴിഞ്ഞു ദ്രവ്യകലശം മുതലായവ നടത്തുകയും ചെയ്തു. നാലാം കലശം കഴിഞ്ഞ ദിവസം ഊരാൺമക്കാരും സമുദായവും ക്ഷേത്രസംബന്ധികളും മറ്റും കൃതാർത്ഥതയോടും സന്തോ‌ഷത്തോടുംകൂടി പടിഞ്ഞാറേ ഗോപുരത്തിങ്കൽക്കൂടി അമ്പലം പണിയും കലശവും നിശ്ചിതകാലത്തു തന്നെ നി‌ഷ്പ്രയാസം കഴിഞ്ഞുകൂടിയതിനെക്കുറിച്ചും മഹാദേവന്റെ മാഹാത്മ്യത്തെപ്പറ്റിയും മറ്റും ഓരോന്നു പറഞ്ഞുകൊണ്ടു നിന്ന സമയം ദാരിദ്യ്രദേവതയുടെ മൂർത്തിയോ എന്നു തോന്നുമാറ് പ്രാകൃതവേ‌ഷനായ ഒരു മൂശാരി മേൽപറഞ്ഞ പ്രകാരം അടിത്തട്ടിനു മുകളിൽ ഒരു മൂടിയും തറച്ചുതൂക്കാനുള്ള കുറ്റി, വളയം, തുടൽ ഇവയുള്ളതുമായ ഒരു വലിയ തൂക്കുവിളക്ക് അവിടെ കൊണ്ടുവന്നു വച്ചിട്ട് "ഈ വിളക്ക് ഇവിടെ എടുത്തുകൊണ്ട് എനിക്കു വല്ലതും തരണം. ഇന്നതു കിട്ടണമെന്നില്ല; ഇന്നത്തെ ചെലവിനുള്ള വക കിട്ടിയാലും മതി. ഈ വിളക്കു വളരെ മാഹാത്മ്യമുള്ളതാണ്. ഇവിടെ എടുക്കാതെയിരിക്കരുത്" എന്നു പറഞ്ഞു. അപ്പോൾ അവിടെ കൂടിയിരുന്നവരിൽ ഒരാൾ, "ഈ വിളക്കിന്റെ മാഹാത്മ്യമെന്താണ്? ഇതിൽ എണ്ണ ഒഴിക്കാതെ കത്തുമോ?" എന്നു ചോദിച്ചു. അതിനുത്തരമായി മൂശാരി, "ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം കൊണ്ട് അങ്ങനെയും വന്നേക്കാം" എന്നു പറഞ്ഞു. അവിടെ കൂടിയിരുന്നവർ ഓരോരുത്തരും ആ വിളക്കെടുത്തു മാറ്റിവെയ്ക്കാൻ നോക്കീട്ടു സാധിച്ചില്ല. അപ്പോൾ ഒരാൾ, "രണ്ടുപേരെടുത്താൽ പൊങ്ങാത്ത ഈ വിളക്ക് ഇവിടെ എവിടെയാണ് തൂക്കുന്നത്? ഇതെടുത്തു തൂക്കുന്നതാരാണ്? ഇത് അസാദ്ധ്യമായ കാര്യമാണ്" എന്നു പറഞ്ഞു.



ഈ സമയം ഊരാൺമക്കാരായ നമ്പൂരിമാരിൽ ഒരാൾ ഉറക്കെ അട്ടഹസിച്ചുകൊണ്ടു തുള്ളിയുറഞ്ഞു ചെന്ന് ഇടതുകൈകൊണ്ട് ആ വിളക്കു നി‌ഷ്പ്രയാസം എടുത്തുകൊണ്ട് ബലിക്കൽപ്പുരയിലേക്ക് ഓടി പ്പോയി. പിന്നാലെ അവിടെ കൂടിയിരുന്ന ജനങ്ങളും ചെന്നു. അവർ അവിടെയെത്തിയപ്പോൾ വലിയ ബലിക്കല്ലിനോടടുത്ത് പടിഞ്ഞാറുഭാഗ ത്തായി മേൽത്തട്ടിന്മേൽ കുറ്റിയും വളയവും തറച്ചു വിളക്കു തൂക്കിയിരിക്കുന്നതായും തുള്ളിയ നമ്പൂരി സ്വബോധത്തോടു കൂടി സ്വസ്ഥനായി അവിടെ നിൽക്കുന്നതായും കണ്ടു. ഉടനെ ചിലർ, 'ഈ വിളക്ക് ഇപ്പോൾ തന്നെ കത്തിക്കണം' എന്നു പറഞ്ഞ് എണ്ണയും തിരിയും കൊണ്ടുവന്നു. തിരി വിളക്കിലിട്ട് എണ്ണയൊഴിക്കുന്നതിനു മുമ്പായി അതിഭയങ്കരമായ ഒരു ഇടിയും മിന്നലുമുണ്ടായി. അതോടുകൂടി അവിടെക്കൂടിയിരുന്നവർക്കെല്ലാം കുറച്ചു സമയത്തേക്കു കണ്ണു കാണാൻ വയ്യാതെയായിപ്പോയി. എല്ലാ വർക്കും കണ്ണു കാണാറയപ്പോൾ വിളക്കിൽ എണ്ണ നിറഞ്ഞിരിക്കുന്നതായും വിളക്കു കത്തുന്നതായും കണ്ടു. കൊണ്ടുചെന്നുവെച്ച എണ്ണ മുഴുവനും അവിടെത്തന്നെ ഇരിക്കുന്നുമുണ്ടായിരുന്നു. ഇപ്രകാരമാണ് ഈ വലിയ വിളക്കിന്റെ ആഗമം.
എല്ലാവരും വിസ്മയാകുലരായി കുറച്ചുനേരം നിന്നതിന്റെ ശേ‌ഷം അവർക്കു മൂശാരിയുടെ കാര്യം ഓർമവന്നു. 'അവനു വല്ലതും കൊടുത്തയയ്ക്കണം. അവനൊരു പാവമാണ്. നേരം വൈകിത്തുടങ്ങി. അവന് അത്താഴത്തിന് ഇവിടെനിന്നു വല്ലതും കിട്ടി കൊണ്ടുചെന്നിട്ടു വേണമായിരിക്കും' എന്നു പറഞ്ഞുകൊണ്ട് എല്ലാവരും വീണ്ടും ഗോപുരത്തിങ്കലെത്തി. മൂശാരിയെ അവിടെക്കാണാഞ്ഞിട്ടു നാലു ദിക്കിലേക്കും ആളുകളെ അയച്ച് അന്വേ‌ഷിപ്പിച്ചു. അവിടെയെങ്ങും അവനെ കണ്ടില്ല. അവൻ ഏതു ദിക്കുകാരനെന്നോ എവിടെനിന്നു വന്നു എന്നോ എങ്ങോട്ടു പോയി എന്നോ അറിയാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് അവൻ കേവലം ഒരു മൂശാരി അല്ലായിരുന്നു എന്നും ഒരു ദിവ്യനായിരുന്നു എന്നും എല്ലാവരും തീർച്ചപ്പെടുത്തി. രണ്ടുപേർകൂടിപ്പിടിച്ചാൽ നീക്കിവെയ്ക്കാൻ കഴിയാത്തതായ ആ വിളക്ക് അവൻ തനിച്ച് എടുത്തുകൊണ്ടുവന്നപ്പോൾത്തന്നെ അവൻ കേവലമൊരു മനു‌ഷ്യനല്ലെന്ന് അറിയേണ്ടതായിരുന്നു. അപ്പോൾ അതിനെക്കുറിച്ച് ആരും ഓർത്തില്ല എന്നേയുള്ളു.



ഇങ്ങനെ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യത്താൽ അവിടെയുണ്ടായിട്ടുള്ള അത്ഭുതങ്ങൾ പറഞ്ഞാൽ ഒരിക്കലും അവസാനിക്കുകയില്ല. അതിനാൽ ഈ അടുത്ത കാലത്തുണ്ടായ ഒരത്ഭുതസംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസത്തെ സമാപിപ്പിക്കാമെന്നു വിചാരിക്കുന്നു.



വയോവൃദ്ധനായ ഒരു പരദേശബ്രാഹ്മണൻ ചേർത്തലെയുള്ള ധനവാനായ ഒരു തിരുമുൽപാടിന്റെ അടുക്കൽചെന്ന്, "എന്റെ കൈവശം ആയിരം രൂപയുണ്ട്. ഇത് എന്റെ ചെറുപ്പം മുതൽ ഓരോ സ്ഥലങ്ങളിൽ സദ്യയ്ക്കു ദേഹണ്ഡം (പാചകവൃത്തി) കഴിച്ചും പ്രതിഗ്രഹം വാങ്ങിയും മറ്റും വളരെ കഷ്ടപ്പെട്ടു സമ്പാദിച്ചതാണ്. ഇതല്ലാതെ എനിക്കു വേറെയാതൊരു സമ്പാദ്യവുമില്ല. ഇപ്പോൾ എനിക്ക് അധ്വാനിക്കാൻ ശേ‌ഷിയില്ലാതെയായിരിക്കുന്നു. രണ്ടുമൂന്നു കുട്ടികളുള്ളവർക്ക് ഒന്നും ചെയ്‌വാൻ പ്രായമായിട്ടില്ല. ഭാര്യയ്ക്ക് ദേഹത്തിനു നല്ല സുഖമില്ല. ഈ പണത്തിന്റെ പലിശകൊണ്ടുവേണം നിത്യവൃത്തി കഴിഞ്ഞുകൂടാൻ. അതിനാൽ ഈ രൂപ ഇവിടുന്ന് ആർക്കെങ്കിലും കൊടുത്തു പലിശ ഈടാക്കിത്തന്ന് ഈ പാവപ്പെട്ട ബ്രാഹ്മണകുടുംബത്തെ ഇവിടുന്നു രക്ഷിക്കണം. മറ്റാരുടെ കൈവശവും കൊടുക്കാൻ എനിക്കു വിശ്വാസമില്ല. ഇവിടെ ഏർപ്പാടുള്ളവർ ധാരാളമുള്ളതുകൊണ്ട് ഇവിടെയ്ക്ക് ഇതൊരു ബുദ്ധിമുട്ടായി വരികയുമില്ലല്ലോ" എന്നു പറഞ്ഞു. അതുകേട്ടു തിരുമുൽപാട്, "ഇതു വാങ്ങി ആർക്കെങ്കിലും കൊടുത്തു ശരിയായ പ്രമാണം വാങ്ങുകയും ആണ്ടുതോറും മുറയ്ക്കു പലിശ വാങ്ങി അങ്ങേക്കു തരികയും അതിനൊക്കെ കണക്കെഴുതുകയും മറ്റും പ്രയാസമുള്ള കാര്യമാണ്. ചിലർക്കു കൊടുത്തിട്ടു കിട്ടാതെ വന്നാൽ അന്യായം കൊടുത്ത് ഈടാക്കേണ്ടാതായും വരും. അപ്പോൾ കുറേശ്ശെ പാഴ്ചെലവും ബുദ്ധിമുട്ടും വേണ്ടിവന്നേക്കും. ചിലപ്പോൾ പണം പലിശയ്ക്കു പോകാതെ ഇരിപ്പായിപ്പോയാലും ഞാൻ അങ്ങേയ്ക്കു പലിശ തരണമല്ലോ. അതെനിക്കു നഷ്ടകാരണമായിത്തീരുമല്ലോ. ഇങ്ങനെയൊക്കെയാണ് പരമാർത്ഥസ്ഥിതി എങ്കിലും അങ്ങ് എന്റെ അടുക്കൽ വന്ന് അപേക്ഷിച്ചിട്ടു ഞാൻ തീരെ ഉപേക്ഷിക്കുന്നതു കഷ്ടമാണല്ലോ. അതിനാൽ ആയിരം രൂപയ്ക്ക് ആണ്ടിൽ അറുപതു രൂപ പലിശയായിട്ടു സമ്മതമുണ്ടെങ്കിൽ രൂപ തന്നേക്കൂ; ഞാൻ എടുത്തുകൊള്ളാം. പണം പലിശയ്ക്കു പോകാതെ ഇവിടെ ഇരുന്നു പോയാലും ഈ പലിശ ഞാൻ തന്നേക്കാം. ഒരു ബ്രാഹ്മണകുടുംബം രക്ഷിക്കാനായിട്ടു സ്വൽപം നഷ്ടവും ബുദ്ധിമുട്ടും വന്നാലും അതൊന്നും ഒരു വലിയ കാര്യമായി ഞാൻ വിചാരിക്കുന്നില്ല. പലിശ ഞാൻ പറഞ്ഞതിൽ കൂടുതൽ വേണമെന്നുണ്ടെങ്കിൽ പണം ഇവിടെ വേണ്ടാ. വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളൂ" എന്നു പറഞ്ഞു. പലിശ സ്വൽപം കുറഞ്ഞാലും മുതലിനു ദോ‌ഷം വരികയില്ലല്ലോ എന്നു വിചാരിച്ചു ബ്രാഹ്മണൻ തിരുമുൽപാടു പറഞ്ഞതുപോലെ തന്നെ പലിശ സമ്മതിച്ചു രൂപ കൊടുത്തു. തിരുമുൽപാട് രൂപ ആയിരവും എണ്ണിയെടുത്തുകൊണ്ട് അതിന് ബ്രാഹ്മണന് ഒരു പ്രമാണവും എഴുതിക്കൊടുത്തു. പ്രമാണം വാങ്ങിക്കൊണ്ടു ബ്രാഹ്മണൻ അപ്പോൾതന്നെ പോവുകയും ചെയ്തു. പിന്നെ ആണ്ടു തികഞ്ഞപ്പോൾ ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കലെത്തി. ഉടനെ തിരുമുൽപാടു പലിശവക ഉറുപ്പിക അറുപതും എണ്ണിക്കൊടുക്കുകയും ബ്രാഹ്മണൻ അതു വാങ്ങിക്കൊണ്ടു രശീതു കൊടുക്കുകയും ചെയ്തു.



അങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ പ്രമാണത്തിനു കാലഹരണം സംഭവിക്കാറായതിനാൽ കാലഹരണം വരുന്നതിന്റെ തലേദിവസം ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കൽ ചെന്ന്, "നമ്മുടെ പ്രമാണത്തിന് കാലഹരണദോ‌ഷം സംഭവിക്കാറായിരിക്കുന്നു. അതിനാൽ അതൊന്നു മാറിയെഴുതിത്തന്നാൽ കൊള്ളാം. എനിക്ക് അവിടുത്തെപ്പേരിൽ അവിശ്വാസമുണ്ടായിട്ടു പറയുന്നതല്ല. പ്രമാണത്തിനു കാലഹരണം വന്നാലും ഇവിടെ നേരുകേടു പറയുകയില്ലെന്ന് എനിക്കു നല്ല ധൈര്യമുണ്ട്. എങ്കിലും മനു‌ഷ്യാവസ്ഥയല്ലേ? പ്രമാണം ശരിയായിത്തന്നെ ഇരിക്കട്ടെ എന്നു വിചാരിച്ചു പറയുന്നതാണ്. ഞാൻ അഗതിയാണെന്നും എനിക്കു വേറെ സമ്പാദ്യമൊന്നും ഇല്ലെന്നും അറിയാമല്ലോ" എന്നു പറഞ്ഞു. അപ്പോൾ തിരുമുൽപാട്, "പ്രമാണത്തിനു നാളെ കാലഹരണ മാകും എന്നുള്ള കാര്യം ഞാൻ ഓർത്തുകൊണ്ടു തന്നെയാണിരിക്കുന്നത്. ഇനി പ്രമാണം മാറിയെഴുതാനും, അങ്ങേയ്ക്കു പലിശ തന്നു കൊണ്ടിരി ക്കാനും മറ്റും എന്നെക്കൊണ്ടു സാധിക്കയില്ല. ഇവിടെയുള്ള കൊടുക്ക വാങ്ങലുകളെല്ലാംതന്നെ ഇനി മതിയാക്കണമെന്നാണ് ഞാൻ വിചാരിക്കു ന്നത്. അങ്ങേയ്ക്കു തരുവാനുള്ള ഒരാണ്ടത്തെ പലിശയും മുതലും നാളെ രാവിലെ വന്നാൽ തന്നേക്കാം. പണം ഇവിടെ തയ്യാറുണ്ട്. ഒരു നൂറോ നൂറ്റമ്പതോ ഉറുപ്പിക മാത്രമേ പോരാതെയുള്ളു. അതു നാളെ രാവിലെ ഉണ്ടാവും. എനിക്ക് ഒരാൾ ഒരഞ്ഞൂറുറുപ്പിക പലിശ തരാനുണ്ട്. അതു നാളെ കാലത്ത് ഏഴുമണിക്കുമുമ്പ് ഇവിടെ കൊണ്ടുവരാമെന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. അയാളെ ഞാൻ ഇന്നലെ വൈകുന്നേരവും കണ്ടു പറഞ്ഞിട്ടുണ്ട്"എന്നു പറഞ്ഞു. അതു കേട്ടു ബ്രാഹ്മണൻ, "മുതൽ കുറച്ചുകാലം കൂടെ ഇവിടെത്തന്നെ നിറുത്തിയാൽ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം" എന്നു പറഞ്ഞു. "ഇനി അതിനൊക്കെ പ്രയാസമാണ്. അങ്ങു പണം വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളണം. മുതലുള്ള ആളായിരിക്കുകയും വസ്തു ഈടു കാണിച്ച് പ്രമാണം തരികയും ചെയ്താൽ പിന്നെ പേടിക്കാനെന്താണുള്ളത്? പണം തന്നില്ലെങ്കിൽ നമുക്കീടാക്കാമല്ലോ?" എന്നു തിരുമുൽപാടു പറയുകയാൽ ബ്രാഹ്മണൻ ഒടുക്കം അങ്ങനെ സമ്മതിച്ച് അന്നവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തു മണി ഏകദേശം എട്ടായപ്പോൾ തിരുമുൽപ്പാട്, "അയാൾ വന്നില്ലല്ലോ, ഞാനൊന്നിറങ്ങി അയാളെ അന്വേ‌ഷിക്കട്ടെ. താമസിക്കയില്ല; ക്ഷണത്തിൽ വന്നേക്കാം. പണം അതു കിട്ടാനില്ലെങ്കിൽ വേറെ ഉണ്ടാകും. എങ്ങനെയായാലും കാര്യത്തിനു കുഴപ്പമില്ല. ഞാൻ മടങ്ങി വരുമ്പോഴേയ്ക്കും അങ്ങ് കുളിച്ച് ഊണുകഴിക്കണം. പണവും കൊണ്ടു പോകുമ്പോൾ കുളിക്കാനുമുണ്ണാനുമായി വഴിക്കു വല്ല സ്ഥലത്തും കയറു ന്നതു ശരിയല്ല; വല്ലതും അനർഥമുണ്ടായാൽ വി‌ഷമമാണ്. കാലം കലിയുഗമല്ലേ? ഇപ്പോൾ ആരെയും വിശ്വസിക്കാൻ പാടില്ല. പണം ആളെക്കൊല്ലിയാണ്; നല്ലപോലെ സൂക്ഷിക്കണം. 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നുണ്ടല്ലോ" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഇറങ്ങിപ്പോയി. ബ്രാഹ്മണൻ കുളിയും ഊണും കഴിച്ചു തിരുമുൽപ്പാടിന്റെ വരവിനെത്തന്നെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. നേരം പത്തുമണിയായി. പന്ത്രണ്ടുമണിയായി, രണ്ടുമണിയായി. തിരുമുൽപ്പാടിനെക്കാണുന്നില്ല. അപ്പോൾ ബ്രാഹ്മണനു കുറേശ്ശെ ദുശ്ശങ്ക തുടങ്ങി. അന്നു പ്രമാണം മാറിയെഴുതുകയോ അന്യായം കോടതിയിൽ കൊടുക്കുകയോ ചെയ്തില്ലെങ്കിൽ കാലഹരണമാവും. സംഖ്യ ആയിരം രൂപായ്ക്ക് മേലുള്ളതിനാൽ അന്യായം കൊടുക്കണമെങ്കിൽ ആലപ്പുഴ ജില്ലാക്കോർട്ടിൽ വേണം. രണ്ടുമണിക്കു തന്നെ പോയാലും കച്ചേരി പിരിയുന്നതിനുമുമ്പ് ആലപ്പുഴച്ചെന്ന് അന്യായമെഴുതിച്ചു കോടതിയിൽ കൊടുക്കുന്ന കാര്യം അസാധ്യമാണല്ലോ. അതിനാൽ ബ്രാഹ്മണൻ മനസ്സിലെ വ്യസനവും പരിഭ്രമവും പുറത്തുകാണിക്കാതെ ധൈര്യത്തോടുകൂടി അവിടെത്തന്നെയിരുന്നു.



ഏകദേശം മൂന്നു മണിയായപ്പോൾ തിരുമുൽപ്പാടു മടങ്ങിയെത്തി. അദ്ദേഹം അതുവരെ കുളിക്കുകയും ഉണ്ണുകയും ഉണ്ടായിട്ടില്ലായിരുന്നു. അതിനാൽ ഗൃഹത്തിലെത്തിയ ക്ഷണത്തിൽ ഒന്നും മിണ്ടാതെ കുളിക്കാനുമുണ്ണാനും പോയി. കുളിയും ഊണും കഴിഞ്ഞപ്പോഴേയ്ക്കും നേരമേകദേശം മണി നാലരയോളമായി. അപ്പോൾ പുറത്തു ബ്രാഹ്മണന്റെ അടുക്കൽ വന്നു. "പണത്തിനായി ഓടി നടന്നതുകൊണ്ട് കുളിക്കാനും ഉണ്ണാനും ഒന്നും ഒത്തില്ല. ഇന്നു ഞാൻ ഇപ്പോഴാണ് ഊണു കഴിചത്. ഇങ്ങനെ ഒരു കഷ്ടപ്പാട് എനിക്ക് ഇതിനുമുമ്പ് ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ട് തരക്കേടൊന്നുമില്ല. ഇന്ന് ഏതെങ്കിലും നേരം വൈകിയല്ലോ. നാളെ നേരത്തെ ഏർപ്പാടു തീർത്തേക്കാം" എന്നു പറഞ്ഞു. തിരുമുൽപ്പാട് പറഞ്ഞതിനെ വിശ്വസിച്ച് ബ്രാഹ്മണൻ അവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തേ തിരുമുൽപ്പാട് ഉറക്കമുണർന്നു പുറത്തു വന്ന് ബ്രാഹ്മണനോട് "പ്രമാണമെടുക്കൂ, നോക്കട്ടെ" എന്നു പറഞ്ഞു. ഉടനെ അദ്ദേഹം പ്രമാണമെടുത്തു കൊടുത്തു. തിരുമുൽപ്പാട് പ്രമാണം വാങ്ങി നോക്കീട്ട്, "ഹേ! ഈ പ്രമാണത്തിനു കാലഹരണം വന്നുപോയല്ലോ. കാലഹരണം വന്ന പ്രമാണത്തിനു പണം കൊടുക്കുക ഇവിടെ പതിവില്ല. എനിക്കാരും തരാറുമില്ല. അതിനാൽ പണത്തിനായി ഇനി താമസിക്കണമെന്നില്ല. അങ്ങേക്കു പോകാം" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് തിരുമുൽപ്പാടു നേരംപോക്കു പറയുകയാണെന്നു വിചാരിച്ചു ബ്രാഹ്മണൻ "ഹേ നേരംപോക്കു പറയാതെ പണം തന്ന് എന്നെ അയക്കണം. നേരം പുലരുന്നു. ഇനിയും ഇവിടെ താമസിക്കാൻ എനിക്കു നിവൃത്തിയില്ല" എന്നു പറഞ്ഞു. "താമസിക്കണമെന്നില്ല എന്നു ഞാൻ പറഞ്ഞില്ലേ? ഇങ്ങനെയുള്ള കാര്യങ്ങളിൽ നേരംപോക്കു പറയുക എനിക്കു പതിവില്ല ഞാൻ കാര്യമാണ് പറഞ്ഞത്. കാലഹരണം വന്ന പ്രമാണപ്രകാരമുള്ള പണം തരാൻ ഞാൻ തയ്യാറല്ല. ഇതു തീർച്ചയാണ്" എന്നു തിരുമുൽപ്പാട് ഗൌരവഭാവത്തോടുകൂടി വീണ്ടും പറഞ്ഞപോൾ ബ്രാഹ്മണനുണ്ടായ മനസ്താപം എത്രമാത്രമെന്നു പറയാൻ പ്രയാസം. അദ്ദേഹം വ്യസനസമേതം വീണ്ടും വളരെയൊക്കെ പറഞ്ഞുനോക്കി. യാതൊരു ഫലവുമുണ്ടായില്ല. തിരുമുൽപ്പാടു പണം കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ആ സാധു കരഞ്ഞുകൊണ്ട് അവിടെനിന്ന് ഇറങ്ങി പ്പോയി. ഉടനെ ഒരു തോണിയിൽക്കയറി കായലിനു കിഴക്കേക്കരയിലിറങ്ങി വൈക്കത്തു ചെന്ന് കുളിയും നിത്യകർമാനു‌ഷ്ഠാനവും കഴിച്ചു ക്ഷേത്രത്തിലെത്തി വൈക്കത്തപ്പനെ തൊഴുതിട്ടു മണ്ഡപത്തിൽ കയറി ജപിച്ചുകൊണ്ടിരുന്നു. സദ്യയ്ക്ക് ഇലവെച്ചു തുടങ്ങീട്ടും അദ്ദേഹം അവിടെ നിന്ന് എണീറ്റില്ല. ഊണു കഴിക്കാനായി പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോയില്ല. ജലപാനം പോലും കഴിക്കാതെ അദ്ദേഹം അവിടെത്തന്നെ ഇരുന്നു. നേരം സന്ധ്യയായപ്പോൾ പോയി സന്ധ്യാവന്ദനം കഴിച്ചു തിരിച്ചുവന്നു. പിന്നെയും മണ്ഡപത്തിൽക്കയറി ജപിച്ചുകൊണ്ടിരുന്നു. അത്താഴശ്ശീവേലി കഴിഞ്ഞ് അമ്പലമടയ്ക്കാറായപ്പോൾ ചിലർ ചെന്നു പുറത്തിറങ്ങിപ്പോകണമെന്നു പറഞ്ഞതിനാൽ അദ്ദേഹം അവിടെ നിന്നിറങ്ങി കൊടിമരച്ചുവട്ടിൽ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ക്ഷേത്രം കാവൽക്കാർ ചെന്ന് അവിടെനിന്നുമിറങ്ങി മതിൽക്കു പുറത്തു പോകണമെന്നു പറയുകയാൽ അദ്ദേഹം പോയി കിഴക്കേ ഗോപുരത്തിന്റെ പുറത്തേത്തറയിൽ ചെന്നിരുന്നു. നേരം രാത്രി ഏകദേശം പത്തു മണിയായപ്പോൾ ഇരിക്കാൻ വയ്യാതെയായിട്ട് അദ്ദേഹം അവിടെക്കിടന്നു. വ്യസനം കൊണ്ട് ഉറക്കം വന്നില്ലെങ്കിലും വിശപ്പും ക്ഷീണവും കൊണ്ട് അദ്ദേഹം കണ്ണടച്ച് സ്വൽപമൊന്നു മയങ്ങി. അപ്പോൾ ഒരു വൃദ്ധബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് "ഇവിടെ പട്ടിണി കിടക്കാൻ പാടില്ല അങ്ങ് ഏറ്റുമാനൂർചെന്ന് സങ്കടം പറയൂ. ഏറ്റുമാനൂർ ദേവൻ നിവൃത്തിയുണ്ടാക്കിത്തരും" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ കണ്ണു തുറന്ന് നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു വൈക്കത്തപ്പന്റെ അരുളപ്പാടുതന്നെയാണ് എന്നു നിശ്ചയിച്ച് അദ്ദേഹം അവിടെനിന്നെണീറ്റു പതുക്കെ നടന്നുതുടങ്ങി. പിറ്റേദിവസം കാലത്തെ ഏകദേശം എട്ടുമണിയായപ്പോഴേയ്ക്കും അദ്ദേഹം ഒരുവിധത്തിൽ ഏറ്റുമാനൂരെത്തി. ഉടനെ പോയിക്കുളിച്ചു നിത്യകർമാദികൾ കഴിച്ചുകൊണ്ട് ക്ഷേത്രത്തിലെത്തി. മഹാദേവനെ വന്ദിച്ചിട്ടു മണ്ഡപത്തിലിരുന്നു ജപം തുടങ്ങി. നമസ്കാരമൂണു കാലമായപ്പോൾ പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോകാതെ ജപിച്ചുകൊണ്ടുതന്നെ ഇരുന്നു. അദ്ദേഹം അങ്ങനെ ഇരിക്കട്ടെ! ഇനി നമുക്കു തിരുമുൽപ്പാടിന്റെ സ്ഥിതി എങ്ങനെയിരിക്കുന്നു എന്നു നോക്കാം.



