പോകാം. അയ്യങ്കരയില്ലം. മക്കളില്ലാതെ
പ്രാര്ത്ഥനയും പരിവട്ടവുമായി കഴിയുന്ന ഇല്ലത്തെ
ദമ്പതികള്. ഒരിക്കല്, ഒരു പുലര്കാലവേളയില് കുളിക്കാനായി
ചിറയിലെത്തിയതായിരുന്നു അയ്യങ്കരയില്ലത്തെ
പാടിക്കുറ്റിയമ്മ. ആറ്റിന്കരയിലെത്തിയ അവരുടെ
കാതുകളില് ഒരു കൊച്ചുകുഞ്ഞിന്റെ
ദീനരോദനം വന്നലച്ചു. അവര് ചുറ്റും കണ്ണോടിച്ചു.
ആരേയും കണ്ടില്ല. ചുറ്റുവട്ടത്തൊക്കെ
വെളിച്ചം കുറവായിരുന്നു.
ചിറയിലിറങ്ങിയൊന്നു മുങ്ങിനിവര്ന്നപ്പോള്
വീണ്ടും കേട്ടു ആ കുഞ്ഞിന്റെ കരച്ചില്.
പാടിക്കുറ്റിയമ്മ ഒന്നു കുളിച്ചെന്നു വരുത്തി കരച്ചില്
കേട്ടസ്ഥലം ലക്ഷ്യമാക്കി നടന്നു.
എന്തൊരത്ഭുതം..!
മെത്തവിരിച്ചപോലെ കിടക്കുന്ന കരിയിലകള്ക്കു
നടുവില്, കൈകാലിട്ടടിച്ചു കരയുന്ന ഒരു പിഞ്ചുകുഞ്ഞ്…!
പാടിക്കുറ്റിയമ്മയെ കണ്ടതും കുഞ്ഞു കരച്ചില്
നിര്ത്തി. ഓമനത്തം നിറഞ്ഞുതുളുമ്പുന്ന കുഞ്ഞ്. അവര്
ഓടിച്ചെന്ന് ആ കുഞ്ഞിനെ വാരിയെടുത്തു.
മതിവരുവോളം ഉമ്മ വെച്ചു.
കൊട്ടിയൂരപ്പനെ മനസ്സാവിചാരിച്ച്, അവര്
അയ്യങ്കരയില്ലത്തേക്കു നടന്നു.
കുളിക്കാന്പോയ ഭാര്യ ഒരു കൈക്കുഞ്ഞുമായി തിരിച്ചുവരുന്നതു
കണ്ട വലിയ തിരുമേനി ആശ്ചര്യഭരിതനായി
ഓടിച്ചെന്നു.
“കൊട്ടിയൂരപ്പന് നല്കിയ നിധിയാണ്…”
പാടിക്കുറ്റിയമ്മ ആനന്ദാശ്രുക്കളോടെ
മൊഴിഞ്ഞു. അവര് കുഞ്ഞിനെ ഭര്ത്താവിനു
കൈമാറി, നടന്നകാര്യങ്ങള് വിസ്തരിച്ചു. തിരുമേനി
കുഞ്ഞുന്റെ നെറുകയില് വാത്സല്യപൂര്വം
ഉമ്മവെച്ചു. അന്യം നിന്നുപോകുമായിരുന്ന
ഇല്ലത്തെ രക്ഷിക്കാന് കൊട്ടിയൂരപ്പനായ
ശിവപ്പെരുമാള് കനിഞ്ഞുനല്കിയ നിധിയായി തന്നെ
ആ ദമ്പതികളവനെ കണ്ടു. മനയില് ആനന്ദം
പൂത്തുലഞ്ഞു. ചന്ദനക്കട്ടിലൊരുങ്ങി. ഇല്ലം
താരാട്ടുപാട്ടിനാല് മുഖരിതമായി. പാടിക്കുറ്റിയമ്മ കുഞ്ഞിനെ
അണിയിച്ചൊരുക്കി. അവനു പാലും പഴങ്ങളും
നല്കി. അവന് പല്ലു മുളയ്ക്കാത്ത മോണകാട്ടി നിഷ്കളങ്കമായി
ചിരിച്ചു. ആ പുഞ്ചിരിയില് അവരുടെ
സര്വ്വസങ്കടങ്ങള്ക്കും അറുതിവന്നു. അവന്നു
ആയുസ്സും ആരോഗ്യം കിട്ടാന് പാടിക്കുറ്റിയമ്മ
കൊട്ടിയൂരപ്പനോട് നിത്യവും പ്രാര്ത്ഥിച്ചു.
