ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label കീർത്തനങ്ങൾ. Show all posts
Showing posts with label കീർത്തനങ്ങൾ. Show all posts

Thursday, January 10, 2019

ഹരിനാമ കീർത്തനം




അദ്ധ്യായം -1

ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു


ശ്ലോകം -1

"ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ ആങ്കാരമായതിനു താൻതന്നെ സാക്ഷിയതു ബോധം വരുത്തുവതിനാളായിനിന്ന പര-                                       മാചാര്യരൂപ! ഹരിനാരായണായ നമഃ "



അർത്ഥം :- "ഓം" എന്ന് മനുഷ്യൻ പറയുന്ന ഉണ്മ, ഭൂതം, ഭാവി, വർത്തമാനം എന്നിവയ്ക്ക് ആധാരമായ സത്ത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ സൃഷ്ടിചക്രത്തിൽ മൂന്നായി രൂപഭാവങ്ങൾ ഉണ്ടാക്കിയപ്പോൾ അഹങ്കാരത്തിന് - ഞാനെന്ന ഭാവത്തിന് - ജീവാത്മാവുതന്നെയാണ് സാക്ഷി എന്ന ജടിലമായ യാഥാർത്ഥ്യത്തെ സംബന്ധിച്ച ബോധം - വകതിരിവ് - ഉളവാക്കുന്നതിന് മേൽനോട്ടം വഹിച്ചു നിന്ന, ആചാര്യന്മാർക്കും ആചാര്യനായിരിക്കുന്ന, ജഗത്തിനെ നിലനിർത്തുന്ന, പ്രകൃതിയിലും ജീവാത്മാക്കളിലും വ്യാപിച്ചിരിക്കുന്ന ജ്ഞാനസ്വരൂപന് നമസ്ക്കാരം



ഓങ്കാരമായ പൊരുൾ ബ്രഹ്മസ്വരൂപമാകുന്നു. ആ ബ്രഹ്മം മൂന്നായ് പിരിഞ്ഞു എന്നത് ബ്രഹ്മാവെന്നും, വിഷ്ണുവെന്നും, ശിവനെന്നുമാണ്. എന്നാൽ ഓങ്കാരമെന്നാൽ അകാരം, ഉകാരം, മകാരം എന്നിങ്ങനെ മൂന്നക്ഷരങ്ങളോടുകൂടിയ താണ്. അതിൽ അകാരം ബ്രഹ്മാവും ഉകാരം വിഷ്ണുവും മകാരം ശിവനും ആണെന്ന് വേദാന്തം പറയുന്നു. മഹാപ്രളയാവസാനത്തിൽ കാലശക്തിയാൽ ബോധിക്കപ്പെട്ട ബ്രഹ്മത്തിന് മനസ്സുണ്ടായി. അതിൽ നിന്ന് മായയുണ്ടായി.മായയിൽ നിന്ന് മഹത്തത്ത്വമഹദഹങ്കാരാദികളുണ്ടായി. അങ്ങനെയുള്ള മഹദഹങ്കാരാദികൾ ത്രിമൂർത്തികളേയും ബന്ധിക്കുന്നു. അത് രാജസാഹങ്കാരത്തിൽ ബ്രഹ്മാവും സാത്വികാഹങ്കാരത്തിൽ വിഷ്ണുവും താമസാഹങ്കാരത്തിൽ ശിവനും ആയി വർത്തിക്കുന്നു. അതിനാൽ അവർ സൃഷ്ടിസ്ഥിതിസംഹാരത്തിന് കാരണഭൂതരാകുന്നു. ഇങ്ങനെ സൃഷ്ടിയുണ്ടായി എന്നുള്ളതിന് താൻതന്നെ സാക്ഷിയായും ഭവിക്കുന്നു എന്ന് എല്ലാവരും ബോധിക്കുവാൻ വേണ്ടി അനേകരൂപവാനായ ഈശരൻ ഒരുസ്വരൂപനായും ഗുരുവായും ഭവിക്കുന്നു. അത് സച്ചിദാനന്ദപരമഗുരുവാണ്. അങ്ങനെ പരമഗുരുസ്വരൂപനായുള്ള നാരായണ ! നിനക്കു നമസ്ക്കാരം.



ഹരി എന്നത് സകല ജങ്ങൾക്കും ആദ്ധ്യാത്മികമായും ആധിദൈവികമായുമുള്ള താപത്രയത്തെയും കളയുന്നവൻ എന്നർത്ഥമാക്കുന്നു. ഹരി എന്ന സംഖ്യ ഇരുപത്തിയെട്ട്.അതുകൊണ്ട് ഇരുപത്തിയെട്ടു കോടി നരകത്തിൽനിന്നും ഉദ്ധാരണം ചെയ്യുന്നവനെന്നു കൂടി അർത്ഥമാക്കുന്നു. "നാരം അയനം യസ്യ സഃ നാരായണ " എന്നതിനാൽ മഹാപ്രളയത്തിൽ സകല ലോകങ്ങളേയും സംഹരിച്ച് കാരണജലത്തിൽ അനന്തനാകുന്ന പള്ളിമെത്തമേൽ സച്ചിദാനന്ദസ്വരൂപനായി പള്ളികൊള്ളുന്നവൻ എന്നാകുന്നു. സംഹൃത്യലോകാൻ വടപത്രമദ്ധ്യേ ശയനാമാദ്യന്തവിഹീന രൂപം എന്നു പ്രമാണവും ഉണ്ട്.





നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണ
നാരായണ സകലസന്താപനാശന ജഗദ് നാഥ വിഷ്ണു ഹരി നാരായണായ നമ:



കടപ്പാട്

ഉണ്ണികൃഷ്ണൻ കീശ്ശേരിൽ

Sunday, December 31, 2017

ജ്ഞാനപ്പാന



കവി: പൂന്താനം നമ്പൂതിരി (1547-1640)
വൃത്തം: പാന / സര്‍പ്പിണി


വന്ദനം


കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥന്‍ തുണചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍!



കാലലീല

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.



അധികാരിഭേദം

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.
മനുജാതിയില്‍ത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.
പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങള്‍.
കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.
സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;



തത്ത്വവിചാരം

ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ്‌
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌
ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്‌
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌
ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.



കര്‍മ്മഗതി

ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും
പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.
ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം
കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മപാശത്തെ ലംഘിക്കയന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.
ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്‌പകര്‍മ്മികളാകിയ നാമെല്ലാ-
മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും
കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.




ജീവഗതി

നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്‌
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയില്‍ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍
സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
പരിപാകവുമെള്ളോളമില്ലവര്‍
പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍
ജാതരായ്‌; ദുരിതം ചെയ്തു ചത്തവര്‍.
വന്നൊരദ്‌ദുരിതത്തിന്‍ഫലമായി
പിന്നെപ്പോയ്‌ നരകങ്ങളില്‍ വീഴുന്നു.
സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്‌
നരലോകേ മഹീസുരനാകുന്നു;
ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.
അസുരന്മാര്‍ സുരന്മാരായീടുന്നു;
അമര‍ന്മാര്‍ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ്‌ പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;
നരി ചത്തു നരനായ്‌ പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ്‌പിറകുന്നു;



ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍
ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍
സീമയില്ലാതോളം പല കര്‍മ്മങ്ങള്‍;
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നില്‍
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍
തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.
ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.



ഭാരതമഹിമ


കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.
ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും
സക്തരായ വിഷയീജനങ്ങള്‍ക്കും
ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.
അവനീതലപാലനത്തിന്നല്ലൊ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.
ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍
കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,
കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.




കലികാലമഹിമ

യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാന്‍.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീര്‍ത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമ്മൂന്നിലുമുള്ള ജനങ്ങളൂം
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍
യോഗ്യത വരുത്തീടുവാന്‍ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?




