ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, December 25, 2019

ഹനുമാൻ ജയന്തി / ശ്രീഹനുമാൻസ്വാമി




ശ്രീരാമ ഭക്തനായ ഹനുമാന്റെ ജന്മദിനമാണ്ഹനുമദ് ജയന്തിയായി ആഘോഷിക്കുന്നത്‌..


ഭഗവാന്ശിവന്റെ അംശംമാണ്ഹനുമാന്‍‍...

വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനാണ്ഹനുമാന്‍‍.

അതുകൊണ്ടുതന്നെ ഹനുമാന്റെപ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ദിവസം ഭജിക്കുന്നത്ഏറ്റവും ഉത്തമമാണ്‌.....



ഭജേ ഹേമരംഭാവനേ നിത്യവാസം
ഭജേ ബാലഭാനു പ്രഭാചാരുഭാസം
ഭജേ ചന്ദ്രികാകുന്ദമന്ദാരഹാസം
ഭജേ സന്തതം രാമഭൂപാലദാസം

ഭജേ ലക്ഷ്മണ പ്രാണരക്ഷാസുദക്ഷം 
ഭജേ തോഷിതാശേഷഗീർവാണപക്ഷം
ഭജേ ഘോരസംഗ്രാമസീമാഹതാക്ഷം
ഭജേ രാമനാമാനുസമ്പ്രാപ്തലക്ഷം
ജയ് ഹനുമാൻ ...



Saturday, November 30, 2019

ദേവി സ്തുതികൾ,



അമ്മേ ഭഗവതി നിത്യകന്യേ ദേവി
എന്മേൽ കഠാക്ഷിക്ക കുമ്പിടുന്നേൻ
തായേ ജഗത്തിന്റെ മായേ ചിതാനന്ദ
രൂപേ മഹേശ്വരി കുമ്പിടുന്നേൻ

Friday, November 29, 2019

ശ്രീകൃഷ്ണസ്തുതികൾ,




കളഭച്ചാര്‍ത്തിലലിഞ്ഞുവെങ്കില്‍ കണ്ണാ!
കദനങ്ങളെല്ലാമകലുമല്ലോ കണ്ണാ!
കണികാണുന്നതു നിന്‍ രൂപമെങ്കില്‍
കണ്ണകൾക്കെന്തു പുണ്യമല്ലോ കണ്ണാ!
കിങ്ങിണി നാദമടുത്തു കേട്ടീടിലോ കണ്ണാ
കര്‍ണ്ണപുടങ്ങളും കുളിരണിയും കണ്ണാ
കാത്തിരിപ്പുമൊരു പ്രാര്‍ത്ഥനയോ കണ്ണാ!
കാര്‍വ്വര്‍ണ്ണാ! നീയോടിയെത്തുമെന്നോ...
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ!


Monday, November 25, 2019

ദേവി സ്തുതികൾ,



അമ്മേ ഭഗവതി നിത്യകന്യേ ദേവി
എന്മേൽ കഠാക്ഷിക്ക കുമ്പിടുന്നേൻ
തായേ ജഗത്തിന്റെ മായേ ചിതാനന്ദ
രൂപേ മഹേശ്വരി കുമ്പിടുന്നേൻ


Sunday, November 24, 2019

ഹര കൃഷ്ണാ



അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ...
കൃഷ്ണനാട്ടം  കളി തീർന്നുവല്ലോ
കളി വിളക്കണഞ്ഞൂ ദീപങ്ങൾ മിഴി പൂട്ടി
ഓമനക്കണ്ണാ ഉറങ്ങേണ്ടേ....
ഓമനക്കണ്ണാ ഉറങ്ങേണ്ടേ....

അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ....
കൃഷ്ണനാട്ടം  കളി തീർന്നുവല്ലോ

ബ്രാഹ്മമുഹുർത്തത്തിലുണർന്നതല്ലേ കണ്ണാ
രാവേറെയായില്ലേ ശ്യാമ വർണ്ണാ ...

പലരുടെ പരിഭവം കേട്ടെന്റെ കണ്ണാ നീ
പകലൊന്നുമുറങ്ങാ
തിരുന്നതല്ലേ
പകലൊന്നുമുറങ്ങാ
തിരുന്നതല്ലേ..

അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ....
കൃഷ്ണനാട്ടം  കളി തീർന്നുവല്ലോ...


പൂമേനി വാടിത്തളർന്നുവല്ലോ കണ്ണാ
പൂന്തേന്മിഴിയിതാ     കൂമ്പിടുന്നു
ഓടി നടന്നു തളർന്നൊരാ പാദങ്ങൾ
ഒന്നുതലോടട്ടേ ഓമലേ ഞാൻ ....
ഒന്നുതലോടട്ടേ ഓമലേ ഞാൻ

അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ....
കൃഷ്ണനാട്ടം  കളി തീർന്നുവല്ലോ

താമരക്കണ്ണാ നിനക്കുറങ്ങീടുവാൻ
താരാട്ടു പാടാം ഞാൻ മേഘവർണ്ണാ
ചാരത്തു വന്നുടൻ എൻ മടിത്തട്ടിൽ നീ
ചാഞ്ഞെന്റെ കണ്ണാ ഉറങ്ങുറങ്ങ്
ചാഞ്ഞെന്റെ കണ്ണാ ഉറങ്ങുറങ്ങ്

ചായറങ്ങൂ കണ്ണാ വാവുറങ്ങൂ
താലോലം താലോലം വാവുറങ്ങൂ
താമരക്കണ്ണാ നീയുറങ്ങൂ എന്റെ
ഓമനക്കുട്ടാ ചായുറങ്ങൂ
ഓമനക്കുട്ടാ ചായുറങ്ങ്
ഓമനക്കുട്ടാ ചായുറങ്ങ്
ഓമനക്കുട്ടാ ചായുറങ്ങ്.....

Saturday, November 23, 2019

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം



വടക്കെ മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം .
കണ്ണൂർ പട്ടണത്തിൽ നിന്നും 6 കി.മി. തെക്കുകിഴക്കായി കണ്ണൂർ കോർപ്പറേഷനിൽ പെട്ട ആദികടലായി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചിറക്കൽ കടലായി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം എന്നതുകൊണ്ടാണ് ഇത് 'ആദികടലായി' എന്നറിയപ്പെടുന്നത്.


കണ്ണൂർ പട്ടണത്തിൽ നിന്ന് ഏതാണ്ട് ആറു കിലോമീറ്റർ തെക്കുകിഴക്കായി ഇന്നത്തെ കണ്ണൂർ കോർപ്പറേഷനിൽ പെട്ട 'കരാറിനകം കടലായി'യിലായിരുന്നു , പണ്ട് കോലത്തിരി രാജാക്കന്മാരുടെ പ്രമുഖമായ "കടലായി കോട്ട" സ്ഥിതി ചെയ്തിരുന്നത്. കോട്ടയുടെ രക്ഷകനായി 'കോലത്തിരി സ്വരൂപത്തിലെ ' രാജാക്കന്മാരിൽ പ്രമുഖനായ വളഭൻ സ്ഥാപിച്ചതായിരുന്നു "കടലായി ക്ഷേത്രം"

കൊല്ലവർഷം 964ൽ ടിപ്പുവിന്റെ സൈന്യങ്ങൾ മലബാറിലാകമാനമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിച്ചിരുന്ന കാലത്ത്‌ കടലായി ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകൃഷ്ണ വിഗ്രഹത്തെ രക്ഷിക്കുന്നതിനായി അത് പുഴക്കിയെടുക്കുകയും തന്റെ ഇല്ലത്തുള്ള കിണറ്റിൽ സൂക്ഷിക്കുകയും വിവരം കോലത്തിരിയെ അറിയിക്കുകയും ചെയ്തുവത്രേ. അനന്തരം കോലത്തിരി ചിറക്കൽ കോവിലകത്തിന് തെക്ക് കിഴക്കായി ഒരു ക്ഷേത്രം പണികഴിപ്പിച്ചു. കൊല്ലവർഷം 1023ൽ കടലായി കൃഷ്ണനെ അവിടെ പുനപ്രതിഷ്ഠിക്കുകയും ചെയ്തു. കാലക്രമേണ കരാറിനകം കടലായികോട്ടയും ക്ഷേത്രവും നാശോന്മുഖമാവുകയും ക്ഷേത്രക്കുളവും മറ്റും തൂർന്നു പോവുകയും ചെയ്തു.
 'കോട്ടമ്മൽ' എന്ന് വിളിച്ചു വരുന്ന പ്രസ്തുത സ്ഥലത്ത് പഴയ കോട്ടയുടെ പ്രാരാവശിഷ്ടങ്ങൾ ഇന്നും കാണ്മാനുണ്ട്. അത് പോലെ ചിറക്കടവത്ത്‌, മോലോത്ത്‌, ഇല്ലത്തിൽ, മനയുള്ളതിൽ, അമ്പലത്തിൽ, കടലായി നട എന്നിങ്ങനെ ഇപ്പോഴും വിളിച്ചു വരുന്ന സ്ഥലനാമങ്ങൾ  പഴയ ചരിത്ര യാഥാർത്ഥ്യങ്ങളെ വിളിച്ചോതുകയാണ്.


കാലചക്രഭ്രമണത്തിൽ തകർന്നു തരിപ്പണമായ പല ക്ഷേത്രങ്ങളുടെയും നവീകരണവും പുനഃപ്രതിഷ്ഠാപനവും നടന്നു വരുന്ന ഇക്കാലത്ത് ഇവിടുത്തെ പുരാതനക്ഷേത്രം നിലനിന്നിരുന്ന സ്ഥലം വീണ്ടെടുക്കാൻ കഴിയാത്ത വണ്ണം അന്യാധീനപ്പെട്ടു പോയിരിക്കയാൽ അവിടെ നിന്നും ഉദ്ദേശം അരകിലോമീറ്റർ കിഴക്കോട്ടായി പണ്ടത്തെ ക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ട് വന്നിരുന്നതായ സ്ഥലത്താണ് ഇപ്പോഴത്തെ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്. ഈ സ്ഥലത്ത് രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ മുരളീരവവും ഗോക്കളുടെ കുളമ്പൊച്ചയും പതിവായി കേൾക്കാറുണ്ടായിരുന്നതായി പഴമക്കാർ അനുസ്മരിക്കുന്നു. കൊല്ലവർഷം 1140 ചിങ്ങമാസത്തിലെ "അഷ്ടമിരോഹിണി" ദിവസം ഒരു ഭക്തൻ ഈ സ്ഥലത്തുവെച്ചു പൂജ നടത്തി പലർക്കും പ്രസാദം നൽകുകയുണ്ടായി. അടുത്ത വർഷം മുതൽ ഏതാനും ഭക്തന്മാർ ചേർന്ന് വിശേഷാൽ പൂജ, പായസ ദാനം , ഹരികഥാകാലക്ഷേപം എന്നീ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയും തുടർന്നുള്ള കാലങ്ങളിൽ ഉത്തരോത്തരം അഭിവൃദ്ധിയോടെ ഇത് ആവര്തിക്കപ്പെടുകയും ചെയ്തു.


അങ്ങനെയിരിക്കെ, 1970 ൽ ഈ ആഘോഷനടത്തിപ്പിന് ശരിയായ ഒരു ആസ്ഥാനം വേണമെന്ന ഉദ്ദേശത്തിൽ ഏതാനും ദേശവാസികൾ ചേർന്ന് സ്ഥലത്തുവെച്ചു പ്രശ്നവിചാരം ചെയ്യുകയും താമസിയാതെ ഒരു കോവിൽ പണിയിച്ചു ഭക്ത ജനങ്ങൾക്ക്‌ ആരാധന സൌകര്യമേർപ്പെടുത്തുകയും ചെയ്യണമെന്നു നിർദ്ദേശിക്കുകയും ചെയ്തതനുസരിച്ച് യഥാവിധി ക്ഷേത്ര നിർമ്മാണം ആരംഭിക്കപ്പെട്ടു. പ്രശ്നവശാൽ നിരൂപണം ചെയ്ത പ്രകാരം വലതുകരത്തിൽ കാലിക്കോലും ഇടത് കൈ കൊണ്ട് അരയിൽ തിരുകിയ ഓടക്കുഴലിന്റെ അഗ്രം പിടിച്ചും സുസ്മേരവദനനായി നിൽക്കുന്ന ഗോപാലകൃഷ്ണനാണ് ആരാധനാമൂർത്തി. വിധിപ്രകാരം കൃഷ്ണ ശിലയിൽ കന്യാകുമാരിയിൽ നിന്നും നിർമിച്ച വിഗ്രഹം കാലെകൂട്ടിതന്നെ വരുത്തിയത് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ സൂക്ഷിക്കുകയും പ്രതിഷ്ഠാ കലാശ മുഹൂർത്തത്തിന് മുൻപായി എഴുന്നള്ളിച്ചു ആദികടലായിൽ കൊണ്ട് വന്നു താന്ത്രികവിധി പ്രകാരമുള്ള വിവിധ പൂജാഹോമാദികൾക്ക് വിധേയമാവുകയും തുടർന്നു 1981 മാർച്ച് 15നു (1156 മീനമാസം 1) 11 മണി 45 മിനുട്ടിനും 12 മണിക്കുമിടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ വൈദിക പ്രമുഖനായ ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രി, സഹതന്ത്രിമാരുടെ സഹായത്തോടെ പ്രതിഷ്ഠാ കലശം നടത്തുകയും ചെയ്തു.


2003 നവംബർ 21-ന് ശ്രീനാരായണഗുരു മണ്ഡപത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ശ്രീ നാരായണഗുരുദേവന്റെ പ്രതിമയുടെ പ്രതിഷ്ഠാ കർമ്മം 2007 ഒക്ടോബർ 24-ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രി നിർവഹിച്ചു.


2011 ജനുവരി 26-ന് ശ്രീ ദേവദാസ്‌ കൊടുങ്ങല്ലൂർ നാഗസ്ഥാനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. 2011 ജൂലൈ 15-ന് ആമേട മംഗലത്ത്മന ബ്രഹ്മശ്രീ എം.എസ് ശ്രീധരൻ നമ്പൂതിരി നാഗപ്രതിഷ്ഠ നടത്തി.


ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവം മൂന്നു ദിവസം ആഘോഷിക്കപെടുന്നു.മകര മാസത്തിലെ പുണർതം നാളിലാണ് ഉത്സവം ആരംഭിക്കുന്നത്.അന്നേദിവസം വൈകുന്നേരം പഴയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തുനിന്നും ശോഭായാത്രയോടു കൂടി ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ട് വരുന്നു. കടലായി,തോട്ടട, കുറുവ, കാഞ്ഞിര, അവേര ദേശവാസികളാണ് മൂന്നു ദിവസത്തെയും ഉത്സവം നടത്തി വരുന്നത്.


എല്ലാ വർഷവും മാർച്ച്‌ 15 തിയ്യതി ക്ഷേത്ര പ്രതിഷ്ഠ ദിനം ആഘോഷിച്ചു വരുന്നു.

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം വളരെ വിപുലമായി ആഘോഷിക്കുന്നു.


അയ്യപ്പൻ, ഗണപതി,മഹാലക്ഷ്മി, നാഗദൈവങ്ങൾ എന്നിങ്ങനെ ഉപദേവതമാർ ഉൾപ്പെടുന്നതാണ് ക്ഷേത്രം.



 സമ്പാദനം
 ശ്രീരാമദാസാശ്രമം
 ചെറുകോട്
 വണ്ടൂർ

 ജയ് സീതാറാം

Friday, November 22, 2019

പഞ്ചാക്ഷര മാഹാത്മ്യം



സര്‍വ്വജ്ഞനും ത്രിഗുണങ്ങള്‍ക്ക് അതീതനും ആയ ഈശ്വരന്‍ ഓം എന്ന ഏകാക്ഷരത്തില്‍ അധിവസിക്കുന്നു. 'നമഃ ശിവായ' എന്ന പഞ്ചാക്ഷരത്തില്‍ പഞ്ചബ്രഹ്മ സ്വരൂപനായ ഭഗവാന്‍ വാച്യ വാചക ഭാവത്തില്‍ വര്‍ത്തിക്കുന്നു.

