ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label ക്ഷേത്രങ്ങൾ. Show all posts
Showing posts with label ക്ഷേത്രങ്ങൾ. Show all posts

Saturday, November 23, 2019

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം



വടക്കെ മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം .
കണ്ണൂർ പട്ടണത്തിൽ നിന്നും 6 കി.മി. തെക്കുകിഴക്കായി കണ്ണൂർ കോർപ്പറേഷനിൽ പെട്ട ആദികടലായി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചിറക്കൽ കടലായി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം എന്നതുകൊണ്ടാണ് ഇത് 'ആദികടലായി' എന്നറിയപ്പെടുന്നത്.


കണ്ണൂർ പട്ടണത്തിൽ നിന്ന് ഏതാണ്ട് ആറു കിലോമീറ്റർ തെക്കുകിഴക്കായി ഇന്നത്തെ കണ്ണൂർ കോർപ്പറേഷനിൽ പെട്ട 'കരാറിനകം കടലായി'യിലായിരുന്നു , പണ്ട് കോലത്തിരി രാജാക്കന്മാരുടെ പ്രമുഖമായ "കടലായി കോട്ട" സ്ഥിതി ചെയ്തിരുന്നത്. കോട്ടയുടെ രക്ഷകനായി 'കോലത്തിരി സ്വരൂപത്തിലെ ' രാജാക്കന്മാരിൽ പ്രമുഖനായ വളഭൻ സ്ഥാപിച്ചതായിരുന്നു "കടലായി ക്ഷേത്രം"

കൊല്ലവർഷം 964ൽ ടിപ്പുവിന്റെ സൈന്യങ്ങൾ മലബാറിലാകമാനമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിച്ചിരുന്ന കാലത്ത്‌ കടലായി ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകൃഷ്ണ വിഗ്രഹത്തെ രക്ഷിക്കുന്നതിനായി അത് പുഴക്കിയെടുക്കുകയും തന്റെ ഇല്ലത്തുള്ള കിണറ്റിൽ സൂക്ഷിക്കുകയും വിവരം കോലത്തിരിയെ അറിയിക്കുകയും ചെയ്തുവത്രേ. അനന്തരം കോലത്തിരി ചിറക്കൽ കോവിലകത്തിന് തെക്ക് കിഴക്കായി ഒരു ക്ഷേത്രം പണികഴിപ്പിച്ചു. കൊല്ലവർഷം 1023ൽ കടലായി കൃഷ്ണനെ അവിടെ പുനപ്രതിഷ്ഠിക്കുകയും ചെയ്തു. കാലക്രമേണ കരാറിനകം കടലായികോട്ടയും ക്ഷേത്രവും നാശോന്മുഖമാവുകയും ക്ഷേത്രക്കുളവും മറ്റും തൂർന്നു പോവുകയും ചെയ്തു.
 'കോട്ടമ്മൽ' എന്ന് വിളിച്ചു വരുന്ന പ്രസ്തുത സ്ഥലത്ത് പഴയ കോട്ടയുടെ പ്രാരാവശിഷ്ടങ്ങൾ ഇന്നും കാണ്മാനുണ്ട്. അത് പോലെ ചിറക്കടവത്ത്‌, മോലോത്ത്‌, ഇല്ലത്തിൽ, മനയുള്ളതിൽ, അമ്പലത്തിൽ, കടലായി നട എന്നിങ്ങനെ ഇപ്പോഴും വിളിച്ചു വരുന്ന സ്ഥലനാമങ്ങൾ  പഴയ ചരിത്ര യാഥാർത്ഥ്യങ്ങളെ വിളിച്ചോതുകയാണ്.


കാലചക്രഭ്രമണത്തിൽ തകർന്നു തരിപ്പണമായ പല ക്ഷേത്രങ്ങളുടെയും നവീകരണവും പുനഃപ്രതിഷ്ഠാപനവും നടന്നു വരുന്ന ഇക്കാലത്ത് ഇവിടുത്തെ പുരാതനക്ഷേത്രം നിലനിന്നിരുന്ന സ്ഥലം വീണ്ടെടുക്കാൻ കഴിയാത്ത വണ്ണം അന്യാധീനപ്പെട്ടു പോയിരിക്കയാൽ അവിടെ നിന്നും ഉദ്ദേശം അരകിലോമീറ്റർ കിഴക്കോട്ടായി പണ്ടത്തെ ക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ട് വന്നിരുന്നതായ സ്ഥലത്താണ് ഇപ്പോഴത്തെ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്. ഈ സ്ഥലത്ത് രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ മുരളീരവവും ഗോക്കളുടെ കുളമ്പൊച്ചയും പതിവായി കേൾക്കാറുണ്ടായിരുന്നതായി പഴമക്കാർ അനുസ്മരിക്കുന്നു. കൊല്ലവർഷം 1140 ചിങ്ങമാസത്തിലെ "അഷ്ടമിരോഹിണി" ദിവസം ഒരു ഭക്തൻ ഈ സ്ഥലത്തുവെച്ചു പൂജ നടത്തി പലർക്കും പ്രസാദം നൽകുകയുണ്ടായി. അടുത്ത വർഷം മുതൽ ഏതാനും ഭക്തന്മാർ ചേർന്ന് വിശേഷാൽ പൂജ, പായസ ദാനം , ഹരികഥാകാലക്ഷേപം എന്നീ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയും തുടർന്നുള്ള കാലങ്ങളിൽ ഉത്തരോത്തരം അഭിവൃദ്ധിയോടെ ഇത് ആവര്തിക്കപ്പെടുകയും ചെയ്തു.


