ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളി പൊഴിക്കുന്ന ഗാനാലാപം
മുരളി പൊഴിക്കുന്ന ഗാനാലാപം (ഒരു നേരം )
ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകചാർത്തു ഞാൻ ഓർത്തു പോകും (ഹരിനാമ )
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ ( ഒരു പീലി )
തിരുമുടി കൺമുന്നിൽ മിന്നി മായും
തിരുമുടി കൺമുന്നിൽ മിന്നി മായും (ഒരു നേരം )
തിരുവാകചാർത്തു ഞാൻ ഓർത്തു പോകും (ഹരിനാമ )
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ ( ഒരു പീലി )
തിരുമുടി കൺമുന്നിൽ മിന്നി മായും
തിരുമുടി കൺമുന്നിൽ മിന്നി മായും (ഒരു നേരം )
അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (അകതാരിൽ )
അടിയന്റെ മുന്നിലുണ്ടെപ്പൊഴും മായാതെ (അടിയന്റെ )
അവതാര കൃഷ്ണാ നിൻ കള്ളനോട്ടം
അവതാര കൃഷ്ണാ നിൻ കള്ളനോട്ടം (ഒരു നേരം )
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (അകതാരിൽ )
അടിയന്റെ മുന്നിലുണ്ടെപ്പൊഴും മായാതെ (അടിയന്റെ )
അവതാര കൃഷ്ണാ നിൻ കള്ളനോട്ടം
അവതാര കൃഷ്ണാ നിൻ കള്ളനോട്ടം (ഒരു നേരം )
No comments:
Post a Comment