ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 27, 2016

പതിവായി ഭസ്മം ധരിയ്ക്കണം

പതിവായി ഭസ്മം ധരിയ്ക്കണം

കെ. വി. രാമയ്യർ

അച്ഛന്‍ മകനോട് എന്നും ഉപദേശിയ്ക്കും ഭസ്മം തൊടണം. അതിന് മുടക്കം വരുത്തരുത്. നമ്മുടെ വലിയ ആചാരമാണത്. കുളികഴിഞ്ഞു വന്നാല്‍ ആദ്യം ഭസ്മംനെറ്റിയില്‍ തൊടണം അതുനിര്‍ബന്ധമാണ്. പുതിയ ഫാഷനിലെല്ലാം ഭ്രമിച്ചു നടക്കുന്ന അവനെ പറഞ്ഞു മനസ്സിലാക്കാന്‍ അച്ഛന്‍ ആവുന്നതും ശ്രമിച്ചു. മകന്‍ അതിലൊന്നും വിശ്വാസമില്ലാത്തവനെപ്പോലെ എതിര്‍ത്തും വന്നു.

പിന്നെ ഉപദേശത്തിന്റെ ശൈലിയൊന്നുമാറ്റി. നീയേതായാലും ഭസ്മം തൊടാന്‍ കൂട്ടാക്കില്ല. പോട്ടെ, ഒരുകാര്യം ചെയ്യണം. എന്നും പതിവായി അതിരാവിലെ പുറത്തുപോയി ഭസ്മം തൊട്ടവരെ കണ്ടിട്ടുവരണം . അതല്ലാതെ രാവിലത്തെ പ്രാതല്‍ കഴിക്കില്ല എന്ന് തീരുമാനിയ്ക്കണം. സമാധാനമായി അക്കാര്യം ഏറ്റു. ഭസ്മം ധരിച്ചവരെ കാണാന്‍ വെറുതെ ഒന്ന് പുറത്തിറങ്ങിയാല്‍ മതി. ധാരാളം പേരെ കാണാം. ഒരു ബുദ്ധിമുട്ടും ഇല്ലാത്തകാര്യം. നിത്യേന രാവിയെത്തനെന കുളികഴിഞ്ഞ് വന്ന് പുറത്തുപോയി ഭസ്മം തൊട്ടആരെയെങ്കിലും കണ്ടുവരും. അത് തെറ്റിയ്ക്കാതെ തുടര്‍ന്നു.

എന്നാല്‍ ഒരു ദിവസം എല്ലാം താളംതെറ്റി. ഇതൊന്നും നടന്നില്ല. കുളിച്ച് പുറത്ത് പോയപ്പോള്‍ വെറും വറുതെയായി. ഒറ്റ ആളെയും ഭസ്മം തൊട്ട്കണ്ടില്ല. കുറെ നടന്നു. വിശപ്പുവല്ലാതായി. വീട്ടില്‍ ചെല്ലാന്‍ വയ്യ, കളവു പറയാന്‍ ഒട്ടുംവയ്യ. വീണ്ടും മുന്നോട്ടു തന്നെ നടന്നു.  അവിടെ വലിയ വയലായി. വീണ്ടും മുന്നോട്ടുനടന്നു അക്കരയില്‍ ചെന്നാല്‍ ശിവക്ഷേത്രമായി അവിടെ ചെന്നാല്‍ ഭസ്മക്കുറിക്കാരെ കാണാതെയിരിയ്ക്കില്ല. തന്റെ കാര്യങ്ങള്‍ എല്ലാം നടന്നുതുടങ്ങി.
ആ വയലില്‍ ഒരാള്‍ കിളയ്ക്കുന്നുണ്ടായിരുന്നു.

അതൊന്നും ശ്രദ്ധിച്ചില്ല. എന്നാല്‍’ ക്ണിം’ എന്ന ശബ്ദം കേട്ടു അവിടെക്കുനോക്കിയപ്പോള്‍ കിളയ്ക്കുന്നയാള്‍ ഒരു സ്വര്‍ണ്ണക്കുടം പാടുപെട്ട് പുറത്തെടുക്കുകയായിരുന്നു. അതൊരു നിധിയായിരുന്നു. ആരെങ്കിലും കാണുന്നുണ്ടോ എന്നുനോക്കിയപ്പോഴാണ് അമ്പലത്തിലേയ്ക്ക് വച്ചു പിടിയ്ക്കുന്ന യാളെ കണ്ടത്. ഇരുവരും നേര്‍ക്കുനോക്കിയപ്പോല്‍ ‘കണ്ടു കണ്ടു’ എന്ന് ഇയാള്‍ ഉച്ചത്തില്‍ പറഞ്ഞ് തുള്ളിച്ചാടി. കര്‍ഷകന്‍ ആകെ പരിഭ്രമിച്ചു. ആരോടും പറയരുത് ഇതിന്റെ പകുതി തരാം എന്നു പറഞ്ഞ് ഒരുപിടി നിധി വാരിക്കെടുത്തു. എന്നാല്‍ കര്‍ഷകന്റെ നെറ്റിയിലെ കുറിയാണ് കണ്ടെന്നു പറഞ്ഞ് ഇയാള്‍ തുള്ളിച്ചാടിയത്.

കിട്ടിയ നിധിയുമായി വീട്ടില്‍ ചെന്ന് അച്ഛനെതന്നെ ഏല്‍പ്പിച്ചു. മകന്‍ നടന്ന കാര്യങ്ങള്‍ വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടശേഷം അച്ഛന്‍ പറഞ്ഞു. കണ്ടോ നിന്നോട് ഭസ്മം ധരിയ്ക്കാന്‍ പറഞ്ഞു കൂട്ടാക്കിയില്ല. ഭസ്മം തൊട്ടവനെ കാണണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ നീ അതിനുതയ്യാറായി. അതിന്റെ ഫലമായിട്ടാണ്  ഇത് നിനക്കു കിട്ടിയ്ത്. ഇങ്ങനെയുളള നീ ഭസ്മം തൊട്ടാലത്തെ അവസ്ഥ എന്തായിരിയ്ക്കും. ഇതുകേട്ട മകന്‍ അച്ഛനെ നമസ്‌ക്കരിച്ചിട്ടു പറഞ്ഞു ”ഇനിമേലില്‍ ഞാന്‍ പതിവായി ഭസ്മം തൊട്ടുകൊള്ളാം.”

നിത്യേന ഭസ്മം ധരിയ്ക്കുന്നവരുടെ നെറ്റിയിലെ വിയര്‍പ്പ് ഭസ്മം വലിച്ചടുക്കും. തലവേദനയ്ക്ക് അതു നല്ല ഔഷധമത്രേ. ഇതിനാല്‍ തന്നെ അയ്യപ്പന്മാര്‍ ഭസ്മം ധരിയ്ക്കുന്നതിനാല്‍ അവര്‍ക്ക് തലവേദന വരാറില്ലത്രേ

No comments:

Post a Comment