ബ്രാഹ്മണൻ ഏറ്റുമാനൂരെത്തിയ ദിവസം കാലത്തു പത്തുമണി യായപ്പോൾ തിരുമുൽപ്പടിനു മുളകരച്ചു തേച്ചതുപോലെയോ ഉമിത്തീയി ലിട്ടതുപോലെയോ ഇന്നവിധമെന്നു പറയാൻ വയ്യാത്തവിധം ദേഹമാസ കലം ഒരു നീറ്റലും പുകച്ചിലും തുടങ്ങി. അതു ക്രമേണ വർദ്ധിച്ച് തിരുമുൽപ്പാടിന് ഇരിക്കാനും കിടക്കാനും കുളിക്കാനും ഉണ്ണാനും ഒന്നും വയ്യാത്ത വിധത്തിലായി. ഉടനെ വൈദ്യന്മാരും മന്ത്രവാദികളുമൊക്കെയെത്തി ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെത്തുടങ്ങി. അവരെല്ലാവരും പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചിട്ടും അദ്ദേഹത്തിനു സുഖക്കേടുകൂടിവന്നതല്ലാതെ ലേശം പോലും കുറഞ്ഞില്ല. പിന്നെ പ്രസിദ്ധനായ കായിക്കര മേനവനെ വരുത്തി പ്രശ്നം വയ്പിച്ചു നോക്കിച്ചപ്പോൾ ധനസംബന്ധമായ ഒരു കാര്യത്തിനായി ഒരു ബ്രാഹ്മണൻ ചെന്ന് ഏറ്റുമാനൂർ മഹാദേവനെ ശരണം പ്രാപിച്ചിരിക്കുന്നതിനാൽ ആ മഹാദേവന്റെ കോപം നിമിത്തമാണ് ഈ സുഖക്കേടുണ്ടായിരിക്കുന്നതെന്നും, ബ്രാഹ്മണനു കൊടുക്കാനുള്ള സംഖ്യ കൊടുത്തു ക്ഷമായാചനം ചെയ്യുകയും അത്രയും സംഖ്യ ഭണ്ഡാരത്തിലിട്ടു മഹാദേവനെ വന്ദിക്കുകയും ചെയ്യാതെ സുഖക്കേടു ഭേദമാവുകയില്ലെന്നും അങ്ങനെ ചെയ്താൽ ഉടനെ സുഖമാകുമെന്നും വിധിച്ചു. ഉടനെ തിരുമുൽപ്പാട് ആയിരത്തി ഒരുനൂറു രൂപ വീതം രണ്ടു കിഴി കെട്ടിയെടുപ്പിചുകൊണ്ട് ഒരു തോണിയിൽ കയറി പുറപ്പെട്ട് ഏറ്റുമാനൂർക്കു സമീപം അതിരമ്പുഴയെത്തി കരയ്ക്കിറങ്ങി നടന്ന് ഏറ്റുമാനൂർ ചെന്നു ചേർന്നു. അദ്ദേഹം കുളിച്ച് അമ്പലത്തിൽ ചെന്നപ്പോൾ ഉത്തമർണ്ണനായ ബ്രാഹ്മണൻ മണ്ഡപത്തിൽ ജപിച്ചുകൊണ്ടിരിക്കുന്നതു കണ്ട് ഒരു കിഴി അദ്ദേഹത്തിന്റെ മുമ്പിൽ വച്ചു നമസ്കരിച്ചു ക്ഷമായാചനം ചെയ്യുകയും മറ്റേക്കിഴിയിലെ സംഖ്യ ഭണ്ഡാരത്തിലിട്ട് മഹാദേവനെ വന്ദിക്കുകയും ചെയ്തു. ഇത്രയും ചെയ്തുകഴിഞ്ഞപ്പോൾ തിരുമുൽപ്പാടിനു സുഖക്കേടൊക്കെ മാറി പൂർണ്ണസുഖമായി. ബ്രാഹ്മണനു മനസ്താപം തീർന്നു സന്തോ‌ഷമായി. അദ്ദേഹം കിഴിയഴിച്ച് എണ്ണിനോക്കി ആയിരം രൂപയെടുക്കുകയും നൂറു രൂപ ഭണ്ഡാരത്തിലിടുകയും ചെയ്തു. പിന്നെ അദ്ദേഹവും തിരുമുൽപ്പാടും പോയി ഊണു കഴിച്ച് വീണ്ടും നടയ്ക്കൽ ചെന്ന് മഹാദേവനെ വന്ദിച്ചിട്ട് അവരവരുടെ ദേശങ്ങളിലേക്കു മടങ്ങിപ്പോയി. ആയിരത്തി അറുപതു രൂപ കൊടുക്കേണ്ടതു കൊടുക്കാതെയിരുന്ന തിരുമുൽപ്പാടിന് ആയിരത്തി ഒരുനൂറ്റി നാൽപതു രൂപ നഷ്ടവും കൊടുക്കേണ്ടതു കൊടുപ്പിച്ച ഏറ്റുമാനൂർ മഹാദേവനു ആയിരത്തി ഇരുന്നൂറു രൂപ ലാഭവുമായി. ഇപ്രകാരമൊക്കെയാണ് ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം. ആ ദേവസ്വം തിരുവതാംകൂർ സർക്കാരിൽ ചേർത്തപ്പോൾ അവിടുത്തെ നിത്യനിദാനാദികൾക്കു മുമ്പുണ്ടായിരുന്ന പതിവിൽ വളരെ കുറച്ചിട്ടുണ്ട്. കാലഭേദം കൊണ്ട് അവിടുത്തെ പൂജാകർമാദികൾക്ക് വളരെ വൈകല്യവും വന്നിട്ടുണ്ട്. എങ്കിലും ദേവസാന്നിധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു കുറവും വന്നിട്ടില്ല.


ശുഭചിന്ത

Related image



ഒരു ഗുരുവിന്റെ ധര്മം വേദഗ്രന്ഥങ്ങള് വ്യഖ്യാനിക്കയല്ല, പിന്നെയോ നിങ്ങളെ ജീവിതത്തിന്റെ മറ്റൊരു തലത്തിലേയ്ക്കു കൊണ്ടുപോകുകയാണ്.

The job of a Guru is not to interpret the scriptures but to take you to another dimension of life.


Wednesday, June 28, 2017

ഹോമാഗ്നി നിരീക്ഷണം


സവിശേഷമായ നിരീക്ഷണം അർഹിക്കുന്ന അഗ്നി, പലപ്പോഴും വിസ്മരിക്കപ്പെടുന്ന  ഒരു കാര്യമാണ്. അഗ്നിയുടെ പ്രധാന ധർമ്മമായ ജ്വലിക്കുക എന്ന വസ്തുത.


1 -  " അഗ്നിർല്ലാലായതേ യത്ര ശുദ്ധി സ്ഫ്ടികസന്നിഭഃ
തന്മുഖം യത്ര വിജ്ഞേയം ചതുരംഗുലമാനതഃ 
സർവ്വകാര്യപ്രസിദ്ധ്യർത്ഥം ജിഹ്വയാം തത്ര ഹോമയേത്"

അഗ്നി ആളികത്തണം , നിറവ്യത്യാസങ്ങളില്ലാതെ നിർമ്മലമായിരിക്കണം . നാലു അംഗുലം (മാത്രാംഗുലം) അളവിൽ കുറയാതെ ജ്വലിക്കുന്ന അഗ്നി, അഗ്നിയുടെ മുഖമാണെന്നറിയുക, സർവ്വകാര്യങ്ങളുടെയും വിശേഷ സിദ്ധിക്കായി ജിഹ്വയിൽ ( ജ്വാലയിൽ ) തന്നെ ഹോമിക്കണം.


               ശാരദാതിലകത്തിൽ ജിഹ്വയെ കുറിച്ച് പറയുന്നു. 

2 - " യത്ര പ്രജ്വലിതാ ജ്വാലാ തത്ര ജിഹ്വാ പ്രകിർത്തിതാ"
എവിടെയാണോ അഗ്നിയുടെ ജ്വാല ഉജ്ജ്വലിച്ചു കൊണ്ടിരിക്കുന്നത് അതിനെ അഗ്നിയുടെ ജിഹ്വാ എന്നറിയപ്പെടുന്നു.
'യത്ര പ്രജാലിത ജ്വാല ജിഹ്വാ സാ ജാതവേദസഃ'  

അഗ്നിയുടെ വർണ്ണത്തെപ്പറ്റി പറയുന്നു.

3 - "സ്വർണ്ണസിന്ദൂരബാലാർക്കകുങ്കുമക്ഷൗദ്രസന്നിഭഃ 
സുവർണ്ണരേതസോ വർണ്ണഃ ശോഭനഃ പരികീർത്തിതഃ " 
സ്വർണ്ണത്തിന്റെയോ ഉദയസൂര്യന്റെയോ ഉരുകിയ പൊന്നിന്റെയോ നിറമുള്ള അഗ്നി ശോഭനമാണെന്നു പറയുന്നു.  


4   :- " പ്രദക്ഷിണാസ്ത്യക്തകമ്പാഃ ശുഭ്രാഭാഃ ശിഖിനഃ ശുഭാഃ
ശുഭദാ യജമാനസ്യ  രാഷ്ട്രസ്യാപി വിശേഷതഃ" 
പ്രദക്ഷിണഗതിയോടും ഇടതൂർന്നും നല്ല ശോഭയോടുകൂടിയും കത്തുന്ന അഗ്നി യജമാനനു മാത്രമല്ല രാജ്യത്തിനും കൂടി ശുഭത്തെ നൽകുന്നുവത്രേ.


5 :- "സ്നിഗ്ധേ പ്രദക്ഷിണാവർത്തേ സുസമിദ്ധേ ഹുതശനേ
വിധുമേലലിഹാനേ  ച ഹോതവ്യം കർമ്മ സിദ്ധയേ" 
ഇടമുറിയാതെയും  പ്രദക്ഷിണമ ക്രമമായും പുകയില്ലതെയും ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഹോമാഗ്നിയിൽ പരിശുദ്ധമുള്ള സ്മിത്തുകൾ ഹോമിച്ചാൽ. കർമ്മ സിദ്ധിയുണ്ടാകും.


അഗ്നിയുടെ അംഗങ്ങൾ  


6 :- "സധൂമോഗ്നിഃ ശിരോ ജ്ഞേയഃ നിർധൂമശ്ചക്ഷുരേവ ച
ജ്വലത്കൃഷ്ണോ ഭവേത് കർണ്ണഃ കാഷ്ഠ്മഗ്നേർനസാ തഥാ
പ്രജ്വലോഗ്നിസ്തഥാ ജിഹ്വാ ഏതദേവാഗ്നിലക്ഷണം ".

  
ധാരളം പുകയോടുകൂടിയതാണ് അഗ്നിയെങ്കിൽ, അത് അഗ്നിയുടെ ശിരസ്സാണെന്ന്  ധരിക്കണം. തീരെ പുകയില്ലെങ്കിൽ (ജ്വലിക്കാൻ പാടില്ല) അതു കണ്ണുകളായും . കറുപ്പ് നിറത്തോടുകൂടി കത്തുന്നുവെങ്കിൽ ചെവിയാണെന്നും നല്ലവണ്ണം ജ്വലിക്കുന്നുവെങ്കിൽ നാവ് ആണെന്നും  അറിയുക.

ജിഹ്വയൊഴിച്ച് മറ്റുള്ള സ്ഥാനങ്ങളിൽ ഹോമിച്ചാലുള്ള ഫലം:- 


7 :- "കർണ്ണഹാമോ ഭവേദ്വ്യാധിർനേത്രൈരന്ധത്ത്വമീരിതം 
നാസികായാം മനഃപീഡാ മസ്ത്കേ ധനസംക്ഷയഃ 

കർണ്ണം  -  കറുത്തജ്വാല  -  വ്യാധി,
നേത്രം  -  പുകയില്ലാത്ത അഗ്നി(കനൽ) അന്ധത, 
നാസിക  - വിറകിനുപരി (കത്താത്ത തീ) മനഃപീഡ, 
ശിരസ്സ്  - പുകയോടുകൂടിയ തീ -   ധനനാശം, ദ്രവ്യനാശം. 
നന്നായി ജ്വലിക്കുന്ന അഗ്നിയിലേ ഹോമിക്കാൻ  പാടുള്ളൂ എന്നും മറിച്ചായാൽ ഫലത്തിനു വ്യതിയാനം സംഭവിക്കുമെന്നും വ്യക്തമാക്കുന്നു.



അഗ്നിയുടെ ഭാവവിശേഷങ്ങൾ. 

8 - വൈശാന്വരം സ്ഥിതം ധ്യായേത് സമിദ്ധോമേഷു ദേശികഃ  ശയാനമാജ്ജ്യഹോമേഷു, നിഷണ്ണം ശേഷവസ്തുഷു"...

സമിത്തുകൾ ഹോമിക്കുന്ന അവസരത്തിൽ അഗ്നി(ദേവത) ഇരിക്കുന്നതായും, നെയ്യു ഹോമിക്കുന്ന സമയത്ത്  കിടക്കുന്നതായും മറ്റുദ്രവ്യങ്ങൾ ഹോമിക്കുമ്പോൾ നിൽക്കുന്നതായും  ആചാര്യൻ ധ്യാനിക്കണം.


അഗ്നിക്ക് പുക സഹജമാണ് :- 

9 – “കുന്ദേന്ദുധവളാ ധൂമഃ വഹ്നേഃ പ്രോക്തഃ ശുഭാവഹഃ 
കൃഷ്ണഃ കൃഷ്ണഗതേർവർണ്ണോ യജമാനം വിനാശയാത്"

മുല്ലപൂ പോലെയോ      ചന്ദ്രനെ പോലെയോ നിറമുള്ള വെളുത്ത പുക അഗ്നിക്ക് അത്യന്തം ശുഭമാണ്.  എന്നാൽ കറുത്തതോ, കറുപ്പ് നിറം ഇടകലർന്നതോ ആയ്  പുക യജമാനനു ഹാനിയെ ചെയ്യുമത്രെ.
ഹോമാഗ്നി ഒന്നാന്തരം നിമിത്തനിർദ്ദേശകൻ കൂടിയാണ് എന്നറിയുക.  ഹോമാവസാനത്തിൽ കോരിവാർക്കുമ്പോൾ അഗ്നിയുടെ ജ്വലനത്തിന്റെ വ്യത്യാസമനുസരിച്ച് ആ ഹോമം കൊണ്ടുണ്ടാവാൻ പോകുന്നഫലത്തെയും  മനസ്സിലാക്കാൻ കഴിയും.


ജ്വാല കിഴക്കാദിയായി ചെരിഞ്ഞാലുള്ള ഫലം..

കിഴക്ക്              -    അഭിഷ്ട്സിദ്ധി,
അഗ്നികോൺ           - അഗ്നിഭയം, 
തെക്ക്               -  മരണം ( ജീവനാശം), 
നിതൃതികോൺ        -  വിസ്മൃതി, 
പടിഞ്ഞാറ്            -  ശന്തി , സമാധാനം,  
വായുകോൺ          -  ശൂന്യം,നിഷ്ഫലം,  
വടക്ക്               - മൃത്യുംജയം,
ഈശ്വാനകോൺ        -  ക്ഷേമം,
മുകളിലേക്ക് ഊർദ്ധ്വശിഖ -  അഭിഷ്ട്സദ്ധി പെട്ടന്ന്,... 


       വളരെ വിപുലമായ പലസംഗതികളെയും ഉൾകൊളുകയും നൈമല്യത്തിന്റെയും ത്യഗത്തിന്റെയും ഉൽക്രിഷ്ട്ഭാവത്തെ  സാംശീകരിക്കുകയും സ്വച്ചമായ ജ്ഞാനത്തെ പ്രകാശിക്കുകയും ചെയ്യുന്ന അനുഷ്ടാനക്രമമാണ് ഹോമം.

