ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, February 25, 2019

ധര്‍മ്മമൂര്‍ത്തിയായ വിദുരര്‍

ഭഗവാന്‍ നല്‍കിയ പരമജ്ഞാനം ഉപദേശിക്കുന്നതില്‍ ഉദ്ധവര്‍ക്ക് വൈമുഖ്യം തോന്നാന്‍ എന്തായിരിക്കും കാരണം എന്ന് വിദുരര്‍ ആശങ്കപ്പെട്ടു.
ഉദ്ധവന്‍ തുടര്‍ന്നു.
മഹാത്മാവായ വിദുരരേ, അങ്ങ് ധര്‍മത്തിന്റെ മൂര്‍ത്തിമത്ഭാവമാണ്. അങ്ങേക്ക് ജ്ഞാനോപദേശം നല്‍കാന്‍ പാകത്തിനുള്ള അറിവോ പക്വതയോ എനിക്കില്ല.
കാലങ്ങളായി ഞാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മന്ത്രി പ്രമുഖന്‍ എന്ന് അഹങ്കരിച്ചുനടന്ന്, ഞാന്‍ ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞ സമയമാണിത്. എല്ലാം ഭഗവാന്‍ മാത്രമാണ്. ചെയ്യുന്നതും ചെയ്യിക്കുന്നതുമെല്ലാം ഭഗവാന്‍ ഞാന്‍ ഉപദേശിക്കുന്നു ഞാന്‍ ചെയ്യുന്നു എന്ന തോന്നലുകളെല്ലാം ആ ഭഗവാന്റെ മായാവൈഭവം മാത്രമാണ്.
പലപ്പോഴായി ഭഗവാന്‍ കൃഷ്ണന്‍ പല കാര്യങ്ങളിലും എന്റെ ഉപദേശം തേടി. ഞാന്‍ ബുദ്ധിമാനെന്ന അഹങ്കാരത്തോടെ പലതും ഉപദേശിച്ചു. എന്നാല്‍ ആര്‍ക്കാണ് ഞാന്‍ ഉപദേശിച്ചത് എന്ന് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു. സര്‍വജ്ഞനും അഖിലഗുരുവും പരമാത്മാവുമായ ശ്രീകൃഷ്ണനോടാണ് ഞാന്‍ ഉപദേശിച്ചതെന്ന്, ആ ഭഗവാനെക്കുറിച്ച് ഒന്നുമറിയാത്ത എനിക്ക് അന്ന് മനസ്സിലായില്ല.
ധര്‍മാത്മാവായ വിദുരരെ, ഇപ്പോള്‍ അങ്ങ് എന്നോട് പരമജ്ഞാനത്തെക്കുറിച്ച് ചോദിക്കുന്നു. അങ്ങ് സാക്ഷാല്‍ ഭഗവാന്‍ തന്നെയെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.
എന്നോട് ഭഗവാന്‍ അരുളിച്ചെയ്തിട്ടുമുണ്ട്. ''സര്‍വ ഭൂതേഷു മദ്ഭവോ മദ്ഭക്തിം'' എന്ന്. എല്ലാ വസ്തുക്കളിലും എന്നെക്കണ്ട് ഭക്തിയോടെ കാണണം.
''അഹമാത്മാന്തരോ ബാഹ്യോളനാവൃത സര്‍വദേഹിനാം
യഥാ ഭൂതാനി ഭൂതേഷു ബഹിരന്തഃ സ്വയം തഥാ''
സര്‍വരിലും ഉള്ളിലും പുറത്തും വസിക്കുന്നത് ഞാന്‍ തന്നെയാകുന്നു.
മാമേകമേവ ശരണമാത്മാനം സര്‍വദേഹിനാം
യഹിസര്‍വാത്മഭാവേന മയാ സ്യ ഹ്യകുതോദയഃ
സര്‍വരിലും ആത്മഭാവത്തില്‍ വസിക്കുന്നത് ഞാന്‍ തന്നെയെന്ന് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് ഹേ വിദുരമഹാശയ എനിക്കറിയാം,അങ്ങ് ഭഗവാന്‍ തന്നെയാണ്. അതിനാല്‍ അങ്ങേക്ക് ജ്ഞാനോപദേശം നല്‍കാന്‍ ഞാന്‍ ആളല്ല. അതിനുള്ള പക്വത എനിക്കില്ല. അറിവും വളരെക്കുറവാണ്.
