ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 20, 2016

ഷഷ്ഠിവ്രതം


സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം.

മഹാരോഗങ്ങള്‍കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠിവ്രതമെടുത്താല്‍ രോഗശാന്തിയുണ്ടാവും.

 വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.

തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍ നിന്നു വാങ്ങി കഴിക്കാം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം.

 ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത് ഉത്തമം) ഭഗവാന്റെ ചിത്രം വയ്ക്കണം.പുഷ്ങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്‌കന്ദസ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം.

സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലുകയും പുരാണപാരായണം ചെയ്യുകയും വേണം.

രാത്രിപൂജ ദര്‍ശിച്ച് വ്രതം പൂര്‍ത്തിയാക്കാം. ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വ്രതമെടുക്കാം.

തികഞ്ഞ ശ്രദ്ധയും ഭക്തിയും ഈ വ്രതത്തിന് നിര്‍ബന്ധമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. വെറും നിലത്തേ കിടക്കാവൂ.
ആഡംബരം പാടില്ല. ശ്രദ്ധയോടെ 6, 12, 18 തുടങ്ങി യഥാശക്തി ദിവസം വ്രതം പാലിക്കണം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങള്‍.

സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഉദ്ദിഷ്ടകാര്യ സിദ്ധി, സര്‍പ്പദോഷ ശാന്തി, ത്വക്ക് രോഗശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാണ്.

ഷഷ്ഠിവ്രതത്തിനു പിന്നിലുള്ള പ്രധാന ഐതിഹ്യം


പാര്‍വതീപരമേശ്വരന്‍മാരുടെ പുത്രനായി താരകാസുര നിഗ്രഹത്തിനായി ഗംഗാനദിയിലെ ശരവണപൊയ്കയില്‍ സുബ്രഹ്മണ്യന്‍ അവതരിച്ചു. മനോഹരമായ രൂപസൗന്ദര്യത്തോടു കൂടിയവനും ഭക്തരില്‍ മനം ഉരുകുന്നവനുമായതിനാല്‍ മുരുകന്‍ എന്നും അഗ്‌നിയില്‍ (ശിവന്റെ നേത്രാഗ്‌നി) നിന്നും ജനിച്ചതു കൊണ്ട് ബാഹുലേയന്‍ എന്നും വേല്‍ ആയുധമാക്കിയതു കൊണ്ട് വേലായുധന്‍ എന്നും വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍ സുബ്രഹ്മണ്യന്‍ എന്നും പാര്‍വതീദേവിയുടെ ആശ്ലേഷത്താല്‍ ഏകശരീരവാനകയാല്‍ സ്‌കന്ദന്‍ എന്നും സദാ യൗവനരൂപയുക്തനാകയാല്‍ കുമാരന്‍ എന്നും സോമനാഥനാകുന്ന ശ്രീമഹാദേവന് പ്രണവമന്ത്രം ഉപദേശിച്ചവനാകയാല്‍ സ്വാമിനാഥന്‍ എന്നും ആറുമുഖങ്ങളോടു കൂടിയ വനാകയാല്‍ ഷണ്‍മുഖന്‍ എന്നും അനന്തവും ഗോപ്യവുമായ ജ്ഞാന ത്തിന്റെ അധികാരിയാകയാല്‍ ഗുഹന്‍ എന്നും ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണ പൊയ്കയില്‍ അവതരിയ്ക്കയാല്‍ ശരവണഭവന്‍ എന്നും കാര്‍ത്തിക നക്ഷത്രദേവതകളായ ആറു കൃത്തികമാര്‍ (മാതാക്കള്‍) വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും ഗ്രഹനക്ഷത്രാദികളുടെ അധിപതിയാകയാല്‍ താരകബ്രഹ്മമെന്നും ഭഗവാന്‍ വാഴ്ത്തപ്പെടുന്നു.

