ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

വിടരുന്ന കര്‍മഭാവങ്ങള്‍ - 25

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 25 
ഇപ്പോഴത്തെ ജീവിതത്തിന്റെ അവസാനം ഉണ്ടാകുന്ന പുതിയ പ്രാരബ്ധകര്‍മം, സ്വാഭാവികമായും അടുത്ത ജീവിതത്തെ (പുനര്‍ജന്മത്തില്‍) പരുവപ്പെടുത്താനുള്ളതാണ്. അതിനാല്‍, അതിന്റെ ആദ്യ കര്‍മഭാവം, അടുത്ത ജീവിതത്തിന്റെ ആദ്യകര്‍മമായ പുനര്‍ജന്മം പരുവപ്പെടുത്തലായിരിക്കും. പറ്റിയ സ്ഥലത്ത്, പറ്റിയ ശരീരത്തില്‍ പുനര്‍ജന്മം നേടാനായിരിക്കും അതിന്റെ പ്രചോദനം. സാധാരണ ഒരു കര്‍മഭാവത്തിന്റെ വിടരല്‍ അതു പ്രചോദിപ്പിച്ച കര്‍മം തീരുംവരെയായിരിക്കും; അതിനാല്‍, മരണത്തിനു മുന്‍പ് തുടങ്ങുന്ന പുനര്‍ജന്മ പ്രചോദനം, പുനര്‍ജന്മം സംഭവിക്കുംവരെ നിലനില്‍ക്കും.
karmamഅധ്യായം/24, നവ പ്രാരബ്ധകര്‍മം

പൂവിട്ട ഒരു കര്‍മഭാവം ഫലം പൊഴിച്ചുകഴിഞ്ഞാല്‍, അതിന്റെ വീര്യം കുറയുകയും പ്രാരബ്ധകര്‍മത്തിലെ മറ്റൊരു കര്‍മഭാവം ഉണര്‍ന്നുവിടര്‍ന്ന്, അടുത്ത കര്‍മഫലംകൊണ്ടുവരുന്ന ഒരു പ്രവൃത്തിക്ക്, ബുദ്ധിയെ പ്രചോദിപ്പിക്കും. അങ്ങനെ, ഇടവേളകളില്ലാതെ, കര്‍മഭാവ വിടരല്‍ തുടരും. ചിലപ്പോള്‍, ഒന്നിലധികം കര്‍മഭാവങ്ങള്‍ വിടരുകയും ഓരോന്നും പ്രത്യേക കര്‍മത്തിന് ബുദ്ധിയെ പ്രചോദിപ്പിക്കുകയും ചെയ്യും; എന്നാല്‍, സൂക്ഷ്മശരീരത്തില്‍ കര്‍മഭാവ വിടരല്‍ ഇല്ലാത്ത ഒരു നിമിഷംപോലും ഇല്ല. അതിനാല്‍, കര്‍മ പ്രചോദനങ്ങള്‍ക്ക് ഇടവേളകളില്ല. ജീവിതത്തിലുടനീളം, കര്‍മ പ്രചോദന പരമ്പര നിരന്തരമാണ്.

സൂക്ഷ്മ ശരീരത്തില്‍ കര്‍മഭാവങ്ങള്‍ വിടരുന്ന അത്തരമൊരു പരമ്പരയില്‍, ഒരു പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവം കഴിഞ്ഞാലുടന്‍, അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം ഉണരണം. സൂക്ഷ്മശരീരത്തില്‍, വിടരുന്ന കര്‍മഭാവ പരമ്പരയ്ക്ക് ഇടവേള പാടില്ലാത്തതിനാല്‍, ഒരു പ്രാരബ്ധകര്‍മത്തിലെ കര്‍മഭാവങ്ങള്‍ മാത്രമേ വിടരാവൂ എന്നതിനാല്‍, ഇപ്പോഴത്തെ പ്രാരബ്ധകര്‍മത്തിലെ അവസാന കര്‍മഭാവത്തിന്റെ വീര്യം കുറയും മുന്‍പ്, അടുത്ത പ്രാരബ്ധകര്‍മത്തിലെ ആദ്യ കര്‍മഭാവം വിടരാന്‍ തയ്യാറായി ഉണര്‍ന്ന്, മുന്‍പത്തേതിന്റെ സ്ഥാനം പിടിക്കണം. ഒരു സ്‌ഫോടനം വഴിയല്ല കര്‍മഭാവങ്ങള്‍ വിരിയുന്നത്. അവ കുമിഞ്ഞു വികസിച്ച് വേണം വിടരാന്‍. അതിനിത്തിരി സമയമെടുക്കും. അത് കണക്കിലെടുത്ത്, വിടരുന്ന കര്‍മഭാവ പരമ്പരയുടെ തുടര്‍ച്ച നിലനിര്‍ത്താന്‍, അടുത്ത പ്രാരബ്ധകര്‍മം, ഇപ്പോഴത്തെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവം അടരുന്നതിന് മുന്‍പേ ഉണരണം. ഇപ്പോഴത്തെ പ്രാരബ്ധകര്‍മം തീര്‍ന്നാല്‍, ഈ ജീവിതം തീരുകയും ആത്മാവ് ശരീരം വിടുകയും ചെയ്യും. അതിനാല്‍ മേല്‍പറഞ്ഞ ആശയം ഇങ്ങനെ മറിച്ചിടാം: തീര്‍ച്ചയായും മരണത്തിന് മുന്‍പ്, അടുത്ത ജീവിതത്തിനുള്ള ഒരു പ്രാരബ്ധകര്‍മം സൂക്ഷ്മ ശരീരത്തില്‍ ഉയരുകയും, മരണത്തിന് തൊട്ടുമുന്‍പ്, അതിലെ കര്‍മഭാവം പൂവണിയുകയും ചെയ്യും. ഇതാണ് ആസന്നകര്‍മം.