പരമാത്മാവായ വിദുരരേ, അങ്ങയുടെ അപേക്ഷ സ്വീകരിച്ച് ജ്ഞാനം പകരാനാവില്ല. എന്നാല്‍ അങ്ങ് ആജ്ഞാപിച്ചാല്‍ ഞാന്‍ അനുസരിക്കും. പക്ഷേ ഭഗവാനേ, അങ്ങയ്ക്ക് ജ്ഞാനോപദേശം നല്‍കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ മൈത്രേയ മഹര്‍ഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അങ്ങ് മൈത്രേയ മഹര്‍ഷിയെ സമീപിക്കുന്നതായിരിക്കും ഉചിതം.
സന്തോഷംകൊണ്ടാണോ വിഷമംകൊണ്ടാണോ ഏതായാലും വിദുരര്‍ കരഞ്ഞുപോയി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവതാരലക്ഷ്യം പൂര്‍ത്തിയാക്കി സ്വാധാമത്തിലേക്ക് പോയിരിക്കുന്നു. ഭഗവാന്റെ വേര്‍പാട് താങ്ങാനാവുന്നില്ല. എന്നാല്‍ അവസാന നിമിഷത്തിലും ആ ഭക്തവത്സലന്‍ ഈ എളിയവനെക്കുറിച്ച് ഓര്‍മവച്ചു. ഈ ദാസന് ജ്ഞാനോപദേശം നല്‍കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒരു മഹാത്മാവിനെത്തന്നെ നിയോഗിച്ചിരിക്കുന്നു. ആ ആശ്രിതവത്സലന്റെ സ്‌നേഹാധിക്യമോര്‍ത്ത് വിദുരര്‍ കണ്ണീരൊഴുക്കി. എനിക്ക് പരമജ്ഞാനം പകരാന്‍ ഒരു സദ്ഗുരുവിനെ നിയോഗിച്ചിരിക്കുന്നു.
വിദുരര്‍ മൈത്രേയ മഹര്‍ഷിയെത്തേടി ഹരിദ്വാറിലേക്കുപോയി. ഉദ്ധവര്‍ ബദരിയിലേക്കും യാത്രയായി.
ഉദ്ധവരുടെ മറുപടിയെക്കുറിച്ചുതന്നെയായിരുന്നു വിദുരരുടെ ചിന്ത. എത്ര വിനയം. തികച്ചും മഹാത്മാവു തന്നെ. ഭഗവാന്‍ ശ്രീകൃഷ്ണന്‍ പലവട്ടം ഉദ്ധവരെ സ്വതുല്യനായി അംഗീകരിച്ചിട്ടുള്ളതാണ് ''നോദ്ധവോളണ്യപി മന്യൂനോ''- എന്നില്‍നിന്നും അണുപോലും ന്യൂനത്വമുള്ളവനല്ലാ. ഉദ്ധവന്‍ എന്ന് ഭഗവാന്‍ പറയാറുണ്ട്. അങ്ങനെയുള്ള ഉദ്ധവന്‍ എന്നെ ഭഗവാന്‍ എന്ന് വിളിച്ച്  സംബോധന ചെയ്യുന്നു. ശ്രീകൃഷ്ണനില്‍ നിന്നും നേരിട്ട് ജ്ഞാനോപദേശം ലഭിച്ച ആ മഹാനുഭാവന്‍ ഭാഗ്യവാന്‍ മാത്രമല്ല, ഭഗവാന്‍ തന്നെയാണ്. വിദുരര്‍ വിലയിരുത്തി. 
ഇപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ വേര്‍പാടു മാത്രമല്ല, ഉദ്ധവരുടെ വേര്‍പാടും വിദുരര്‍ക്ക് ദുഃഖമുണ്ടാക്കി. ശ്രീകൃഷ്ണ ഭഗവാന്റെ കാരുണ്യമോര്‍ത്തപ്പോള്‍ സന്തോഷവും ദുഃഖവും ഒരുമിച്ചു തോന്നി.എന്താണ് ഇങ്ങനെ ദുഃഖം വരാന്‍? മൈത്രേയ മഹര്‍ഷിയോടുതന്നെ ചോദിക്കാം. 

