ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ഒരാൾ തന്നെയാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഒരേ ഈശ്വരാംശത്തിൽ കുടികൊള്ളുന്ന രണ്ട് ഭിന്ന തേജസ്സുകളാണ് അവർ. ശ്രീധർമ്മശാസ്താവിന്റെ ജനത്തെക്കുറിച്ച് പല കഥകളും വായ്മൊഴിയായിട്ടുണ്ടെങ്കിലും അവയിലേറ്റവും പ്രധാനം ഹരിഹരാത്മജൻ എന്നുള്ളതാണ്. ബ്രഹ്മാവ് കൊടുത്ത വരത്തിന്റെ ബലത്തില് മഹിഷീ നിഗ്രഹത്തിനായി ഹരിഹരപുത്രനു മാത്രമെ സാദ്ധ്യമാവുകയുള്ളൂ. ആയതിനാല് ആ സംഗമത്തിലൂടെ പിറന്ന പുത്രനാണ് ധർമ്മശാസ്താവ് എന്നാണ് ഇതിഹാസങ്ങള് ഉദ്ഘോഷിക്കുന്നത്.
മോഹിനീരൂപത്തില് ഭ്രമമുണർന്ന മഹാദേവന് ആ ലാവണ്യവതിയില് ആകൃഷ്ടായി ആവേശത്തോടെ കെട്ടിപ്പുണർന്നു. ആ സംയോഗത്താല് ഒരു മകന് പിറവിയെടുക്കാന് താമസമുണ്ടായില്ല. കുഞ്ഞി പിതാവായ മഹേശ്വര ഏല്പ്പിച്ചശേഷം മോഹിനി ശ്രീഹരിയായി രൂപാന്തരം പ്രാപിച്ചു. അങ്ങനെ മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും തേജസ്സുകൊണ്ട് ജന്മമെടുത്ത പുത്രാണ് ധർമ്മശാസ്താവ്. ജനനോദ്ദേശം മഹിഷീനിഗ്രഹവും.
മഹാവിഷ്ണു നല്കിയ പുത്രനെ മഹാദേവന് കൈലാസത്തിലേക്ക് കൊണ്ടുപോയി. ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യും സ്വ സഹോദര ഏറ്റെടുത്ത് സകല കലകളും ആയോധനവിദ്യകളും അഭ്യസിപ്പിച്ചു. എല്ലാവരുടെയും വാത്സല്യവും ലാളനകളും ഏറ്റുവാങ്ങിയാണ് ധര്മ്മശാസ്താവ് കൈലാസത്തില് ജീവിച്ചത്.
അപ്പോഴാണ് മഹിഷീനിഗ്രഹത്തിനായി ചില പ്രശ്നങ്ങള് പൊന്തിവന്നത്. ഹരിഹരസംയോജനമാണെങ്കില് പോലും പന്ത്രണ്ടുവര്ഷം ഭൂമിയില് ജീവിച്ച ഒരാള്ക്കുമാത്രമെ മഹിഷീനിഗ്രഹത്തിന് സാധ്യമാവുകയുള്ളൂ. ആ ദിവ്യജന്മം നൈഷ്ഠികബ്രഹ്മചാരിത്വത്തിലുമായിരിക്കണം. അങ്ങനെ ഒരു ജന്മമെടുക്കാന് ധര്മ്മശാസ്താവിന് പൂര്ണ്ണസമ്മതമായിരുന്നുതാനും. എങ്കിലും താന് ചെല്ലേണ്ടത് ഒരു ധര്മ്മാത്മാവിന്റെ സവിധത്തിലേക്കു തന്നെയായിരിക്കണമെന്ന് ഭഗവാന് നിര്ബന്ധമുണ്ടായിരുന്നു. അതീവ സിദ്ധികളുള്ള രാജശേഖരന് എന്ന മുനി അക്കാലത്ത് അത്യുഗ്ര തപസ്സുഷ്ഠിക്കുന്നുണ്ടായിരുന്നു. ധര്മ്മശാസ്താവിനെ തനിക്ക് പുത്രനായി കിട്ടണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ തപോദ്ദേശം. ജന്മാന്ത്യത്തില് ജീവന് വെടിഞ്ഞ മഹാമുനി കലിയുഗത്തില് പന്തളമന്നായ രാജശേഖരപാണ്ഡ്യനായാണ് ജന്മമെടുത്തത്. മഹാപണ്ഡിതനും, അമിത പരാക്രമിയുമായിരുന്നു രാജശേഖരപാണ്ഡ്യനെങ്കിലും അനപത്യത അദ്ദേഹത്തിനൊരു തീരാദുഃഖം തന്നെയായിരുന്നു.
