ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, July 31, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 07



1. എന്റെ ദൃഷ്ടിമാര്‍ഗത്തില്‍ പെടുന്ന സ്ത്രീ ഗര്‍ഭിണിയായി ഭവിക്കട്ടെ എന്ന് സ്ത്രീകളെ ശപിച്ച മുനി?

2. ആര്‍ക്കാണ് പുലസ്ത്യന്റെ ശാപമേറ്റത്?

3. മകളെ തൃണബിന്ദു മഹര്‍ഷി ആര്‍ക്കു കൊടുത്തു?

4. പുലസ്ത്യന് തൃണബിന്ദു മഹര്‍ഷിയുടെ മകളില്‍ ഉണ്ടായ പുത്രന്റെ പേര്?

5. വിശ്രവസ് ആരെയാണ് വിവാഹം കഴിച്ചത്?

6. വിശ്രവസിന്റെയും ഭരദ്വാജ പുത്രിയുടേയും പുത്രന്‍?

7. വൈശ്രവണന് ബ്രഹ്മാവ് കൊടുത്ത വരം?

8. വൈശ്രവണന്റെ കൊട്ടാരം?

9. ലങ്കയെ സൃഷ്ടിച്ചതാര്?

10. എന്താണ് രാക്ഷസന്മാര്‍ ലങ്കയെ ഉപേക്ഷിച്ചത്?





ഉത്തരം


1. പുലസ്ത്യന്‍

2. ശാപവൃത്താന്തം അറിയാതിരുന്ന തൃണബിന്ദു മഹര്‍ഷിയുടെ മകള്‍ക്ക്

3. ജ്ഞാന ദൃഷ്ടിയാല്‍ വിവരങ്ങള്‍ മനസ്സിലാക്കിയ മഹര്‍ഷി മകളെ പുലസ്ത്യനു തന്നെ കൊടുത്തു

4. വിശ്രവസ്

5. ഭരദ്വാജ മഹര്‍ഷിയുടെ മകളെ

6. വൈശ്രവണന്‍

7. പരിപൂര്‍ണ്ണ ധനത്തിന്റെ അധിപന്‍. പുഷ്പക വിമാനം

8. അളകാപുരി

9. വിശ്വകര്‍മ്മാവ്, രാക്ഷസന്മാര്‍ക്ക് വസിപ്പാന്‍ ഉണ്ടാക്കി

10. മഹാവിഷ്ണുവിനെ പേടിച്ച്



വൈകാരികമായ പൊരുത്തപ്പെടൽ - ശുഭചിന്ത


   

ദു:ഖം അടിച്ചമര്‍ത്തുന്നത്‌ വൈകാരിക പ്രശ്‌നങ്ങളുണ്ടാക്കും......!


എന്നാല്‍ മാതാപിതാക്കളോടോ ഭാര്യയോടോ ഭര്‍ത്താവിനോടോ, നല്ല സുഹൃത്തിനോടോ  അവ ചര്‍ച്ച ചെയ്‌താല്‍ മനസ്സിന്റെ ഭാരം ലഘൂകരിക്കാനാവും.....


ഒരാളോട്‌ തോന്നിയ വെറുപ്പ്‌ കഴിയുമെങ്കില്‍ നല്ലൊരു സന്ദര്‍ഭമൊരുക്കി ആ വ്യക്തിയോട്‌ നേരിട്ട്‌ പറയുകയാണ്‌ ഗുണകരം.........


നമ്മെ പ്രയാസപ്പെടുത്തിയ പ്രശ്‌നത്തെ എടുത്ത്‌ ദൂരെ കളയാന്‍ കഴിയണം..., അല്ലാതെ അടിച്ചമര്‍ത്തിയതുകൊണ്ട്‌ ഫലമുണ്ടാവില്ല......

സുബ്രമണ്യസ്തുതികൾ

Image result for sree subramanya


നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ
ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ

നീലപ്പീലിക്കാവടിയേന്തി നീ തണലേകും തൃപ്പടിതാണ്ടീ
ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ

കാര്‍‌ത്തികോത്സവനാളിൽ നീളേ നെയ്‌തിരിനാളം പോലേ..
കാര്‍‌ത്തികോത്സവനാളിൽ നീളേ നെയ്‌തിരിനാളം പോലേ

ഞാനെരിഞ്ഞു നിൻ പാദം ചേരും, ഞാനെരിഞ്ഞു നിൻ പാദം‌ ചേരും
മുരുകാ നീ വരമേകൂ, മുരുകാ വേലാ, വേലാ, വേലാ

നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ
ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ

ആ ജന്മാന്തരപാപം‌മൂലം നരകം‌താനനുവേലം
ആ ജന്മാന്തരപാപം‌മൂലം നരകം‌താനനുവേലം

ആടും കാവടി വീഴും‌മുൻപേ,
ആടും കാവടിവീഴും മുൻപേ

വരുമോ നീ വടിവേലാ, വരുമോ വേലാ വള്ളിമണാളാ
നീലപ്പീലിക്കാവടിയേന്തീ നീ തണലേകും തൃപ്പടിതാണ്ടീ

ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ
നീലപ്പീലിക്കാവടിയേന്തി നീ തണലേകും തൃപ്പടിതാണ്ടീ
ചിന്തുകൾ പാടീ സ്വാമിയെത്തേടീ വന്നിതാഞാനും ആണ്ടവനേ

കർമ്മവും, കർമ്മഫലവും




    ഭാരതത്തിലെ ആചാര്യൻമാർ കർമ്മത്തിന് വലിയ പ്രാധാന്യം കൽപിച്ചിരുന്നു. ഈശാവാസ്യോപനിഷത്ത് പറയുന്നത് നൂറു വർഷം (ജീവിച്ചിരിക്കുന്ന കാലമത്രയും) കർമ്മം ചെയ്തു ജീവിക്കുവാൻ പ്രതിജ്ഞ ചെയ്യുക. കർമ്മത്തിൽ നിന്നും മുക്തരാകുവാൻ നമുക്ക് സാധിക്കില്ല. ശരീര ധർമ്മം ചെയ്യണമെങ്കിൽക്കൂടി കർമ്മം ചെയ്യണം. എവിടെ കർമ്മമുണ്ടോ അവിടെ കർമ്മഫലവുമുണ്ട്. 


ഒരു വസ്തുവിനെ നാം കാണുക എന്നത് കർമ്മമാണ് കാണുമ്പോൾ തന്നെ കാഴ്ചയെന്ന കർമ്മഫലവും അവിടെയുണ്ട്. പരീക്ഷയ്ക്ക് ഉത്തരം എഴുതുമ്പോൾ തന്നെ തെറ്റ് അല്ലെങ്കിൽ ശരി എന്ന ഫലം അവിടെ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് കർമ്മത്തിന്റെ ഫലം പിന്നീടല്ല, കർമ്മത്തിന്റെ കൂടെ തന്നെയാണ്. കർമ്മഫലത്തിൽ ആഗ്രഹിക്കുമ്പോൾ നാം കർമ്മത്തിൽ ബന്ധിക്കപ്പെടും. 

മഴ, വെയിൽ, പൂക്കൾ വിരിയുന്നത് ഒന്നും എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടല്ല അതുകൊണ്ട് പ്രകൃതി ഒന്നിലും ബന്ധിക്കുന്നില്ല എന്നു പറയുന്നു. ഇവിടെയാണ് കർമ്മത്തിൽ മാത്രമാണ് നിനക്ക് അധികാരം എന്ന് ഭഗവാൻ പറഞ്ഞത്. ത്യജിച്ചുകൊണ്ട് അനുഭവിക്കുക, അവിടെയാണ് സന്തോഷവും, ശാന്തിയും .


ഹരി ഓം

സമൂഹനന്മയാവട്ടെ ലക്ഷ്യം


നാം മനുഷ്യരായി പിറന്നു.ഇതിലും മികച്ച മറ്റൊന്നുമില്ല. ‘ജന്തൂനാം നരജന്മ ദുര്‍ല്ലഭം എല്ലാ ജന്മങ്ങളിലും വച്ച്‌ കിട്ടാന്‍ പ്രയാസമുള്ള തത്രെ നരജന്മം. സമൂഹത്തിലാണ്‌ നിങ്ങള്‍ ജനിച്ചതും വളര്‍ന്നതും. എങ്കില്‍പ്പിന്നെ സമൂഹത്തിന്റെ നന്മയ്ക്ക്‌ വേണ്ടി എന്തുകൊണ്ട്‌ ശ്രമിക്കുന്നില്ല.

നിങ്ങള്‍ക്കുള്ള സമ്പത്തെല്ലാം സമൂഹത്തില്‍ നിന്ന്‌ വന്നതാണ്‌. അതിന്‌ നിങ്ങള്‍ കടപ്പെട്ടിരിക്കണം.സമൂഹത്തോട്‌ ഈ പ്രതിബദ്ധതയില്ലാത്തതുകൊണ്ടാണ്‌ മനുഷ്യനിന്ന്‌ ക്ലേശങ്ങള്‍ അഭീമുഖീകരിക്കുന്നത്‌. ഒരിക്കലും സമൂഹത്തെ അവഗണിക്കരുത്‌. അതിന്റെ ക്ഷേമമാണ്‌, നിങ്ങളുടെയും ക്ഷേമം. ഇന്ന്‌ ആരും ഇത്‌ ആലോചിക്കുന്നില്ല.

എല്ലായിടത്തും സ്വാര്‍ത്ഥത തന്നെ. അത്‌ വെടിഞ്ഞ്‌ സമൂഹനന്മയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കൂ. ഈശ്വരപ്രേമവും സമൂഹസേവനവും ഉണ്ടെങ്കില്‍ മാത്രമേ, ലോകത്തില്‍ ശാന്തിയും സൂരക്ഷയുമുണ്ടാകൂ. അത്‌ നിങ്ങളാഗ്രഹിക്കുന്നെങ്കില്‍, ആദ്യം അവനവന്റെ ഹൃദയത്തില്‍ തന്നെ ശാന്തി വളര്‍ത്തിയെടുക്കൂ.

ശാന്തി നിങ്ങളുടെ ഉള്ളില്‍ നിന്ന്‌ തന്നെ വരണം. നമ്മുടെ ഹൃദയം ശാന്തി സത്യം ധര്‍മം പ്രേമം എന്നിവയുടെ ഉറവിടമാണ്‌. സ്വന്തം ഹൃദയത്തെ മറന്ന്‌, നിങ്ങള്‍ പുറം ലോകത്തില്‍ ശാന്തി തേടുന്നു.

ശാന്തിയെന്നത്‌ നിങ്ങളുടെ ഹൃദയത്തില്‍ മാത്രം കിട്ടുന്നതാണ്‌. അവിടം പ്രേമം പൂര്‍ണമാക്കൂ. ചെയ്യുന്ന ജോലി എന്ത്തന്നെയായാലും അത്‌ പ്രേമത്തോടെ ആകട്ടെ.

Sunday, July 30, 2017

രാമായണം 10 ചോദ്യം ഉത്തരവും - 06



1. ലങ്ക ഉപേക്ഷിച്ച രാക്ഷസന്മാര്‍ എവിടെ പോയി?

2. ലങ്ക പിന്നീട് ആര്‍ക്ക് ലഭിച്ചു?

3. കൈകസിയുടെ പിതാവ്?

4. രാവണമാതാവായ കൈകസിയുടെ വല്യച്ഛന്‍ ആര്?

5. വിശ്രവസ് എന്ന പേര് എങ്ങനെ കിട്ടി?

6. രാവണ സഹോദരങ്ങള്‍ എവിടെ തപസ്സു ചെയ്തു?

7. ലങ്ക കൈയടക്കുവാന്‍ രാവണനെ ഉപദേശിച്ചതാര്?

8. കുബേരന് അളക നിര്‍മ്മിച്ചു കൊടുത്തതാര്?

9. വടക്ക് ദിക്കിന്റെ പാലകനായിട്ട് ശിവന്‍ ആരെയാണ്
നിയമിച്ചത്?

10. രാവണന് ശക്തി ആയുധം കൊടുത്തതാര്?




ഉത്തരം


1. രസാതലം

2. വിശ്രവസിന്റെ പുത്രനായ കുബേരന് (വൈശ്രവണന്‍)

3. സുമാലി

4. മാല്യവാന്‍

5. വേദ വിശ്രവണേന ഗര്‍ഭം ഉണ്ടായതു കൊണ്ട്

6. ഗോകര്‍ണ്ണത്തില്‍

7. സുമാലിയും പ്രഹസ്തനും

8. പരമശിവന്റെ അനുഗ്രഹത്താല്‍ വിശ്വകര്‍മ്മാവ്

9. കുബേരനെ

10. മണ്‌ഡോദരിയുടെ പിതാവ് മയന്‍



ജന്മഭൂമി: http://www.janmabhumidaily.com/news617802#ixzz4jVdk64r0

മാനസികപിരിമുറുക്കം - ശുഭചിന്ത


           
വ്യക്തിപരവും സാമൂഹികവുമായ കാരണങ്ങൾ മാനസിക പിരിമുറുക്കത്തിന് ഹേതുവാകാം.........!


ശരീരത്തിനും മനസ്സിനും അയവു വരുത്താനുള്ള ശ്രമമാണ് ഒരു പ്രധാന നിയന്ത്രണമാർഗ്ഗം.......!


പ്രശ്നമുണ്ടാകുന്ന കാര്യത്തിൽ നിന്നും മാറി താല്പര്യമുള്ള കാര്യത്തിലേക്ക് ശ്രദ്ധ തിരിച്ച് വിടുക,


വേണ്ടപ്പെട്ടവരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്ത് സമാധാനം ഉണ്ടാക്കുക.,


ദോഷഫലത്തിൽ നിന്ന് മനസ്സിനെ ഒഴിവാക്കി അനുകൂല ഫലങ്ങൾ മാത്രം ബോധപൂർവ്വം ചിന്തിക്കാൻ ശ്രമിക്കുക...!

സുബ്രമണ്യസ്തുതികൾ

Image result for sree subramanya

ദണ്ഡായുധപാണി പെരുന്നയിലമരുമെൻ-
ദേവനേ ആറുമുഖനേ

എന്റെ മനസ്സാം മയിലേറി ആടിടും നിൻരൂപം
ഓംകാരബീജാക്ഷരം
ആധാരമാറും കടക്കാൻ ഷണ്മുഖാ തുണയ്ക്കണേ

അജ്ഞാന തമസ്സകറ്റാൻ സ്കന്ദനേ തുണയ്ക്കണേ
ബന്ധമാം ബന്ധനം ആണ്ടിപ്പണ്ടാരമേ
അഴിച്ചു നീ തുണയ്ക്കണേ ആറുമുഖനയ്യനേ

(ദണ്ഡായുധപാണി)

അസുരരിൽ മഹിഷമാം താരകനേയും
വേൽമുനത്തുമ്പിലായ് കോർത്തൊരു ബാലകാ
പൂങ്കൊടി വള്ളിയെ പുൽകിയ നിൻകരം
നെറുകയിൽ നീട്ടി നീ ഒരുവരം നൽകണേ

(ദണ്ഡായുധപാണി)

മഹാവിഷ്ണുസ്തുതി

Image result for mahavishnu photos


ഔഷധേ ചിന്തയേ വിഷ്ണും ഭോജനേ ച ജനാർദ്ദനം
ശയനേ പത്മനാഭം ച വിവാഹേ ച പ്രജാപതിം
യുദ്ധേ ചക്രധരം ദേവം പ്രവാസേ ച ത്രിവിക്രമം
നാരായണം തനു ത്യാഗേ ശ്രീധരം പ്രിയ സംഗമേ
ദു:സ്വപ്നേ സ്മര ഗോവിന്ദം സങ്കടേ മധുസൂദനം
കാനനേ നാരസിംഹശ്ച പാവകേ ജലശായിനം
ജലമദ്ധ്യേ വരാഹശ്ച പർവ്വതേ രഘുനന്ദനം
ഗമനേ വാമനശ്ചൈവ സർവ്വകാര്യേഷു മാധവം


സാരം" -

 മഹാവിഷ്ണുവിന്റെ വിവിധരൂപങ്ങൾ മനസ്സിൽ ധ്യാനിച്ച് ഓരോ കാര്യങ്ങളും തുടങ്ങുന്നത് ഐശ്വര്യ പൂർണ്ണമാണ്

   ഔഷധം സേവിക്കുമ്പോൾ വിഷ്ണുവിനേയും ഊണുകഴിക്കുമ്പോൾ ജനാർദ്ദനനേയും കിടക്കുമ്പോൾ പത്മനാഭനേയും വിവാഹം കഴിക്കുമ്പോൾ പ്രജാപതിയേയും യുദ്ധത്തിൽ ചക്രപാണിയേയും വിദേശത്ത് പോകുന്നവർ ത്രിവിക്രമനേയും മരണകാലത്ത് നാരായണനേയും സ്നേഹിതന്മാരെ കാണാൻ പോകുമ്പോൾ ശ്രീധരനേയും ദു:സ്വപ്നത്തിൽ ഗോവിന്ദനേയും സങ്കടങ്ങൾ വരുമ്പോൾ മധുസൂദനനേയും കാട്ടിൽ നരസിംഹത്തേയും അഗ്നിഭയമുണ്ടായാൽ ജലശായിയായ വിഷ്ണുവിനേയും വെള്ളത്തിൽ വീണാൽ വരാഹമൂർത്തിയേയും പർവ്വതത്തിൽ ശ്രീരാമനേയും ഗമന സമയത്ത് വാമനനേയും എല്ലാ കാര്യത്തിലും മാധവനേയും ധ്യാനിച്ചു കൊള്ളണം


കടപ്പാട്:

ദ്രോണാചാര്യർ



ഗൗതമ മഹർഷിയുടെ പുത്രനായിരുന്നു ശരദ്വാൻ.ധനുർവ്വേദത്തിൽ ആകൃഷ്ടനായ ശരദ്വാൻ തപസ്സു ചെയ്ത് ദിവ്യാസ്ത്രങ്ങളെല്ലാം നേടിയെടുത്തു. ശരദ്വാന് കൃപൻ എന്നും കൃപി എന്നും പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ശന്തനുവിന്റെ കാലം മുതലേ കൃപൻ ഹസ്തിനപുരത്തിൽ വളർന്നു.അച്ഛനിൽ നിന്ന് ധനുർവ്വേദം പഠിച്ച കൃപൻ രാജകുമാരന്മാരുടെ ആചാര്യനായി.


ദ്രോണാചാര്യർ ഹസ്തിനപുരത്ത് എത്തിച്ചേർന്നു. ഭീഷ്മർ അദ്ദേഹത്തെ സ്വീകരിച്ച് കൊട്ടാരത്തിൽ താമസിപ്പിച്ച് രാജകുമാരന്മാരെ ശസ്ത്രാസ്ത്രവിദ്യകൾ അഭ്യസിപ്പിക്കാൻ ചുമതലപ്പെടുത്തി. പൃഷതൻ എന്ന പാഞ്ചാലരാജാവിന്റെ പുത്രനായ ദ്രുപദൻ ഭരദ്വാജാശ്രമത്തിൽ താമസിച്ചു പഠിച്ചിരുന്നു. ഭരദ്വാജന്റെ മകനായ ദ്രോണരും, പാഞ്ചാല രാജാവിന്റെ പുത്രനായ ദ്രുപദനും കളിക്കൂട്ടുകാരായിരുന്നു.


പൃഷതനു ശേഷം ദ്രുപദൻ പാഞ്ചാല രാജാവായി. ദ്രോണർ കൃപാചാര്യരുടെ സഹോദരിയായ കൃപിയെ വിവാഹം ചെയ്യുകയും അവർക്ക് അശ്വത്ഥാമാവ് എന്നു പേരുള്ള പുത്രൻ ജനിക്കുകയും ചെയ്തു.


പരശുരാമൻ തനിക്കുള്ളതെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നു എന്നറിഞ്ഞ ദ്രോണർ അവിടെച്ചെന്ന് ഭൂസ്വത്തിനായി അപേക്ഷിച്ചു.പരശുരാമനാകട്ടെ ഭൂസ്വത്തെല്ലാം കശ്യപനും, മറ്റു ധനസമ്പത്തെല്ലാം ബ്രാഹ്മണർക്കും കൊടുത്തു കഴിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു ഇനി അമൂല്യമായ ശസ്ത്രാസ്‌ത്രങ്ങളും ,എന്റെ ഉടലും മാത്രമെ അവശേഷിക്കുന്നുള്ളൂ. ഇതിൽ ഏതു വേണമെന്ന് അങ്ങയ്ക്ക് തീരുമാനിക്കാം. ദ്രോണരാകട്ടെ സമസ്ത അസ്ത്രങ്ങളും, അവയുടെ പ്രയോഗത്തിലുള്ള ഗൂഢതത്വവും, സംഹാര ക്രമവും സഹിതം തരണമെന്ന് അപേക്ഷിച്ചു. പരശുരാമൻ സകല ദിവ്യാസ്ത്രങ്ങളും, ധനുർവ്വേദരഹസ്യവും ദ്രോണർക്ക് നൽകി.