ഇപ്പോഴത്തെ ജീവിതത്തിന്റെ അവസാനം ഉണ്ടാകുന്ന പുതിയ പ്രാരബ്ധകര്‍മം, സ്വാഭാവികമായും അടുത്ത ജീവിതത്തെ (പുനര്‍ജന്മത്തില്‍) പരുവപ്പെടുത്താനുള്ളതാണ്. അതിനാല്‍, അതിന്റെ ആദ്യ കര്‍മഭാവം, അടുത്ത ജീവിതത്തിന്റെ ആദ്യകര്‍മമായ പുനര്‍ജന്മം പരുവപ്പെടുത്തലായിരിക്കും. പറ്റിയ സ്ഥലത്ത്, പറ്റിയ ശരീരത്തില്‍ പുനര്‍ജന്മം നേടാനായിരിക്കും അതിന്റെ പ്രചോദനം. സാധാരണ ഒരു കര്‍മഭാവത്തിന്റെ വിടരല്‍ അതു പ്രചോദിപ്പിച്ച കര്‍മം തീരുംവരെയായിരിക്കും; അതിനാല്‍, മരണത്തിനുമുന്‍പ് തുടങ്ങുന്ന പുനര്‍ജന്മ പ്രചോദനം, പുനര്‍ജന്മം സംഭവിക്കുംവരെ നിലനില്‍ക്കും. മറ്റുവാക്കുകളില്‍, പുതിയ പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം ഈ ജീവിതാന്ത്യത്തിന് തൊട്ടുമുന്‍പ് ഉദ്ഭവിക്കുകയും, പുനര്‍ജന്മം യഥാര്‍ത്ഥത്തില്‍ സംഭവിക്കുംവരെ സൂക്ഷ്മശരീരത്തില്‍ വിടര്‍ന്നുനില്‍ക്കുകയും ചെയ്യും (ഭഗവദ്ഗീത 8:6, സദാ തദ്ഭാവഭാവിതാ). സാധാരണ, മരണത്തിനും പുനര്‍ജന്മത്തിനുമിടയില്‍, പ്രചോദനത്തില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ല. പുനര്‍ജന്മശേഷം, പുതിയ കര്‍മഭാവങ്ങളിലെ വിടരുന്ന പരമ്പര, ക്രമമായി തുടരും.

