ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

ആത്മാവ്, ഒരു മഹാനടന്‍ - 08

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 8
ഒരു നടന്‍ ഒരു വെയ്റ്ററുടെ വേഷമിട്ട് ഒരു രംഗത്തില്‍ വെയ്റ്ററായും, മറ്റൊരു രംഗത്തില്‍ രാജാവിന്റെ വേഷമിട്ട് രാജാവായും അഭിനയിക്കും. എങ്കിലും, അയാള്‍ ആ സമയമത്രയും ഇന്ന പേരുള്ള ഇന്നയാളാണ്. അതുപോലെ, ആത്മാവ് ഒരു ശരീരരൂപത്തില്‍ 'എ' ആയും പിന്നെ അതു വിട്ട്, മറ്റൊരു ശരീരരൂപത്തില്‍ 'ബി' ആയും ജീവിക്കും. ഒന്നിനുശേഷം മറ്റൊരു ജീവിതം, മറ്റൊരു പേരില്‍ ആത്മാവ് ജീവിക്കുന്നു. ഈ പ്രതിഭാസം ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചതായി നാം കാണുകയുണ്ടായി.
mindഅധ്യായം/അഞ്ച്; മനുഷ്യനിലെ വ്യക്തി
ല സാധാരണക്കാരും തങ്ങളുടെ വ്യക്തിത്വത്തെ, തങ്ങളുടെ ശരീരമായാണ് തിരിച്ചറിയുന്നത്. ശരീരമാണ് താനെന്ന് അയാള്‍ കരുതുന്നു. എന്നാല്‍, ഒരു മനുഷ്യനിലെ യഥാര്‍ത്ഥ വ്യക്തി അതില്‍ വസിക്കുന്ന ആത്മാവാണെന്ന് നാം കണ്ടു; സ്പന്ദനങ്ങള്‍ അറിയുന്ന, കര്‍മങ്ങള്‍ക്ക് കാരണമാകുന്ന ഏകകവും ആത്മാവാണെന്നും നാം കണ്ടു. ഭിന്ന ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന അനുഭൂതികള്‍ സ്വീകരിക്കുന്നതും തിരിച്ചറിയുന്നതും അതില്‍ ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നതും ആത്മാവാണ്. എല്ലാ അനുഭൂതി സ്പന്ദനങ്ങളും തിരിച്ചറിയുന്നത്, ശരീരത്തിലെ മസ്തിഷ്‌കമാണെന്ന് യുക്തിവാദികള്‍ വാദിക്കുന്നു. ഓരോ ഇന്ദ്രിയവും മസ്തിഷ്‌കാവരണത്തിലെ (രീൃലേഃ) പ്രത്യേക കേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പിടിച്ചെടുക്കുന്ന അനുഭൂതി സ്പന്ദനങ്ങള്‍ ഇന്ദ്രിയം അങ്ങോട്ട് പ്രസരിപ്പിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അത്തരം കേന്ദ്രങ്ങള്‍ ഓരോന്നിനും വേറെയാണ്. അനുഭൂതി സ്പന്ദനങ്ങള്‍ തിരിച്ചറിയുന്നത് മസ്തിഷ്‌കമാണെങ്കില്‍, ഭിന്ന കേന്ദ്രങ്ങളിലെത്തുന്ന കാഴ്ച, സ്പര്‍ശം, സംസാരം, രുചി, ഗന്ധം, സന്തോഷം, സന്താപം തുടങ്ങിയ അനുഭൂതികളെല്ലാം മസ്തിഷ്‌കത്തിലെ അതതു കോര്‍ട്ടെക്‌സ് കേന്ദ്രങ്ങള്‍ വെവ്വേറെ അനുഭവിക്കുന്നതായി അറിയണം. എന്നാല്‍, അനുഭൂതികളെല്ലാം ശരീരത്തിനകത്ത് ഒരിടത്തുള്ള ഒരേകകം അനുഭവിക്കുന്നതായാണ് നാം അറിയുന്നത്. ഭഗവദ്ഗീത (15:9) ആ ഏകകത്തെ ആത്മാവായി അറിയുന്നു:


കാത്, കണ്ണ്, തൊലി, നാവ്, മൂക്ക്, മനസ്സ് എന്നിവയെ ആശ്രയിച്ച്, ആത്മാവ് അനുഭൂതികള്‍ അനുഭവിക്കുന്നു.

