രാമായണ മാസത്തിന് നാളെ തുടക്കം
എന്താണ് രാമകഥയെ ആകര്‍ഷകവും സര്‍വ കാലീനവും മാക്കുന്നത്? എന്താണതില്‍നിന്നും പ്രസരിക്കുന്ന അമര സന്ദേശം? കഥാതന്തുവിന്റെ അസാധാരണമായ ഒഴുക്കും നാടകീയതകളും മാത്രമാണോ രാമായണത്തിന്റെ സര്‍വകാലിക പ്രശസ്തിക്കു കാരണം? ഉത്തരങ്ങള്‍ തേടിയിറങ്ങുമ്പോള്‍ നമുക്ക് കാണാനവുന്നത് സനാതന മൂല്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നില്‍ രാമകഥവഹിച്ച അത്ഭുതാവഹമായ പങ്കാണ്. സഹോദരസ്‌നേഹം, ഭാര്യാഭര്‍ത്തൃസ്‌നേഹം, പിതാ പുതൃസ്‌നേഹം.
ആചാര്യ ശിഷ്യ ബന്ധം, മാതൃസ്‌നേഹം സുഹൃദ് ബന്ധം രാജാപ്രജാ ബന്ധം. എന്നിവ ഭാരതിയ സമൂഹത്തിന് അതിന്റെ ആദര്‍ശ രൂപത്തില്‍ പ്രകടമാക്കിക്കൊടുത്ത മഹാകാവ്യമാണ് രാമായണം. ജനങ്ങളിലേയ്ക്ക് രാമായണാദര്‍ശങ്ങള്‍ കിനിഞ്ഞിറങ്ങിയ തിന്റെ പ്രത്യക്ഷോദാഹരണമാണ് ഭാരതീയ സംസ്‌കാരം. കുടുംബതലത്തിലും സാമൂഹ്യതലത്തിലുമുള്ള ജനജീവിതത്തെ മാത്രമല്ല രാമായണം ഉദാരവല്‍ക്കരിച്ചത്. ഇന്ന് മലീമസമെന്ന് കരുതപ്പെടുന്ന രാജനൈതികരംഗത്തും ഉന്നതാദര്‍ശങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ രാമായണ ദര്‍ശനത്തിനായിട്ടുണ്ട്. എന്നതിന്റെ തെളിവാണല്ലോ രാജര്‍ഷി, രാമരാജ്യം എന്നീവാക്കുകള്‍.
രാമകീര്‍ത്തിയെ ആശ്രയിച്ച് രാജനൈതികരംഗത്ത് ഉയര്‍ന്നുവന്ന മഹാത്മാഗാന്ധിയും ഇന്നത്തെ ചില നേതാക്കന്മാരും ദേശിയാദര്‍ശങ്ങളായാണ് കരുതപ്പെടുന്നത്. അന്നും സഹസ്രാബ്ദങ്ങള്‍ക്ക്‌ശേഷവും ശ്രീരാമചന്ദ്രസ്മരണ ജനങ്ങളിലുണര്‍ത്തുന്ന പുണ്യസ്മരണകളും ഭവനങ്ങളും നല്ല ഓര്‍മ്മകള്‍ നിലനിര്‍ത്തണമല്ലോ? സ്വരാജ്യത്തിനുള്ളില്‍ വിവിധ രാജ്യത്തലവന്മാര്‍ ബന്ധപ്പെടേണ്ടതെങ്ങനെയെന്ന് രാമായണം കാട്ടിത്തരുന്നു. അങ്ങ് വടക്ക് പടിഞ്ഞാറുള്ള കൈകയരാജ്യത്തേയും ശ്രീലങ്കയേയും കഥാതന്തുവിലൂടെ കൂട്ടിയിണക്കിയും ശ്രീലങ്കയിലെ വൈദ്യവിശാരദന് ഹിമാലയത്തിലെ ഔഷധിയെപറ്റിയുള്ള അറിവിലൂടെയും ആദികവിതനമ്മുടെ പ്രാചീനകാലം മുതലുള്ള ദേശീയൈക്യ ഭാവനയെ ചൂണ്ടിക്കാട്ടുന്നു.
ബാലി-സുഗ്രീവ പ്രശ്‌നത്തില്‍ ശ്രീരാമന്‍ ഇടപെട്ടതിനെ ചോദ്യംചെയ്ത ബാലിയോട് ശ്രീരാമന്റെ അത്തരം അയോദ്ധ്യയിലും കിഷ്‌ക്കിന്ധയിലും ദേശീയാദര്‍ശങ്ങള്‍ സാമൂഹ്യനിയമങ്ങള്‍, അവ ലംഘിക്കുന്നതിനുള്ള ശിക്ഷകള്‍ മുതലായവ ഒന്നാണെന്നാണ്. ഇത് സ്പഷ്ടമായും ദേശീയമനസ് എന്ന ഒന്ന് ഏക്കാലം മുതലേ നിലവിലുണ്ടായിരുന്നു എന്നതിന്റെ തെളിവാണല്ലോ? കപികള്‍, കഴുകന്മാര്‍ നിഷാദര്‍, ഋഷിമാര്‍ എന്നിവരെല്ലാം.
നീതിയും ധര്‍മ്മവുമായി കരുതിയിരുന്നത് ഒരേതരം വിശ്വാസ പ്രമാണങ്ങളേയും നിലവാരത്തേയുമാണ് എന്നതും നമുക്ക് കാണാം. ചുരുക്കത്തില്‍ രാമായണ മഹാകാവ്യം ഭാരതത്തതിന്റെ ജനമനസസിന്റെയാണോ അതോഭാരതീയ ജനമനസ് രാമായണ കാവ്യത്തിന്റെ യാണോ പ്രതിച്ഛായ കാണിക്കുന്നതെന്ന് വേര്‍തിരിച്ചു പറയാനാവില്ല. മാനവധര്‍മ്മവും സനാതനധര്‍മ്മവും ഒന്നായതിനാലും അതിന്റെ സാക്ഷാത് ദര്‍ശനം ഭാരതീയ സമൂഹത്തിനാണന്നതിനാലും രാമായണം സനാതന മൂല്യങ്ങളുടെ അമരകാവ്യമാണെന്ന് നിസ്സംശയം നമുക്ക് കാണാനാവും.
രാമായണമാസം, ഈ അമരകാവ്യം ഭാരതത്തിന് സമമ്മാനിച്ച ആദിമഹാകവി വാല്മീകിയോടുള്ള നന്ദിപ്രദര്‍ശനം കൂടിയാണ്. ജീവിതമൂല്യങ്ങളില്‍ കാലിടറാതെ ഉറച്ചുനില്‍ക്കാനും സനാധനധര്‍മ്മ സംഹിതയെ വീറോടെ സംരക്ഷിച്ച് പ്രചരിപ്പിക്കാനും അതിനനുകൂലമായ കുടുംബ, സാമൂഹ്യ, ഭരണവ്യവസ്ഥകളെ പടുത്തുയര്‍ത്താനും രാമായണ കാവ്യ പാരായണം നമുക്ക് കരുത്തേകട്ടെ. ശ്രീരാം ജയരാം ജയജയരാം.
No comments:
Post a Comment