മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
കൊട മുല്ല കൊണ്ടൊരു കൊരലാരം കെട്ടി
കൊരലാരം കെട്ടി
ഒഴുകീടും ആറ്റിന്റെ കൽപ്പടവിൽ ചാരി
ഒരു കൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു
തഴുകിയിരുന്നു (മഴമുകിൽ )
കാളിന്ദീ ചെന്നപ്പോളോട കൈ നീട്ടി
കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു ( കാളിന്ദീ)
ആളില്ലാ നേരത്തെൻ ഗോപാലകൃഷ്ണൻ
നീല നിലാവത്ത് നീന്താനിറങ്ങി
നീന്താനിറങ്ങി (മഴമുകിൽ )
കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു ( കാളിന്ദീ)
ആളില്ലാ നേരത്തെൻ ഗോപാലകൃഷ്ണൻ
നീല നിലാവത്ത് നീന്താനിറങ്ങി
നീന്താനിറങ്ങി (മഴമുകിൽ )
കാളിയനപ്പോൾ കുതിച്ചു പാഞ്ഞെത്തി
ബാലനാ സർപ്പത്തെ ഓലപ്പാമ്പാക്കി (കാളിയ)
മുപ്പത്തിമുക്കോടി ദേവകളപ്പോൾ
പുഷ്പങ്ങൾ കൊണ്ടൊരു പുതുമഴ പെയ്തു
പുതുമഴ പെയ്തു ( മഴമുകിൽ )
ബാലനാ സർപ്പത്തെ ഓലപ്പാമ്പാക്കി (കാളിയ)
മുപ്പത്തിമുക്കോടി ദേവകളപ്പോൾ
പുഷ്പങ്ങൾ കൊണ്ടൊരു പുതുമഴ പെയ്തു
പുതുമഴ പെയ്തു ( മഴമുകിൽ )
No comments:
Post a Comment