ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 27, 2016

ഭസ്മം തൊടുന്നത് ഏതുവിധം

ഭസ്മം തൊടുന്നത് ഏതുവിധം


മഹേശ്വര വൃതമാണ് ഭസ്മധാരണം. സര്‍വ്വപാപ നാശകരമാണിത്. ആചാരപരമായും ശാസ്ത്രപരമായും വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. എന്നാല്‍ വിധിയാംവണ്ണം ഇതുധരിയ്ക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും പുഷ്ടി വര്‍ദ്ധിയ്ക്കും.

പ്രഭാതത്തിലെയുള്ള കുളികഴിഞ്ഞാല്‍ പുരുഷന്മാര്‍ ഭസ്മം നനച്ചുതൊടണം. ഇടത്തെ ഉള്ളംകൈയ്യില്‍ ഭസ്മമെടുത്ത് വലത്തെ കൈകൊണ്ടടച്ചു പിടിച്ച്  നമഃശിവായ എന്നു ജപിച്ച് വെള്ളം ആവശ്യത്തിനെടുത്ത് കുഴച്ച്  തള്ള വിരലും ചെറുവിരലും കൂട്ടാതെ മുന്നുവിരലും ചേര്‍ത്ത് കുറിതൊടുക.

ഭസ്മധാരണം ഏതുവിധത്തില്‍ വേണമെന്നതിനെ പറ്റിഫലശ്രുതിയില്‍ പറയുന്നതിങ്ങനെയാണ്. ശിരസ്സിന്റെ നടുവിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും മാറിടത്തിലും കൈകളിലും ധരിച്ചാല്‍ പാപവിമുക്തനാകും. സര്‍വ്വാംഗധാരണത്താല്‍ നൂറുജന്മങ്ങളിലെ പാപങ്ങള്‍ തീരും. പ്രഭാതത്തിലെ കുളിയ്ക്കുശേഷം മാത്രമേ ഭസ്മം നനച്ചുതൊടുവാന്‍ പാടുള്ളൂ. എന്നാല്‍ ശ്രദ്ധിക്കേണ്ടഒന്ന് സ്ത്രീകള്‍ നനച്ചുതൊടാനും പാടില്ല. വിധവകള്‍ക്ക് നനച്ചുതൊടുകയും ചെയ്യാം.

No comments:

Post a Comment