എന്തിന്റെ കുറവ്‌

കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ?
ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളില്‍ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്‌കയോ?
കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!




മനുഷ്യജന്മം ദുര്‍ല്ലഭം

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്‍!
എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മങ്ങള്‍ മന്നില്‍ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും.
പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്‌
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!




സംസാരവര്‍ണ്ണന

സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലര്‍;
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍;
കോലകങ്ങളില്‍ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലര്‍
ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലര്‍;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;
സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍;
കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ
വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്‍;
ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലര്‍;
അര്‍ത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാന്‍
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;
സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലര്‍;
മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും
അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌ക്കുമേല്‍.
സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും
പശ്‌ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശ പറ്റുകഹേതുവായ്‌
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ്‌ മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കള്‍.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോള്‍
തൃഷ്‌ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.




വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,
ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവാനാവോളമെല്ലാരും.
കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതില്‍ വന്നു പിറന്നതുമെത്രനാള്‍
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.
ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്‍
വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്‌ഠത്തിനു പൊയ്‌ക്കൊവിനെല്ലാരും
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ
അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്‌നാര്‍ക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?
മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാര‍ല്ലേ ഭുവനത്തില്‍?
മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍
ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ഠികള്‍.
ഭുവനത്തിലെ ഭൂതിക്കളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീവാനുള്ളനാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.





നാമജപം

സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്‍
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നില്‍ മുഴുകിച്ചമഞ്ഞുടന്‍
മത്തനെപ്പോലെ നൃത്തം കുതിക്കണം.
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്‌;
കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സില്‍ മുഴുക്കേണ്ട
തിരുനാമത്തില്‍ മാഹാത്‌മ്യം കേട്ടാലും!
ജാതി പാര്‍ക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍
എണ്ണമറ്റ തിരുനാമമുള്ളതില്‍
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യന്‍ താനും പറഞ്ഞിതു
ബാദരായണന്‍ താനുമരുള്‍ചെയ്തു;
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍
ആനന്ദം പൂണ്ടു ബ്രഹ്‌മത്തില്‍ച്ചേരുവാന്‍.
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തില്‍ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുള്‍ക ഭഗവാനെ.

Monday, December 25, 2017

മഹാവിഷ്ണുസ്തുതികൾ




നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ


നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ



പാലാഴിവെണ്‍‌തിര തലോടിത്തൊഴുന്ന തവ പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍‌വെച്ചു കണികാണാന്‍ വരം തരിക നാരായണ


നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ



ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ

ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ


നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ



കാലങ്ങള്‍‌തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ


കാലങ്ങള്‍‌തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ


നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

Saturday, November 25, 2017

അയ്യപ്പസ്വാമി സ്തുതികൾ

കാനനവാസാ കലിയുഗ വരദാ
കാനനവാസാ കലിയുഗ വരദാ
കാല്തളിരിണ കൈ തൊഴുന്നേന്നിന്‍-
കാല്തളിരിണ കൈ തൊഴുന്നേന്
നിന്കേശാദിപാദം തൊഴുന്നേന്


കാനനവാസാ കലിയുഗ വരദാ
കാനനവാസാ കലിയുഗ വരദാ
കാല്തളിരിണ കൈ തൊഴുന്നേന്നിന്‍-
കാല്തളിരിണ കൈ തൊഴുന്നേന്
നിന്കേശാദിപാദം തൊഴുന്നേന്



നിരുപമ ഭാഗ്യം നിന്നിര്മ്മാല്യ ദര്ശനം
നിര്വൃതീകരം നിന്നാമസങ്കീര്ത്തനം
അസുലഭ സാഫല്യം നിന്വരദാനം
അടിയങ്ങള്ക്കവലംബം നിന്സന്നിധാനം

കാനനവാസാ കലിയുഗ വരദാ
കാനനവാസാ കലിയുഗ വരദാ
കാല്തളിരിണ കൈ തൊഴുന്നേന്നിന്‍-
കാല്തളിരിണ കൈ തൊഴുന്നേന്
നിന്കേശാദിപാദം തൊഴുന്നേന്



കാനന വേണുവില്ഓംകാരമുണരും
കാലത്തിന്താലത്തില്നാളങ്ങള്വിടരും
കാണാത്തനേരത്തും കാണണമെന്നൊരു
മോഹവുമായീ നിന്അരികില്വരും


കാനനവാസാ കലിയുഗ വരദാ
കാനനവാസാ കലിയുഗ വരദാ
കാല്തളിരിണ കൈ തൊഴുന്നേന്നിന്‍-
കാല്തളിരിണ കൈ തൊഴുന്നേന്
നിന്കേശാദിപാദം തൊഴുന്നേന്

Thursday, November 9, 2017

ജ്ഞാനപ്പാന


മംഗളാചരണം

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!

അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!

ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ!


കാലലീല

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,

മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍



അധികാരിഭേദം

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.

കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ.

മനുജാതിയിൽത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോർക്കണം.

പലർക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങൾ.

കർമ്മത്തിലധികാരി ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം.

ജ്ഞാനത്തിനധികാരി ജനങ്ങൾക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.

സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‌ക്കട്ടെ സർവ്വവും;



തത്ത്വവിചാരം

ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ

അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാർത്ഥമരുൾചെയ്തിരിക്കുന്നു.

എളുതായിട്ടു മുക്തി ലഭിപ്പാനായ്‌
ചെവി തന്നിതു കേൾപ്പിനെല്ലാവരും

നമ്മെയൊക്കെയും ബന്ധിച്ച സാധനം
കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ

മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌

ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ

ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക്‌
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌

ഒന്നിലുമറിയാത്ത ജനങ്ങൾക്ക്‌5
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌

ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌

ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
നിന്നവൻ തന്നെ വിശ്വം ചമച്ചുപോൽ .

മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് .




കർമ്മഗതി

ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ
മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും

പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും

മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.

പൊന്നിൻ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ.

രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കർമ്മവും.

ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.

ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം

കർമ്മപാശത്തെ ലംഘിക്കയന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം.

ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.

അല്‌പകർമ്മികളാകിയ നാമെല്ലാ-
മല്‌പകാലം കൊണ്ടോരോരോ ജന്തുക്കൾ

ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.




ജീവഗതി

നരകത്തിൽക്കിടക്കുന്ന ജീവൻപോയ്‌
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ

പരിപാകവും വന്നു ക്രമത്താലേ
നരജാതിയിൽ വന്നു പിറന്നിട്ടു

സുകൃതം ചെയ്തു മേല്‌പോട്ടു പോയവർ
സ്വർഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.

സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ

പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ
ജാതരായ്‌; ദുരിതം ചെയ്തു ചത്തവർ.

വന്നൊരദ്‌ദുരിതത്തിൻഫലമായി
പിന്നെപ്പോയ്‌ നരകങ്ങളിൽ വീഴുന്നു

സുരലോകത്തിൽനിന്നൊരു ജീവൻപോയ്‌
നരലോകേ മഹീസുരനാകുന്നു;

ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ
ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു.

അസുരന്മാർ സുരന്മാരായീടുന്നു;
അമര‍ന്മാർ മരങ്ങളായീടുന്നു;

അജം ചത്തു ഗജമായ്‌ പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;

നരി ചത്തു നരനായ്‌ പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;

കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ്‌പിറകുന്നു;

ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.

കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ;

സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.

അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നിൽ

ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം.

ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ.
ഉടനെ വന്നു നേടുന്നു പിന്നെയും;

തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം

മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.




ഭാരതമഹിമ

കർമ്മങ്ങൾക്കു വിളനിലമാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.

കർമ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം.

ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും
സക്തരായ വിഷയീജനങ്ങൾക്കും

ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും
വിശ്വമാതാവു ഭൂമിയറിഞ്ഞാലും

വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.