അങ്ങനെയിരിക്കെ, 1970 ൽ ഈ ആഘോഷനടത്തിപ്പിന് ശരിയായ ഒരു ആസ്ഥാനം വേണമെന്ന ഉദ്ദേശത്തിൽ ഏതാനും ദേശവാസികൾ ചേർന്ന് സ്ഥലത്തുവെച്ചു പ്രശ്നവിചാരം ചെയ്യുകയും താമസിയാതെ ഒരു കോവിൽ പണിയിച്ചു ഭക്ത ജനങ്ങൾക്ക്‌ ആരാധന സൌകര്യമേർപ്പെടുത്തുകയും ചെയ്യണമെന്നു നിർദ്ദേശിക്കുകയും ചെയ്തതനുസരിച്ച് യഥാവിധി ക്ഷേത്ര നിർമ്മാണം ആരംഭിക്കപ്പെട്ടു. പ്രശ്നവശാൽ നിരൂപണം ചെയ്ത പ്രകാരം വലതുകരത്തിൽ കാലിക്കോലും ഇടത് കൈ കൊണ്ട് അരയിൽ തിരുകിയ ഓടക്കുഴലിന്റെ അഗ്രം പിടിച്ചും സുസ്മേരവദനനായി നിൽക്കുന്ന ഗോപാലകൃഷ്ണനാണ് ആരാധനാമൂർത്തി. വിധിപ്രകാരം കൃഷ്ണ ശിലയിൽ കന്യാകുമാരിയിൽ നിന്നും നിർമിച്ച വിഗ്രഹം കാലെകൂട്ടിതന്നെ വരുത്തിയത് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ സൂക്ഷിക്കുകയും പ്രതിഷ്ഠാ കലാശ മുഹൂർത്തത്തിന് മുൻപായി എഴുന്നള്ളിച്ചു ആദികടലായിൽ കൊണ്ട് വന്നു താന്ത്രികവിധി പ്രകാരമുള്ള വിവിധ പൂജാഹോമാദികൾക്ക് വിധേയമാവുകയും തുടർന്നു 1981 മാർച്ച് 15നു (1156 മീനമാസം 1) 11 മണി 45 മിനുട്ടിനും 12 മണിക്കുമിടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ വൈദിക പ്രമുഖനായ ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രി, സഹതന്ത്രിമാരുടെ സഹായത്തോടെ പ്രതിഷ്ഠാ കലശം നടത്തുകയും ചെയ്തു.


2003 നവംബർ 21-ന് ശ്രീനാരായണഗുരു മണ്ഡപത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ശ്രീ നാരായണഗുരുദേവന്റെ പ്രതിമയുടെ പ്രതിഷ്ഠാ കർമ്മം 2007 ഒക്ടോബർ 24-ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രി നിർവഹിച്ചു.


2011 ജനുവരി 26-ന് ശ്രീ ദേവദാസ്‌ കൊടുങ്ങല്ലൂർ നാഗസ്ഥാനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. 2011 ജൂലൈ 15-ന് ആമേട മംഗലത്ത്മന ബ്രഹ്മശ്രീ എം.എസ് ശ്രീധരൻ നമ്പൂതിരി നാഗപ്രതിഷ്ഠ നടത്തി.


ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവം മൂന്നു ദിവസം ആഘോഷിക്കപെടുന്നു.മകര മാസത്തിലെ പുണർതം നാളിലാണ് ഉത്സവം ആരംഭിക്കുന്നത്.അന്നേദിവസം വൈകുന്നേരം പഴയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തുനിന്നും ശോഭായാത്രയോടു കൂടി ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ട് വരുന്നു. കടലായി,തോട്ടട, കുറുവ, കാഞ്ഞിര, അവേര ദേശവാസികളാണ് മൂന്നു ദിവസത്തെയും ഉത്സവം നടത്തി വരുന്നത്.


എല്ലാ വർഷവും മാർച്ച്‌ 15 തിയ്യതി ക്ഷേത്ര പ്രതിഷ്ഠ ദിനം ആഘോഷിച്ചു വരുന്നു.

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം വളരെ വിപുലമായി ആഘോഷിക്കുന്നു.


അയ്യപ്പൻ, ഗണപതി,മഹാലക്ഷ്മി, നാഗദൈവങ്ങൾ എന്നിങ്ങനെ ഉപദേവതമാർ ഉൾപ്പെടുന്നതാണ് ക്ഷേത്രം.



 സമ്പാദനം
 ശ്രീരാമദാസാശ്രമം
 ചെറുകോട്
 വണ്ടൂർ

 ജയ് സീതാറാം

Wednesday, August 21, 2019

108 ശിവാലയങ്ങൾ - കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രം ( 62 )



108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്


62.കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രം ശിവൻ കിഴക്ക് തളി കൊടുങ്ങല്ലൂർ തൃശ്ശൂർ ജില്ല




ത്രേതായുഗത്തിൽ ശ്രീരാമന്‍റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്‍റെ ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.


പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം-കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം -കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം-കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. കീത്തോളി ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.


തളി എന്നാല്‍ ശിവക്ഷേത്രം എന്നാണ് അര്‍ഥം.

തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിൽ മേത്തല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കീഴ്ത്തളി മഹാദേവക്ഷേത്രം. 2000 വര്ഷം പഴക്കം ആണ് ക്ഷേത്രത്തിനുള്ളത് എന്ന് പറയപ്പെടുന്നു (BC 100-AD 300).

കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. ദേവന്മാരാല്‍ പൂജിക്കപ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നതും , 24 അടി ഉയരമുള്ള ചെറിയകുന്നില്‍ 8 1/2 അടി ഉയരത്തോടും 7 1/2 അടിവ്യാസത്തോടും 49 അടി സമച്ചതുരത്ത്തിലുള്ള പീഠത്തോടും കൂടിയതുമായ കീഴ്ത്തളി ശ്രീമഹാദേവക്ഷേത്രത്തിലെ ശിവലിംഗം ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ശിവലിംഗങ്ങളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.
മൃത്യുഞയ ജീവനകല കൊത്തിവെക്കപ്പെട്ടിട്ടുള്ള ഈ ശിവലിംഗം അപൂര്‍വങ്ങളില്‍ അപൂര്‍വവും കിരാതമൂര്‍ത്തി ചൈതന്യത്തോടു കൂടിയതുമാണ്.


കേരളത്തിലേയും തുളുനാട്ടിലേയും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളെ നിയന്ത്രിക്കാൻ പതിനെട്ടര തളികൾ ഉണ്ടായിരുന്നു എന്ന് കേരളോത്പത്തിയിൽ പറയുന്നു. വടക്ക് പയ്യന്നൂർ മുതൽ തെക്ക് തിരുനന്തിക്കരവരെ ഒട്ടേറെ തളികൾ ഉണ്ടായിരുന്നതായി സ്ഥലനാമങ്ങളും ശാസനങ്ങളും സൂചന നല്കുന്നു. ഇവയിൽ നാല് തളികളുടെ തലവന്മാരായ തളിയാതിരിമാരെ അവയ്ക്കു ചുറ്റുമുള്ള നാടുകളുടെ രക്ഷാപുരുഷന്മാരായി പരശുരാമൻ നിയമിച്ചു എന്നും അവർ ആറിലൊന്നു രക്ഷാഭോഗം പിരിച്ചെടുത്തുവെന്നും കാണുന്നു.
ജനദ്രോഹ നടപടികള്‍ കാരണം തളിയാതിരിഭരണം അവസാനിപ്പിച്ചു എന്നും പിന്നീട് ബ്രാഹ്മണസഭകള്‍ പുറനാടുകളില്‍ ചെന്ന് സമര്‍ഥന്‍മാരെ കൊണ്ടുവന്ന് 12 വര്‍ഷത്തേക്ക് പെരുമാളായി വാഴിക്കുക പതിവാക്കിയെന്നും കേരളോത്പത്തിയില്‍ പരാമര്‍ശമുണ്ട്.