ദ്രോണർ പിന്നെ ദ്രുപദന്റെ അടുത്തേക്ക് ചെന്നപ്പോൾ ദരിദ്രബ്രാഹ്മണനായ പഴയ തോഴനെ അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ല ദു:ഖിതനായ ദ്രോണർ ഹസ്തിനപുരത്ത് എത്തി.ഒരിക്കൽ രാജകുമാരന്മാർ ഒരു മൈതാനത്ത് കളിക്കുന്ന സമയത്ത് അവരുടെ പന്ത് പൊട്ടക്കിണറ്റിൽ വീഴുകയും, ദ്രോണർ കുശപ്പുല്ലുകൾ പറിച്ച് അസ്ത്രമാക്കി എയ്ത് ആ  പന്ത് കിണറ്റിൽ നിന്നെടുക്കുകയും ചെയ്തു.ഈ വിവരം അറിഞ്ഞാണ് ഭീഷ്മർ ദ്രോണാചാര്യരെ വിളിച്ച് ഹസ്തിനപുരത്ത് താമസിപ്പിച്ച് രാജകുമാരന്മാരെ അസ്ത്രവിദ്യ പഠിപ്പിക്കുവാൻ നിയോഗിച്ചത്.

Saturday, July 29, 2017

രാമായണം 10 ചോദ്യം ഉത്തരവും - 05




1. കുംഭകര്‍ണ്ണന്റെ ഭാര്യ?

2. വിഭീഷണന്റെ ഭാര്യ?

3. രാവണനെ ആരൊക്കെ ബന്ധിച്ചു?

4. രാവണനെ ശപിച്ച സൂര്യവംശത്തിലെ രാജര്‍ഷി?

5. ഇന്ദ്രനെ മേഘനാദനില്‍ നിന്നും മോചിപ്പിച്ചതാര്?

6. വാനരന്മാരാലും, മനുഷ്യരാലും നിനക്ക് നാശം
വരട്ടെയെന്ന് രാവണനെ ശപിച്ചതാര്?

7. രാവണന്റെ 10 തലകളേയും മുറിച്ചിട്ടപ്പോഴും അവ
പിന്നേയും വളരാനുള്ള കാരണം?

8. ഇക്ഷ്വാകുവിന്റെ സഹോദരന്‍ നൃഗരാജാവ്
അറിയാതെ ദാനം ചെയ്ത പശുവിന്റെ പേര്?

9. വസിഷ്ഠനെ ശപിച്ച രാജാവ് ?

10. വസിഷ്ഠന് ആരാണ് ശാപമോക്ഷം കൊടുത്തത്?




ഉത്തരം

1. മഹാബലിയുടെ പുത്രിയുടെ പുത്രി വൃതജ്വാല

2. ഗന്ധര്‍വ്വരാജാവ് ശൈലൂഷ പുത്രി സരമ

3. ആദ്യം ഇന്ദ്രന്‍, പിന്നീട് ഹേഹേയ രാജാവായ
കാര്‍ത്തവീരാര്‍ജ്ജുനന്‍, ബാലി

4. അനരണ്യന്‍

5. ബ്രഹ്മദേവന്‍

6. രാവണന്‍ കൈലാസത്തെ ഉയര്‍ത്തിയപ്പോള്‍
കോപിച്ച നന്ദീശന്‍ ശപിച്ചു

7. തപസ്സില്‍ 9 തലകളേയും ഹോമിച്ചതില്‍ ബ്രഹ്മാവ്  പ്രത്യക്ഷപ്പെട്ട് തലകള്‍ തിരിച്ച് നല്‍കുകയും, തലകള്‍ക്ക് ഒരു കാലത്തും നാശം ഭവിക്കില്ലന്ന് വരം കൊടുക്കുകയും ചെയ്തു.

8. ശബല

9. നിമി

10. ബ്രഹ്മാവ്




താഴ്മ തന്നെ ഉന്നതി - ശുഭചിന്ത




ഉയര്‍ച്ച നേടാനുള്ള എളുപ്പവഴി എന്ത്?


"എന്തുകൊണ്ടാണ് സാഗരം ഇത്രവലുതും മഹത്തരവുമായത്?" ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു.


"സാഗരം ഏറ്റവും താഴെ കിടക്കുന്നതു കൊണ്ട്" ഗുരു മറുപടി പറഞ്ഞെങ്കിലും ശിഷ്യന് ഉള്‍ക്കൊള്ളാനായില്ല.


ഗുരുനാഥന്‍ വിശദീകരിച്ചു, "സാഗരം ഏറ്റവും താഴ്ന്ന സ്ഥലത്ത് കിടക്കുന്നതുമൂലം അതിലേയ്ക്ക് എല്ലാ നദികളും ഒഴുകി എത്തുന്നു. ഈ വിധം എല്ലാ നദികളില്‍ നിന്നുമുള്ള ജലം സ്വീകരിച്ച് സാഗരം എല്ലാ നദികളെക്കാളും വലുതാകുന്നു. താഴ്മയാണ് ഉന്നതിയുടെ രഹസ്യം."


മഹത്തുക്കള്‍ നിസ്വാര്‍ത്ഥരും, വിനയവുമുള്ളവരുമാണ്. അവര്‍ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളും ആ ഭാവത്തോടു കൂടി തന്നെ. കാരണം ആ മനോഭാവത്തോടുകൂടിയ പ്രവൃത്തിയാണ് ഏറ്റവും മഹത്തരം എന്നവര്‍ അറിഞ്ഞിരിക്കുന്നു..

നാമരാമായണം



ബാലകാണ്ഡഃ


ശുദ്ധബ്രഹ്മപരാല്പര രാമ |
കാലാത്മക പരമേശ്വര രാമ |
ശേഷതൽപസുഖനിദ്രിത രാമ |
ബ്രഹ്മാദ്യമരപ്രാർത്ഥിത രാമ |
ചണ്ഡകിരണകുലമണ്ഡന രാമ |
ശ്രീമദ്ദശരഥനന്ദന രാമ |
കൌസല്യാസുഖവർദ്ധന രാമ |
വിശ്വാമിത്രപ്രിയധന രാമ |
ഘോരതാടകാഘാതക രാമ |
മാരീചാദിനിപാതക രാമ |
കൌശികമഖസംരക്ഷക രാമ |
ശ്രീമദഹല്യോദ്ധാരക രാമ |
ഗൌതമമുനിസംപൂജിത രാമ |
സുരമുനിവരഗണസംസ്തുത രാമ |
നാവികധാവികമൃദുപദ രാമ |
മിഥിലാപുരജനമോഹക രാമ |
വിദേഹമാനസരഞ്ജക രാമ |
ത്ര്യംബകകാർമ്മുകഭഞ്ജക രാമ |
സീതാർപ്പിതവരമാലിക രാമ |
കൃതവൈവാഹികകൌതുക രാമ |
ഭാർഗവദർപ്പവിനാശക രാമ |
ശ്രീമദയോധ്യാപാലക രാമ |
രാമരാമ ജയ രാജാ രാമ |
രാമരാമ ജയ സീതാ രാമ |



അയോധ്യാകാണ്ഡഃ

അഗണിതഗുണഗണഭൂഷിത രാമ |
അവനീതനയാകാമിത രാമ |
രാകാചന്ദ്രസമാനന രാമ |
പിതൃവാക്യാശ്രിതകാനന രാമ |
പ്രിയഗുഹവിനിവേദിതപദ രാമ |
തത്ക്ഷാളിതനിജമൃദുപദ രാമ |
ഭരദ്വാജമുഖാനന്ദക രാമ |
ചിത്രകൂടാദ്രിനികേതന രാമ |
ദശരഥസന്തതചിന്തിത രാമ |
കൈകേയീതനയാർപ്പിത രാമ |
വിരചിതനിജപിതൃകർമ്മക രാമ |
ഭരതാർപിതനിജപാദുക രാമ |
രാമരാമ ജയ രാജാ രാമ |
രാമരാമ ജയ സീതാ രാമ |



ആരണ്യകാണ്ഡഃ

ദണ്ഡകാവനജനപാവന രാമ |
ദുഷ്ടവിരാധവിനാശന രാമ |
ശരഭങ്ഗസുതീക്ഷ്ണാർചിത രാമ |
അഗസ്ത്യാനുഗ്രഹവർദ്ധിത രാമ |
ഗൃദ്ധ്രാധിപസംസേവിത രാമ |
പഞ്ചവടീതടസുസ്ഥിത രാമ |
ശൂർപണഖാർത്തിവിധായക രാമ |
ഖരദൂഷണമുഖസൂദക രാമ |
സീതാപ്രിയഹരിണാനുഗ രാമ |
മാരീചാർതികൃതാശുഗ രാമ |
വിനഷ്ടസീതാന്വേഷക രാമ |
ഗൃദ്ധ്രാധിപഗതിദായക രാമ |
ശബരീദത്തഫലാശന രാമ |
കബന്ധബാഹുച്ഛേദന രാമ |
രാമരാമ ജയ രാജാ രാമ |
രാമരാമ ജയ സീതാ രാമ |



കിഷ്കിന്ധാകാണ്ഡഃ

ഹനുമത്സേവിതനിജപദ രാമ |
നതസുഗ്രീവാഭീഷ്ടദ രാമ |
ഗർവിതബാലിസംഹാരക രാമ |
വാനരദൂതപ്രേഷക രാമ |
ഹിതകരലക്ഷ്മണസംയുത രാമ |
രാമരാമ ജയ രാജാ രാമ |
രാമരാമ ജയ സീതാ രാമ |



സുന്ദരകാണ്ഡഃ

കപിവരസന്തതസംസ്മൃത രാമ |
തദ്ഗതിവിഘ്നധ്വംസക രാമ |
സീതാപ്രാണാധാരക രാമ |
ദുഷ്ടദശാനനദൂഷിത രാമ |
ശിഷ്ടഹനൂമദ്ഭൂഷിത രാമ |
സീതവേദിതകാകാവന രാമ |
കൃതചൂഡാമണിദർശന രാമ |
കപിവരവചനാശ്വാസിത രാമ |
രാമരാമ ജയ രാജാ രാമ |
രാമരാമ ജയ സീതാ രാമ |



യുദ്ധകാണ്ഡഃ

രാവണനിധനപ്രസ്ഥിത രാമ |
വാനരസൈന്യസമാവൃത രാമ |
ശോഷിതശരദീശാർത്തിത രാമ |
വിഭീഷണാഭയദായക രാമ |
പർവതസേതുനിബന്ധക രാമ |
കുംഭകർണശിരശ്ഛേദന രാമ |
രാക്ഷസസങ്ഘവിമർദ്ദക രാമ |
അഹിമഹിരാവണചാരണ രാമ |
സംഹൃതദശമുഖരാവണ രാമ |
വിധിഭവമുഖസുരസംസ്തുത രാമ |
ഖഃസ്ഥിതദശരഥവീക്ഷിത രാമ |
സീതാദർശനമോദിത രാമ |
അഭിഷിക്തവിഭീഷണനുത രാമ |
പുഷ്പകയാനാരോഹണ രാമ |
ഭരദ്വാജാദിനിഷേവണ രാമ |
ഭരതപ്രാണപ്രിയകര രാമ |
സാകേതപുരീഭൂഷണ രാമ |
സകലസ്വീയസമാനസ രാമ |
രത്നലസത്പീഠാസ്ഥിത രാമ |
പട്ടാഭിഷേകാലംകൃത രാമ |
പാർഥിവകുലസമ്മാനിത രാമ |
വിഭീഷണാർപിതരങ്ഗക രാമ |
കീശകുലാനുഗ്രഹകര രാമ |
സകലജീവസംരക്ഷക രാമ |
സമസ്തലോകോദ്ധാരക രാമ |
രാമരാമ ജയ രാജാ രാമ |
രാമരാമ ജയ സീതാ രാമ |



ഉത്തരകാണ്ഡഃ

ആഗത മുനിഗണ സംസ്തുത രാമ |
വിശ്രുതദശകണ്ഠോദ്ഭവ രാമ |
സീതാലിങ്ഗനനിർവൃത രാമ |
നീതിസുരക്ഷിതജനപദ രാമ |
വിപിനത്യാജിതജനകജ രാമ |
കാരിതലവണാസുരവധ രാമ |
സ്വർഗതശംബുക സംസ്തുത രാമ |
സ്വതനയകുശലവനന്ദിത രാമ |
അശ്വമേധക്രതുദീക്ഷിത രാമ |
കാലാവേദിതസുരപദ രാമ |
ആയോധ്യകജനമുക്തിത രാമ |
വിധിമുഖവിബുധാനന്ദക രാമ |
തേജോമയനിജരൂപക രാമ |
സംസൃതിബന്ധവിമോചക രാമ |
ധർമസ്ഥാപനതത്പര രാമ |
ഭക്തിപരായണമുക്തിദ രാമ |
സർവചരാചരപാലക രാമ |
സർവഭവാമയവാരക രാമ |
വൈകുണ്ഠാലയസംസ്തിത രാമ |
നിത്യാനന്ദപദസ്ഥിത രാമ |
രാമരാമ ജയ രാജാ രാമ |
രാമരാമ ജയ സീതാ രാമ |


ഇതി നാമരാമായണം സമ്പൂര്‍ണ്ണം ||



രാമായ രാമചന്ദ്രായ രാമഭദ്രായ വേധസേ രഘുനാഥായ നാഥായ സീതയാഃ പതയെ നമഃ ||

ഭഗവദ്ഗീതയിലെ രഥകല്പന



രഥം ശരീരം, സാരഥി ബുദ്ധി, കുതിരകള്‍ ഇന്ദ്രിയങ്ങള്‍
ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഗ്രഹമേവ ച
ഇന്ദ്രിയാണി ഹയാനാ ഹു: വിഷയാംസ്തേഷു ഗോചരാൻ
ആത്മേന്ദ്രിയ മനോയുക്തം ഭോക്തേത്യാഹുർമനീഷിണ:

             കഠോപനിഷത് 3 - 3, 4


ഭഗവദ്ഗീതയിലെ രഥകല്പന പരമ പ്രധാനമാണ്. രഥമെന്നത് നമ്മുടെ ശരീരം തന്നെയാണ്. ബുദ്ധിയാണിതിന്റെ സാരഥി. കടിഞ്ഞാണ്‍ മനസ്സും. അഞ്ച് കുതിരകള്‍ പഞ്ചേന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളുടെ സഞ്ചാരമാര്‍ഗം വിഷയങ്ങളാണ്. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ അനുഭവങ്ങളുടെ സമാഹാരമാണ് ഇഹലോക ജീവിതം. കാതാകുന്ന കുതിര ശബ്ദമാകുന്ന വീഥിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗന്ധത്തിന്റെ വഴിയിലൂടെയാണ് നാസികയാകുന്ന കുതിര നീങ്ങുന്നത്. ഇതേപ്രകാരം ഓരോ ഇന്ദ്രിയവും അതോട് ചേര്‍ന്ന വിഷയങ്ങളിലേക്ക് നയിക്കപ്പെടുന്നു. ഈ സഞ്ചാരത്തില്‍ ബുദ്ധിയാണ് സാരഥിയെങ്കില്‍ കുഴപ്പമുണ്ടാകില്ല. പക്ഷേ, പലപ്പോഴും ചഞ്ചലമായ മനസ്സ് കാര്യങ്ങള്‍ തീരുമാനിക്കുവാന്‍ ഉത്സാഹിക്കും. വേഷം മാറി ബുദ്ധിയെന്ന മട്ടിലാകും മനസ്സ് അവതരിക്കുക. ഇത് തിരിച്ചറിയാന്‍ നമുക്ക് കഴിയണം.


ചഞ്ചലാത്മകമായ മനസ്സ് ഒരു കുരങ്ങനെപ്പോലെയാണ്. ബുദ്ധിയാകട്ടെ ഹനുമാനെപ്പോലെ നിശ്ചലാത്മകമാണ്. ശരീരമാകുന്ന രഥത്തിന്റെ കൊടിയടയാളം സദാ കസഫിതമാകുന്ന (ഇളകുന്ന) കപി ആയിരിക്കരുത്, നിശ്ചലബുദ്ധിയായ ഹനുമാന്‍ തന്നെയാകണം. ചാഞ്ചല്യമാര്‍ന്ന വ്യക്തിത്വങ്ങളെ നിശ്ചയദാര്‍ഢ്യമുള്ളതാക്കുക എന്നതാണ് ഗീതയുടെ ലക്ഷ്യം. സാരഥിക്ക് ലക്ഷ്യബോധം നഷ്ടപ്പെടുമ്പോള്‍ ഇന്ദ്രിയങ്ങള്‍ വശംവദരാകില്ല. ശ്രീകൃഷ്ണനെപ്പോലെ ബോധമുള്ള സാരഥിയാണെങ്കില്‍ അവന്‍ സംസാരസാഗരത്തിന്റെ മറുകര കടന്ന് വൈകുണ്ഠത്തെ പ്രാപിക്കും. നമുക്ക് ദുരിതമായി തോന്നിയ ഈ ലോകം തന്നെ എല്ല‍ാം നമുക്കനുകൂലമാകുന്ന വൈകുണ്ഠാവസ്ഥയെ പ്രദാനം ചെയ്യും. ഇരു സൈന്യങ്ങള്‍ക്കിടയില്‍ രഥം നിര്‍ത്തി തനിക്ക് എതിരിടേണ്ടവരെ അര്‍ജുനന്‍ നോക്കിക്കാണുന്നുണ്ട്. ഇത് നമ്മുടെ ചിത്തവൃത്തികളിലേക്കുള്ള നോട്ടത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെയുള്ളിലെ ഏതൊക്കെ വികാരങ്ങളെയാണ് ഇല്ലാതാക്കേണ്ടതെന്ന് ന‍ാം കാലേക്കൂട്ടി കണ്ടെത്തണം. ഇതിന് മനസ്സിനുള്ളില്‍ ഒരു യുദ്ധം അനിവാര്യമാണ്. ഈ യുദ്ധം ജയിച്ചാല്‍ ബാഹ്യലോകത്തു നിന്നുള്ള ഒരു യുദ്ധവും പിന്നെ ന‍ാം നേരിടേണ്ടിവരില്ല.


*ഹരി ഓം*

ഗോവിന്ദ അഷ്ടകം



സത്യജ്ഞാനമനന്തം നിത്യ-
മനാകാശം പരമാകാശം
ഗോഷ്ഠപ്രാംഗണരിംഖണലോല-
മനായാസം പരമായാസം
മായാകല്പിതനാനാകാര-
മനാകാരം ഭുവനാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത
ഗോവിന്ദം പരമാനന്ദം.


മൃത്‌സ്നാമത്സീഹേതി യശോദാ-
താഡനശൈശവസംത്രാസം
വ്യാദിതവക്ത്രാലോകിതലോകാ-
ലോകചതുര്‍ദ്ദശലോകാളിം
ലോകത്രയപുരമൂലസ്തംഭം
ലോകാലോകമനാലോകം
ലോകേശം പരമേശം പ്രണമത
ഗോവിന്ദം പരമാനന്ദം.
ത്രൈവിഷ്ടപരിപുവീരഘ്നം
ക്ഷിതിഭാരഘ്നം ഭവരോഗഘ്നം
കൈവല്യം നവനീതാഹാര-
മനാഹാരം ഭുവനാഹാരം
വൈമല്യസ്ഫുടചേതോവൃത്തി-
വിശേഷാഭാസമനാഭാസം
ശൈവം കേവലശാന്തം പ്രണമത
ഗോവിന്ദം പരമാനന്ദം.


ഗോപാലം ഭൂലീലാവിഗ്രഹ-
ഗോപാലം കുലഗോപാലം
ഗോപീഖേലനഗോവര്‍ദ്ധനധൃതി-
ലീലാലാളിത ഗോപാലം
ഗോഭിര്‍ന്നിഗദിത ഗോവിന്ദസ്ഫുട
നാമാനം ബഹുനാമാനം
ഗോധീഗോചരദൂരം പ്രണമത
ഗോവിന്ദം പരമാനന്ദം.


ഗോപീമണ്ഡലഗോഷ്ഠീഭേദം
ഭേദാവസ്ഥമഭേദാഭം
ശശ്വദ് ഗോഖുരനിര്‍ദ്ധൂതോദ്ധത-
ധൂളീധൂസരസൌഭാഗ്യം
ശ്രദ്ധാഭക്തിഗൃഹീതാനന്ദമ-
ചിന്ത്യം ചിന്തിതസദ്ഭാവം
ചിന്താമണിമഹിമാനം പ്രണമത
ഗോവിന്ദം പരമാനന്ദം.