അവനീതലപാലനത്തിന്നല്ലൊ
അവതാരങ്ങളും പലതോർക്കുമ്പോൾ.

അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ

വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും

സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും

ഭൂപത്‌മത്തിനു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.

ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം

സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;

കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും,

കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തേണമെങ്കിലും

ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.

അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം.




കലികാലമഹിമ

യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാൻ.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസങ്കീർത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും

അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളൂം

മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും

മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ

കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.

അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ

യോഗ്യത വരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!

ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം!

എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ
എന്നതെന്തിനു നാം പറഞ്ഞീടുന്നു?





എന്തിന്റെ കുറവ്‌

കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?

നമ്മളെല്ലാം നരന്മാരുമല്ലയോ?
ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.

ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളിൽ പേടി കുറകയോ?

നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്‌കയോ?

കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!




മനുഷ്യജന്മം ദുർല്ലഭം

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ!

എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും

എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും

എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്‌

അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം!

എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും.

പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്‌
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.

തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.

എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ

നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.

ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ.

അത്രമാത്രമിരിക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം!





സംസാരവർണ്ണന

സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ

മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;

ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ;

കോലകങ്ങളിൽ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലർ

ശാന്തിചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;

അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ;

അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;

സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;

വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലർ;

കാൺക നമ്മുടെ സംസാരംകൊണ്ടത്രേ
വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ;

ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;

അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;

സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ;

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും

അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!

വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും
അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!

അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.

പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോൾ
അയുതമാകിലാശ്‌ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ.

സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ

ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും

പശ്‌ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.

വിത്തത്തിലാശപറ്റുക ഹേതുവായ്‌
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്‌ മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കൾ.

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;

കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.

കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.





വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;

വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,

കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും,

ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ
സദ്യയൊന്നുമെളുതല്ലിനിയെന്നും,

ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും,

കോണിക്കൽത്തന്നെ വന്ന നിലമിനി-
ക്കാണമന്നന്നെടുപ്പിക്കരുതെന്നും

ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!

എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.

കർമ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും

കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും

അതിൽ വന്നു പിറന്നതുമിത്രനാൾ
പഴുതേതന്നെ പോയ പ്രകാരവും

ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.

ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും

ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും.

എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്‌ഠത്തിന്നു പൊയ്‌ക്കൊവിനെല്ലാരും

കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും

മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?

അർത്‌ഥമോ പുരുഷാർത്ഥമിരിക്കവേ
അർത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?

മദ്ധ്യാഹ്‌നാർക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!

ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽക്കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്‌?

മിത്രങ്ങൾ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാരില്ലേ ഭുവനത്തിൽ?

മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ
ജായ കാട്ടും വിലാസങ്ങൾ ഗോഷ്ടികൾ.

ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.

വിശ്വനാഥൻ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.

അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീവാനുള്ളനാളൊക്കെയും.

ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.





നാമമഹിമ

സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ

സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.

കാണാകുന്ന ചരാചരജാതിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.

ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ

സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.

ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപ്പോലെ നൃത്തം കുതിക്കണം.

മോഹംതീർന്നു മനസ്സു ലയിക്കുമ്പോൾ
സോഹമെന്നിട കൂടുന്നു ജീവനും

പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും

വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്‌;

കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.

സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ
പാത്രമായില്ലയെന്നതുകൊണ്ടേതും

പരിതാപം മനസ്സിൽ മുഴുക്കേണ്ട
തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:-

ജാതി പാർക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും

നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ

എണ്ണമറ്റ തിരുനാമമുള്ളതിൽ
ഒന്നുമാത്രമൊരിക്കലൊരുദിനം

സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും

മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും

ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും

അതുമല്ലൊരുനേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും

ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ

ശ്രീധരാചാര്യൻ താനും പറഞ്ഞിതു
ബാദരായണൻ താനുമരുൾചെയ്തു;

ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.

മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൽ മാഹാത്‌മ്യമാമിതു

പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനെ


കടപ്പാട് ശ്രീവൽസം 

Saturday, August 26, 2017

ആദിത്യഹൃദയം



തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വ യുദ്ധായ സമുപസ്ഥിതം


ദൈവതൈശ്ച സമാഗമ്യ ദൃഷ്ടമഭ്യാ ഗതോരണം
ഉപാഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന്‍ ഋഷി:


രാമ രാമ മഹാബാഹോ ശ്രുണു ജുഹ്യം സനാതനം
യേന സര്‍വാനരീന്‍ വസ്ത സമരേ വിജയിഷ്യസി


ആദിത്യ ഹ്രദയം പുണ്യം സര്‍വ ശത്രുവിനാശനം
ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം


സര്‍വ്വ മംഗളമാംഗല്യം സര്‍വ പാപപ്രണാശനം
ചിന്താശോക പ്രശമനം ആയൂര്‍ വര്‍ദ്ധമനുത്തമം


രശ്മി മന്തം സമുന്ത്യന്തം ദേവാസുര നമസ്ക്രതം
പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം


സര്‍വ്വദേവാത്മകോ ഹേഷക: തേജ്വസീ രശ്മിഭാനവഹ:
ഏഷ ദേവാ സുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭിഹി


ഏഷ ബ്രഹ്മാ ശ്ച വിഷ്ണുംശ്ച ശിവസ്കന്ദ പ്രജാപതിഹി
മഹേന്ദ്രോ ധനദ:സ്കാലോ യമ: സോമോ ഹ്യം പാം പതി:


പിതരോ വസവ: സാധ്യാ യശ്വിനോ മരുതോ മനു:
വായുര്‍വഹ്നി പ്രചാപ്രാണാ ഋതുകര്‍ത്താ പ്രഭാകരഹ:


ആദിത്യ സവിതാ സുര്യാ ഖഗാ പൂഷാ ഗഭസ്തിമാന്‍
‍സുവര്‍ണസദ്ര്ശോ ഭാനു: ഹിരണ്യരേതാ ദിവാകര:


ഹരിദശ്വ സഹസ്രാച്ചിര്‍ സപ്തസപ്തിര്‍ മരീചിമാന്‍
‍തിമിരോമദന ശംബുസ്ത്വഷ്ടാ മാര്‍ത്താണ്ഡ അംശുമാന്‍


‍ഹിരണ്യഗര്‍ഭാ ശിശിരസ്തപനോ ഭാസ്കരോ രവിഹി
അഗ്നിഗര്‍ഭോ ദിതേഹ്‌ പുത്ര: ശങ്ക ശിശിര നാശനഹ


വ്യോമനാാദസ്തമോ ഭേദി ഋഗ്യ ജുസ്സാമപാരഗ:
ഗനവൃഷ്ടിരപാം മിത്രോ വിന്ധ്യവിതിപ്ലവങ്കമ:


അതപീ മഢലീ മൃത്യൂ പിഗള: സര്‍വ്വതാപന:
കവിര്‍വിശ്വോ മഹാതേജാ: രക്ത സര്‍വ ഭവോത്‌ ഭവ:


നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവന:
തേജസാമപി തേജസ്വി ദ്വാദശാത്മാന്‍ നമോസ്തുതേ


നമ: പൂര്‍വായ ഗിരയേ പശ്ചിമായാത്ധ്രയേ നമ:
ജ്യോതിര്‍ഗണാനാം പതയേ ദിനാധിപതയേ നമ:


ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമ:
നമോ നമ: സഹസ്രാംശോ ആദിത്യായ നമോ നമ:


നമ ഉഗ്രായ വീരായ സാരംഗായ നമോ നമ:നമ:
പത്മ പ്രഭോധായ മാര്‍ത്താണ്ഡായ നമോ നമ:


ബ്രഹ്മേശനാ അച്ഛുതേശായ സൂര്യ്യ്യാദിത്യവര്‍ച്ചസേ
ഭാസ്വതേ സര്‍വ്വഭക്ഷായാ രൗദ്രായ വപുസേ നമ:


തപോഗ്നായ ഹിമഗ്നായ ശത്രുഘ്നായാ മിതാത്മനേ
കൃതഘ്നഘ്നനായ ദേവായാ ജ്യോതിഷാം പതയേ നമ:


തപ്തചാമീ കരാഭായ വഹ്നയേ വിശ്വ കര്‍മ്മണേ
നമസ്തമോഭി നിഘ്നായ രുചയേ ലോക സാക്ഷിണേ


നാശ്യയ: തേഷ വൈ ഭൂതം തദേവ സുജതി പ്രഭു:
പായത്യേഷ തപത്യേഷ വര്‍ഷത്യേഷ ഗഭസ്തിഭിഹി


യേഷ സുപ്തേഷു ജാഗര്‍തി ഭൂതേഷു പരിനിഷ്ടിത:
യേഷ ഐവാ അഗ്നിഹോത്രം ച ഫലം ചൈവാഗ്നിഹോത്രിണാം


വേദാശ്ച കൃതവശൈയ്‌വ കൃതൂനാം ഫലമേവ ച
യാനി കൃത്യാനി ലോകേഷു സര്‍വ്വയേഷ രവിപ്രഭു:


യേനമാവല്‍സു കൃഛേഷു കാന്താരേഷു ഭയേഷു ച
കീര്‍ത്തയന്‍ പുരുഷ കശ്ചിന്‍ ആവസീദതി രാഘവ


പൂജയസ്വൈ നമൈകാഗ്രോ ദേവ ദേവം ജഗത്‌ പതിം
യേതത്‌ ശ്രീ ഗണിതം ജപ്ത്വാ യുദ്ധേഷു വിജയീഷ്യസി


അസ്മിന്‍ ക്ഷണേ മഹാബാഹോ രാവണം ത്വം വധീഷ്യസീ
യേവ മുക്താ തഥാഗസ്ത്യോ ജഗാം ച യഥാഗതം


യേതം ശ്രുത്വാ മഹാതേജാ നഷ്ടശോകോത്‌ ഭവത്‌തഥാ
ധാരയാമാസ സുപ്രീതോ രാഘവ: പ്രയതാത്മവാന്‍


ആദിത്യം പ്രേക്ഷ്യ ജപ്താ തു പരം ഹര്‍ഷമവാപ്തവാന്‍
‍ത്രിരാചമ്യ ശുചിര്‍ ഭൂത്വാ ധനുര്‍ദായ വീര്യവാന്‍


രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മ യുദ്ധായ സമുപാഗമത്‌
സര്‍വ്വയത്നേന മഹതാ വധേ തസ്യ ദ്രോതോഭവത്‌



അഥര വിര വദാഹ്നിരീഷ്യ രാമം
മുദിതാത്മനാ: പരമം പ്രഹൃഷ്യമാണ:


നിശിചര പതി സംക്ഷയം വിതിത്വാ
സുരഗണമധ്യഗതോ വചസ്ത്രരേതി





ഫലശ്രുതി............

ഏനമാപ‍ത്സു കൃച്ഛ്രേഷു കാന്താരേഷു ഭയേഷു ച
കീര്‍ത്തയന്‍ പുരുഷ: കശ്ചിന്‍ നാവസീദതി രാഘവ


പൂജയസ്വൈനമേകാഗ്രോ ദേവദേവം ജഗത്‌ പതിം
ഏതത്‌ ത്രിഗുണിതം ജപ്ത്വാ യുദ്ധേക്ഷു വിജയിഷ്യസി


അസ്മിന്‍ ക്ഷണേ മഹാബാഹോ രാവണം ത്വം വധിഷ്യസി
ഏവമുക്ത്വാ തദാ-ഗസ്ത്യോ ജഗാമ ച യഥാഗതം


ഏതച്ഛ്രുത്വാ മഹാതേജാ നഷ്ടശോകോഭവത്തദാ
ധാരയാമാസ സുപ്രീതോ രാഘവ: പ്രയതാത്മവാന്‍


ആദിത്യം പ്രേക് ഷ്യ ജപ്ത്വാ തു പരം ഹര്‍ഷമവാപ്തവാന്‍
ത്രിരാചമ്യ ശുചിര്‍ഭൂത്വാ ധനുരാ‍ദായ വീര്യവാന്‍


രാവണം പ്രേക് ഷ്യ: ഹൃഷ്ടാത്മാ യുദ്ധായ സമുപാഗമത്‌
സര്‍വ്വയത്നേന മഹതാ വധേ തസ്യ ധൃതോ-ഭവത്‌


അഥര വിര വദന്നിരീക് ഷ്യ രാമം
മുദിതമനാ: പരമം പ്രഹൃഷ്യമാണ:


നിശിചരപതിസംക്ഷയം വിദിത്വാ
സുരഗണമധ്യഗതോ വചസ്ത്വരേതി




രാമായണത്തില്‍ ശ്രീരാമന് അഗസ്ത്യന്‍ ഉപദേശിച്ചതാണ് ഈ മന്ത്രം. ഇതിന് ആദിത്യഹൃദയം എന്ന പേരു നിര്‍ദേശിച്ചത് വാല്മീകി ആണ്. 


രാവണനുമായുള്ള യുദ്ധത്തില്‍ രാമന്‍ തളര്‍ന്നു ചിന്താധീനനായി നില്ക്കുന്ന അവസരത്തില്‍ രാവണന്‍ വാശിയോടുകൂടി വീണ്ടും ആക്രമണത്തിനു തുനിഞ്ഞു. ദേവന്‍മാര്‍ മുകളില്‍ യുദ്ധരംഗം കാണാന്‍ വന്നു നില്ക്കുകയാണ്. ഒപ്പം അഗസ്ത്യനും ഉണ്ടായിരുന്നു. രാമന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് ഉത്കണ്ഠപൂണ്ട മഹര്‍ഷി താഴോട്ടിറങ്ങി രാമന്റെ അടുക്കല്‍ വന്ന് ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയം ജപിക്കുന്നത് നല്ലതാണെന്നു പറയുകയും അതു യഥാവിധി ഉപദേശിക്കുകയും ചെയ്തു. രാമന്‍ അതു മൂന്നുരു ജപിച്ച് വിജൃംഭിതവീര്യനായി രാവണനെ എതിരിട്ടു വധിച്ചു.



ആപത്തിലും കുഴപ്പത്തിലും ഭയത്തിലും സൂര്യനെ കീര്‍ത്തനം ചെയ്യുന്നവന് ഇടിവ് ഏല്ക്കില്ല എന്നാണ് ഈ സ്തോത്രത്തിന്റെ ഫലശ്രുതി.

Wednesday, April 5, 2017

രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം


രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം (രാമ…..)


നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടല്‍ക്കകം കടന്നു കൂടിടുന്ന ഭക്തിയാല്‍
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ…..)


“രാവണേന്ദ്രജിത്തു കുംഭകര്‍ണ്ണരാദി ദുഷ്ടരെ
കാലന്നൂര്‍ക്കയച്ചു ലോകശാന്തി ഞാന്‍ വരുത്തിടാം”
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയില്‍
ഭൂമിയിലയോദ്ധ്യയില്‍ പിറന്ന രാമാ പാഹിമാം (രാമ…..)


ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ദശരഥന്‍റെ പുത്രഭാവമാര്‍ന്നുടന്‍
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
കൌശികന്‍റെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ…..)


താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലന്‍റെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകര്‍ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ…..)


ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിര്‍ത്ത കാരണം
ദര്‍പ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേര്‍ന്നു രാമ രാമ പാഹിമാം (രാമ…..)