പെരുമാക്കന്മാരെ നിയന്ത്രിക്കുവാന്‍ നാല് തളികളെ വച്ചു.
പയ്യന്നൂർ, പെരിഞ്ചെല്ലൂർ, പരപ്പൂർ, ചെങ്കണിയൂർ എന്നിവയാണ് ആ തളികൾ. പയ്യന്നൂർ, പെരിഞ്ചെല്ലൂർ, ചെങ്കണിയൂർ തളികൾ ദൂരത്തായതുകൊണ്ട് അവയ്ക്കു പകരം പറവൂരിനൊപ്പം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വൈദികന്മാരെ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്നു പാർപ്പിച്ചു. കൊടുങ്ങല്ലൂരിലെ നാലുതളികൾ മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തുതളി, നെടിയതളി എന്നിവയാണ്. അവ യാഥാക്രമം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട, പറവൂർ എന്നീ ബ്രാഹ്മണ ഗ്രാമങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. തളികളുടെ മേൽനോട്ടം വഹിക്കുന്ന നമ്പൂതിരി പ്രതിനിധികൾ തളിയാതിരിമാർ എന്നും പറയപ്പെട്ടിരുന്നു.



ചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, ശൃംഗപുരം, മേൽത്തളി എന്നിവയായിരുന്നു. ഈ തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു. മേൽത്തളി ലോപിച്ചാണ് 'മേത്തല' എന്ന നാമം ഉരുത്തിരിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു.


മൈസൂർ സുൽത്താൽ ടിപ്പുവിന്‍റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രത്തിനടുത്തായുണ്ടായിരുന്ന തൃക്കണാമതിലകം ക്ഷേത്രത്തിലായിരുന്നു ഏറ്റവും വലിപ്പമേറിയ ശിവലിംഗം മുൻപ് ഉണ്ടായിരുന്നത്. പക്ഷേ ഈ ക്ഷേത്രം കേരളത്തിലെ ചില ഗ്രാമങ്ങൾ തമ്മിലുണ്ടായിരുന്ന ആഭ്യന്തര കലഹം മുതലെടുത്ത ഡെച്ചുകാരുടെ സഹായത്താൽ ഇരിങ്ങാലക്കുട ഗ്രാമക്കാർ നശിപ്പിക്കുകയും ഡെച്ചുകാർ ആ ശിവലിംഗം കൊച്ചിയിൽ കപ്പൽ നങ്കൂരമിടുമ്പോൾ കെട്ടാനായി കടല്‍ക്കരയില്‍ ഊന്നുകുറ്റിയായി ഉപയോഗിക്കുകയും ചെയ്തുവെന്നുള്ളത് വിധി വൈപരീത്യം.


1759-ല്‍ ഇംഗ്ളീഷുകാര്‍ ഡച്ചുകാരെ തോല്പിച്ചതിനുശേഷം കമ്പനിക്കാരില്‍ നിന്ന് സാരസ്വത ബ്രാഹ്മണര്‍ ആ ശിവലിംഗം ലേലത്തില്‍ വാങ്ങുകയും തിരുമല ദേവസ്വം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.


തിരുവഞ്ചികുളം മഹാദേവ ക്ഷേത്രത്തിനു സമീപമാണ് കീഴ്ത്തളി ക്ഷേത്രം.

മേക്കാട്ട് മനയ്ക്ക് നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രാവകാശം.


Friday, June 7, 2019

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട എന്ന സ്ഥലത്തെ കൂടൽമാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്ര ത്തിലെ പ്രത്യേകതകൾ



 എല്ലാ ശീവേലികൾക്കും 17 ആനയും പെരുവനത്തിന്റ സമ്പൂർണ്ണ പഞ്ചാരിമേളവും.


തിടമ്പാനയ്ക്ക് കൂട്ടായി രണ്ട് കുട്ടിയാനകൾ,ഇവയെ ഉള്ളാന എന്ന് വിളിക്കുന്നു.


 17 ആനകൾക്കുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ഏഴ് സ്വർണ്ണ നെറ്റിപട്ടങ്ങളും പത്ത് വെള്ളി നെറ്റിപട്ടങ്ങളും.


കേരളത്തിലെ ഏറ്റവും വലിയ രണ്ട് ആനകൊട്ടിലുകൾ സ്ഥിതി ചെയ്യുന്നത് കൂടൽമാണിക്യം ക്ഷേത്രത്തിലാണ്.


ദീപാരാധന ഇല്ല.


ഉൽസവത്തിനല്ലാതെ നിത്യവും ശീവേലി ഇല്ല.


ഉൽസവബലി ഇല്ല ശ്രീഭൂതബലിയേ ഉള്ളൂ.


 ആറാട്ട് ചാലക്കുടി പുഴയിൽ രണ്ട് കടവുകളിലായി ഓരോ വർഷവും മാറിമാറി നടത്തിവരുന്നു.


 പ്രത്യേക ദിവസങ്ങളിൽ മഴപെയ്യാതിരിക്കാൻ താമരമാല വഴിപാട് നടത്തുന്ന ക്ഷേത്രം.


അഞ്ച് തന്ത്രിമാരുള്ള ഏക ക്ഷേത്രം.


തൃപ്പുത്തരിക്ക് പിറ്റേ ദിവസം മുക്കുടി നടത്തുന്ന ക്ഷേത്രം.


തുളസി പ്രധാന പൂജാ പുഷ്പമാണെങ്കിലും ഇവിടുത്തെ തിരുമുറ്റത്ത് തുളസി മുളയ്ക്കുകയില്ല.


തവളകളും പാമ്പുകളുമില്ലാത്ത ക്ഷേത്രക്കുളം.


നിവേദ്യം വയ്ക്കുന്നത് എത്രവലിയ വാർപ്പിലായാലും അത് താഴെയിറക്കാൻ കീഴ്ശാന്തി മാത്രം മതി.