അനുഭൂതി സ്പന്ദനങ്ങള്‍ ആദ്യം ഇന്ദ്രിയങ്ങളിലെത്തി, അവിടന്ന് മസ്തിഷ്‌കത്തിലേക്കും തുടര്‍ന്ന് മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവിടങ്ങളിലേക്കും വിനിമയം ചെയ്യുന്നുവെന്നും ആത്മാവ് അവ തിരിച്ചറിഞ്ഞ് അനുഭവിക്കുന്നുവെന്നും സന്തോഷത്തില്‍ ആഹ്ലാദിക്കുകയും സന്താപത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നുവെന്നും തത്വചിന്തകര്‍ വിശദീകരിക്കുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 115-119). മസ്തിഷ്‌കം ഉള്‍പ്പെടെയുള്ള ശരീരത്തിന്, മനസ്സിലാക്കാനോ അനുഭവിക്കാനോ കഴിവില്ല; ശരീരം, വസ്തുക്കളില്‍നിന്ന് അനുഭൂതി സ്പന്ദനങ്ങള്‍ സ്വീകരിച്ച്, അവ ആത്മാവിലേക്ക് വിനിമയം ചെയ്യുന്ന ജഡപദാര്‍ത്ഥങ്ങളുടെ സങ്കരം മാത്രമാണ് (അതേ പുസ്തകം, പേജ് 25). അനുഭൂതി സ്പന്ദനങ്ങള്‍ തിരിച്ചറിയാനും അനുഭവിക്കാനും കഴിവുള്ളത് ആത്മാവിന് മാത്രമാണ്. ആത്മാവ്, ശരീരം വിട്ടാലും, ശരീരത്തില്‍ അനുഭൂതി സ്പന്ദനങ്ങള്‍ എത്തിയേക്കാം. പക്ഷേ, അവ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. ഇതെല്ലാമറിഞ്ഞ്, ശരീരത്തെ കര്‍മനിരതമാക്കുന്ന ഏകകത്തെ മാത്രമേ ഒരു ജീവജാലത്തിലെ വ്യക്തിയായി ഗണിക്കാനാകൂ. അതിനാല്‍, ഒരാളിലെ വ്യക്തി, അയാളിലെ ആത്മാവാണ്, ശരീരമോ തലച്ചോറോ അല്ല.

ബോധത്തിന്റെ ചൈതന്യതത്വമാണ് ആത്മാവ്; അത് കൃത്യവും ചലനാത്മകവുമായ ഏകകമായി പെരുമാറുന്നു. ഭിന്നരീതികളില്‍ പ്രവര്‍ത്തിക്കാന്‍ അത് ഇന്ദ്രിയങ്ങള്‍ക്ക് ചൈതന്യം പകരുന്നു. അത് അനുഭൂതികള്‍ അനുഭവിച്ച്, കര്‍മങ്ങളെ പ്രചോദിപ്പിക്കുന്നു. അത് ശരീരം വിട്ടാല്‍, അതിന്, ജീവിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനും സന്ദേശങ്ങള്‍ നല്‍കാനുമാവും. ആ കര്‍മത്തില്‍, അത്, സാധാരണ മനുഷ്യനെപ്പോലെ വര്‍ത്തിക്കുന്നു. തീര്‍ച്ചയായും, ആത്മാവ്, ഒരു ‘ശക്തി’യെക്കാള്‍ മുകളിലാണ്; അത് അശരീരിയായ വ്യക്തിയാണ്. അതാണ് മനുഷ്യനിലെ വ്യക്തി. ഓരോ മനുഷ്യനും ഒരു വ്യക്തിയായി പെരുമാറുന്നത്, അവനിലെ ആത്മാവ് അതിനുവേണ്ടി പ്രചോദിപ്പിക്കുന്നതിനാലാണ്.

ഭഗവദ്ഗീത (2:22) ഭൗതികശരീരം ആത്മാവിന്റെ ഒരാവരണം മാത്രമാണെന്നും അത് ജീര്‍ണിക്കുമ്പോള്‍, ആത്മാവ് അവിടം വിട്ട് പുതിയ ശരീരത്തിലേക്ക് പുതിയ ജീവിതം ജീവിക്കാന്‍ പോകുന്നുവെന്നും നിരീക്ഷിക്കുന്നു:

പഴക്കമാര്‍ന്നുള്ള പടങ്ങള്‍ മാറ്റി
നവങ്ങള്‍ വസ്ത്രങ്ങള്‍ നരന്‍ ഗ്രഹിപ്പു;
അവ്വണ്ണമേ ജീര്‍ണ്ണ തനുക്കള്‍ മാറ്റി
നവീനദേഹങ്ങളെടുപ്പു ദേഹി