ലക്ഷ്മിതന്‍റെയംശമായ സീതയോത്തു രാഘവന്‍
പുഷ്ടമോദമന്നയോദ്ധ്യ തന്നില്‍ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാന്‍ ദശരഥന്‍
മാനസത്തി ലോര്‍ത്തുറച്ചു രാമാ രാമാ പാഹിമാം (രാമ…..)


എങ്കിലും വിധിബലത്തെയാദരിച്ചു രാഘവന്‍
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ…..)


മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസ-
ന്മാരെ നിഗ്രഹിച്ചു, നല്ല പര്‍ണ്ണശാലതീര്‍ത്തതില്‍
വാണിരിക്കവേയടുത്തു വന്ന ശൂര്‍പ്പണഖയെ
ലക്ഷ്മണന്‍ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ…..) .


കാര്യഗൌരവങ്ങളൊക്കെയോര്‍ത്തറിഞ്ഞു രാവണന്‍
മാനിനെയയച്ചു രാമനെയകറ്റി, ഭിക്ഷുവായ്
വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയില്‍ കടന്നുപോയി രാമ രാമ പാഹിമാം (രാമ…..)


കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെര്‍ന്നു സീതയെത്തിരഞ്ഞ രാമ പാഹിമാം (രാമ……)


ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ……)


കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോല്‍
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ……)


ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവന്‍
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടന്‍
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നല്‍കി രാമ പാഹിമാം (രാമ…..)


തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയില്‍ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ –
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ…….)


ദൂഷണഖരദശാസ്യ കുംഭകര്‍ണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ-
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ…….)


ലോകര്‍ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗര്‍ഭിണി
യായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതന്‍ ചാരിത്ര്യശുദ്ധിയോര്‍ത്തു ദുഃഖപൂര്‍ണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ…….)


രാമദേവ സല്‍ചരിത്രപൂര്‍ണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതന്‍റെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകന്‍ പരന്‍
സീതയെ മനസ്സിലോര്‍ത്തു രാമ രാമ പാഹിമാം (രാമ…..)


പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയില്‍
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയില്‍ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ…….)


ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാന്‍
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താന്‍
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ……)


ആത്മജര്‍ക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേര്‍ന്നു ഭാമ്ഗിയില്‍
സന്മുഹൂര്‍ത്തമെത്തവേ നദീജലത്തില്‍ മുങ്ങിയാ –
സ്വന്തധാമമാര്‍ന്നു ഹന്ത രാമ രാമ പാഹിമാം (രാമ……)


ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
എന്ന തത്വമോര്‍ത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ…..)


രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷന്‍
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് രാമസല്ക്കഥ
തോന്നണമിവര്‍ക്കുനിത്യം രാമ രാമ പാഹിമാം (രാമ……)


രാമഭക്തിവന്നുദിച്ചു മാനുഷര്‍ക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
ജാംബവാന്‍ വിഭീഷണന്‍ സമീരണാത്മജന്‍ മുതല്‍
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ…….)


സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക രാമനാമമെപ്പോഴും
ഭക്തവത്സലന്‍ മുകുന്ദനീശ്വരന്‍ രഘുവരന്‍
മാനസത്തില്‍ വാണിടട്ടെ രാമ രാമ പാഹിമാം (രാമ…..)


പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ……..)


രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ…….)

Sunday, March 26, 2017

വിഷ്ണുഅഷ്ടാക്ഷരമന്ത്രം


സാദ്ധ്യനാരായണ ഋഷിഃ ദൈവീഗായത്രീഛന്ദഃ പരമാത്മാ ദേവതാ 


ധ്യാനം 

ഉദ്യല്കോടിദിവാകരാഭമനിശം
ശംഖം ഗദാ പങ്കജം 
ചക്രം ബിഭ്രതമിന്ദിരാവസുമതീ 
സംശോഭി പാര്ശ്വദ്വയം കേയുരാംഗദഹാരകുണ്ഢലധരം 
പീതാംബരംകൗസ്തുഭോ 
ദീപ്തം വിശ്വധരം സ്വവക്ഷസി 
ലസച്ഛ്രീവത്സചിഹ്നം ഭജേ  


അര്ത്ഥം

കോടിസൂര്യനെപ്പോലെ അത്യന്തം പ്രകാശിക്കുന്നവനും എപ്പോഴും ശംഖ് ഗദ താമര ചക്രം ഇവ ധരിക്കുന്നവനും ലക്ഷ്മീദേവിയും ഭൂമീദേവിയും ഇരുപുറവും ശോഭിക്കുന്നവനും തോള്വള മഞ്ഞുമാല കടുക്കന് മഞ്ഞപ്പട്ട് ഇവ അണിഞ്ഞവനും തന്റെ മാറില് ശ്രീവത്സമെന്ന മറുവു വിളങ്ങുന്നവനും കൗസ്തുഭരത്നം കൊണ്ട് ശോഭിക്കുന്നവനും ലോകങ്ങളെയെല്ലാം പാലിക്കുന്നവനുമായ ദേവദേവനെ ഞാന് ഭജിക്കുന്നു


മൂലമന്ത്രം

  
ഓം നമോ നാരായണായ

Thursday, March 23, 2017

അപരാജിത സ്തുതി


നമോ ദേവ്യൈ മഹാദേവ്യൈ
ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ
നിയതാഃ പ്രണതാഃ സ്മതാം
രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമഃ
കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ
സിദ്ധ്യൈ കുർമോ നമോ നമഃ
നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ
ശർവാണ്യൈ തേ നമോ നമഃ
ദുർഗ്ഗായൈ ദുർഗ്ഗപാരായൈ
സാരായൈ സർവ്വകാരിണ്യൈ
ഖ്യാത്യൈ തഥൈവ കൃഷ്ണായൈ
ധൂമ്രായൈ സതതം നമഃ
അതിസ്സൗമ്യാതിരൗദ്രായൈ
നതാസ്തസ്യൈ നമോ നമഃ
നമോ ജഗത് പ്രതിഷ്ഠായൈ
ദേവ്യൈ കൃത്യൈ നമോ നമഃ

Thursday, March 16, 2017

ദാരിദ്ര്യദഹനസ്തോത്രം



വിശ്വേശ്വരായ നരകാർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖരധാരണായ
കർപ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ      


ഗൗരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമർദ്ദനായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ  
  

ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുർഗ്ഗഭവസാഗരതാരണായ
ജ്യോതിർമയായ ഗുണനാമസുനൃത്യകായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ    
 

ചർമ്മാംബരായ ശവഭസ്മവിലേപനായ
ഭാലേക്ഷണായ മണികുണ്ഡലമണ്ഡിതായ
മംജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ  
   

പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ
    

ഗൗരീവിലാസഭുവനായ മഹേശ്വരായ
പഞ്ചാനനായ ശരണാഗതകല്പകായ
ശർവ്വായ സർവ്വജഗതാമധിപായ തസ്മൈ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ
    

ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ
    

രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാർണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ  
  

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചർമ്മവസനായമഹേശ്വരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ    
 

വസിഷ്ഠേന കൃതം സ്തോത്രം സർവ്വദാരിദ്ര്യനാശനം
സർവ്വസമ്പത്കരം ശീഘ്രം പുത്രപൗത്രാഭിവർദ്ധനം

