സര്‍പ്പകോപം
തലമുറകളായി പിന്തുടരുന്ന സര്‍പ്പ കോപം
ജീവിതത്തില്‍, പ്രതികൂലമായി ബാധിക്കാവുന്ന ധാരാളം ദോഷങ്ങള്‍ ജാതകത്തിലൂടെ നമുക്ക് മനസ്സിലാക്കാം. അവയ്ക്ക് യുക്തമായ പരിഹാരങ്ങളും കാണാം. ദോഷങ്ങളില്‍ ഏറ്റവും ഗൌരവമേറിയത് ഒരു പക്ഷെ സര്‍പ്പ ദോഷമാവും. ദോഷം എന്നതിനേക്കാള്‍ ഗൌരവമേറിയതാണ് സര്‍പ്പശാപം .
സര്‍പ്പങ്ങള്‍ എങ്ങനെ ശപിക്കും. ശാപം എന്നാല്‍ ഒരു തരം പ്രതി പ്രവര്‍ത്തനം ആണ് . മനുഷ്യ൯ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും, ഈ പ്രതി പ്രവര്‍ത്തനം ഉണ്ട്. നമ്മുടെ മനസ്സിനെ നിരന്തരമായി വിഷമിപ്പിക്കുന്ന ഒരാള്‍ക്കെതിരെ, നമ്മുടെ മനസ്സിലുണ്ടാകുന്ന, വിദ്വേഷം ഒരു നെഗറ്റിവ്വ് ഊര്‍ജ്ജമായി രൂപപ്പെടുകയും, അത് മറ്റേ വ്യക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മനുഷ്യന് മനസ്സുള്ളതുപോലെ സര്‍പ്പങ്ങള്‍ക്ക് മനസ്സുണ്ടോ ? സത്യത്തില്‍ എനിക്ക് ഉത്തരം അറിയില്ല. എന്റെ നാട്ടില്‍ കാവുകള്‍ ഏറെയുണ്ട്. അതിലേറെ നാഗങ്ങളും. അവിടെ നടക്കുന്ന, ആരാധന സമ്പ്രദായങ്ങളില്‍, ഒരിക്കല്‍ പോലും, നാഗങ്ങളുടെ സാന്നിധ്യം തടസ്സമായിട്ടില്ല. വളരെ ആഗ്രഹിച്ചു നോക്കിയാല്‍ എവിടെയും നാഗത്തെ കാണുകയും ചെയ്യാം .
ഭൂമിയുടെ ആധിപത്യം തന്നെ നാഗങ്ങള്‍ക്കാണ് എന്ന് വിവിധ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെയാവും, വാസ്തുശാസ്ത്രത്തില്‍ മുഹൂര്‍ത്തക്കുറ്റി, സ്ഥാപിക്കുമ്പോള്‍ പോലും നാഗ ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത്. മറ്റു ദൈവങ്ങളെ ആരാധിക്കുന്ന രീതിയില്‍ നിന്നും ഏറെ വിഭിന്നമാണ് നാഗാരാധന. പുണ്യം ചെയ്ത് പല കുടുംബങ്ങളിലും, ധര്‍മ്മ ദൈവമായി സര്‍പ്പ ദൈവങ്ങള്‍ എത്താറുണ്ട്. ഒരു കാര്യം ഉറപ്പാണ്, ധര്‍മ്മദൈവങ്ങളായ നാഗങ്ങളെ, ആരാധിക്കുന്നതില്‍ പിഴവുപറ്റിയ പല കുടുംബങ്ങളിലേയും, പി൯ തലമുറക്കാരുടെ ജാതകങ്ങളില്‍ സര്‍പ്പദോഷം ഞാ൯ കണ്ടിട്ടുണ്ട്.
