ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

ഭക്തിയുടെ അര്‍ത്ഥ സീമയ്ക്കപ്പുറം - 35

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 35 
സര്‍വവ്യാപിയായ ദൈവം ഏവരിലും വസിക്കുന്നു എന്ന് ഭക്തന്‍ തിരിച്ചറിയുകയും എല്ലാവരിലുമുള്ള ദൈവാസ്തിത്വങ്ങളെ ആരാധിക്കുകയും ചെയ്യുമ്പോള്‍, അയാളുടെ ഭക്തി ഉച്ചസ്ഥായിയില്‍ എത്തുന്നു. തിരിച്ചറിവ്, വെറും ജ്ഞാനമല്ല; എല്ലാ കര്‍മത്തിലും സമീപനങ്ങളിലും പ്രതിഫലിക്കുന്ന പൂര്‍ണബോധമാണ്. ആ ബോധത്തിന്റെയും തിരിച്ചറിവിന്റെയും മുദ്ര, അത് കര്‍മത്തില്‍ ആചരിക്കുന്നതാണ്. എല്ലാ ആത്മാക്കളുടെയും (തന്റേതുള്‍പ്പെടെ) സ്വത്വം ദൈവ സ്വത്വം തന്നെയാണെന്ന് ഒരാള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, സ്വത്വത്തില്‍നിന്ന് വേറിട്ടതല്ല ദൈവം; അതിനാല്‍, സ്വത്വത്തില്‍ നിന്ന് വേറിട്ട് ദൈവത്തെ ഒരേകകമായി ധ്യാനിക്കുന്ന, ഭക്തിയുടെയും ആരാധനയുടെയും അര്‍ത്ഥസീമയ്ക്കപ്പുറത്തേക്ക് അയാള്‍ ഉയരുന്നു.
srkഅധ്യായം/33 മൂന്നാംഭാഗം, 12. ഭക്തിയാണ് ഉടന്‍ ദര്‍ശനത്തിന് നന്ന്
സ്വാഭാവികവും എളുപ്പവും ആഹ്ലാദവും നിറഞ്ഞ ദൈവദര്‍ശനത്തിനുള്ള വേഗതയേറിയ വഴിയാണ് ഭക്തി. അത് ‘സ്വഭാവിക’മാണ്. കാരണം, മനുഷ്യന്, അവന് ആത്മാവു നല്‍കിയ ദൈവത്തോട് ആന്തരികമായ അടുപ്പമുണ്ട്. ഈ അടുപ്പം, വേണ്ടവിധം പരിചരിച്ചാല്‍, തീക്ഷ്ണ ഭക്തിയാവുകയും അത് ദൈവദര്‍ശനത്തിലേക്കും ദൈവസാക്ഷാല്‍ക്കാരത്തിലേക്കും നയിക്കുകയും ചെയ്യും. അത് ‘എളുപ്പമാണ്’. കാരണം, അതിന്, കഠിനപരിശീലനമോ അച്ചടക്കമോ വേണ്ട. വിചാരിച്ചപോലെ ഭക്തന് തീക്ഷ്ണ പ്രേമം പ്രകടിപ്പിക്കാം; ആ ശീലം ഭക്തിയെ ഉല്‍ക്കടമാക്കും. അതിനാല്‍, ഭക്തി വികസിപ്പിച്ചു സ്ഥിരമാക്കാന്‍ ‘എളുപ്പമാണ്’. അത് ‘ആഹ്ലാദകരമാണ്. കാരണം, കീര്‍ത്തനം, നാമജപം, ബിംബം, ചിത്രങ്ങളുടെ കാഴ്ച, വഴിപാടുകള്‍ എന്നിവയെല്ലാം ഭക്തനില്‍ ആഹ്ലാദമുണ്ടാക്കും.