Tuesday, March 14, 2017

ശ്രീ രാമ അഷ്ടോത്തര ശതനാമാവലി


ശ്രീ രാമ അഷ്ടോത്തര ശതനാമാവലി
ഓം ശ്രീരാമായ നമഃ |
ഓം രാമഭദ്രായ നമഃ |
ഓം രാമചംദ്രായ നമഃ |
ഓം ശാശ്വതായ നമഃ |
ഓം രാജീവലോചനായ നമഃ |
ഓം ശ്രീമതേ നമഃ |
ഓം രാജേംദ്രായ നമഃ |
ഓം രഘുപുംഗവായ നമഃ |
ഓം ജാനകീവല്ലഭായ നമഃ |
ഓം ചൈത്രായ നമഃ || ൧൦ ||
ഓം ജിതമിത്രായ നമഃ |
ഓം ജനാര്ദനായ നമഃ |
ഓം വിശ്വാമിത്ര പ്രിയായ നമഃ |
ഓം ദാംതായ നമഃ |
ഓം ശരണ്യത്രാണതത്പരായ നമഃ |
ഓം വാലിപ്രമഥനായ നമഃ |
ഓം വാഗ്മിനേ നമഃ |
ഓം സത്യവാചേ നമഃ |
ഓം സത്യവിക്രമായ നമഃ |
ഓം സത്യവ്രതായ നമഃ || ൨൦ ||
ഓം വ്രതധരായ നമഃ |
ഓം സദാഹനുമദാശ്രിതായ നമഃ |
ഓം കൗസലേയായ നമഃ |
ഓം ഖരധ്വംസിനേ നമഃ |
ഓം വിരാധവധപംഡിതായ നമഃ |
ഓം വിഭീഷണപരിത്രാണായ നമഃ |
ഓം ഹരകോദംഡഖംഡനായ നമഃ |
ഓം സപ്തതാളപ്രഭേത്ത്രേ നമഃ |
ഓം ദശഗ്രീവശിരോഹരായ നമഃ |
ഓം ജാമദഗ്ന്യമഹാദര്പ ദളനായ നമഃ || ൩൦ ||
ഓം താടകാംതകായ നമഃ |
ഓം വേദാംതസാരായ നമഃ |
ഓം വേദാത്മനേ നമഃ |
ഓം ഭവരോഗൈകസ്യഭേഷജായ നമഃ |
ഓം ദൂഷണത്രിശിരോഹംത്രേ നമഃ |
ഓം ത്രിമൂര്തയേ നമഃ |
ഓം ത്രിഗുണാത്മകായ നമഃ |
ഓം ത്രിവിക്രമായ നമഃ |
ഓം ത്രിലോകാത്മനേ നമഃ |
ഓം പുണ്യചാരിത്രകീര്തനായ നമഃ || ൪൦ ||
ഓം ത്രിലോകരക്ഷകായ നമഃ |
ഓം ധന്വിനേ നമഃ |
ഓം ദംഡകാരണ്യകര്തനായ നമഃ |
ഓം അഹല്യാശാപശമനായ നമഃ |
ഓം പിതൃഭക്തായ നമഃ |
ഓം വരപ്രദായ നമഃ |
ഓം ജിതേംദ്രിയായ നമഃ |
ഓം ജിതക്രോധായ നമഃ |
ഓം ജിതമിത്രായ നമഃ |
ഓം ജഗദ്ഗുരവേ നമഃ || ൫൦ ||
ഓം യക്ഷവാനരസംഘാതിനേ നമഃ |
ഓം ചിത്രകൂടസമാശ്രയായ നമഃ |
ഓം ജയംതത്രാണവരദായ നമഃ |
ഓം സുമിത്രാപുത്രസേവിതായ നമഃ |
ഓം സര്വദേവാധിദേവായ നമഃ |
ഓം മൃതവാനരജീവനായ നമഃ |
ഓം മായാമാരീചഹംത്രേ നമഃ |
ഓം മഹാദേവായ നമഃ |
ഓം മഹാഭുജായ നമഃ |
ഓം സര്വദേവസ്തുതായ നമഃ || ൬൦ ||
ഓം സൗമ്യായ നമഃ |
ഓം ബ്രഹ്മണ്യായ നമഃ |
ഓം മുനിസംസ്തുതായ നമഃ |
ഓം മഹായോഗിനേ നമഃ |
ഓം മഹോദരായ നമഃ |
ഓം സുഗ്രീവേപ്സിതരാജ്യദായ നമഃ |
ഓം സര്വപുണ്യാധികഫലായ നമഃ |
ഓം സ്മൃതസര്വാഘനാശനായ നമഃ |
ഓം ആദിപുരുഷായ നമഃ |
ഓം പരമ പുരുഷായ നമഃ || ൭൦ ||
ഓം മഹാപുരുഷായ നമഃ |
ഓം പുണ്യോദയായ നമഃ |
ഓം ദയാസാരായ നമഃ |
ഓം പുരാണപുരുഷോത്തമായ നമഃ |
ഓം സ്മിതവക്ത്രായ നമഃ |
ഓം മിതഭാഷിണേ നമഃ |
ഓം പൂര്വഭാഷിണേ നമഃ |
ഓം രാഘവായ നമഃ |
ഓം അനംതഗുണഗംഭീരായ നമഃ |
ഓം ധീരോദാത്തഗുണോത്തരായ നമഃ || ൮൦ ||
ഓം മായാമാനുഷചാരിത്രായ നമഃ |
ഓം മഹാദേവാദിപൂജിതായ നമഃ |
ഓം സേതുകൃതേ നമഃ |
ഓം ജിതവാരാശയേ നമഃ |
ഓം സര്വതീര്ഥമയായ നമഃ |
ഓം ഹരയേ നമഃ |
ഓം ശ്യാമാംഗായ നമഃ |
ഓം സുംദരായ നമഃ |
ഓം ശൂരായ നമഃ |
ഓം പീതവാസായ നമഃ || ൯൦ ||
ഓം ധനുര്ധരായ നമഃ |
ഓം സര്വയജ്ഞാധിപായ നമഃ |
ഓം യജ്ഞായ നമഃ |
ഓം ജരാമരണവര്ജിതായ നമഃ |
ഓം വിഭീഷണ പ്രതിഷ്ഠാത്രേ നമഃ |
ഓം സര്വാപഗുണവര്ജിതായ നമഃ |
ഓം പരമാത്മനേ നമഃ |
ഓം പരസ്മൈബ്രഹ്മണേ നമഃ |
ഓം സച്ചിദാനംദവിഗ്രഹായ നമഃ |
ഓം പരസ്മൈജ്യോതിഷേ നമഃ || ൧൦൦ ||
ഓം പരസ്മൈധാമ്നേ നമഃ |
ഓം പരാകാശായ നമഃ |
ഓം പരാത്പരസ്മൈ നമഃ |
ഓം പരേശായ നമഃ |
ഓം പാരഗായ നമഃ |
ഓം പാരായ നമഃ |
ഓം സര്വദേവാത്മകായ നമഃ |
ഓം പരസ്മൈ നമഃ || ൧൦൮ ||
|| ഇതീ ശ്രീ രാമാഷ്ടോത്തര ശതനാമാവലിഃ സംപൂര്ണമ്‌ ||

Sunday, March 12, 2017

നവദേവതമാരുടെയും പൂജാശ്ലോകങ്ങള്‍ - ദേവി സ്തുതികൾ


 
1. കൗമാരീ (2 വര്‍ഷം)
ജഗത്പൂജ്യേ സര്‍വവന്ദ്യേ
സര്‍വശക്തി സ്വരൂപിണീ
പൂജാം ഗൃഹാണേ കൗമാരീ
ജഗന്മാതര്‍ നമോ/സ്തുതേ

2. ത്രിമൂര്‍ത്തിനീ(3 വര്‍ഷം)
ത്രിപുരാം ത്രിപുരാധാരം
ത്രിവര്‍ഗജ്ഞാന രൂപിണീം
ത്രൈലോക്യവിന്ദിതാം ദേവിം
ത്രിമൂര്‍ത്തിം പൂജയാമ്യഹം

3. കല്യാണീ (4 വര്‍ഷം)
കലാത്മികാം കലാതീതാം
കാരുണ്യഹൃദയം ശിവാം
കല്യാണജനനിം നിത്യം
കല്യാണിം പൂജയാമ്യഹം