ഉപ്പിട്ട വഴുതനങ്ങ നിവേദ്യം ഉദരരോഗികൾക്ക് നലകുന്ന ക്ഷേത്രം.


കർപ്പൂരവും ചന്ദനത്തിരിയും ഇവിടെ ഉപയോഗിക്കില്ല.

Thursday, May 23, 2019

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.




1. ശ്രീ കോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദക്ഷിണവഴി പുറം മതില്‍ ഇതാണ് ക്ഷേത്രത്തിലെ രീതി.


2. കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ഒരിക്കലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.


3. ചെരുപ്പ്, തലപ്പാവ് എന്നിവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. സ്ത്രീകള്‍ പൂര്‍ണ വസ്ത്രം ധരിച്ചിരിക്കണം.


4. പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. ദൈവത്തിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവരും പ്രവേശിക്കാതിരിക്കുന്നതാണ് നല്ലത്.


5. സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.


6. ചോറൂണ് കഴിഞ്ഞ ശേഷം മാത്രം കുട്ടികളെ ദര്‍ശനത്തിന് കൊണ്ടുവരാവൂ.


7. മംഗല്യം ചാര്‍ത്തികഴിഞ്ഞ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്ന് ദേവദര്‍ശനം നടത്തരുത്. പുറം മതില്‍ കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടതും.


8. ക്ഷേതത്രങ്ങളിലെ ബലിക്കല്ലുകളില്‍ ചവിട്ടാനോ ഇവ മറികടക്കാനോ പാടില്ല. ഇവ പാര്‍ഷദന്മാര്‍ എന്നറിയപ്പെടുന്നു.


9. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവയ്ക്ക് പ്രദക്ഷിണമായി വേണം പോകാന്‍. തിരുനടയില്‍ പ്രവേശിച്ചാല്‍ നമസ്‌ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.


10. തൊഴുമ്പോള്‍ താമരമൊട്ടുപോലെ വിരലിന്റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തൊഴുവാന്‍. കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേര്‍ത്തുവച്ചും തൊഴാം.


11. ശിവമൂര്‍ത്തികള്‍ക്ക് ഇടതുവശവും വൈഷ്ണവമൂര്‍ത്തികള്‍ക്ക് വലതുവശവും നിന്ന് തൊഴുന്നതാണ് ആചാരം. ദേവന്റെ നേര്‍ക്കുനിന്നു തൊഴരുത്.


12. ഗണപതി ക്ഷേത്രത്തില്‍ ഏത്തമിടണം. 36, 24, 16, 12, 7, 5, 3 ഇതില്‍ ഏതെങ്കിലും തവണ ഏത്തമിടാം. ശേഷം ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കുന്നത് ഗണപതിക്ക് പ്രിയങ്കരമാണ്.

13. തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ച് സേവിച്ച ശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക് നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം തീര്‍ത്ഥം നാക്കില്‍ വീഴ്ത്താന്‍.


14. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം. ചാന്ത് നെറ്റിയില്‍ തൊടാവുന്നതാണ്.

Thursday, May 16, 2019

പുഷ്പാഞ്ജലി / അര്‍ച്ചന




ഹൈന്ദവര്‍ ഏല്ലാവരും തന്നെ പുഷ്പാഞ്ജലി അര്‍ച്ചന നടത്തിയിട്ടുണ്ടാകും.   പക്ഷെ കൂടുതല്‍ ആളുകളും ഈ അര്‍ച്ചനയെ കുറിച്ച് ബോധവാന്‍മാരല്ല.


ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും.


എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്.   പേരും നക്ഷത്രവും പറഞ്ഞാണ് സാധാരണയായി നാം പുഷ്പാഞ്ജലി കഴിക്കാറുള്ളത്.


അഞ്ജലി എന്നാല്‍ കൂപ്പുകൈയോടെയുള്ള സമര്‍പ്പണം എന്നാണ് അര്‍ഥം.   കൂപ്പുകൈയോടുകൂടി നാം പുഷ്പത്തെ ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് പുഷ്പാഞ്ജലിയാകുന്നു


പുഷ്പത്തിന്റെ ഏറ്റവും പ്രധാന ഗുണം അതിന്റെ വര്‍ണ്ണവും വാസനയുമാണ്‌.   ഇവിടെ പുഷ്പം നമ്മിലുള്ള നല്ലതും ചീത്തയുമായ വാസനകളെ പ്രതിനിധാനം ചെയ്യുന്നു.


നിത്യജീവിതത്തില്‍ നമ്മെ നയിക്കുന്നത് നമ്മുടെ വാസനകള്‍ ആണ് എന്നതിനാല്‍ ആസുരിക വാസനകള്‍ ഉള്ളവര്‍ ആസുരിക മാര്‍ഗ്ഗത്തിലും ദൈവീക വാസനകള്‍ ഉള്ളവര്‍ ദൈവീക മാര്‍ഗ്ഗത്തിലും ജീവിതം നയിക്കുന്നു എന്നത് നമുക്ക് ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചുനോക്കിയാല്‍ കാണാവുന്നതേയുള്ളൂ.


സ്വയം തന്റെയും കുടുംബത്തിന്റെയും സുഖം മാത്രം കാംക്ഷിക്കുന്ന എല്ലാം തന്നെ ആസുരിക വാസനയാണ്.   എന്നാല്‍ സ്വന്തം സുഖത്തോടൊപ്പം ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും സുഖം കാംക്ഷിക്കുന്നത് ദൈവീക വാസനയും ആകുന്നു.


പുഷ്പാഞ്ജലിക്ക് വേണ്ടി വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്നും പൂക്കള്‍ പറിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. പൂ പറിക്കുന്ന സമയത്ത് ഇഷ്ട ദേവതാ മന്ത്രം ജപിച്ചുകൊണ്ട്‌ പൂക്കളെ സ്വന്തം വാസനകള്‍ ആയും അവയെ നാം ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ വേണ്ടി സ്വരൂപിക്കുകയാണ് എന്നും സങ്കൽപ്പിക്കണം.


കുളിച്ചു വൃത്തിയോടു കൂടിയായിരിക്കണം പൂക്കള്‍ ഇറുക്കുന്നത്.   ഇതിനു സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രം പൂക്കള്‍ വാങ്ങാവുന്നതാണ്.


അതിനു ശേഷം ക്ഷേത്രത്തില്‍ പോയി ഈ പൂക്കളെ പുഷ്പാഞ്ജലി കഴിക്കുന്നതിനായി സമര്‍പ്പിക്കണം.