ദേവദര്‍ശനം..



ആല്‍പ്രദക്ഷിണവും ക്ഷേത്രത്തിനു പുറത്തുകൂടിയുള്ള പ്രദക്ഷിണവും കഴിഞ്ഞേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാവു. ഒരു ക്ഷേത്രത്തിലും തിരുനടയില്‍ നേരെ നിന്ന് തൊഴരുത്. ഒരു വശം ചേര്‍ന്നുനിന്നെ തൊഴാന്‍ പാടുള്ളൂ. തൊഴുമ്പോള്‍ ഇരുകൈകളിലെയും വിരലറ്റങ്ങള്‍ പരസ്പരം ചേര്‍ന്നിരിക്കണം. പുരുഷന്മാര്‍ തൊഴുതുപിടിച്ച കൈകള്‍ ഇടതുനെഞ്ചിനു നേരെയും സ്ത്രീകള്‍ കഴുത്തിനു നേര്‍ക്ക്‌ താടിയെല്ലുകള്‍ക്ക് താഴെയും ചേര്‍ത്തുപിടിക്കണം. പുരുഷന്മാര്‍ക്ക് ശിരസ്സിനു മുകളില്‍ പന്ത്രണ്ട് അംഗുലം ഉയര്‍ത്തി കൈകള്‍ തോഴുതുപിടിക്കുകയും ആവാം. ദര്‍ശന സമയത്ത് പുരുഷന്മാര്‍ മേല്‍വസ്ത്രം കൈത്തണ്ടയില്‍ തൂക്കിയിടുകയോ അരയില്‍ കെട്ടുകയോ കക്ഷത്തില്‍ ഇറുകിപ്പിടിക്കുകയോ വേണം. മേല്‍മുണ്ടു പുതച്ച് ദേവദര്‍ശനം പാടില്ല.


ദേവദര്‍ശനവും പ്രദക്ഷിണവും നമസ്കാരവും കഴിഞ്ഞ ശേഷമേ തീര്‍ഥവും പ്രസാദവും വാങ്ങാവും.


മന്ത്രപൂര്‍വം ദേവബിംബം അഭിഷേകം ചെയ്തു കിട്ടുന്ന ഔഷധഗുണമുള്ള പുണ്യജലമാണ് തീര്‍ഥം. വലതു കൈവിരലുകള്‍ മടക്കി കുബിള്‍പോലെ പിടിച്ച് ഉള്ളംകൈയില്‍ വേണം തീര്‍ഥം സ്വീകരിക്കാന്‍. അപ്പോള്‍ ഇടതുകൈ വലതുകൈമുട്ടില്‍ താങ്ങിപ്പിടിചിരിക്കണം. കിഴക്കോട്ടു തിരിഞ്ഞുനിന്ന് മുഖം മുകളിലേക്കുയര്‍ത്തി തീര്‍ഥം താഴെ വീഴാതെയും ചുണ്ടില്‍ തട്ടാതെയും വയ്ക്കുള്ളിലെക്ക് ഒഴിച്ചു സേവിക്കുക. തീര്‍ഥം സേവിക്കും മുന്‍പ് മറ്റു യാതൊന്നും കഴിക്കരുത്. തീര്‍ഥം സേവിച്ച ശേഷം കൈകളില്‍ ശേഷിക്കുന്നത് ശിരസ്സിലണിയണം.



ഇരുകൈകളും ഒരുമുച്ചു നീട്ടി വേണം പ്രസാദം വാങ്ങാന്‍. ക്ഷേത്രത്തിനുള്ളില്‍വച്ച് പ്രസാദം ശരീരത്തില്‍ലണിയരുത്. ക്ഷേത്രത്തിനു പുറത്തുവന്നശേഷമേ പ്രസാദം അണിയാവു. അര്‍ച്ചനാപുഷ്പങ്ങള്‍ എടുത്ത് കണ്ണിലണച്ചശേഷം ശിരസിലണിയുക. പുരുഷന്മാര്‍ ചെവിക്കിടയിലും സ്ത്രീകള്‍ മുടിത്തുബിലും പുഷ്പങ്ങള്‍ ചൂടുന്നു. ശരീരത്തിലണിയും മുന്‍പ് പ്രസാദവസ്തുക്കള്‍ നിലത്തുവീഴരുത്. ഔഷദഗുണങ്ങളുള്ള പൂക്കളും മലരുമാണ് തീര്‍ഥത്തില്‍ ഉള്ളത്. ധൂപവും ദീപവും ഇരുകൈകളാലും ഭക്തിപൂര്‍വ്വം ഏറ്റുവാങ്ങി കണ്ണിലണച്ച് താഴേക്ക് ഉഴിയണം

യഥാർത്ഥ ഭക്തി



അർത്ഥന എന്നാൽ യാചിക്കൽ. പ്രാർത്ഥന എന്നാൽ അപേക്ഷിക്കൽ

ഈശ്വരനോടപേക്ഷിക്കുന്നതെന്തും പ്രാർത്ഥനയാണ്. മനുഷ്യരോടർത്ഥിക്കുന്നതെന്തും യാചനയും. യാചനയിൽ വാങ്ങുന്നവന്റെ മനസ്സിൽ ദൈന്യതയും കൊടുക്കുന്നവന്റെ മനസ്സിൽ അഹന്തയും തലപൊക്കുന്നു.


ഈശ്വരന്റെ മുമ്പിൽ പ്രാർത്ഥിക്കുന്നതാണുത്തമം. ആദ്യമൊക്കെ അർത്ഥാർത്ഥിയായി പ്രാർത്ഥിക്കാനേ സാധാരണകാരായ മനുഷ്യർക്ക് സാധിക്കൂ. ഭക്തിയും ശ്രദ്ധയും ഏകാഗ്രതയും ആ പ്രാർത്ഥനയിലുണ്ടെങ്കിൽ അതു സഫലമാകും. ഇങ്ങനെ കുറേ കഴിയുമ്പോൾ ഇത്തരം അർത്ഥാർത്ഥിയാവുന്നതിൽ നമുക്കുതന്നെ ജാള്യത തോന്നാൻ തുടങ്ങും. അപ്പോഴാണ് നാം ഈശ്വരനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങുന്നത്. മനുഷ്യ മനസ്സിന്റെ പക്വത തുടങ്ങുന്നത് അപ്പോഴാണ്.
പ്രാരാബ്ധങ്ങളിൽ പെട്ടു നട്ടംതിരിയുന്ന മനുഷ്യർക്ക് ആശ്വാസം കണ്ടെത്താൻ കഴിയുന്നത് പ്രാർത്ഥനയിൽ കൂടിയാണ്. നാം ഒരു കാര്യം മറ്റൊരാളെ ഏൽപ്പിക്കുന്നു എത്ര വിശ്വസ്തനായാലും അയാൾ അത് വേണ്ടപോലെ ചെയ്യുമോ എന്ന് നമുക്കൊരാശങ്ക തോന്നും. ചിലപ്പോൾ അയാൾക്കതു ചെയ്യാനേ കഴിഞ്ഞില്ലെന്നും വരാം. എങ്കിലും നമുക്കു ചെയ്യാൻ കഴിയാത്തതുകൊണ്ടാണല്ലോ അതു മറ്റൊരാളെ ഏൽപ്പിക്കേണ്ടി വന്നത്? നാം ഒരു കാര്യം ഈശ്വര സന്നിധിയിൽ നിന്നു പ്രാർത്ഥിക്കുന്നു. കുട്ടിയുടെ രോഗം മാറ്റണേ! എന്നാവാം. വിവാഹം നടക്കണേ! എന്നാവാം. കൃഷി പിഴക്കരുതേ! എന്നോ, കച്ചവടം പുഷ്ടിപ്പെടണം എന്നോ ആവാം ചിലപ്പോൾ. എന്നാൽ അങ്ങനെ പ്രാർത്ഥിച്ച് നമ്മുടെ കഴിവിനനുസരിച്ച് ഒരു വഴിപാടു നടത്തുകയോ ക്ഷേത്രഭാണ്ടാരത്തിൽ എന്തെങ്കിലും സമർപ്പിക്കുകയോ ചെയ്തുകഴിഞ്ഞാൽ നമ്മുടെ മനസ്സിന് സമാധാനം ലഭിക്കുന്നു എന്നത് തീർച്ചയാണ്. കാരണം ഈശ്വരന് അതു ചെയ്യാൻ കഴിയും എന്നും, ചെയ്യും എന്നും ഉള്ള ഉറച്ച വിശ്വാസമാണിവിടെ നിന്നും നമുക്കുണ്ടാവുന്നത്. പലർക്കും പലപ്പോഴും പ്രാർത്ഥനകൾ ഫലിക്കുന്നതുകൊണ്ടാണല്ലോ ക്ഷേത്രങ്ങളിൽ വിശ്വാസികളും വഴിപാടുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നത്. എന്നാൽ ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾപോലും നാം ഒരു കാര്യം ഓർക്കണം. നമ്മുടെ മനസ്സിൽ ഭക്തിയും ശ്രദ്ധയും ഉറച്ച വിശ്വാസവും വേണം എന്നാലേ പ്രാർത്ഥന ഫലിക്കൂ.


പക്വതയിലേക്ക് എത്താൻ തുടങ്ങുമ്പോൾ പ്രാർത്ഥനയുടെ രീതി മാറുന്നു.പ്രാർത്ഥിക്കുന്നവന്റെ മനോഭാവം മാറുന്നു. ഈശ്വരനും പ്രാർത്ഥിക്കുന്ന ആളും തമ്മിലുള്ള ബന്ധത്തിനും കൂടുതൽ ദൃഢതയുണ്ടാകുന്നു. അപ്പോൾ ഈശ്വരസന്നിധിയിലെത്തിയാലും പ്രാർത്ഥിക്കേണ്ടതെങ്ങനെ? എന്തു പ്രാർത്ഥിക്കണം എന്ന ബോധം നമ്മുടെ നിയന്ത്രണത്തിലല്ലതാവുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെ അടുത്തെത്തിയ നരേന്ദ്രൻ എന്ന യുവാവ് തന്റെ ഗൃഹത്തിലെ കഷ്ടസ്ഥിതി ഗുരുവിനെ അറിയിച്ചു. ഗുരു ദേവിയോടു പ്രാർത്ഥിക്കുവാൻ ഉപദേശിച്ചു. നരേന്ദ്രൻ കുറച്ചുനേരം കണ്ണടച്ചുനിന്നു ദേവിയോടു പ്രാർത്ഥിച്ചശേഷം ഗുരുസന്നിദ്ധിയിലെത്തി. പ്രാർത്ഥിച്ചുവോ? ഗുരു ആരാഞ്ഞു. ഉവ്വ് എന്നായിരുന്നു മറുപടി. എന്താണ് പ്രാർത്ഥിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം വിചിത്രമായിരുന്നു. എന്റെ ഹൃദയം പരിശുദ്ധമാവണേ, എന്റെ മനസ്സിൽ സകലരേയും സ്നേഹിക്കുവാനുള്ള കഴിവുടാവണേ! എന്റെ ഉള്ളിൽ അചഞ്ചലമായ ഭക്തിയും വിശ്വാസവും നിറയണേ! എന്നാണ് പ്രാർത്ഥിച്ചത്. മൂന്നുതവണ ഈ പ്രാർത്ഥനയും ഉത്തരവും തുടർന്നു. ഭഗവാൻ ശ്രീ രാമകൃഷ്ണൻ പുഞ്ചിരിതൂകിക്കൊണ്ടു നരേന്ദ്രനോട് പറഞ്ഞു, നിന്റെ ഗൃഹത്തിൽ അരിക്കോ, പരിപ്പിനോ, ഉടുക്കാൻ തുണിക്കോ ക്ലേശമുണ്ടാവില്ല. അത് ഗുരുവിന്റെ സ്പെഷ്യൽ അനുഗ്രഹമായിരുന്നു. ആദ്യത്തേത് ലോകമാതാവായ ദേവി കാണിച്ച ലീലയും. പ്രാർത്ഥന നമ്മുടെ നിയന്ത്രണത്തിലല്ലതാവുന്നത് ഭക്തിയുടെ നിറവിന്റെ ലക്ഷണവുമാണ്. പല ഭക്തന്മാരും സ്തോത്ര രചനകൾ നടത്തി ദൈവങ്ങളെ സ്തുതിക്കുന്നത് ഈ മനോനിലയിലാണ്.


എന്റെ ഹൃദയം പരിശുദ്ധമാവണേ! സ്നേഹപൂർണ്ണമാവാണേ! ത്യാഗോന്മുഖവും അചഞ്ചലവുമായ ഭക്തിവിശ്വാസം നിറഞ്ഞതുമാവണേ! എന്നു പ്രാർത്ഥിക്കുവാനുള്ള മനോഭാവം നമ്മളിൽ ഓരോരുത്തർക്കും ഉണ്ടാവാൻ ദേവി അനുഗ്രഹിക്കട്ടെ.

ഇന്ന് പുരി ജഗന്നാഥന്റെ മണ്ണിൽ രഥോൽസവം.

Puri Jagannath Rath Yatra Celebrations Begin Amid Tight Security

   
      ഒറീസയിലെഒരു തീരദേശനഗരമായ പുരിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പുരി ജഗന്നാഥക്ഷേത്രം. ഇവിടെ നടത്തെപ്പെടുന്ന രഥയാത്ര പ്രശസ്തമാണ്‌. പുരി നഗരം തന്നെ അതിന്റെ നിലനില്പ്പിന്‌ ഈ ക്ഷേത്രത്തെ ആശ്രയിക്കുന്നു. ഇവിടത്തെ തീർത്ഥയാത്രയാണ്‌ നഗരത്തിൽ നല്ല ശതമാനം ആളുകളുടെ ജീവിതമാർഗം.ഡൽഹി സുൽത്താൻ ഗിയാസുധീൻ തുക്ളക്ക് ഈക്ഷേത്രം ആക്രമിച്ചിരുന്നു.പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗംഗാ സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരികളിലൊരാളായ അനന്തവർമനാണ്‌ പുരിയിൽ പുരുഷോത്തമ ജഗന്നാഥന്റെ പേരിൽ ഒരു ക്ഷേത്രം പണിയാൻ തീരുമാനിച്ചത്. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ഈ ക്ഷേത്രം പണിതീർന്നു. 1230-ൽ രാജാവായിരുന്ന അനംഗഭീമൻ മൂന്നാമൻ സാമ്രാജ്യം ദേവന്റെ പേരിൽ സമർപ്പിക്കുകയും താൻ ദേവന്റെ ദാസനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.