4. രോഹിണീ (5 വര്‍ഷം)
അണിമാദിഗുണാധാരാം
അകാരാദ്യക്ഷരാത്മികാം
അനന്തശക്തികാം ദേവിം
രോഹിണിം പൂജയാമ്യഹം

5. കാളീ (6 വര്‍ഷം)
കാമചാരാം ശുഭാങ്കം താം
കാലചക്രസ്വരൂപിണിം
കാമദാം കരുണോദാരാം
കാളിം സംപൂജയാമ്യഹം

6. ചണ്ഡികാ (7 വര്‍ഷം)
ചണ്ഡചാരാം ചണ്ഡമായാം
ചണ്ഡമുണ്ഡ പ്രഭഞ്ജിനിം
പൂജയാമി സദാ ദേവിം
ചണ്ഡികാം ചണ്ഡവിക്രമാം

7. ശാംഭവീ (8 വര്‍ഷം)
സദാനന്ദകരിം ശാന്താം
സര്‍വദേവനമസ്‌കൃതാം
സര്‍വഭൂതാത്മകാം ലക്ഷ്മീം
ശാംഭവിം പൂജയാമഹം

8. ദുര്‍ഗാ (9 വര്‍ഷം)
ദുര്‍ഗമേ ദുസ്തരേ കാര്യേ
ഭവദുഃഖവിനാശിനീ
പൂജയാമി സദാ ഭക്ത്യാ
ദുര്‍ഗാം ദുര്‍ഗതിനാശിനിം

9. സുഭദ്രാ (10 വര്‍ഷം)
സുന്ദരിം സ്വര്‍ണവര്‍ണഭാം
സുഖസൗഭാഗ്യദായിനിം
സുഭദ്രാം ജനനിം ദേവിം
സുഭദ്രാം പൂജമയാമ്യഹം

Sunday, March 5, 2017

അഷ്ടപദി - പ്രളയപയോധിജലേ(അർത്ഥത്തോട് കൂടി)



(രാഗം - മാളവി, (സൗരാഷ്ട്രം) , താളം - ആദി)


പ്രളയ പയോധിജലേ, കൃഷ്ണ! ധൃതവാനസി വേദം

വിഹിതവഹിത്രചരിത്രമഖേദം കേശവധൃത! മീനശരീര

ജയജഗദീശഹരേ! കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേ


അല്ലയോ കൃഷ്ണാ, മഹാപ്രളയജലത്തിലൂടെ മത്സ്യശരീരനായി സമുദ്രത്തിൽ നിന്നും വേദങ്ങളെ വീണ്ടെടുക്കാൻ നീ അവതരിച്ചു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു. വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു. സിന്ധൂനദീതട, ഹുയാംഹോ, നൈൽ , മേഹർഗാവ് , എന്നിങ്ങനെ  ലോകത്തെ എല്ലാ പുരാതനസംസ്ക്കാരങ്ങളിലും, ബൈബിളിൽ നോഹയുടെ പേടകം ഉൾപ്പടെ ഇത്തരം ഒരു കഥ ഉണ്ട്.)



ക്ഷിതിരതി വിപുലതരേ ഹരേകൃഷ്ണ!തവ തിഷ്ഠതിപ്രൃഷ്ഠേ

ധരണിധരണകിണ ചക്രഗരിഷ്ഠേ കേശവധൃത-

കച്ഛപരൂപ!ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ


ഹരേകൃഷ്ണാ, സമുദ്രത്തിൽ താണുപോകുമായിരുന്ന മാന്ഥരപർവ്വതത്തെ കൂർമ്മമായി അവതരിച്ച് നിന്റെ ശക്തവും വിശാലവുമായ പുറത്താൽ താങ്ങി നിർത്തി പലാഴിമഥനത്തിനു നീ തുണയരുളി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ദുർവാസാവ് മഹർഷിയുടെ സമ്മാനമായ കല്പ്പകദൃമഹാരം ദേവേന്ദ്രന്റെ അന്നത്തെ ആനയുടെ പുറത്ത് വയ്ക്കുകയും, പുഷ്പഗന്ധമേറ്റ് വന്ന ഭ്രമരങ്ങളുടെ സല്യത്താൽ അസഹിഷ്ണത പൂണ്ട ആന, അത് വലിച്ച് താഴെയിട്ട് ചവുട്ടിയരയ്ക്കുകയും, ഇത് കണ്ട് കോപിഷ്ടനായ മുനിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ദരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു. ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടു പോയ മന്ഥര പർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് വിഷ്ണു ആമയായ് അവതാരമെടുത്തു. തന്റെ പുറത്തുതാങ്ങി പർവതത്തെമേല്പോട്ടുയർത്തി.)


വസതി ദശനശിഖരേ- ഹരേകൃഷ്ണ! ധരണീ തവ ലഗ്നാ

ശശിനി കളങ്കകലേവ നിമഗ്നാ കേശവ ധൃത-

സൂകരരൂപ! ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.


ഹരേകൃഷ്ണാ, വരാഹരൂപത്തിൽ അവതരിച്ച് നിന്റെ ബലമേറിയ തേറ്റയാൽ ഭൂമിയെ നീ ഉയരത്തി സംരക്ഷിച്ചപ്പോൾ ചന്ദ്രക്കലയ്ക്ക് സദൃശമായ മനോഹര ദർശനമായി അത്. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു)


തവകരകമലവരേ കൃഷ്ണ! നഖമത്ഭുതശൃംഗം

ദളിത ഹിരണ്യകശിപുതനുഭൃംഗം കേശവ ധൃത-

നരഹരിരൂപ! ജയ ജഗദീശ ഹരേ കൃഷ്ണ ജയ ജഗദീശ.



അല്ലയോ കൃഷ്ണാ, നരസിംഹരൂപമെടുത്ത നീ കരങ്ങളിലെ കരങ്ങളിലെ ഘോരമായ നഖത്താൽ ഹിരണ്യകശ്യപനെന്ന അസുരപ്രമാണിയെ പിച്ചിച്ചീന്തുമ്പോൾ നിനക്ക് മുന്നിൽ അവൻ ഒരു വണ്ടിനോളം നിഷപ്രഭനായിരുന്നു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണു കൃതയുഗത്തിൽ എടുത്ത അവസാനത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്, ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്, രാവോ പകലോ തന്നെ കൊല്ലരുത്, ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് എന്ന വരം വാങ്ങി. ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.)



ഛലയസി വിക്രമണേ കൃഷ്ണ! ബലിമത്ഭുതവാമന

പദനഖനീരജനിത ജനപാവന കേശവ, ധൃത-

വാമനരൂപ, ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.


അല്ലയോ കൃഷ്ണാ, യുവബ്രഹ്മചാരിയായ വാമന അവതാരത്തിൽ നീ അസുരച്ചക്രവർത്തി മഹാബലിയോട് മൂന്നടി മണ്ണീരന്നു. പിന്നീട് വിക്രമാനായ നീ കൗശലത്താൽ പ്രപഞ്ചത്തെ മൂന്നടിയായളന്നു . നിന്റെ പാദനഖങ്ങളെ തഴുകുന്ന ജലം പുണ്യമുള്ളതായി തീരുന്നു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. ദേവന്ദ്രന്റെ മിഥ്യാഭയത്തിൽ ഗതികെട്ട് അദിതിയുടേയും കശ്യപന്റെയും പുത്രനായി ഗംഗയുടെ തീരത്തെ ആശ്രമത്തിൽ അവതരിച്ച“വടു” ആയിരുന്നു വാമനൻ. മഹാബലി യാഗം നടത്തിയ നർമ്മദാനദിയുടെ തീരത്തെത്തി മൂന്നടി മണ്ണ് തപസ്സ് ചെയ്യുവാൻ ഭിക്ഷ യാചിച്ച ബാലൻ, ദാനം ലഭിച്ചപ്പോൾ പ്രപഞ്ചം നിറഞ്ഞ രൂപാന്തരം പ്രാപിച്ച്, രണ്ടടിയിൽ തന്നെ പ്രപഞ്ചമളന്ന്, മൂന്നാം കാല്വയ്പ്പിനിടം തേടി. ശിരസ്സ് കുനിച്ച മഹാബലിയെ ഗിരികളും സമതലവും ഉപേക്ഷിച്ച് സമുദ്രതടമായ പാതാളത്തിലേക്കയച്ച് ഇന്ദ്രന്റെ ഭയമാകറ്റി )



ക്ഷത്രിയ രുധിരമയേ കൃഷ്ണ! ജഗദപഗതപാപം

സ്നപയസി പയസി ശമിതഭവതാപം കേശവ ധൃത-

ഭൃഗുപതിരൂപ! ജയ ജഗദീശഹരേ, കൃഷ്ണ! ജയ ജഗദീശ.