സ്നാനവ്യാകുലയോഷിദ്‌വസ്ത്ര-
മുപാദായാഗമുപാരൂഢം
വ്യാദിത്സന്തീരഥ ദിഗ്‌വസ്ത്രാ
ദാതുമുപാകര്‍ഷന്തം താഃ
നിര്‍ദ്ധൂതദ്വയശോകവിമോഹം
ബുദ്ധം ബുദ്ധേരന്തഃസ്ഥം
സത്താമാത്രശരീരം പ്രണമത
ഗോവിന്ദം പരമാനന്ദം.
കാന്തം കാരണകാരണമാദി-
മനാദിം കാളഘനാഭാസം
കാളിന്ദീഗതകാളിയശിരസി
സുനൃത്യന്തം മുഹുരത്യന്തം
കാലം കാലകലാതീതം കലി-
താശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത
ഗോവിന്ദം പരമാനന്ദം.


വൃന്ദാവനഭുവി വൃന്ദാരകഗണ-
വൃന്ദാരാധിതവന്ദ്യായാം
കന്ദാഭാമലമന്ദസ്മേര
സുധാനന്ദം സുഹൃദാനന്ദം
വന്ദ്യാശേഷമഹാമുനിമാനസ-
വന്ദ്യാനന്ദപദദ്വന്ദ്വം
നന്ദ്യാശേഷഗുനാബ്ധിം പ്രണമത
ഗോവിന്ദം പരമാനന്ദം.



ഫലശ്രുതി

ഗോവിന്ദാഷ്ടകമേതദധീതേ
ഗോവിന്ദാര്‍പ്പിതചേതാ യോ
ഗോസിന്ദാച്യുത മാധവ വിഷ്ണോ!
ഗോകുലനായക! കൃഷ്ണേതി
ഗോവിന്ദാംഘ്രിസരോജദ്ധ്യാന-
സുധാജലധൌതസമസ്താഘോ
ഗോവിന്ദം പരമാനന്ദാമൃത-
മന്തഃസ്ഥം സ സമഭ്യേതി

ശ്രീ മഹാഭാഗവതം



ഭഗവാൻ വേദവ്യാസൻ  ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.ഓരോ അധ്യായത്തേയും ഓരോ സ്കന്ദം എന്നു പറയപ്പെടുന്നു.അതിൽ ദശമസ്കന്ദത്തിലാണ് ശ്രീകൃഷ്ണാ‍വതാരത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത്. വേദങ്ങൾ വിന്യസിച്ചു കഴിഞ്ഞ ശേഷം ധർമ്മ വിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിയ വേദവ്യാസന് എന്തോ ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടു.ഈ അനുഭവം നാരദ മഹർഷിയുമായി പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവൻ വ്യക്തമാക്കുന്ന ഒരു കൃതി സമാധിയിലിരുന്ന് എഴുതാൻ തുടങ്ങുകയും ചെയ്തു.ഈ കൃതിയാണ് ഭാഗവതം.


വേദവ്യാസൻ ഭാഗവതം,മകനായ ശുകബ്രഹ്മമഹർഷിയ്ക്ക് പറഞ്ഞു കൊടുക്കുകയും ശുകബ്രഹ്മൻ പരീക്ഷിത്ത് മഹാരാജാവിന് അതു പറ ഞ്ഞു കൊടുക്കുകയും ചെയ്തു. മുനിശാപമേറ്റ പരീക്ഷിത്ത് പൂർണ്ണ വിരക്തി വന്നവനായി ജലപാനം പോലുമില്ലാതെ ഗംഗാനദിക്കരയിൽ പ്രായോപവേശം ചെയ്യാനായി ഇരിയ്ക്കുകയായിരുന്നു.അപ്പോഴാണ് ശുകബ്രഹ്മ മഹർഷി അവിടെയെത്തിയത്.ശുകബ്രഹ്മ മഹർഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോൾ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേൾക്കുകയുണ്ടായി.


കാലം കുറെക്കടന്നു പോയപ്പോൾ ശൌനകാദി മുനിമാർ നൈമിശാരണ്യത്തിൽ ഭൗതിക സുഖത്തിന്റെ പരമകാഷ്ടയായ സ്വർഗ്ഗ ലോകം കാംക്ഷിച്ചു കൊണ്ട് ഒരു യജ്ഞമാരംഭിച്ചു.യദൃശ്ചയാ സൂതൻ ഈ യജ്ഞശാലയിലെത്തി.ശുകമഹർഷിയിൽ നിന്ന് നേരിട്ട് തത്ത്വഗ്രണം സാധ്യമായ സുതനോട് ശൌനകാദി മുനിമാർ അപേക്ഷിച്ചതിന്റെ ഫലമായി സൂതൻ പറയുന്നതായാണ് ഭാഗവത കഥ എഴുതപ്പെട്ടിരിയ്ക്കുന്നത്.

Friday, July 28, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 04




1 വസിഷ്ഠന് ബ്രഹ്മാവ് നല്‍കിയ ശാപമോക്ഷം എന്തായിരുന്നു ?.

2 മിത്രാവരുണബീജത്തെ ഉര്‍വ്വശി എന്തു ചെയ്തു ?

3 കുടത്തില്‍ നിന്ന് ആരൊക്കെ ജനിച്ചു ?.

4 മിത്രാവരുണന്‍മാര്‍ ഉര്‍വ്വശിക്കുകൊടുത്ത ശാപം ?

5 ഉര്‍വ്വശി ഏതുമനുഷ്യന്റെ ‘ഭാര്യയായി ത്തീര്‍ന്നു.?

6 ദേവന്‍മാരും ഋഷിമാരും ശരീരം കൊടുക്കാ മെന്നു പറഞ്ഞപ്പോള്‍ വസിഷ്ഠ ശാപത്താല്‍ ശരീരം ലഭിച്ച നിമി ചക്രവര്‍ത്തി എന്താണ് പറഞ്ഞത് ?

7 നിമിയുടെ ശരീരം മുനിമാര്‍ കടഞ്ഞപ്പോള്‍ ഉണ്ടായ രാജാവ് ?

8 യയാതിയുടെ ‘ഭാര്യമാര്‍ ?

9 ശര്‍മ്മിഷ്ഠയുടെ മക്കള്‍ ?

10 ദേവയാനിയുടെ മക്കള്‍?





ഉത്തരങ്ങള്‍

1. ഉര്‍വ്വശിയില്‍ മിത്രാവരുണബീജംകൊണ്ട് ദിവ്യശരീരം ഉണ്ടാക്കിക്കൊള്ളുവാന്‍.

2. ഒരു കുടത്തിലാക്കി.

3. അഗസ്ത്യനും വസിഷ്ഠനും.

4. മനുഷ്യന്റെ ‘ഭാര്യയായി ‘ജീവിക്കുക.

5. പുരൂരവസ്സിന്റെ

6. ശരീരം ദു:ഖ കാരണമാണ്. സര്‍വ്വ പ്രാണികളി ലേയും കണ്ണിന് ഇമ മിഴിക്കുന്ന “സമീരാത്മ കന്‍” ആയിരുന്നാല്‍ മതി.

7. “ മിഥി” എന്ന രാജാവ്. മിഥിയില്‍ നിന്നും മൈഥ ലന്മാര്‍ ഉണ്ടായി.

8. ശുക്രന്റെ മകള്‍ ദേവയാനിയും വൃഷപര്‍വ്വാവിന്റെ മകള്‍ ശര്‍മ്മിഷ്ഠയും.

9. ദ്രുഹ, അനു, പുരു.

10. യദു, തുര്‍വസു.



ജന്മഭൂമി: http://www.janmabhumidaily.com/news619469#ixzz4jVcGl2WB

ശുഭചിന്ത




മനുഷ്യമനസ്സില്‍ അനന്തമായ ശക്തി ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍, ആ ശക്തിയുടെ ചെറിയൊരു കണികപോലും നമ്മള്‍ അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. സൂക്ഷ്മബുദ്ധികളും പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുമായ ശാസ്ത്രജ്ഞര്‍ പോലും ആ ശക്തിയുടെ ചെറിയൊരംശം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. യഥാര്‍ഥത്തില്‍ നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ ശക്തിയും വിശ്വശക്തിയും ഒന്നുതന്നെയാണ്. ആ അറിവുണ്ടാകുന്ന അവസ്ഥയാണ് ഈശ്വര സാക്ഷാത്കാരം. ബുദ്ധിയും ഹൃദയവും സമന്വയിപ്പിച്ചു കൊണ്ടുപോയാല്‍ ഈ ശക്തിയെ വേണ്ടവിധത്തില്‍ നമുക്കു പ്രയോജനപ്പെടുത്താന്‍ സാധിക്കും.


മനുഷ്യന്റെ നേട്ടങ്ങളെല്ലാം ബുദ്ധിയുടെ കഴിവുകൊണ്ടാണെന്നു വിശ്വസിക്കുന്ന ലോകത്താണ് നമ്മളിന്നു ജീവിക്കുന്നത്. എന്നാല്‍, ഇതു തെറ്റാണ്.

ഏതൊരു കര്‍മവും പൂര്‍ണമാകുന്നത് ബുദ്ധിയും ഹൃദയവും സന്തുലിതമായി പ്രവര്‍ത്തിക്കുമ്പോഴാണ്.
പ്രസിദ്ധരായ ചിത്രകാരന്മാരും ഗായകരും എഴുത്തുകാരും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും സമൂഹത്തിനു പല സംഭാവനകളും ചെയ്തിട്ടുണ്ടാകും. പക്ഷേ, എന്തുകൊണ്ടാണ് ചില ചിത്രങ്ങള്‍, ഗാനങ്ങള്‍, കൃതികള്‍, സംഭവങ്ങള്‍ എന്നും ഓര്‍ക്കുന്നത്? കാരണം അത് ബുദ്ധിയുടെ മാത്രം സൃഷ്ടിയല്ല. ഒപ്പം അവരുടെ ഹൃദയവും നിറഞ്ഞ സ്‌നേഹഭാവവും പ്രവര്‍ത്തിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് അതിനൊരു പ്രത്യേക ആകര്‍ഷണം കൈവരുന്നത്.



ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബുദ്ധിക്കും ഹൃദയത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. എന്നാല്‍ നാം ബുദ്ധിക്ക് അമിത പ്രാധാന്യം നല്‍കുന്നു. ഇതാണ് പല കുഴപ്പങ്ങള്‍ക്കും കാരണം. ബുദ്ധിക്ക് ചെയ്യാന്‍ കഴിയാത്ത വളരെ പ്രധാനപ്പെട്ടതും സൂക്ഷ്മവുമായ പലതും ഹൃദയത്തിന് വളരെ നിസ്സാരമായി ചെയ്യാന്‍ കഴിയും. ജീവിതത്തിന്റെ സുഖവും മാധുര്യവും മുഴുവനായി പകര്‍ന്നുതരാന്‍ ഹൃദയത്തിനേ കഴിയൂ.



ബുദ്ധി കത്രികപോലെയാണ്എന്തിനെയും കീറിമുറിക്കുക അതിന്റെ സ്വഭാവമാണ്. എന്നാല്‍ ഹൃദയം സൂചിപോലെയാണ്. അത് എല്ലാത്തിനെയും തുന്നിച്ചേര്‍ക്കുന്നു. ജീവിതത്തില്‍ നമുക്ക് ഇവ രണ്ടും വേണം. ശരിയായ പ്രചോദനത്തിന്റെയും സര്‍ഗശക്തിയുടെയും ഉറവിടം ഹൃദയമാണ്. സ്‌നേഹം, ക്ഷമ, കാരുണ്യം, മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഇതൊക്കെയാണ് ജീവിതത്തെ സുന്ദരവും സന്തോഷപൂര്‍ണവുമാക്കുന്നത്. ഇതൊന്നുമില്ലെങ്കില്‍ ജീവിതം വരണ്ടതും അര്‍ഥശൂന്യവുമാകും.


ശ്രീവിഷ്ണു ഭഗവാനിൽ നിന്ന് അന്യനായിട്ടൊരു ഈശ്വരനില്ല.

Image result for mahavishnu photos

ആശ്രിതവത്സലനായ ഭഗവാൻ ശ്രീനാരായണൻ തന്റെ പാദദാസരായ ഭക്തരെ സദാ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറ്റി വിടും. ഭഗവാൻ മഹാവിഷ്ണുധർമ്മ സംസ്ഥാപനത്തിനും ഭക്തരക്ഷക്കും വേണ്ടി കാലാകാലങ്ങളിൽ അവതാര രൂപം പുൽകാറുണ്ട്. കാര്യകാരണസ്വരൂപവും സാധന സാധ്യസ്വരൂപവുമായ ഈ ജഗത്ത് മുഴുവൻ വിഷ്ണുമയമാണ്. ഈ ജഗത്തിന്റെ ഊടും പാവും വിഷ്ണു ചൈതന്യം ഒന്നുമാത്രം



ഞൊറിവച്ച പട്ടുടയാടയണിഞ്ഞ് ചുണ്ടിൽ തത്തികളിക്കുന്ന മന്ദഹാസവും പേറി, മൌലിയിൽ പീലി ചാർത്തി, രത്നങ്ങൾ പതിച്ച കനക കിരീടമണിഞ്ഞ്, കൈകാലുകളിൽ സ്വർണ്ണ വളകളും തളകളുമണിഞ്ഞ്, നെറ്റിത്തടത്തിൽ ഗോരോചനകുറിയിട്ട്, അഞ്ജന കണ്ണെഴുതി, വനമാല, രത്നമാല, കൗസ്തുഭമാല, തുളസിമാല തുടങ്ങിയ ഹാരങ്ങളുമണിഞ്ഞ്, ശംഖ് ചക്രഗദാപങ്കജ പ്രശോഭിതമായകരപങ്കേരുഹങ്ങളും, കൊണ്ടൽ കാർവർണ്ണനുമായി ഭഗവാൻ മഹാവിഷ്ണുവിന്റെ ദിവ്യചൈതന്യഭാസിതമായ രൂപസൗഭാഗ്യം മനസ്സിൽ പതിയുമ്പോൾ ഏതു വിഷ്ണുഭക്തനാണ് രോമാഞ്ചകുഞ്ചുകിതനാകാത്തത്

ഓം നമോ നാരായണായഃ 

ത്രി മൂർത്തികൾ



ബ്രഹ്മാവ് സൃഷ്ടി കർത്താവാണെന്ന് പ്രസിദ്ധമാണല്ലോ?

നാലുമുഖങ്ങളുള്ളവനാണ് ബ്രഹ്മാവ്. മുഖങ്ങൾ വേദങ്ങളാണ്. വേദം എന്ന വാക്കിന് അറിവെന്നാണർത്ഥം. നാലുമുഖത്തോടുകൂടിയ ഒരു വ്യക്തി അദ്ദേഹത്തിന്റെ പ്രഭാവം കൊണ്ട് സൃഷ്ടി നടത്തുന്നുവെന്നാണ് സാധാരണ ധാരണ. ബ്രഹ്മാവ് സൃഷ്ടിക്കുകാരണമായ ഒരു തത്ത്വമാണ്. ആ തത്ത്വം നമ്മെ ധരിപ്പിക്കുന്നതിന് ഒരു മാധ്യമത്തിലൂടെ വർണിക്കണം. കർമംകൊണ്ട് ജന്മവും മരണവും നീണ്ടുപോകുന്നതായി ശ്രുതിപ്രമാണമുണ്ട്. കർമം നശിച്ചാൽ മുക്തനായിത്തീരുന്നു. പിന്നെ ജന്മമില്ല. അങ്ങനെയുള്ളവനെ ബ്രഹ്മാവിന് സൃഷ്ടിക്കാനാവില്ല. പ്രപഞ്ചത്തിലെ അനന്തകോടി ജീവരാശികൾ ഒരേ കർമബന്ധത്തിലേർപ്പെട്ടിരിക്കുന്നു. അതനുസരിച്ച് മോക്ഷം വിദൂരമായും ഇരിക്കുന്നു. കർമ്മങ്ങളുടെ ആകെത്തുകയിൽ ബന്ധപ്പെട്ടിരിക്കുന്ന വാസനാശക്തിയാണ് ബ്രഹ്മാവ്. കർമം നശിച്ചാല് പിന്നെ ബ്രഹ്മാവിന് നിലനില്പില്ല. മഹാകല്പകാലത്ത് ബ്രഹ്മാവ് നശിക്കുന്നതായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബ്രഹ്മാവ് എന്ന മൂർത്തി സങ്കല്പത്തിലൂടെ മനസ്സിലാക്കേണ്ട തത്ത്വം കർമാനുസൃതമായാണ് സൃഷ്ടിയെന്നാണ്.


വിഷ്ണു

വിഷ്ണു എന്ന വാക്കിന് വ്യാപനശീലമുള്ളവൻ എന്നാണർത്ഥം. പരമാത്മാവും ജീവാത്മാവും ഒന്നുതന്നെയാണല്ലോ. പരമാത്മാവ് ജീവരാശികളിൽ വ്യാപരിക്കുന്നതിനാൽ വിഷ്ണു എന്നു വിളിക്കപ്പെടുന്നു. സുഖദു:ഖങ്ങൾ അനുഭവിക്കുന്നതായി തോന്നിക്കുന്നു. സമസ്തചരാചരങ്ങളിലും വ്യാപിച്ചുകൊണ്ടാണ് ഈ അനുഭവം ഉണ്ടാക്കുന്നത്. വ്യാപിക്കുന്ന അവസ്ഥയിൽ പ്രാണൻ എത്തുമ്പോള് വിഷ്ണുവിന്റെ അവസ്ഥ സ്വീകരിക്കും. (വിഷ്ണു വ്യാപ്തൗ എന്ന് അമരം) ഒരു യോഗിക്ക് സര്വചരാചരങ്ങളിലും വ്യാപരിക്കാൻ കഴിയുന്ന അനുഭവം ഈ അവസ്ഥയില് ഉണ്ടാകും.

‘ഷഷ്ഠ്യമിന്ദ്രസ്യ സായൂജ്യം
സപ്തമ്യാം വൈഷ്ണവം പദം- (നാദബിന്ദുപനിഷത്ത്)

പ്രണവത്തിന് പന്ത്രണ്ട് മാത്രകളുണ്ട്. ഇതില് ഏഴാമത്തെ മാത്രയില് ശരീരം വെടിയുന്നവൻ എത്തുന്നത് വിഷ്ണുപദത്തിലാണ്.


ശിവൻ

ശിവം എന്ന പദത്തിന് മംഗളം എന്നാണർഥം. സര്വബന്ധമുക്തമാകുമ്പൊഴേ മംഗളം വരൂ. ജീവൻ ബന്ധമുക്തിയുണ്ടായാലുള്ള അനുഭവമാണ് ശിവസങ്കല്പവും ശിവപദവിയും കൊണ്ട് ലഭിക്കുന്നത്.


‘അഷ്യാം വ്രജതേ രുദ്രം
പശൂനാം ച പതിം ടമ്തഥാ - (നാദബിന്ദുപനിഷത്ത്)

പ്രണവത്തിന്റെ അഷ്ടമാത്രയിൽ ശരീരം വെടിയുന്ന യോഗി ചെന്നെത്തുന്നത് രുദ്രലോകത്തിലാണ്. പശുപതി ലോകമെന്നും പറയും. ഇങ്ങനെ ജീവൻ സൃഷ്ടി മുതലുണ്ടാകുന്ന അനുഭവങ്ങൾ അനന്തകോടി ജന്മങ്ങളിലൂടെ സംഭവിച്ച് അവസാനമായി സായൂജ്യപദവിയിലെത്തുന്നു. ഇതിന് മനുഷ്യജന്മമാണ് പ്രയോജനപ്പെടുന്നത്. ജീവന്റെ ക്രമാനുസൃതമായ വളർച്ചയും അനുഭവങ്ങളുമാണ് ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നീ സംജ്ഞാസങ്കേതങ്ങളിലൂടെ വ്യക്തമാക്കുന്നത്. ത്രിമൂർത്തികളെ വ്യക്തികളായി കാണുമ്പോൾ ജീവന്റെ മേല്പറഞ്ഞ തത്ത്വം നാം വിസ്മരിക്കരുത്. പ്രണവത്തിന്റെ പന്ത്രണ്ടാം മാത്രയിൽ ജീവൻ എത്തി ശരീരം വെടിയുമ്പോള് ബ്രഹ്മലോകപ്രാപ്തിയും വരും.

ഓം നമോ നാരായണായ

Image result for mahavishnu photos



ഞാൻ ലോകപരിപാലനത്തിനായി നാരായണനായി രൂപമെടുത്തു.
പാഞ്ചജന്യം എന്ന ശംഖും, സുദർശന ചക്രവും, താമരയും, ഗദയും കൈകളിൽ പിടിച്ച് അനന്തനാഗത്തിൽ ഞാൻ ശയിക്കുന്നു. ഞാൻ  പാൽക്കടലിൽ വസിക്കുന്നു. വെള്ളനിറം എല്ലാം പ്രതിഫലിപ്പിക്കുന്നു. പാലിൽ ജീവൻ  നിലനിൽക്കാനാവശ്യമായ  എല്ലാം അടങ്ങിയിരിക്കുന്നു.
ഞാൻ സമ്പൂർണ്ണതയിൽ വസിക്കുന്നു എന്ന അർത്ഥമാണ്
പാൽക്കടലിലെ വാസം കൊണ്ട് ഉദ്ദേശിക്കുന്നത്.