ഒരു തീർത്ഥാടനകേന്ദ്രം എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ക്ഷേത്രത്തിന്റെ സാമൂഹിക-രാഷ്ട്രീയകാര്യങ്ങളിലുള്ള പ്രസക്തിയും കാലക്രമേണ വർദ്ധിച്ചു. മുഗളർ, മറാഠകൾ, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നിങ്ങനെ ഒറീസ പിന്നീട് പിടിച്ചടക്കിയ എല്ലാവരും ക്ഷേത്രത്തിനു മേലുള്ള നിയന്ത്രണവും ആർജ്ജിക്കാൻ പ്രരിശ്രമിച്ചിരുന്നു. തങ്ങളുടെ ഭരണം തദ്ദേശീയർ അംഗീകരിക്കുന്നതിന്‌ ഇതൊരു ആവശ്യമാണെന്ന് അവർ കരുതി. മദ്ധ്യഭാഗത്ത് വലിയ ഒരു ഗോപുരത്തോടു കൂടിയാണ്‌ ഈ ക്ഷേത്രം പണിതിരിക്കുന്നത്. ഈ ഗോപുരത്തിനു മുകളിലായി ഒരു ചക്രവും സ്ഥാപിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ സുദർശനചക്രമായാണ്‌ വിശ്വാസികൾ ഈ ചക്രത്തെ കണക്കാക്കുന്നത്. വെള്ള പൂശിയിരിക്കുന്നതിനാൽ ഇതിനെ വെളുത്ത ഗോപുരം എന്നും പുരി നിവാസികൾ വിളിക്കുന്നു. സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ കാണപ്പെടാറുള്ളതു പോലെ നാല്‌ മണ്ഡപങ്ങളാണ്‌ ഈ ക്ഷേത്രത്തിനുമുള്ളത്. വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ള ഗർഭഗൃഹം, ഭക്തർക്ക് പ്രാര്ത്ഥിക്കുന്നതിനും മറ്റു ചടങ്ങുകൾക്കുമായുള്ള മണ്ഡപം, നൃത്തങ്ങൾക്കായുള്ള തൂണുകൾ ഉള്ള നൃത്തമണ്ഡപം, കാഴ്കക്കാർക്കുള്ള മണ്ഡപം എന്നിവയാണവ. ക്ഷേത്രത്തിലെ പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മൂന്നു വിഗ്രഹങ്ങളാണ്‌ ഈ ക്ഷേത്രത്തിലുള്ളത്. ജഗന്നാഥൻ അഥവാ കൃഷ്ണൻ, സഹോദരനായ ബലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങളാണിവ. ബലഭദ്രന്റെ വിഗ്രഹം ആറടി ഉയരമുള്ളതും വെളുത്ത ചായം പൂശിയതുമാണ്‌. സുഭദ്രയുടേത് നാലടി ഉയരവും മഞ്ഞ നിറത്തിലുള്ളതുമാണ്‌. ജഗന്നാഥന്റെ വിഗ്രഹം അഞ്ചടി ഉയരവും കറുത്ത നിറത്തിലുള്ളതുമാണ്‌. എല്ലാ വിഗ്രഹങ്ങളും മരത്തിൽ തീർത്തതും നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചവയുമാണ്‌. പുരുഷവിഗ്രഹങ്ങൾക്ക് ചെവിഭാഗത്തുനിന്ന് കൈകളുണ്ട്. എന്നാൽ സുഭദ്രയുടെ വിഗ്രഹത്തിന്‌ കൈയോ കാലോ ഇല്ല.



മരത്തിൽ തീർത്തതിനാൽ ഈ വിഗ്രഹങ്ങൾ ഇടക്കിടെ പുനർ നിർമ്മിക്കേണ്ടതുണ്ട്. ദൈവികവെളിപാട് കിട്ടുമ്പോഴാണ്‌ ഇവ പുനർനിർമ്മിക്കുന്നത് എന്ന് പറയപ്പെടുന്നു. അങ്ങനെ പന്ത്രണ്ടോ ഇരുപത്തിനാലോ വർഷം കൂടുമ്പോഴാണ്‌ ഇവ പുനർനിർമ്മിക്കുന്നത്. പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്:-



വിഗ്രഹങ്ങൾ ആര്യവേപ്പിന്റെ തടിയിലാണ്‌ തീർക്കേണ്ടത്
ഇതിനായി തെരഞ്ഞെടുക്കുന്ന മരത്തിൽ പക്ഷികളുടേയോ മറ്റോ കൂടുകൾ ഉണ്ടായിരിക്കരുത്

മറ്റൊരു വൃക്ഷത്തിന്റെ നിഴൽ വീഴുന്ന വൃക്ഷമായിരിക്കരുത്
താഴെ പാമ്പുകൾ അധിവസിക്കുന്ന വൃക്ഷമായിരിക്കണം.
ഇതിനു പുറമേ മരത്തിന്റെ തൊലിക്കടിയിൽ വിഷ്ണുവിന്റെ കൈയിലുള്ള ശംഖിന്റേയും ചക്രത്തിന്റേയും അടയാളവും ഉണ്ടായിരിക്കണം. രഥോൽസവം അഥവാ ജഗന്നാഥോൽസവം, ഇവിടത്തെ തദ്ദേശീയോൽസ്വമാണെങ്കിലും ഏറ്റാണ്ട് 8 ലക്ഷത്തോളം പേർ ആളുകൾ ഇവിടെയെത്തി ഈ ഉൽസവത്തിൽ പങ്കെടുക്കുന്നു.



ആഷാഢമാസത്തിലാണ്‌ (ജൂൺ ജൂലൈ മാസങ്ങളിൽ) രഥോൽസവം നടക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളൂം സന്യാസികളും ഈ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നു. ഈ ഉൽസവത്തിന്റെ പ്രധാന‍ ചടങ്ങാണ്‌‌ രഥയാത്ര. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ വലിയ രഥങ്ങളിലേറ്റി ക്ഷേത്രത്തിൽ നിന്ന് ഏതാണ്‌ രണ്ടൂ മൈൽ ദൂരെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ഒരാഴ്ച്ചക്ക് ശേഷം ഈ വിഗ്രഹങ്ങൾ തിരിച്ച് ക്ഷേത്രത്തിലേക്ക്ക് കൊണ്ടൂ വരുന്നു.



ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമ്മിക്കുന്ന ഒരു ചടങ്ങാണ്‌ ഈ രഥയാത്ര ആഘോഷം. ഏതാണ്ട് 50 അടീ ഉയരവും, 35 അടി വശവുമുള്ള ചതുരാകൃതിയിലുള്ള അടിത്തട്ടുമാണ്‌ കൃഷ്ണവിഗ്രഹം കൊണ്ടൂ പോകുന്ന രഥത്തിനുള്ളത്. 16 ചക്രങ്ങളുള്ള ഈ രഥത്തിന്റെ ഓരോ ചക്രത്തും 7 അടീ വ്യാസം കാണും.



ആയിരക്കണക്കിന്‌ പേർ ഈ വൻരഥങ്ങളെ തള്ളുകയും ഇതിനു നുമ്പിൽ ബന്ധിച്ചിർക്കുന്ന കയറുകൾ വലിക്കുന്നതിനായി മൽസരിക്കുകയും ചെയ്യുന്നു. ഈ രണ്ടു മൈൽ ദൂരം യാത്രക്ക് രണ്ടു ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. മഴയുള്ള സമയത്ത് രഥചക്രം മണലിൽ താഴ്ന്നു പോകുന്നതിനാൽ യാത്ര കൂടുതൽ ദുഷ്കരമാകുന്നു.



ഭക്തിയുടെ പേരിൽ ആത്മഹത്യകളും സ്വശരീരപീഠങ്ങളും ഈ യാത്രാവേളകളിൽ അരങ്ങേറാറുണ്ട്. രഥചക്രത്തിനടീയിൽ പ്പെട്ട് മരിക്കുന്നതും മറ്റും പുണ്യമായി വിശ്വാസികൾ കരുതുന്നു. ഇതിനു വേണ്ടി ആത്മഹത്യ ചെയ്യുന്നവർക്കു പുറമേ തിരിക്കില്പ്പെട്ട് പലരും അബദ്ധത്തിലും ഈ ചക്രത്തിനടീയില്പ്പെടാറുണ്ട് .പുരിയിലെ ക്ഷേത്രത്തെക്കുറീച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്:- ഇന്ദ്രദ്യു‌മ്നരാജാവ് വിഷ്ണുവിനെത്തേടി ബ്രാഹ്മണരെ പലദിക്കുകളിലേക്കയച്ചു. ഒരു ബ്രാഹ്മണനു മുൻപിൽ ജഗന്നാഥൻ അഥവാ വിഷ്ണു ഒരു നീലരത്നത്തിന്റെ രൂപത്തിൽ പ്രത്യക്ഷമായി.സന്തോഷവാനായ ബ്രാഹ്മണൻ ഈവിവ്രം രാജാവിനെയറിയിക്കുകയും ചെയ്തു. എന്നാൽ രാജാവ് ഈ സ്ഥലത്തെത്തിയപ്പോഴേക്കും ദൈവത്തെ കാണാനുണ്ടായിരുന്നില്ല. ഇതിൽ അസന്തുഷ്ടനായ രാജാവ് പ്രാർത്ഥനാനിരതനാകുകയും അദ്ദേഹത്തിന് അശരീരി കേൾക്കുകയും ചെയ്തു. വിഷ്ണു അദ്ദേഹത്തിനു മുന്നിൽ നീലക്കല്ലിന്റെ രൂപത്തിലല്ല മറിച്ച് ചില അടയാളങ്ങളുള്ള ഒരു മരത്തടിയുടെ രൂപത്തിലാണ് പ്രത്യക്ഷമാകുക എന്നായിരുന്നു അത്. ഇങ്ങനെ വെള്ളപ്പൊക്കത്തിൽ അദ്ദേഹത്തിന് ഈവിധമുള്ള ഒരു മരത്തടി ലഭിക്കുകയും, ഇന്ന് ജഗന്നാഥക്ഷേത്രം നിലനിൽക്കുന്നയിടത്ത് ഈ തടി കൊണ്ടു വരുകയും ചെയ്തു.




ഈ തടിയിൽ ജഗന്നാഥന്റെ വിഗ്രഹം തീർക്കുന്നതിനായി ഇന്ദ്രദ്യുംനൻ തച്ചന്മാരെ വിളിച്ചുവരുത്തി. എന്നാൽ ഈ തച്ചന്മാരുടെ ഉളികൾക്ക് ഈ മരത്തടിയെ ഭേദിക്കാനായില്ല. തുടർന്ന് വിഷ്ണു തന്നെ ഒരു തച്ചന്റെ വേഷത്തിൽ വന്നു എന്നും ഈ മരത്തടിയുമായി ഒരു മുറിയിൽ കയറി. പതിനഞ്ചു ദിവസം കഴിഞ്ഞ് മുറി തുടന്നു നോക്കിയപ്പോൾ തച്ചൻ അപ്രത്യക്ഷനായിരിക്കുന്നു എന്നും മരത്തടിയുടെ സ്ഥാനത്ത് മൂന്നു വിഗ്രഹങ്ങളും (ജഗന്നാഥന്റേയും, ബലഭദ്രന്റേയും സുഭദ്രയുടേയും) കാണപ്പെട്ടു. അങ്ങനെ പുരിയിലെ വിഗ്രഹങ്ങൾ വിഷ്ണു തന്നെ നേരിട്ടു നിർമ്മിച്ചു എന്നു വിശ്വസിക്കുന്നു.



ഇക്കാരണങ്ങൾ കൊണ്ടു തന്നെ പുരിയിലെ ക്ഷേത്രം ഇന്ത്യയിലെത്തന്നെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു

ശുഭചിന്ത


Image result for flowers


കുട്ടികളുണ്ടാകുന്നത് സഫലമായ ജീവിതത്തിനുള്ള ഒരു താക്കോലല്ല. ഒരു ഡസന് കുട്ടികളുണ്ടായാലും നിങ്ങള് നിരാശരായിത്തീര്ന്നേക്കാം.

Having children is not the key to a fulfilled life. You can have a dozen children and still be frustrated.


Tuesday, June 27, 2017

സ്വയംവരം



സ്വയംവരം  രാജകുലസമ്പ്രദായം. (ഇപ്പോൾ രജിസ്റ്റർഓഫീസിൽ ഇതു നടക്കാറുണ്ട് , ഇപ്പോൾ രാജഭരണം മാറി മന്ത്രിഭരണം ആയല്ലോ.

സ്വയംവരം മൂന്നുവിധം  


1) ഇച്ഛാസ്വയംവരം --- വ്യവസ്ഥകൾ ഒന്നുമില്ല.വധുവിന്റെ ഇഷ്ടംപോലെ ആരേയും കയറിവരിക്കാം
ഉദാ.ദമയന്തീ സ്വയംവരം.


2) സവ്യവസ്ഥാസ്വയംവരം --- ചില വ്യവസ്ഥകൾ ഉണ്ട്.ശ്രീരാമൻ ശൈവചാപം ഒടിച്ചു സീതാദേവിയെ വിവാഹം ചെയ്തത് ഈ രീതി.


3) ശൗര്യശുൽക്ക സ്വയംവരം ---
ശൂരന്മാർക്കു യോജിച്ചത്.
അർജ്ജുനൻ സുഭദ്രയെ വിവാഹം കഴിച്ചത്.
കൃഷ്ണന്റെ അളിയനുമായി.


വിവാഹം 8 വിധം..

കന്യാദാനം,ശചീയാഗം,വിവാഹം, ചതുര്തഥിക എന്നീ നാലുകർമ്മങ്ങൾ കൂടി ചേർന്നത് വിവാഹം.

1) ബ്രാഹ്മം - ഉത്തമ പുരുഷന് കന്യകയെ വിളിച്ചുകൊടുക്കുക.

2) ആർഷം --ഒരു ജോഡി പശുക്കളെ വാങ്ങി കന്യാദാനം

3)പ്രജാപത്യം --കന്യകയേ ചോദിച്ചുവന്നവന് ധർമ്മസാധനമായി ദാനം

4)ദൈവം -യജ്ഞയജമാനന് കന്യാദാനം

5)ഗാന്ധർവ്വം --പരസ്പരാനുരാഗത്താൽ അന്യോന്യം വിവാഹം. ശകുന്തള ദുഷ്യന്തൻ

6)ആസുരം-- കന്യാധനം  നൽകി (മെഹർ..മുസ്‌ലിം സമ്പ്രദായം)
ഇതു ക്ഷുദ്രം ആകുന്നു.

7) രാക്ഷസം --- യുദ്ധം ചെയ്തു ബലാൽകാരമായിഅപഹരിക്കുന്നത്

8)  പൈശാചികം -- കന്യക ഉറങ്ങുമ്പോഴോ ബോധംകെട്ടുവീഴുമ്പോഴോ പരിഗ്രഹിക്കുന്നതു പൈശാചികം.