നമഃ ശിവായ ഭീമായ

ശങ്കരായ ശിവായ തേ

ഉഗ്രോളസി സര്‍വ്വഭൂതാനാം

നിയന്തായച്ഛിവോസിനഃ

നമഃശിവായ എന്ന പഞ്ചാക്ഷരത്തിന്റെ മാഹാത്മ്യം വാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ സാധിക്കില്ല. ആ മന്ത്രം ഉരുവിട്ട് ജപിച്ച് അതില്‍നിന്ന് കിട്ടുന്ന ആനന്ദം അനുഭവിച്ചു തന്നെ അറിയണം.

ശ്രുതി(വേദം)യിലും ശൈവശാസ്ത്രത്തിലും ഷഡക്ഷരത്തോടു കൂടിയ, മോക്ഷം പ്രദാനം ചെയ്യുന്ന 'ഓം നമഃ ശിവായ' എന്ന മന്ത്രത്തിന് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. വേദസാരമാണ് ഈ മന്ത്രം. 

സര്‍വ്വവിദ്യകളുടെയും ബീജമായ ഷഡക്ഷരം ആദ്യമന്ത്രമാണ്. ആല്‍വൃക്ഷത്തിന്റെ വിത്തുപോലെ സൂക്ഷ്മമായതും മഹത്തായ അര്‍ത്ഥത്തോടുകൂടിയതും ആണ് 'നമഃ ശിവായ' എന്ന മന്ത്രം.

സര്‍വ്വജ്ഞനും ത്രിഗുണങ്ങള്‍ക്ക് അതീതനും ആയ ഈശ്വരന്‍ ഓം എന്ന ഏകാക്ഷരത്തില്‍ അധിവസിക്കുന്നു. 'നമഃ ശിവായ' എന്ന പഞ്ചാക്ഷരത്തില്‍ പഞ്ചബ്രഹ്മ സ്വരൂപനായ ഭഗവാന്‍ വാച്യ വാചക ഭാവത്തില്‍ വര്‍ത്തിക്കുന്നു.

പ്രാപഞ്ചിക ദുഃഖങ്ങളില്‍നിന്ന് മഹാദേവന്‍ മോചനം നല്‍കുന്നു. ഏതു രീതിയിലാണോ ഔഷധം രോഗശമനം വരുത്തുന്നത് അതുപോലെ ഈ ലോക  ജീവിതത്തിലെ ദോഷങ്ങളെല്ലാം ഭഗവാന്‍ ഇല്ലാതെയാക്കുന്നു. സര്‍വ്വജ്ഞനും പരിപൂര്‍ണ്ണനും ആയ സദാശിവന്‍ സംസാര സമുദ്രത്തില്‍ നിന്ന് തന്റെ ഭക്തനെ കരകയറ്റുന്നു.

ആദിമദ്ധ്യാന്തരഹിതനും പരിപൂര്‍ണനും ആയ ശിവന്റെ നാമത്തോടുകൂടി ഉണ്ടായതാണ് പഞ്ചാക്ഷര മന്ത്രവും ഷഡക്ഷര മന്ത്രവും. വളരെ ശ്രദ്ധയോടുകൂടി ഈ നാമം ജപിക്കേണ്ടതാണ്. ഹൃദയത്തില്‍ ഷഡക്ഷരവും പഞ്ചാക്ഷരവും ഉള്ള ഒരു ഭക്തന് മറ്റു മന്ത്രങ്ങളൊന്നും ആവശ്യമില്ല വളരെ പരിശുദ്ധമായ മന്ത്രമാണ് ഇത്.

ഒരു ഭക്തന്റെ ജീവിതം സാര്‍ത്ഥമാകുവാന്‍ ഷഡക്ഷര മന്ത്രം നമസ്‌കാര സമന്വിതം ഭഗവാന് സമര്‍പ്പിച്ചാല്‍ മതി. മൂര്‍ഖനോ പണ്ഡിതനോ നീചജാതിക്കാരനോ ആര്‍ക്കായാലും പഞ്ചാക്ഷരം ജപിച്ചാല്‍  പാപവിമുക്തനാകാം.

മനോ വാക് കര്‍മ്മങ്ങളാല്‍ ദുഷിതന്മാരും നിന്ദകരും കൃതഘ്‌നരും കള്ളം പറയുന്നവരും വക്രബുദ്ധികളും പഞ്ചാക്ഷരീ മന്ത്രം ജപിച്ചാല്‍ ശിവഭക്തരായി തീരും. അപ്പോള്‍ പ്രാപഞ്ചിക ദുഃഖത്തില്‍നിന്ന് കരകയറാനും സാധിക്കും.

തപസ്സ്, യജ്ഞം, വ്രതം എന്നിവയേക്കാള്‍ ശ്രേഷ്ഠമാണ്. മമതാബന്ധം ഉള്ളവനും ലൗകിക ജീവിതത്തില്‍ വിരക്തി വന്നവനും പഞ്ചാക്ഷര ജപം കൊണ്ട് മുക്തി ലഭിക്കും.

ഗുരുവിന്റെ ഉപദേശത്തോടുകൂടിയും ഉപദേശംഇല്ലാതെയും പഞ്ചാക്ഷരം ജപിക്കാമെങ്കിലും ഗുരൂപദേശത്തോടുകൂടി ജപിക്കുന്നതാണ് അത്യുത്തമം.

പഞ്ചാക്ഷരപ്രഭാവത്താല്‍ വേദജ്ഞരും മഹര്‍ഷിമാരും ഈ ലോകത്ത് ശാശ്വത ധര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുന്നു. വിരലുകള്‍ ഉപയോഗിച്ച് ജപസംഖ്യ കണക്കാക്കാം. നൂറ്റിയെട്ട് രുദ്രാക്ഷങ്ങള്‍ ഉപയോഗിച്ചുള്ള നാമജപം വളരെ ഉത്തമമാണ്. ദേവാലയങ്ങളിലിരുന്നോ സമീപ പ്രദേശങ്ങളിലിരുന്നോ നാമം ജപിക്കുന്നത് വിശിഷ്ടമാണ്.

പടിഞ്ഞാറോട്ട് മുഖം തിരിഞ്ഞിരുന്ന് ജപിക്കുന്നത് ധനം നല്‍കുന്നു. വടക്കോട്ട് തിരിഞ്ഞിരുന്ന് ജപിച്ചാല്‍ ശാന്തി ലഭിക്കും. തെക്കോട്ട് തിരിഞ്ഞിരിക്കുന്നത് ആഭിചാരികമാണ് (നിന്ദ്യം) തലമുടി കെട്ടാതെയും  കരഞ്ഞുകൊണ്ടും നാമം ജപിക്കരുത്. ദേവീസമേതനായ ശിവഭഗവാനെ മനസ്സില്‍ പ്രതിഷ്ഠിച്ച് പഞ്ചാക്ഷരം ജപിക്കണം. പ്രവര്‍ത്തികളിലേര്‍പ്പെടുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും അശുദ്ധനായാലും ശുദ്ധനായാലും പഞ്ചാക്ഷര മന്ത്രം നല്ല ഫലം നല്‍കും. പഞ്ചാക്ഷരമന്ത്രത്തിന്റെ മാഹാത്മ്യം മഹാദേവന്‍ തന്നെ ദേവിയോട് പറഞ്ഞതാണ്.

Thursday, November 21, 2019

ശോകസംഹാരി അശോകം


+

കാമദേവന്റെ അഞ്ച് പുഷ്പബാണങ്ങളില്‍ ഒന്നാണ് അശോകപുഷ്പം.  അശോകമെന്നാല്‍ ശോകത്തെയകറ്റുന്നത്. അശോകവൃക്ഷമുള്ളിടത്ത് സ്ത്രീകള്‍ക്ക് ദുഃഖമുണ്ടാകില്ലെന്നാണ് വിശ്വാസം. സുഗന്ധഹാരിയായ ചുവന്ന പുഷ്പങ്ങളുള്ള അശോകം ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ്. ക്ഷേത്രങ്ങളുടേയും ബുദ്ധവിഹാരങ്ങളുടേയും മുമ്പില്‍ അശോകം നട്ടു വളര്‍ത്തുന്നു. 
ഗൗതമബുദ്ധന്‍ ജനിച്ചതും ജൈനമതസ്ഥാപകന്‍ വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതും രാമായണത്തില്‍ ഹനുമാന്‍ സീതാദേവിയെ കണ്ടുമുട്ടിയതും അശോകമരച്ചുവട്ടിലാണെന്നാണ് സങ്കല്‍പം. പദ്മ
പുരാണത്തിലും മത്സ്യപുരാണത്തിലും ബ്രഹ്മാവൈവര്‍ത്ത പുരാണത്തിലും സന്തോഷദായകമാണ് അശോകമെന്ന് പരാമര്‍ശമുണ്ട്. ശക്തി ആരാധകര്‍ ദുര്‍ഗാപൂജ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഒമ്പത് തരം ഇലകളില്‍ ഒന്ന് അശോകമാണ്. 
സ്ത്രീകള്‍ക്കുണ്ടാകുന്ന ഗര്‍ഭാശയം സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാന ചേരുവയാണ് അശോകം. ഇതിന്റെ തോലിന് ഗര്‍ഭ
പാത്രത്തിന്റെ ഉള്ളിലെ ചര്‍മത്തെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട്.


Wednesday, November 20, 2019

ശ്രീ ചൈതന്യമഹാപ്രഭു / ഏകാത്മതാ സ്‌തോത്രം വ്യാഖ്യാനം : 106



ജൂലേലാലോഥ ചൈതന്യഃ തിരുവുള്ളവരസ്ഥഥാ
നായന്‍മാരാളവാരാശ്ച കമ്പശ്ച ബസവേശ്വരഃ
ലിയുഗത്തില്‍ 45 ാം ശതാബ്ദ (ക്രിസ്തുവിന് ശേഷം 14 ാം നൂറ്റാണ്ട് ) ത്തില്‍ ബംഗാള്‍ പ്രദേശത്തെ നവദ്വീപ് എന്ന ഗ്രാമത്തില്‍ ജനിച്ച ഗൗരസുന്ദര്‍ നിമായി , ശ്രീ ചൈതന്യമഹാപ്രഭു കൃഷ്ണഭക്തിധാരയില്‍ ജനഹൃദയങ്ങളെ ആറാടിച്ച ദിവ്യാത്മാവാണ്.  24 ാമത്തെ വയസ്സില്‍ ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ചു. ഇദ്ദേഹം കേശവഭാരതി എന്ന സംന്യാസി വര്യനില്‍ നിന്ന് ദീക്ഷ സ്വീകരിച്ചു. ആധ്യാത്മികാചാര്യന്‍ എന്നതിലുപരി അദ്ദേഹം ഒരു നീതിജ്ഞനുമായിരുന്നു. ന്യായശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം ഒരു ഉത്കൃഷ്ട ഗ്രന്ഥം രചിച്ചിട്ടുണ്ട്. ചൈതന്യമഹാപ്രഭുവിന്റെ കൃഷ്ണഭക്തി ഉദാത്തഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.  നവദ്വീപ് ഉപേക്ഷിച്ച ചൈതന്യമഹാപ്രഭു ശ്രീജഗന്നാഥ ധാമത്തിലെത്തി അവിടെ വാസമാരംഭിച്ചു. കാശി, വൃന്ദാവനം എന്നിവിടങ്ങളിലും ദക്ഷിണമധ്യ ഭാരതമൊട്ടാകെയും സഞ്ചരിച്ച് ജഗന്നാഥപുരിയിലെത്തിയ അദ്ദേഹം ജഗന്നാഥ വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നതായി പറയപ്പെടുന്നു.

(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാസ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)


Tuesday, November 19, 2019

ത്രിപുരാസുരന്റെ വരപ്രസാദം / ഗണേശകഥകൾ



ഗവാന്‍ ശ്രീപരമേശ്വരന്‍ ത്രിപുരാന്തകന്‍ എന്നും അറിയപ്പെടുന്നു. മൂന്നു ലോകത്തിന്റേയും അധിപനായി വിലസുകയായിരുന്നു ത്രിപുരാസുരന്‍. പ്രത്യേകമായി മൂന്നു കൊട്ടാരങ്ങള്‍ നിര്‍മിച്ച്, ത്രിപുരാസുരന്‍, തന്റെ അന്തസ് വിളിച്ചു പറയും മട്ടില്‍ സജ്ജമാക്കി. ആരായിരുന്നു ത്രിപുരന്‍?  എങ്ങനെയാണ് ത്രിപുരന് ഈ പ്രാഗല്‍ഭ്യം ലഭ്യമായത്?
പണ്ട്  ഗുല്‍സമതന്‍ എന്ന ഒരു മഹര്‍ഷിയുണ്ടായിരുന്നു. ചെറുപ്രായത്തിലേക്ക് കടക്കും മുന്‍പേ ശൈശവകാലം മുതല്‍ക്കു തന്നേ ഗുല്‍സമതന്‍ തികഞ്ഞ ഗണേശഭക്തനായിരുന്നു. ക്രമേണ ഭക്തി കൂടിക്കൂടി വന്നതോടെ, ശ്രീഗണേശന്‍ പ്രത്യക്ഷദര്‍ശനം നല്‍കി അനുഗ്രഹിച്ചു. അത്ഭുത പ്രതിഭാസമായി മാറും വിധമുള്ള ഒരു പുത്രന്‍ ഗുല്‍സമതമഹര്‍ഷിക്കുണ്ടാവുമെന്ന് ശ്രീഗണേശന്‍ വരം നല്‍കി. ആ പുത്രന്‍ ത്രിപുരന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ദിവ്യങ്ങളായ മൂന്ന് കൊട്ടാരങ്ങള്‍ അവന്‍ നിര്‍മിക്കും. ഒരെണ്ണം ഇരുമ്പു കൊണ്ടും ഒന്ന് വെള്ളികൊണ്ടും ഉണ്ടാക്കും. എന്നാല്‍ സ്വര്‍ണം ഉപയോഗിച്ചുണ്ടാക്കുന്ന കൊട്ടാരം ഏറെ അതിശയമുളവാക്കുന്നതായിരിക്കും.
 പ്രസാദിച്ചാല്‍ എന്തും വാരിക്കോരി കൊടുക്കും. അതാണ് ശ്രീഗണേശന്റെ പ്രകൃതം. എത്ര കൊടുത്താലും കൊടുക്കുന്ന ആള്‍ക്ക് തൃപ്തി പോര. ചിലര്‍ക്ക് അങ്ങനെയാണ്. ഗുല്‍സമതമഹര്‍ഷിക്ക് സന്താനവും സൗഭാഗ്യവും സമ്പത്തും എല്ലാം ലഭിച്ചു. അങ്ങനെയാണ് ത്രിപുരാന്തകന്റെ ജന്മം.
ത്രിപുരാസുരനേയും ഭക്തിയോടെ തന്നെയാണ് മഹര്‍ഷി വളര്‍ത്തിയത്. എന്നാല്‍ പെട്ടന്നാണ് ത്രിപുരാസുരന് അഹങ്കാരം കേറി വന്നത്. താന്‍ മഹര്‍ഷി പുത്രനാണെന്ന സ്മരണ പോലും വെടിഞ്ഞു. ചില മാതാപിതാക്കള്‍ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമ്പോള്‍ അവര്‍ അറിയുന്നില്ല മക്കള്‍ അഹങ്കാരികളും ധൂര്‍ത്തന്മാരുമായി മാറുമെന്ന്.
ത്രിപുരാസുരന് ലഭിച്ച വരസിദ്ധി പ്രകാരം ദേവന്മാരാലോ, അസുരന്മാരാലോ, മനുഷ്യരാലോ വധിക്കപ്പെടില്ല. പിന്നെ എന്താണ് പേടിക്കാനുള്ളത്? അഹങ്കാരം കയറാന്‍ ഇതൊക്കെ പോരെ? എന്നാല്‍ പ്രകൃതിയില്‍ നിക്ഷിപ്തമായ നിയമാനുസൃതം, ഏതിനേയും വീഴ്ത്താന്‍ പാകത്തിന് ഏതു വരപ്രസാദത്തേയും വെല്ലാന്‍ പാകത്തിന് ചില പഴുതുകള്‍ അവശേഷിക്കും. ഹിരണ്യ കശിപുവിന്റെ അവസ്ഥ എന്തായിരുന്നു? രാത്രിയും പകലും വധിക്കപ്പെടരുത്. അകത്തും പുറത്തും വെച്ച് മരണം സംഭവിക്കരുത്. ഇങ്ങനെ പലവിധ വരങ്ങള്‍ നേടിയ ആളായിരുന്നല്ലോ ഹിരണ്യകശിപു. എന്നാല്‍ ത്രിസന്ധ്യയ്ക്ക് വാതില്‍പടിയില്‍ വെച്ച് നരസിംഹത്തിന്റെ കൈനഖങ്ങളാല്‍ ഹിരണ്യകശിപു കൊല്ലപ്പെട്ടില്ലേ?   ഇതുപോലെ ഏതിനും നിമിത്തമായി കാലം അതിനുള്ള അവസരങ്ങള്‍ ഒരുക്കും.