അനന്ത നാഗം അനന്തമായ സ്ഥലകാലങ്ങൾ ആകുന്നു. ദ്രവ്യവും ഊർജ്ജവും ആകുന്നു. ഞാൻ പ്രപഞ്ചം ആകുന്നു. അനേകം കാര്യങ്ങൾ ഒരേസമയം ചെയ്യുന്നു എന്ന അർത്ഥത്തിൽ ഞാൻ അനേകം കൈകളുള്ളവനായി
സങ്കൽപിക്കപെടുന്നു.

പാഞ്ചജന്യം എന്നാൽ പഞ്ചഭൂതങ്ങളിൽ നിന്നും ജനിച്ചത് എന്നർത്ഥം . പഞ്ചഭൂതങ്ങളാൽ ജനിച്ച  ജീവനാണ് എന്റെ ശംഖ്. അതിന്റെ ശബ്ദം സമൂഹത്തിന്റെ ശബ്ദമാണ്. 

സു എന്നാൽ നല്ലത് എന്നർത്ഥം. ദർശനം എന്നാൽ കാഴ്ച എന്നർത്ഥം. സുദർശനം എന്നാൽ നല്ല കാഴ്ച എന്നാണു അർഥം. തിരിയുന്ന ചക്രത്തെ ഏത് കോണില് നിന്ന് നോക്കിയാലും ഒരേ പോലെ മാത്രമേ കാണൂ,
ഏത് കോണിൽ നിന്ന് നോക്കിയാലും നല്ലതുമാത്രം എന്നാണു സുദർശന ചക്രം കൊണ്ട് അർത്ഥമാക്കുന്നത്. തിന്മയെ നശിപ്പിക്കാൻ ഞാൻ
സുദർശനം ഉപയോഗിക്കുന്നു.


ധർമ്മത്തെ നിലനിർത്തുക എന്റെ ധർമ്മമാണ് . ധർമ്മം മറന്നിട്ട് അനേക പ്രശ്നങ്ങളിൽ പെട്ട് നട്ടം തിരിയുന്ന ജീവന് ധാർമ്മികത മനസിലാക്കി
കൊടുത്ത് രക്ഷിക്കുവാൻ ഞാൻ അവരിൽ ഒരുവനായി ജനിക്കുന്നു. ഇതിനെ അവതാരം എന്ന് പറയുന്നു.


ജീവന് പരിണാമ പ്രക്രിയയിലൂടെ മനുഷ്യനായി മാറി. എന്റെ അവതാരങ്ങളും ആ പരിണാമഘട്ടത്തില് ഉണ്ടായി. മത്സ്യം, കൂർമം , വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ കല്ക്കി ഇവയാണ് എന്റെ ദശാവതാരങ്ങൾ.  പരിണാമ പ്രക്രിയയിലൂടെയാണ് ജീവൻ മനുഷ്യനായത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാന് ഈ ക്രമത്തില് അവതരിച്ചത്. ജലത്തില് ജീവിക്കുന്ന മത്സ്യം, ജലത്തിലും കരയിലും ജീവിക്കുന്ന ആമ, കരയിലും ചെളിയിലും ജീവിക്കുന്ന വരാഹം, മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള മാറ്റമായ നരസിംഹം, ആദ്യ മനുഷ്യരൂപമായ വാമനൻ, ആയുധങ്ങള് ഉപയോഗിച്ച് തുടങ്ങിയ പരശുരാമന്, ത്യാഗിയും ധർമ്മിഷ്ടനുമായ ശ്രീരാമൻ,  കൃഷി, ജലസേചനം എന്നിവ ഉപയോഗിച്ച ബലരാമൻ ബുദ്ധിയുടെ ആൾരൂപമായ ശ്രീകൃഷ്ണൻ, ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന കല്ക്കി തുടങ്ങിയ അവതാരങ്ങള് ധർമ്മ സംസ്ഥാപനത്തിന് വേണ്ടി ആയിരുന്നു. 

കല്ക്കി എന്റെ അവസാനത്തെ മഹാ അവതാരമാണ്. 


കടപ്പാട്:

Thursday, July 27, 2017

രാമായണം – 10 ചോദ്യം, ഉത്തരവും - 03



1. യയാതിക്ക്എന്തുശാപമാണ്ശുക്രന്‍ കൊടുത്തത് ?

2. ഏതു മകനാണ് യയാതിയുടെ വാര്‍ദ്ധക്യം ഏറ്റുവാങ്ങിയത്?

3. മറ്റു നാലുമക്കള്‍ക്കും യയാതികൊടുത്ത ശാപം?

4. സുദേവന്റെ രണ്ടു മക്കള്‍ ആരെല്ലാം?

5. തപസ്സിനായിപോയ ശ്വേതന്‍ ആരേയാണ് രാജാവാക്കിയത്?

6. തപസ്സുചെയ്ത് സ്വര്‍ഗം ലഭിച്ച ശ്വേതന് എന്തുകൊണ്ടാണ് സ്വര്‍ഗത്തില്‍ ആഹാരം ലഭിക്കാതെ വന്നത്?

7. എന്തുകഴിച്ചുകൊള്ളുവാനാണ് ബ്രഹ്മദേവന്‍ പറഞ്ഞത്?

8. എത്രനാള്‍ ‘ഭക്ഷിക്കാനാണ് ബ്രഹ്മദേവന്‍ പറഞ്ഞത്?

9. ഇക്ഷ്വാകുവിന്റെ നൂറുപുത്രന്മാരില്‍ ഇളയവന്‍ ?

10. ദണ്ഡന് എവിടെയാണ് രാജ്യവും കൊട്ടാരവും ഇക്ഷ്വാകു തീര്‍ത്തുകൊടുത്തത് ?




ഉത്തരങ്ങള്‍


1. വൃദ്ധനായി ജരാനരബാധിക്കട്ടെ എന്ന്.

2. പുരു.

3. രാജചിഹ്നങ്ങള്‍ നിങ്ങള്‍ക്കില്ലാതെ പോകട്ടെ. (രാജാധികാര ത്തില്‍ നിന്നും ഭ്രഷ്ടരാക്കി.)

4. ജ്യേഷ്ഠന്‍ ശ്വേതന്‍, അനുജന്‍ സുരഥന്‍.

5. അനുജന്‍ സുരഥനെ.

6. മറ്റാര്‍ക്കും അന്നദാനം ചെയ്യാതിരുന്നതു കൊണ്ട്.

7. തപസ്സുചെയ്തിരുന്ന പൊയ്കയില്‍ കിടക്കുന്ന സ്വന്തം ‘ശവം’ ഭക്ഷിക്കാന്‍.

8. അഗസ്ത്യനെ കാണുന്നതുവരെ.

9. ദണ്ഡന്‍.

10. വിന്ധ്യാസാനുക്കളില്‍.


പുത്തൻ സാധ്യത - ശുഭചിന്ത

           

സാഹസിക മനോഭാവത്തോടെ  പുത്തൻ സാധ്യത ആരായാൻ തയ്യാറായാൽ മാത്രമേ ജീവിതത്തിൽ വിജയം നേടാൻ കഴിയൂ......,


കാര്യങ്ങൾ ഭാഗ്യത്തിന് വിട്ട് കൊടുത്ത് അലസമായിരിക്കുന്നവർക്ക് പരാജയമായിരിക്കും ഫലം......,


പഠിച്ചതേ പാടൂ..... ശീലിച്ചതേ പാലിക്കൂ... എന്ന് ഒരിക്കലും വാശിപ്പിടിക്കരുത്...


നവീന ആശയങ്ങളെയും ക്രിയാത്മകതയെയും പിന്താങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ നാം തയ്യാറാകണം.......!   

ചിരംജീവി  അശ്വത്‌ഥാമാവ്‌ (മനുഷ്യന്റെ ഉള്ളില്‍ കുടികൊള്ളുന്ന ഒടുങ്ങാത്ത പക..!!!)




ഏഴ്‌ ചിരംജീവികളില്‍ ഒരാളാണ്‌ അശ്വത്‌ഥാമാവ്‌. ദ്രോണാചാര്യരുടെയും കൃപിയുടെയും (കൃപചാര്യരുടെ സഹോദരി) പുത്രനായ അശ്വത്ഥാമാവിന് മരണമില്ല. കലിയുഗാന്ത്യം വരെ മരണമില്ല. തന്റെ ഒടുങ്ങാത്ത പ്രതികാരദാഹം കാരണം ശ്രീകൃഷ്ണനാല്‍ ശാപഗ്രസ്തനായി, പകയും വെറുപ്പും നെഞ്ചിലേറ്റി, ഒരിക്കലും ഉണങ്ങാത്ത ശിരസിലെ വ്രണത്തില്‍ നിന്ന് രക്തവും ചലവുവാര്‍ന്ന് ഒഴുകി, തീവ്രവേദനയോടെ, എങ്ങും ഗതികിട്ടാതെ അഭയത്തിനായി കേണുനടക്കുന്ന മരണമില്ലാത്ത ആത്മാവാണ് അശ്വത്ഥാമാവ്!


മഹാഭാരതയുദ്ധത്തിന്റെ അവസാന ദിനമായ 18-ാം ദിവസം രണഭൂമിയില്‍ വീണ് മരണാസന്നനായി കിടന്ന ദുര്യോധന സന്നിധിയില്‍ അശ്വത്ഥാമാവ് എത്തി പ്രതിജ്ഞ എടുത്തു. പാണ്ഡവരെ യുദ്ധവിജയം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല അവര്‍ അഞ്ച് പേരുടേയും തല അറുത്ത് ദുര്യോധനന്‍ മുന്നില്‍ എത്തിക്കാമെന്നുമുള്ളതായിരുന്നു ആ പ്രതിജ്ഞ. പാണ്ഡവരോടു നേരിട്ട് ഏറ്റുമുട്ടാനുള്ള യോദ്ധാക്കള്‍ കൗരവപക്ഷത്തില്ലായിരുന്നു. കൗരവപക്ഷത്തെ അവശേഷിച്ച യോദ്ധാക്കളായ കൃപാചാര്യരെയും കൃതുവര്‍മയെയും കൂട്ടുപിടിച്ച് ഇരുളിന്റെ മറവില്‍ ചതിയിലൂടെ പാണ്ഡവരെ ഇല്ലായ്മ ചെയ്യാന്‍ അശ്വത്ഥാമാവ് ഒരുമ്പെട്ടു. ഈ പ്രതികാരത്തിന്റെ അപക്വതയും മനുഷ്യത്വ രാഹിത്യവും ഭീരുത്വവും മനസ്സിലാക്കിയ ക്രിപാചാര്യര്‍, അശ്വത്ധാമാവിനോട് പറഞ്ഞു ഇത്തരം ഹീനകൃത്യം അനുഷ്ഠിക്കുന്നതിന് മുമ്പ് ഗുരു ജനങ്ങളുടെ ഹിതം എന്ത് എന്ന് ആരായുന്നത് ഉചിതമായിരിക്കും എന്ന് ഓര്‍മ്മിപ്പിച്ചു.


അതിന് അശ്വത്ഥാമാവ് പറയുന്ന മറുപടി പ്രസക്തമാണ്. ഓരോ മനുഷ്യനും വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ, അവനവനില്‍ കുടികൊള്ളുന്ന  മേധാശക്തി അത്യുത്തമം എന്നും മഹനീയമെന്നും കരുതി പ്രവര്‍ത്തിക്കുന്നു. അത്‌കൊണ്ട് ഇവിടെ ഉപദേശത്തിന് പ്രസക്തിയില്ല.
യുദ്ധാവസാനം ക്ഷീണിതരായി ഗാഡനിദ്രയിലായിരുന്ന പാണ്ഡവ സങ്കേതത്തിലേയ്ക്ക് ഊരിപ്പിടിച്ച വാളുമായി അശ്വത്ഥാമാവ് നുഴഞ്ഞുകയറി. പുറത്ത് പ്രവേശനകവാടത്തില്‍ കൃപാചാര്യരെയും കൃതുവര്‍മയെയും നിര്‍ത്തി.


ഉറങ്ങികിടന്ന പാണ്ഡവയോദ്ധാക്കളെ അശ്വത്ഥാമാവ് അതിക്രൂരമായി വധിച്ചു. അശ്വത്ഥാമാവിന്റെ പരാക്രമങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യോദ്ധാക്കളെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന കൃപാചാര്യരും കൃതുവര്‍മയും ചേര്‍ന്ന് വധിച്ചു.
പാണ്ഡവര്‍ക്ക് ദ്രൗപതിയില്‍ ജനിച്ച അഞ്ച് പുത്രന്മാര്‍ ഉറങ്ങികിടന്ന മുറിയിലെത്തിയപ്പോള്‍ പഞ്ചപാണ്ഡവര്‍ എന്ന് കരുതി അശ്വത്ഥാമാവ് അവരുടെ തല അറുത്തെടുത്ത് ദുര്യോധനന് കാഴ്ചവച്ചു നിഷ്ഠൂരമായ പ്രതികാരത്തിന്റെ താണ്ഡവ നൃത്തമായിരുന്നു അവിടെ അരങ്ങേറിയത്.!!
ഇതറിഞ്ഞ്‌ അര്‍ജ്ജുനനും ഭീമനും അശ്വത്‌ഥാമാവിനെ വധിക്കാനെത്തി. അപ്പോള്‍ അശ്വത്‌ഥാമാവ്‌ ദ്രോണര്‍ തനിക്കും അര്‍ജ്ജുനനും മാത്രം ഉപദേശിച്ചു കൊടുത്തിട്ടുള്ള ബ്രഹ്‌മശിരോസ്‌ത്രം തൊടുത്തു വിട്ടു. വ്യാസന്‍ ആവശ്യപ്പെട്ടിട്ടും അശ്വത്‌ഥാമാവിന്‌ ആ അസ്‌ത്രം പിന്‍വലിക്കാനായില്ല. ഒടുവില്‍ ആ അസ്‌ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലേക്ക്‌ അശ്വത്‌ഥാമാവ്‌ തിരിച്ചുവിട്ടു. കുഞ്ഞ്‌ അസ്‌ത്രമേറ്റ്‌ മരിച്ചെങ്കിലും കൃഷ്‌ണന്‍ പുനരുജ്ജീവിപ്പിച്ചു. 


കോപാകുലനായ ശ്രീകൃഷ്ണന്‍, അശ്വത്ഥാമാവിനെ സകല അപത്തുകളില്‍നിന്നും സംരക്ഷിച്ചുപോന്ന ജന്മനാമുതല്‍ നെറ്റിയില്‍ ഉണ്ടായിരുന്ന മണിയാഭരണം, ആയുധം കൊണ്ട് ഛേദിച്ചുമാറ്റി അശ്വത്ഥാമാനിനെ ശപിച്ചു. മണിയാഭരണം ഛേദിച്ചുണ്ടായ മുറിവ് ഒരിക്കലും ഉണങ്ങാതെ, വ്രണമായി, കുഷ്ഠമായി, തീവ്രവേദനയോടെ രക്തവും ചലവും ഉതിര്‍ത്ത് അശ്വത്ഥാമാവിന് എങ്ങും അഭയം കിട്ടാതെ, മരണമില്ലാതെ കലിയുഗാന്ത്യം വരെ അലയും എന്നുള്ളതായിരുന്നു ആ ശാപം.  മരണം പ്രാപിക്കാനാവാതെ തീവ്രവേദനയോടെ അശ്വത്ഥാമാവ് നമ്മുടെ ഇടയിലൂടെ അഭയത്തിനായി അലയുകയാണ്.


പ്രതികാര ചിന്തയില്‍ ഗര്‍ഭസ്‌ഥശിശുവിനെപ്പോലും കൊന്ന അശ്വത്‌ഥാമാവ്‌ വ്രണം വന്ന്‌ പഴുത്ത്‌ മൂവായിരം കൊല്ലക്കാലം ആരാലും അറിയപ്പെടാതെ അലഞ്ഞുതിരിഞ്ഞു നടക്കട്ടെ എന്ന്‌ കൃഷ്‌ണന്‍ ശപിക്കുകയായിരുന്നു.....

കലിയുഗത്തില്‍ ഈ ചിരംജീവി ആരാണെന്നറിയണ്ടേ? പക ,മനുഷ്യന്റെ ഉള്ളില്‍ കുടികൊള്ളുന്ന ഒടുങ്ങാത്ത പക..!!!

വിജ്ഞാനമുത്തുകൾ




മാതാ പിതാ ഗുരു ദൈവം
മാതാ പിതാ ഗുരു ദൈവം
ദൈവം താൻ ഗുരു നാഥനും
ഈ വണ്ണ മോർത്തി ടുന്നോർക്കെ
കൈവരൂ സർവ്വ ഭാഗ്യവും ...


മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കാണുന്ന ഒരു സംസ്കാരം ആണ് നമ്മുടേത്‌...പക്ഷെ മാതാവിനെയും പിതാവിനെയും ഒരു സാമ്പത്തിക ബാധ്യത ആയി കരുതുന്നവർ ഏറി വരുന്നതിനാലാണ് വൃദ്ധ സദനങ്ങളും തെരുവോരത്തും അമ്പല നടകളിലും ഉപേക്ഷിക്ക പെടുന്നവരും ഏറി വരുന്നത്.നമുക്ക് വേണ്ടത് വൃദ്ധ സദനങ്ങൾ അല്ല. 

പ്രായമായവർക്കുള്ള ഡേ കെയർ റുകൾ അല്ലെങ്കിൽ പകൽ വീടുകൾ ആണു . സമപ്രായ ക്കാരുമായി കൂട്ടു കൂടാനും വിനോദങ്ങളിൽ ഏ ർ പെടാനും സാധിക്കുന്നത് പ്രായമായവർക്ക് ഒരു അനുഗ്രഹം ആയി മാറുകയും ചെയ്യും .

 നിങ്ങളെ ഭൂമിയിൽ അവതരിപ്പിച്ച അമ്മയെ, അല്ലെങ്കിൽ അതിനു കാരണ ഭൂതൻ ആയ അച്ഛനെ സാമ്പത്തീക ചിലവിന്റെ പേരും പറഞ്ഞു വഴിയിൽ ഉപേക്ഷിക്കുന്നവരെ, നിങ്ങൾ അറിയുക...ഈ ലോകത്ത് ജീവിക്കാൻ നിങ്ങൾ അർഹർ അല്ലെന്ന സത്യം.


ഹരി ഓം

ഷഷ്ഠിവ്രതഐതിഹ്യം.

Image result for lord subramanya swamy images




ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തിനായിട്ടാണ്. ഷഷ്ഠിവ്രതം തന്നെ പലതരത്തിലുണ്ട്.ഷഷ്ഠിവ്രതാനുഷ്ഠാനം സന്താനങ്ങളുടെ അഭിവൃദ്ധി, ശത്രുനാശം, ഐശ്വര്യം, ആരോഗ്യം എന്നിവ പ്രദാനം ചെയ്യുന്നു.
ഒരു മാസം രണ്ടു ഷഷ്ഠിയുണ്ട്.ഇതിൽ പൗർണ്ണമിയ്ക്ക് മുൻപുള്ളതിനെ വെളുത്തഷഷ്ഠിയെന്നും അമാവാസിക്ക് മുൻപുള്ളതിനെ കറുത്തഷഷ്ഠിയെന്നും പറയുന്നു. വെളുത്തഷഷ്ഠിയാണ് സാധാരണ വ്രതമായി അനുഷ്ഠിക്കാറുള്ളത്.ഒരിക്കലൂണ്, ക്ഷേത്ര ദർശനം, പൂജ, സുബ്രഹ്മണ്യ കീർത്തനാലാപനം, അഭിഷേകം എന്നിവ അനുഷ്ഠിക്കണം.

ഹല ഷഷ്ഠി......

ഇതിനെ കപിലഷഷ്ഠിയെന്നും പറയുന്നു.കന്നിമാസത്തിൽ വരുന്ന വെളുത്ത ഷഷ്ഠിയാണ് ഹലഷഷ്ഠി. ഈ ഷഷ്ഠിയിൽ വ്രതമനുഷ്ഠിക്കുന്നതും, സുബ്രഹ്മണ്യക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാണ്.

സ്കന്ദഷഷ്ഠി.......

തുലാമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. ഷഷ്ഠിവ്രതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കന്ദഷഷ്ഠി.
വൃശ്ചിക മണ്ഡലകാലത്ത് വരുന്ന ഷഷ്ഠി വെളുത്ത ഷഷ്ഠി എന്നും, ധനുമാസത്തിലെ വെളുത്ത ഷഷ്ഠി  ചമ്പാഷഷ്ഠി എന്നും കുംഭമാസത്തിലെ ഷഷ്ഠി കുംഭമാസ ഷഷ്ഠി എന്നും പറയപ്പെടുന്നു.