ഏഴാം വയസ്സില്‍ത്തന്നെ താരകാസുര നിഗ്രഹത്തിനായി സ്‌കന്ദനെ ബ്രഹ്മാദികള്‍ ദേവന്മാരുടെ സേനാപതിയായി വാഴിക്കുകയും ചെയ്തു. ഇന്ദ്രിയങ്ങളാകുന്ന സേനകളുടെ പതിയായിരിക്കുന്നതുകൊണ്ടും ദേവസേനാപതി എന്നുപറയുന്നു. തുടര്‍ന്ന് സ്‌കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരന്മാരുമായി സ്‌കന്ദന്‍ അനേകകാലം യുദ്ധംചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായകൊണ്ട് സ്‌കന്ദനെ മറച്ചുകളഞ്ഞു. ഇതുകണ്ട് ദേവന്മാരും പാര്‍വതീദേവിയും വളരെയധികം ദുഃഖിതരായിതീര്‍ന്നു. അവര്‍ ആറു ദിനങ്ങള്‍ കഠിനമായ വ്രതനിഷ്ഠ അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു. ഇതാണ് ഷഷ്ഠിവ്രതപ്രാധാന്യം.

സ്‌കന്ദ ഷഷ്ഠി

ശ്രീസുബ്രഹ്മണ്യന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിവസമാണ് തുലാത്തിലെ ഷഷ്ഠി. അതുകൊണ്ടാണ് തുലാത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നത്. തുലാത്തിലെ ഷഷ്ഠി സ്‌കന്ദഷഷ്ഠി എന്നറിയപ്പെടുന്നു.

വൃശ്ചിക ഷഷ്ഠി

പ്രണവത്തിന്റെ അര്‍ത്ഥം അറിയാത്തതിന് ശ്രീസുബ്രഹ്മണ്യന്‍ ബ്രഹ്മാവിനെ കാരാഗൃഹത്തില്‍ അടച്ച പാപം തീരുന്നതിന് സര്‍പ്പരൂപിയായി സഞ്ചരിക്കാന്‍ തുടങ്ങി. സര്‍പ്പരൂപത്തില്‍നിന്ന് സുബ്രഹ്മണ്യന് മോചനം സിദ്ധിച്ചത് വൃശ്ചികമാസത്തിലെ ഷഷ്ഠിനാളിലായിരുന്നു. അതുകൊണ്ട് സര്‍പ്പദോഷങ്ങള്‍ തീരുന്നതിന് വൃശ്ചികത്തിലെ ഷഷ്ഠിനാളില്‍, അതായത് ചമ്പാഷഷ്ഠിനാളില്‍ വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ പൂജിക്കുന്നത് ഉത്തമമാണ്.

1 comment:

  1. സുബ്രഹ്മണ്യപ്രീതിക്കായ്ഹൈന്ദവർ ആഘോഷിക്കുന്ന ഒരു പ്രധാന വ്രതമാണ്ഷഷ്ഠി വ്രതം. പുത്രനുണ്ടാകാൻ ഷഷ്ഠീവ്രതം വിശിഷ്ടമാണെന്നു ധാരാളം പെർ കരുതുന്നു. അതിൽ പ്രാധാന്യമർഹിക്കുന്ന ഒരു ഷഷ്ഠി ദിനമാണ് സ്കന്ദ ഷഷ്ഠി .തുലാമാസത്തിലെ ഷഷ്ഠി ദിനത്തിലാണ് ഇതാഘോഷിക്കുന്നത്. പലയിടത്തും പ്രഥമയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതമാണ് ഷ്ഷ്ഠീ വ്രതം.സുബ്രഹ്മണ്യൻശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമായെന്നാണ് വിശ്വാസം. അതുകൊണ്ടാണ് തുലാമാസത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നതും സ്കന്ദ ഷഷ്ഠിയായി ആചരിക്കുന്നതും. കേരളത്തിലെ ഒട്ടുമിക്യ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകൾ നടക്കാറുണ്ട് . ഷഷ്ഠി വ്രതം നോക്കുകവഴി ദീർഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താനസ്നേഹം ലഭിക്കാനും ,കുഞ്ഞുങ്ങൾക്ക് ശ്രേയസ്സുണ്ടാകാനും, രോഗങ്ങൾ മാറാനും നല്ലതാണത്രേ.