                                                                            എ.പി.ജയശങ്കര്‍,  9447213643  

Monday, November 18, 2019

വിജ്ഞാന ദീപ്തിയായ് വാഗ്ഭടാനന്ദന്‍





'ഒരുദൈവമെന്നുമൊരു മതമെന്നുമൊരു ജാതിയെന്നും വരുന്നനാളിലേധരാതലം തന്നില്‍ നിരന്തരം സുഖം വരാനെളുപ്പമായിരിക്കുമെന്നല്ലോദയാലു മോഹനന്‍ ദയാനന്ദന്‍ തൊട്ട നിയമ ജ്ഞാനികളുരപ്പതോര്‍ക്കുവിന്‍' 

മലബാറിലെ  വിദ്യാലയങ്ങളില്‍ ഒരുകാലത്ത് മുഴങ്ങിക്കേട്ട പ്രാര്‍ത്ഥനാഗീതത്തിലെ വരികളാണിവ.  ഭാരതത്തിന്റെ നവോത്ഥാന ശില്പികളായ രാജാറാം മോഹന്‍ റോയിയെയും മഹര്‍ഷി ദയാനന്ദ സരസ്വതിയെയും ശ്രീനാരായണ ഗുരുവിനെയും ഹൃദയപൂര്‍വ്വം അനുസ്മരിക്കുന്നുണ്ട് ഈ കാവ്യഭാഗം. വൈജ്ഞാനികദീപ്തിയാല്‍ ഒരുകാലത്ത് കേരളത്തെ ഇളക്കിമറിച്ച  മഹാ ഗുരു വാഗ്ഭടാനന്ദന്‍'സ്വാതന്ത്ര്യചിന്താമണി' എന്ന കൃതിയില്‍ എഴുതിയ വരികളാണിവ. ജാതിചിന്തയെ ഇത്രത്തോളം അതിജീവിച്ച ഒരാള്‍ അക്കാലത്ത് അപൂര്‍വമായിരുന്നു. അതിന്റെ സ്വീകാര്യതയും അദ്ദേഹത്തിനുണ്ടായിരുന്നു. 


തിരുനക്കര നായര്‍ സമ്മേളനം
1926ലെ കോട്ടയം തിരുനക്കര  മൈതാനിയില്‍ നടന്ന നടന്ന നായര്‍ മഹാസമ്മേളനം അക്കാലത്തെ അദ്ദേഹത്തിന്റെ സ്വീകാര്യതയെ വെളിവാക്കുന്നു.  നാലു ദിവസം നീണ്ട രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്ത ഹിന്ദു മതസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത് മലബാറില്‍ നിന്നെത്തിയ ഈ യുവപണ്ഡിതനായിരുന്നു. അദ്ദേഹം നായര്‍ ആയിരുന്നില്ല എന്നതാണ് സമ്മേളനത്തിന്റെ ചരിത്രപരമായ പ്രാധാന്യം. ഈഴവ(തിയ്യ)നായ വാഗ്ഭടാനന്ദനായിരുന്നു കോമളനായ ആ യുവയോഗി. സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിളളയായിരുന്നു സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍. അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്ത നാഗവളളി ആര്‍. എസ്സ്. കുറുപ്പ് അതേപ്പറ്റി എഴുതുന്നു:


'പ്രസംഗവേദിയുടെ പിറകിലുളള കസേരയില്‍ നിന്നും പുരുഷസൗന്ദര്യത്തിന്റെ പൂര്‍ണ്ണഭോഗമായ ഒരു തേജോരൂപന്‍ കയ്യില്‍ അറ്റം വളഞ്ഞ ചൂരല്‍വടിയുമായി സാവധാനം മുമ്പിലേക്ക് വന്നു നിന്നു. പരമ ശാന്തമായ ശബ്ദത്തില്‍ അദ്ദേഹം പ്രസംഗം ആരംഭിച്ചു. മൈക്രോഫോണ്‍ ഈ നാട്ടില്‍ എത്തിയിട്ടില്ലാത്തകാലം. രണ്ടായിരത്തോളം ശ്രോതാക്കളുള്ള  പന്തലില്‍ ആ മഹാപുരുഷന്റെ സ്വരം മണിനാദംപോലെ മുഴങ്ങി. ആരുടെ ആദരവും അനായാസം നേടുവാന്‍പര്യാപ്തമായിരുന്ന ആ ആകാരം കണ്ടയുടനെ സദസ്സ് പരമ നിശബ്ദമായി. ആദ്യത്തെ നാലഞ്ചു വാചകങ്ങള്‍ കേട്ടുകഴിഞ്ഞതോടെ സകലരും വീര്‍പ്പടക്കി ആ വാങ്മയം നുകരാന്‍ തുടങ്ങി. അതി ഗഹനമായ ആര്‍ഷധര്‍മ്മത്തെ ആധാരമാക്കി ആര്‍ക്കും മനസ്സിലാകുന്നരീതിയില്‍ അത്യന്തം ലളിതമായി അദ്ദേഹം ചെയ്ത പ്രഭാഷണം യഥാര്‍ത്ഥത്തില്‍ ദിവ്യമായ അനുഭൂതി ശ്രോതാക്കളില്‍ ഉളവാക്കി. ആ മുഖത്ത് കണ്ണുനട്ട്, ആ വാക്കുകള്‍ക്ക് ചെവികൂര്‍പ്പിച്ചു കഴിഞ്ഞ ഞങ്ങള്‍ സമയം പോയതറിഞ്ഞില്ല. ഏകദേശം ഒരു മണിക്കൂര്‍ ആദ്ധ്യാത്മിക ചിന്തകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സദസ്യര്‍ സര്‍വ്വവും മറന്ന് നിശ്ചലരായിരുന്നു. ഈശ്വര സങ്കല്പത്തിന്റെ മാഹാത്മ്യവും ബ്രഹ്മവിദ്യയുടെ സാരവുമൊക്കെ അദ്ദേഹം അവിടെ കൂടിയിരുന്ന സകലരുടെയും മനസ്സില്‍ ദൃഢമായി പതിയത്തക്കരീതിയില്‍ പരമ ലളിതമായി വിശദീകരിച്ചു. സുമധുരവും സുബദ്ധവും ശ്രുതിശുദ്ധവുമായ സഗീതംപോലെ ആ സരസ്വതിപ്രവാഹം സദസ്യരെ ആനന്ദ നിര്‍വൃതിയിലാറാടിച്ചു. അതു നിലച്ചപ്പോള്‍ നിമിഷനേരം കരഘോഷം മുഴക്കാന്‍പോലും മറന്ന് സദസ്സ് നിശ്ചലമായിരുന്നു പോയി. പിന്നീടുണ്ടായ ഹര്‍ഷാരവം കെട്ടടങ്ങുവാന്‍ വളരെനേരം വേണ്ടിവന്നു'.


സംവാദങ്ങള്‍
ആശയസംവാദങ്ങളെ അജ്ഞതയ്‌ക്കെതിരെയുളള പ്രതിരോധമാക്കിത്തീര്‍ക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം അദ്ദേഹം ആദ്ധ്യാത്മിക സംവാദത്തിന്റെ അലയൊലികളെത്തിച്ചു. അദ്ദേഹം ഈശ്വര വിശ്വാസത്തിനെതിരായിരുന്നില്ല. എന്നാല്‍ അതിന്റെ പേരിലുളള ചൂഷണങ്ങളെ തുറന്നെതിര്‍ക്കാന്‍ ഒട്ടും മടിച്ചില്ല. വിജ്ഞന്മാര്‍ക്കേ വാഗ്ഭടാനന്ദനെ ഉള്‍ക്കൊളളാന്‍ കഴിയൂ എന്നായിരുന്നു ശ്രീനാരായണഗുരുദേവന്റെ നിരീക്ഷണം.


ജനനവും ബാല്യവും
തേനക്കണ്ടിയില്‍ വാഴവളപ്പില്‍ കോരന്‍ ഗുരുക്കളുടെയും വയലേരി ചീരു അമ്മയുടെയും മകനായി 1884ല്‍ ഉത്തരകേരളത്തിലെ പാട്യം എന്ന ഗ്രാമത്തിലാണ് വാഗ്ഭടാനന്ദന്‍ ജനിക്കുന്നത്. കുഞ്ഞിക്കണ്ണന്‍ എന്നാണ് കുട്ടിക്കാലത്തെ  പേര്.  സംസ്‌കൃതത്തിലും വൈദ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന പിതാവ് ഏകദൈവവിശ്വാസിയായിരുന്നു. ബഹുദൈവവിശ്വാസത്തിനെതിരായി ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹം കവിതകളും ശ്ലോകങ്ങളും ചമച്ചിരുന്നു. ഇത് കുഞ്ഞിക്കണ്ണനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം അച്ഛന്‍ നല്‍കി. പിന്നീട്, തലശ്ശേരി കോളജില്‍ അധ്യാപകനായിരുന്ന എം. കെ ഗുരുക്കളുടെ കീഴില്‍ വ്യാകരണശാസ്ത്രാദികള്‍ അഭ്യസിച്ചു. പാലക്കാട് കോളജില്‍ അധ്യാപകനായിരുന്ന രൈരുനായരും അദ്ദേഹത്തിന്റെ ചിന്തകളെ ചിട്ടപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു. എഴുത്തിലും പ്രഭാഷണത്തിലും അദ്ദേഹം തന്റെ പ്രതിഭയെ പ്രയോഗിച്ചു  1895ല്‍ ഭാഷാഹൃദയംം എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു.

വാഗ്ഭടാനന്ദന്‍ എന്നപേര് 
1905 ല്‍ തര്‍ക്കസംഗ്രഹം എന്ന ഗ്രന്ഥവുമായി കുഞ്ഞിക്കണ്ണന്‍ കോഴിക്കോട് എത്തി. ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തകനായ ഡോ. അയ്യത്താന്‍ ഗോപാലനെ കാണാനിടയായത് വഴിത്തിരിവായി. ബഹുദൈവാരാധനയെ ശക്തിയുക്തം എതിര്‍ക്കുകയും ഏകേശ്വരവിശ്വാസത്തെയും ബ്രഹ്മോപാസനയെയും പ്രാചീന വൈദിക കൃതികള്‍കൊണ്ട് സമര്‍ത്ഥിക്കുകയും ചെയ്യുന്നതിന് വൈദിക ഗ്രന്ഥങ്ങളിലും തര്‍ക്ക, വ്യാകരണശാസ്ത്രാദികളിലും പാണ്ഡിത്യമുളള ഒരാളെ തേടിയ അയ്യത്താന്‍ ഗോപാലന്, താന്‍ ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാമെന്ന് കുഞ്ഞിക്കണ്ണന്‍ വാക്കുകൊടുത്തു. എങ്കിലും സംഘടനയില്‍ അംഗമായില്ല. ഇതിനിടയില്‍ 'മോക്ഷപ്രദീപം' എന്ന കൃതിയിലൂടെ ഹൈന്ദവരിലെ അനാചാരങ്ങളെ തിരുത്താന്‍ശ്രമിച്ച ബ്രഹ്മാനന്ദശിവയോഗികളുമായി പരിചയത്തിലാവുകയും, കുഞ്ഞിക്കണ്ണന്റെ വിജ്ഞാനദീപ്തി തിരിച്ചറിഞ്ഞ മഹായോഗി അദ്ദേഹത്തെ വാഗ്ഭടാനന്ദന്‍ എന്നു സംബോധനചെയ്യുകയും ചെയ്തു.


നവോത്ഥാന പ്രവര്‍ത്തനങ്ങള്‍
വാഗ്ഭടാനന്ദഗുരുവിന്റെ ജാതിനശീകരണപ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ജാതികള്‍ എന്നു കരുതിയിരുന്നവരെപ്പോലും വളരെ ആര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മവിദ്യാസംഘം എന്ന സംഘടനയുടെ ഭാരവാഹികളുടെ നിര അക്കാര്യം തെളിയിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടൊപ്പം നടത്തപ്പെടുന്ന ബലികള്‍ക്കെതിരെ അദ്ദേഹത്തിന്റെ പ്രതികരണം യാഥാസ്ഥിതികരെ ചൊടിപ്പിച്ചു.

അടിസ്ഥാനപരമായി അദ്ദേഹം ആത്മീയ വാദിയായിരുന്നു. അദ്ദേഹത്തിന്റെ ദര്‍ശനം ശങ്കരന്റെ അദ്വൈതം തന്നെയായിരുന്നു. അദ്വൈതത്തിന്റെ പ്രായോഗികവശം സാമൂഹിക നന്മക്കുതകുന്ന മേഖലകളിലാണ് അദ്ദേഹം ഉപയോഗിച്ചത്. ബ്രഹ്മമാണ് പരമമായ സത്യം എന്ന് പറയുമ്പോള്‍ ഭൗതികജീവിതത്തെയോ ലൗകിക സാഹചര്യങ്ങളെയോ അദ്ദേഹം നിഷേധിക്കുന്നില്ല.താലികെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവ പൂര്‍ണ്ണമായി തുടച്ചുമാറ്റാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആത്മവിദ്യാസംഘത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സര്‍വ്വീസ് സൊസൈറ്റിയാണ് സഹകരണ മേഖലയില്‍ കേരളത്തിലെ ആദ്യത്തെ സംരംഭം. 