സുബ്രഹ്മണ്യൻ ബ്രഹ്മദേവനെ കാരാഗൃഹത്തിൽ അടച്ചതിന്റെ ദോഷശാന്തിക്കായി ശിവഭഗവാന്റെ നിർദ്ദേശാനുസരണം സുബ്രഹ്മണ്യൻ സർപ്പ രൂപം പൂണ്ട് തപസ്സിനായി പുറപ്പെട്ടു. പുത്രവേർപാട് പാർവ്വതീദേവിയെ കഠിനദു:ഖത്തിലാക്കി. മകനെ തിരിച്ചു കിട്ടുവാനായി ശിവ നിർദ്ദേശത്തെത്തുടർന്ന് പാർവ്വതി അനുഷ്ഠിച്ച വ്രതമാണ് ഷഷ്ഠിവ്രതം. നിരാഹാരമായി പാർവ്വതി അനുഷ്ഠിച്ച വ്രതത്തിൽ മനമലിഞ്ഞ സുബ്രഹ്മണ്യൻ ആറ് ദിവസങ്ങൾക്കൊടുവിൽ ആദ്യം സർപ്പ രൂപത്തിലും പിന്നീട് സ്വന്തം രൂപത്തിലും പാർവ്വതിയ്ക്ക് ദർശനം നൽകി ദു:ഖമകറ്റിയെന്നതാണ് ഐതിഹ്യം.


ഓം സുബ്രഹ്മണ്യായ നമ:
ഷഡാനനം കുങ്കുമരക്തവർണ്ണം
മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനം സുരസൈന്യനാഥം
ഗുഹം ഭജേഹം ശരണം പ്രപദ്യേ

Wednesday, July 26, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 02



1 ദണ്ഡനും പടയും ‘ഭണ്ഡാരവും നാടും വീടും
വെണ്ണീറായി പ്പോക എന്ന് ശപിച്ചതാര് ?

2 ദണ്ഡരാജ്യത്തുണ്ടായിരുന്ന ജനങ്ങള്‍ മാറിത്താമസിച്ച സ്ഥലം ?.

3. കാടായി മാറിയ ദണ്ഡരാജ്യത്തിനുണ്ടായ പേര് ?

4. വാല്‍മീകിയുടെ ശിഷ്യന്‍ ?.

5. ബാലിയെന്ന പേരുണ്ടായതെങ്ങനെ?

6. സുഗ്രീവന്‍ എന്ന പേരുണ്ടായത് ?

7. സുഗ്രീവന്റെ സഹായിയായി ഹനുമാനെ കൊടുത്തതാര്?

8. ശ്രീരാമനില്‍ നിന്നും മരണം സിദ്ധിക്കാന്‍ വേണ്ടിയാണ് സീതയെ അപഹരിച്ചതെന്ന് ശ്രീരാമനോട് വിശദീകരിച്ചതാര്?

9. വൈകുണ്ഠത്തേക്ക് തിരിച്ചു പോകുവാന്‍ വേണ്ടി സീത, ശ്രീരാമനെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അതിന് എങ്ങനെയാണ് പദ്ധതിയിട്ടത്?

10. ലവണാസുരന്റെ മാതാപിതാക്കള്‍?




ഉത്തരങ്ങള്‍

1. ശുക്രന്‍.

2 ജനസ്ഥാനം.

3. ദണ്ഡകാരണ്യം.

4. ‘ ഭരദ്വാജന്‍.

5. ഇന്ദ്രന്റെ ഉല്‍കൃഷ്ണ ബീജം ബാലപ്രദേശത്തില്‍ പതിച്ച തിനാലാണ് ബാലി ഉണ്ടായത്.

6. സൂര്യ‘ഭഗവാന്റെ ബീജം ഗ്രീവാ( കഴുത്ത്)സ്ഥാനത്ത് പതിച്ചുണ്ടായതുകൊണ്ട് സുഗ്രീവന്‍ എന്നുപേരുണ്ടായി.

7. സൂര്യ ദേവന്‍

8. അഗസ്ത്യന്‍

9. സീതാ പരിത്യാഗം, പുത്രജനനം, സീതാദേവി സത്യം തെളി യിച്ച് അന്തര്‍ദ്ധാനം ചെയ്യുകയും പുറകെ ശ്രീരാമനും പോകുന്നു. ( ഇതെല്ലാം മുന്‍കൂട്ടി സീതയും, രാമനും പദ്ധ തിയിട്ടിരുന്നു.)

10. മധുവും, കുംഭിനസി ( രാവണന്റെ സഹോദരി – മാല്യ വാന്റെ പുത്രി, അനലയുടെ പുത്രി )




ശുഭചിന്ത

Image result for flowers images

ഉത്സാഹമില്ലാത്ത ഒരു വ്യക്തിക്ക് ഒന്നിലും വിജയിക്കാനാവില്ല...,

വിജയത്തിന്റെ ആഴവും വ്യാപ്തിയും നമ്മുടെ ഉത്സാഹത്തെ ആശ്രയിച്ചിരിക്കും എന്നതാണ് സത്യം....

ഏതു രംഗത്തായാലും പ്രവർത്തികളിൽ ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുന്നത് നേട്ടങ്ങൾക്ക്‌ നമ്മെ അർഹരാക്കും....

ചെയ്യുന്ന പ്രവർത്തികളിൽ സന്തോഷം കണ്ടെത്താൻ കഴിഞ്ഞാൽ അതു ഉത്സാഹത്തിലേക്കു വഴിതെളിക്കും...!!!!

ശ്രീകൃഷ്ണസ്തുതികൾ


Image result for sreekrishnan

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ

കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ
അരികിൽ വന്നെപ്പോഴും കാണാകേണം
കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം

കിങ്ങിണിയും വള മോതിരവും ചാർത്തി
ഭംഗിയോടെന്നെന്നും കാണാകേണം
കീർത്തിയേറീടും ഗുരുവായൂർ വാഴുന്നോ-
രാർത്തിഹരൻ തന്നെ കാണാകേണം

കുഞ്ഞിക്കൈ രണ്ടിലും വെണ്ണ കൊടുത്തമ്മ
രഞ്ജിപ്പിക്കുന്നതും കാണാകേണം
കൂത്താടീടും പശുക്കുട്ടികളുമായി-
ട്ടൊത്തു കളിപ്പതും കാണാകേണം

കെട്ടു കെട്ടീടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം
കേകികളേപ്പോലെ നൃത്തമാടീടുന്ന
കേശവപ്പൈതലെ കാണാകേണം

കൈകളിൽ ചന്ദ്രനെ മെല്ലെ വരുത്തിയ
കൈതവമൂർത്തിയെ കാണാകേണം
കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചല നേത്രനെ കാണാകേണം

കോലും കുഴലുമെടുത്തു വനത്തിൽ പോയ്
കാലി മേയ്ക്കുന്നതും കാണാകേണം
കൗതുകമേറുന്നോരുണ്ണി ശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം

കംസസഹോദരി തന്നിൽ പിറന്നൊരു
വാസുദേവൻ തന്നെ കാണാകേണം

കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ

വിദുരർ - പുരാണകഥാപാത്രങ്ങൾ




ഒരിക്കൽ കള്ളന്മാരെ തിരഞ്ഞുനടന്ന രാജഭടന്മാർ  മാണ്ഡവ്യമുനി തപസ്സ് ഇരുന്ന സ്ഥലത്ത് എത്തി. അവിടെ കണ്ട കള്ളന്മാരെ പിടിച്ച കൂട്ടത്തിൽ  മുനിയെ കൂടി പിടിച്ച് രാജസന്നിധിയിലെത്തിച്ചു. എല്ലാവരേയും ശൂലത്തിൽ  കയറ്റാൻ രാജകല്പനയുണ്ടായി. അനന്തരം മുനിയെ തിരിച്ചറിഞ്ഞ രാജാവ് മുനിയെ മോചിപ്പിക്കാൻ കല്പന നൽകി.  ശൂലത്തിൽ നിന്നും ഇറക്കിയ മുനിയോട് രാജാവ് ക്ഷമായാചനം നടത്തി. .

ദേഷ്യത്തോടെ മുനി യമധർമ്മന്റെ അടുത്തുചെന്ന് താൻ  ശൂലാരോഹണ ദുഃഖം അനുഭവിപ്പാനെന്തുകാരണം എന്ന് ചോദിച്ചു.  ബാല്യത്തിൽ കുശാഗ്രത്തിൽ  ശലഭത്തെ കോർത്ത് കളിച്ചതിനുള്ള ശിക്ഷയാണ് ഇത് എന്ന്യമൻ  അറിയിച്ചു.  ബാല്യത്തിൽ അറിവില്ലാതെ ചെയ്ത അപരാധത്തിന് ഈ ക0ിനശിക്ഷ  ചെയ്യിച്ചതിനാൽ  നൂറു വർഷം ശൂദ്രനായി  ഭൂലോകത്ത് വസിക്കാൻ   യമധർമ്മരാജാവിനെ മുനി ശപിച്ചു. ഇങ്ങനെ ശാപം നിമിത്തം ജന്മം എടുത്ത യമധർമ്മരാജനാണ് വിദുരർ. 


( ഈ കാലത്ത് യമലോകത്തെ മുഴുവൻ കാര്യങ്ങളും  യമധർമ്മന്റെ പിതാവായ സൂര്യഭഗവാൻ നിർവ്വഹിച്ചത്രേ ) യമധർമ്മരാജന്റെ സ്വഭാവവൈശിഷ്ട്യം വിദുരരിൽ തെളിഞ്ഞുകാണാം.


ഹരി ഓം

ശ്രീരാമസ്തുതികൾ

Image result for lord rama images

രാമ രാമ രാമ രാമ രാമ രാമ രാമാാ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാഘവാ മനോഹര മുകുന്ദരാമ പാഹിമാം
രാവണാന്തക മുകുന്ദ രാമ രാമ പാഹിമാം


ഭക്തി മുക്തി ദായക പുരന്ധരാദി സേവിത
ഭാഗ്യവാരിധെ! ജയ മുകുന്ദ രാമ പാഹിമാം

ദീനതകൾ നീകി നീ അനുഗ്രഹിക്ക സാദരം
മാനവാഷികാമനെ മുകുന്ദ രാമ പാഹിമാം


നിൻ ചരിതമ്മോധുവാൻ നിനവിലോർമ തോന്നണം
പഞ്ചസായകോപമ മുകുന്ദ രാമ പാഹിമാം


ശങ്കര സദാശിവ നമസ്സിവായ മംഗള
ചന്ദ്രശേകര ഭഗവൽ ഭക്തി കൊണ്ടു ജ്ഞാനിത


രാമമന്ത്ര മോതിടുന്നി താമയങ്ങൾ നീങ്ങുവാൻ
രാമരാഘവ മുകുന്ദ രാമ രാമ പാഹിമാം


ഭക്ത വത്സല മുകുന്ദ പദ്മനാഭ പാഹിമാം
പന്നഗാരി വാഹന മുകുന്ദ രാമ പാഹിമാം


കാൽതളിരടിയിണ കനിഞ്ഞുകൂപ്പുമെന്നുടെ
കാലധോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം


പാരിദെ ദരിദ്ര ദുഃഖ മേകിടാതെനിക്കുനീ
ഭൂരിമോദ   മേകണം മുകുന്ദ രാമ പാഹിമാം


ശ്രീകരം ഭവിക്കണം എനിക്കു സ്രീപദെ വിഭോ
സ്രീനിധെ ദയാനിധേ മുകുന്ദ രാമ പാഹിമാം


വിഗ്നമോക്കെയും അകറ്റി വിശ്വതീതി പൂർത്തിയായി
വന്നിടാനനുഗ്രഹിക്ക രാമ രാമ പാഹിമാം


വിത്തവാനുമാകണം വിശേഷബുദ്ധിതോനണം
വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം


രോഗപീടവന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ
ദേഹരക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം

Tuesday, July 25, 2017

ശ്രീകൃഷ്ണസ്തുതികൾ

Image result for lord krishna photos

കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ.

ആനന്ദലോല കൃഷ്ണാ
എന്റെ ശ്രീനന്ദ ബാലകൃഷ്ണാ

കാത്തരുളീടു കൃഷ്ണാ
കണി കണ്ടൊരെന്‍ ശ്യാമകൃഷ്ണാ

നീലാംബുജാക്ഷ കൃഷ്ണാ
എന്നും നീ തന്നെ രക്ഷ കൃഷ്ണാ

സന്ധ്യാസമീരനാം സൗഭാഗ്യദായകാ
വസുദേവ ദേവ കൃഷ്ണാ

എന്റെ വനമാലിയായ കൃഷ്ണാ.
സന്താപമാറ്റു കൃഷ്ണാ

സ്നേഹ സന്മാര്‍ഗ്ഗമേകു കൃഷ്ണാ
സായൂജ്യ രാമകൃഷ്ണാ

എന്റെ ശ്രീവത്സധാരി കൃഷ്ണാ
കണ്‍കണ്ട ഗോപകൃഷ്ണാ

എന്റെ കണ്ണീര്‍ തുടച്ച കൃഷ്ണാ
കായാമ്പുവര്‍ണ്ണനാം രാജീവലോചനാ

കല്യാണചാരു കൃഷ്ണാ
ശാന്ത കൈവല്യ ഭാവ കൃഷ്ണാ.

യദുവംശ പാഹി കൃഷ്ണാ
ഭക്ത പരിപാല നാഥ കൃഷ്ണാ

നാരായണീയ കൃഷ്ണാ
നന്മയേകേണം എന്റെ കൃഷ്ണാ

മുരളീ മുകുന്ദ കൃഷ്ണാ
മൂന്നു ലോകങ്ങള്‍ക്കുടയ കൃഷ്ണാ

ഗോവിന്ദഗോപനാം വേദാന്തവല്ലഭാ
ഗുരുവായൂര്‍ കുഞ്ഞുകൃഷ്ണാ

എന്റെ ഗുരുവായ ഗാനകൃഷ്ണാ.
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ.

രാമായണം: 10 ചോദ്യം, ഉത്തരവും - 01



1 സീതാദേവിയെക്കുറിച്ചുളള അപവാദം ശ്രീരാമനോട് പറഞ്ഞ ദൂതന്‍?

2. ശ്രീരാമന്‍ സ്വര്‍ഗം പ്രാപിച്ച സരയൂ തീര്‍ത്ഥം?

 3 ദേവേന്ദ്രന് നാരായണ കവചം വിശ്വരൂപന്‍ ഉപദേശിച്ചു. ശ്രീരാമന് ആദിത്യ ഹൃദയമന്ത്രം ഉപദേശിച്ചതാരാണ്?

4 കൃഷ്ണാര്‍ജ്ജുന സംവാദരൂപമായിട്ടാണല്ലോ ‘ഭഗവത്ഗീത ഉപദേശിക്കപ്പെട്ടിട്ടുളളത്? അതുപോലെ രാമ ഗീതയും സംവാദരൂപത്തിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുളളത്? ആരുതമ്മിലുളള സംവാദ രൂപമായിട്ടാണ്.?


5 ഭഗവത് ഗീതയില്‍ 700 ശ്ലോകങ്ങള്‍ (701 കാണുന്നുണ്ട്) രാമഗീതയില്‍ എത്ര ശ്ലോകങ്ങള്‍?

6 മഹാഭാരതം ‘ഭീഷ്മ പര്‍വ്വത്തില്‍ 25 മുതല്‍ 42 വരെയുളള പതിനെട്ട് അദ്ധ്യായങ്ങളായി ‘ഭഗവത് ഗീത നിബന്ധിച്ചിരിക്കുന്നു. അദ്ധ്യാത്മ രാമായണത്തില്‍ രാമഗീത എവിടെയാണ് നിബന്ധിച്ചിരിക്കുന്നത്?

7 വിഷ്ണുപാദത്തില്‍നിന്നും ഗംഗ ഉല്‍ഭവിച്ചു. ഹരിയുടെ നേത്രത്തില്‍ നിന്നും ഉല്‍ഭവിച്ച നദിയേത്?

8 ദ്വാപരയുഗത്തില്‍ ഏതാനും കാരണത്താല്‍ എന്നോടു കൂടി യുദ്ധം വേണ്ടിവരുമെന്ന് ശ്രീരാമന്‍ ആരോടാണ് പറഞ്ഞത്?

 9 മഹാപ്രസ്ഥാന കാലത്ത് തന്റെ പിന്നാലെ വന്ന എല്ലാവര്‍ക്കും വൈകുണ്ഡ തുല്യമായ സ്ഥാനം കൊടുക്കണമെന്ന് ശ്രീരാമന്‍ ആരോടാണ് പറഞ്ഞത്?


10മഹാപ്രയാണ കാലത്ത് ശ്രീരാമനെ അനുഗമിച്ചവര്‍ക്ക് ബ്രഹ്മാവ് ഏതു ലോകമാണ് കൊടുത്തത്?




ഉത്തരങ്ങള്‍

1. ഭദ്രന്‍

2. ഗോപ്രതാരം

3. അഗസ്ത്യമഹര്‍ഷി.

4. ശ്രീരാമ ലക്ഷ്മണ സംവാദരൂപമായിട്ട്.

5. 62 ശ്ലോകങ്ങള്‍

6. ഉത്തര കാണ്ഡത്തില്‍ 5-ാം സര്‍ഗത്തില്‍

7. സൂര്യ പുത്രിയായ സരയൂ നദി. സൂര്യന്‍
ഹരിയുടെ വലംകണ്ണാണ്.

8. ജാംബവാനോട്.

9. ബ്രഹ്മാവിനോട്.

10. സാന്തനീകം എന്നു പേരുളള ലോകം. ‘ഭഗവാന്റെ തിരോധാനത്തിനു ശേഷം വാനരന്മാര്‍, രാക്ഷസന്മാര്‍ മുതലായവര്‍ ഓരോരുത്തരും ഏതു ദേവാംശങ്ങളില്‍നിന്ന് അവതരിച്ചുവോ, അവര്‍ ആ ദേവന്മാരില്‍ ലയിച്ചു.




ശുഭചിന്ത


ഇതും കൊണ്ട് നിനക്കെന്താ ലാഭം ??.

ഇതു  കൊണ്ട്‌ വയറ്റിലെക്  വല്ലതും പോകുമോ ????

 എന്ന ചോദ്യങ്ങളുടെ എണ്ണം കൂടി വരുന്നത്കൊണ്ട് ഒന്ന് പറഞ്ഞോട്ടെ

 .....മനുഷ്യനെ സംബന്ധിച്ചു വയറ്റിലേക് പോകുന്നത്പോലെ തന്നെ പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങളുമുണ്ട്  ആഹാരത്തെ പറ്റി മാത്രം ചിന്തിക്കുന്നത് മൃഗങ്ങളാണ് .മനുഷ്യന് ആഹാരം പോലെ തന്നെ പ്രധാനമാണ് ധർമ്മബോധം .. ആഹാരം, നിദ്ര, ജീവഭയം, ഇണചേരൽ ഇവയെല്ലാം മനുഷ്യനും മറ്റുള്ള ജീവികൾക്കും ഒരു പോലെയുള്ളതാണ്.

ധർമ്മം എന്ന ഘടകമാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്താനാകുന്നത് . ധാർമ്മിക ചിന്തയില്ല എങ്കിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല . അത് കൊണ്ട് സ്വാർത്ഥ ചിന്തകള് മാറ്റി വെക്കുക ഫലം പ്രതീക്ഷിക്കാതെ കർമ്മനിരതരാവുക .....


ധര്മ ഏവ ഹതോ ഹന്തി
ധർമ്മോ രക്ഷതി രക്ഷിതാഃ

ശ്രീരാമരാമ രാമേതി

നിത്യവും വിഷ്ണു സഹസ്രനാമം ജപിച്ച് ശ്രീകൃഷ്ണ ഭഗവാനെ സേവിക്കാന്‍ ഭീഷ്മ പിതാമഹന്‍ പഞ്ചപാണ്ഡവന്മാരെ ഉപദേശിച്ചു.

എന്നാല്‍ തിരക്കിട്ട ഇന്നത്തെ ജീവിതത്തില്‍ വിഷ്ണു സഹസ്രനാമം മുഴുവന്‍ ജപിക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന് പാണ്ഡവര്‍ക്കു സംശയം.

പാണ്ഡവരുടെ സംശയം അവര്‍ക്കു വേണ്ടി മാത്രമുള്ളതല്ല. കലിയുഗത്തിലെ മനുഷ്യ സമൂഹത്തിനു മുഴുവന്‍ വേണ്ടിയുള്ളതാണ് ആ സംശയം.