മനുഷ്യനിലെ ജീവനുള്ള ഏകകം ആത്മാവാണെന്നും ശരീരമല്ലെന്നും ശരീരം ഒരാവരണം മാത്രമാണെന്നും ആണ് ധ്വനി. ഒരു നടന്‍ ഒരു വെയ്റ്ററുടെ വേഷമിട്ട് ഒരു രംഗത്തില്‍ വെയ്റ്ററായും, മറ്റൊരു രംഗത്തില്‍ രാജാവിന്റെ വേഷമിട്ട് രാജാവായും അഭിനയിക്കും. എങ്കിലും, അയാള്‍ ആ സമയമത്രയും ഇന്ന പേരുള്ള ഇന്നയാളാണ്. അതുപോലെ, ആത്മാവ് ഒരു ശരീരരൂപത്തില്‍ ‘എ’ ആയും പിന്നെ അതുവിട്ട്, മറ്റൊരു ശരീരരൂപത്തില്‍ ‘ബി’ ആയും ജീവിക്കും. ഒന്നിനുശേഷം മറ്റൊരു ജീവിതം, മറ്റൊരു പേരില്‍ ആത്മാവ് ജീവിക്കുന്നു. ഈ പ്രതിഭാസം ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചതായി നാം കാണുകയുണ്ടായി. അനശ്വരമായ ഏകകം ആത്മാവാണ്. ഒരുഘട്ടത്തിലെ അതിന്റെ ബാഹ്യാവരണമാണ് ശരീരം; അത് ഒരു ജീവിതം കഴിയുമ്പോള്‍ മാറുന്നു. ആവരണം യഥാര്‍ത്ഥജീവി അല്ല, യഥാര്‍ത്ഥ ജീവി ആവരണത്തിനുള്ളിലെ ഏകകമാണ്.

ബിസോളിയിലെ രണ്ടര വയസ്സുള്ള പ്രമോദിനെപ്പോലുള്ള കുട്ടി, മുജ്ജന്മത്തില്‍ താന്‍ ഇന്നയാളായിരുന്നെന്ന് പറഞ്ഞപ്പോള്‍, ശരീരത്തെ മറന്ന്, തന്റെ ആത്മാവാണ് താന്‍ എന്നുപറയുകയായിരുന്നു ((Twenty cases of Suggestive Reincarnation, 1976, page 109-115) ) പുനര്‍ജന്മം സിദ്ധിച്ച ഒരു രോഗി, അതിന് മുന്‍പ് താന്‍ അന്തരീക്ഷത്തില്‍ പൊങ്ങിനിന്ന് തന്റെ ജഡം കണ്ടുവെന്ന് പറഞ്ഞപ്പോള്‍, തന്നെ ആത്മാവായി തിരിച്ചറിയുകയായിരുന്നു. ആത്മാവില്‍നിന്ന് വേറിട്ടതാണ് ശരീരം എന്നറിയുകയായിരുന്നു. (ലൈഫ് ആഫ്റ്റര്‍ ലൈഫ് 35-40).

ഖുര്‍ ആന്‍ (3:30) ഇങ്ങനെ പറയുന്നു:

എല്ലാ ആത്മാവും അതു ചെയ്ത നന്മതിന്മകളുമായി മുഖാമുഖം കാണും.
കര്‍മങ്ങളുടെ വിധാതാവ് ആത്മാവാണെന്നര്‍ത്ഥം; വ്യക്തിയെ തിരിച്ചറിയുന്നത് ശരീരംകൊണ്ടല്ല.

ബൈബിളില്‍ ഇങ്ങനെ കാണാം:
തിന്മ ചെയ്യുന്ന ഓരോ മനുഷ്യനും പീഡയും ദുരിതവും ഉണ്ടാകും.
(റോമാക്കാര്‍, 2:9)

ആത്മാവാണ് കര്‍മങ്ങള്‍ ചെയ്യുന്നതെന്ന് പറഞ്ഞാല്‍, ഒരാളിലെ വ്യക്തി അയാളുടെ ആത്മാവാണ് എന്നര്‍ത്ഥം.

പൊതുവായി സിദ്ധിക്കുന്നത്, മനുഷ്യനിലെ വ്യക്തി ആത്മാവാണെന്നും ശരീരമല്ല എന്നുമാണ്. ശരീരമാണ് വ്യക്തി എന്ന് നിനയ്ക്കുന്നത്, ഒരാളിലെ ആത്മാവിനെ സംബന്ധിച്ച അജ്ഞതയാകുന്നു.

No comments:

Post a Comment