ഭക്തനായ രാജശേഖരപാണ്ഡ്യന്റെ സവിധത്തില് ദത്തുപുത്രനായി താന് എത്തിപ്പെടാന് സമയമായി എന്ന് ധര്മ്മശാസ്താവ് സ്വയം തീര്പ്പിട്ടു. അങ്ങയൊണ് പമ്പാതീരത്തെ പുല്പ്പടര്പ്പില് മനുഷ്യശിശുരൂപത്തില് അയ്യപ്പന് അവതീര്ണപ്പെട്ടത്. കഴുത്തില് ഒരു മണി കൊടുത്തശേഷം അദൃശ്യരൂപത്തില് ശ്രീപരമേശ്വരന് മകന് കാവല് നില്ക്കുന്നുണ്ടായിരുന്നു. പന്തളരാജന്റെ വളര്ത്തുപുത്രനായ ശേഷവും തന്റെ തേജസ്സിന്റെ ഒരു ഭാഗം മകന്റെ രക്ഷക്കായി മഹാദേവന് അവിടെ സ്ഥാപിച്ചു. കഴുത്തില് മണികെട്ടിയ കുഞ്ഞിനെ ‘മണികണ്ഠന്’ എന്നു വിളിച്ചുകൊണ്ട് പന്തളരാജന് അതിനെ അരുമയോടെ വളര്ത്തി.
ധര്മ്മശാസ്താവ് ബ്രഹ്മചാരിയല്ല. ഒറ്റ ഭാര്യാസമേതനായും (പ്രഭ) ഇരു ഭാര്യാമാരാല് (പൂര്ണ്ണ, പുഷ്കല) സേവിതനായും പല ക്ഷേത്രങ്ങളില് പ്രതിഷ്ഠകളുണ്ട്. സത്യകന് ധര്മ്മശാസ്താവിന്റെ പുത്രനാണ്. ഒരു പക്ഷെ പ്രഭാദേവി എന്ന ദേവചൈതന്യം തന്നെയാവാം പൂര്ണ്ണ, പുഷ്കല എന്നിവരായി രൂപാന്തരപ്പെട്ടിരിക്കുന്നത്. എന്തായാലും ശരി ഗാര്ഹസ്ഥ്യം ധര്മ്മശാസ്താവിന് നിഷിദ്ധമല്ല. ബ്രഹ്മചര്യം ചര്യയുമാകുന്നില്ല.
ധര്മ്മശാസ്താവിന്റെ ജനനം ധനുമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ്. ആയതിനാല് ശാസ്താവിനെ പ്രീതിപ്പെടുത്താന് ശനിയാഴ്ച ഉത്തമ ദിവസമാണ്. കയ്യില് അമ്പും വില്ലുമേന്തി ശത്രുസംഹാര മൂര്ത്തിയെപ്പോലെ വിളങ്ങുന്ന ഭഗവാന് ദുരിതഹരത്വമാണ് സൂചിപ്പിക്കുന്നത്. ശാസ്താവിനെ ധ്യാനിച്ചാല് സകല ദുരിതങ്ങളും തീരുമെന്നാണ് വിശ്വാസം. ധര്മ്മശാസ്താവിനെ, അയ്യപ്പ ജനനത്തിനു മുമ്പുതന്നെ ആരാധിച്ചിരുന്നതായി പുരാണത്തില് സൂചനകളുണ്ട്. നാലുനാമങ്ങളിലായിട്ടാണ് ഭഗവാന് അറിയപ്പെട്ടിരുന്നത്. അവ പര്യായഗുപ്തന്, ധര്മ്മശാസ്താ, ആദ്യപിതാവ്, ഭൂതനാഥന് എന്നിവയാണ്.