എ.പി ജയശങ്കര്‍ ഇടപ്പള്ളി

Sunday, February 24, 2019

കലികാല മഹിമ

.
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേ തന്നെ മുക്തി വരുത്തുവാന്‍
കൃഷ്ണ! കൃഷ്ണ മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ രാമ! എന്നിങ്ങനെ
തിരുനാമ സങ്കീര്‍ത്തനമെന്നിയേ
മറ്റേതുമില്ലയത്‌നമറിഞ്ഞാലും
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമ്മൂന്നിലുമുള്ള ജനങ്ങളും
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങള്‍ക്കു സാധ്യമല്ലായ്കയാല്‍
കലികാലത്തെ ഭാരതഖണ്ഡത്തെ
കലിതാദരം കൈവണങ്ങീടുന്നു
''അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍
യോഗ്യത വരുത്തീടുവാന്‍ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്‌കാരം!''
എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
നാലുയുഗങ്ങളില്‍ വച്ച് മോക്ഷം ലഭിക്കാന്‍ നല്ലത് കലിയുഗമാണ്. കൃഷ്ണാ, മുകുന്ദാ, ജനാര്‍ദ്ദനാ തുടങ്ങിയുള്ള ഭഗവന്നാമങ്ങള്‍ ജപിക്കുക. ഏതു പാമരനും സാധിക്കുന്ന കാര്യമാണത്. കലികാലത്ത് മുക്തി നേടുവാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗവുമാണത്. മറ്റ് പതിമൂന്ന് ലോകങ്ങളിലും ആറ് ദ്വീപുകളിലും എട്ടു ഖണ്ഡങ്ങളിലും ഉള്ള ജനങ്ങളൊക്കെ, കലികാലത്തെ ഭാരതഖണ്ഡത്തെ ആദരപൂര്‍വം വന്ദിക്കുന്നു. അവരൊക്കെ ഈ ഭാരതത്തില്‍, പ്രത്യേകിച്ച് കലിയുഗത്തില്‍ വന്ന് പിറക്കാന്‍ സാധിക്കാതെ വന്നതില്‍ ഖേദിക്കുന്നു. മറ്റ് മൂന്ന് യുഗങ്ങളില്‍ ജീവിച്ചവര്‍ക്കും ഇത്തരത്തില്‍ മോക്ഷപ്രാപ്തിക്കുള്ള അവസരം ലഭിച്ചിട്ടില്ല. ഭാരതഭൂമിയില്‍ ഒരു പുല്ലായിട്ടെങ്കിലും ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് അവരുടെയൊക്കെ പ്രാര്‍ഥന. ഇവിടെ ജന്മമെടുക്കാന്‍ ഭാഗ്യം ലഭിച്ച മനുഷ്യരേയും കലിയെത്തന്നെയും അവര്‍ നമസ്‌കരിക്കുന്നു. ഞാന്‍ ഇതൊക്കെ വിസ്തരിച്ച് പറയേണ്ടതുണ്ടോ എന്ന് കവി ചോദിക്കുന്നു. ഈ ഭാരതത്തില്‍, കലിയുഗത്തില്‍ മനുഷ്യജന്മം ലഭിച്ചവരെല്ലാം ഭാഗ്യവാന്മാരാണെന്നും, ഈശ്വരപ്രാപ്തി ആഗ്രഹിക്കുന്ന ഏവര്‍ക്കും തിരുനാമസങ്കീര്‍ത്തനത്തിലൂടെ അതിനുള്ള മാര്‍ഗം തെളിയുന്നു എന്നും സാരം.
കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങള്‍. മഹാവിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തോടെ കലിയുഗം ആരംഭിച്ചു എന്നാണ് വിശ്വാസം. ദൈവനാമം ഉരുവിട്ടുകൊണ്ടു തന്നെ കലിയുഗത്തില്‍ നമുക്ക് മോക്ഷം നേടാം എന്ന്, കവി ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണ് നമ്മെ.