ജാതകങ്ങളിലെ, സര്‍പ്പ സ്ഥിതി - പലപ്പോഴും അവിശ്വസനീയമായ ഒരു മു൯കാല ആരാധന ക്രമത്തിലേക്ക് നമുക്കറിയാ൯ പറ്റാത്ത ഒരു കാലത്തിലേക്ക് പലപ്പോഴും എന്നെ കൂട്ടി കൊണ്ടു പോയിട്ടുണ്ട്. മനസ്സിന്റെ ജിജ്ഞാസ കൊണ്ടു പലപ്പോഴും ഞാ൯ ഒരു ജാതകത്തിലെ സര്‍പ്പ സ്ഥിതിയുടെ പുറകെ പോയപ്പോഴൊക്കെയും പണ്ട് എപ്പഴോ പ്രതാപത്തിലായിരുന്ന ഒരു കാവിന്റെ ശുഷ്കിച്ച അവസ്ഥ കാണാനായിട്ടുണ്ട്. അങ്ങോട്ടേയ്ക്ക് എന്നെ നയിച്ച ശക്തി ഏതാണ് എന്ന് ചിന്തിച്ചതില്‍ രണ്ടഭിപ്രായമെനിക്കില്ല നാഗ ദൈവങ്ങള്‍ തന്നെ.
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എനിക്കറിയില്ല അതെന്നെ വിഷമിപ്പിക്കാറുമില്ല. അതുകൊണ്ടു തന്നെ പറയാം നാഗ ദൈവങ്ങള്‍ സത്യങ്ങളാണ്. നിത്യമായ സത്യം. അതുകൊണ്ട് സര്‍പ്പം നമ്മോടു കാര്യങ്ങള്‍ പറയും. അതിനുള്ള തെളിവും തരും സത്യം. പക്ഷെ ആ അടുപ്പത്തിന് നമ്മുടെ ഭക്തിയുടെ ആഴം ഒരു ഘടകം ആണ്. നല്ല ഭക്തി അതായത് ഭഗവനോട് എത്ര മാത്രം താദ്ദാമ്യം പ്രാപിക്കുന്നുവോ അതനുസരിച്ച് ഈ സത്യങ്ങള്‍ ബോധ്യപ്പെടും.
ജാതകത്തിലെ 6,8,12 ഭാവങ്ങളെ അനിഷ്ട ഭാവങ്ങള്‍ എന്ന്‍ പറയും.
ഇതില്‍ 6 ലോ 12 ലോ നില്‍ക്കുന്ന സര്‍പ്പം, സര്‍പ്പശാപത്തെ കാണിക്കുന്നു. ആ ശാപ കാരണം കണ്ടു പിടിക്കുകയും, പരിഹാരങ്ങള്‍ ചെയ്യേണ്ടതും അത്യാവശ്യമാണ്. അതിന് , പ്രശ്നമാര്‍ഗ്ഗത്തേയും കവിടിയേയും ആശ്രയിക്കണം.
രാഹു ദോഷമുള്ളവര്‍ക്ക്, പൊതുവെ, ചര്‍മ്മ സംബന്ധ രോഗങ്ങള്‍ ഉണ്ടാവും. മരുന്നു കൊണ്ടു മാറിയില്ലെങ്കില്‍, ജാതകം പരിശോധിച്ച്, പ്രായശ്ചിത്തങ്ങള്‍ ചെയ്തതിനു ശേഷം ചികിത്സിക്കുന്നതാവും ഉത്തമം. സര്‍പ്പദോഷമുള്ളവര്‍ക്ക് സന്താന ക്ലേശം ഉണ്ടാവുമെന്നതില്‍ തര്‍ക്കം ഇല്ല. നല്ലൊരു ജ്യോതിഷിയെക്കണ്ടു പരിഹാരങ്ങള്‍ ചെയ്യണം. ഗര്‍ഭ വിഷയത്തില്‍ ബീജ ദോഷവും, ക്ഷേത്ര ദോഷവും, പ്രധാനമാണല്ലോ. ഈ രണ്ടു ദോഷങ്ങളും പരിശോധിക്കുന്ന വേളയില്‍ അദൃശ്യമായ സര്‍പ്പ സാന്നിധ്യം നമ്മുക്ക് കാണാം. സര്‍പ്പ ദോഷമുള്ള, സ്ത്രീകളില്‍ ഉദരരോഗം, മാസമുറയിലെ കൃത്യതയില്ലായ്മ , യൂട്രസ് പ്രശ്നങ്ങള്‍ എന്നിവ നിരന്തരം ശല്യപ്പെടുത്തുന്നത് കാണാം.