അതിന് ഭീഷ്മ പിതാമഹന്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ പണ്ട് ശ്രീപരമേശ്വരനു മുന്നില്‍ ശ്രീപാര്‍വതീ ദേവി ഈ സംശയമുന്നയിച്ചിരുന്നു. 
അതിന് ശ്രീപരമേശ്വരന്‍ നല്‍കിയ മറുപടി.

‘ ശ്രീരാമരാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം രാമനാമവരാനനേ’ 
എന്നായിരുന്നു. ശ്രീരാമരാമ രാമ എന്നു മാത്രം ജപിച്ചാലും സഹസ്രനാമം ജപിച്ച ഫലം കിട്ടും.

പറഞ്ഞത് പ്രപഞ്ച നന്മക്കായി കാളകൂടം വിഷം അനായസമെടുത്തു കുടിച്ച ലോക ഗുരുവായ ശ്രീപരമേശ്വരന്‍. ശ്രോതാവ് ലോക മാതാവായ ശ്രീപാര്‍വതി പറഞ്ഞതും സമൂഹ നന്മക്കു വേണ്ടി. കേട്ടതും ലോക നന്മക്കായി. അതാണ് രാമനാമ മാഹാത്മ്യമെന്ന് ഭീഷ്മാചര്യന്‍ പാണ്ഡവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു.





ഓം നമോ ഭഗവതേ വാസുദേവായ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവര്ക്കും ലഭിക്കട്ടെ

ശ്രീരംഗനാഥ ക്ഷേത്രം

Image result for ശ്രീരംഗനാഥ ക്ഷേത്രം

തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നഗരക്ഷേത്രം.ഏഴുമതിലുകൾ ചേർന്ന ഈ വിഷ്ണുക്ഷേത്രം പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നമതാണ്.


ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് രാജഗോപുരം പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതും ആണ്.നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം വൈഷ്ണവആരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.

അനന്തശയന രൂപത്തിലുള്ള വിഷ്ണുപ്രതിഷ്ഠയാണിവിടെയുള്ളത്.1310-11 കാലത്ത് മാലിക് കാഫിർ പറ്റയോട്ടത്തിൽ വിഗ്രഹം ദൽഹിയിലേക്ക് കടത്തി.


ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ കൂറ്റൻ മഹാക്ഷേത്രമാണ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം.

തിരുച്ചിറപ്പള്ളിക്ക് അടുത്ത് ശ്രീരംഗം ദ്വീപിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മഹാവിഷ്ണുക്ഷേത്രമാണ് ഇത്.

കൂറ്റൻ ഇരുപത്തിയൊന്നു ഗോപുരങ്ങൾ കാവൽ നിൽക്കുന്ന ഈ മഹാക്ഷേത്ര സമുച്ചയം നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്നു.

ഭാരതവർഷത്തിലെ 108 വൈഷ്ണാവലങ്ങളിലെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രം കൂടിയാണിത്. അനന്തശയന രൂപത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 
ഗണപതിയാണ് പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം.

Monday, July 24, 2017

നവകൈലാസങ്ങൾ (Navakailasangal)



പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം.



കൈലാസത്തിൽ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് പരമശിവൻ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശിവനെ ഭജിച്ചു. അഗസ്ത്യമുനി അതിനുള്ള മാർഗം നിർദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി. അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപർണി നദിയിലേക്കിട്ടു. ആ പൂക്കൾ ചെന്നുചേരുന്നിടത്ത് ശിവപാർവതീപ്രതിഷ്ഠ നടത്താൻ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം കൈലാസനാഥനെന്നും പാർവതി ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശിവപാർവതീപരിണയദർശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരൻ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.


പാപനാശം, ചേരൻ മഹാദേവി, കോടകനല്ലൂർ, കുന്നത്തൂർ, മുറപ്പനാട്, തെൻതിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേർന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങൾ. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. പാപവിനാശർ എന്ന കൈലാസനാഥനും ഉലകാംബികയും വാഴുന്ന പാപനാശത്തിൽ സൂര്യനാണ് ഗ്രഹം.

പാപവിമോചകയായ താമരഭരണിയിൽ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്. ചന്ദ്രനാണ് ചേരൻ മഹാദേവിലെ ഗ്രഹം. അമ്മൈനാഥരും ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ. കോടകനല്ലൂരിൽ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദർശനഫലം. കൈലാസനാഥരും ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങൾ മാറാനും വിശ്വാസികൾ ഇവിടെയെത്തുന്നു. അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. പരമേശ്വരരും ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂർ എന്ന ശങ്കാണിയിൽ ഗ്രഹം രാഹുവാണ്. മുറപ്പനാട് ക്ഷേത്രത്തിൽ കൈലാസനാഥനും ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാർഥിക്കാനുമായാണ് ഭക്തർ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.


തെൻതിരുപ്പേരൈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ശിവജ്ഞാനമാണ് സവിശേ ഫലം. കൈലാസനാഥനും അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധൻ ഗ്രഹവും. വാത-പിത്ത രോഗങ്ങൾ മാറും. തിരുവൈകുണ്ഡം ക്ഷേത്രത്തിൽ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തർ കൂടുതലും ഇവിടെയെത്തുന്നത്. എട്ടാമിടമാണ് രാജപതി. കൈലാസനാഥരും സൗന്ദര്യനായകി പൊന്നമ്മാൾ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്നങ്ങൾ നീങ്ങും, വിഷദോഷങ്ങൾ മാറും, മരണഭയം മാറും. ചേർന്തമംഗലം ഇവിടെയാണ് രോമേശ മഹർഷിക്ക് മോക്ഷം ലഭിച്ചത്.


ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്്. ജാതകവശാൽ ഒരാളുടെ ജീവിതത്തിൽ ഇരുപതുവർഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദർശനംചെയ്താൽ പേരും പ്രശസ്തിയും കീർത്തിയും വർധിക്കും. കല്യാണം നടക്കാത്തവർക്ക് കല്യാണം നടക്കും. കൈലാസനാഥരും സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം. നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങൾ ഇവിടെ വലംവെക്കുമ്പോൾ നിങ്ങൾ ഈ ദേവൻമാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങൾ സ്വയം ഭ്രമണംചെയ്യുകയാണ്. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ നിങ്ങളിലുമുണ്ട്. സൂര്യൻ ആത്മാവ്, ചന്ദ്രൻ മനസ്സ്, ചൊവ്വ നിർവികാരത്വം, ബുധൻ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രൻ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കൾ നൻമതിൻമ ഭാവങ്ങൾ എന്നിങ്ങനെയാണ്. സൂര്യചന്ദ്രൻമാരും ബുധകുജൻമാരും ഗുരുശുക്രൻമാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാർവതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീർഥയാത്ര തീർഥയാത്രയിലൂടെ ആത്മായതയിലേക്കുയർത്തുന്നു.



പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതൽ നാലുക്ഷേത്രങ്ങളും ദർശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതൽ ഒമ്പതുക്ഷേത്രങ്ങളിൽ ദർശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദർശനം നടത്താം. തിരുനെൽവേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലം.

സുന്ദരായനം - രാമായണം

 

hanumanരാമായണത്തിലെ ഏറ്റവും സുന്ദരമായ കാണ്ഡം, അതിന്റെ പേരുപോലെ സുന്ദരകാണ്ഡമാണെന്നതില്‍ തര്‍ക്കമില്ല.

”യഥാസര്‍വ്വേഷു രത്‌നേഷു കൗസ്തുഭഃ-
ശ്ലാഘ്യതേവര:
തഥാരാമായണേ ശ്രീമന്‍ സുന്ദരഃകാണ്ഡ
ഉത്തമഃ”

എന്നാണ് മഹത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.

നൂറുയോജന വിസ്താരമുള്ള സമുദ്രം തരണംചെയ്ത്, ലങ്കയിലെത്തി, ലങ്കാലക്ഷ്മിക്ക് ശാപമോക്ഷം നല്‍കി. സീതയെ അന്വേഷിച്ചു കണ്ടെത്തി. രാവണസേനയെ തച്ചുടച്ച്, അക്ഷകുമാരനെ വധിച്ച്, ബ്രഹ്മാസ്ത്രത്താല്‍ ബന്ധിതനായി, വാലിന്മേല്‍ കൊളുത്തിയ തീയില്‍ ലങ്കാപുരി ചുട്ടെരിച്ച്, ഒരു പോറല്‍പോലും പറ്റാതെ, കിഷ്‌കിന്ധയിലെത്തി സീതയെക്കണ്ട വിവരം ശ്രീരാമചന്ദ്രനെ ധരിപ്പിക്കുന്ന ഹനുമാന്റെ ചരിതം വായിച്ചാല്‍ മതിവരില്ല.

കരുത്തിന്റെ പര്യായമായ വായുദേവന്റെ പുത്രന്‍, പിതാവിന്റെ കഴിവുകള്‍ പൂര്‍ണമായും ലഭിപ്പവന്‍, ഊര്‍ജ്ജസ്വരൂപനായ സൂര്യദേവന്റെയും ശ്രീമഹാദേവന്റെയും സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെയും അനുഗ്രഹം നേടിയ വീരഹനുമാന്‍. വാനരകുലത്തില്‍പ്പിറന്ന മറ്റാര്‍ക്കും, കഴിയാത്ത മഹാകാര്യം, നിഷ്പ്രയാസം ചെയ്ത മഹാത്മാവ്.

സൂര്യകോടി സമപ്രഭനായ്, വായുവേഗത്തില്‍ ആകാശമാര്‍ഗത്തിലൂടെ, സമുദ്രത്തിന് മീതേ കുതിക്കുന്ന ശ്രീഹനുമാന്റെ യാത്ര എത്ര മനോഹരമായിട്ടാണ് വര്‍ണിച്ചിരിക്കുന്നത്.
നാഗമാതാവായ സുരസയുടെ വായില്‍നിന്ന്, കൗശലപൂര്‍വം രക്ഷപ്പെട്ട് കുതിക്കുന്ന ഹനുമാനെ സ്വീകരിച്ച് സല്‍ക്കരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന മൈനാക പര്‍വതത്തോട്, രാമകാര്യം നടത്താനായി പോകുന്ന തനിക്ക് ആ കാര്യം നടക്കുന്നവരെ, ഭക്ഷണവും വിശ്രമവുമില്ല എന്ന് സ്‌നേഹപൂര്‍വം പര്‍വതശ്രേഷ്ടനോട് യാത്ര പറയുന്ന ഹനുമാന്‍.

നിഴല്‍ പിടിച്ചുവലിച്ച് യാത്ര തടയാനൊരുമ്പെടുന്ന സിംഹിക എന്ന രാക്ഷസിയുടെ കഥകഴിച്ച് യാത്ര തുടരുന്ന വായുപുത്രന്റെ രൂപം ഒരിക്കലും മനസ്സില്‍നിന്ന് മായില്ല.
വാനരസഹജമായ ചാപല്യത്തോടെ രാവണനഗരിയിലെ ഉദ്യാനങ്ങള്‍ തച്ചുടയ്ക്കുന്ന, വന്‍മരങ്ങള്‍ കടപുഴക്കിയെറിയുന്ന കരുത്തനായ ഹനുമാന്‍ ആരെയും ആകര്‍ഷിക്കുന്ന വിധം രാമായണശീലുകളിലൂടെ നമുക്ക് മുന്നിലെത്തുന്നു.

ലങ്കാനഗരത്തിന്റെ സുന്ദരമായ ഒരു ചിത്രീകരണം ഇവിടെക്കാണാം. ലോകത്തുള്ള, സകലവിധ സൗന്ദര്യങ്ങളും ഒത്തുചേര്‍ന്ന പട്ടണത്തിന്റെ മുക്കിലും മൂലയിലും കവി നമ്മെക്കൊണ്ടുപോകുന്നു.
രാമായണം പൂര്‍ണമായും പാരായണം ചെയ്ത ഫലം, സുന്ദരകാണ്ഡം വായിക്കുന്നതിലൂടെ ലഭിക്കുമെന്ന് ഒരു വിശ്വാസമുണ്ട്. ദൂതകാണ്ഡമായി അറിയപ്പെടുന്ന ഈ കാണ്ഡത്തിന്റെ തുടക്കംമുതല്‍ അതിസുന്ദരമായ പദപ്രയോഗങ്ങള്‍ നമുക്ക് കാണാം.

കഥയമമ കഥയമമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ
എന്നുള്ളതടക്കം എത്രയെത്ര മനോഹരമായ വരികള്‍,
സംസാരമാകുന്ന സാഗരം തരണംചെയ്ത് ലക്ഷ്യപ്രാപ്തിയിലെത്തുന്നതിന് സമുദ്രലംഘനം തൊട്ടാരംഭിക്കുന്ന ഭാഗങ്ങള്‍ വായിച്ചാല്‍ മതി.

ഏതുവിധത്തില്‍ നോക്കിയാലും ഏറ്റവും സുന്ദരമായ ഈ കാണ്ഡം വായിച്ച് സായുജ്യമടയാന്‍ ശ്രീരാമചന്ദ്രപ്രഭു സംഗതി വരുത്തട്ടെ.

ആത്മീയധാരയുടെ പുണ്യം



ഭാരതഭൂവിന്റെ തലമുറകളെ തഴുകുന്ന ആത്മീയധാരയുടെ നിലയ്ക്കാത്ത പുണ്യമാണ് അധ്യാത്മ രാമായണം.


‘‘നിത്യവുമദ്ധ്യാത്മ രാമായണമേകാഗ്രമായ്
ശക്തിപോൽ ഭക്ത്യാ ചൊൽവോൻ ’’

ജീവന്മുക്തനായ് തീരും എന്നാണ് പണ്ഡിത പക്ഷം.



‘‘അദ്ധ്യാത്മക പ്രദീപകമത്യന്ത്യം രഹസ്യമി
തദ്ധ്യാത്മരാമായണം മൃത്യുശാസന പ്രോക്തം
അ്യയനം ചെയ്തീടും മർത്യജന്മികൾക്കെല്ലാം
മുക്തി സാധിക്കുമസന്ദിഗ്ധമിജ്ജന്മംകൊണ്ടേ

എന്ന് എഴുത്തച്ഛന്റെ വാക്കുകൾ.



ശ്രീരാമ ചരിതത്തിലൂടെ ആത്മതത്വം വിവരിക്കുന്നതാണ് അധ്യാത്മ രാമായണം. വാമൊഴിയായി തലമുറകൾ കടന്നെത്തിയ രാമകഥയ്ക്ക് വനചരമുനിയായ വാല്മീകി കലാരൂപം ചമച്ചതോടെയാണ് ആദികാവ്യത്തിന്റെ പിറവി. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണതകളത്രയും പിരിമുറുക്കം വിടാതെ ഉൾക്കൊണ്ട ആ കാവ്യം അനന്തര തലമുറകൾ ആവർത്തിച്ചു വായിച്ചുപോരുന്നത് അൽപം പോലും മടുപ്പില്ലാതെയാണ്.


‘ഗാർഹസ്ഥ്യജീവിതത്തിന്റെ വികാരഭരിതവും യഥാതഥവുമായ ചിത്രത്തിന്റെ ഇന്ത്യൻ പതിപ്പാണ് രാമായണം എന്നാണ് ഭാരതത്തിന്റെ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടത്.


ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിലേതെന്നു കാലനിർണയം ചെയ്തിട്ടുള്ള ആദികാവ്യത്തിന്റെ സ്വാധീനം ഇന്ത്യയിൽ മാത്രമായി ഒതുങ്ങിയില്ല. ഒട്ടേറെ കിഴക്കൻ രാജ്യങ്ങളിലെ കലാരൂപങ്ങൾക്ക് രാമകഥ പോഷകമായി. പാശ്ചാത്യ—പൗരസ്ത്യഭേദമില്ലാതെ ലോകമെങ്ങും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു ഇപ്പോൾ ഇത്.


കാളിദാസൻ മുതൽ കണ്ണശ്ശന്മാർ വരെ ഭാരതീയ ഭാഷകളിലെ എത്രയോ ആയിരം കവികളാണ് രാമകഥയാൽ പ്രചോദിതരായത്!. മലയാള ഭാഷയിൽ തുഞ്ചത്തു രാമാനുജനെഴുത്തച്ഛന്റെ കിളിപ്പാട്ടു രൂപത്തിലുള്ള അധ്യാത്മ രാമായണത്തിന് അത്ഭുതകരമായ പ്രചാരമാണു ലഭിച്ചത്. അച്ചടി പ്രചാരത്തിലാകുന്നതിനും മുൻപു തന്നെ താളിയോലകളിലും മറ്റും രാമായണ ഗ്രന്ഥത്തിന്റെ പകർപ്പ് സൂക്ഷിച്ചിരുന്ന ഹൈന്ദവ ഭവനങ്ങൾ ഏറെയായിരുന്നു. എഴുത്തച്ഛന്റെ രാമായണത്തിന്റെ ആയിരക്കണക്കിനു പകർപ്പുകൾ ഇപ്പോഴും വർഷംതോറും വിറ്റഴിക്കപ്പെടുന്നു.



കേവല വിവർത്തനമല്ല എഴുത്തച്ഛൻ നിർവഹിച്ചിരിക്കുന്നത്. സന്ദർഭാനുസരണം മൂലത്തിൽ നിന്നും വ്യതിചലിച്ച് വിപുലനത്തിനും ഭക്ത്യാദി രസമിശ്രണത്തിനും അദ്ദേഹം സ്വാതന്ത്യ്രമെടുക്കുന്നു. ചില ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഏതാണ്ടൊരു സ്വതന്ത്യ്രകൃതിയുടെ സ്വഭാവത്തിലുള്ളതാണ് അധ്യാത്മരാമായണം കിളിപ്പാട്ട്. മലയാളക്കരയിലെങ്ങും രാമായണപാരായണപുണ്യം നിറയുന്ന കർക്കടകരാവുകൾക്കു തുടക്കമാകുമ്പോൾ, ഭാഷാപിതാവായ ആ മഹാന്—തുഞ്ചത്ത് ആചാര്യന്—ശതകോടി പ്രണാമം.

ഒപ്പം, ആദികവിയായ ആ മുനിശ്രേഷ്ഠനും.


‘‘കുജന്തം രാമരാമേതി
മധുരം മധുരാഷരം
ആരുഹ്യകവിതാശാഖാം
വന്ദേ വാല്മീകി കോകിലം’’


എം.കെ.വിനോദ്കുമാർ

ആദിപരാശക്തിയുടെ അനുഗ്രഹങ്ങള്‍


Image result for സരസ്വതി


വന്ദേ സരസ്വതീം ദേവീം
കുചാഞ്ചിത വിപഞ്ചചികാം
കുടിലകുന്തളാലംകൃതാം
കുശേശയ നിവേശിനീം
കുടിലചിത്തവിദേ്വഷിണീം
മദാലസഗതിപ്രിയാം
മനസിജാരി രാജ്യശ്രിയാം
മതംഗകുലകന്യകാം
മധുരഭാഷിണീമാശ്രയേ.


മാറില്‍ ശോഭിക്കുന്ന വിപഞ്ചികയും കുനു കുന്തളങ്ങളും ഉള്ളവളും താമരത്താരില്‍ വസിക്കുന്നവളും ദുര്‍ജനവിദ്വേഷിണിയും കാമാരിയായ ശിവന് ഐശ്വര്യമായുള്ളവളും മതംഗകുലകന്യകയും (മതംഗം=ആന. പിടിയാനയായി അവതരിച്ച പാര്‍വതി) മധുരഭാഷിണിയും ആയ സരസ്വതീദേവിയെ ആശ്രയിക്കുന്നു.


സദ്‌വാണിയും വിദ്യാവരവും ലഭിക്കുന്നതിന്  ഉപാസിക്കുന്ന ഭക്തജനങ്ങള്‍ക്ക് ആലപിക്കുവാനായി വിരചിതമായിട്ടുള്ള സ്‌തോത്രങ്ങള്‍ ഇങ്ങനെ അനവധിയുണ്ട്.