ആത്മനമസ്ക്കാരം,



              സുഹൃത്തുക്കളെ ഇന്നു പറയാന്‍ ഉദ്ദേശിക്കുന്നത് ഗുരുവിനെ കുറിച്ചാണ്. ഭാരതിയ സങ്കൽപത്തിൽ എന്നല്ല ഏതു സംസ്കാരത്തിലായാലും ഗുരുവിൻ്റെ സ്ഥാനം ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. വിരുതനായൊരു കള്ളനാവണമെങ്കിൽ പോലും അവന് ഒരു ഗുരു ഉണ്ടാകണം എന്ന കാര്യം മറക്കരുത്. എൻ്റെ അഭിപ്രായം നമുക്ക് ഏതുവിദ്യയാണോ ആവശ്യം അതിലേക്കായി ആ സമ്പ്രദായത്തിൽ നിന്ന് സൂക്ഷ്മത്തിലും സ്ഥൂലത്തിലും ഉള്ള ശ്രേഷ്ഠമായ  ഗുരു ആവശ്യമാണ്. ആദ്യമായി സൂക്ഷ്മ ഗുരുവിനെ അതായത് ആസ്ട്രൽ തലത്തില്‍ നിൽക്കുന്ന ഗുരുവിനെ തിരഞ്ഞെടുക്കുക എന്നുള്ളതാണ്. പൂർണ്ണതയിലേക്ക് നിങ്ങളെ നയിക്കുവാന്‍ കഴിയുന്ന വരാകണം അവർ. സിദ്ധമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ

അഗസ്ത്യര്‍, ദത്താത്രേൻ, ഭോഗർ,നന്ദി,ഖോരക്കർ, തുടങ്ങിയ പരമ്പര സിദ്ധ പുരുഷൻ മാരെയോ ഋഷികളെയോ  മാനസികഗുരുവായി സ്വീകരിക്കാം .ദേശകാല ഭേദങ്ങളൊന്നുമില്ലാതെ അവരുടെ ബോധം നമ്മളെ ഈ കാലഘട്ടത്തിലും മുന്നോട്ടു നയിക്കും അനുഭവം.  ധ്യാനത്തിൽ സംശയനിവൃത്തി വരുത്തും പ്രകൃതിയില്‍ നിന്ന് പലതും പഠിപ്പിച്ചുതരും. പക്ഷേ യാതൊരു വിധ സ്വാർത്ഥ താൽപ്പര്യങ്ങളുമില്ലാതെ വേണം ആസ്ട്രൽ ഗുരുവിനെ സമീപിക്കാൻ. വിദ്യയ്ക്കുമാത്രമായി സമീപിക്കുക അതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച് തന്ന് രക്ഷകർത്താവിനെപോലെ അവർ നോക്കികൊള്ളും. സംശയമുള്ളവർ അനുഭവത്തിലൂടെ പരീക്ഷിക്കുക. ഞാൻ എൻ്റെ വഴി പറഞ്ഞെന്നേ ഉള്ളൂ. നമ്മുടെ എല്ലാ വികാരങ്ങളും പങ്കിടാൻകഴിയുന്നതരത്തിൽ മനസ്സ് കൊണ്ട് ഗുരുവിനെ ആശ്രയിക്കണം. ഈ ഗുരുവിനെ പരബ്രഹ്മസ്വരൂപമായി കരുതണം.തുടർന്ന് വരുന്ന മാറ്റങ്ങൾ നേരിട്ട് അനുഭവിക്കുക. ഗുരുവരുന്നതും ആകുന്നതും സ്വയം അറിയുക ഗുരുവിൻ്റെ പൂർണ്ണത നിങ്ങളുടെ  പൂർണ്ണത മനസ്സിലാക്കുക.
എഴുതുവാൻ നിർവ്വാഹമല്ല.  ഗുരുഗീതയിൽ പരമശിവൻ പാർവ്വതിക്ക് ഉപദേശിക്കുന്നത് ഓർക്കുമല്ലോ?


ഗുരുബ്രഹ്മ ഗുരു വിഷ്ണു
ഗുരുദേവോ മഹേശ്വര
ഗുരുസാക്ഷാൽ പരബ്രഹ്മ
തസ്മൈഃ ശ്രീ ഗുരവേ നമഃ


      അതെ നമ്മുടെ എല്ലാം ഗുരുതന്നെ ആകണം.ആ ഗുരു പരബ്രഹ്മരൂപമാണെന്ന് അറിയണം. നിങ്ങളുടെ ആജ്ഞ ചക്രത്തിൽ തന്നെ ഗുരുവിനെ ധ്യാനിക്കണം. ജപിക്കണം.എപ്പോഴും നിനയ്ക്കണം. കാലക്രമേണ നിങ്ങൾക്ക് ആസ്ട്രൽ ഗുരുവിൻ്റെ നിർദ്ധേശങ്ങൾ കിട്ടിതുടങ്ങും. സിദ്ധ വിദ്യ അല്ലാതെ അപരാവിദ്യ കൈകാര്യം  ചെയ്യുന്നവർക്കും ഇതു തന്നെയാണ് നേരായവഴി. സ്ഥൂലഗുരുവിനെ ലഭിക്കുവാൻ സൂക്ഷമ ഗുരു നിങ്ങളെ സഹായിക്കും. പ്രകൃതിയില്‍ എല്ലാം ഗുരുതന്നെ ബ്രഹ്മം തന്നെ എന്നുറയ്ക്കണം.
പലവ്യക്തികളിലായി,പലപുസ്തകങ്ങളിലായി എല്ലായിടത്തു നിന്നും
നിങ്ങളുടെ സംശയങ്ങൾക്ക് നിർദ്ധേശങ്ങൾ കിട്ടി തുടങ്ങും
സ്ഥൂലഗുരുവിനെ എന്നല്ല ആരെ വന്ദിച്ചാലും മനസ്സ് കൊണ്ട് അവിടെ സൂക്ഷ്മഗുരുവിനെകാണണം . മൌനമാണ് ഗുരുവിൻ്റെ ഭാഷ. അനുഭവിക്കുക.


              ഇപ്പോൾ നിങ്ങൾക്ക് സംശയംവരും ആരെ തിരഞ്ഞെടുക്കണമെന്ന്  ജൻമബന്ധങ്ങളുടെ നിയോഗത്താൽ നിങ്ങളുടെ ആസ്ട്രൽ ഗുരുവിനെ മനസ്സിലാക്കാന്‍ കഴിയും. ഒന്ന് മനസ്സിനെ ഏകാഗ്രമാക്കി ജൻമബന്ധം അന്വേഷിക്കുക മനസ്സിൽ തെളിയും.
 ഇഷ്ടപ്പെടുന്ന വ്യക്തി അതുതന്നെയായിരിക്കും ഗുരു

     

ന ഗുരോരധികം തത്വം
ന ഗുരോരധികം ജ്ഞാനം
ന ഗുരോരധികം തപഃ
തസ്മൈ ശ്രീ ഗുരവേ നമ

കോട്ടങ്ങൽ പടയണി

Image result for kottangal padayani 2017

പാരമ്പര്യത്തിന്റെ ചാരുത മങ്ങാതെ പ്രകൃതി ദത്ത നിറക്കൂട്ടുകളിൽ കലാരൂപങ്ങൾക്ക് ജീവനേകി വ്രതശുദ്ധിയോടെ കോലങ്ങൾ തുള്ളിയാടുന്ന കോട്ടങ്ങൽ പടയണി; ക്ഷേത്രകലയുടെ മനോഹാരിതയിൽ തൊട്ട ഒരു മധ്യതിരുവിതാംകൂർ മഹിമ


പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങാൽ എന്ന ഗ്രാമത്തെ പുറംലോകമറിയുന്നത് പടയണി എന്ന അനുഷ്ടാന കലയുടെ പേരിലാണ്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും പടയണി നടത്തപ്പെടാറുണ്ടെങ്കിലും പാരമ്പര്യത്തിന്റെ ചാരുത മങ്ങാതെ പ്രകൃതി ദത്തമായ നിറക്കൂട്ടുകളിൽ തന്നെ കലാരൂപങ്ങൾക്ക് ജീവനേകി വ്രതശുദ്ധിയോടെ കോലങ്ങൾ തുള്ളിയാടുന്ന മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലൊന്നാണ് കോട്ടാങ്ങാൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രം. മാത്രമല്ല കോട്ടാങ്ങൽ ഗ്രാമത്തിന്റെ ഭാഗമായ ദേവീക്ഷത്രത്തിൽ പടയണി അരങ്ങേറുന്നത് ക്ഷേത്രോത്സവമായാണ്. അതുകൊണ്ട് തന്നെ കോട്ടാങ്ങൽ പടയണി മറ്റുള്ള ഇടങ്ങളിൽ നിന്ന് വ്യത്യസ്ഥതമാണ്


പ്രകൃതിയും മനുഷ്യനും വേറിട്ടതല്ല എന്ന് ഉറക്കെ പാടിയും കൊട്ടിയും തുള്ളിയും അറിയിക്കുന്ന പടയണി കാലത്തിന് കോട്ടാങ്ങാൽ ഗ്രാമത്തിൽ തുടക്കമായിരിക്കുകയാണ്. ധനുമാസത്തിലെ ഭരണിനാളിൽ ചൂട്ട് വയ്‌പ്പ് നടത്തി തുടങ്ങി 28 ദിവസം നീണ്ടുനിൽക്കുന്ന ഭക്തിനിർഭരമായ ചടങ്ങുകൾ, മകരമാസത്തിലെ ഭരണി നക്ഷത്രത്തിലാണ് സമാപിക്കുക. ഇതിൽ അവസാന എട്ടു ദിവസങ്ങൾക്കാണ് പ്രാധാന്യം. കാലാകലങ്ങളായുള്ള പാരമ്പര്യമനുസരിച്ച് കോ്ട്ടാങ്ങാൽ കര, കുളത്തൂർ കര എന്നിങ്ങനെ രണ്ട് കരക്കാരുടെ നേതൃത്വത്തിലാണ് പടയണി അരങ്ങേറുക.


കോട്ടാങ്ങാൽ കരക്കാർക്ക് വേണ്ടി പുളിക്കൽ കൊട്ടാരത്തിലും കൂളത്തൂർ കരക്കാർക്ക് വേണ്ടി താഴത്ത് വീട്ടിൽ കൊട്ടാരത്തിലും പടയണി നടക്കും. ആദ്യത്തെ ഇരുപത് ദിവസം ഈ വീടുകളിൽ ചൂട്ട് വച്ചാണ് പടയണിയുടെ സാധിപ്പ് അഥവാ മറവി തീർക്കുക.അവസാന 8 ദിവസം മാത്രമാണ് ക്ഷേത്രത്തിൽ വിവിധ കലാപരിപാടികളോട് കൂടി പടയണി നടത്താണ്. രണ്ട് കരക്കാരുടെയും ചൂട്ട് വലത്തിന്ശേഷമാണ് കോലങ്ങൾ തുള്ളിയാടുക.
ചൂട്ട് വയ്‌പ്പ് എന്നാൽ ഭഗവതിയെ കളത്തിൽ കുടിയിരുത്തുക എന്ന സങ്കൽപ്പമാണ്. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലിൽ നിന്ന് അഗ്‌നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്‌നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നവരെ അണയാതെ എരിഞ്ഞു നിൽക്കണം. അടുത്ത ദിവസം മുതലാണ് പടയണി ക്കോലങ്ങൾ കളത്തിലെത്തി തുള്ളിയുറയാൻ തുടങ്ങുക.


രാത്രി തപ്പ്, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള പടയണിപ്പാട്ടുകളുടെ അകമ്പടിയിൽ, ചൂട്ടുകറ്റ കത്തിയെരിയുന്ന വെളിച്ചത്തിൽ കോലങ്ങൾ തുള്ളിയുറയും. അതിൽ കോപമേറുംമഹാകാലനുണ്ട്, പരസ്പരം പോരടിക്കുന്ന അരക്കിയക്ഷിയുണ്ട്, വശ്യതകൊണ്ട് മനംമയക്കുന്ന സുന്ദരയക്ഷിയുണ്ട്, ഭഗവതിയുടെ സത്യരൂപമെന്ന് വിശ്വസിക്കുന്ന ഭൈരവിയുണ്ട്. പിന്നെ മുഷിപ്പ് മാറ്റാൻ തമാശകളുമായി ചക്കരക്കുടക്കാരനും പരദേശികളും എത്താറുണ്ട്. ഗണപതിക്കോലം, ഭൈരവി, യക്ഷി, പക്ഷി, കുതിര, സുന്ദരയക്ഷി, മറുത, മാടൻ കാലൻ, മംഗള ഭൈരവി തുടങ്ങി വിവിധ കോലങ്ങൾ 8 ദിവസങ്ങളിലായി കളത്തിൽ തുള്ളിയാടും.
കോലങ്ങളെ കളത്തിലേക്ക് കൊണ്ടുവരുന്നതിനെ കാപ്പൊലി എന്നാണ് പറയുക. ഇരുകൈകളിലുമായി കത്തിജ്വലിക്കുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ പടയണിക്കളത്തിലേക്ക് ആനയിക്കുകയാണ്. പഞ്ചവർണങ്ങളാൽ രചിക്കപ്പെട്ട കോലങ്ങൾ തീയുടെ വെളിച്ചത്തിൽ വശ്യമായി തിളങ്ങുന്നു. കമുകിൻ പാള ചെത്തിയെടുത്ത് പച്ച ഈർക്കിലുകളാൽ യോജിപ്പിച്ച്, കുരുത്തോലകൊണ്ട് അലങ്കരിച്ചാണ് കോലങ്ങൾ ഒരുക്കുന്നത്. ആചാരദേവതയുടെ കോലം, കരിയും ചെങ്കല്ലും മഞ്ഞളും പാളയിൽ വരച്ചുണ്ടാക്കുന്നു. അഞ്ച് വർണങ്ങളാണ് കോലങ്ങളിലുള്ളത്; പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ. കമുകിൻ പാളയിൽ നിന്നാണ് പച്ച, വെള്ള നിറങ്ങൾ ലഭിക്കുക.


ആദ്യത്തെ ചടങ്ങായി ഗണപതി കോലമാണ് എത്തുക. അഞ്ച് പിശാച കോലങ്ങളാണ് ഇത്്. ഗണപതിക്കോലം തുള്ളിയൊഴിഞ്ഞാൽ അടുത്ത ദിവസം അടവിയാണ്. പടയണിയിലെ അതിപ്രധാനമായ ചടങ്ങാണ് അടവി. അടവി മരങ്ങൾ കൊണ്ടുവരുന്നതിന്റെ ബഹളമാണ് ഇതിലൊന്ന്, മാത്രമല്ല കോട്ടാങ്ങാൽ അടവിക്ക് വന്നാൽ അടവി പുഴുക്ക് നിർബന്ധമായും കഴിച്ചിരിക്കണം. അതൊരു കീഴ് വഴക്കമാണ്. കിഴങ്ങുകളും പയറു വർഗങ്ങളും ധാന്യങ്ങളും ചേർത്തുണ്ടാക്കുന്ന പുഴുക്കും ഒരനുഭവം തന്നെയാണ്.


