ജൂലേലാലോഥ ചൈതന്യഃ തിരുവുള്ളവരസ്ഥഥാ
നായന്‍മാരാളവാരാശ്ച കമ്പശ്ച ബസവേശ്വരഃ
കലിയുഗത്തില്‍ 45 ാം ശതാബ്ദ (ക്രിസ്തുവിന് ശേഷം 14 ാം നൂറ്റാണ്ട് ) ത്തില്‍ ബംഗാള്‍ പ്രദേശത്തെ നവദ്വീപ് എന്ന ഗ്രാമത്തില്‍ ജനിച്ച ഗൗരസുന്ദര്‍ നിമായി , ശ്രീ ചൈതന്യമഹാപ്രഭു കൃഷ്ണഭക്തിധാരയില്‍ ജനഹൃദയങ്ങളെ ആറാടിച്ച ദിവ്യാത്മാവാണ്. 24 ാമത്തെ വയസ്സില്‍ ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ചു. ഇദ്ദേഹം കേശവഭാരതി എന്ന സംന്യാസി വര്യനില്‍ നിന്ന് ദീക്ഷ സ്വീകരിച്ചു. ആധ്യാത്മികാചാര്യന്‍ എന്നതിലുപരി അദ്ദേഹം ഒരു നീതിജ്ഞനുമായിരുന്നു. ന്യായശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം ഒരു ഉത്കൃഷ്ട ഗ്രന്ഥം രചിച്ചിട്ടുണ്ട്. ചൈതന്യമഹാപ്രഭുവിന്റെ കൃഷ്ണഭക്തി ഉദാത്തഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. നവദ്വീപ് ഉപേക്ഷിച്ച ചൈതന്യമഹാപ്രഭു ശ്രീജഗന്നാഥ ധാമത്തിലെത്തി അവിടെ വാസമാരംഭിച്ചു. കാശി, വൃന്ദാവനം എന്നിവിടങ്ങളിലും ദക്ഷിണമധ്യ ഭാരതമൊട്ടാകെയും സഞ്ചരിച്ച് ജഗന്നാഥപുരിയിലെത്തിയ അദ്ദേഹം ജഗന്നാഥ വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നതായി പറയപ്പെടുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാസ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)
No comments:
Post a Comment