ഭാരതീയാന്തരീക്ഷം അമലയും വിശ്വവന്ദ്യയും വര്‍ണാത്മകിയും വരപുസ്തകധാരിണിയും ചതുര്‍വേദസ്വരൂപിണിയും ആയ നാദബ്രഹ്മാധിദേവതയെ പ്രകീര്‍ത്തിക്കുന്ന സരസ്വത്യഷ്ടകത്തിന്റെയും വാഗീശ്വരീസ്തവങ്ങളുടെയും സരസ്വതീസ്‌തോത്രങ്ങളുടെയും പാരായണംകൊണ്ട് പരിപൂതമാകുന്ന പുണ്യകാലമാണ് നവരാത്രിയുടേത്. ദേവിയുടെ രുചിരങ്ങളായ രൂപങ്ങളെ, അമേയങ്ങളായ ശക്തിവൈഭവങ്ങളെ തദവസരത്തില്‍ തങ്ങളുടെ മനോമുകരത്തില്‍ പ്രതിബിംബിക്കുന്നതുപോലെ വര്‍ണചിത്രങ്ങളില്‍ ആലേഖനംചെത്തിരിക്കുന്നുവെന്നല്ലാതെ ആ ബ്രഹ്മാണ്ഡനായികയുടെ യഥാര്‍ഥസ്വരൂപം ആര്‍ക്കാണ് കാണാനാവുക! ഭക്തനെ പരീക്ഷിച്ചു പരവശനാക്കുന്ന ആ മായാവിദ്യയെ മഹാകവി കുമാരനാശാന്‍ ‘കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം’ എന്ന ഭക്തിഗീതത്തില്‍ വരച്ചുകാട്ടുന്നുണ്ടല്ലോ…


‘ആര്‍ക്കും നിര്‍ വടിവറിവില്ല, യര്‍ഘ്യമാല്യം
കോര്‍ക്കും നിന്‍ പ്രതിമകള്‍ നോക്കിയര്‍ച്ചകന്മാര്‍
ഓര്‍ക്കും നിന്‍ മഹിളമകളാരവര്‍ക്കു രോമം-
ചീര്‍ക്കുന്നുണ്ടതുമതിയംബ, വിശ്വസിപ്പാന്‍.’


അമൂര്‍ത്തമെന്നിരുന്നാലും സുകൃതികളുടെ മനക്കണ്ണില്‍ ചിലപ്പോള്‍ ദേവി മൂര്‍ത്തബിംബമായും പ്രത്യക്ഷപ്പെടാറുണ്ടെന്നും ഇക്കവി വ്യക്തമാക്കുന്നു.


‘ഓമല്‍പ്പൂവിശദനിലാവിലും തമാല-
ശ്രീമങ്ങും കൊടിയൊരു കൂരിരുട്ടിലും നീ
തൂമന്ദസ്മിതരുചിയൊന്നുപോലെ തൂവും
സാമര്‍ഥ്യം സുകൃതികള്‍ കാണ്‍മൂ തമ്പുരാട്ടി.’


എന്നും,

‘മാനഞ്ചും മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥന്‍ മുനിയുടെ ഹസ്തമുദ്രമേലും
നൂനം ചെറ്റൊരു ദിദെയന്നദേവി, ഭക്തന്‍
പാനം ചെയ്‌വിതു ഭവദീയ വാക്പ്രവാഹം.’


എന്നും ആ അലൗകികദിവ്യത്വത്തിന് ഭൗതികബിംബങ്ങള്‍ നല്‍കി ലൗകികനായ ഭക്തനു പ്രത്യക്ഷീഭവിപ്പിക്കുന്നുമുണ്ട്.
വാണിമാതാവിന്റെ അനുഗ്രഹമാണ് സദ്ഭാഷണത്തിന് അടിസ്ഥാനം. സദ്ഭാഷണം വിമലമായ ചിത്തത്തില്‍നിന്നേ ഉദ്ഗളിക്കൂ. ചിത്തവും വചനവും നിര്‍മ്മലമായാല്‍ കര്‍മ്മങ്ങളും വിശുദ്ധമായി ഭവിക്കും. അപ്പോള്‍ ‘മനസാ വാചാ കര്‍മ്മണാ’ സദ്ഭാവങ്ങളെ വിളയിച്ചെടുക്കാന്‍ ഓരോ വ്യക്തിയെയും പ്രാപ്തമാക്കുകയെന്ന മൂല്യസങ്കല്‍പമാണ് 
വാഗീശ്വരീപൂജയുടെ പൊരുളെന്ന് വരുന്നു. ആസുരശക്തിയെ നിഗ്രഹിച്ച് സദ്‌വൃത്തിക്കായി പാരിനെ സജ്ജീകരിച്ച മഹിഷാസുരമര്‍ദിനിയുടെ വിജയദിനമായി വിജയദശമി കൊണ്ടാടപ്പെടുന്നതിലും ഈ തത്വമാണുള്ളത്. 


ആദിപരാശക്തിയുടെ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ പ്രഥിതാവതാരങ്ങളില്‍, സരസ്വതി, സുംഭനിസുംഭന്മാരെ വധിച്ച് വിജയം കൈവരിച്ച ദേവിയാണെന്നതും ഇവിടെ ഓര്‍ക്കണം. ഉപാസ്യദേവതയായ സരസ്വതിയുടെ ആശിസ്സുകള്‍ സാത്വികഗുണം സായത്തമാക്കുവാനും അതുവഴി ജീവിതവിജയത്തിലെത്തുവാനും സാധകന് സാധിക്കുന്നു.
ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ തിരുനാളുകളില്‍ യഥാക്രമം ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാര്‍ക്ക് വിശേഷാര്‍ച്ചനകള്‍ ചെയ്യുന്നതിലൂടെ ത്രിരൂപങ്ങളും സംയോജിക്കുന്ന ഏകദൈവതമായ ആദിപരാശക്തിയുടെ അനുഗ്രഹങ്ങള്‍ മാനവരാശിക്ക് സമ്പൂര്‍ണമായി ലഭിക്കുമെന്നും വിശ്വാസം.


‘വന്ദേ സരസ്വതീം ദേവീം
ഭുവനത്രയ മാതരം
യല്‍പ്രസാദാദ്യതേ നിത്യം
ജിഹ്വാ ന പരിവര്‍ത്തതേ.’

Sunday, July 23, 2017

ദൈവമേ കൈതൊഴാം



“ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം

പാവമാനെന്നെ നീ കാക്കുമാറാകണം

എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം

നിന്നെ ഞാനെന്നുമേ കാ‍ണുമാറാകണം

നേര്‍വഴിക്കെന്നെ നീകൊണ്ടുപോയീടേണം

നേര്‍വരും സങ്കടം ഭസ്മമായീടണം

ദുഷ്ട്സംസര്‍ഗ്ഗം വരാതെയായീടണം

ശിഷ്ടരായുള്ളവര്‍ തോഴരായീടാണം

നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം

നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം

കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം

സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം

ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം

പാവമാമെന്നെ നീ കാക്കുമാറാകണം”

ഇതു ധർമത്തിന്റെ ചരടിൽ കോർത്ത ഈ മണ്ണിന്റെ കഥ



കാത് ഉറയ്ക്കുന്നതിനു മുൻപേ കാറ്റിലെ വിടെയോ കേട്ടുതുടങ്ങുന്നു രാമനാമം. കാറ്റിന്റെ പുത്രനായ വീരന്റെ തോളിലേറി യാണ് ബാല്യത്തിന്റെ സങ്കൽപ്പ സഞ്ചാരങ്ങളേ റെയും. ഇത് ഓരോ ഇന്ത്യക്കാരന്റെയും കഥയാണ്. മൂല്യബോധത്തിലേക്കു മുതിരു മ്പോൾ, അറിയാതെതന്നെ രാമായണം അയാളുടെ ജീവിതായനത്തെ സ്വാധീനിച്ചു കഴിഞ്ഞിട്ടുണ്ട്. ഹിമവാനും ദക്ഷിണ സമുദ്രത്തിനും മധ്യേയുള്ള ഈ മണ്ണിന്റേതാണല്ലോ രാമകഥ. ആയിരത്താണ്ടുകളായി ഇവിടത്തെ ജീവിതത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഇതിഹാസം. ഇവിടെനിന്നാണ് ചൈനയിലേക്കും ജപ്പാനിലേക്കും മലേഷ്യയിലേക്കും കംബോഡിയയിലേക്കും തായ്‌ലൻഡിലേക്കും ടിബറ്റിലേക്കും ലങ്കയിലേക്കും ലോകത്തെവിടേക്കും സൂര്യവംശിയുടെ കഥ പാഠഭേദങ്ങളോടെ പറന്നത്.



സത്യധർമങ്ങളുടെ സൂര്യവംശപാരമ്പര്യത്തെ പിൻപറ്റിയാണ് ഭാരതീയന്റെ സ്വത്വവും സംസ്കാരവും ആചാരവും പാരമ്പര്യവും വഴിയും വാങ്മയവും രൂപപ്പെടുന്നത്. രാമകഥയിൽ അയാൾ മനുഷ്യജന്മത്തിന്റെ സമസ്ത ഭാവങ്ങളും കണ്ടെത്തുന്നു. ഓരോ ജീവിതസന്ധിയിലും അയാളെത്തന്നെ കണ്ടെത്തുന്നു. ആദികവി രാമകഥാമാല്യം കോർത്തിരിക്കുന്നത് ധാർമികതയുടെ ചരടിലാണ്. ഇന്ത്യയുടെ ജീവിതമാല്യത്തിന്റെ മൂല്യവും അതാണ്. തുഞ്ചത്താചാര്യൻ മലയാളക്കരയ്ക്കു വേണ്ടി ഈ മാല്യം പരിചിതപുഷ്പങ്ങളാൽ പുനഃസൃഷ്ടിക്കുന്നു.



ധർമം മറക്കുകയും ആലസ്യത്തിൽ ആണ്ടുപോവുകയും ചെയ്ത ഒരു സമൂഹത്തെ ഉണർത്തിയെടുക്കാനുള്ള ഭക്തിപ്രസ്ഥാനത്തിന്റെ കാലമാകയാൽ ആചാര്യപാദരുടെ രാമകഥയിൽ ഭക്തിക്കാണു മുൻതൂക്കം. വാത്മീകിരാമായണത്തിൽ കൂടുതൽ മനുഷ്യനാണു രാമനെങ്കിൽ എഴുത്തച്ഛന്റെ രാമൻ കൂടുതൽ ഈശ്വരനാണ്. നൂറ്റാണ്ടുകളായി മലയാളത്തിന്റെ നെഞ്ചകം അധ്യാത്മരാമായണഹാരത്താൽ അലംകൃതമായി തുടരുന്നു. മഴയിരമ്പം തിമർക്കുന്ന കർക്കടകരാവുകളെ കേരളം രാമകഥ പാടാനുള്ള വിശേഷാവസരമാക്കുന്നു. കാറ്റിലെവിടെയോ അധ്യാത്മദിവ്യസുഗന്ധം നിറയുന്നു. രാമകഥയുടെ കർക്കടകരാവ് വന്നണയുന്നു.



എം. കെ. വിനോദ്കുമാർ

ശിവസ്തുതികൾ


ഗംഗാ തരംഗ രമണീയ ജടാകലാപം
ഗൗരീ നിരന്തര വിഭൂഷിതവാമഭാഗം
നാരായണപ്രിയ മനംഗമദാപഹാരം
വാരാണസീ പുരപതിം ഭജവിശ്വനാഥം
Image result for lord mahadev tandav hd

Saturday, July 22, 2017

നാലമ്പല ദർശനത്തിന്റെ പുണ്യം തേടി...



മഴയ്ക്കൊപ്പം രാമകഥയും കാതിൽ പെയ്തിറങ്ങുന്ന മാസം. കർക്കടകത്തിൽ രാമായണ പാരായണത്തോളം പുണ്യം നാലമ്പല ദർശനത്തിനുമുണ്ടെന്നാണു വിശ്വാസം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനാണു നാലമ്പലം ദർശനം എന്നു വിശേഷിപ്പിക്കുന്നത്.


തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതൻസ്വാമി ക്ഷേത്രം, എറണാകുളം ജില്ലയിലെ മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, തൃശൂർ ജില്ലയിലെ പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ഒരേദിവസം തൊഴുതു പ്രാർഥിക്കുന്നത് ജന്മപുണ്യമായാണു ഭക്തർ കണക്കാക്കുന്നത്. വ്രത ശുദ്ധിയോടെ തൃപ്രയാറിൽ നിർമാല്യം തൊഴുത് ഉച്ചപ്പൂജയ്ക്കു മുൻപ് പായമ്മൽ എത്തണമെന്നാണു വിശ്വാസം. ശത്രുഘ്നസ്വാമിയെ വണങ്ങിയശേഷം വീണ്ടും തൃപ്രയാറിലെത്തി ശ്രീരാമസ്വാമിയെ ദർശിച്ചാലേ നാലമ്പല ദർശനം പൂർണമാകൂ എന്നു വിശ്വസിക്കുന്നവരും ഉണ്ട്.


ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ പൂജ ചെയ്തിരുന്ന വിഗ്രഹങ്ങളാണ് നാലമ്പലങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തോടെ കടലെടുത്ത വിഗ്രഹങ്ങൾ ഒരിക്കൽ കടലിൽപോയ മുക്കുവരുടെ വലയിൽ കുടുങ്ങുകയായിരുന്നു വത്രെ. നാലു വിഗ്രഹങ്ങളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മുക്കുവർക്കു ലഭിച്ചത്. അവർ അത് അയിരൂർ കോവിലകം മന്ത്രിയായിരുന്ന വാക്കയിൽ കൈമളെ ഏൽപ്പിച്ചു. അദ്ദേഹം ജ്യോതിഷികളെ വിളിച്ചു വരുത്തി പ്രശ്നംവച്ചപ്പോൾ ഇവ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണെന്നു മനസ്സിലാക്കുകയും അവ നാലിടങ്ങളിലായി പ്രതിഷ്ഠിക്കുകയുമായിരുന്നു വെന്നാണ് ഐതിഹ്യം. നാലു വിഗ്രഹങ്ങളും ഒരേ ദിവസമാണു പ്രതിഷ്ഠിച്ചതെന്നാണു സങ്കൽപം. നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തണമെന്നു പറയുന്നതും അതുകൊണ്ടുതന്നെ. ഹനുമൽ സാന്നിധ്യം എല്ലാ ക്ഷേത്രങ്ങളിലുമുണ്ട്.



തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിലാണു തൃപ്രയാർ. തൃശൂരിൽ നിന്നു ചേർപ്പു വഴിയും ക്ഷേത്രത്തിലെത്താം. തൃപ്രയാർ ജംക്ഷനിൽ നിന്നു കിഴക്കോട്ട് ഒരുകിലോമീറ്റർ അകലെയാണു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. പുറയാർ നദിക്കരയിലാണ് ക്ഷേത്രം. പുറയാർ തിരുപുറയാറും പിന്നീട് തൃപ്രയാറുമായതാണു സ്ഥലനാമ ചരിത്രം.


ഖരവധത്തിനു ശേഷം സംപ്രീതനായിനിൽക്കുന്ന ശ്രീരാമനാണു തൃപ്രയാറിലേത്. വാക്കയിൽ കൈമൾക്കു ലഭിച്ച വിഗ്രഹങ്ങളിൽ ആദ്യം പ്രതിഷ്ഠ നടത്തിയത് തൃപ്രയാറിലാണെന്നാണു വിശ്വാസം. വിഗ്രങ്ങൾ ഒരേ ദിവസം ഒരേ മുഹൂർത്തത്തിലാണു പ്രതിഷ്ഠിച്ചതെന്നു വിശ്വസിക്കുന്നവരും ഉണ്ട്. ഇവിടെ പ്രതിഷ്ഠ നടത്തിയതിനെക്കുറിച്ചും ഒരു ഐതിഹ്യമുണ്ട്. പ്രതിഷ്ഠ നടക്കേണ്ടതിന്റെ തലേന്നാൾ വാക്കയിൽ കൈമളിന്റെ സ്വപ്നത്തിൽ ശ്രീരാമസ്വാമി പ്രത്യക്ഷപ്പെട്ട്, ദിവ്യമായ ഒരു മയിൽ പറന്നുവന്നിരുന്ന് പ്രതിഷ്ഠയ്ക്കുള്ള സ്ഥാനം കാണിക്കുമെന്ന് അരുൾചെയ്തുവത്രെ. എന്നാൽ ഏറെനേരം കാത്തുനിന്നിട്ടും മയിൽ വരാതായപ്പോൾ മുഹൂർത്തം തെറ്റാതിരിക്കാൻ പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠ നടത്തിക്കഴിഞ്ഞപാടെ അതാ, മയിൽ പറന്നുവരുന്നു. ആ മയിൽ വന്ന സ്ഥാനത്ത് ബലിക്കല്ലു പണിതു. അതുകൊണ്ടുതന്നെ ബലിക്കല്ലിലും ദേവചൈതന്യം ഉണ്ടെന്നു ഭക്തർ വിശ്വസിക്കുന്നു. ആദ്യകാലത്ത് ബലിക്കല്ല് ഉറച്ചിരുന്നില്ല. ഇളകിനിന്ന ബലിക്കല്ല് ഒരിക്കൽ നാറാണത്തു ഭ്രാന്തൻ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ആണിയടിച്ച് ഉറപ്പിച്ചുവെന്നു പഴമക്കാർ പറയുന്നു. നാറാണത്തുഭ്രാന്തൻ അടിച്ചതെന്നു വിശ്വസിക്കുന്ന ആണി ഇപ്പോഴും ബലിക്കല്ലിൽ കാണാം.


ശംഖ്, ചക്രം, പിനാകം, അക്ഷമാല എന്നിവ ധരിച്ച ചതുർബാഹുമായ ശ്രീരാമനാണ് ഇവിടെ പ്രതിഷ്ഠ. ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠയാണെങ്കിലും ത്രിമൂർത്തികളുടെ ചൈതന്യവും തൃപ്രയാറിൽ ഉണ്ടെന്നാണു വിശ്വാസം. ശ്രീദേവി, ഭൂദേവി പ്രതിഷ്ഠകളും ഉണ്ട്. ഒരുനാൾ വില്വമംഗലത്തു സ്വാമിയാർ തൊഴുതു നിൽക്കുമ്പോൾ പടിഞ്ഞാറേ വാതിൽ തുറന്നു ശ്രീദേവി ഭൂദേവിമാർ ശ്രീകോവിലിൽ കടന്ന് ദേവനെ പൂജിക്കുന്നതു കണ്ടു. തുടർന്ന് ശ്രീദേവി ഭൂദേവിമാർ അവിടെത്തന്നെ അനുഗ്രഹം ചൊരിഞ്ഞു നിൽക്കാനായി അവരുടെ വിഗ്രഹങ്ങൾ അവിടെ പ്രതിഷ്ഠിക്കുകയും പടിഞ്ഞാറേ വാതിൽ അടയ്ക്കുകയും ചെയ്തുവത്രെ. അതിനുശേഷം പടിഞ്ഞാറേ വാതിൽ ഇതുവരെ തുറന്നിട്ടില്ല. ദേവൽചൈതന്യം ചോർന്നുപോകാതിരിക്കാൻ നാറാണത്തു ഭ്രാന്തന്റെ നിർദേശപ്രകാരം വലതുഭാഗത്തു ശ്രീദേവിയെയും ഇടതുഭാഗത്ത് ഭൂദേവിയെയും പ്രതിഷ്ഠിച്ചു എന്നൊരു ഐതിഹ്യവും കേൾക്കുന്നുണ്ട്.


സർവവിദ്യാനാഥനായ ദക്ഷിണാമൂർത്തിയുടെ സാന്നിധ്യവും ശ്രീകോവിലിൽ ഉണ്ട്. തെക്കുപടിഞ്ഞാറേ മൂലയിൽ ഗണപതിയും തെക്കേനടയിൽ ധർമശാസ്താവും കുടികൊള്ളുന്നു. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തു ഗോശാലകൃഷ്ണനു പൂജ നടത്തുന്നു.


മഹാവിഷ്ണുവിന്റെ വാമനാവതാരം തൃക്കാക്കരയ്ക്കുള്ള യാത്രാമധ്യേ, കമണ്ഠലുവിൽ നിന്നു വെള്ളമെടുത്തു കാൽ കഴുകുകയും ആവെള്ളം നദിയായി ഒഴുകി പുറയാർ നദിയുണ്ടായി എന്നുമാണ് നദീഉദ്ഭവത്തെക്കുറിച്ചുള്ള വിശ്വാസം. പുറയാറിന് നന്ദിയാർ എന്നും തീവ്രനദിയെന്നും പേരുണ്ട്.


ഉൽസവം ഇല്ലാത്തതിനാൽ കൊടിമരമില്ലെന്ന പ്രത്യേകതയും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിനുണ്ട്. വൃശ്ചികത്തിലെ ഏകാദശിയും മീനമാസത്തിലെ പൂരവുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. പൂരത്തിനു പറയെടുക്കാൻ പള്ളിയോടത്തിൽ പുഴകടന്നു തേവർ പോകും. മീനമാസത്തിലെ പൂരത്തോടനുബന്ധിച്ചാണ് പ്രശസ്തമായ ആറാട്ടുപുഴപ്പൂരം നടക്കുന്നത്.