ചുരുക്കത്തില്‍, മഹര്‍ഷി ദയാനന്ദ സരസ്വതി ഹിന്ദുമതത്തെ എപ്രകാരം സംശുദ്ധയുക്തിയില്‍ ഈശ്വരാഭിമുഖ്യമുളളതാക്കിത്തീര്‍ത്തോ, അതുപോലെ കേരളത്തിന്റെ സാമൂത്തിക സാഹച്്യങ്ങളില്‍ ഹൈന്ദവധര്‍മ്മത്തെ യുക്തിപൂര്‍ണ്ണമാക്കാന്‍ യത്‌നിച്ച മഹാശയനായിരുന്നു വാഗ്ഭടാനന്ദന്‍. ശ്രീനാരായണ ഗുരുവിനെ അറിയാനും അറിയിക്കാനുമുളള സംവാദ സംസ്‌കാരവും, രാജാറാം മോഹന്‍ റോയിയുടെ മാനവികതയും ഒരേവ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

ഹരികുമാര്‍ ഇളയിടത്ത്                                                      9447304886

Sunday, November 17, 2019

സദ്ഗുരു ജഗ്ഗി വാസുദേവ്



മതത്തെ നിഷേധിച്ചതിനാലാലാണ് യേശുവിനെ പീഡിപ്പിച്ചത്. അദ്ദേഹം മതത്തെ വീണ്ടുമുറപ്പിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം അല്‍പം വ്യത്യസ്തതയോടെ സംസാരിച്ചു. ചുറ്റും നടന്നുകൊണ്ടിരുന്ന കള്ളത്തരങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്കതിഷ്ടമായില്ല. അത്രയേയുള്ളൂ. ഈ സംസ്‌കാരം മാത്രമാണ് എല്ലാത്തരം ആളുകളെയും അംഗീകരിച്ചത്. കാരണം ഭാരതത്തില്‍ പല നിറങ്ങളിലും പരിമാണങ്ങളിലുമുള്ള ജ്ഞാനികളും, വിശുദ്ധരും അവതരിച്ചിട്ടുണ്ട്. ഓരോ ആളും മറ്റുള്ളവരില്‍ നിന്നും വിഭിന്നന്‍. പക്ഷേ, എല്ലാവരും ആരാധിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തു. ചിലയാളുകള്‍ അവരെ ചിലപ്പോള്‍ അംഗീകരിച്ചിട്ടുണ്ടാവുകയില്ല. പക്ഷേ, ആരും അവരെ പീഡിപ്പിച്ചിട്ടില്ല. ഈ സംസ്‌കൃതി എന്നും അങ്ങനെയായിരുന്നു. ഏതു രൂപത്തില്‍ വരുന്നു, എന്തു തരത്തിലുള്ള പ്രബോധനങ്ങളുമായി വരുന്നു എന്നത് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ആത്മീയതയിലുന്നിയ ആളെന്ന് പരിഗണിക്കപ്പെട്ടുകഴിയുന്നതു മുതല്‍ അദ്ദേഹത്തെ തൊടുകയില്ല. അങ്ങനെ വളരെ വിരളമായേ സംഭവിച്ചിരുന്നുള്ളൂ. മറിച്ചായിരുന്നില്ല. 

- സദ്ഗുരു ജഗ്ഗി വാസുദേവ്


Saturday, November 16, 2019

ശുഭചിന്ത,



മുക്തിയിലേക്ക് നയിക്കാന്‍ അതിനു കഴിയും. ഇത് വെറും നേരമ്പോക്കുമാത്രമല്ല. ഇത് ശരീരം കുലുക്കിയുള്ള നൃത്തവും സംഗീതവുമല്ല. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ നിങ്ങള്‍ ഋഷിതുല്യനായി മാറുന്നു. തങ്ങളുടെ സംഗീത സപര്യയില്‍ ആഴത്തില്‍ മുഴുകിയിട്ടുള്ള സംഗീതജ്ഞര്‍ സഹജമായിത്തന്നെ ധ്യാനാവസ്ഥ ആര്‍ജിക്കുന്നതായി നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും. ഈ സംസ്‌കൃതി അങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

Friday, November 15, 2019

അനന്യമായ ഹൈന്ദവ സംസ്‌കൃതി





സദഗുരു ജഗ്ഗി വാസുദേവ്

ജീവിതത്തില്‍ ലൗകിക ആവശ്യങ്ങളെല്ലാം പൂര്‍ത്തികരിക്കുമ്പോഴാണ് ആത്മീയതയിലേക്കുള്ള മനുഷ്യന്റെ ഗതിമാറ്റം. സംസ്‌ക്കാരങ്ങള്‍ രൂപപ്പെടുന്നതിന്റെ ആധാരശിലപോലും അതാണ്.
ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, മറ്റ്  ആഡംബര വസ്തുക്കള്‍ എല്ലാം സ്വായത്തമാക്കിക്കഴിഞ്ഞാല്‍  ജീവിതത്തിന്  വേണ്ടതെല്ലാം  പൂര്‍ണമായെന്നു വിശ്വസിക്കുന്നവനാണ് മനുഷ്യന്‍.  ഇതെല്ലാം തിട്ടപ്പെടുത്തിയശേഷവും എന്തോ അപൂര്‍ണത ശേഷിക്കുന്നതായി അനുഭപ്പെടുമ്പോള്‍ മാത്രമാണ് നമ്മള്‍ ആത്മ പരിശോധന നടത്തുന്നത്.   എന്നാല്‍ സാമൂഹികമായും, സാംസ്‌കാരികമായും ശാന്തിയുള്ളൊരു അന്തരീക്ഷത്തിലേ  ഇത്തരം ചിന്തകള്‍  വേരോടുകയുള്ളൂ.  പൗരാണിക കാലം മുതല്‍ ഭാരതസംസ്‌കാരത്തിന് മാത്രം അവകാശപ്പെടാവുന്നതാണ് ഇത്തരമൊരു സാഹചര്യം.  
മറ്റ് സംസ്‌കാരങ്ങളെല്ലാം യുദ്ധത്തിലും കീഴടക്കുന്നതിലു സമയം പാഴാക്കി. എന്നാല്‍ ഭാരതീയ സംസ്‌കൃതിയില്‍ ലൗകിക സുഖങ്ങള്‍ക്കതീതമായി ആന്തരികസൗഖ്യത്തിലേയ്ക്കുള്ള മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു.  ശക്തമായ ആത്മീയ പ്രവര്‍ത്തികള്‍  രൂപപ്പെട്ടത് അങ്ങനെയാണ്. പരമമായആത്മീയതയുടെ കൊടുമുടിയിലെത്താന്‍ കോടിക്കണക്കിന് വ്യത്യസ്തമായ വഴികളുണ്ട് നമ്മുടെ സംസ്‌കൃതിയില്‍.
സരളമായി ശ്വാസമെടുക്കുന്നത്, ഭക്ഷിക്കുന്നത്, ഇരിയ്ക്കുന്നത്, നില്‍ക്കുന്നത് തുടങ്ങി ജീവന്റെ സൂക്ഷ്മമായ ഓരോ പ്രക്രിയകളേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് അത് വികസിപ്പിച്ചെടുത്തത്.
നിര്‍ഭാഗ്യവശാല്‍ അവയില്‍ പലതുമിന്ന്  നഷ്ടമായിക്കഴിഞ്ഞു.  നമുക്കതിനെ വേണ്ടവിധം  സംരക്ഷിക്കാനായില്ല.  എന്നിരുന്നാലും സചേതനമാണ് നമ്മുടെ  സംസ്‌കാരം. എന്നാല്‍ അതെല്ലാം   സാധാരണക്കാരുടെ ജീവിതങ്ങളില്‍ പ്രതിധ്വനിക്കുന്നുണ്ടോ എന്നത് അതിന്റെ മറുവശം.
സരളമായ ഭാഷയില്‍ ഭാരതസംസ്‌ക്കാരത്തെ  വിവരിച്ചത് മാര്‍ക്ക്‌ടൈ്വന്‍ ആണ്. ഭാരതത്തിന്റെ  അധ്യാത്മദര്‍ശനങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട്,  അദ്ദേഹം ഇന്ത്യലെത്തി. മൂന്നു മാസത്തോളം ഇവിടെ ചെലവഴിച്ച്   മടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതാണ്; 'ദൈവത്താലോ മനുഷ്യനാലോ ചെയ്യാവുന്നതായ എന്തെല്ലാമുണ്ടോ, അതെല്ലാം ഈ മണ്ണില്‍ ചെയ്തിട്ടുണ്ട്.'  ആ വിലയിരുത്തലില്‍ എല്ലാം അടങ്ങിയിരിക്കുന്നു. നിങ്ങള്‍ കണ്ണുതുറന്നൊന്നു നോക്കുക. മനുഷ്യ നന്മയ്ക്കായി ചെയ്തിട്ടുള്ള വൈവിധ്യമാര്‍ന്ന പ്രക്രിയകള്‍, ഈ ഗ്രഹത്തില്‍  ഇവിടെയല്ലാതെ വേറെയെങ്ങും കാണാനാകില്ല.
മതമെന്ന് പ്രത്യേകമായി എടുത്തു കാട്ടാന്‍ ഒന്നില്ലാത്ത  ഒരേയൊരു സംസ്‌കാരം ഇതാണ്. അവിടെയിവിടെയായി മതം പൊങ്ങിവന്നത് ബാഹ്യസമ്പര്‍ക്കം കാരണം മാത്രമാണ്. ഈ സംസ്‌കാരത്തില്‍, ഈ മണ്ണില്‍ മതങ്ങളില്ല. നമുക്കുള്ളത്  സനാതനധര്‍മ്മമാണ്, അതായത് സര്‍വവ്യാപിയായ മതം. സര്‍വവ്യാപിയായ മതമെന്നാല്‍ ഒരേ മതം എല്ലാവര്‍ക്കുമെന്നല്ല.  എല്ലാവര്‍ക്കും അവരുടേതായ മതങ്ങളുണ്ടേന്നാണ്.
ഹിന്ദു എന്നത് ഭൂശാസ്ത്രപരമായ വ്യക്തിത്വമാണ്, ഇന്‍ഡസിന്റെ ( സിന്ധുനദി)  മണ്ണില്‍ ജനിച്ച അല്ലെങ്കില്‍ ഇന്‍ഡസ് നദിതീരത്തു ഉത്ഭവിച്ച സംസ്‌കാരത്തിലുള്ള എല്ലാവരും  ഹിന്ദുക്കളാണ്. അപ്പോള്‍ നിങ്ങക്കൊരു പുരുഷനെ ആരാധിച്ചുകൊണ്ട് ഹിന്ദുവാകാം, നിങ്ങക്കൊരു സ്ത്രീയെ ആരാധിച്ചുകൊണ്ട് ഹിന്ദുവാകാം, നിങ്ങള്‍ക്കൊരു നാഗത്തിനെയോ, പശുവിനെയോ, കുരങ്ങിനെയോ, കല്ലിനെയോ, ആരാധിച്ചുകൊണ്ട് ഹിന്ദുവാകാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തിലൊരിക്കലും ആരാധനയൊന്നും നടത്താതെ തന്നെ ഹിന്ദുവായിരിക്കാം.
ഇതൊരു മതമല്ല,  സാധ്യത മാത്രമാണ്. തങ്ങളുടെ ജനതയ്ക്ക് ഇങ്ങനെയൊരു സ്വാതന്ത്യം ഒരു സംസ്‌കാരത്തിലും നല്‍കിയിട്ടില്ല.  എല്ലാ സംസ്‌കാരങ്ങളും നിര്‍ബന്ധിച്ചിരുന്നത്, അവരുടെ ജനത പ്രബലമായ എന്തിനെയെങ്കിലും വിശ്വസിക്കണമെന്നായിരുന്നു.അത് അനുസരിച്ചില്ലെങ്കില്‍ സ്വാഭാവികമായും  ശിക്ഷയ്ക്കര്‍ഹനാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. ക്രൂശിച്ചോ, കെട്ടിയിട്ട് കത്തിച്ചോ, ഓടിച്ചുവിട്ടോ ശിക്ഷ നടപ്പാക്കും. ഈ മണ്ണില്‍  അത്തരം  ശിക്ഷാവിധികള്‍ ഇല്ലാത്തതിനാല്‍ കൃത്യമായ വിശ്വാസ സമ്പ്രദായങ്ങളില്ലായിരുന്നു. ഓരോരുത്തര്‍ക്കും അവരുടെതായ രീതിയില്‍ ദൈവത്തെ അന്വേഷിക്കാം. എന്നിരുന്നാലും മുക്തിക്കായുള്ള ശ്രമങ്ങളായിരുന്നു ഇവിടെയെന്നും  പരമപ്രധാനം.


Thursday, November 14, 2019

അഷ്ടപദിയെഴുതിയ കണ്ണൻ




ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ അദ്ദേഹത്തിന് ഉച്ചയുറക്കത്തിനും മറ്റ് ചിലപ്പോൾ ഉണർത്തുപാട്ടായും അഷ്ടപദി പാടുന്നത് നിങ്ങൾ എല്ലാം കേട്ടിട്ടുണ്ടാകുമല്ലോ. അഷ്ടപദി രചിച്ചത് ഭഗവാന്റെ അദമ്യ ഭക്തനും ശുദ്ധനും അതിലുപരി കണ്ണൻ ഹൃദയത്തിലേറ്റിയ ആളുമായ ശ്രീ ജയദേവ കവികൾ ആയിരുന്നു എന്ന് നിങ്ങള്ക്ക് അറിയാമല്ലോ. എന്നാൽ അഷ്ടപദിയിലെ വരികളിൽ കണ്ണന്റെ വിരൽ സ്പർശം ഉണ്ട് എന്ന് അറിയുമോ? ആ കഥ നിങ്ങളോടു പറയാൻ ആഗ്രഹിക്കുകയാണ് ..



ഒരിക്കൽ പുരി ജഗന്നാഥ ക്ഷേത്ര ദർശനം കഴിക്കാൻ പോയ ശ്രീ ജയദേവന് കൃഷ്‌ണനും രാധയുമായുള്ള വൃന്ദാവന കേളികളുടെ സ്വപ്ന ദർശനം ഉണ്ടാകുകയും അദ്ദേഹം അത് കവിത ആക്കാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ് ചരിത്രം ...



ജയദേവൻ ഭക്തിരസത്തിൽ മുഴുകി രാധയുമായുള്ള കണ്ണന്റെ പ്രേമലീലകൾ എഴുതി കൊണ്ടിരിക്കെ ഒരു കവിതയുടെ വരികൾ എത്ര ആലോചിച്ചിട്ടും എഴുതാൻ ആയില്ല.



"സ്മരഗള ഖണ്ഡനം മമ ശിരസിമണ്ഡനം" എന്ന വരി പൂർത്തിയാക്കാൻ കഴിയാതെ വിഷണ്ണനായിരുന്ന ജയദേവനോട് സ്വാധിയും പതിവ്രതാരത്നവുമായ ഭാര്യ പത്മാവതി ഇപ്രകാരം പറഞ്ഞു " അങ്ങ് ഗംഗയിൽ പോയി കുളിച്ച് പൂജ പ്രാർത്ഥനകൾ നടത്തി കണ്ണനോട് പ്രാർത്ഥിക്കൂ. അപ്പോൾ വരി എഴുതാൻ കണ്ണൻ സഹായിക്കും ". ജയദേവൻ ഈ ആശയം സ്വാഗതം ചെയ്തു. ഗംഗ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കുറച്ചകലെ ആണ്. അദ്ദേഹം സ്നാനത്തിനായി പോയി. ഭാര്യ പത്മ വൈകുന്നേരത്തെ ഭക്ഷണത്തിനുള്ള വിഭവങ്ങൾ ഒരുക്കുന്നതിൽ മുഴുകി.