Saturday, February 23, 2019

ശ്രീകൃഷ്ണന്‍



ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. പൂര്‍ണ്ണ പുണ്യാവതാരമാണ് ശ്രീകൃഷ്ണനെന്ന് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു. വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണ ഭഗവാന്‍ അവതരിച്ചത്. ജനിച്ചയുടന്‍ ശീകൃഷ്ണനെ വസുദേവന്‍ നന്ദഗോപരുടെ ഗൃഹത്തിലെത്തിച്ചു. നന്ദഗോപരുടെ പത്‌നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ കൃഷ്ണന്റെ സ്ഥാനത്തും കിടത്തി. സാക്ഷാല്‍ മായാദേവിയായ ആ ശിശുവിനെ കംസന്‍ വധിക്കുവാന്‍ തുനിഞ്ഞു. അപ്പോള്‍ ബാലിക ആകാശത്തിലേക്കുയര്‍ന്ന് 'നിന്റെ അന്തകന്‍ ഭൂമിയില്‍ ജനിച്ചു കഴിഞ്ഞു' എന്ന് പറഞ്ഞു. ഇതുകേട്ടതും ഭയചകിതനായ കംസന്‍ അടുത്ത ദിവസങ്ങളിലായി  ജനിച്ച ശിശുക്കളെയെല്ലാം നിഗ്രഹിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി പൂതന എന്ന രാക്ഷസിയെ പറഞ്ഞയച്ചു. നന്ദഗോപ ഗൃഹത്തിലെത്തിയ പൂതന അവിടെ വളരുന്ന ശ്രീകൃഷ്ണന് മുലയില്‍ വിഷം പുരട്ടി സ്തന്യത്തെ നല്‍കി. ശ്രീകൃഷ്ണനാകട്ടെ സ്തന്യത്തോടുകൂടി പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. അങ്ങനെ പൂതന ജീവനറ്റ്  ഭൂമിയില്‍ പതിച്ചു. ഇതിനുശേഷം കൃഷ്ണനെ നിഗ്രഹിക്കാനായി തൃണാവര്‍ത്തന്‍, ശകടന്‍, വല്‍സന്‍, ബകന്‍, അഘന്‍ എന്നീ അസുരന്മാരെ ഒന്നിനു പുറകെ ഒന്നായി കംസന്‍ പറഞ്ഞയച്ചു. എന്നാല്‍ കൃഷ്ണന്റെ കൈകൊï് മരിച്ചുവീഴാനായിരുന്നു അവരുടെയെല്ലാം യോഗം. 
 കൗരവരെയും പാണ്ഡവരെയും നിമിത്തമാക്കി ഭൂഭാരം ഇല്ലാതാക്കുന്നതിനുവേïിയായിരുന്നു ശ്രീകൃഷ്ണന്‍ അവതരിച്ചത്. കൗരവര്‍ കള്ളചൂതുകളിച്ച് പാണ്ഡവരുടെ രാജ്യത്തെ അപഹരിച്ചു. തുടര്‍ന്ന് പാണ്ഡവര്‍ 12 വര്‍ഷം വനവാസവും ഒരുവര്‍ഷം അജ്ഞാതവാസവും അനുഷ്ഠിച്ചു. ഇതിനുശേഷം രാജ്യം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൗരവര്‍ നല്‍കിയില്ല. തുടര്‍ന്ന് യുദ്ധത്തിലൂടെ തന്നെ രാജ്യത്തെ തിരികെ നേടുവാന്‍ പാണ്ഡവര്‍ പരിശ്രമിച്ചു. ഈ സമയത്ത് ശ്രീകൃഷ്ണന്‍ സമാധാനദൂതനായി കൗരവസദസ്സിലേക്ക് ചെന്നു. കൗരവര്‍ ശ്രീകൃഷ്ണന്റെ വാക്കുകളെ മാനിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ തടവിലാക്കുവാന്‍വരെ പരിശ്രമിക്കുകയുïായി. ഈ സമയത്ത് ശ്രീകൃഷ്ണന്‍ തന്റെ വിശ്വരൂപത്തെ പ്രദര്‍ശിപ്പിച്ചു. ഭഗവാന്റെ ദിവ്യസ്വരൂപത്തെ കï് ഭീഷ്മര്‍ തുടങ്ങിയവര്‍ ഭക്തിയോടുകൂടി സ്തുതിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശിക്കുന്നതാണ് ഭഗവദ്ഗീത. ഭഗവാന്റെ തിരുമുഖത്തുനിന്നും ഉപദേശം ശ്രവിച്ചതോടുകൂടി അര്‍ജ്ജുനന്‍ തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധവാനായിത്തീരുകയും ശത്രുപക്ഷത്തെ എതിരിടുകയും ചെയ്തു. പതിനെട്ട് ദിവസത്തെ യുദ്ധം കഴിഞ്ഞതോടെ ഇരുപക്ഷത്തെയും ഏതാനും ചിലര്‍ ഒഴിച്ചുള്ളവരെല്ലാം വധിക്കപ്പെട്ടു. തന്റെ പു