    മറ്റൊരു ഐതിഹ്യം:
    ....................................

    ബ്രഹ്മാവിനെ ബന്ധനസ്ഥനാക്കിയ അപരിഹാര്യമായ അവിവേകത്തിന് പ്രായശ്ചിത്തമായി സ്കന്ദൻ ഭയങ്കര സർപ്പമായി പരിണമിച്ചു. തിരോധാനം ചെയ്തു. പുത്രനെ തിരികെ കിട്ടാനായി ശുക്ല ഷഷ്ഠീ വ്രതം ആചരിക്കാമെന്നും 'താരകബ്രഹമമായ തന്റെ പുത്രനെ ത്തന്നെ ഭജിക്കണമെന്നും ഭഗവാൻ പാർവ്വതീദേവിയെ ഉപദേശിച്ചു. അതനുസരിച്ച് പഞ്ചമി നാൾ ഒരിക്കൽ മാത്രം ഭക്ഷണം. രാത്രി വെറും നിലത്തു കിടന്ന് പിറ്റേന്ന് അതി രാവിലെ സ്നാനം കഴിച്ച് സുബ്രഹ്മണ്യപൂജ എന്നിവ കഴിച്ച് പാറണ. അപ്രകാരം സുബ്രഹ്മണ്യന്റെവൈരൂപ്യം മാറാനായി (സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തിൽ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടിയാണെന്നും പറയപ്പെടുന്നു) മാതാവായ പാർവ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്തെന്നും, അന്ന് ഭയങ്കര സർപ്പാകൃതിയിൽ ക്ണ്ടെന്നും ആ സർപ്പശ്രേഷ്ഠനെ മഹാവിഷ്ണു സ്പർശിച്ചപ്പോൾ സ്വരൂപത്തിൽ സുബ്രഹ്മണ്യൻ പ്രത്യക്ഷപ്പെട്ടു. വൃശ്ചികമാസത്തിൽ സുബ്രഹ്മണ്യംവച്ചാണത്രേ അങ്ങനെ മാറിയതെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് നാഗപ്രതിമവച്ച സുബ്രഹ്മണ്യപൂജ ചെയ്യുന്നത്. ഇതു കൂടാതെ താരകാസുരനെ നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവനായി ദേവന്മാർ വ്രതമെടുത്ത്പ്രത്യക്ഷപ്പെടുത്തിതായും സ്കന്ദപുരാണത്തിൽ പ്രതിപാദിക്കുന്നുണ്ട്. രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്ഠിയുണ്ടെങ്കിൽ അർക്ക ഷഷ്ഠി എന്നും അസ്തമയത്തിന് ആറുനാഴിക മുമ്പേ തുടങ്ങുന്ന ഷഷ്ഠി സ്കന്ദ ഷഷ്ഠി എന്നും പറയപ്പെടുന്നു.

    വ്രതം ആചരിക്കുന്ന രീതി:
    .............................................

    ആറുദിവസത്തെ ആചാരമാണ് ഷഷ്ഠീ വ്രതം. പുലരും മുമ്പേ എണീറ്റ് കുളിച്ച് സുബ്രഹ്മണ്യ് പൂജചെയ്ത് ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുന്നു. ഊൺ പതിവില്ല. പാൽ, ജലം പഴം എന്നിവ ആകാം. തമിഴ് പാരമ്പര്യത്തിൽ ആറുദിവസവും സ്കന്ദഷഷ്ഠികവചം ചൊല്ലണം. ആറുദിവസവും ഒരിക്കലെങ്കിലും സുബ്രഹ്മണ്യദർശനം നടത്തണം.

    ReplyDelete