പുഷ്പാഞ്ജലി സമയത്ത് നാം നമ്മിലുള്ള എല്ലാ ആസുരിക വാസനകളേയും ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്ന് സങ്കൽപിക്കണം.


അതിനു ശേഷം പൂജിച്ച പുഷ്പാഞ്ജലി പ്രസാദം സ്വീകരിക്കണം.


നാം നമ്മുടെ ആസുരിക വാസനകളെ ഭഗവാന് സമര്‍പ്പിച്ചതിന്റെ ഫലമായി ഭഗവാന്‍ അവയെ സ്വീകരിച്ച് പകരം ദൈവീക വാസനകളെ നമുക്ക് നല്‍കിയിരിക്കുന്നു എന്ന് സങ്കൽപിക്കണം.


ആ കാരുണ്യത്തിനു ഭഗവാനോട് നന്ദി പറയണം.


ശേഷം പ്രസാദത്തില്‍ ഉള്ള തുളസിയെ ശിരസ്സിലോ ചെവിയിലോ ധരിക്കാവുന്നതാണ്.   ചന്ദനം നെറ്റിയിലും കണ്ഠത്തിലും ഇരു കൈകളിലും പുരുഷന്മാര്‍ മാറിലും അണിയാവുന്നതാണ്.


ഇതിലൂടെ നമ്മിലെ തിന്മകള്‍ മുഴുവന്‍ ഭഗവാന് മുന്‍പില്‍ ഇല്ലാതായി എന്നും പകരം നന്മയെ ഭഗവദ് പ്രസാദമായി നാം സ്വീകരിച്ചിരിക്കുന്നു എന്നും അറിയണം.


"മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട. വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ മനുവുരുവിട്ടുമിരിക്കില്‍ മായ മാറും"

   
എന്ന ശ്രീ നാരായണ ഗുരുദേവന്റെ അമൃതവാണികള്‍ ഇവിടെ വളരെയേറെ പ്രസക്തമാണ്.


മനസ്സാകുന്ന പുഷ്പം മഹേശ്വരന് സമര്‍പ്പിച്ച് എപ്പോഴും ഈശ്വര ചിന്തയില്‍ രമിച്ചു കഴിയുന്ന മഹാത്മാക്കള്‍ക്ക് ഇങ്ങനെ ക്ഷേത്ര ദര്‍ശനമോ പുഷ്പാഞ്ജലിയോ ഒന്നും തന്നെ ആവശ്യമായി വരുന്നില്ല.


പക്ഷെ അതിനു കഴിയാത്തവര്‍ പൂക്കള്‍ പറിച്ച് ഭഗവാന് അർച്ചിക്കുക, ഒപ്പം "ഓം നമശ്ശിവായ, ഓം നമോ നാരായണായ, ഓം പരാശക്തിയേ നമ:" മുതലായ മഹാ മന്ത്രങ്ങള്‍ മുടങ്ങാതെ ജപിച്ചു കൊണ്ടിരിക്കുക.


കാലാന്തരത്തില്‍ ചിത്തശുദ്ധി വഴി തീര്‍ച്ചയായും ജ്ഞാനോദയം ഉണ്ടാകുന്നതാണ്.


സനാതന ധര്‍മ്മത്തില്‍ എല്ലാ ചടങ്ങുകള്‍ക്കു പുറകിലും ഒരു തത്വമുണ്ട്.   പക്ഷെ അത് അറിയാതെ ചെയ്യുമ്പോള്‍ വെറും അന്ധവിശ്വാസം ആയി അധ:പതിക്കുന്നു.


അന്ധവിശ്വാസം കൊണ്ട് വെറുതെ കുറെ സമയവും പണവും നഷ്ടപ്പെടുത്താം എന്നല്ലാതെ ഒരിക്കലും ഒരു പ്രയോജനവും ഉണ്ടാകില്ല.


അതിനാല്‍ ക്ഷേത്രങ്ങളില്‍ പോകുന്ന സമയത്ത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സങ്കല്‍പ്പിച്ച് മനസ്സില്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുക.


ഹരി ഓം

Monday, May 6, 2019

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈശാഖ പുണ്യമാസാചരണത്തിന് തുടക്കം



മേട മാസത്തിലെ പ്രഥമ മുതല്‍ ഇടവ മാസത്തിലെ അമാവാസി വരെയുള്ള ഒരു ചാന്ദ്രമാസക്കാലമാണ് വൈശാഖ പുണ്യമാസമായി ആചരിക്കുന്നത്. ദാനധര്‍മ്മാദികള്‍ക്കും ക്ഷേത്രദര്‍ശനത്തിനും വിശേഷപ്പെട്ടതായാണ് ഈ പുണ്യമാസത്തെ കണക്കാക്കുന്നത്. 

ക്ഷേത്രത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി. നാലും അഞ്ചും വരികളായാണ് തിരക്ക് നിയന്ത്രിക്കുന്നത്. വൈശാഖ മാസത്തില്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ നാല് സപ്താഹങ്ങള്‍ നടക്കും. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മാഹാത്മ്യ പാരായണത്തോടെ ആദ്യ സപ്താഹം തുടങ്ങി. പൊന്നടുക്കം മണികണ്ഠന്‍ നമ്പൂതിരി, താമരക്കുളം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മാഹാത്മ്യം വര്‍ണിച്ചു. പ്രൊഫ. മാധവപ്പള്ളി കേശവന്‍ നമ്പൂതിരി, തട്ടയൂര്‍ കൃഷ്ണന്‍ നമ്പൂതിരി, വെണ്മണി കൃഷ്ണന്‍ നമ്പൂതിരി, തോട്ടം ശ്യാമന്‍ നമ്പൂതിരി എന്നിവരാണ് മറ്റു ആചാര്യന്മാര്‍. 

ബലരാമ ജയന്തിയായ അക്ഷയ തൃതീയ, ശ്രീ ശങ്കരജയന്തി, ബുദ്ധ പൗര്‍ണമി, നരസിംഹ ജയന്തി, ദത്താത്രേയ ജയന്തി എന്നിവ വൈശാഖ മാസത്തിലെ വിശേഷ ദിവസങ്ങളാണ്. 

ബലരാമ ജയന്തിയായ അക്ഷയ തൃതീയ ഏഴിനാണ്. ശ്രീ ശങ്കര ജയന്തി ഒമ്പതിന്. ദിവസവും വൈകിട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭക്തി പ്രഭാഷണവും ഉണ്ടാകും. ജൂണ്‍ മൂന്നിനാണ് വൈശാഖമാസ സമാപനം.