കടുത്ത ദുഃഖത്തിലും, ദൈവസ്മൃതി, അവന്റെ മഹത്വം വിളംബരം ചെയ്യുന്ന കീര്‍ത്തനങ്ങള്‍, എല്ലാം നല്ല സാന്ത്വനമേകും. ഒരു ഭക്തന്‍ ഒരിക്കലും ദൈവം തന്നോട് ദയ കാട്ടിയില്ല എന്ന് പരാതിപ്പെടില്ല. കഷ്ടപ്പാടുണ്ടായാല്‍, ദയയില്ലാത്തതിന് ദൈവത്തെ പഴിക്കില്ല. മുജ്ജന്മകര്‍മ ഫലങ്ങളാണ് അനുഭവങ്ങള്‍ എന്നോര്‍മിച്ചും, ഒരു കര്‍മഭാവം പൂക്കുമ്പോള്‍ അതിന്റെ അനുഭവമുണ്ടാകും എന്നു കരുതിയും, അയാള്‍ സാന്ത്വനം കണ്ടെത്തും. ഇതുപോലെയാണ്, ജീവിതദൗത്യം പൂര്‍ത്തിയാക്കി ഒരാള്‍ വിടപറയുന്നതും. ദൈവവഴികള്‍ അജ്ഞാതങ്ങളായി തോന്നാം. എന്നാല്‍, ‘ഹൃദയം മുഴുവന്‍’ (മനസ്സില്‍ മറ്റൊന്നിനും ഇടമില്ലാതെ) വച്ച്, ദൈവത്തെ സ്‌നേഹിച്ചാല്‍, കീര്‍ത്തനം ചെയ്താല്‍, അത് ആത്മാവിനെ ഇളക്കി ചലനാത്മകമാക്കും. അപ്പോള്‍, ദൈവത്തോട് പ്രേമം തോന്നി രോമാഞ്ചമുണ്ടാവുകയും, കവിളുകളിലൂടെ കണ്ണീര്‍ ധാരയായി പ്രവഹിക്കുകയും ചെയ്യും. അത്, ഭക്തന്, ദൈവാനുഗ്രഹത്തിന്റെ പ്രസാരണമാകും. ദൈവത്തിങ്കലേക്കുള്ള ആത്മാവിന്റെ ഉയിര്‍പ്പും കുതിപ്പും ത്വരിതമാകും; അവസാനമായി, അത് ദൈവസാക്ഷാല്‍ക്കാരത്തില്‍, ദര്‍ശനത്തില്‍ എത്തും. മറിച്ച്, ധ്യാനക്രിയകള്‍ ഒഴിവാക്കാന്‍ പരിശീലനം സിദ്ധിച്ചയാളുടെ മേല്‍നോട്ടം വേണം. ദൈവ പ്രാര്‍ത്ഥനയില്‍ സാഹസികതയില്ല; ദീര്‍ഘപരിശീലനം വേണ്ട. അതിനാല്‍, ദൈവസാക്ഷാല്‍ക്കാരത്തിനും ദര്‍ശനത്തിനും എളുപ്പവഴിയാണ്, ഭക്തി.