അൽപ സമയം കഴിഞ്ഞപ്പോൾ മുറ്റത്തു നിന്നും " പത്മ ഇങ്ങോട്ടു വരൂ " എന്ന വിളി കേട്ട് അവർ ഓടിയിറങ്ങി ചെന്നപ്പോൾ കുളിക്കുവാനായി ഗംഗയിലേക്കു പോയ ജയദേവൻ മുറ്റത്ത് നിൽക്കുന്നു. അദ്ദേഹം ഭാര്യയോട് ഇപ്രകാരം പറഞ്ഞു, " പത്മാ സ്നാനത്തിനായി പോകുമ്പോൾ എനിക്ക് ആ രണ്ടു വരി എഴുതാനുള്ള പ്രാസം ഓർമ വന്നു. ആ ഓല ഇങ്ങെടുക്ക്. മറക്കുന്നതിന് മുൻപേ എഴുതട്ടെ. "



അവർ ഓല എടുത്ത് കൊടുത്തു. അദ്ദേഹം അത് പൂർത്തീകരിച്ചു. ( ദേഹിമേ പദ പല്ലവമുദരം.. എന്ന് എഴുതി പൂർത്തിയാക്കി ) എന്നാൽ ഇനി ഞാൻ ഗംഗയിൽ പോകുന്നില്ല സ്നാനത്തിന്. ഞാൻ ഇവിടെ തന്നെ സ്നാനം കഴിക്കുകയാണ്. ആഹാരം എടുത്ത് വെക്കൂ എന്ന് പറഞ്ഞ് കുളിക്കാനായി പോയി. വേഗം കുളി കഴിഞ്ഞ് വന്നു. പത്മ ആഹാരം വിളമ്പി അടുത്തിരുന്ന് വീശി കൊടുത്തു.  അദ്ദേഹം ആഹാരം കഴിച്ചെണീറ്റു. അല്പം കിടക്കട്ടെ എന്ന് പറഞ്ഞ് ഉറക്കറയിലേക്കു പോയി. പത്മാവതി പതിവ് പോലെ ഭർത്താവ് കഴിച്ചെണീറ്റ ഇലയിൽ നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ... മുറ്റത്തു നിന്ന് പത്മ എന്ന് വിളിച്ചു കൊണ്ട് ആരോ കതകിൽ മുട്ടുന്നു. അവർ എണീറ്റ് പോയി നോക്കിയപ്പോൾ ജയദേവൻ ഗംഗാ സ്നാനം കഴിഞ്ഞ് വന്നിരിക്കുകയാണ്. പത്മ ഒരു നിമിഷം സ്തബ്ദയായി. ഇത് ജയദേവൻ എങ്കിൽ അകത്ത് ഉറങ്ങുന്നത് ആര്? കവിത എഴുതിയത് ആര്? ഞാൻ ഭക്ഷണം കൊടുത്തത് ആർക്ക്? ഇങ്ങനെ ഉള്ള അനേകം ചോദ്യങ്ങൾ അവരുടെ മനസ്സിൽ കൂടെ കടന്ന് പോയി. അവർ പുറത്ത് നിൽക്കുന്ന ആളിനെ അത്ഭുതത്തോടെ തുറിച്ച് നോക്കി " അങ്ങ് ആരാണ് " എന്ന് ചോദിച്ചു...



പത്മക്ക് എന്ത് പറ്റി എന്ന് അത്ഭുതപെട്ട് കൊണ്ട് കവി വിവരങ്ങൾ ആരാഞ്ഞു ... പത്മ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു .. വരൂ അദ്ദേഹത്തെ ഞാൻ കാണിച്ച് തരാം എന്ന് പറഞ്ഞ് കൊണ്ട് ജയദേവന്റെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി..



എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. പത്മാ എല്ലാം നിന്റെ തോന്നൽ തന്നെ. എപ്പോഴും എന്നെ കുറിച്ച് ചിന്തിച്ച് ഇരിക്കുന്നതിനാൽ തോന്നിയതാണ് എന്ന് പറഞ്ഞ ഭർത്താവിന്റെ മുമ്പിലേക്ക് അവർ ഗീത ഗോവിന്ദം എഴുതിയ ഓല എടുത്തു കൊണ്ട് വന്നു കൊടുത്തു. ജയദേവൻ അത്ഭുതത്തോടെയും അതിലുപരി ആനന്ദ കണ്ണീരിനിടയിലൂടെയും ആ അത്ഭുതം ദർശിച്ചു. പൂർത്തിയാക്കാൻ കഴിയാതെ വിട്ടുപോയ വരി ആരോ എഴുതി ചേർത്തിരിക്കുന്നു. അതും മനോഹരമായ ലയത്തിൽ.



ജയദേവൻ കണ്ണീർ പൊഴിച്ച് കൊണ്ട് ഹേ വിട്ടലാ..  ഹേ ജഗന്നാഥ ..  ഹേ കണ്ണാ ... മഹാപ്രഭോ ..  എന്ന് വിളിച്ചു കൊണ്ട് അതിഥിയായി ജഗന്നാഥൻ വന്നു സ്നാനം ചെയ്ത് ബാക്കി വന്ന ജലം ഭക്തി പരവേശത്താൽ ദേഹത്തേക്ക് തൂകുകയും  പത്മ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തിന്റെ ബാക്കി ഇത് ജഗന്നാഥൻ കഴിച്ചതിന്റെ ബാക്കിയല്ലേ പ്രിയേ ഇതെനിക്ക് തരൂ എന്ന് കണ്ണീർ വാർത്ത് കൊണ്ട് പറയുകയും കഴിക്കുകയും ചെയ്തു.



അവിടുന്ന് പത്മക്ക് ദർശനം കൊടുത്തില്ലേ കണ്ണാ അടിയനെ അകലെയാക്കിയത് എന്തിന് എന്ന് പറഞ്ഞു കരഞ്ഞു കൊണ്ടേ ഇരുന്നു.


ആ സംഭവത്തിന് ശേഷം അദ്ദേഹം പൂർണമായ സാധനയോട് കൂടി ഗീത ഗോവിന്ദം പൂർത്തീകരിച്ചു.



ഗീത ഗോവിന്ദത്തിലെ ഓരോ വരികളും കണ്ണന് എത്ര പ്രിയപ്പെട്ടതാണ് എന്ന് അഷ്ടപദി കേട്ടുറങ്ങുന്ന കണ്ണനെ കാണുമ്പോൾ ഓരോ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ചെല്ലുമ്പോൾ അന്ന് കണ്ണൻ വന്ന് എഴുതിവെച്ച വരിയും നമ്മൾ കേൾക്കുന്നുണ്ടല്ലോ എന്ന് ഞാൻ എന്നും ഓർക്കാറുണ്ട്.



ഹരേ കൃഷ്ണാ....

Wednesday, November 13, 2019

ശ്രീകൃഷ്ണസ്തുതികൾ



മനസ്സില്‍ നിത്യം സ്മരിച്ചീടേണം ശ്രീഹരിയെ നാം നാമ ജപം ചെയ്തീടേണം മടിയാതെന്നും ഹരിനാമ കീര്‍ത്തനങ്ങള്‍ ചൊല്ലീടേണം നാം ഹരി പാദസേവ ചെയ്തു മുക്തി നേടണം

തുളസീദള മാല്യങ്ങൾ കോര്‍ത്തി ചാര്‍ത്തണം തുളസ്സിപ്പൂ കൊണ്ടു നിത്യം പൂജ ചെയ്യേണം

മനതാരിൽ ഭക്തിയോടെ ഭജിക്കേണം നാം മനം നൊന്തു ഭഗവാനെ വിളിച്ചീടേണം ഹരികഥാ സാഗരത്തില്‍ മുങ്ങി നീരാടി ഹരിയെതാന്‍ തപം ചെയ്തു നാള്‍ കഴിക്കണം ....

ഭഗവാനെ തോഴനായി കൂടെ കൂട്ടേണം അവനുടെ കേളികളില്‍ പങ്കുചേരണം സകലവും മറന്നു കൊണ്ടവന്റെ മുന്നിൽ സ്വയമൊരു നേദ്യമായി സമര്‍പ്പിക്കേണം
ശരീരവുമാത്മാവും അവന്റെ കാല്‍ക്കല്‍

Monday, November 11, 2019

തൃപ്രയാർ_ഏകാദശി 2019



ദശമി വിളക്ക് : November 22

ഏകാദശി       : November 23

ശ്രീരാമമന്ത്രധ്വനികളുടെ ഉറവിടമെന്ന് ഖ്യാതി നേടിയ പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ ഏകാദശി…വൃശ്ചികമാസത്തിലെ കറുത്ത പക്ഷ ഏകാദശി .
തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് വൃശ്ചികമാസത്തിൽ കറുത്ത ഏകാദശി ദിവസം നടന്നുവരുന്ന തൃപ്രയാർ ഏകാദശി.

സാധാരണയായി വൈഷ്ണവദേവാലയങ്ങളിൽ വെളുത്ത ഏകാദശിയാണ് വിശേഷമായി ആചരിച്ചുവരാറുള്ളത്. തൃപ്രയാറിൽ കറുത്ത ഏകാദശി ആചരിച്ചുവരുന്നതിന് കാരണമായി പറയപ്പെടുന്നത് ഭഗവാന്‍റെ ശൈവചൈതന്യമാണ്.

മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് ‘തൃപ്രയാർ തേവർ’, ‘തൃപ്രയാറപ്പൻ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ഐശ്വര്യദായിനിയായ ലക്ഷ്മീദേവിയോടും ഭൂമീദേവിയോടുമൊപ്പം വാണരുളുന്ന തൃപ്പയാറപ്പനെ ദർശിച്ചാൽ എല്ലാവിധ ദുരിതങ്ങളും ദാരിദ്ര്യവും അകന്നു ഐശ്വര്യം കൈവരും എന്നാണ് വിശ്വാസം.

തൃപ്രയാര്‍ തേവരെന്ന നാമധേയത്തിലറിയപ്പെടുന്ന ശ്രീരാമ ഭഗവാനെ ഉളളുരുകി വിളിച്ചാല്‍ വിളിപ്പുറത്തെന്നാണ് ഭക്തജന വിശ്വാസം. ഭൂത പ്രേത പിശാചുക്കളില്‍നിന്നും ദാരിദ്ര്യദുഃഖങ്ങളില്‍ നിന്നും അകറ്റി ആധിവ്യാധികളില്‍ നിന്ന് രക്ഷാകവചമാണിവിടത്തെ ശ്രീരാമ പുണ്യ ദര്‍ശനം.

ശരണാഗതര്‍ക്ക് കാമധേനുവായും ദുഃഖത്താല്‍ വേദനിക്കുന്നവര്‍ക്ക് കല്‍പവൃക്ഷമായും മോക്ഷാര്‍ത്ഥികള്‍ക്ക് മോക്ഷമായും ഭക്തര്‍ക്ക് സാന്ത്വനവുമായി ലക്ഷ്മീഭൂമി സമേതനായി ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇവിടെ പരിലസിക്കുന്നു.

ഈ ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം പ്രവചനാതീതമാണ്. ലോകൈകനാഥനായ ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകാപുരിയില്‍ കുടിവെച്ച് ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതെന്ന് ഐതിഹ്യം.
ഈ ക്ഷേത്രത്തിലെയും നാലമ്പലങ്ങളിലെ മറ്റ് മൂന്നിടത്തെയും വിഗ്രഹങ്ങൾ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ വിഗ്രഹങ്ങളാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകാപുരിയിൽ നാലിടത്തും ദശരഥപുത്രന്മാർക്കായി ക്ഷേത്രങ്ങൾ പണിതിരുന്നു.

കിഴക്കേ അറ്റത്തെ രൈവതകപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ശ്രീരാമനെയും വടക്കേ അറ്റത്തെ വേണുമന്ദപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ഭരതനെയും പടിഞ്ഞാറേ അറ്റത്തെ സുകക്ഷപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ലക്ഷ്മണനെയും തെക്കേ അറ്റത്തെ ലതാവേഷ്ടപർവ്വത്തിലുള്ള ക്ഷേത്രത്തിൽ ശത്രുഘ്നനെയും പ്രതിഷ്ഠിച്ചു.

കൂടാതെ ദ്വാരകാപുരിയുടെ ഒത്ത നടുക്ക് ഒരു മഹാവിഷ്ണുക്ഷേത്രവുമുണ്ടായിരുന്നു. അവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണഭഗവാന്‍റെ പൂർവ്വികർ നാലുജന്മങ്ങളിൽ പൂജിച്ചിരുന്ന അതിദിവ്യമായ മഹാവിഷ്ണുവിഗ്രഹമായിരുന്നു. ദിവസവും രാവിലെ പത്നിമാരായ രുക്മിണീദേവിയ്ക്കും സത്യഭാമാദേവിയ്ക്കുമൊപ്പം ഭഗവാൻ ഇവിടെ ദർശനം നടത്തിവന്നു. ദ്വാപരയുഗാന്ത്യത്തിൽ ശ്രീകൃഷ്ണ ഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുത്തെന്ന ശ്രീമത് ഭാഗവതം സാക്ഷ്യപ്പെടുത്തുന്നു. ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതിനെത്തുടർന്ന് ദ്വാരക കടലടിച്ചുപോയ ആ മഹാപ്രളയത്തിൽ അവശേഷിച്ചത് ഭഗവദ്പൂജയേറ്റുവാങ്ങിയ അഞ്ച് ദിവ്യവിഗ്രഹങ്ങൾ മാത്രമാണ് .ഭഗവാന്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങള്‍ വരുണനേറ്റെടുത്തു.

അവയിലെ മഹാവിഷ്ണുവിഗ്രഹം കലിയുഗാരംഭത്തിൽ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠിച്ചയിടം പിന്നീട് ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായി.

എന്നാൽ, ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങൾ പിന്നെയും ഒരുപാടുകാലം കടലിനടിയിൽ തന്നെ കിടന്നു. ഒരിയ്ക്കൽ, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലയില്‍ കുടുങ്ങിയത് മത്സ്യങ്ങള്‍ക്കുപകരം നാലു വിഗ്രഹങ്ങളായിരുന്നു. അവർ ഈ വിഗ്രഹങ്ങൾ നാട്ടിലെ പ്രമാണിയായിരുന്ന വാക്കയിൽ കൈമളെ ഏല്പിച്ചു. ഒരു ജ്യോത്സ്യർ കൂടിയായിരുന്ന കൈമൾ പ്രശ്നം വച്ചുനോക്കിയപ്പോൾ അവ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങളാണെന്ന് മനസ്സിലായി. തുടർന്ന് അദ്ദേഹം മന്ത്രശക്തിയുപയോഗിച്ച് വിഗ്രഹങ്ങളിൽ നിന്ന് നാല് പ്രാവുകളെ സൃഷ്ടിച്ചു. അവ ചെന്നിരിയ്ക്കുന്ന സ്ഥലങ്ങളിൽ അതാത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കാനും ഉത്തരവായി.

ശ്രീരാമവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചെന്നിരുന്നത് കരുവന്നൂർപ്പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (തൃപ്രയാർപ്പുഴ) തീരത്താണ്. ഭരതവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കുലീപനീതീർത്ഥക്കരയിലെ കൂടൽമാണിക്യത്തും ലക്ഷ്മണവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചാലക്കുടിപ്പുഴയുടെ തീരത്തെ മൂഴിക്കുളത്തും ശത്രുഘ്നവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കൂടൽമാണിക്യത്തിനടുത്ത് പായമ്മലിലും ചെന്നിരുന്നു.

ഇവിടങ്ങളിലെല്ലാം തുടർന്ന് നാല് മഹാക്ഷേത്രങ്ങൾ ഉയർന്നുവന്നു. തൃപ്രയാറില്‍ ശ്രീരാമ വിഗ്രഹവും ഇരിങ്ങാലക്കുടയില്‍ ഭരത വിഗ്രഹവും മൂഴിക്കുളത്ത് ലക്ഷ്മണവിഗ്രഹവും പായമ്മേല്‍ ശത്രുഘ്‌നവിഗ്രഹവും സ്ഥാപിച്ചു. വേദ മന്ത്രങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ മംഗളവാദ്യധ്യാനങ്ങളില്‍ മുഴുകിയ അന്തരീക്ഷത്തില്‍ തൃപ്രയാറില്‍ പ്രതിഷ്ഠ നടന്നു. ഈ സമയത്ത് ആകാശത്ത് മയില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. ഈ മായാമയൂരം പ്രത്യക്ഷപ്പെട്ടതിന് നേരെ താഴെ വലിയ ബലിക്കല്ല് സ്ഥാപിക്കുവാന്‍ തീരുമാനമായി. അതിനാല്‍ പ്രധാന പ്രതിഷ്ഠയുടെ മഹത്വം ഇപ്പോഴും ബലിക്കല്ലിന് നല്കിവരുന്നു.