ഇങ്ങനെ, അടുത്ത പ്രാരബ്ധകര്‍മം (അടുത്ത ജന്മത്തിനുള്ളത്) ഉണരുകയും, അതിന്റെ കര്‍മഭാവങ്ങളില്‍ ഒന്ന് ഈ ജീവിതാന്ത്യത്തിന് മുന്‍പ് വിടരുകയും ചെയ്യും. അത് സംഭവിക്കുന്നതിന്റെ ബാഹ്യമാത്രയായി, മരിക്കുന്നവരില്‍ ഭൂരിപക്ഷവും, ഒരാവേശം, ഒരു വീര്യം, ഒരു വികാരത്തള്ളിച്ച, ശരീരവേദനകളില്‍നിന്നുള്ള ആഹ്ലാദകരമായ വിച്ഛേദം, കാണിക്കും.
ഒരു നവ പ്രാരബ്ധകര്‍മം, കര്‍മഭാവങ്ങളുടെ ഒരു കൂട്ടമായിരിക്കുമെങ്കിലും, അവ ഒറ്റതിരിഞ്ഞല്ല, ഒരു കൂട്ടമായിത്തന്നെയാണ് ഉണ്ടാകുന്നതെന്ന് മഹര്‍ഷിമാര്‍ പറയുന്നു. ഇപ്പോഴത്തെ പ്രാരബ്ധകര്‍മം പൂര്‍ണമായി നാശത്തിന്റെ വക്കിലെത്തുമ്പോള്‍, ഈശ്വര കല്‍പനയനുസരിച്ച്, വരാനിരിക്കുന്ന ജീവിതത്തെ ക്രമപ്പെടുത്താനുള്ള സഞ്ചിതകര്‍മത്തിലെ കര്‍മഭാവങ്ങള്‍, ഉറക്കത്തില്‍നിന്നുണര്‍ന്ന് സൂക്ഷ്മമായി സജീവമാകും. അല്‍പംകൂടി വീര്യത്തോടെ അവ കറങ്ങാന്‍ തുടങ്ങും. താമസിയാതെ, അവ, സുഷുപ്തിയിലുള്ള സഞ്ചിതകര്‍മത്തിന്റെ മറ്റു കര്‍മഭാവങ്ങളില്‍നിന്ന് വേറിടുന്നു. നിലവിലുള്ള ജീവിതത്തിന്റെ, അടുത്ത ജന്മത്തില്‍ ഫലം പൊഴിക്കാനുള്ള ചില കര്‍മഭാവങ്ങളും പുതിയ സംഘത്തില്‍ ചേരാന്‍, ഉണരുന്നു. ഈ സംഘം സാധിതമായാല്‍, അതിന് സാധാരണ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവില്ല. അതിനാല്‍ പില്‍ക്കാല കര്‍മഭാവങ്ങള്‍ സാധാരണ അതില്‍നിന്ന് മാറിനില്‍ക്കും.


പുതുതായി ഉണര്‍ന്ന കര്‍മഭാവങ്ങളെല്ലാം വേഗത്തില്‍ ഒന്നുചേര്‍ന്ന് ഒരു കൂട്ടമാവുന്നു. ഇതിനെ നവ പ്രാരബ്ധകര്‍മം എന്നുവിളിക്കുന്നു. ഇത്തരം അസംഖ്യം കര്‍മഭാവങ്ങളുടെ ഉറക്കത്തില്‍നിന്നുള്ള ഉണര്‍ച്ചയും പുതുജീവിതത്തെ വരവേല്‍ക്കാനുള്ള അവയുടെ സജീവമായ സംഘംചേരലും സൂക്ഷ്മശരീരത്തില്‍ ഇളക്കവും ആവേശവും ഉയര്‍ത്തുന്നു. നവാനുഭവങ്ങള്‍ക്കായി പുതിയ ജീവിതത്തില്‍ പ്രവേശിക്കുന്നതിന്റെ സാധ്യത, ആ ആവേശത്തെ ഉച്ചസ്ഥായിയില്‍ എത്തിക്കുന്നു. വയസ്സും ബുദ്ധിയും ആത്മാവും, ഈ ആനന്ദാതിരേകത്തില്‍ ഒന്നിക്കുന്നു. അവ, വിടാനിരിക്കുന്ന ശരീരത്തെ മറക്കുകയും ആ മറവി, ശരീരത്തിലെ അസുഖങ്ങളെ അകറ്റുകയും ചെയ്യുന്നു. മാത്രമല്ല, നവഭാഗ്യങ്ങളുടെ നവജീവിതത്തില്‍ പ്രവേശിക്കുന്നതിന്റെ സാധ്യത, ആനന്ദമയമായ ഒരിളക്കമുണ്ടാക്കുന്നു; ഇതാണ് മരണത്തോടടുത്ത രോഗികളില്‍ വികാരാവേശമാകുന്നത്. യഥാര്‍ത്ഥ മരണത്തിന് മുന്‍പ്, നവ പ്രാരബ്ധകര്‍മത്തെ സൂക്ഷ്മശരീരത്തിലേക്ക് വരവേല്‍ക്കുന്നതിന്റെ ആവേശ പ്രതിഫലനത്തിന് തെളിവാണ് മേല്‍പറഞ്ഞ രണ്ടുവിശേഷങ്ങള്‍.

No comments:

Post a Comment