വഴിപാടുകൾ: വെടിവഴിപാടും മീനൂട്ടുമാണ് ഇവിടെ പ്രസിദ്ധം. വെടിവഴിപാടിനെക്കുറിച്ചും ഐതിഹ്യമുണ്ട്. ലങ്കയിൽച്ചെന്നു സീതയെക്കണ്ടുവന്ന ഹനുമാൻ ശ്രീരാമനോട് ‘സീതയെ കണ്ടു ഠോ, എന്നു പറഞ്ഞുവത്രെ. ഈ ‘ഠോ’ ശബ്ദം ഭഗവാന് ഇഷ്ടമായെന്നും അങ്ങനെയാണു വെടിവഴിപാടിനു പ്രാധാന്യം കൽപ്പിച്ചതെന്നും പറയുന്നുമാണ് ഐതിഹ്യം. തൃപ്രയാറിൽ ദിവസം തുടങ്ങുന്നതുതന്നെ വെടിമുഴക്കത്തോടെയാണ്.


കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങളും ശ്വാസംമുട്ടലും മാറാൻ ഭക്തർ മീനൂട്ട് വഴിപാട് നേരാറുണ്ട്. അരിയും കദളിപ്പഴവുമാണു മീനുകൾക്കു നൽകുന്നത്.


ദർശന സമയം: രാവിലെ മൂന്നുമണിയോടെ നടതുറന്നാൽ ഉച്ചയ്ക്കു പന്ത്രണ്ടുമണിവരെ ദർശനത്തിനു സൗകര്യമുണ്ട്. വൈകിട്ടു നാലുമണിക്കു നടതുറക്കും. അത്താഴപ്പൂജവരെ ദർശനം
നടത്താം.




കൂടൽ മാണിക്യ ക്ഷേത്രം


തൃപ്രയാറിൽ ശ്രീരാമസ്വാമിയെ തൊഴുതു കഴിഞ്ഞാൽ അടുത്തതായി വണങ്ങേണ്ടത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഭരതസ്വാമിയെയാണ്. തൃപ്രയാറുനിന്നു പുറപ്പെട്ടാൽ രണ്ടു ചൂട്ട് കത്തിത്തീരുമ്പൊഴേക്കും കൂടൽമാണിക്യ ക്ഷേത്രത്തിലെത്തും - അതാണു പഴമക്കാരുടെ കണക്ക്. തൃപ്രയാറിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ അകലെയാണ് കൂടൽമാണിക്യം ക്ഷേത്രം.


വനവാസം കഴിഞ്ഞ് ശ്രീരാമൻ തിരിച്ചെത്തുന്നതിന്റെ സന്തോഷത്താലുള്ള മുഖഭാവത്തോടു കൂടിയതാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ ഭരത പ്രതിഷ്ഠ. രാമനാമം ജപിച്ചു തപസ്സു ചെയ്യുന്ന ഭഗവാൻ ഒരു കയ്യിൽ വില്ല് ധരിച്ചിരിക്കുന്നു. മരതകപ്പതക്കവും പൊന്മാലയും അണിഞ്ഞ് രാജാവായിത്തന്നെയാണു തപസ്സ്. മറ്റുക്ഷേത്രങ്ങളിൽ നിന്നു വിഭിന്നമായി ഇവിടെ രണ്ടു നാലമ്പലവും ശ്രീകോവിലിനുള്ളിൽ രണ്ട് അറകളുമുണ്ട്. രണ്ടാമത്തെ അറയിൽ ഗർഭഗൃഹ ത്തിലാണ് സംഗമേശ്വരന്റെ പൂർണകായ പ്രതിഷ്ഠ. വലിയ നടപ്പന്തലും കൂത്തമ്പലവും ഒന്നര ഏക്കറിൽ പരന്നുകിടക്കുന്ന കുലീപനീ തീർഥവുമെല്ലാം ക്ഷേത്രത്തിനു പ്രൗഢിചാർത്തുന്നു. ശ്രീകോവിലിന് അശുദ്ധം വന്നാൽ വിഗ്രഹം വയ്ക്കേണ്ടത് കൂത്തമ്പലത്തിലാണ്.


മറ്റുക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി പൂജകളിലും ചടങ്ങുകളിലുമെല്ലാം കൂടൽമാണിക്യം വേറിട്ടു നിൽക്കുന്നു. ഇവിടെ പൂജയ്ക്ക് കർപ്പൂരമോ ചന്ദനത്തിരിയോ ഉപയോഗിക്കാറില്ല. തുളസി പൂജയ്ക്ക് ഉപയോഗിക്കുമെങ്കിലും തുളസി ചെടികൾ ക്ഷേത്രവളപ്പിൽ വളരില്ല. തുളസി, ചെത്തി, താമര എന്നീ മൂന്നു പുഷ്പങ്ങൾ മാത്രമേ പൂജയ്ക്ക് ഉപയോഗിക്കാറുള്ളൂ. ദീപാരാധനയില്ല. ഉഷപൂജ, പന്തിരടി പൂജ എന്നിവയും നടത്താറില്ല. എതിർത്തുപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ പൂജകളാണുള്ളത്. ഉൽസവബലിയില്ല, ശ്രീഭൂതബലിമാത്രം. നിവേദ്യംവയ്ക്കുന്നത് എത്രവലിയ പാത്രത്തിലായാലും അത് ഇറക്കാൻ ഒരാൾമതി, സഹായത്തിന് ഹനുമാൻസ്വാമിയുണ്ടാകും.



ഈ ഭാഗത്തു മനുഷ്യവാസം കുറവായ കാലത്തു കുലീപനി മഹർഷി ഇവിടെയെത്തി യാഗം ചെയ്തുവെന്നാണ് വിശ്വാസം. യാഗാദികർമങ്ങൾക്കൊടുവിൽ ലക്ഷ്മീദേവിയും പുരുഷോത്തമനും പ്രത്യക്ഷരായപ്പോൾ ഇവിടെ ശാശ്വത ദൈവസാന്നിധ്യം ഉണ്ടാവണമെന്ന വരം കുലീപനി മഹർഷി ആവശ്യപ്പെട്ടുവെന്നും അങ്ങനെ സംഭവിക്കട്ടെയെന്ന് അനുഗ്രഹിച്ചുവെന്നുമാണ് ഐതിഹ്യം. ഇപ്പോൾ കാണുന്ന കുലീപനി തീർഥത്തിന്റെ അടിത്തട്ടിൽ അന്നത്തെ ഹോമകുണ്ഡങ്ങളുണ്ടെന്നും ഭക്തർ വിശ്വസിക്കുന്നു. ക്ഷേത്രത്തിനു മണിക്കിണറില്ല. പൂജാകർമങ്ങൾക്കുള്ള ജലം ഇപ്പോഴും കുലീപനി തീർഥത്തിൽ നിന്നാണ് എടുക്കുന്നത്. ക്ഷേത്ര പ്രദക്ഷിണത്തോടൊപ്പം ഭക്തർ കുലീപനി തീർഥത്തിനും പ്രദക്ഷിണം വയ്ക്കുന്നു.



കൂടൽമാണിക്യമെന്ന പേരു വന്നതിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ വിഗ്രഹത്തിന്റെ നെറ്റിയിൽ ദിവ്യജ്യോതി പ്രത്യക്ഷപ്പെട്ടത്രെ. അത്ഭുതത്തോടെ കണ്ടുനിന്നവരിൽ ഒരാൾ കായംകുളം രാജാവിന്റെ കയ്യിലുള്ള മാണിക്യത്തിന്റെ അത്രയും പ്രകാശം തിരുനെറ്റിയിലെ ജ്യോതിക്കുണ്ടോ എന്നു സംശയം പ്രകടിപ്പിച്ചു. തർക്കമായപ്പോൾ രാജാവിന്റെ കയ്യിലെ മാണിക്യം കൊണ്ടുവരാമെന്ന് അഭിപ്രായമുയർന്നു. അങ്ങനെ മാണിക്യം കൊണ്ടുവന്നു. വിഗ്രഹത്തിന് അടുത്തുവച്ചപ്പോൾത്തന്നെ മാണിക്യം വിഗ്രഹവുമായി കൂടിച്ചേർന്നു. അങ്ങനെയാണത്രെ കൂടൽമാണിക്യം എന്ന പേരിന്റെ പിറവി.



ഉപദൈവങ്ങളില്ലെന്ന പ്രത്യേകതയുണ്ട് കൂടൽമാണിക്യത്തിന്. എല്ലാ ദൈവങ്ങളുടെയും സാന്നിധ്യം ഇവിടെ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ടും പഴമക്കാർ പറയുന്ന ഒരു കഥയുണ്ട്. ഒരിക്കൽ ഒരു സ്വാമിയാർ എല്ലാ ക്ഷേത്രങ്ങളിലെയും ദൈവിക ശക്തികളെ ആവാഹിച്ച് തന്റെ ഗ്രാമക്ഷേത്രത്തിൽ (തളിപ്പറമ്പ് രാജരാജേശ്വരനിൽ(ശിവൻ) വിലയിപ്പിക്കാനെന്നും വിശ്വാസം) ലയിപ്പിക്കണമെന്ന ആഗ്രഹവുമായി യാത്ര തുടങ്ങി. അങ്ങനെ കൂടൽമാണിക്യത്തിലുമെത്തിയ അദ്ദേഹം ഇവിടത്തെ ചൈതന്യം ആവാഹിച്ചു തിരിച്ചു നടക്കുമ്പോൾ കയ്യിലിരുന്ന ശംഖ് വീണുടഞ്ഞു. അതുവരെ ആവാഹിച്ച സർവ ചൈതന്യവും ഈ ക്ഷേത്രത്തിൽ ലയിച്ചു.



മേടമാസത്തിലെ ഉത്രം നാളിലാണ് ഉൽസവം കൊടിയേറുന്നത്. തിരുവോണം നാളിലാണ് ആറാട്ട്. തുലാമാസത്തിലെ ഉത്രം നാളിലാണ് പുത്തരി നിവേദ്യവും പുത്തരി സദ്യയും. പിറ്റേന്നു മുക്കുടി നിവേദ്യം.



മുക്കുടി നിവേദ്യത്തെക്കുറിച്ചും ഒരു ഐതിഹ്യമുണ്ട്. അഷ്ടവൈദ്യന്മാരിലെ കുട്ടഞ്ചേരി മൂസ് ഒരിക്കൽ കൂടൽമാണിക്യത്തിൽ ചെന്ന് രാത്രി ഉറങ്ങിയപ്പോൾ ദേവൻ സ്വപ്നത്തിൽ വന്നുപറഞ്ഞു, പുത്തരി നേദ്യം കഴിച്ച് എനിക്ക് വയറുവേദന ഉണ്ടായി. അതുകൊണ്ടു മുക്കുടി ഉണ്ടാക്കി രാവിലെ നടയ്ക്കു വയ്ക്കണം. അതേസമയം മേൽശാന്തിക്കും സ്വപ്നദർശനം ഉണ്ടായി. രാവിലെ കുട്ടഞ്ചേരി മൂസ്സ് നടയ്ക്കുവയ്ക്കുന്ന മുക്കുടി എടുത്ത് നേദിച്ചു ഭക്തർക്കു കൊടുക്കണമെന്നും മുക്കുടി നേദ്യം ഉദരരോഗങ്ങൾക്ക് സിദ്ധൗഷധമായി അറിയപ്പെടുമെന്നുമുള്ള അരുളപ്പാടാണു മേൽശാന്തിക്കു ലഭിച്ചത്.


വഴിപാട്: താമരമാല വഴിപാടാണ് കൂടുതൽപേരും നേരുന്നത്. അഭീഷ്ട സിദ്ധിക്ക് ഉത്തമമാണെന്നാണു വിശ്വാസം. കൂടൽമാണിക്യസ്വാമി രോഗശാന്തിയേകുമെന്നും വിശ്വാസമുണ്ട്. ഉദരരോഗ ശമനത്തിന് വഴുതനങ്ങ നിവേദ്യം അർപ്പിക്കാറുണ്ട്. ശ്വാസകോശരോഗ ശമനത്തിനായി ഭക്തർ മീനൂട്ട് വഴിപാട് നടത്തും. സർവരോഗശാന്തിക്കായി വർഷത്തിലൊരിക്കൽ മുക്കുടി നിവേദ്യം അർപ്പിക്കും. കുട്ടഞ്ചേരി മൂസാണ് മുക്കൂട്ട് തയാറാക്കുന്നത്.


അപ്പം, നെയ്പായസം, കൂട്ട് പായസം, പാൽപായസം, വെള്ളനേദ്യം, നൂറ്റെട്ടു താമരമൊട്ടുമാല എന്നിവയാണു മറ്റു വഴിപാടുകൾ. ആൺകുട്ടികൾ ഉണ്ടാവുന്നതിനു കൂട്ട്പായസവും പെൺകുട്ടികൾ ഉണ്ടാവുന്നതിനു വെള്ളനേദ്യവും വഴിപാട് നടത്താറുണ്ട്. ഹനുമാൻസ്വാമിക്ക് അവൽനിവേദ്യമാണ് വഴിപാട്.



തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം


എറണാകുളം ജില്ലയിൽ ആലുവയ്ക്കും മാളയ്ക്കും ഇടയിൽ അന്നമനടയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെ ചാലക്കുടി പുഴയുടെ തീരത്താണു തിരുമൂഴിക്കുളം. ഇവിടത്തെ ലക്ഷ്മണസ്വാമിയുടെ പ്രതിഷ്ഠയെക്കുറിച്ചു രണ്ടു വിശ്വാസങ്ങൾ കേട്ടിട്ടുണ്ട്. ഇന്ദ്രജിത്തിനെ വധിക്കാനുള്ള ശക്തി സംഭരിക്കാൻ അഗ്നിമാത്രം ഭക്ഷിച്ചു കഠിന തപസ്സ് അനുഷ്ഠിക്കുന്ന ലക്ഷ്മണന്റെ രൂപമാണെന്നും അതല്ല, വനവാസത്തിനിടെ രാമനും സീതയും ചിത്രകൂടത്തിൽ വസിക്കുമ്പോൾ ഭരതൻ അങ്ങോട്ടുവരുന്നതു കണ്ട് യുദ്ധത്തിനാണെന്നു കരുതി കോപിച്ചശേഷം സത്യം മനസ്സിലാക്കി പശ്ചാത്താപ വിവശനായ ലക്ഷ്മണരൂപമാണു പ്രതിഷ്ഠയെന്നുമാണു വിശ്വാസങ്ങൾ.



ക്ഷേത്രമതിൽക്കെട്ടിനു മധ്യത്തിൽ വ്യാളികൾ കാവൽനിൽക്കുന്ന വിളക്കുമാടത്തോടുകൂടിയതാണു ചുറ്റമ്പലം. തിരുമൂഴിക്കുളം പണ്ടു നിബിഢ വനമായിരുന്നുവത്രെ. ശ്രേഷ്ഠനായൊരു മഹർഷി ഇവിടെ തപസ്സ് അനുഷ്ഠിക്കാനെത്തി എന്നും സംപ്രീതനായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് കലിയുഗത്തിൽ ജനങ്ങൾ അനുഷ്ഠിക്കേണ്ട ചിട്ടകളെക്കുറിച്ച് വേദരൂപത്തിൽ അരുൾചെയ്തുവെന്നുമാണ് ഐതിഹ്യം. അങ്ങനെ തിരുമൊഴി ഉണ്ടായ കുളം എന്ന അർഥത്തിലാണ് തിരുമൂഴിക്കുളം എന്ന പേരുവന്നതത്രെ.


ശിവൻ, ഗണപതി, ശ്രീരാമൻ, സീത, ഹനുമാൻ എന്നിവരുടെ സാന്നിധ്യവും ക്ഷേത്രത്തിലുണ്ട്. നാലമ്പലത്തിനു പുറത്ത് ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുമുണ്ട്. സർപ്പ ഭയമില്ലാതാക്കാൻ ലക്ഷ്മണസ്വാമി ദർശനം സഹായിക്കുമെന്നാണ് വിശ്വാസം.


കിഴക്കേ നടയിലൂടെ ക്ഷേത്രത്തിനകത്തു കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി, ഗണപതി, ശിവൻ, മറ്റുദേവകൾ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനെയും ഭഗവതിയെയും തൊഴുത് ഗോശാലകൃഷ്ണനെയും വന്ദിച്ച് വീണ്ടും കിഴക്കേ നടയിലെത്തി ലക്ഷ്മണ സ്വാമിയെ വണങ്ങണം. ഇതാണു
ക്ഷേത്രദർശനത്തിന്റെ ക്രമം.


മേടമാസത്തിലെ അത്തം നാളിൽ കൊടിയേറി തിരുവോണത്തിന് ആറാട്ടോടെ സമാപിക്കുന്ന ഉൽസവമാണ് മൂഴിക്കുളം ക്ഷേത്രത്തിലെ പ്രധാന ആഘോഷം.



വഴിപാട്: സൽസന്തതിക്കായി അംഗുലിയാങ്കം കൂത്ത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ലക്ഷ്മണസ്വാമിക്ക് പ്രധാനവഴിപാട് പാൽപ്പായസമാണ്. ഗണപതിക്ക് ഒറ്റയപ്പം, കുട്ടയപ്പം എന്നിവയും. ഗണപതിക്ക് നാളികേരം ഉടയ്ക്കുന്ന വഴിപാടുമുണ്ട്. ഒരുമുഴം പട്ട്, ഒരുപിടി മഞ്ഞപ്പൊടി, പഞ്ചസാര പായസം എന്നിവയാണ് ദേവിക്കു വഴിപാട്. മംഗല്യഭാഗ്യത്തിനും
ദീർഘസുമംഗലി ഭാഗ്യത്തിനും ഊർമിളദേവിക്ക് താലിവഴിപാടുമുണ്ട്. കുട്ടികളുടെ രോഗശാന്തിക്കും ദീർഘായുസിനും ഗോശാലകൃഷ്ണന് പാൽപ്പായസം വഴിപാട് നടത്തിവരുന്നു.




പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം

കൂടൽമാണിക്യ ക്ഷേത്രത്തിനടുത്താണെങ്കിലും തിരുമൂഴിക്കുളത്തു ചെന്നശേഷമേ പായമ്മൽ ക്ഷേത്രത്തിൽ ദർശനം നടത്താവൂ. കൊടുങ്ങല്ലൂർ - ഇരിങ്ങാലക്കുട റൂട്ടിൽ കൂടൽമാണിക്യ ക്ഷേത്രത്തിൽ നിന്നു ആറു കിലോമീറ്റർ ദൂരെ അരീപ്പാലത്തുനിന്ന് ഒരുകിലോമീറ്റർ അകലെയാണു പായമ്മൽ ക്ഷേത്രം. സാധാരണയായി രാവിലെ 11 വരെയാണ് നടതുറന്നിരിക്കുന്നത്.

കർക്കടക മാസത്തിലും മറ്റു വിശേഷ ദിവസങ്ങളിലും കൂടുതൽ നേരം നടതുറന്നിരിക്കും.


ലവണാസുര വധത്തിനു തയാറായി ക്രോധത്തോടെ നിൽക്കുന്ന ശത്രുഘ്നനാണ് ഇവിടത്തെ പ്രതിഷ്ഠ. ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറായി ഗണപതി വിഗ്രഹവുമുണ്ട്. ശ്രീകോവിലിന്റെ അതേ ശിലയിൽത്തന്നെയാണ് ഗണപതി വിഗ്രഹവും! മഹാവിഷ്ണുവിന്റെ മഹാസുദർശന ചക്രത്തിന്റെ പ്രതീകംകൂടിയാണ് ആ ക്ഷേത്രം. കുംഭമാസത്തിലെ പൂയംനാൾ കൊടിയേറി അഞ്ചുനാൾ നീളുന്നതാണ് ഇവിടത്തെ ഉൽസവം.



ശത്രുഘ്നക്ഷേത്ര ദർശനത്തിനു ശേഷം നടവരമ്പിലെ ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തുന്നവരുണ്ട്. ഉച്ചയ്ക്കു നടയടയ്ക്കും മുൻപേ തൃപ്രയാർ ക്ഷേത്രത്തിൽ തിരിച്ചെത്തി തൊഴുതാലേ നാലമ്പല ദർശനം പൂർത്തിയാകൂ എന്നാണു വിശ്വാസം.



വഴിപാട്: ഹനുമൽപ്രീതിക്ക് അവൽ നിവേദ്യം ഇവിടെ പ്രശസ്തമാണ്. അറിഞ്ഞോ അറിയാതെയോ ചെയ്ത സകല തെറ്റുകൾക്കും അത്താഴപൂജയ്ക്കു ശേഷം വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തുന്ന പതിവുമുണ്ട്. ഐശ്വര്യത്തിനും ശത്രുദോഷപരിഹാരത്തിനുമായി സുദർശന പുഷ്പാഞ്ജലി മുഖ്യവഴിപാടുകളിലൊന്നാണ്. കർക്കടകത്തിലെ പ്രസാദഊട്ടും പ്രസിദ്ധമാണ്. ഉദ്ദിഷ്ഠകാര്യ പ്രാപ്തിക്കും ആയുരാരോഗ്യദൈർഘ്യത്തിനും ഗണപതിക്ക് പ്രത്യേക പൂജകൾ ചെയ്യാം.