13. സര്‍വവ്യാപിത്വം ഭക്തന് ഇഷ്ടമാണ്
ഭക്തി സാധാരണ നിലയില്‍ നിന്നുയര്‍ന്നാല്‍, ഭക്തന് ദൈവത്തിന്റെ സര്‍വവ്യാപി സ്വഭാവത്തില്‍ താല്‍പര്യമുണ്ടാകും. ശ്രീരാമകൃഷ്ണന്‍ ആദ്യം പൂജാരി സ്ഥാനം വെറുത്തത് താന്‍ ബ്രാഹ്മണനായതുകൊണ്ടും അമ്പലം ധീവരസമുദായത്തിലെ രാജ്ഞിയുടെതായതുകൊണ്ടുമാണ്. അവിടത്തെ പൂജാരിയായ സ്വന്തം സഹോദരന്‍ പാകംചെയ്തു നിവേദിച്ചതായിട്ടുപോലും, അവിടത്തെ പ്രസാദം സ്വീകരിക്കാന്‍ ശ്രീരാമകൃഷ്ണന്‍ കൂട്ടാക്കിയില്ല (Sri Ramakrishna, The Great Master,, പേജ് 142). എന്നാല്‍ അദ്ദേഹം ആത്മാര്‍ത്ഥ ഭക്തനായപ്പോള്‍, പാവങ്ങളും ഭിക്ഷക്കാരും അവരുടെ താലങ്ങളില്‍ ബാക്കിവച്ച പ്രസാദംപോലും അദ്ദേഹം ഭക്ഷിച്ചു. അവരും ദൈവാസ്തിത്വങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു (159). ജീവജാലങ്ങളിലെല്ലാം ആത്മാക്കളാകുന്നത്, സര്‍വവ്യാപിയായ ദൈവമാണെന്ന ബോധം, എല്ലാവരും ഭിന്നരൂപങ്ങളിലെ ദൈവാസ്തിത്വങ്ങളാണെന്ന് കാണാന്‍ ഭക്തനെ സഹായിക്കുന്നു. നല്ലതോ ചീത്തയോ ആയ ഏത് സംഭവവും ദൈവത്തിന്റെ വിനോദമോ പരീക്ഷണമോ ആണെന്നും ഭക്തന്‍ അറിയുന്നു. അതാണ്, ആത്മീയ വികാസത്തിന്റെ നിറുക. 

ബ്രഹ്മബിന്ദു ഉപനിഷത് (12) പറയുന്നു:
എല്ലാറ്റിലും ഉള്ള ആത്മാവ് ഒന്നാകുന്നു; അത് ഒന്നായും നിരവധി രൂപങ്ങളായും പ്രത്യക്ഷമാകുന്നു.
ബൈബിള്‍ (1 കോറിന്തോസുകാര്‍ 3:16)ഉദ്‌ഘോഷിക്കുന്നു.

നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ കുടികൊള്ളുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞു കൂടേ?
എല്ലാ മനുഷ്യരും ദൈവാസ്തിത്വങ്ങളാണ് എന്നര്‍ത്ഥം.
ഫിലോകാലിയ (വാല്യം 1, പേജ് 68) പറയുന്നു: 

ഓരോ മനുഷ്യനും ദൈവത്തിനുശേഷം ദൈവമാണ് എന്നറിയുന്ന സന്യാസി ഭാഗ്യം ചെയ്തവന്‍.

സര്‍വവ്യാപിയായ ദൈവം ഏവരിലും വസിക്കുന്നു എന്ന് ഭക്തന്‍ തിരിച്ചറിയുകയും എല്ലാവരിലുമുള്ള ദൈവാസ്തിത്വങ്ങളെ ആരാധിക്കുകയും ചെയ്യുമ്പോള്‍, അയാളുടെ ഭക്തി ഉച്ചസ്ഥായിയില്‍ എത്തുന്നു. തിരിച്ചറിവ്, വെറും ജ്ഞാനമല്ല; എല്ലാ കര്‍മത്തിലും സമീപനങ്ങളിലും പ്രതിഫലിക്കുന്ന പൂര്‍ണബോധമാണ്. ആ ബോധത്തിന്റെയും തിരിച്ചറിവിന്റെയും മുദ്ര, അത് കര്‍മത്തില്‍ ആചരിക്കുന്നതാണ്. എല്ലാ ആത്മാക്കളുടെയും (തന്റേതുള്‍പ്പെടെ) സ്വത്വം ദൈവസ്വത്വം തന്നെയാണെന്ന് ഒരാള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, സ്വത്വത്തില്‍നിന്ന് വേറിട്ടതല്ല ദൈവം; അതിനാല്‍, സ്വത്വത്തില്‍നിന്ന് വേറിട്ട് ദൈവത്തെ ഒരേകകമായി ധ്യാനിക്കുന്ന, ഭക്തിയുടെയും ആരാധനയുടെയും അര്‍ത്ഥസീമയ്ക്കപ്പുറത്തേക്ക് അയാള്‍ ഉയരുന്നു.

No comments:

Post a Comment