ത്രന്മാരെല്ലാം കൊല്ലപ്പെട്ടതില്‍ അതീവ ദുഃഖിതയായ ഗാന്ധാരി എല്ലാത്തിനും കാരണക്കാരന്‍ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കി ഭഗവാനെ ഇപ്രകാരം ശപിച്ചു; ''കുരുപാണ്ഡവന്മാര്‍ തമ്മിലടിച്ച് ഇല്ലാതായതുപോലെ മുപ്പത്തിയാറു വര്‍ഷം കഴിയുമ്പോള്‍ നിന്റെ വംശവും പരസ്പരം പോരടിച്ച് ഇല്ലാതായിത്തീരട്ടെ''. ഗാന്ധാരിയുടെ ശാപത്തെ മന്ദസ്മിതത്തോടുകൂടി ഭഗവാന്‍ സ്വീകരിച്ചു. യാദവ നാശത്തിന് മുനിശാപവും കാരണമായി പറയുന്നു. ഒരിക്കല്‍ കണ്വന്‍, വിശ്വാമിത്രന്‍ തുടങ്ങിയ മുനിമാര്‍ ഭഗവാനെ ദര്‍ശിക്കാനായി ദ്വാരകയിലേക്ക് വരികയുïായി. അപ്പോള്‍ യാദവന്മാര്‍ കൃഷ്ണപുത്രനായ സാംബനെ ഗര്‍ഭിണിയുടെ വേഷം കെട്ടിച്ച് മുനിമാരുടെ മുന്നിലേക്ക് കൊïുവന്ന് ഇവള്‍ പ്രസവിക്കുന്ന കുഞ്ഞ് ആണോ, പെണ്ണോ എന്ന് ചോദിച്ചു.
ഇതുകേട്ട് കുപിതരായ മുനിമാര്‍ ഗര്‍ഭിണി ഒരു ഇരുമ്പുലക്കയെ പ്രസവിക്കുമെന്നും അത് യാദവകുലത്തിന്റെ നാശത്തിന് കാരണമായിത്തീരുമെന്നും ശപിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സാംബന്‍ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു. കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യാദവന്മാര്‍ ആ ഇരുമ്പുലക്ക രാകിപ്പൊടിച്ച് കടലിലെറിഞ്ഞു. അത് സമുദ്രതീരത്തടിഞ്ഞ് എരകപ്പുല്ലുകളായി വളര്‍ന്നു വന്നു. അല്‍പ കാലം കഴിഞ്ഞ് നിരവധി അനിഷ്ടസംഭവങ്ങള്‍ ഉïായപ്പോള്‍ കൃഷ്ണന്‍ യാദവരെയും കൂട്ടി തീര്‍ത്ഥയാത്രയ്ക്കിറങ്ങി. പ്രഭാസത്തിലെത്തിയ അവര്‍ അമിതമായി മദ്യപിച്ച് കലഹിക്കുവാന്‍ തുടങ്ങി. സമുദ്രതീരത്ത് മുളച്ചുനിന്ന എരകപ്പുല്ലുകള്‍ പറിച്ചെടുത്ത് പരസ്പരം പ്രഹരിച്ചു. അവ പറിച്ചെടുക്കുന്ന മാത്രയില്‍ തന്നെ ഇരുമ്പുലക്കകളായി മാറിക്കൊïിരുന്നു. അനേകം യാദവന്മാര്‍ അവിടെവച്ച് തമ്മിലടിച്ച് മരിച്ചുവീണു. ഇതു കïുകൊïു നില്‍ക്കുകയായിരുന്ന കൃഷ്ണന്‍ എരകപ്പുല്ലുകള്‍ പറിച്ചെടുത്ത് ശേഷിച്ച യാദവരെയും കൊന്നുകളഞ്ഞു. അങ്ങനെ യാദവവംശം നാമാവശേഷമായിത്തീര്‍ന്നു. പിന്നീടൊരിക്കല്‍ കൃഷ്ണന്‍ യോഗനിരതനായി പാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാനന നടുവില്‍ ശയിക്കവെ ജരന്‍ എന്നൊരു വേടന്‍ ഭഗവാന്റെ തൃപ്പാദങ്ങള്‍ കï് മാനാണെന്ന് തെറ്റിദ്ധരിച്ച് അമ്പെയ്തു. അമ്പേറ്റ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദേഹം വെടിഞ്ഞ് വിഷ്ണു സ്വരൂപത്തോടു കൂടി വൈകുണ്ഠത്തിലേക്ക് പോയി.