ഗണപതിക്കോലത്തിന്റെ അന്നത്താതുപോലെ അടവി നാളിലും തപ്പുമേളമുണ്ട്. അന്നേദിവസം കുതിരക്കോലം, ഭൈരവി, യക്ഷി, മറുത എന്നീ കോലങ്ങളാണ് പ്രധാനമായും എത്തുക. വിനോദങ്ങളായ ചക്കരക്കുടക്കാരനും പരദേശിയും ഒപ്പം കളത്തിലെത്തും.അടവിനാളിലെ മറ്റൊരു പ്രധാന ചടങ്ങാണ് പള്ളിപ്പാന. മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന ചടങ്ങാണിത്. മലദൈവങ്ങൾക്കായി വൃതാനുഷ്ടാനത്തോടെ കരിക്കുകൾ ഉരലിൽ അടിച്ചുടയ്ക്കുന്ന ആചാരം.


അടവി നാളിൽ നാടിന്റെ നാനാ ഭാഗത്തുനിന്നും മരങ്ങൾ പിഴുതുകൊണ്ട് വരും. തുടർന്ന് ചാറ്റുപാട്ടുകളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ ഇവ ക്ഷേത്ര മൈതാനത്തു നാട്ടും. ഇതോടെ പ്രദേശം ഒരു വനത്തിന് സമാനമാകും. ശേഷം കരക്കാർ ഇതിൽ കയറി ചില്ലകൾ ഓരോന്നായി ഒടിച്ച് മരങ്ങൾ വീഴ്‌ത്തുന്നു. വനം വെട്ടിത്തെളിച്ച് ജീവിതവും സംസ്‌കാരവും തുടങ്ങിയ മനുഷ്യന്റെ ഓർമ പുതുക്കൽ കൂടിയാണ് അടവി.
അടവിക്ക് ശേഷം അഗ്നിക്കുചുറ്റും തുള്ളുന്ന ഉടുമ്പുതുള്ളലാണ്. തുള്ളക്കാർ പരസ്പരം പേരോ ജാതിയോ ചോദിക്കില്ല. എല്ലാവരും തുല്യർ.അടവിക്ക് ശേഷം വലിയ പടയണിയാണ്. കാവിലമ്മയ്ക്ക് വളരെ വിശേഷപ്പെട്ട ദിനമാണിത്. ശിവഭക്തിയാൽ മരണത്തെ മറികടന്ന മാർക്കണ്ഡേയന്റെ ചരിത്രം വർണിക്കുന്ന കാലൻകോലം വഴിപാടാണ് കോട്ടാങ്ങൽ വലിയ പടയണിയിൽ പ്രധാനം. മഹാമൃത്യുഞ്ജയഹോമത്തിന് പകരം നിൽക്കുന്നതാണ് കോട്ടാങ്ങൽ കാലൻകോലം എന്നും വിശ്വാസമുണ്ട്.
മറ്റെല്ലാ പടയണികളിലും നിരവധി കാലൻകോലങ്ങൾ കളത്തിലെത്തുമെങ്കിൽ കോട്ടാങ്ങലിൽ അത് രണ്ടെണ്ണത്തിലൊതുങ്ങുന്നു. ദേവിയുടെ അഭിഷ്ടം പരിഗണിച്ചാണത്രേ ഇത്. വലിയ പടയണി നാളിൽ കളം കാപ്പൊലീക്കുക എന്നൊരു ചടങ്ങുണ്ട്. ഇത് കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാർഷികവൃത്തിയിലെ മനുഷ്യന്റെ സഹായിയായിരുന്ന കാളയുടെ കോലം കെട്ടി എഴുന്നള്ളിക്കുകയാണ് പ്രധാന ചടങ്ങ്.


മകരത്തിലെ രേവതി അശ്വതി നാളിലാണ് വലിയ പടയണി. ഭരണി നക്ഷത്രത്തിൽ പുലർച്ചെയാണ് അതിപ്രശസ്തമായ കാലൻ കോലം തുള്ളായാടും. അതേ ദിനം വൈകുന്നേരം പുലവൃത്തം നടക്കും. രണ്ട് കരക്കാരും ഒരുമിച്ച് കൈകോർത്ത് തുള്ളുന്ന ചടങ്ങാണിത്. മംഗളഭൈരവി കളത്തിൽ നിന്ന് തൊഴുത് മാറുമ്പോഴേും ഉഷ പൂജ നടക്കും, തുടർന്ന് കിഴക്കേ നടയിൽ കേളി കൊട്ടികഴിഞ്ഞാൽ കോട്ടാങ്ങാൽ കുടി കൊള്ളുന്ന ദേവി തന്റെ സഹോദരിയായ കല്ലൂപ്പാറ ദേവിയുടെ സമീപത്തേക്കും പോകും എന്നതാണ് ഐതിഹ്യം. അന്നേ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ പൂജകളൊന്നും നടത്താറില്ല, കാരണം ഭഗവതി അവിടെ അല്ല എന്നാണ് സങ്കല്പം. പിറ്റേന്ന് കാർത്തിക നാളിൽ തന്ത്രിയുടെ നേതൃത്വത്തിൽ വലിയ കുരുതി നടക്കുന്നതോടെയാണ് പ്രശസ്തമായ 28 പടയണി സമാപിക്കുന്നത്.
വലിയ പടയണി നാളിലാണ് വേല കളിയും അരങ്ങേറുന്നത്. മനോഹരമായ കാഴ്ചകളാണ് വേലയും വിളക്കും ഒരുങ്ങുന്നത്.  ഒരുവർഷത്തെ ചിട്ടയായ പരിശീലനത്തിനുശേഷം കച്ചകെട്ടുന്ന കുരുന്ന് പോരാളികൾ പയറ്റുമുറകൾ അവതരിപ്പിക്കുന്നു. പഴയ രാജഭരണ കാലത്തെ സൈനികരെ അനുസ്മരിപ്പിക്കുന്ന രംഗം. പഴയകാലത്തുകൊയ്ത്തു കഴിഞ്ഞ പാടത്താണ് ഈ വിനോദകലാരൂപം നടത്തിവന്നിരുന്നത്.


ജീവിതത്തിൽ അന്ധകാരം അകറ്റി, പ്രകാശത്തിന്റെ പുത്തനുണർവ് പ്രദാനം ചെയ്യുന്നതാണ് പടയണി. നിഗ്രഹ ശക്തികളെ അനുഗ്രഹ ശക്തികളാക്കുന്ന ഈ കലാരൂപം സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളതാണ്. രോഗങ്ങൾ മാറാനും ഭൂത, യക്ഷി, ബാധകൾ ഒഴിയാനും മരണഭയമില്ലാതാക്കാനും സന്താനലബ്ധി, കുടുംബ ഐശ്വര്യം തുടങ്ങിയവയ്ക്കുമാണ് കോലങ്ങൾ കെട്ടിയാടുന്നത്.പച്ചപ്പാളയിൽ കലയുടെ കറതീർന്ന കരവിരുതുകൾ തീർക്കുന്ന കോലങ്ങൾ ശിരസിലേറ്റി, തപ്പിന്റെ താളത്തിലും വായ്‌പ്പാട്ടിന്റെ ഈണത്തിനുമൊപ്പം കലാകാരന്മാർ ചുവടുവച്ച് ഉറഞ്ഞുതുള്ളുമ്പോൾ അത് ഐതീഹ്യത്തിന്റെ ഓർമ്മ പുതുക്കൽ മാത്രമല്ല, ജാതിഭേദമന്യേ നാടിന്റെ ഒത്തുചേരൽ കൂടിയായിമാറുകയാണ്. പടയണി ഒരു സാഹിത്യമാണ്. സർവോപരി മാറുന്ന കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.





ശുഭചിന്ത

Image result for flowers





ഭാരതീയ സംസ്കാരത്തിന്റെ പ്രസക്തിയെന്തെന്നാല് അത് ക്ഷേമത്തിലേക്കും മുക്തിയിലേക്കും നയിക്കുന്ന ഒരു ശാസ്ത്രീയമായ പ്രക്രിയയാണ്.

The significance of Indian culture is that it is a scientific process towards wellbeing and liberation.


Monday, June 26, 2017

ശ്രീകൃഷ്ണ കഥകൾ - മഞ്ജുളാൽ



ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പരിസരത്തു  ഒരു വാരസ്യാര്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. കൃഷ്ണഭക്തയായ അവള്‍ എന്നും കണ്ണന് മനോഹരമായ തുളസിമാല കെട്ടി കൊടുക്കും .മഞ്ജുള എന്നായിരുന്നു അവളുടെ പേര്. ബാല്യം മുതല്‍ക്കു തന്നെ ഗുരുവായൂരപ്പനില്‍ നൈസര്‍ഗ്ഗിഗമായ പ്രേമ ഭക്തി അവള്‍ക്കു ഉണ്ടായിരുന്നു. കുഞ്ഞായിരിക്കേ അമ്മയുടെ ഒക്കത്തിരുന്ന് അവള്‍ അമ്പലത്തില്‍ പോകുമ്പോള്‍ കണ്ണന് കൊടുക്കാന്‍ ഒരു പൂവ്വെങ്കിലും വേണം. ഇല്ലെങ്കില്‍ അവള്‍ വാശിപിടിക്കും. അവളുടെ  വീട്ടിലെന്നും ദാരിദ്ര്യവും കഷ്ടപ്പാടും ആയിരുന്നു. എന്നാല്‍ അതൊന്നും  അവളെ ഒരിക്കലും അലട്ടിയിരുന്നില്ല. ദിവസവും ഭഗവാനു മാലകെട്ടി കൊണ്ടു കൊടുക്കും. എന്ത് വന്നാലും  തുളസിമാല ഭഗവാനു കൊടുക്കുന്നത്  അവള്‍ മുടക്കില്ല. ഒരു ദിവസം അവളുടെ അമ്മയ്ക്ക് സുഖമില്ലാതായി. ഗൃഹജോലി കഴിഞ്ഞ്  അവള്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും സമയം വൈകിപ്പോയി. മഞ്ജുള ഒടിയെത്തിയപ്പോഴേക്കും നട അടച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു ദുഃഖം താങ്ങാനായില്ല. അവളുടെ ഹൃദയം വല്ലാതെ വേദനിച്ചു.


" എന്റെ  ഗുരുവായൂരപ്പാ! ഇന്നെന്തു പറ്റി? എന്റെ മാല വേണ്ടേ? എനിക്കു അഹങ്കാരം വന്നുവോ? നിനക്കു  എന്നും മാല തരുന്നവളെന്നു ഞാനറിയാതെ ഉള്ളില്‍  അഹങ്കരിച്ചോ? കണ്ണാ..... കൊണ്ടാണോ എന്റെ മാലയെ തിരസ്കരിച്ചത്? എന്താ കൃഷ്ണാ ! എനിക്കു നീ മാത്രല്ലേ ഉള്ളൂ ....? ഇതു ഞാനെങ്ങിനെ സഹിക്കും കണ്ണാ...."

അവള്‍ പരിസരം മറന്ന് പൊട്ടി പൊട്ടിക്കരഞ്ഞു. ഇതു കണ്ട് പലരും അവളെ പരിഹസിച്ചു. ഹോ! ഒരു വലിയ ഭക്ത.  എന്നാല്‍ ആ ഹൃദയം നൊന്തപ്പോള്‍ കണ്ണന് സഹിച്ചില്യ. കാരുണ്യമൂര്‍ത്തിയായ ഭഗവാന്‍ തന്‍റെ ഉത്തമ ഭക്തനെ അവിടേയ്ക്കു അയച്ചു.


ആരാന്നോ?  മഹാ ഭക്തനായ പൂന്താനം തിരുമേനി! പുറത്ത് പ്രദിക്ഷണം വച്ച് അതാ വരുന്നു അദ്ദേഹം.  വിതുമ്പലടക്കാന്‍ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന മഞ്ജുളയെക്കണ്ട് അദ്ദേഹം  അവളുടെ അടുത്തെത്തി നെറുകയില്‍ തലോടിയീട്ടു ചോദിച്ചു. 

"അല്ലാ! ആരാത് ഗുരുവായൂരപ്പന്റെ മഞ്ജുളക്കുട്ടിയല്ലേ?  എന്തിനാ മഞ്ജുളക്കുട്ട്യേ ഇങ്ങനെ കരയുന്നത്?കരയുന്നത് കണ്ണന് ഒട്ടും ഇഷ്ടല്ലാ ട്ടോ. കണ്ണനെപ്പോഴും ചിരിച്ചീട്ടല്ലേ. ?" വിതുമ്പലൊതുക്കി മഞ്ജുള പറഞ്ഞു.
"ഇന്നെന്റെ ഗുരുവായൂരപ്പന് മാല ചാര്‍ത്താന്‍ സാധിച്ചില്ല മുത്തശ്ശാ ".
ഇത് കേട്ടതും പൂന്താനം തിരുമേനി ചരിച്ചു കൊണ്ട് പറഞ്ഞു. 


" ഇത്രേള്ളൂ ? ഇതിനാണോ മോളു കരഞ്ഞത്? അയ്യയ്യേ! കരഞ്ഞത് മതി. ആ കണ്ണ് തുടയ്ക്കു! മോളു വരൂ നമുക്ക് നടക്കാം."

അവര്‍ മുന്നോട്ടു നടന്നു. അതിനിടയില്‍ അദ്ദേഹം ചോദിച്ചു
" എന്റെ കുട്ട്യോട് ആരേ  പറഞ്ഞേ കണ്ണന്‍  ശ്രീകോവിലിന്റെ ഉള്ളില്‍ മാത്രമേയുള്ളൂ ന്ന് ? ഭഗവാന്‍ എവിടെയും നിറഞ്ഞു നില്‍ക്കുകയല്ലേ? മഞ്ജുളക്കുട്ടി...  ഭഗവാനെ നല്ലോണ്ണം മനസ്സില്‍ ധ്യാനിച്ച്‌ ഇതാ ഈ ആല്‍ത്തറയില്‍ ആ മാല ചാര്‍ത്തൂ! ഭഗവാന്‍ അത് തീര്‍ച്ചയായും സ്വീകരിച്ചിരിക്കും!"


പൂന്താനം തിരുമേനി പറഞ്ഞപ്പോള്‍ മഞ്ജുളയ്ക്കു സമാധാനമായി. അവള്‍ക്കു അദ്ദേഹത്തെ വിശ്വാസമാണ്. ഭഗവാനെ എപ്പോഴും നേരില്‍ കാണുന്ന ഭക്തനല്ലേ! അവള്‍ കണ്ണീര്‍ തുടച്ചു. പൂന്താനം തിരുമേനിയെ നമസ്കരിച്ചു . അദ്ദേഹം ഇല്ലത്തേക്ക് മടങ്ങി. അവള്‍ ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു. 


