ലോക പ്രശസ്ത നാഗരാജാ ക്ഷേത്രങ്ങളില്‍ ഒന്നായ മണ്ണാറശാലയിലെ ആയില്യ മഹോത്സവം ഇപ്പോള്‍ ആഘോഷിക്കുകയാണല്ലോ.
നാഗദൈവങ്ങളെ ദര്‍ശിച്ച് വലിയമ്മയുടെ അനുഗ്രഹം നേടാന്‍ ജനസഹസ്രങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മണ്ണാറശാലയെ നമുക്ക് അടുത്തറിയാം.
സമാനതകളില്ലാത്ത പുണ്യഭൂമിയായ മണ്ണാറശാല നാഗചൈതന്യത്തിന്റെ പ്രഭവ കേന്ദ്രം കൂടിയാണ്. ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്നു കിടക്കുന്നതാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്താണ് മണ്ണാറശാല. തിരുവനന്തപുരം എറണാകുളം ദേശീയപാതയില്‍ ഹരിപ്പാട്ടു നിന്നും രണ്ടു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണു ക്ഷേത്രം. മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം ലോകോത്തര നാഗാരാധന കേന്ദ്രം കൂടിയാണ്.
മനുഷ്യന്‍ ഒരുപക്ഷേ ഏറ്റവും ഭയപ്പെടുന്ന ഒരു ജീയാണ് പാമ്പ്. സര്‍പ്പാരാധന ഒരു പാരമ്പര്യമായി കൊണ്ടുനടന്ന നമ്മപടെ സമൂഹത്തിന് മണ്ണാറ ശാലയെ ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല. ഈ സര്‍പ്പാരാധനയിലൂടെ ഒരു പ്രകൃതി സംരക്ഷണം പോലും നടക്കുന്നു. കാവുകളും സര്‍പ്പക്കാവുകളും അന്യമാകുന്ന ഇക്കാലത്ത് മണ്ണാറ ശാല ഒരു വിസ്മയം തന്നെ.
സര്‍വം സഹയായ അമ്മയാണ് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി. മരണമില്ലാത്ത അനന്തനും നാഗരാജാവും സര്‍പ്പയക്ഷിയും നാഗയക്ഷിയും നാഗചാമുണ്ഡിയുമെല്ലാം ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി ഇവിടെ വസിക്കുന്നു.
മണ്ണാറശാലയുടെ ഐതിഹ്യം കേരളോത്പത്തി കഥയുമായി ബന്ധപ്പെട്ടവയാണ്. പരശുരാമന് കേരളം സൃഷ്ടിച്ച ശേഷം പരദേശങ്ങളില്‍ നിന്നു ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും മനുഷ്യവാസം അസാധ്യമായി. ശിവന്റെ നിര്‍ദേശ പ്രകാരം സര്‍പ്പരാജാവായ വാസുകിയെ പരശുരാമന്‍ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി വാസുകിയുടെ നിര്‍ദേശപ്രകാരം സര്‍പ്പങ്ങള്‍ ജലത്തിലെ ഉപ്പു നീക്കി ബ്രാഹ്മണാധിവാസം സാധ്യമാക്കി.
മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാകാത്ത വിധം സര്‍പ്പങ്ങളെ കാവുകളുണ്ടാക്കി പാര്‍പ്പിച്ച് പൂജിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നാടിനും ജനതയ്ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന വാസുകി അരുളിപ്പാട് നല്‍കി.വാസുകിയുടെ അരുളിപ്പാട് യാഥാര്‍ഥ്യമാക്കാന്‍ അനുയോജ്യമായ പ്രദേശം തേടി പരശുരാമന്‍ യാത്ര തുടര്‍ന്നു. പൂവിട്ട മന്ദാരം കാറ്റിലിളകുന്ന ഒരു കാനനപ്രദേശം കണ്ടെത്തി. ഇവിടമാണ് മന്ദാരശാല.

മഹാഭാരതത്തിലെ ഖാണ്ഡവ വനമായി കരുതുന്ന, പത്തിയൂര്‍ മുതല്‍ കുട്ടനാട് വരെയുള്ള വനപ്രദേശം അക്കാലത്ത് അഗ്‌നി ബാധയേറ്റ്് വെന്തെരിഞ്ഞു. തീജ്വാലകള്‍ മന്ദാരശാലയുടെ അതിരുകള്‍ വരെയെത്തി. പൊള്ളലേറ്റ നാഗങ്ങളെ, സന്താന സൗഭാഗ്യമില്ലാത്തതിനാല്‍ അതീവ ദുഃഖിതയായി കഴിഞ്ഞിരുന്ന ബ്രാഹ്മണപത്‌നി പാല്, തേന്, കരിക്കിന്‍ വെള്ളം മഞ്ഞള്‍പൊടി എന്നിവ തൂകി രക്ഷപെടുത്തുകയും ഇവിടം വെള്ളം കോരിയൊഴിച്ച് തണുപ്പിക്കുകയും ചെയ്തു. ഇങ്ങനെ മന്ദാരശാല മണ്ണാറശാലയായെന്നും മണ്ണാറിയശാല മണ്ണാറശാലയായെന്നും ഐതിഹ്യത്തില്‍ പരാമര്‍ശമുണ്ട്.
മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന ഭഗിനിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി ഇവിടെ പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നും പണ്ഡിതനായ ഒരു ബ്രാഹ്മണനെ പരശുരാമന്‍് നാഗപൂജയ്ക്കായി നിയോഗിക്കുകയും പൂജാമന്ത്രങ്ങളും ക്രമങ്ങളും കൈമാറുകയും ചെയ്തു. മണ്ണാറശാല ക്ഷേത്രത്തിനു സമീപം ഈ ബ്രാഹ്മണന്‍ താമസിച്ചിരുന്ന എരിങ്ങാടപ്പള്ളി ഇല്ലം ഇപ്പോഴുമുണ്ട്.
ഇരിങ്ങാലക്കുടയിലേതുപോലെ പിന്നീട് ബ്രാഹ്മണന്‍ സര്‍പ്പസ്ഥാനത്തിനു സമീപം ഗൃഹം വെച്ച് കുടുംബ സമേതം താമസമായി. ഇതാണ് ഇപ്പോഴത്തെ മണ്ണാറശാല ഇല്ലം. ബ്രാഹ്മണന്റെ പരമ്പരയിലെ ഒരമ്മ കാട്ടുതീയില്‍ പെട്ട നാഗങ്ങളെ രക്ഷിച്ച അതീവ പുണ്യ പ്രവൃത്തി ചെയ്തതിനാല്‍ അമ്മയുടെ മകനായി അഞ്ചു തലകളോടു കൂടിയ ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവും ജനിച്ചു. സര്‍പ്പശിശു നാഗരാജാവായി നിലവറ പൂകുകയും മനുഷ്യശിശു ഗൃഹസ്ഥാശ്രമിയുമായി.
നിലവറയിലെ മുത്തശ്ശനെന്ന് ഇല്ലത്തുള്ളവര്‍ ഭക്ത്യാദരവോടെ വിളിക്കുന്ന നാഗരാജാവിന്റെ അഭീഷ്ട പ്രകാരമാണ് അതതു കാലത്ത് മൂപ്പുള്ള അമ്മ ഇവിടെ മുഖ്യ പൂജാരിണിയായത്. ഇതും മണ്ണാറശാലയ്ക്കു മാത്രമുള്ള അപൂര്‍വതയാണ്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ പത്‌നിയാണ് അമ്മ സ്ഥാനത്തെത്തുന്നത്.
കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യ ദിവസങ്ങളും മഹാശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങള്‍.
ഉരുളി കമിഴ്ത്ത്
മണ്ണാറശാലയ്ക്കു മാത്രം കാണുന്ന സവിശേഷമായ വഴിപാടാണ് ഉരുളി കമഴ്ത്ത്. സന്താന ഭാഗ്യമില്ലാത്ത ദമ്പതികള്‍ ഇവിടെയെത്തി ഉരുളിയുമായി ക്ഷേത്രപ്രദക്ഷിണം നടത്തി നടയ്ക്കു വയ്ക്കണം. വലിയമ്മ ഇത് നിലവറയില്‍ കമഴ്ത്തും. ഇതിനുളളില്‍ സര്‍പ്പം തപസിരിക്കുന്നതായാണു വിശ്വാസം. കുട്ടിയുണ്ടായി ആറു മാസത്തിനു ശേഷം കുട്ടിയുമായെത്തി ഉരുളി നിവര്‍ത്തണമെന്നാണു വിധി. ആയിരക്കണക്കിനു ഭക്തരാണ് ഉരുളി കമഴ്ത്തലിനായി മണ്ണാറശാലയില്‍ എത്തുന്നത്.
മുത്തശനെന്നും അപ്പൂപ്പനെന്നും വിളിക്കപ്പെടുന്ന അഞ്ചു ശിരസുള്ള നാഗഭഗവാന്റെ വിഹാരകേന്ദ്രമായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് അപ്പൂപ്പന്‍ കാവ് സ്ഥിതിചെയ്യുന്നു.
സര്‍പ്പം പാട്ടും തുള്ളലും ഇവിടത്തെ പ്രധാന ആരാധനയാണ്. ഇല്ലത്തിന്റെ തെക്കേ മുറ്റത്ത് ഓരോ 41 വര്‍ഷം കൂടുമ്പോഴുമാണ് സര്‍പ്പം പാട്ടു നടത്തുന്നത്.
ആയില്യ പൂജയും വളരെ പ്രധാനമാണ്. അതീവ പ്രാധാന്യമുള്ള ആയില്യംപൂജ നടത്താന്‍ വലിയമ്മയ്ക്കു മാത്രമാണ് അവകാശം.
ഫോണ്‍: 04792413214, 2160300
No comments:
Post a Comment