ജി പി 

Friday, February 22, 2019

കുചേലന്റെ അവില്‍പ്പൊതി



ഏയ്! സുദാമന്‍, എനിക്കെന്താണ് കൊïുവന്നിരിക്കുന്നത്? എന്തായാലും വേഗം തന്നാലും. ഇലയോ, കായോ, പൂവോ എന്തായാലും സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും എന്നു പറഞ്ഞുകൊï് ആ അവില്‍പ്പൊതി ബലമായി കൈക്കലാക്കി
ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന ഒരു സാധുബ്രാഹ്മണനായിരുന്നു സുദാമാവ്, കുചേലന്‍ എന്നുമറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹം ഇല്ലായ്മയുടെ കൂടാരമായിരുന്നു. ദാരിദ്ര്യദുഃഖം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹത്തിന്റെ പത്‌നി ഭര്‍ത്താവിനോടപേക്ഷിച്ചു. ''നോക്കൂ... ഇവിടെ ഒരുമണി ധാന്യമോ മറ്റ് സാമഗ്രികളോ ഇല്ല. പട്ടിണികിടന്ന് കുട്ടികള്‍ എല്ലും തോലുമായി. അങ്ങയുടെ സതീര്‍ഥ്യനായ ശ്രീകൃഷ്ണന്‍ വിചാരിച്ചാല്‍ എന്തെങ്കിലും പരിഹാരമുണ്ടാകും. ദ്വാരകയില്‍പ്പോയി അദ്ദേഹത്തെക്കണ്ട് സഹായം തേടിയാലും.'''ഭാര്യയുടെ നിര്‍ബന്ധവും ഭഗവാനെ കാണാനുള്ള മോഹവുംകൊണ്ട് സുദാമാവ് ദ്വാരകയാത്രയ്ക്കു സന്നദ്ധനായി. 'ശരി, ഞാന്‍ നാളെത്തന്നെ പുറപ്പെടാം. പക്ഷെ, ഭഗവാനു കാഴ്ചവെക്കാനായി എന്തെങ്കിലും വേണമല്ലോ... സുദാമാവ് പറഞ്ഞു നിര്‍ത്തി.
ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം ആ സാധ്വി അടുത്തുള്ള ഇല്ലങ്ങളിലെല്ലാം നടന്ന് നാലു പിടി നെല്ല് കൊണ്ടുവന്ന് ഉരലില്‍ ഇടിച്ച് അവല്‍ ഉണ്ടാക്കി കിഴി കെട്ടി അദ്ദേഹത്തെ ഏല്‍പിച്ചു.
പുലര്‍ച്ചയ്ക്കുതന്നെ എഴുന്നേറ്റ് കുചേലന്‍ യാത്ര ആരംഭിച്ചു. പലദേശങ്ങള്‍ കടന്ന് ദ്വാരകാരാജധാനിയിലെത്തി. അവിടെ അതിവിശിഷ്ടമായ കൊട്ടാരത്തില്‍ പട്ടുമെത്തയില്‍ ശയിച്ചിരുന്ന ഭഗവാന്‍, സുഹൃത്തിന്റെ വരവറിഞ്ഞ് ചാടി എഴുന്നേറ്റ് ഓടിച്ചെന്നു വാരിപ്പുണര്‍ന്നു. അദ്ദേഹത്തെ സ്‌നേഹാദരങ്ങളോടെ വരവേറ്റ് പട്ടുമെത്തയിലിരുത്തി കാലുകള്‍ കഴുകിച്ചു. സുഗന്ധദ്രവ്യങ്ങളും കുറിക്കൂട്ടുകളും അണിയിച്ച് പൂജിച്ചു സല്‍ക്കരിച്ചു.
രുക്മിണീദേവി ചാമരം വീശി നിന്നു. ക്ഷീണമെല്ലാമകന്നപ്പോള്‍ സുഹൃത്തിനോട് പല വിധ കുശലങ്ങളും ചോദിച്ചൂ ലോകനായകന്‍. ''എന്തുണ്ട് സഖേ വിശേഷം? അങ്ങ് വിവാഹം കഴിച്ചില്ലേ? ഭാര്യാപു
ത്രാദികള്‍ക്കും മംഗളം തന്നെയല്ലേ? യാതൊന്നിലും ആശവച്ചു പുലര്‍ത്താത്ത അവിടുന്ന് പ്രാപഞ്ചിക സുഖങ്ങള്‍ക്കുപുറകേ ഒരിക്കലും പോവുകയില്ല എന്നെനിക്കുറപ്പുണ്ട്. ഞാന്‍ പലപ്പോഴും നമ്മുടെ ഗുരുകുല ലീലകള്‍ ചിന്തിച്ചിരിക്കാറുണ്ട്. സാന്ദീപനീമഹര്‍ഷിക്ക് നാമെല്ലാം പുത്രതുല്യരായിരുന്നുവല്ലോ?  ഒരിക്കല്‍ ഗുരുപത്‌നിയുടെ നിര്‍ദേശപ്രകാരം വിറകുതേടി കൊടുംകാട്ടിലെത്തിയതും കടുത്ത കാറ്റിലും മഴയിലും ഇരുട്ടില്‍ ദിക്കറിയാതെ രാത്രി കഴിഞ്ഞതും ഓര്‍മയില്ലേ? വിറകുമായി മടങ്ങിയെത്തിയ നമ്മെ ഗുരു കെട്ടിപ്പുണര്‍ന്ന് അനുഗ്രഹിച്ചത് നിനക്കോര്‍മയില്ലേ? ഗുരുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ക്ക് ഒരിക്കലും നാശമുണ്ടാവില്ല നിശ്ചയം.''