Friday, January 11, 2019

നിറപറ - നിറപറ വെച്ചാൽ ഉള്ള ഗുണം




മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര് കഴിച്ചുവരുന്നു. ഹിന്ദുക്കള് കതിര്മണ്ഡപത്തില് കത്തിച്ചുവെച്ച നിലവിളക്കിനു മുന്പില് നിറപറയും, പറയുടെ മദ്ധ്യത്തില് തെങ്ങിന്പൂക്കു
ലയും വയ്ക്കുന്നു. തൂശനില അഥവാ നാക്കിലയില് വേണം പറ വയ്ക്കാന്. പറയുടെ പാലം കിഴക്കുപടിഞ്ഞാറയി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു. വാലുള്ള കുട്ടയില് നെല്ല് എടുത്തു വച്ച് അതില്നിന്നു ഭക്തിപൂര്വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്ടെ വാലില്കൂടി നെല്ല് പറയില് ഇടുക. പറനിറഞ്ഞു ഇലയില് വിതറിവീഴുന്നതുവരെ നെല്ല് ഇടണം.


നിറപറ ഗുണങ്ങള്



1. ദേവസന്നിധിയില് നെല്പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

കുടുംബഐശ്വര്യം, യശസ്സ്


2. ദേവസന്നിധിയില് അവില്പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

ദാരിദ്ര്യ ശമനം


3. ദേവസന്നിധിയില് മലര്പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

രോഗശാന്തി


4. ദേവസന്നിധിയില് ശര്ക്കരപറ വെച്ചാല് ലഭിക്കുന്ന ഗുണം ?

ശത്രു ദോഷം നീങ്ങും.


5. ദേവസന്നിധിയില് നാളികേര പറവെച്ചാല് ലഭിക്കുന്ന ഗുണം ?

കാര്യതടസ്സം നീങ്ങും.


6. ദേവസന്നിധിയില് പുഷ്പം പറവെച്ചാല് ലഭിക്കുന്ന ഗുണം ?

മാനസിക ദുരിതങ്ങള് നീങ്ങും.


7. ദേവസന്നിധിയില് പഴം പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

കാര്ഷിക അഭിവൃദ്ധി ലഭ്യമാകും.


8. ദേവസന്നിധിയില് മഞ്ഞള് പറവെച്ചാല് ലഭിക്കുന്ന ഗുണം ?

മംഗല്യഭാഗ്യം


9. ദേവസന്നിധിയില് എള്ള് പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

രാഹുദോഷം നീങ്ങും, ശാശ്വത സുഖം.


10. ദേവസന്നിധിയില് നാണയ പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

ധനസമൃദ്ധി.



Friday, June 8, 2018

വള്ളിയാങ്കാവ് ദേവി ക്ഷേത്രം




കോട്ടയം- കുമളി ദേശീയപാതയില്‍നിന്ന്‌ പതിനഞ്ചു കിലോമീറ്റര്‍ കിഴക്കുമാറി ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ്‌ ടീ കമ്പനിയാല്‍ ചുറ്റപ്പെട്ട വള്ളിയാങ്കാവ്‌ കരയിലാണ്‌ സര്‍വം പൊരുളായ വള്ളിയാങ്കാവ്‌ ദേവി കുടികൊള്ളുന്നത്‌.


 വള്ളിയാങ്കാവ്‌ ഭഗവതിയെ സംബന്ധിച്ച ഐതിഹ്യത്തിന്‌ ദ്വാപരയുഗത്തോളം പഴക്കമുണ്ട്‌. പാണ്ഡവരുടെ വനവാസകാലത്ത്‌ ഒരിക്കല്‍ അവര്‍ ഇപ്പോൾ ശബരില അയ്യപ്പൻറെ പൂങ്കാവനമായ പതിനെട്ടു മലകളിലൊന്നായ പാഞ്ചാലിമേട്ടിലാണത്രേ താമസിച്ചിരുന്നത്‌. അന്ന്‌ അവിടുത്തെ ആദിവാസികളാണ്‌ അവരെ സഹായിച്ചുവന്നത്‌. അജ്‌ഞാതവാസാരംഭകാലത്ത്‌ ആദിവാസികളോട്‌ യാത്ര പറഞ്ഞുകൊണ്ട്‌; നന്ദിസൂചകമായി പാണ്ഡവര്‍ ആരാധിച്ച ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹം കാട്ടുമൂപ്പന്‌ പാരിതോഷികമായി കൊടുത്തു. ''ഈ ദേവിയെ നിങ്ങള്‍ ഭക്‌തിപൂര്‍വ്വം ആരാധിക്കുക. ദേവി നിങ്ങള്‍ക്ക്‌ എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രദാനം ചെയ്യും.'' പാണ്ഡവര്‍ ആദിവാസികളോട്‌ നിര്‍ദ്ദേശിച്ചു.



പിന്നീട്‌ ആദിവാസികള്‍ അവരുടേതായ ആചാരപ്രകാരം ദേവിയെ പൂജിച്ചുവരികയും ദേവി വനദുര്‍ഗ്ഗാദേവിയായി അറിയപ്പെടുകയും ചെയ്‌തു. കാലാന്തരത്തില്‍ ആ സ്‌ഥലം താമസയോഗ്യമല്ലാതെവന്ന്‌ ആദിവാസികള്‍ കുടിയൊഴിഞ്ഞപ്പോള്‍ പാഞ്ചാലിമേട്ടില്‍നിന്ന്‌ ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്‌ഥലത്തേക്ക്‌ ദേവി കാട്ടുവള്ളിയില്‍ ആടിവന്നു കുടികൊണ്ടുവത്രേ. അങ്ങനെ ഈ ദേശം 'വള്ളിയാടിക്കാവ്‌' എന്നും പിന്നീട്‌ ലോപിച്ച്‌ 'വള്ളിയാങ്കാവ്‌' എന്നും അറിയപ്പെട്ടു. 