ദിവസങ്ങള് കടന്നുപോയതവര് അറിഞ്ഞില്ല.
കുഞ്ഞിന്റെ പാല്പുഞ്ചിരിയിലും തരിവളകളുടെ
കിലുക്കത്തിലും കൊഞ്ചിക്കുഴഞ്ഞുള്ള
സംസാരത്തിലും അവര് പുതിയൊരു നിര്വൃതി കണ്ടു.
വളരെ പെട്ടന്നവന് വളര്ന്നുവന്നു. എല്ലാം
കൊട്ടിയൂരപ്പന്റെ മായാവിലാസങ്ങളായവര്
കണ്ടു. എന്നാല് അവരുടെ സന്തോഷം അധികകാലം
നീണ്ടുനിന്നില്ല. മകന്റെ പെരുമാറ്റത്തില്
ചില മാറ്റങ്ങള് അവര് കണ്ടുതുടങ്ങി.
പകല് സമയങ്ങളില് മുഴുവന് അവന് മനയ്ക്കു
പുറത്തുകഴിച്ചുകൂട്ടാനായിരുന്നു അവനിഷ്ടം.
നാലുകെട്ടിനകത്ത് ഒതുങ്ങിക്കഴിയാന് അവന്
തീരെ ഇഷ്ടപ്പെട്ടില്ല. മലമുകളില് കഴിയുന്ന
കുറിച്യപിള്ളേരുമായിട്ടായിരുന്നു അവന്റെ കൂട്ടുകെട്ട്.
അവരോടൊപ്പം കൂടി കീഴ്ജാതിക്കാരുടെ
പുരകളില് നിന്ന് തിന്നും കുടിച്ചും അവന്
തെണ്ടിനടന്നു. മനയിലെ പാല്ച്ചോറിനേക്കാള്
അവനിഷ്ടം കുറിച്യപ്പുരകളിലെ പഴഞ്ചോറായിരുന്നു.
മകന്റെ സ്വഭാവത്തില് പ്രകടമായി വന്ന ഈ മാറ്റം
പാടിക്കുറ്റിയമ്മയെ സങ്കടത്തിലാക്കി. അവര്
മകന്റെ ദുരവസ്ഥയോര്ത്തു പൊട്ടിക്കരഞ്ഞു.
അതുകണ്ട അയ്യങ്കരത്തിരുമേനിയുടെ കണ്ണില്
രോഷം ഇരച്ചുകയറി. നിയന്ത്രിക്കാനാവാതെ അദ്ദേഹം
പൊട്ടിത്തെറിച്ചു.
” കാട്ടുജാതിക്കാരോടൊപ്പം മീനും മാനിറച്ചിയും
തിന്നുനടക്കുന്ന മഹാപാപീ! നീ ഇനി മുതല് മനയില്
കഴിയണമെന്നില്ല. എവിടെയെങ്കിലും പോയി
ജീവിക്ക്. കള്ളും കുടിച്ച് ലക്കില്ലാതെ വന്നു
കേറാനുള്ള സ്ഥലമല്ല അയ്യങ്കരയില്ലം. പോ പുറത്ത്..!” -
തിരുമേനി പുത്രനുനേരെ നിസ്സഹായനായി നിന്നു ഗര്ജ്ജിച്ചു.
അവനൊന്നും മിണ്ടിയില്ല.
പാടിക്കുറ്റിയമ്മ വാവിട്ടു കരഞ്ഞു.
അച്ഛനെ സമാധാനിപ്പിക്കാനോ അമ്മയുടെ
കണ്ണുനീര് തുടയ്ക്കാനോ അവന് നിന്നില്ല.
അവന്റെ നിശ്ചയദാര്ഢ്യവും കുലുക്കമില്ലായ്മയും
ആ പിതാവിനെ ദു:ഖത്തിലാഴ്ത്തി. എല്ലാ
പ്രതീക്ഷകളും നശിച്ച അവര് തളര്ന്നിരുന്നുപോയി.
മദ്യലഹരിയില് ആടിക്കുഴഞ്ഞു നില്ക്കുന്ന മകനെ
കണ്ടുനില്ക്കാനവര് പ്രാപ്തരല്ലായിരുന്നു. അവര്
തളര്ന്നുങ്ങി.
അന്ത്യയാമം പിറന്നു..
