ഞാൻ ലോകപരിപാലനത്തിനായി നാരായണനായി രൂപമെടുത്തു.
പാഞ്ചജന്യം എന്ന ശംഖും, സുദർശന ചക്രവും, താമരയും, ഗദയും കൈകളിൽ പിടിച്ച് അനന്തനാഗത്തിൽ ഞാൻ ശയിക്കുന്നു. ഞാൻ പാൽക്കടലിൽ വസിക്കുന്നു. വെള്ളനിറം എല്ലാം പ്രതിഫലിപ്പിക്കുന്നു. പാലിൽ ജീവൻ നിലനിൽക്കാനാവശ്യമായ എല്ലാം അടങ്ങിയിരിക്കുന്നു.
ഞാൻ സമ്പൂർണ്ണതയിൽ വസിക്കുന്നു എന്ന അർത്ഥമാണ്
പാൽക്കടലിലെ വാസം കൊണ്ട് ഉദ്ദേശിക്കുന്നത്.

അനന്ത നാഗം അനന്തമായ സ്ഥലകാലങ്ങൾ ആകുന്നു. ദ്രവ്യവും ഊർജ്ജവും ആകുന്നു. ഞാൻ പ്രപഞ്ചം ആകുന്നു. അനേകം കാര്യങ്ങൾ ഒരേസമയം ചെയ്യുന്നു എന്ന അർത്ഥത്തിൽ ഞാൻ അനേകം കൈകളുള്ളവനായി
സങ്കൽപിക്കപെടുന്നു.
സങ്കൽപിക്കപെടുന്നു.
പാഞ്ചജന്യം എന്നാൽ പഞ്ചഭൂതങ്ങളിൽ നിന്നും ജനിച്ചത് എന്നർത്ഥം . പഞ്ചഭൂതങ്ങളാൽ ജനിച്ച ജീവനാണ് എന്റെ ശംഖ്. അതിന്റെ ശബ്ദം സമൂഹത്തിന്റെ ശബ്ദമാണ്.
സു എന്നാൽ നല്ലത് എന്നർത്ഥം. ദർശനം എന്നാൽ കാഴ്ച എന്നർത്ഥം. സുദർശനം എന്നാൽ നല്ല കാഴ്ച എന്നാണു അർഥം. തിരിയുന്ന ചക്രത്തെ ഏത് കോണില് നിന്ന് നോക്കിയാലും ഒരേ പോലെ മാത്രമേ കാണൂ,
ഏത് കോണിൽ നിന്ന് നോക്കിയാലും നല്ലതുമാത്രം എന്നാണു സുദർശന ചക്രം കൊണ്ട് അർത്ഥമാക്കുന്നത്. തിന്മയെ നശിപ്പിക്കാൻ ഞാൻ
സുദർശനം ഉപയോഗിക്കുന്നു.
ഏത് കോണിൽ നിന്ന് നോക്കിയാലും നല്ലതുമാത്രം എന്നാണു സുദർശന ചക്രം കൊണ്ട് അർത്ഥമാക്കുന്നത്. തിന്മയെ നശിപ്പിക്കാൻ ഞാൻ
സുദർശനം ഉപയോഗിക്കുന്നു.
ധർമ്മത്തെ നിലനിർത്തുക എന്റെ ധർമ്മമാണ് . ധർമ്മം മറന്നിട്ട് അനേക പ്രശ്നങ്ങളിൽ പെട്ട് നട്ടം തിരിയുന്ന ജീവന് ധാർമ്മികത മനസിലാക്കി
കൊടുത്ത് രക്ഷിക്കുവാൻ ഞാൻ അവരിൽ ഒരുവനായി ജനിക്കുന്നു. ഇതിനെ അവതാരം എന്ന് പറയുന്നു.
ജീവന് പരിണാമ പ്രക്രിയയിലൂടെ മനുഷ്യനായി മാറി. എന്റെ അവതാരങ്ങളും ആ പരിണാമഘട്ടത്തില് ഉണ്ടായി. മത്സ്യം, കൂർമം , വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ കല്ക്കി ഇവയാണ് എന്റെ ദശാവതാരങ്ങൾ. പരിണാമ പ്രക്രിയയിലൂടെയാണ് ജീവൻ മനുഷ്യനായത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാന് ഈ ക്രമത്തില് അവതരിച്ചത്. ജലത്തില് ജീവിക്കുന്ന മത്സ്യം, ജലത്തിലും കരയിലും ജീവിക്കുന്ന ആമ, കരയിലും ചെളിയിലും ജീവിക്കുന്ന വരാഹം, മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള മാറ്റമായ നരസിംഹം, ആദ്യ മനുഷ്യരൂപമായ വാമനൻ, ആയുധങ്ങള് ഉപയോഗിച്ച് തുടങ്ങിയ പരശുരാമന്, ത്യാഗിയും ധർമ്മിഷ്ടനുമായ ശ്രീരാമൻ, കൃഷി, ജലസേചനം എന്നിവ ഉപയോഗിച്ച ബലരാമൻ ബുദ്ധിയുടെ ആൾരൂപമായ ശ്രീകൃഷ്ണൻ, ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന കല്ക്കി തുടങ്ങിയ അവതാരങ്ങള് ധർമ്മ സംസ്ഥാപനത്തിന് വേണ്ടി ആയിരുന്നു.
കല്ക്കി എന്റെ അവസാനത്തെ മഹാ അവതാരമാണ്.
കടപ്പാട്:
No comments:
Post a Comment