"കൃഷ്ണാ! എന്നും ഞാന്‍ മാല കെട്ടി മേല്‍ശാന്തിയുടെ കയ്യില്‍ കൊടുക്കും, അദ്ദേഹം അത് നിനക്ക് ചാര്‍ത്തും. ഇന്നു ഈ മാല എന്റെ കൈ കൊണ്ടു തന്നെ സ്വീകരിക്കണം എന്നു തീരുമാനിച്ചാണോ ഈ സൂത്രം. ന്റെ കണ്ണാ ഒന്നു പരിഭ്രമിച്ചൂ ട്ടോ !എന്നാലും എനിക്കിഷ്ടായീ കണ്ണാ ഈ ലീല! എനിക്ക് സന്തോഷമായി. തിരുമേനി മുത്തശ്ശന്‍ പറഞ്ഞ പിന്നെ അത് സത്യം തന്ന്യാ. ഇതാ ഈ മാല ഞാനെന്റെ കണ്ണന്റെ കഴുത്തില്‍ ചാര്‍ത്തുന്നു."
‍ മഞ്ജുള കൊണ്ടു വന്ന മാല ആല്‍  മരത്തില്‍ ചാര്‍ത്തി. നിറഞ്ഞ സന്തോഷത്തോടെ അവള്‍ തന്റെ വസതിയിലേക്ക് പോയി.
പിറ്റേ ദിവസം പുലരും മുമ്പേ നിര്‍മ്മാല്യ ദര്‍ശനത്തിനായി  ഭക്തര്‍ ക്ഷേത്ര നടയില്‍ കൂടി. 

നട തുറന്നു. നിര്‍മ്മാല്യ ദര്‍ശനം പുണ്യം. 

ഹരേ !കൃഷ്ണാ! ഗുരുവായൂരപ്പാ!  നാരായണാ! മുകുന്ദാ! മാധവാ! ഹരേ ഹരേ ! കണ്ണാ!

എന്നിങ്ങനെയുള്ള നാമങ്ങള്‍ മുഴങ്ങി.

ഭക്തന്മാര്‍ കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടു.  മേല്‍ ശാന്തി പതുക്കെ ചാര്‍ത്തിയിരുന്ന മാലകളൊക്കെ മാറ്റി തുടങ്ങി. എല്ലാ മാലയും അദ്ദേഹം മാറ്റി .പക്ഷെ എത്ര മാറ്റിയിട്ടും ഒരേ ഒരു മാല മാത്രം ഇപ്പോഴും ശേഷിച്ചു. എത്ര മാറ്റിയീട്ടും ആ തുളസിമാല വീണ്ടും കഴുത്തിലുണ്ട് . 'കണ്ണാ പരീക്ഷിക്കല്ലേ... അത്ഭുതം. ഞാന്‍ എത്ര പ്രാവശ്യം എടുത്തു മാറ്റി നോക്കി എന്നിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും പിരിയാതെ ഇരിക്കുന്നതെന്തേ?  വല്ല പിഴവും വന്നോ ഉണ്ണീ...' മേല്‍ശാന്തി വല്ലാതെ വിഷമിച്ചു. 

പൂന്താനം തിരുമേനി ഇതെല്ലാം കണ്ടു കൊണ്ടു നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍  ആനന്ദ ബാഷ്പം പൊടിഞ്ഞു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. കഴിഞ്ഞ ദിവസം താന്‍ പറഞ്ഞതനുസരിച്ച് മഞ്ജുള ആല്‍ത്തറയില്‍  ചാര്‍ത്തിയ മാലയല്ലേ അത്!  അത് ഗുരുവായൂരപ്പന്‍ സന്തോഷത്തോടെ  സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മേല്‍ശന്തിയോടു അത് ഇന്നലെ മഞ്ജുള ചാര്‍ത്തിയ മാലയാണെന്നു പറഞ്ഞു.  ഇന്നലെ ഉണ്ടായതെല്ലാം ഭക്തന്മാരോട് വിശദമായി പറഞ്ഞു.  എല്ലാവരും ഹരേ കൃഷ്ണാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ആലിന്റെ അടുത്തേക്ക് ഓടി. മേൽശാന്തി ആ മാല എടുത്തു മാറ്റി. തരിച്ചു വന്നപ്പോള്‍ അത്ഭുതം കണ്ണന്റെ കഴുത്തിലെ തുളസിമാല മാറിയിരിക്കുന്നു. മഞജുളയുടെ നിഷ്ക്കാമ ഭക്തിയുടെ പ്രതീകമായി ഇന്നും ആ ആല്‍മരം മഞജുളാല്‍  എന്ന പേരില്‍ ഗുരുവായൂര്‍ തിരുനടയില്‍ നില്‍ക്കുന്നു. പിന്നീട് മഞ്ജുള കണ്ണനില്‍ ലയിച്ചു ചേര്‍ന്നു.

കണ്ണാ! ഞങ്ങള്‍ക്കും നിഷ്ക്കാമഭക്തി തന്ന് അനുഗ്രഹിക്കണേ! ഇതാ നാമപുഷ്പങ്ങളാൽ കോർത്ത ഈ വനമാല കണ്ണന്റെ തിരുമാറിൽ ചാർത്തുന്നു. സന്തോഷത്തോടെ സ്വീകരിക്കണേ!

ദ്വാരപാലകർ



ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവര്ക്കു ള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.

ശ്രീകൃഷ്ണന്‍

ഭഗവാന്‍ നാരായണന്‍ (ശ്രീകൃഷ്ണന്‍) ദ്വാരപാലകര്‍ 8 ആണ്.യഥാക്രമം ഇവര്‍ ഇപ്രകാരമാണ്

ശ്രീ കോവിലിനു മുന്നിലിരുവശത്തും

     1.വലതുവശത്ത് ചന്‍ണ്ടന്‍
     2. ഇടതുവശത്ത് പ്ര-ചന്‍ണ്ടന്‍ എന്നീ പേരുള്ള ദ്വാരപാലന്മാരും
പിന്നീട് ശ്രീകോവിലില്‍ നിന്ന് ആദ്യത്തെ കവാടത്തില്‍
     3. വലതുവശത്ത് ശംഖോടനും
     4. ഇടതുവശത്ത് ചക്രോടനും

അവിടെ നിന്നും രണ്ടാമത് കവാടത്തില്‍ ഇരുവശത്തും
    5. ജയന്‍ ഇടതുവശത്തും
    6. വിജയന്‍ വലതു വശത്തും

അവിടെനിന്നും അടുത്ത കവാടത്തില്‍
    7. ഭദ്രയന്‍ ഇടതു വശത്തും
    8. സുഭദ്രയന്‍ വലതു വശത്തും

പിന്നീടുള്ള നാലാമത്തെ കവാടത്തില്‍ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു
    9. ഇടതു ദാത്രിയെന്നും
    10. വലതു വിദാത്രിയെന്നും പേരുള്ള ദ്വാരപലകരാണ്



മഹാദേവൻ

 ശ്രീ മഹാദേവനു ദ്വാരപാലകര്‍ 2 പേരാണുള്ളത് അവര്‍ യഥാക്രമം
    1. വിമലന്‍ ഇടതു വശത്തും
     2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു


ദേവി

ദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2 പേരാണുള്ളത്
   1. ശംഖനിധി ഇടതു വശത്തും
   2. പദ്മനിധി വലതു വശത്തും നിലകൊള്ളുന്നു


വിഘ്നേശ്വരൻ

ശ്രീ ഗണേശന് വിഘ്നേശ്വരന്
    1. വികടന്‍ ഇടതു വശത്തും
    2. ഭീമന്‍ വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്


സുബ്രമണ്യൻ കാര്ത്തികേയന്‍

 സുബ്രമണ്യ സ്വാമിക്ക് 4 പേരാണ് ദ്വാരപാലകര്‍ ശ്രീകോവിലില്‍ ഇരുവശത്തും ജയ-വിജയന്മാര്‍ ഇടത്-വലത് വശത്തു ദ്വാരപാലകര്‍ ആയും പ്രവേശന കവാടത്തില്‍ ഇടത്-വലത് വശത്തായി സുദേഹന്‍ സുമുഹന്‍ എന്നീ ദ്വാരാപാലകന്മാരുമാണ് നിലകൊള്ളുന്നത്.


അയ്യപ്പൻ 

ശ്രീ ഭൂതനാഥന്‍ ശബരിഗിരീശന്‍ അയപ്പനും ദ്വാരപാലകര്‍ 2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു.


ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ  ദേവൻറെ വാഹനം പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിൽ വാഹനത്തെയും ദ്വാരപാലകരെയും തൊഴുതുവേണം ദേവനെ അല്ലെങ്കിൽ ദേവിയെ തൊഴാൻ..

കാട്ടിൽ മേക്കതിൽ ക്ഷേത്രം



പൊന്മനയുടെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനും കായലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

അഷ്ടമുടി തടാകത്തേയും പരവൂർ തടാകത്തേയും ബന്ധിപ്പിക്കുന്ന TS കനാൽ , തിരുവനന്തപുരം - ഷൊർണ്ണൂർ കനാൽ , കിഴക്കുവശത്തും അറബിക്കടൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറും സ്ഥിതി ചെയ്യുന്നു.
പണ്ട് ഈ ക്ഷേത്ര പരിസരത്തായി മുന്ന് പനകളും രണ്ട് കുളങ്ങളും ഉണ്ടായിരുന്നു. ശുദ്ധമായ ജലം ലഭിച്ചിരുന്ന ഈ കുളങ്ങളിലൊന്ന് ക്ഷേത്രാവിശ്യങ്ങൾക്കും മറ്റൊന്ന് പൊതുജനങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. അതിന്റെ പിൻതുടർച്ചയെന്നോണം ഇപ്പോഴും അഞ്ച് കിണറുകളും ഒരു പനയും ക്ഷേത്രപരിസരത്ത് കാണാം .കടലിനു വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്ര കിണറ്റിൽ നിന്നും ലഭിക്കുന്നത് ശുദ്ധജലമാണ്.
ക്ഷേത്രം പുന:രുദ്ധാരണം നടക്കുന്നതിനാൽ ഭദ്രകാളിയും ദുർഗ്ഗാദേവിയും ഇപ്പോൾ ബാലാലയ പ്രതിഷ്ടയിൽ കുടികൊള്ളുന്നു.


Image result for കാട്ടിൽ മേക്കതിൽ ക്ഷേത്രംക്ഷേത്രത്തിലെ പ്രധാന വഴിപാട് മണിനേർച്ചയാണ് .₹ 30 അടച്ച രസീത് സമർപ്പിച്ചാൽ ക്ഷേത്രത്തിൽ നിന്നും ഒരു 20gm ഭാരമുള്ള മണി പൂജിച്ചു തരും .ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിന് ഏഴ് പ്രദക്ഷിണം വയ്ക്കണം , ഏഴാമത്തെ പ്രദക്ഷിണത്തിൽ നമ്മുടെ ആഗ്രഹം പറയുക അത് സഫലീകരിക്കുമെന്ന് അനുഭവസ്ഥർ. ഇരുട്ടിലൂടെ സഞ്ചരിച്ച് വെളിച്ചത്തിന്റെ പ്രഭാപൂരത്തിലെത്തുന്ന ഒരാൾക്കുണ്ടാകുന്ന സന്തോഷം പോലെ നീണ്ട കാലം ദുരിതങ്ങളിലും പ്രയാസങ്ങളിലും കഴിഞ്ഞ് സുഖത്തിന്റെ തീരഭൂമിയിൽ എത്തിച്ചേർന്ന അനുഭവമാണ് ഇവിടുത്തെ ഭഗവതിയെ ദർശിച്ച് മണി പൂജിച്ച് പേരാലിൽ കെട്ടുമ്പോൾ ഏതൊരു ഭക്തനുമുണ്ടാവുക.


പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല് ദീപങ്ങള്കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്പാദത്തിലേയ്ക്ക് അര്പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട് സാധാരണ അര്ത്ഥമാക്കുന്നത് സന്ധ്യാവേളയില് നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള് ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില് സമര്പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര് നല്കിയിരിക്കുന്നു. ഓരോ ദീപാരാധനയുടെയും സവിശേഷതകള് താഴെ കൊടുക്കുന്നു.


അലങ്കാരദീപാരാധന :- രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന തൊഴുതാല് മുന്ജന്മദോഷങ്ങള് ഒക്കെ മാറുമെന്നാണ് വിശ്വാസം. ഉഷപൂജാ ദീപാരാധന :- ഉഷപൂജയുടെ അന്ത്യത്തില് നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു. എതൃത്തപൂജാ ദീപാരാധന :- ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില് നടത്തുന്ന ദീപാരാധന ദര്ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു. പന്തീരടിപൂജാ ദീപാരാധന :- പന്തീരടിപൂജയ്ക്കൊടുവില് നടത്തുന്ന ഈ ദീപാരാധന ദര്ശിച്ചാല് ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു. ഉച്ചപൂജാ ദീപാരാധന :- ഉച്ചയ്ക്ക് ദേവങ്കല് അര്പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്ശനം സര്വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു. സന്ധ്യാ ദീപാരാധന :- സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത് ഈ ദീപാരാധന തൊഴുതാല് സര്വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. അത്താഴപൂജാ ദീപാരാധന :- അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന ദര്ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു...
എല്ലാ ദിവസവും രാവിലെ 5 മണി മുതൽ 12 വരേയും വൈകിട്ട് 5 മുതൽ 8 വരേയും നട തുറക്കും.


എന്നും പൊങ്കാല നിവേദ്യം ദേവിക്ക് സമർപ്പിക്കാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ദിവസം മുഴുവൻ അന്നദാനമുണ്ടായിരിക്കും.


ആലപ്പുഴയിൽ നിന്നും വരുമ്പോൾ ചവറ ടൈറ്റാനിയം ഫാക്ടറി കഴിഞ്ഞ് അടുത്ത ജംഗ്ഷനിൽ നിന്ന് വലത്തോട്ട് രണ്ടര കിലോമീറ്റർ പോയാൽ ക്ഷേത്രത്തിനെതിർവശത്തെത്തും . ഹൈവേയിൽ നിന്നും എപ്പോഴും KSRTC ബസ്സ് സർവ്വീസുണ്ട് . ടൂവീലറിനും മറ്റു വാഹനങ്ങൾക്കും വിശാലമായ പാർക്കിംങ് സ്ഥലങ്ങളുണ്ട് . TS കനാൽ കടക്കാനായിട്ട് എപ്പോഴും ജംഗാർ സർവ്വീസുകളുണ്ട്.200 ആളുകളെ ഒരു സമയം കടവ് കടത്താനാകും.
ക്ഷേത്രത്തിനു സമീപത്തായി KMML നിക്ഷേപിക്കുന്ന മണലുകൾ വലിയ ഒരു കുന്നായി മാറിയിരിക്കുന്നു. ആ കുന്നിൻ മുകളിൽ കയറിയാൽ ക്ഷേത്രവും കടലും , കനാലും , KMML ലും ഉൾപ്പെടെ ആപ്രദേശം മുഴുവൻ കാണാനും ആസ്വദിക്കാനും സാധിക്കും..