ആ ദമ്പതികള് ഒരു സ്വപ്നത്തിലെന്നപോലെ
കണ്ണുതുറന്നു നോക്കിയപ്പോള് കണ്ട കാഴ്ച അവരെ
അത്ഭുതപ്പെടുത്തി. കൊട്ടിയൂരപ്പന്റെ
നിധിയായ തങ്ങളുടെ മകന് ആയിരം
സൂര്യപ്രഭയോടെ മണിപീഠത്തിലിരിക്കുന്നു. പുഞ്ചിരി
പൊഴിക്കുന്ന ദിവ്യരൂപം! അമ്പും വില്ലും
ധരിച്ചിരിക്കുന്നു. പൊന്ചിലമ്പും അരമണിയും
ആടയാഭരണങ്ങളും അണിഞ്ഞിരിക്കുന്നു.
ബ്രഹ്മതേജസ്സു ജ്വലിക്കുന്ന മുഖം. ഭക്തിപുരസ്സരം
കൈകൂപ്പി നില്ക്കുന്ന ദമ്പതിമാരെ നോക്കി ആ ദിവ്യരൂപന്
പറഞ്ഞു.
“പോകാന് സമയമായി… പോയാലും മറക്കില്ല ഈ
പൊന്മകന്. പിതാക്കള് നിനയ്ക്കുന്ന മാത്രയില്
ഓടിയെത്തും ഞാന്. ജന്മലക്ഷ്യത്തിലേക്കുള്ള
പ്രയാണമാണിനി. അനുഗ്രഹിച്ചു വിടതന്നാലും..”
ഇത്രയും പറഞ്ഞ് ആ അത്ഭുതബാലന് നടന്നകന്നു.
എവിടെ പോകുന്നു..! ആര്ക്കും അറിയില്ല.
മലയും കാടും കടന്നവന് കുന്നത്തൂര്പാടിയിലെത്തി
(പറശ്ശിനിക്കടവെന്നും പാഠഭേദമുണ്ട്). വാസയോഗ്യമായ
പ്രകൃതിരമണീയമായ സ്ഥലം. മൂപ്പത്താറുവര്ഷം
തപം ചെയ്തു ആ മലഞ്ചെരുവില്
മലമക്കളോടൊത്തവന് താമസിച്ചു.
നിയന്ത്രിക്കാനാരുമില്ലാതെ തിന്നും കുടിച്ചും കൂത്താടി
നടന്നു.
ഒരു ദിവസം.
പനങ്കള്ളു കുടിക്കണമെന്നൊരു മോഹമുദിച്ചു.
അടുത്തു കണ്ട പനയില് കയറി കള്ളുംകുടമെടുത്ത്
അവന് വായിലേക്കു കമഴ്ത്തി. മധുരകള്ളിന്റെ സ്വാദില്
അവന് ലഹരികൊണ്ടു. എന്തൊരു സ്വാദ്..!
കുടം കാലിയായപ്പോള് അവനത് പൂര്വ്വസ്ഥിതിയില്
വെച്ച് പട്ടക്കിടയില് ചാരിയിരുന്നു മയങ്ങി.
താഴെ നിന്നാരോ കൂക്കിവിളിക്കുന്നി?
ആരാണത്?
ചെത്തുകാരന് ചന്തന്. അവന് കള്ളെടുക്കുവാനുള്ള
വരവാണ്. പനമുകളില് അപരിചിതനെ കണ്ടപ്പോള്
കൂക്കിവിളിച്ചതാണ്. മുകളില് നിന്നും പ്രതികരണം
ഒന്നുമില്ലാത്തപ്പോള് അവന് കുപിതനായി.
“അഹങ്കാരി താഴെ ഇറങ്ങ്…കള്ളൂകട്ടുകുടിക്കാനുള്ള
അധികാരം ആരാണു നിനക്കു തന്നത്?”
അവന്റെ സിംഹഗര്ജനം ആകാശത്തോളം
മുഴങ്ങിക്കേട്ടു.
പക്ഷേ മുകളിലിരിക്കുന്നവനുണ്ടോ കൂട്ടാക്കുന്നു.
ഇതൊന്നും തന്നെ
ബാധിക്കുന്നതല്ലെന്ന മട്ടിലങ്ങനെ ഗൌരവം
ഭാവിച്ചിരുന്നു.ചന്തന് അവന്റെ ആ ഇരിപ്പത്ര
രസിച്ചില്ല. തന്റെ വാക്കിനു പുല്ലുവില
കല്പിക്കാതെ പനമുകളില് കള്ളും
കട്ടുകുടിച്ചിരിക്കുന്നവനോട് ജ്വലിച്ചുകൊണ്ടവന്
വില്ലെടുത്തു കുലച്ചു. ശരം അവനുനേരെ
ചീറിപ്പാഞ്ഞു.