ദേവിയുടെ സാന്നിധ്യം അന്നത്തെ ഭരണകര്‍ത്താവായ വഞ്ചിപ്പുഴത്തമ്പുരാന്‌ സ്വപ്‌നദര്‍ശനത്തില്‍ ലഭിച്ചു. അതേത്തുടര്‍ന്ന്‌ ദേവിയെ പൂജിക്കാനുളള അധികാരം ആദിവാസിമൂപ്പനെ ഏല്‍പ്പിച്ചു. ദേവിയുടെ ദൈനംദിനപൂജാദികള്‍ നടത്തുന്നതിന്‌ ഇരുപത്തിരണ്ടേക്കര്‍ സ്‌ഥലം കരമൊഴിവായി നല്‍കുകയും ചെയ്‌തു. പാഞ്ചാലിമേട്ടില്‍നിന്ന്‌ ദേവി ആടിവന്ന വള്ളി ഭീമാകാരമായി പടര്‍ന്നുകയറി വള്ളിക്കെട്ടായി രൂപം പ്രാപിച്ചു.വള്ളിക്കെട്ടിലെ അഞ്ചുമൂര്‍ത്തി സങ്കല്‌പം പാണ്ഡവരുടെ സാന്നിധ്യം വിളിച്ചോതുന്ന ഐതിഹ്യസൂചനയാണ്‌.  


ക്ഷേത്രത്തില്‍നിന്ന്‌ 10 കിലോമീറ്റര്‍ ദൂരെ ഉയരത്തില്‍ പാഞ്ചാലിമേട്‌ സ്‌ഥിതി ചെയ്യുന്നു.പാഞ്ചാലിയോടൊപ്പം പാണ്ഡവര്‍ തങ്ങിയ മേട്‌, പാഞ്ചാലിമേടായി. അവിടെ ഒരുഭാഗത്ത്‌ ഭീമന്‍ ചവിട്ടിയ പാട്‌ ഒരു കുളമായി രൂപാന്തരപ്പെട്ടുവെന്നാണ്‌ വിശ്വാസം. ആ കുളം ഇന്നും കാണപ്പെടുന്നു.അക്രമകാരിയായ ഒരു ആനയെ പാഞ്ചാലി ശപിച്ച്‌ പാറയാക്കി എന്നൊരു കഥയുമുണ്ട്‌. ആ ആനക്കല്ല്‌, ക്ഷേത്രത്തിന്‌ എതിരെയുള്ള മലമുകളില്‍ കാണാവുന്നതാണ്‌. പാണ്ഡവര്‍ അടുപ്പുകൂട്ടിയ മൂന്ന്‌ അടുപ്പുകല്ലുകള്‍ ഇപ്പോഴും ചരിത്രസ്‌മാരകമായി അവശേഷിക്കുന്നു.
വനവിഭവങ്ങൾ നേദിച്ചും ആട്,കോഴി എന്നവയെ ബലിയർപ്പിച്ചും വനവാസികൾ ദേവിയെ  അവരുടെ പരമ്പരാഗത രീതിയിൽ പൂജിച്ചുവന്നു.


തലമുറകൾ പിന്നിട്ടപ്പോൾ കാരൃസാധൃത്തിനും യക്ഷിപ്രീതിക്കുമായി ഘോരരൂപിണിയായ ഭദ്രകാളീദേവിയേയും പ്രതിഷ്ഠിച്ചു.
ശക്തിപൂജയിലൂടെയും നരബലി തുടങ്ങിയ ആസുര പൂജകളിലൂടെയും ഭദ്രയ്ക്ക് ചൈതനൃം അനിയന്ത്രിതമായി വർദ്ധിച്ചു.
ആദികാലത്ത്  പന്ത്രണ്ട് വയസ് പ്രായമുളള ഓരോ ബാലികമാരെ പന്ത്രണ്ട് വർഷം കൂടുമ്പോൾ ബലിയച്ച് ആ നിണംകൊണ്ട് ദേവിയെ അഭിഷേകം കഴിച്ചിരുന്നു.


അടുത്ത ബലിക്കുള്ള ബാലികയെ ഒരു വർഷം മുൻപേ തിരഞ്ഞെടുത്ത് ക്ഷേത്രത്തിൽ വ്രതമെടുത്ത് താമസ്സിപ്പിക്കുകയായിരുന്നു പതിവ്.
ഉറഞ്ഞുതുള്ളി വരുന്ന വെളിച്ചപ്പാട് ചുവന്ന പൂക്കളും അരിയും തലയിൽ വയ്ക്കുന്നതോടെ  ബലികൊടുക്കാനുളള ബാലിക തെരഞ്ഞെടുക്കപ്പെടുന്നു.
അത്ഭുതശക്‌തികളും മഹത്വവും കേട്ട്‌ ഭക്‌തജനങ്ങള്‍ വന്നുതുടങ്ങി.ദേവി വെളിച്ചപ്പാടിന്റെ ദേഹത്തു പ്രവേശിച്ച്‌ ഫലപ്രവചനങ്ങള്‍ നടത്തുകയും അതനുസരിച്ചുള്ള പരിഹാരങ്ങള്‍ ചെയ്യുകയും ചെയ്യുന്നു.


ദേവിയോടൊപ്പം ആദിവാസികളുടെ കുലദൈവം കരിങ്കുറ്റിയാന്‍ മൂര്‍ത്തിയെക്കൂടി ആരാധിച്ചുവന്നു.വനസമ്പത്തായ തേന്‍, കിഴങ്ങുകള്‍, കൂടാതെ പുകയില, കള്ള്‌ തുടങ്ങിയ ലഹരിവസ്‌തുക്കള്‍ ഈ മൂര്‍ത്തിക്ക്‌ നിവേദ്യമായി നല്‍കി പൂജിച്ചുവന്നു.കാലാന്തരത്തില്‍ കരിങ്കുറ്റിയാന്‍ മൂര്‍ത്തിദേവിയുടെ പ്രധാന അനുചരനായി മാറുകയും ദേവിയോടൊപ്പം പ്രധാന ദേവതാസ്‌ഥാനം നല്‍കി ഭക്‌തജനങ്ങള്‍ ഉപാസിച്ചുവരികയും ചെയ്യുന്നു.വഞ്ചിപ്പുഴ സ്വരൂപത്തില്‍പ്പെട്ട തമ്പുരാക്കന്മാരുടെ അധീനതയിലുള്ള ദേവാലയങ്ങളെല്ലാം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‌ വിട്ടുകൊടുക്കുകയുണ്ടായി. 