അങ്ങനെ, ബാല്യകാലകഥകള്‍ പലതും പറഞ്ഞ് ശ്രീകൃഷ്ണന്‍ സുഹൃത്തിനൊപ്പം കുറേസമയം സന്തോഷം പങ്കിട്ടു. ഭഗവാന്റെ വാക്കുകള്‍ കുചേലന്‍ ആനന്ദനിര്‍വൃതിയോടെ കേട്ടിരുന്നു. സുദാമാവിനോടൊപ്പം പല പല കഥകളും പറഞ്ഞ് രസിച്ചിരിക്കുന്ന ഭഗവാന്‍ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
ഏയ്! സുദാമന്‍, എനിക്കെന്താണ് കൊണ്ടുവന്നിരിക്കുന്നത്? എന്തായാലും വേഗം തന്നാലും. ഇലയോ, കായോ, പൂവോ എന്തായാലും സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും എന്നു പറഞ്ഞുകൊണ്ട് ആ അവില്‍പ്പൊതി ബലമായി കൈക്കലാക്കി.
ഭഗവാന്റെ നിലയ്ക്കും, വിലയ്ക്കും ചേര്‍ന്നതല്ലാ തന്റെ ഉപഹാരം എന്നു കരുതി മടിച്ചു നിന്ന കുചേലന്റെ കയ്യിലിരുന്ന അവില്‍പ്പൊതി ആവേശത്തോടെ കൈക്കലാക്കി വാരിയെടുത്ത് വായിലാക്കി ശ്രീവല്ലഭന്‍. രണ്ടാമതും ഒരുപിടി വാരിയെടുക്കവേ ലക്ഷ്മി ദേവിയായ ശ്രീരുക്മിണി കൈയില്‍ കയറിപ്പിടിച്ചു. കാരണം ആദ്യത്തെ ഒരു പിടി അവിലിനാ
ല്‍ത്തന്നെ  സുദാമാവിന്റെ സകല ആഗ്രഹങ്ങളും നിറവേറ്റാന്‍ ബാധ്യസ്ഥനായി മാറിയ ഭഗവാന്‍ ഒരു പിടികൂടി ഭുജിച്ചാന്‍ എന്തുണ്ടാകുമെന്ന് നന്നായി അറിയാവുന്ന ദേവി തടസ്സം നിന്നതില്‍ അത്ഭുതമില്ലല്ലോ? 
അന്നു രാത്രി രാജകീയ സുഖസൗകര്യങ്ങളോടെ അവിടെ വസിച്ചശേഷം പിറ്റേന്ന് സുദാമാവ് ഇല്ലത്തേക്കുമടങ്ങി. ഭഗവാന്റെ സൗഹൃദം മാത്രം മോഹിച്ച് മറ്റൊന്നും ആവശ്യപ്പെടാതെ യാത്രയായ സുദാമാവ് ഭഗവാന്റെ  ആതിഥ്യമര്യാദയും സ്‌നേഹവും സൗഹൃദവും മനസ്സിലോര്‍ത്ത് നടന്നു. ഏറെ ദൂരം നടന്ന് സ്വഗൃഹത്തിനു സമീപം എത്തിച്ചേര്‍ന്ന ബ്രാഹ്മണന്‍ ആശ്ചര്യചകിതനായി നോക്കി നില്‍ക്കവേ അനേകം തരുണീമണിമാര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി ഓടിയെത്തി.
തന്റെ ജീര്‍ണഗൃഹത്തിന്റെ സ്ഥാനത്ത് മനോഹരമായ ഒരു മണിമന്ദിരം. ചുറ്റും അനേകം രാജഗൃഹങ്ങള്‍, ഉദ്യാനങ്ങള്‍. എല്ലാം കണ്ട് മിഴിച്ചു നിന്ന അദ്ദേഹത്തിന്റെ സമീപത്തേക്ക് ലക്ഷ്മീസമാനയായ ഒരു സുന്ദരിയും ആഭരണവിഭൂഷിതകളായ ദാസിമാരും വന്നു ചേര്‍ന്നു. ധന്യാത്മന്‍, അവിടുത്തെ സതീര്‍ഥ്യന്റെ അനുഗ്രഹത്താല്‍ നാമിന്നു ധനാഢ്യരായി. 'വരൂ ഇത് നമ്മുടെ മണിമേടയാണ്. കണ്ടില്ലേ കുംഭഗോപുരങ്ങളും പൊന്‍താഴികക്കുടങ്ങളും ദാസീവൃന്ദവും. ആനക്കൊമ്പിനാല്‍ നി
ര്‍മിച്ച സിംഹാസനങ്ങള്‍, സുവര്‍ണപീഠങ്ങള്‍, ദ്വാരകാധീശന്‍ നമുക്കായ് മറ്റൊരു ദ്വാരക തന്നെ നല്‍കികയതു കണ്ടോ?' ധര്‍മപത്‌നിയുടെ വാക്കുകള്‍ ശ്രവിച്ച് ഭക്തവത്സലനായ ശ്രീഹരിയുടെ മഹിമയോര്‍ത്ത് ആശ്ചര്യവും സന്തോഷവും കലര്‍ന്ന് ആനന്ദാശ്രുവാര്‍ത്തു നിന്നൂ സുദാമാവ്. ഭഗവാന്‍ തന്ന ഐശ്വര്യത്തില്‍ മതിമറക്കാതെ ഭഗവദ് ദാസനായി ജീവിച്ച് ആ ഭാഗവതോത്തമന്‍ ബ്രഹ്മപദമണഞ്ഞു.

