ചിലങ്ക കെട്ടി ഓടി ഓടി വായോ
എൻ താമരക്കണ്ണാ ആടി ആടി വായോ
നിന്റെ പിഞ്ചു പാദംതേടി തേടി ഞങ്ങൾ
നിന്റെ ദിവ്യനാമംപാടി പാടി വന്നേൻ (ചിലങ്ക )
ദേവകി നന്ദന രാധാ ജീവനാ കേശ വാ ഹരേ മാധവാ
പൂതന മർദ്ദന പാപ വിനാശന കേശ വാ ഹരേ മാധവാ
ഗോകുല ബാലനെ ഓടിവായോ
ഗോപാല ബാലനെ ആടിവായോ (ചിലങ്ക )
കംസവിമർദ്ദന കാളിയനർത്തന കേശവാ ഹരേ മാധവാ
ആശ്രിതവത്സല ആപത് ബാന്ധവാ കേശവാ ഹരേ മാധവാ
ഓംകാര നാദമേ ഓടിവായോ
ആനന്ദ ഗീത മേ ആടി വായോ (ചിലങ്ക )
പാണ്ഡവരക്ഷക പാപ വിനാശന കേശ വാ ഹരേ മാധവാ
അർജ്ജുന രക്ഷക അജ്ഞാന നാശക കേശവാ ഹരേ മാധവാ
ഗീതാമൃതമേ ഓടിവായോ
ഹൃദയാനന്ദമേ ആടി വായോ
(ചിലങ്ക )
:)
ReplyDelete🙏🙏
ReplyDeleteI love kannaaa
ReplyDelete