രാമായണമാസമായ കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ തൊഴുതുവരുന്നത് മഹാപുണ്യമായി വിശ്വസിച്ചുപോരുന്നു.
ശ്രീകൃഷ്ണ ഭക്താഗ്രേസരനായ വില്വമംഗലം സ്വാമിയാര്‍ ഭഗവദ് ദര്‍ശനത്തിനായി ഒരുനാള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ഭഗവാന്‍റെ പുണ്യവിഗ്രഹം ധ്യാനിച്ചു നില്‍ക്കുമ്പോള്‍ അദ്ദേഹം ആശ്ചര്യജനകമായ ഒരു കാഴ്ച കണ്ടു. ശ്രീലക്ഷ്മിദേവിയും ഭൂമിദേവിയും ശ്രീകോവിലിന്‍റെ പടിഞ്ഞാറെ കവാടം വഴി ഭഗവാനെ പൂജിക്കാന്‍ വരുന്നതായിരുന്നു ആ കാഴ്ച. അദ്ദേഹം ശ്രീലക്ഷ്മി-ഭൂമിദേവിമാരുടെ സാന്നിദ്ധ്യം നന്നായിരിക്കുമെന്ന് കരുതി ആ ദേവിമാരെ ഭഗവാന്‍റെ വലത്തും ഇടത്തും പ്രതിഷ്ഠിച്ച് പശ്ചിമകവാടം അടപ്പിക്കുകയും ചെയ്തുവത്രേ. ഇപ്പോഴും ആ കവാടം അടഞ്ഞുകിടക്കുന്നതായി കാണാം സ്വാമിയാര്‍ക്ക് ഇവിടെനിന്ന് ശ്രീകൃഷ്ണ ദര്‍ശനവും ലഭിക്കുകയുണ്ടായത്രെ.

ചാതുര്‍ബാഹുവാണ് ഭഗവാന്‍. ദക്ഷിണ ഹസ്തങ്ങളില്‍ കോദണ്ഡവും അക്ഷമാലയും വാമകരങ്ങളില്‍ ചക്രവും ശംഖും ധരിച്ചിരിക്കുന്നു. വലതുഭാഗത്ത് ലക്ഷ്മിദേവിയും ഇടതുഭാഗത്ത് ഭൂമിദേവിയും കുടികൊള്ളുന്നു. ഭൂമിദേവിയുടെ കയ്യില്‍ താമരപ്പൂവുണ്ട്. പഞ്ചലോഹനിര്‍മ്മിതമായ ഗോളകയാല്‍ ഈ പ്രതിഷ്ഠ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

കാലപ്പഴക്കംകൊണ്ട് ദ്രവിച്ചുപോയ ശ്രീരാമവിഗ്രഹം മാറ്റുവാനായി ഒരിക്കല്‍ ദേവപ്രശ്‌നം വെച്ചു നോക്കിയപ്പോള്‍ ആ ചിരപുരാതന വിഗ്രഹം മാറ്റുവാന്‍ ദേവന് താല്‍പര്യമില്ലെന്നും തെളിഞ്ഞുകണ്ടു. ആയതിനാല്‍ പഞ്ചലോഹംകൊണ്ട് ഗോളക വാര്‍ത്ത് പഴയ വിഗ്രഹത്തില്‍ ഉറപ്പിക്കുകയാണുണ്ടായത്

ശ്രീകോവിലിനകത്ത് തെക്കോട്ട് ദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. വീരപരാക്രമിയും ശ്രീരാമചന്ദ്രന്‍റെ പരമ ഭക്തനുമായ ശ്രീ ഹനുമാന്‍ സ്വാമിക്ക് ഇവിടെ പ്രതിഷ്ഠ ഇല്ലെങ്കിലും മുഖമണ്ഡപത്തില്‍ അദ്ദേഹം കുടികൊള്ളുന്നുവെന്ന് സങ്കല്‍പ്പമുണ്ട്. ആഞ്ജനേയന്‍ ക്ഷേത്രാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് വിശ്വാസം.

ഭക്തര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും നല്‍കി അത്ഭുതകരമായ പ്രവൃത്തികളാല്‍ ഇവിടെ കുടികൊള്ളുന്ന ശ്രീവിഷ്ണുമായ സ്വാമി (ശ്രീ ചാത്തന്‍സ്വാമി) ക്ഷേത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമിയെ ഭജിക്കുന്നവര്‍ക്ക് ഈ രണ്ടു ശക്തികളായിരിക്കും രക്ഷകരായി എത്തുക.

മതില്‍ക്കെട്ടിനകത്ത് തെക്കുവശത്ത് ശാസ്താവും വടക്കുഭാഗത്ത് ഗോശാലകൃഷ്ണനും കുടികൊള്ളുന്നുണ്ട്.
കൂടാതെ ഗണപതിയുടെ പ്രതിഷ്ഠയും ഇവിടെ ഉണ്ട്. ഗോശാലകൃഷ്ണന്‍ ഉപദേവനല്ലെന്നും പ്രധാന പ്രതിഷ്ഠയുടെ മഹത്വം കൃഷ്ണനുണ്ടെന്നും 1171 മിഥുനത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍ തെളിഞ്ഞുവരുകയുണ്ടായി.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നടത്തുന്നതിന് മുമ്പേ തന്നെ ഇവിടെ ശാസ്താവിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പ്രശ്‌നത്തില്‍ കണ്ടിരുന്നുവത്രേ.

ഉഷഃപൂജ, എതൃത്ത്പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ച് പൂജകളാണ് ഇവിടത്തെ മുഖ്യപൂജകള്‍. മൂന്ന് ശീവേലി ദിവസവും നടത്തിവരുന്നു.

ഉച്ചശീവേലിക്ക് ആനയെ എഴുന്നള്ളിക്കാറില്ല.
വൃശ്ചികം 1 മുതല്‍ പത്താംമുദയം വരെ ഉച്ചശീവേലിക്ക് പകരം കാഴ്ച ശീവേലി നടത്തിവരുന്നു. അത്താഴശീവേലിക്ക് ദേവഗണങ്ങള്‍ ഭഗവാനെ അകമ്പടിസേവിക്കുന്നതുകൊണ്ട് അത്താഴ ശീവേലി ദര്‍ശനം സര്‍വ്വാഭീഷ്ടദായകമാണെന്ന് വിശ്വസിക്കുന്നു.

വെടിവഴിപാട്‌, അവല്‍നിവേദ്യം, മീനൂട്ട്, പായസം മുതലായവ മുഖ്യവഴിപാടുകളാണ്. അവല്‍ ശ്രീ ഹനുമാന്‍ സ്വാമിക്കുള്ളതാണ്. ശ്രീ ചാത്തന്‍സ്വാമിക്ക് യഥാശക്തിക്ക് ചേര്‍ന്ന തുക ഭണ്ഡാരത്തിലിട്ടാല്‍ സര്‍വ്വാഭിഷ്ടങ്ങളും സാധിക്കുമെന്നാണ് വിശ്വാസം.
വെടിവഴിപാടും ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. കൂത്തും വഴിപാടായി ഭക്തര്‍ ഇവിടെ നടത്താറുണ്ട്. ഭഗവാന്‍റെ ആദ്യവതാരമായ മത്സ്യത്തെ പ്രസാധിപ്പിക്കുന്ന മീനൂട്ട് വഴിപാട് നടത്തിയാല്‍ ഭഗവാനെ ഊട്ടിയതിന് തുല്യമാണെന്നു വിശ്വസിച്ചുവരുന്നു. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് നടത്തിയാല്‍ മതിയെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ആര്യാഗമനത്തിനു മുന്ന് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ. ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ആര്യവത്കരണത്തിനു ശേഷം ശാസ്താവിന്‍റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർബാഹുവായ ശ്രീരാമനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത്‌ സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാ‍രും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു.
ജ്യോതിഷത്തില്‍ ശ്രീരാമ ചന്ദ്രഭഗവാനെ ബുധനായി കണക്കാക്കുന്നു. രേഖാ സംബന്ധമായ തടസങ്ങള്‍ മാറ്റുവാനും ഉന്നമനത്തിനും പുരോഗതിക്കും ഐശ്വര്യത്തിനും തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഭക്തമനസ്സുകളില്‍ ഇന്നും കെടാവിളക്കായി തെളിഞ്ഞു നില്‍ക്കുന്നു.
തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം.

പുഴക്കടവിലെ മീനൂട്ട്, കളഭാഭിഷേകം, ഉദയാസ്തമയ പൂജ-,അവല്‍ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍.
സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം `സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്.

“വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേ

മഗേ്ദ്ധ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം

അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം

വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം.

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാൗാെയ നാൗാെയ സീതായാഃ പതയേ നമഃ.”


Sunday, November 10, 2019

നാരായണ ജയാ



ഉഗ്രവീരം മഹാവിഷ്ണും

ജ്വലന്തം സർവ്വതോ മുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യു മൃത്യും നമാമ്യഹം.

Saturday, November 9, 2019

ശ്രീരാമജയം



നീലാംബുധ ശ്യാമള കോമളാംഗം
സീതാസമാരോഹിത വാമഭാഗം
പാണൗമഹാസായക ചാരുചാപം
നമാമിരാമം രഘുവംശനാഥം





Wednesday, November 6, 2019

രാമനെ കണ്ടുമുട്ടിയ രാമഭക്തന്‍



ഹനുമാനെ കണ്ട രാമന് ഒരു കാര്യം വ്യക്തമായി. ഈ യുവാവ് കേവലം ഒരു വടുവല്ല. ഇക്കാര്യം രാമന്‍, ലക്ഷ്മണനോടും പറഞ്ഞു. ഭവാന്മാര്‍ ആരാണ്? ഇവിടെ വന്നത് എന്തിന? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും കാത്ത് ഹനുമാനിരുന്നു.



ഹനുമാന്റെ കര്‍ണഭൂഷാമണികള്‍ രാമന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാശുദ്ധിയും വ്യാകരണനിഷ്ഠയും ധര്‍മാനുഷ്ഠാന പ്രതിപത്തിയും അത്യന്തം ശ്ലാഘനീയമായിരുന്നു. അതെല്ലാം രാമന്‍ നിരീക്ഷിച്ചു. രാമന്‍ തന്റെ കര്‍ണഭൂഷാരത്‌നം കണ്ടെന്നു മനസ്സിലാക്കിയ ഹനുമാന്‍ അവ രാമപാദങ്ങളില്‍ പതിച്ച് നമസ്‌ക്കരിച്ചു.



ഹനുമാന്‍ അഞ്ജനയുടെ ഗര്‍ഭത്തിലിരുന്ന കാലത്ത് ബാലി ഭ്രൂണഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഉരുക്കിയ പഞ്ചലോഹങ്ങളും പൊടിച്ച നവരത്‌നങ്ങളും വജ്രപ്പൊടിയും കൂട്ടികലര്‍ത്തി അഞ്ജനയ്ക്ക് ബാലി കുടിക്കാന്‍ കൊടുത്തു. അത് ഗര്‍ഭാശയത്തിലെത്തി രണ്ടായി പിരിഞ്ഞ് ഗര്‍ഭസ്ഥശിശുവിന് കര്‍ണാഭരണമായി പരിണമിച്ചു. ഹനുമാന്റെ കര്‍ണാഭരണങ്ങള്‍ അന്യര്‍ക്ക് അദൃശ്യമായിരിക്കുമെന്നും അവ ദര്‍ശിക്കുന്ന ദിവ്യനെ ദൈവമായി സ്വീകരിച്ച് ആരാധിക്കണമെന്നും മഹാദേവന്‍, ഹനുമാനെ ഉപദേശിച്ചിരുന്നു.



ഹനുമാന് മരണമുണ്ടാകില്ലെന്ന കാര്യവും പരമേശ്വരനാണ് ഹനുമാനെ ഗ്രഹിപ്പിച്ചത്. ശ്രീരാമന്‍ വനവാസവും സീതാപഹരണവുമുള്‍പ്പെടെയുള്ള തന്റെ ജീവിതകഥ വടുവായെത്തിയ ഹനുമാനെ പറഞ്ഞു കേള്‍പ്പിച്ചു. വടു, സുഗ്രീവന്റെ കഥ രാമനെയും അറിയിച്ചു. ഉടനെ ഹനുമാന്‍ വടുവേഷം മാറ്റി സ്വന്തം രൂപമെടുത്ത് രാമലക്ഷ്മണന്മാരെ ഓരോ തോളുകളില്‍ വഹിച്ച് ഋശ്യമൂകഗിരിയുടെ മുകളിലുള്ള സുഗ്രീവനു മുമ്പിലെത്തിച്ചു. സുഗ്രീവനും ഹനുമാനും



മറ്റു മന്ത്രിവാനരന്മാരും ചേര്‍ന്ന് രാമലക്ഷ്മണന്മാരെ വീരോചിതം സത്ക്കരിച്ചു. അതിഥികള്‍ക്ക് വിശ്രമിക്കാന്‍ അവര്‍ സങ്കേതമൊരുക്കി. വിശ്രമത്തിനു ശേഷം രാമസുഗ്രീവന്മാര്‍ സംഭാഷണത്തിലേര്‍പ്പെട്ടു.



''രാജ്യവും ഭാര്യയും നഷ്ടപ്പെട്ടവരാണ് നമ്മള്‍ ഇരുവരും. പരസ്പര സഹായം കൊണ്ട് നമുക്ക് ദുഃഖപരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാം.'' സുഗ്രീവന്‍ പറഞ്ഞതു കേട്ട രാമന്‍ മറുപടി പറഞ്ഞു; ''രാജ്യം എനിക്ക് നഷ്ടമായിട്ടില്ല, രാജ്യത്തെ ഞാന്‍ വെടിഞ്ഞതാണ്. എനിക്കുണ്ടായ മഹാവിപത്ത് ഭാര്യയെ നഷ്ടപ്പെട്ടതാണ്. നമുക്ക് പരസ്പരം സഹായം ചെയ്ത് ദുഃഖനിവൃത്തി വരുത്താം.''