ആദിവാസികളായ മലയരയ വിഭാഗക്കാരുടെ ആചാരാനുഷ്‌ഠാന കര്‍മ്മങ്ങളും പ്രാകൃതപൂജകളും നടത്തിവന്ന ഈ ക്ഷേത്രം, ആദിവാസികളുടെ എതിര്‍പ്പുമൂലം ദേവസ്വംബോര്‍ഡ്‌ ഏറ്റെടുക്കാതെ നിലനിന്നു. എന്നാല്‍ ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന മൃഗബലി, നരബലി തുടങ്ങിയ ദുഷ്‌കര്‍മ്മങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിലര്‍ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു.വര്‍ഷങ്ങള്‍ക്കുശേഷം അന്നത്തെ ആദിവാസിമൂപ്പന്‍ കണ്ടന്‍കോന്തിയുടെ കാലത്തോളം ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ആ ദേശത്തിന്‌ കൈവശംവച്ച്‌ അനുഭവിക്കാനും അദ്ദേഹത്തിന്റെ കാലശേഷം ദേവസ്വം ബോര്‍ഡ്‌ സ്വമേധയാ ഏറ്റെടുത്തുകൊള്ളാനും വിധിയുണ്ടായി.
അരയമൂപ്പന്‍ കണ്ടന്‍ കോന്തിയുടെ മരണശേഷം 1993-ല്‍ ബോര്‍ഡ്‌ ക്ഷേത്രം ഏറ്റെടുത്തു. തുടര്‍ന്ന്‌ ജ്യോതിഷപണ്ഡിതന്‍ മണകുന്നം എം.ആര്‍. രമണന്റെ നേതൃത്വത്തില്‍ അഷ്‌ടമംഗലദേവപ്രശ്‌നം നടത്തി. പ്രശ്‌നചിന്തയില്‍ തെളിഞ്ഞപ്രകാരം വനദുര്‍ഗ്ഗാദേവി സങ്കല്‍പ്പത്തിലുള്ള പരാശക്‌തിയെ അഥര്‍വവേദവിധിപ്രകാരമുള്ള പൂജകള്‍ നല്‍കി ആചരിച്ചുവരുന്നു.ശാക്‌തേയ പൂജകളായ ബലികളും മറ്റും നടത്തി ആചരിക്കയാല്‍ ഭദ്രകാളി ചൈതന്യത്തിന്‌ പ്രാധാന്യമേറിയെന്നും, അതു പരാശക്‌തിയായ ദുര്‍ഗ്ഗയ്‌ക്ക് ഹിതകരമല്ലാതായെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. രണ്ടു ചൈതന്യവും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്നത്‌ ഹിതകരമല്ലാത്തതിനാല്‍ തുല്യപ്രധാന്യത്തോടെ രണ്ടു ശ്രീകോവിലുകള്‍ നിര്‍മ്മിച്ച്‌ ഭദ്രകാളി, ദുര്‍ഗ്ഗാദേവി എന്നീ ഭാവങ്ങളിലുളള വിഗ്രഹപ്രതിഷ്‌ഠ നടത്തണമെന്നും മൃഗബലി-നരബലി മുതലായവ നിരോധിക്കണമെന്നും കണ്ടു.കൂടാതെ ഗണപതി, ശ്രീഭുവനേശ്വരിദേവി, ചെറുവള്ളി ഭഗവതി, ശിവന്‍, കാലയക്ഷി, നാഗരാജാവ്‌, നാഗയക്ഷി എന്നീ ഉപദേവസ്‌ഥാനവും തെളിഞ്ഞുകണ്ടു. 


2001 ജൂലൈ എട്ടിന്‌ പ്രതിഷ്‌ഠാകര്‍മ്മങ്ങള്‍ തന്ത്രി താഴമണ്‍മഠം കണ്‌ഠര്‌ മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.പിന്നീട്‌ ദിവസേന ഭദ്രയ്‌ക്കും ദുര്‍ഗയ്‌ക്കും തുല്യപ്രാധാന്യത്തോടെ മൂന്നു പൂജകളും അത്താഴപ്പൂജയ്‌ക്കുശേഷം പുറത്തെ ഗുരുതിക്കളത്തില്‍ ഗുരുതിയും നടന്നുവരുന്നു.ശബരിമല ശ്രീധര്‍മ്മശാസ്‌താക്ഷേത്രം വൃശ്‌ചികവ്രതത്തിന്‌ നടതുറന്നുകഴിഞ്ഞാല്‍ ഗുരുതി ഉണ്ടായിരിക്കില്ല. മാളികപ്പുറത്തെ ഗുരുതി കഴിഞ്ഞതിനുശേഷമേ പിന്നീട്‌ ഇവിടെ ഗുരുതി ആരംഭിക്കുകയുള്ളൂ. വലിയഗുരുതി ദര്‍ശിക്കുകയും അതില്‍ പങ്കുകൊള്ളുകയും ചെയ്യുന്നവര്‍ക്ക്‌ കാര്യസാധ്യവും ഐശ്വര്യവും ലഭിക്കുമെന്ന്‌ ഭക്‌തജനങ്ങള്‍ വിശ്വസിക്കുന്നു.രാവിലെ എല്ലാവിധ പഴവര്‍ഗ്ഗങ്ങളും ഉപയോഗിച്ചുള്ള മലര്‍നിവേദ്യവും അതോടൊപ്പംതന്നെ ആദ്യ നിവേദ്യമായി ഗുരുതി നിവേദ്യവും, കരിങ്കുറ്റിയാന്‍ മൂര്‍ത്തിക്കു 'കുടി' വഴിപാടും നടത്തുന്നു. ഒരു മലയുടെ അടിവാരത്തില്‍നിന്ന്‌ മറ്റൊരു മലയുടെ ഉന്നതിയിലേക്ക്‌ ദര്‍ശനമരുളിക്കൊണ്ടാണ്‌ പ്രധാന പ്രതിഷ്‌ഠകള്‍ നിലകൊള്ളുന്നത്‌.സര്‍വംസഹയായ ഭൂമിമാതാവെന്നപോലെ ഭക്‌തലക്ഷങ്ങളുടെ മനസ്സിന്റെ നിറവില്‍ എല്ലാം അമ്മ അറിഞ്ഞുനല്‍കുന്നു.



ശത്രുദോഷം,ആഭിചാരം,രോഗങ്ങൾ,മാനസ്സിക രോഗങ്ങൾ എന്നിവയാൽ കഷ്ഠപ്പെടുന്ന നൂറുകണക്കിന് ഭക്തരുടെ അവസാന ആശ്രയമാണ് വള്ളിയങ്കാവിലമ്മ.


മീനമാസത്തിലെ ഭരണിനാളാണ്‌ അമ്മയുടെ ഉത്സവമായി ആഘോഷിക്കുന്നത്‌. അന്ന്‌ നടക്കുന്ന  പൊങ്കാലയില്‍ ആയിരക്കണക്കിന്‌ ഭക്‌തജനങ്ങള്‍ പങ്കെടുക്കുന്നു.