ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, July 22, 2017

ഈശ്വരന്‍ ഒന്നേയുള്ളൂ


ഏകദൈവം ആദ്യമുണ്ടായത് വേദത്തില്‍


   പലരും ഹിന്ദുമതത്തെ ബഹുദേവതകളുടെ പേരില്‍ കളിയാക്കാറുണ്ട്, മുപ്പത്തിമുക്കോടി ദേവതകളുണ്ടല്ലോ  എന്ന് പറഞ്ഞു പലരും കളിയാക്കാറുണ്ട്. നിരവധി ദേവതകള്‍ ഹിന്ദുമതത്തിലുണ്ട്, പക്ഷേ ഈശ്വരന്‍ ഒന്നേയുള്ളൂ. ഈശ്വരന്‍ പ്രപഞ്ചത്തില്‍ നിര്‍ലീനമായിരിക്കുന്നുവെന്നതാണ് സത്യം.


 ദേവതകള്‍ എന്നാല്‍ ഈശ്വരന്‍ എന്നല്ല അര്‍ഥം. 'ദിവ്' എന്നൊരു ധാതു സംസ്കൃതത്തിലുണ്ട്. പ്രകാശിക്കുന്നതോ, പ്രകാശിപ്പിക്കുന്നതോ ആയതെല്ലാം ദേവതയാകുന്നു. കാരണം 'ദിവ്' എന്നാല്‍ പ്രകാശിപ്പിക്കുക എന്നാണ് അര്‍ഥം. അപ്പോള്‍ പ്രകാശിക്കുന്ന എത്ര വസ്തുക്കളുണ്ടോ അതെല്ലാം ദേവതകളാണ്. അപ്പോള്‍പിന്നെ ഈശ്വരന്‍ ഒന്നേയുള്ളുവെന്നു പറയുന്നതോ എന്നൊരു ചോദ്യം വരാം. ശരിയാണ്, 

ഈശ്വരന്‍ ഒന്നേയുള്ളൂ. ഈശ്വരന്‍ ഇലക്ട്രിക് കറന്റ്‌ പോലെയാണ്. ഈ പറഞ്ഞതിനര്‍ത്ഥം കറന്റ്‌ ആണെന്നല്ല. ചില സാരൂപ്യങ്ങളുണ്ടെന്നര്‍ത്ഥം. കറന്റിന്റെ രൂപമെന്താണ്? രൂപമില്ല എന്ന സത്യം എല്ലാവര്‍ക്കും അറിയാം. കറന്റ്‌ എവിടെയാണ് ഉണ്ടാകുക? അത് എല്ലായിടത്തുമുണ്ട്. ഇവിടെ കറന്റ്‌ ഈശ്വരനാണെന്ന് സങ്കല്‍പ്പിക്കുക. ഈ ഈശ്വരന്‍ പ്രാകാശിക്കുന്നത് ഏതെല്ലാം രൂപത്തിലാണ്? ടി. വി. യില്‍ നിങ്ങള്‍ക്കത് ചലച്ചിത്രത്തെ കാട്ടിത്തരുന്നു. ഫാനിലൂടെ കാറ്റ് നല്‍കുന്നു. എ. സി. യിലൂടെ തണുപ്പും, മിക്സിയില്‍ അത് അരകല്ലായും തീരുന്നു. എന്നാല്‍ ഇതെല്ലാം കറന്റിന്റെ രൂപമാണോ? ഒരര്‍ഥത്തില്‍ ആണെന്ന് പറയാം. മറ്റൊരു അര്‍ത്ഥത്തില്‍ അല്ലായെന്നും.  

No comments:

Post a Comment