മേല്പ്പറഞ്ഞ രോഗങ്ങള്‍ എല്ലാം വായിക്കുമ്പോള്‍ തന്നെ സര്‍പ്പദോഷത്തിന്റെ ഗൌരവം, അഥവാ സര്‍പ്പശാപം എത്ര ഗൌരവമായാണ് മനുഷ്യനില്‍ പതിക്കുന്നത് എന്ന് മനസ്സിലാക്കാം.
4 ഭാവത്തിലെ രാഹു, ഉന്നത വിദ്യാഭ്യാസം മുടക്കുക മാത്രമല്ല സ്വാഭാവത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു. മനസ്സിന്റെ കാരകനാണ് ചന്ദ്ര൯ . ആ ചന്ദ്രനുമായി സര്‍പ്പം അടുത്താല്‍ ജാതക൯ വളഞ്ഞ വഴിയില്‍ മാത്രം ചിന്തിക്കും. പ്രസ്തുതയോഗം മനസ്സിന്റെ താളം തെറ്റിക്കും. തല തിരിഞ്ഞ ചിന്തകള്‍ എന്നു വിശേഷിപ്പിക്കാവുന്നവ , യുക്തി വിരുദ്ധ തീരുമാനങ്ങള്‍ , വിഘടനവാദം എന്നിവ ജാതകന്റെ സ്വാഭാവത്തില്‍ രൂപപ്പെടും. അങ്ങനെയുള്ള ഒരു വ്യക്തി സ്വയം നശിക്കുകയും, തന്നോടു കൂടുന്നവരെ കൂടി നശിപ്പിക്കുകയും ചെയ്യും .അങ്ങനെ ഒരാളെ ജീവിത പങ്കാളിയായിക്കിട്ടിയാലോ ?
ദേവ പ്രതിഷ്ഠയുടെ ഇന്ന ദിശകളില്‍ വീടു വരരുത് എന്നു പറയുമ്പോള്‍, സര്‍പ്പങ്ങളുടെ നാലു ഭാഗത്തും ഒരു പ്രത്യേക അകലം വരെ വീടുകള്‍ വരരുത് . കാരണം നാഗത്തിന്‍ നാലുപാടും ദൃഷ്ടിയുണ്ട്.
പരിശുദ്ധിയുടെ പ്രതീകമാണ് സര്‍പ്പം. അതുകൊണ്ട്- തന്നെയാണ് ദേവാദിദേവനായ മഹാദേവന്റെ കഴുത്തിലെ ആഭരണമായി സര്‍പ്പം വിളങ്ങുന്നതും. ഈ പരിശുദ്ധിക്ക് കോട്ടം വരുന്ന ഒരു പ്രവര്‍ത്തനങ്ങളും, അറിഞ്ഞോ, അറിയാതെയോ ചെയ്യാനിട വന്നാല്‍ സര്‍പ്പ കോപം ഭവിക്കും.
നിഷ്ഠയില്‍ അടിസ്ഥിതമാണ് ജീവിതം. ആ നിഷ്ഠയില്‍, സര്‍പ്പത്തിന്റെ പങ്ക് വളരെ വലുതും. ആയതിനാല്‍ സര്‍പ്പ കോപം വരാതിരിക്കാ൯ ഈശ്വരനോട് പ്രാര്‍ത്ഥിക്കുക. കാരണം തലമുറകളിലൂടെ പകരുന്ന ശാപമാണ് ഫലം. ജാതകത്തില്‍ 7 ആം ഭാവത്തില്‍ നില്‍ക്കുന്ന സര്‍പ്പം സൂചിപ്പിക്കുന്നത്, ആ വ്യക്തിയുടെ കഴിഞ്ഞ ജന്മത്തിലെ മരണം അസ്വാഭാവികം ആയിരുന്നു എന്നത്രേ.രാഹു ബാധാ സ്ഥാനത്ത് നിന്നാല്‍ സര്‍പ്പദോഷം പറയാം.
