ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 19, 2016

ശിവതാണ്ഡവം എന്തെന്നറിയാം

ശിവതാണ്ഡവം എന്തെന്നറിയാം

ശിവനെക്കുറിച്ചു പറയുമ്പോള്‍ പ്രധാനപ്പെട്ട ഒന്നാണ് താണ്ഡവം. ശിവതാണ്ഡവമെന്നത് വളരെ പ്രസിദ്ധമാണ്. താണ്ഡവമാടുന്ന ശിവന്‍ നൃത്ത രൂപങ്ങളിലും പ്രധാനമായി കണക്കാക്കപ്പെടുന്നു. നടരാജന്‍ എന്നാണ് താണ്ഡവമാടുന്ന ശിവനുള്ള പേര്.

ശിവതാണ്ഡവം പ്രധാനമായും 7 തരത്തിലുണ്ട്. ആനന്ദ താണ്ഡവം, രുദ്ര താണ്ഡവം, ത്രിപുര താണ്ഡവം, സന്ധ്യാതാണ്ഡവം, സമരതാണ്ഡവം, കലി താണ്ഡവം, ഉമാ താണ്ഡവം, ഗൗരി താണ്ഡവം എന്നിവയാണിവ.

ഇതില്‍ സന്തോഷത്തോടെ ചെയ്യുന്നത് ആനന്ദതാണ്ഡവവും ദേഷ്യത്തോടെ ചെയ്യുന്നത് രുദ്രതാണ്ഡവവുമാണെന്നു പറയപ്പെടുന്നു.

അപസ്മാര എന്ന അസുരനെ കൊല്ലാനാണ ശിവന്‍ നടരാജതാണ്ഡവമാടിയത്.

ദക്ഷന്റെ യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്ത സതീദേവിയുടെ മൃതശരീരവും പേറി ചെയ്ത താണ്ഡവമാണ് രുദ്രതാണ്ഡവം.

സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയാണ് ശിവതാണ്ഡവത്തിന്റെ പ്രമുഖ ലക്ഷ്യങ്ങളായി പറയപ്പെടുന്നത്.

No comments:

Post a Comment