എന്തൊരത്ഭുതം, ചീറിപ്പാഞ്ഞുവന്ന
ശരത്തെ അവന് കൈകൊണ്ടു
പിടിച്ചെടുത്തു ദൂരേക്കെറിഞ്ഞു.
ശരമയച്ച ചന്തനാവട്ടെ പാറയായി മലര്ന്നടിച്ചു
വീണു. കാതോടുകാതു പകര്ന്ന് ആ വാര്ത്ത
നാടുനീളെയറിഞ്ഞു. ചന്തന്റെ ഭാര്യ
അലമുറയിട്ടുകൊണ്ട് ഓടിവന്നു. പാറയായി മാറിയ
ചന്തനെ പ്രദക്ഷിണം വെച്ച്,
അടുത്തുനില്ക്കുന്ന വൃദ്ധരൂപത്തെ നോക്കി
തൊഴുത് അവള് വിലപിച്ചു.
“എന്റെ മുത്തപ്പാ.. എന്റെ ജീവന്റെ
പാതിയാണിത്… എന്നെ അനുഗ്രഹിക്കൂ.. എന്റെ
ചന്തനെ തിരിച്ചുതരൂ.. എനിക്കു മറ്റാരും തുണയില്ല.”
മുത്തപ്പന് അവളെ അനുഗ്രഹിച്ചു. ചന്തന്
പഴയപടിയായി. അവനെ മുത്തപ്പനെ വന്ദിച്ചു.
ആ കാല്പാദങ്ങളില് നമസ്കരിച്ചു.
“ഇനിമുതല് എനിക്കുവേണ്ടി കള്ളും മീനും
നിവേദ്യമൊരുക്കാന് ഞാന് നിന്നെ
ചുമതലപ്പെടുത്തുന്നു. വിഘ്നം കൂടാതെ
പ്രവര്ത്തിക്കുക, എന്നും എന്റെ
അനുഗ്രഹമുണ്ടാവും.”
…….
അയ്യങ്കരയില്ലത്തിന്റെ പുറത്തളത്തില് നിന്നും
അപ്രതീക്ഷിതമായി പാടിക്കുറ്റിയമ്മയുടെ
ദീനരോധനം ഉയര്ന്നു. ഗ്രാമവാസികള് കൂട്ടമായി അങ്ങോട്ടു
പ്രവഹിച്ചു.
എന്തുപറ്റി?
ആര്ക്കാണാപത്ത്..?
അയ്യങ്കര തിരുമേനി മരണത്തോടു മല്ലിടുകയാണ്.
പാടിക്കുറ്റിയമ്മയ്ക്ക് അതുകണ്ടുനില്ക്കാനുള്ള
ശക്തിയില്ലാതെ തളര്ന്നിരിക്കുകയാണ്. അവര്
കൊട്ടിയൂരപ്പനെ വിളിച്ചുകേണു.
പൊന്മകനെ മനസ്സില് നിരൂപിച്ചു. തനിക്കു
താങ്ങായി ആരുമില്ലാത്തതില് അവര് വ്യസനിച്ചു.
ആ അമ്മയുടെ കണ്ണുനീര് തുടയ്ക്കാന് ജനങ്ങള്
പ്രവഹിച്ചു തുടങ്ങി. പെട്ടന്നൊരു
സൂര്യനുദിച്ചതുപോലെയതാ
പുഞ്ചിരിതൂകിക്കൊണ്ട് തന്റെ
പൊന്മകന് മുമ്പില് നില്ക്കുന്നു. അവര് മകനെ
വാരിപ്പുണര്ന്നു പൊട്ടിക്കരഞ്ഞു. പുത്രന് ആ
അമ്മയുടെ കണ്ണുനീര് തുടച്ച് അവരെ
ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും
മകനോടൊപ്പം ആ ദിവ്യപ്രകാശത്തില് വിളങ്ങി.
മനയും സര്വസ്വവും ഗ്രാമവാസികള്ക്കു നല്കി ആ
ദമ്പതികള് ജീവന്വെടിഞ്ഞു. മുത്തപ്പന് ദൈവം
ഗ്രാമസംരക്ഷകനായി വാഴ്ത്തപ്പെട്ടു. തെയ്യം
കെട്ടിയാടിയാല് മുത്തപ്പന് അവിടെയെത്തി
ആശ്വസിപ്പിക്കുമെന്നാണു വിശ്വാസം.🙏🏻🙏🏻🙏🏻
കോലധാരി :മൃദുൽ മുഴപ്പിലങ്ങാട'

No comments:
Post a Comment