Tuesday, November 5, 2019

രാമനെ കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും





എത്ര നിശാചരരുണ്ടു വന്നേറ്റതി- ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ രാമമയമായ് ചമഞ്ഞിതു സംഗ്രാമ ഭൂമിയുമെന്തൊരു വൈഭവമന്നേരം. എന്നോടുതന്നെ പൊരുന്നിതു രാഘവ- നെന്നു തോന്നീ രജനീചരര്‍ക്കാകവെ. മക്കളും ബന്ധുക്കളും മറ്റ്  സഹായികളും മരിച്ചതിന്റെ സങ്കടത്തോടും കോപത്തോടും കൂടി രാവണന്‍ അവസാനയുദ്ധത്തിനു ഒരുങ്ങിയിരിക്കയാണ്. പത്തു കഴുത്തന്‍ (രാവണന്‍) പത്ത് പടനായകര്‍ക്കൊപ്പം ബഹുസഹസ്രം രാക്ഷസപ്പടയോടും  കൂടിയാണ്് വന്നിരിക്കുന്നത്. അവരോടു പൊരുതാനൊന്നും നിങ്ങള്‍ പോകേണ്ട എന്ന് തന്റെ വാനരസേനയെ വിലക്കിയ ശേഷം ശ്രീരാമന്‍ ധീരനായ് പടനടുവില്‍ ചെന്നതിന്റെ ശേഷമുള്ള അവസ്ഥ എഴുത്തച്ഛന്‍ ഇങ്ങനെ വരച്ചു കാട്ടുന്നു. എവിടെ നോക്കിയാലും രാമന്‍! എന്നോടാണ് രാമന്‍ പൊരുതുന്നത് എന്ന് ഓരോരോ രാക്ഷസനും വിചാരിച്ചു! അതിന്നാല്‍ പരമാവധി ദ്വേഷത്തോടെയും കോപത്തോടെയും അവര്‍ രാമനെതിരെ പൊരുതിക്കൊണ്ടിരുന്നു. ഇതു പോലെ ഒരവസ്ഥ ശ്രീകൃഷ്ണാവതാരത്തിലും  നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. -പക്ഷേ, ദ്വേഷത്തിന്റേതല്ല, യുദ്ധത്തിന്റേതുമല്ല; രാഗത്തിന്റേതാണ്. പരമപ്രേമ നിര്‍വൃതിയുടേതാണ്്- രാസക്രീഡയില്‍ , വൃന്ദാവനത്തിലെ ഓരോരോ ഗോപികയ്ക്കും ഓരോകൃഷ്ണന്‍ എന്ന നിലയിലുള്ള ആനന്ദനൃത്തമാണിത്.! ഓരോരോ തരുണികളോടു ചേര്‍ന്നു നിന്നാ- നോരോരോ തനുയുതനായ് അനേകരൂപി. (കുഞ്ചന്‍ നമ്പ്യാര്‍, ശ്രീകൃഷ്ണ ചരിതം 6-3 ) രാഗ ദ്വേഷ വിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചരന്‍ ആത്മവശൈ്യര്‍ വിധേയാത്മാ പ്രസാദമധി ഗച്ഛതിഎന്ന  ഗീതാ ശ്ലോകവുമായും ഇതിനെ ബന്ധിപ്പിക്കാം. രാഗദ്വേഷങ്ങളില്‍നിന്നു മുക്തരായ് ഇന്ദ്രിയ വിഷയങ്ങളിലേര്‍പ്പെട്ടാലും ആത്മനിയന്ത്രണമുള്ളവര്‍ ശാന്തിയെ പ്രാപിക്കുന്നുമെന്ന തത്വമാണല്ലോ ശ്രീകൃഷ്ണന്‍ മുന്നോട്ട് വെയ്ക്കുന്നത്. രാമായണവുമായി ബന്ധപ്പെട്ട് സ്വാമി രാമദാസ് പറഞ്ഞ ഒരു കഥയും ഓര്‍മ്മയില്‍ വരുന്നു. ഏതു രാമായണത്തില്‍ നിന്നാണ് അദ്ദേഹത്തിനു ലഭിച്ചതെന്ന് നിശ്ചയമില്ല. എവിടെ നിന്നായാലെന്ത്? ഏറെചിന്തനീയം തന്നെ. അന്തിമ പോരാട്ടത്തിന് രാവണന്‍ വന്ന സമയം. ഒരു സംഘം വാനരര്‍ രാക്ഷസസംഘത്തിന്റെ ആക്രമമത്താല്‍ വിഷമിക്കുന്നത് രാമന്‍ ശ്രദ്ധിച്ചു. രാവണനുമായി നേരിട്ടുള്ള പോരാട്ടം മുറുകിയിരിക്കുന്ന അവസ്ഥയിലും രാമന്‍ തന്റെ ഭക്തരെ രക്ഷിക്കുവാനുള്ള ഉപായം കണ്ടെത്തി -പെട്ടെന്നാണ്,എല്ലാ വാനരന്മാരും സാക്ഷാല്‍ ശ്രീരാമ രൂപത്തിലായി അപ്പോഴോ? ഒരു വാനരന്‍ അടുത്തുള്ള വാനരനെ കാണുന്നത് രാമനായിട്ടാണ് പിന്നെ എന്തു പറയാന്‍ ? സന്തോഷാധിക്യത്താല്‍ ആനന്ദനൃത്തമാടുകയായി! ഇനി എന്തുയുദ്ധം ആരോടുയുദ്ധം? ഭഗവാന്‍ പക്ഷഭേദം കാട്ടിയില്ല. എതിര്‍ത്തുനില്‍ക്കുന്ന രാക്ഷസന്മാരേയും സ്വന്തം രൂപത്തിലാക്കി മാറ്റിക്കഴിഞ്ഞു! അപ്പോള്‍ എന്തു സംഭവിച്ചുവെന്നോ? ഒരുരാക്ഷസന്‍ അടുത്തുള്ള രാക്ഷസനെ രാമനായി കണ്ടുതുടങ്ങി! അവനുണ്ടോ സഹിക്കാന്‍ കഴിയുന്നു? അടുത്തു കിട്ടിയ രാമനെ എങ്ങനേയും കൊല്ലാന്‍ സാഹസികശ്രമമായി. അങ്ങനെ രാക്ഷസപ്പടപരസ്പരം കൊന്നൊടുങ്ങുകയും ചെയ്തു. വലിയഒരുതത്ത്വം ഈകഥ മുന്നോട്ടുവയ്ക്കുന്നു. മനസ്സാണ് മുഖ്യമായ പ്രശ്‌നം. രാമനെക്കുറിച്ചു സ്‌നേഹവും ഭക്തിയും നിറഞ്ഞ മനസ്സ് പുറത്തുള്ളതിലെല്ലാം. രാമനെ കാണുന്ന അവസ്ഥയിലാകുമ്പോള്‍ ആനന്ദനിര്‍വൃതിയല്ലാതെ മറ്റെന്താണ് ഉണ്ടാവുക? അകത്തും പുറത്തും ആനന്ദം; ആനന്ദസാഗരം. മറുവശത്തെ രാക്ഷസ മനസ്സുകളില്‍ ഉണ്ടായമാറ്റം ശ്രദ്ധേയം. രാമനെക്കുറിച്ചുള്ള ദ്വേഷമാണ് രാക്ഷസമനസ്സുകളില്‍ നിറഞ്ഞിരിക്കുന്നത്. പുറത്തു കാണുന്നതെല്ലാം രാമനാണെന്നു വന്നപ്പോള്‍ മനസ്സിന്റെ സമനില പാടേ തെറ്റി. വെറുപ്പ് ഇരട്ടിയായി! ഭ്രാന്തവും അക്രമാസക്തവുമായി; പരസ്പ്പരം വെട്ടിക്കൊല്ലലായി! ഫലമോ? സര്‍വ്വത്രനാശവും! അതിനാല്‍ രാമന്‍ നിറയട്ടേ അഥവാ സ്‌നേഹം നിറയട്ടേ മനസ്സില്‍ പോരാ, പുറത്തേക്കും അത് ഒഴുകട്ടേ. അപ്പോള്‍ ലോകത്തില്‍ രാമന്‍ മാത്രമേ ഉണ്ടാകൂ; സ്‌നേഹം മാത്രമേ ഉണ്ടാകൂ! രാമായണം വായിക്കുന്നത് രാമനെ അറിയാനാണ്. സത്യവും ധര്‍മ്മവും സ്‌നേഹവുമായി രാമനെ അറിയുന്നതും ആരാധിക്കുന്നതും ക്ലേശങ്ങള്‍ സഹിക്കുന്നതുമെല്ലാം രാമനായിത്തീരുവാനാണ്. അപ്പോള്‍ എവിടേയും രാമനേയുള്ളൂ എന്ന തത്വബോധത്തിന്റെ ആനന്ദത്തില്‍ നാം അലിയുകയാകും: അതീവ ശാന്തമായി, അതീവ സുന്ദരമായി!

Monday, November 4, 2019

നിങ്ങള്‍ സ്വതന്ത്രരാണ്




മൗനം സത്യത്തെ വ്യക്തമാക്കും. നാക്കിട്ടടിച്ച് ശക്തിയൊക്കെ കളഞ്ഞു കുളിക്കരുത്, ഏകാന്തത്തില്‍ ധ്യാനം ശീലിക്കുക, ബാഹ്യപ്രപഞ്ചത്തിന്റെ തള്ളിക്കയറ്റംകൊണ്ടു ഉലഞ്ഞുപോകരുത്. നിങ്ങളുടെ മനം അത്യുച്ചാവസ്ഥയിലായിരിക്കുമ്പോള്‍, നിങ്ങള്‍ അതിനെ അറിയുന്നില്ല. ശാന്തമായി ശക്തി സംഭരിക്കുക, ആധ്യാത്മികശക്തികൂടമായിത്തീരുക. പിച്ചക്കാരന്‍ വിചാരിച്ചാല്‍ എന്തുകൊടുക്കാന്‍ കഴിയും. കൊടുക്കാന്‍ ഭൂപതിക്കേ കഴിയൂ. അതും തനിക്കായിട്ടൊന്നും വേണ്ടാത്തപ്പോള്‍ മാത്രം. ഈശ്വരന്നുള്ള മുതലിന്റെ സൂക്ഷിപ്പുകാരനെന്ന നിലയില്‍ മാത്രം നിങ്ങളുടേതെന്നു കരുതുന്ന ധനം വെച്ചുകൊള്ളുക. അതിനോട് ഒട്ടലൊന്നും അരുത്. പേരും പെരുമയും പണവുമൊക്കെ പോകട്ടെ. അതൊക്കെ ഭയങ്കര പാശങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ അത്ഭുതാന്തരീക്ഷത്തെ ആസ്വാദിക്കുക. നിങ്ങള്‍ സ്വതന്ത്രന്‍, സ്വതന്ത്രന്‍, സ്വതന്ത്രന്‍. ഞാന്‍ ധന്യന്‍. സ്വാതന്ത്ര്യമാണ് ഞാന്‍. അനന്തമാണ് ഞാന്‍. ആദിയും അന്തവും ആത്മാവില്‍ കാണാനില്ല. സര്‍വ്വവും ഞാന്‍ തന്നെ. ഇത് ഇങ്ങനെ നിര്‍ത്താതെ ജപിക്കുക.


Sunday, November 3, 2019

അന്നദാനം ജീവദാനം


ഉമ



ദാനങ്ങളില്‍ സര്‍വ്വശ്രേഷ്ഠമാണ് അന്നദാനം. ഒരേ സമയം ദൈവികവും മാനുഷികവുമായ കര്‍മമാകുന്നു ദാനം.



വസ്ത്രം, അഭയം, വിദ്യ തുടങ്ങിയതെല്ലാം അതിന് നിര്‍വാഹമില്ലാത്തവര്‍ക്ക് ദാനമായ് നല്‍കണം. പക്ഷേ, അനിവാര്യമെങ്കിലും ഇവയെല്ലാം ജീവന്റെ നിലനില്‍പ്പിന് പരമപ്രധാനമല്ല. അതിജീവനത്തിന്  ആധാരമായ അന്നമാണ് ദാനങ്ങങ്ങളില്‍ ഒന്നാമത്. അന്നദാനം ജീവദാനം കൂടിയാകുന്നു. ആയുസ്സ്, ആരോഗ്യം, ഊര്‍ജം ഇവയെല്ലാം സമ്മേളിക്കുന്ന ദാനം. സഹജീവികളും തന്നെപ്പോലെ ഈ ഭൂമിയില്‍ നിലനില്‍ക്കേണ്ടവരെന്ന ബോധമുറച്ചവനേ അന്നദാനത്തിന്റെ മഹത്വറിയൂ.



ആയിരം ആനകള്‍ അല്ലെങ്കില്‍ കുതിരകള്‍, പത്തു കോടി പശുക്കള്‍, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത അനേകം പാത്രങ്ങള്‍, പത്തുകോടി കന്യകമാര്‍ക്ക് വിവാഹ സഹായം ഇവയെല്ലാം ദാനമായി നല്‍കിയാലും അന്നദാനത്തോളം വരില്ല. വിശന്നുവലഞ്ഞവര്‍, വഴിയാത്രക്കാര്‍, പക്ഷിമൃഗാദികള്‍ എല്ലാം അന്നദാനത്തിന് അര്‍ഹരാണ്. അവരുടെ വയറു നിറയ്ക്കുക.


മുഖത്ത് സംതൃപ്തിയും മനസ്സില്‍ ശാന്തിയും നിറയ്ക്കുക. സ്നേഹത്തോടെ, പൂര്‍ണമായും മനസ്സ് ആ കര്‍മത്തിലുറപ്പിച്ച്  വേണം അന്നം വിളമ്പാന്‍. അന്നദാനത്തിന്റെ പുണ്യം നമ്മുടെ പുരാണങ്ങളിലെല്ലാം പ്രകീര്‍ത്തിക്കപ്പെിട്ടുണ്ട്. അന്നം പ്രദാനം ചെയ്യുന്നവന്‍ ഭൂമിയിലെ അമൂല്യമായ എല്ലാത്തിനെയും ദാനം ചെയ്യുന്നുവെന്ന് വരാഹപുരാണത്തില്‍ പറയുന്നു. നിങ്ങളുടെ വാതില്‍ക്കലെത്തുന്നവരെ അന്നവും ആതിഥ്യമര്യാദകളും നല്‍കാതെ തിരിച്ചയയ്ക്കരുതെന്ന് തൈത്തരീയ ഉപനിഷത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 



അന്നപൂര്‍ണേശ്വരിയുടെ കഥ

കൈലാസത്തില്‍  ഒരിക്കല്‍ ശിവനും പാര്‍വതിയും സംസാരിച്ചിരിക്കുകയായിരുന്നു. പ്രകൃതിയെയും പുരുഷനെയും കുറിച്ചുള്ള സംഭാഷത്തിനിടെ ശിവന്‍ പുരുഷപ്രാധാന്യത്തെ വാഴ്ത്തിത്തുടങ്ങി. പ്രകൃതിയുടെ ഭൗതിക സ്വാധീനങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രനാണ് താനെന്നും  വീട്, വസ്ത്രം, വികാരവിചാരങ്ങള്‍, ഭക്ഷണം ഇവയെല്ലാം മായയാണെന്നും ഭഗവാന്‍ പാര്‍വതീദേവിയോട് പറഞ്ഞു. 'മഹാമായ'യായ ദേവി മറുപടിയൊന്നും പറയാതെ ഭൗതികമായതെല്ലാം കൈലാസത്തില്‍ നിന്നെടുത്ത് അപ്രത്യക്ഷയായി.



ദേവി പോയതോടെ കൈലാസത്തില്‍  ഭക്ഷണമില്ലാതായി. ഭഗവാന്‍ വിശപ്പിനെല്ലാം അതീതനായതു കൊണ്ട് ഭക്ഷണമില്ലാത്തത് പ്രശ്നമായില്ല. പക്ഷേ ശിവഭൂതഗണങ്ങള്‍ക്ക് വിശപ്പു സഹിക്കാന്‍ വയ്യാതായി. അവര്‍ കൈലാസം മുഴുവന്‍ തിരഞ്ഞിട്ടും ഭക്ഷണം കിട്ടിയില്ല. എവിടെ നിന്നെങ്കിലും ഭക്ഷണത്തിനായി അവര്‍ ഭഗവാനോട് യാചിച്ചു. അപ്പോഴാണ് ഭഗവാന് തന്റെ തെറ്റ് മനസ്സിലായത്. മഹാദേവനും



യോഗേശ്വരനുമായ തനിക്ക് പ്രകൃതിയെ ആശ്രയിക്കേണ്ടതില്ലെങ്കിലും മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ലല്ലോ എന്ന് ബോധോദയമുണ്ടായി. വിശക്കുന്നവരോട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭൂതഗണങ്ങള്‍ക്ക് ഭക്ഷണം കൊടുത്തല്ലേ മതിയാകൂ. ഭഗവാന്‍ ഒരു പാത്രമെടുത്ത് ഭക്ഷണത്തിനാണ് വീടുകള്‍ തോറും കയറി. പക്ഷേ എല്ലായിടത്തും  അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആരും ഭിക്ഷ നല്‍കാന്‍ തയ്യാറായില്ല. അപ്പോഴാണ്, വിശന്നെത്തുന്നവര്‍ക്കെല്ലാം അന്നം നല്‍കുന്ന ഒരു ദേവിയുണ്ട് കാശിയില്‍ എന്ന വിവരം ഭഗവാന്‍ കേട്ടത്.