ഒരു ജാതകത്തിലെ 5 ആം ഭാവം കൊണ്ടാണ്, പൂര്‍വ്വ ജന്മത്തെയും,സന്താനങ്ങളെയും പറ്റി ചിന്തിക്കുന്നത്. ഈ ഭാവത്തില്‍ സര്‍പ്പ സ്ഥിതി വന്നാല്‍ പൂര്‍വ്വ ജന്മത്തില്‍ സര്‍പ്പം ലഗ്നത്തിലായിരുന്നു എന്നു മനസ്സിലാക്കണം. ആ സര്‍പ്പത്തിന്റെ അവസ്ഥയറിഞ്ഞു വേണം പരിഹാരങ്ങള്‍ നിശ്ചയിക്കാ൯.സര്‍പ്പത്തിന്റെ അവസ്ഥ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്, പ്രസ്തുത സര്‍പ്പത്തിന് സൂര്യ ബന്ധം വന്നാല്‍ ഉത്തമമായ സര്‍പ്പം എന്നും ചന്ദ്രബന്ധം വന്നാല്‍ അധമ സര്‍പ്പം എന്നും മനസ്സിലാക്കണം. ഉത്തമ സര്‍പ്പദോഷത്തിന് സ്വര്‍ണ്ണ നാഗ രൂപവും, അധമ സര്‍പ്പ കോപത്തിന് വെള്ളി, ചെമ്പ് എന്നീ ലോഹത്തിലുള്ള നാഗരൂപവും, മുട്ടകളുമാണ് പരിഹാരം. അവ എത്ര എണ്ണം വേണം എന്നത് ഒരു ദൈവജ്ജനെക്കണ്ട് തീരുമാനിക്കുന്നതാണ് ഉത്തമം.
രാഹു 4-ല്‍ നിന്നാല്‍ ചിത്ര കുടം കെട്ടിച്ച്, പ്രതിഷ്ഠ കര്‍മ്മങ്ങള്‍ നടത്തേണ്ടതായി വരും. രാഹു ലഗ്നത്തിലോ 7 ലോ നിന്നാല്‍ നൂറും പാലും വഴിപാട് നടത്തണം. 12-ലെ സര്‍പ്പദോഷത്തിന് പുള്ളുവ൯ പാട്ട്, കളം വരച്ച് സര്‍പ്പം തുള്ളല്‍ മുതലായവ ചെയ്യിക്കണം.
സര്‍പ്പക്കാവ് നശിപ്പിക്കുക, അശുദ്ധിയാക്കുക, കാവിലെ മരങ്ങള്‍ മുറിക്കുക, പുറ്റ് നശിപ്പിക്കുക, മുട്ട നശിപ്പിക്കുക, സര്‍പ്പകുഞ്ഞുങ്ങള്‍ക്ക് നാശം വരുത്തുക എന്നിവയാണ് പ്രധാനമായ സര്‍പ്പകോപകാരണങ്ങള്‍ . ഇവയിലേത് ദോഷമാണ് എന്ന്, മനസ്സിലാക്കാ൯ ഉത്തമനായ ഒരു ദൈവജ്ജന് മാത്രമേ കഴിയൂ. അങ്ങനെയുള്ള ദൈവജ്ജ൯ ദോഷങ്ങള്‍ കണ്ടുപിടിക്കുകയും, അതിനുള്ള പരിഹാരങ്ങള്‍ നിശ്ചയിക്കുകയും ചെയ്യും. ശാസ്ത്രത്തില്‍ ഓരോ ദോഷത്തിനും, പ്രത്യേകം പരിഹാരങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ജാതകത്തില്‍ എല്ലാ പാപഗ്രഹങ്ങളും കേന്ദ്രത്തില്‍ നില്‍ക്കുന്നതിനെ സര്‍പ്പയോഗം എന്നു പറയുന്നു. ജാതക൯ നിര്‍ധനനും, ദിനനും,സ്വാഭാവ ശുദ്ധിയില്ലാത്തവനുമായി ഭവിക്കും. വീടുവയ്ക്കുവാനായി ഉദ്ദേശിച്ച പുരയിടത്തിനെ 9 വീഥിയായി തിരിച്ചാല്‍, അഞ്ചാമത്തെ വീഥിയെ സര്‍പ്പവീഥിയെന്നു പറയുന്നു. ഗൃഹം ഈ വീഥിയില്‍ കയറിയാല്‍ സര്‍പ്പഭയം ആണ് ഫലം.