മഹിഷീനിഗ്രഹത്തിനുശേഷം അയ്യപ്പന് തന്റെ അവതാരോദ്ദേശം പിതാവിനോട് വെളിപ്പെടുത്തി. അയ്യപ്പനെ കൊല്ലാനായി കുതന്ത്രങ്ങള് മെനഞ്ഞ മന്ത്രിക്കും രാജപത്നിക്കും മണികണ്ഠന്റെ ഭഗവല് സ്വരൂപം തിരിച്ചറിയാനായി. അവര് പശ്ചാത്താപത്തോടെ മാപ്പപേക്ഷിച്ചപ്പോള് അവരോട് ക്ഷമിക്കാന് മണികണ്ഠന് യാതൊരു മനസ്സുകേടുമുണ്ടായിരുന്നില്ല. മണികണ്ഠനെ യുവരാജാവായി പ്രഖ്യാപിക്കാന് തുനിഞ്ഞ വളര്ത്തുപിതാവിനെ അദ്ദേഹം തടഞ്ഞു. തന്റെ അവതാരോദ്ദേശം തീര്ന്നതിനാല് തിരിച്ചുപോകാന് സമയമായിരിക്കുകയാണ്. അതിനായി അനുവാദം തരണം എന്നായിരുന്നു അഭ്യര്ത്ഥ. ഹൃദയവേദനയോടെ പാണ്ഡ്യരാജന് അതംഗീകരിച്ചു. ശബരിമലയിലെ ശാസ്താക്ഷേത്രത്തിലേക്ക് നടന്ന മണികണ്ഠനെ പന്തളരാജാവും പരിവാരങ്ങളും അനുഗമിച്ചു. തന്റെ ആയുധങ്ങളെല്ലാം അയ്യപ്പന് ശാസ്താക്ഷേത്രത്തിലെ പതിനെട്ട് പടികളിലായി നിക്ഷേപിച്ചു. എന്നിട്ട് സന്തതസഹചാരികളായിരുന്ന വാവര്, കൊച്ചുകടുത്ത, വില്ലന്, മല്ലന് എന്നിവരെ മനുഷ്യനന്മക്കായുള്ള ഓരോരോ നിയോഗങ്ങള് ഏല്പ്പിച്ചു. പൊടുന്നനവെ ഒരു ഇടിമിന്നലുണ്ടായി. ഒപ്പം മണിനാദങ്ങളും ശംഖൊലികളും അന്തരീക്ഷത്തിലുയര്ന്നു. ആള്ക്കൂട്ടത്തിനിടയിലൂടെ ഒരു മിന്നല്പ്രഭ ജ്വലിച്ചുയര്ന്നു. ആ സമയത്ത് അയ്യപ്പന് ജ്യോതിസ്വരൂപനായി ശാസ്താവിഗ്രഹത്തില് ലയിച്ചുചേര്ന്നു. അതോടെ അയ്യപ്പന് നഷ്ടശരീരായി. ആള്ക്കാര് ശാസ്താവിഗ്രഹത്തെ ഭക്തിയോടെ നമസ്കരിച്ച് ശരണം വിളികള് മുഴക്കി. അര്ത്ഥയാചനകള് അവിടെ സമര്പ്പിച്ചു.
എന്നാല് തന്റെ പ്രിയപുത്രന്റെ വിയോഗം പന്തളരാജന് താങ്ങാവുന്നതിലും അധികമായിരുന്നു. പുത്രവിയോഗത്തിന്റെ ആധിക്യത്താല് അദ്ദേഹം ഒരു ഭ്രാന്തനെപ്പാെേലെ ജല്പ്പനങ്ങള് മുഴക്കി. പെട്ടെന്ന് ക്ഷേത്രത്തിനുള്ളില്നിന്നും ഒരു അരുളപ്പാടുണ്ടായി. “മകരസംക്രമദിനത്തില് എന്റെ ആഭരണങ്ങളെല്ലാം കൊണ്ടുവന്ന് എന്നെ അണിയിച്ചോളൂ. സംക്രമവേളയില് ഞാന് മിഴികള് തുറക്കും. ആ സമയത്ത് ആഭരണ വിഭൂഷിതായ എന്നെ കണ്ട് അച്ഛ് ആനന്ദിക്കാം”. തിരുവാഭരണം ചാര്ത്തലിന്റെ ആധാരം മേല്പ്പറഞ്ഞ സംഭവമാണെന്നാണ് ചരിത്രമൊഴി.
പുലിവാഹകനായിട്ടാണ് അയ്യപ്പന് പരക്കെ അറിയപ്പെടുന്നത്. ഗജവാഹകനായിട്ടും ചില വാഴ്ത്തുപാട്ടുകളില് സൂചിപ്പിക്കുന്നുണ്ട്.
നീലപ്പട്ടുധരിച്ചു വന് പുലിയതിന് കണ്ഠത്തിലേറി ശരക്കോലും കാര്മുകവും ധരിച്ചു ശബരീശൈലത്തില് വാഴും പ്രഭോ
കാലക്കേടുകളില് കിടന്നുഴലുമീയേഴയ്ക്കു തൃപ്പാദമാണാലംബം
ഭുവനാധിനാഥ കൃപയാ ഭൂതേശ പാലിക്കണേ.
നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാവാം യൗവ്വനുയുക്തകളായ സ്ത്രീകളുടെ സാമീപ്യം അയ്യപ്പന് അന്യമാക്കുന്നത്. പത്തുവയസ്സിനും അന്പത് വയസിനുമിടയ്ക്കുള്ള സ്ത്രീകള്ക്ക് ശബരിമലയിലേക്ക് പ്രവേശമില്ല. മാത്രമല്ല ഹരിവരാസനം പാടി നടയടക്കുന്ന സമയത്ത് പിഞ്ചുപ്രായത്തിലുള്ള പെണ്കുഞ്ഞിന്റെ സാമീപ്യം പോലും വിലക്കിയിട്ടുണ്ട്. കഠിന ബ്രഹ്മചര്യവും, സാത്വിക ഭക്ഷണങ്ങളും, കറുപ്പുവസ്ത്രധാരണവും തന്നെ കാണാനെത്തുന്നവര് ആചരിക്കണമെന്ന് അയ്യപ്പന് നിര്ബന്ധമുണ്ട്.
ഉത്രത്തില് കാലാണ് അയ്യപ്പന്റെ ജന്മനക്ഷത്രം. പക്കം പഞ്ചമിയും കൂറ് ചിങ്ങവുമാണ്. ഗ്രഹനിലയില് ചന്ദ്രന് നാലിലും, രാഹു പത്തിലും നില്ക്കുന്നുണ്ടായിരുന്നു. ശാസ്താവ് ഗൃഹസ്ഥാശ്രമിയായതിനാല് ആ സവിധത്തിലെത്താന് ബ്രഹ്മചര്യം നിര്ബന്ധമില്ല. ദ്വൈതഭാവത്തെ നിര്മ്മാര്ജ്ജം ചെയ്യുക എന്നുകൂടിയാണ് ശാസ്താവിന്റെ അവതാരോദ്ദേശം. പരസ്പരം മല്ലടിച്ചു കഴിഞ്ഞിരുന്ന ശൈവ-വൈഷ്ണവ മതങ്ങളുടെ സമന്വയമാണ് ഹരിഹരപുത്രന്റെ സങ്കല്പ്പങ്ങളിലുള്ളത്.
പരശുരാമ പ്രതിഷ്ഠിതങ്ങളായ അഞ്ചു മഹാശാസ്താക്ഷേത്രങ്ങളാണ് കേരളത്തിലുള്ളത്. അവ കാന്തമല, ശബരിമല, അച്ചന്കോവില്, ആര്യന്കാവ്, കുളത്തൂപ്പുഴ എന്നിവയാണ്. അതില് കാന്തമല പൊന്നമ്പല മേടാണ്. മകരജ്യോതി തെളിയുന്ന അവിടെ ഇപ്പോള് ശാസ്താക്ഷേത്രം നിലനില്ക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല് പഴയക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള് ഇപ്പോഴും അവിടെ കാണാം. ആദിവാസികള് അവിടെ വിളക്ക് കൊളുത്താറുണ്ട്.
കുളത്തൂപ്പുഴയില് ബാലകനായും ആര്യങ്കാവില് യുവാവായും അച്ചന്കോവിലില് ഗൃഹസ്ഥാശ്രമിയായി പത്നിമാരോടൊപ്പവുമാണ് നമ്മള് ധര്മ്മശാസ്താവിനെ ദര്ശിക്കുന്നത്. ശബരിമലയില് അയ്യപ്പതേജസ്സ് ലയിച്ചു ചേര്ന്നതിനാല് അയ്യപ്പസങ്കല്പ്പത്തിലാണ് പൂജകളും വന മധ്യത്തിലുള്ള ആ ഇരിപ്പിടം മണ്ഡലകാലം കഴിയുന്നതോടെ നിര്ജ്ജീവമാകും. ഭസ്മപൂരിതായ ഭഗവാന് അതോടെ യോഗിനിദ്രയിലുമാവും.
അത്താഴപൂജക്കുശേഷം ശ്രീ അയ്യപ്പന്റെ ഇടതുഭാഗത്ത് മുന്വശത്തായി ഒന്പത് ദീപങ്ങള് ജ്വലിക്കുന്നുണ്ടാവും. വിഗ്രഹത്തോടു ചേര്ന്നുില്ക്കുന്ന നെയ് വിളക്കാണ് പ്രധാനം. തിരുനടവരെ കര്പ്പൂരദീപം കൊളുത്തിവെച്ച ശേഷമാണ് ഹരിവരാസനം തുടങ്ങുന്നത്. അത് പൂര്ത്തിയാക്കി നടയടക്കുമ്പോള് മൂന്നുവിളക്കുകള് ഒഴിച്ച് ബാക്കിയുള്ളവയെല്ലാം അണഞ്ഞിട്ടുണ്ടാകും. അതിലെ ഇത്തരി പ്രഭ നമുക്കും മസിലേക്കാവാഹിക്കാം.
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതി മനോഹരം ഗീതലാലസം
ഹരിവരാസനം ദേവമാശ്രയേ.
സ്വാമിയേ..ശരണമയ്യപ്പാ..

No comments:
Post a Comment