ഹേ, കൃഷ്ണാ, പാപികളായ ക്ഷത്രിയരെ നിഗ്രഹിച്ച് സാധുജനസംരക്ഷണാർഥം നീ ഭാർഗ്ഗവരാമാനായി അവതരിച്ചു. രുധിരപ്പുഴകളാൽ നീ ദുരിതങ്ങൾ തുടച്ച് നീക്കി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദ പുരുഷനായി നിലകൊള്ളുന്നു. ദക്ഷിണ ഭാരതത്തിലേക്കുള്ള ആര്യാവർത്തത്തിന്റെ കൈയേറ്റമായിട്ടാണ്‌ പലരും പരശുരാമൻ ദക്ഷിണഭാരതത്തിൽ ബ്രാഹ്മണക്ഷേത്രങ്ങൾ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദ പുരുഷനാവുന്നു.)



വിതരസി ദിക്ഷുരണേ കൃഷ്ണ! ദിക്പതി കമനീയം

ദശമുഖമൌലിബലിം രമണീയം കേശവധൃത-

രഘുപതിരൂപ! ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.


ഹേ, കൃഷ്ണാ, ശ്രീരാമനായി രഘുവംശത്തിൽ അവതരിച്ച നീ, ദശമുഖനായ രാക്ഷസരാജാവ് രാവണനെ നിഗ്രഹിച്ചു. സകല ദിശകളിലും ധർമ്മം പരിപാലിച്ചു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും ഉള്ള പുരാണകാവ്യങ്ങളിൽ രാമൻ പ്രസിദ്ധമാണ്. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു.പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. വനവാസത്തിനു ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.)



വഹസി വപുഷി വിശദേ കൃഷ്ണ! വസനം ജലദാഭം

ഹലഹതിഭീതിമിളിത യമുനാഭം കേശവ ധൃത-

ഹലധരരൂപ!ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.


ഹേ കൃഷ്ണാ, ബലരാമനായി അവതരിച്ച നീ വെള്ളിമേഘം പോലെ തിളങ്ങുന്നവനെങ്കിലും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. കറുത്ത നദിയായ കാളിന്ദിയെ കലപ്പയാൽ ഇഷ്ടാനുസരണം യമുനയിൽ ലയിപ്പിച്ചവനാണു നീ. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.



(ബാലദേവൻ, ബാലഭദ്രൻ, ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ.അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടു കൂടിയവരുമായതു കൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായി ത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീ രാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ആധുനിക പുരാണസംഹിതകൾ മഹാവിഷ്ണുവിന്റെ അവതാരമായി പരിഗണിയ്ക്കാതെ ബലരാമനെ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതാ യുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.)



നിന്ദസി യജ്ഞ വിധേ കൃഷ്ണ ! അഹഹ ശ്രുതിജാതം

സദയഹൃദയദർശിതപശുഘാതം കേശവധൃത-

ബുദ്ധശരീര! ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.


ഹേ കൃഷ്ണാ, നീ അനുപമകൃപാനിധിയായ ബുദ്ധനായി അവതാരമെടുത്തു. യജ്ഞങ്ങളിലെയും ആചാരങ്ങളില്ലേയും മൃഗബലി പോലെയുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. ശ്രീബുദ്ധനാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു. ബുദ്ധമതം തകർത്തെറിഞ്ഞ വർണ്ണാശ്രമികൾ തന്നെ പിന്നീട് ശ്രീബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കി.ബുദ്ധമതക്കാർ ഇതംഗീകരിയ്ക്കുന്നില്ല, നാസ്തികതയൊടടുത്ത് നില്ക്കുന്ന ബുദ്ധമതതത്വങ്ങൾ ബഹുദൈവ ഹിന്ദുത്വത്തെ നിഷേധിയ്ക്കുന്നു. എന്നാൽ ഹരിവംശം 1.41, ഭാഗവതപുരാണം 1.3.24., 2.7.37, 11.4.23, ഗരുഢപുരാണം 1.1, 2.30.7, 3.15.26, അഗ്നിപുരാണം 16, നാരദപുരാണം 2.72, ലിംഗപുരാണം 2.71, പദ്മപുരാണം 3.2 എന്നിവിടങ്ങളിലെല്ലാം ബുദ്ധനെ കുറിച്ച് എഴുതിച്ചേർത്ത് എന്നാൽ അസുരനിഷാദ ജന്മങ്ങളെ തെറ്റായ ആത്മീയ മാര്ഗ്ഗം കാട്ടി നിത്യനരകത്തിൽ എത്തിയ്ക്കുവാൻ അവതരിച്ചതാണെന്ന് കൂടി പറഞ്ഞ് വെടക്കാക്കി തനിക്കാക്കി എന്ന പറയുന്നതാവും ഉത്തമം)



മ്ലേച്ഛനിവഹനിധനേ കൃഷ്ണ! കലയസി കരവാളം

ധൂമകേതുമിവ കിമപി കരാളം കേശവ, ധൃത-

ഖൾഗിശരീര! ജയജഗദീശഹരേ കൃഷ്ണ! ജയ ജഗദീശ.


ഹേ കൃഷ്ണാ, ധൂമകേതുവിനെ പോലെയുള്ള കരവാളുമായി നീ ഇനി കല്ക്കിയായി അവതരിയ്ക്കും. കളിയുഗാന്ത്യത്ത്തിൽ മ്ളേച്ഛ ജനതയുടെ ഭീകര അന്ത്യത്തിന് നീ വഴിയൊരുക്കും. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. ദേവനാഗിരിയിൽ കൽക്കി എന്ന വാക്കിനർത്ഥം 'അനശ്വരത','വെളുത്ത കുതിര' എന്നൊക്കെയാണ്. 'മാലിന്യത്തെ അകറ്റുന്നവൻ' എന്നർത്ഥമുള്ള 'കൽക' എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു. കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു. വിഷ്ണുവിൻറെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും.മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും.അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു ശംഭലം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും.ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം) പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം) പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും. ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ  ലയിക്കും)



ശ്രീജയദേവകവേഃകൃഷ്ണ! ഇദമുദിതമുദാരം

ശൃണു ശുഭദം സുഖദം ഭവസാരം കേശവ, ധൃത -

ദശവിധരൂപ ജയ ജഗദീശ ഹരേ കൃഷ്ണ ! ജയ ജഗദീശഹരേ.


ജയദേവനായ കവി ആദിവിഷ്ണുവിന്റെ ദശാവതാരങ്ങൾ ഇവിടെ വിവരിച്ചു. ഭക്തര്ക്ക് ഇത് ഐശ്വര്യവും സന്തോഷവും ഒപ്പം ശരിയായ പ്രാപഞ്ചിക നിലനില്പ്പും സാധ്യമാക്കട്ടേ.