സര്‍പ്പ ദ്രേക്കാണങ്ങളില്‍ ജനിച്ചവരെ, സൂഷ്മമായി നിരീക്ഷിച്ചാല്‍, അത്ഭുതകരമായ ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. (സര്‍പ്പ ദ്രേക്കാണം - വൃശ്ചികം -1 , കര്‍ക്കിടകം - 2, മീനം - 3 ആം ദ്രേക്കാണം)
ഒരു കാര്യം ദയവായി മനസ്സിലാക്കുക. ഉണ്ട് എന്ന് പറയുന്ന ഒരു കാര്യം തെളിയിക്കേണ്ടുന്നതായ ആവശ്യം ഇല്ല. എന്നാല്‍ ഇല്ല എന്നു പറയുന്ന കാര്യം തെളിയിക്കേണ്ടതായി വരുന്നു. പലപ്പോഴും, അതു പറഞ്ഞ ആളിനായിരിക്കും ആ ബാധ്യത.
സര്‍പ്പതാപം മ൯ ജന്മം ഇവയെല്ലാം തന്നെ ബോധ്യപ്പെടാവുന്ന കാര്യങ്ങളാണ്. പക്ഷെ അതിനും ഒരു ഈശ്വരേശ്ച വേണം. തലമുറകള്‍ക്ക് ശേഷവും നമ്മെത്തേടിയെത്തുന്ന സര്‍പ്പം പോലെ.

സർപ്പ-സ്തോത്രം
ReplyDeleteബ്രഹ്മ-ലോകേ ച യേ സർപ്പാഃ ശേഷനാഗാഃ പുരോഗമാഃ /
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 1
വിഷ്ണു-ലോകേ ച യേ സർപ്പാഃ വാസുകി പ്രമുഖാശ്ച യേ /
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 2
രുദ്ര-ലോകേ ച യേ സർപ്പാഃ തക്ഷകഃ പ്രമുഖാസ്തഥാ /
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 3
ഖാണ്ഡവസ്യ തഥാ ദാഹേ സ്വർഗ്ഗഞ്ച യേ ച സമാശ്രിതാഃ /
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 4
സർപ്പ-സത്രേ ച യേ സർപ്പാഃ അസ്തികേനാഭി രക്ഷിതാഃ
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 5
പ്രളയേ ചൈവ യേ സർപ്പാഃ കാർക്കോട പ്രമുഖാശ്ച യേ /
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 6
ധർമ്മ-ലോകേ ച യേ സർപ്പാഃ വൈതരണ്യാം സമാശ്രിതാഃ
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 7
യേ സർപ്പാഃ പർവ്വതേ യേഷു ധാരി സന്ധിഷു സംസ്ഥിതാഃ /
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 8
ഗ്രാമേ വാ യദി വാരണ്യേ യേ സർപ്പാഃ പ്രചരന്തി ച /
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 9
പൃഥിവ്യാം ചൈവ യേ സർപ്പാഃ യേ സർപ്പാഃ ബില സംസ്ഥിതാഃ
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 10
രസാതലേ ച യേ സർപ്പാഃ അനന്താദി മഹാബലാഃ /
നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 11