ഭഗവാന്‍ വൈകാതെ കാശിയിലെത്തി. അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി, തന്റെ പരിചാരകവൃന്ദത്തിനൊപ്പം പാര്‍വതീ ദേവി.  ഭിക്ഷ യാചിച്ചെത്തുന്നവര്‍ക്കെല്ലാം  ദേവി ഭക്ഷണം വിളമ്പുന്നു. ഒടുവില്‍ ഭഗവാന്‍ തന്റെ പാത്രവും ദേവിക്കു നേരെ നീട്ടി. ഭര്‍ത്താവിനെ കണ്ട് സ്നേഹാര്‍ദ്രയായ ദേവി ഭക്ഷണം വിളമ്പിയ ശേഷം ഭഗവാനൊപ്പം കൈലാസത്തിലേക്ക് തിരികെപ്പോയി. ശിവന്  അന്നത്തിന്റെയും അന്നദാനത്തിന്റെയും മഹത്വം അതോടെ ബോധ്യമായി. അന്നു മുതലാണ് പാര്‍വതീ ദേവി അന്നപൂര്‍ണേശ്വരിയായി അറിയപ്പെട്ടത്.


കുചേലന്‍ തന്റെ സതീര്‍ഥ്യനായ ഭഗവാന്‍ ശ്രീകൃഷ്ണനെ കാണാനെത്തിയ കഥയും അന്നദാനത്തിന്റെ മഹത്വമറിയിക്കുന്നു.

Saturday, November 2, 2019

ചിന്തകളേയും കര്‍മങ്ങളേയും ശുദ്ധീകരിക്കുക



ആചാര്യശ്രീ രാജേഷ്



വേദങ്ങളിലെ മന്ത്രരാശിയാകട്ടെ, ഓരോ ഉപാസകനും നല്‍കുന്നത് അനന്തമായ ഉപദേശങ്ങളാണ്. ജനിച്ചുവീണ കുഞ്ഞ് വളര്‍ന്ന് ഓരോ കുഞ്ഞിക്കാലടി വെക്കുമ്പോഴും എത്ര ശ്രദ്ധയോടെയാണോ അമ്മ പരിലാളിക്കുന്നത് അതേ ശ്രദ്ധയോടെ വേദമാതാവും ഉപാസകനെ പരിലാളിക്കുന്നു. പാപക്കയത്തിലേക്ക് വീഴാതിരിക്കാന്‍ ആ വേദമാതാവ് തരുന്ന ഉപദേശങ്ങളിലൊന്ന് കാതോര്‍ത്തുനോക്കൂ,



''ഓം ഉദുത്തമം വരുണ പാശമസ്മദവാധമം വിമധ്യമം ശ്രഥായ.

അഥാ വയമാദിത്യ വ്രതേ തവാനാഗസോ അദിതയേ സ്യാമ.''

(ഋഗ്വേദം 1.24.15)



അര്‍ഥം: (വരുണ=) അല്ലയോ വരുണദേവാ, (ഉത്തമം=) മസ്തിഷ്‌കത്തിലെ

മനോവിചാരങ്ങളും (മധ്യമം=) ശാരീരികബലങ്ങളും, (അധമമ്=) ഭൗതിക സമ്പത്തും മറ്റുമായ (പാശം=) ബന്ധനങ്ങളെ (ഉത്ശ്രഥായ=) മുകളിലിരിക്കുന്ന മസ്തിഷ്‌കം (മുതല്‍)

ശിഥിലമാക്കിയാലും. (അഥ=) അനന്തരം, (ആദിത്യ=) അഖണ്ഡവ്രതങ്ങളുടെ അധിപതിയായുള്ള ഭഗവാനേ, (വയമ്=) ഞങ്ങള്‍ (തവ=) അങ്ങയുടെ (വ്രതേ=) നിയമങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് (അദിതയേ=) അഖണ്ഡമായ സുഖത്തിനായി

(അനാഗസഃ=) പാപരഹിതരായി (സ്യാമ=) തീരട്ടെ.



നമ്മുടെ ജീവിതംതന്നെ ഉപാസനയാണ്. എന്തിനാണ് ഈ ഉപാസന? അഖണ്ഡമായ, ഒരിക്കലും മുറിയാത്ത ആനന്ദത്തിനുവേണ്ടി. ആ അനന്താനന്ദം കൈവരിക്കാന്‍ നാം നിഷ്പാപികളായിരിക്കണം. നമ്മെ പാപത്തിലേക്ക് ബന്ധിക്കുന്ന പാശങ്ങള്‍ മൂന്ന് വിധേനയാണെന്ന് മന്ത്രം പറയുന്നു. ഉത്തമമായ പാശമാണ് ഒന്നാമത്തേത്. മസ്തിഷ്‌കത്തില്‍ വന്നുചേരുന്ന ഭ്രമമാണിത്. രണ്ടാമത്തേത് ശാരീരികബലങ്ങളാല്‍ വന്നുചേരുന്ന പാശമാണ്. മൂന്നാമത്തേതാകട്ടെ, ഭൗതികസമ്പത്തു നേടുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള പാപപാശമാണ്.



ഭ്രാന്തി വരുന്നിടത്ത് ഭയമുണ്ടാകും. ഭയരക്ഷയ്ക്ക് ചെയ്യുന്ന തെറ്റുകള്‍ പാപത്തിലേക്ക് നമ്മെ നയിക്കും. അതിനാല്‍ നമ്മുടെ ചിന്തകള്‍ വേലിചാടിപ്പോകാതെ, ഭ്രമത്തില്‍ പെട്ടുപോകാതെ സൂക്ഷിക്കാന്‍ ഒരു സാധകന്‍ എപ്പോഴും പരിശ്രിച്ചുകൊണ്ടേയിരിക്കണം. എളുപ്പമല്ലിത്. കാരണം ദേഹവും ഇന്ദ്രിയങ്ങളും സമ്പത്തുകളുമെല്ലാം അടങ്ങുന്ന രണ്ടും മൂന്നും പാശങ്ങള്‍ നമ്മെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ദത്തശ്രദ്ധരായിരിക്കണം ഓരോ ഉപാസകനും. പരമാവധി പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക.


സല്‍ചിന്തകള്‍കൊണ്ട് ഭ്രമത്തെ അകറ്റുക. മസ്തിഷ്‌കമന്ദിരത്തില്‍ ഭഗവാന്റെ ശോഭയെ എടുത്തണിയാന്‍ നമുക്ക് കഴിയണം. ദേഹബലം പാപം ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍, ഉത്തമചിന്തകള്‍കൊണ്ടും പ്രവൃത്തികൊണ്ടും വ്രതപാലനംകൊണ്ടും അതു തടയണം. സമ്പത്ത് നമ്മെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍, ദാനംകൊണ്ടും സാമൂഹ്യസേവനംകൊണ്ടും അതിനെ തടയാന്‍ നമുക്ക് കഴിയണം.


അതുകൊണ്ട് ഉപാസനകനാകുന്ന ഒരാള്‍, നിരന്തരം സത്‌സംഗങ്ങളിലൂടെയും സ്വാധ്യായത്തിലൂടെയും നമ്മുടെ ചിന്തകളേയും കര്‍മങ്ങളേയും നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കണം.


സാമൂഹ്യപ്രതിബദ്ധതയോടെ, നിരന്തരം അഗതികളേയും അശരണരേയും ശുശ്രൂഷിച്ചുകൊണ്ടിരിക്കണം. അങ്ങനെ അഖണ്ഡവ്രതങ്ങള്‍ പാലിക്കുമ്പോള്‍ പരമേശ്വരന്‍ നമ്മില്‍ കൃപ ചൊരിഞ്ഞ് അഖണ്ഡമായ സുഖത്തെ പ്രദാനം ചെയ്യും. അങ്ങനെ ദീപ്തമായ ജീവിതം ഈ ലോകത്തിനുതന്നെ പ്രകാശമായിത്തീരും. മഹാവ്രതങ്ങളിലൂടെ ഉപാസനയില്‍ മുഴുകുക. അതാണ് അനന്താനന്ദത്തിന്റെ നാരായവേര്.

Friday, November 1, 2019

നിങ്ങള്‍ അന്നദാനം ചെയ്യാറുണ്ടോ?


ആചാര്യശ്രീ രാജേഷ്



ശരീരവും മനസ്സുമെല്ലാം അന്നമയമാണെന്നാണ് പ്രാചീന ശാസ്ത്രങ്ങള്‍ പറഞ്ഞുതരുന്നത്. ഭക്ഷണമില്ലാതെ ഒരു നേരം, അല്ലെങ്കില്‍ ഒരു ദിവസം തള്ളിനീക്കുമ്പോള്‍  നമുക്കറിയാന്‍ സാധിക്കും വിശപ്പിന്റെ ദുഃഖം എന്തെന്ന്. ഇതേ ദുഃഖം നിരന്തരമായി ഏറ്റുവാങ്ങി നമുക്ക് ചുറ്റും കഴിയുന്ന സഹജീവികളുടെ  ആ  ദുഃഖത്തെ തിരിച്ചറിയാന്‍ കഴിയുന്നവനിലേ  അന്നദാനത്തിന്റെ ചിന്ത ഉടലെടുക്കൂ. അങ്ങനെയുള്ളവരോടാണ്  ഈശ്വരന്‍ വേദങ്ങളിലൂടെ അന്നദാന മഹത്വത്തെക്കുറിച്ച് ഉപദേശിക്കുന്നത്. ഒരു ഋഗ്വേദമന്ത്രം കാണൂ.



ഓം ന വാ ഉ ദേവാഃ ക്ഷുധമിദ്വധം

ദദുരുതാശിതമുപ ഗച്ഛന്തി മൃത്യവഃ.

ഉതോ രയിഃ പൃണതോ നോപ

ദസ്യത്യുതാപൃണന്മര്ഡിതാരം ന വിന്ദതേ. (ഋഗ്വേദം 10.117.1)



(ദേവാഃ=) ദേവന്മാര്‍ (ക്ഷുധം ഇത്=) നിശ്ചയമായും വിശക്കുന്നവന് (വധം=) വധത്തെ (ന വാ ഉ ദദുഃ=) നല്‍കുന്നില്ലതന്നെ. (ഉത=) മാത്രമല്ല, (ആശിതമ്=) സുഭിക്ഷമായി ഭക്ഷിച്ചവനെ (മൃത്യവഃ=) മരണങ്ങള്‍ (ഉപഗച്ഛന്തി=) സമീപിക്കുന്നുണ്ട്. (ഉത=) കൂടാതെ (ഉ=) നിശ്ചയമായും (പൃണതഃ=) ദാനത്തിലൂടെ അന്യരെ പോഷിപ്പിക്കുന്നവന്റെ (രയിഃ=) ധനം (ന ഉപദസ്യതി=) ഇല്ലാതാകുകയില്ല, നഷ്ടമാകുകയില്ല. (ഉത=) മാത്രമല്ല, (അപൃണന്‍=) ദാനം നല്‍കാത്തവന്‍ (മര്ഡിതാരം=) ആനന്ദദായകനായ പരമാത്മാവിനെ (ന വിന്ദതേ=) ഒരിക്കലും പ്രാപിക്കുകയില്ല.



'ദേവന്മാര്‍ ഒരിക്കലും വിശക്കുന്നവന് വധത്തെ നല്‍കുന്നില്ല' എന്ന, മന്ത്രത്തിന്റെ ആദ്യ പാദത്തിന് രണ്ടു രീതിയില്‍ അര്‍ഥം പറയാം. ആദ്യത്തേത്, സൂര്യചന്ദ്രാദി ജഡദേവതകളെ സംബന്ധിച്ചതാണ്. പ്രപഞ്ചത്തിലും ശരീരത്തിലുമുള്ള ദേവതകളുടെ താദാത്മ്യാവസ്ഥയാണ്  ആരോഗ്യം. ദേവതാകോപം എന്നു പറയുന്നത് രോഗങ്ങളും. മന്ത്രം പറയുകയാണ്, ദേവന്മാര്‍ വിശക്കുന്നവനെ വധിക്കുക്കുന്നില്ല. അഥവാ അമിതമായി കഴിക്കുന്നവര്‍ക്കാണ് രോഗങ്ങള്‍ വന്നുചേരുക.



രണ്ടാമത്തെ അര്‍ഥം, ദേവന്മാര്‍ എന്നാല്‍ ദാനം ചെയ്യുന്നവരാണ് (ദേവോ ദാനത് നിരുക്തം). ദാനം ചെയ്യുന്നവര്‍ വിശക്കുന്നവരെ വധിക്കുന്നില്ല. അഥവാ പട്ടിണി കിടന്ന് ഈ ലോകത്ത് ആളുകള്‍ മരിക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ ദാനം ചെയ്യാത്തവരാണ്. അന്നം ഉണ്ടായിട്ടും അത് ദാനം ചെയ്യാതിരിക്കുന്നവര്‍ വാസ്തവത്തില്‍ കൊലപാതകത്തിന് ഉത്തരവാദികളാണ്. എന്നാല്‍ അന്നദാനം ചെയ്യുന്നവരിലേക്ക് ഈ പാപക്കറ വന്നെത്തുന്നില്ല.



അന്നം കഴിച്ചതുകൊണ്ട് ആരും മരിക്കാതിരിക്കുന്നില്ല. ശരിതന്നെ, പക്ഷെ ഒന്ന് സ്വാഭാവിക മരണവും മറ്റേത് വധവുമാണ് ഇതാണ് വ്യത്യാസം. വിശപ്പുകൊണ്ട് ആരും ഈ ലോകത്ത് വധിക്കപ്പെടരുത്  ഇതാണ് ഈശ്വരന്റെ നിര്‍ദേശം.


പിന്നീട് മന്ത്രം പറയുന്നത് ദാനം കൊണ്ട് അന്യരെ പോഷിപ്പിക്കുന്നവരുടെ ധനം നഷ്ടമാകില്ല എന്നാണ്. ദാനം ചെയ്യുമ്പോള്‍ സ്വ സമ്പാദ്യം കുറഞ്ഞുപോകില്ലേ എന്നാണ് ഹ്രസ്വദര്‍ശികളുടെ ആശങ്ക. എന്നാല്‍ അങ്ങനെ സംഭവിക്കില്ല, മറിച്ച് ദാനം ചെയ്യാതിരിക്കുന്നവന്റെ ധനമാണ് ഒഴുകാതെ കെട്ടിക്കിടക്കുന്ന വെള്ളം പോലെ ദുഷിച്ചുപോകുന്നത്. രോഗങ്ങളായും മറ്റ് വിപത്തുകളായുമെല്ലാം ആ ധനം അവനില്‍നിന്നും അവന്‍പോലുമറിയാതെ നഷ്ടമാകുന്നു. ദാനമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് തിരുക്കുറളില്‍ പറയുന്നു. പുണ്യരൂപത്തില്‍ ആ ധനം ക്ഷയിക്കാതെ  സംരക്ഷിക്കപ്പെടുകയേ ചെയ്യുന്നുള്ളൂ.



അവസാനമായി മന്ത്രത്തില്‍ പറയുന്നത് അന്നദാനം ചെയ്യാത്തവന് ആനന്ദദായകനായ പരമാത്മാവിലേക്ക് എത്തിച്ചേരാന്‍ കഴിയില്ല എന്നാണ്. അന്നദാനം ചെയ്തവര്‍ക്കറിയാം അത് നല്‍കുന്ന ആനന്ദത്തെക്കുറിച്ച്. ആ  ആനന്ദത്തിന്റെ ഉറവിടം ഭഗവാനാണത്രേ. അതിനാല്‍ ദാനം ചെയ്യാത്തവര്‍ക്ക് ഒരിക്കലും ആ ഭഗവാനെ പ്രാപ്തമാകുകയില്ല.  കാരണം ഭഗവാന്‍ സ്വയം ദാനസ്വരൂപനാണ്. അതുകൊണ്ട് നിങ്ങള്‍ അന്നദാനം ശീലമാക്കിയിട്ടില്ലെങ്കില്‍ ഇന്നുതന്നെ അതു ചെയ്യേണ്ടതാണ്. ഇത് ഈശ്വരന്റെ മഹത്തായ ഉപദേശമാണ്.