ഹരീഷ്. ആര്‍. നമ്പൂതിരിപ്പാട്

Thursday, February 21, 2019

ഗുരുവായൂരപ്പധ്യാനവും ദര്‍ശനവും


ശ്രീകൃഷ്ണചരിതവും ഭാഗവതത്തെ ആധാരമാക്കിയ പ്രാര്‍ഥനാനിര്‍ഭരമായ സ്തുതികളും ചേര്‍ത്തെഴുതിയ ആയിരത്തിലേറെ ശ്ലോകങ്ങളുള്ള ഗ്രന്ഥമാണ് നാരായണീയം. വാതരോഗത്തിന്റെ വേദനയില്‍ പിടയുമ്പോള്‍ നിറഞ്ഞ ഭക്തിയോടെ മേല്‍പുത്തൂര്‍ എഴുതിയ ഗ്രന്ഥമാണ് നാരായണീയം. ഭാഗവതത്തിലേതുപോലെ അതില്‍ പ്രാര്‍ഥനയുണ്ട്, കഥയുണ്ട്, ജീവിതാനുഭവമുണ്ട്, പ്രപഞ്ചസത്യവുമുണ്ട്. എന്നാല്‍ നേരിട്ടുള്ള ഉപദേശങ്ങള്‍ കുറവാണ്.
ഒന്നാം ദശകം 
(ഗുരുവായൂരപ്പ ദര്‍ശനവിവരണം) 
ഉപനിഷത്തുക്കള്‍ വിവരിക്കുന്ന ബ്രഹ്മം തന്നെയാണ് ഗുരുവായൂരപ്പനെന്നും അവ്യക്തവും കാലദേശാതീതവുമായ ചൈതന്യമായ ഗുരുവായൂരപ്പന്‍ ബ്രഹ്മമാണെന്ന് ആദ്യദര്‍ശനത്തില്‍ മനസ്സിലാകില്ലെന്നും മേല്‍പുത്തൂര്‍  വിവരിച്ചു കൊണ്ട് നാരായണീയം ആരംഭിക്കുന്നു. 
മറ്റു ദേവന്മാരെ  ആരാധിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠവും എളുപ്പവും ഗുരുവായൂരപ്പ ആരാധനയാണെന്നും വിവരിക്കുന്നു. ഗുരുവായൂരപ്പന് പൂര്‍ണമായും സാത്വിക ശരീരവും ഭാവവുമാണുള്ളതെന്നും പരിശുദ്ധവും മായാശക്തി സമേതവും ലക്ഷ്മീസമേതനുമായ ഗുരുവായൂരപ്പനെ ഞാന്‍ ആരാധിക്കുന്നു എന്നും കീര്‍ത്തിക്കുന്നു. സര്‍വസൃഷ്ടികള്‍ക്കുമാധാരവും, ദു:ഖനാശകനും കല്‍പവൃക്ഷം പോലെ ഭക്തര്‍ക്കായി നിലകൊള്ളുന്നവനും സ്വയം ഭക്തര്‍ക്കായി അര്‍പ്പിക്കപ്പെട്ടവനും
പ്രപഞ്ചതേജസ്സിനാധാരവും ഒന്നിനോടും ബന്ധനമില്ലാത്തവനുമായ ഗുരുവായൂരപ്പാ, ഞാന്‍ അങ്ങയെ പ്രണമിക്കുന്നു. 
രണ്ടാം ദശകം (ഗുരുവായൂരപ്പ 
ദര്‍ശന സൗഭാഗ്യ മഹത്വം) 
ഗുരുവായൂരപ്പന്റെ മുഖകമലം, ചതുര്‍ഭുജങ്ങള്‍, പാദകമലങ്ങള്‍ അതിസുന്ദരമായ ശരീരം, കൗതുകരൂപം, ഐശ്വര്യ ദേവതയുടെ സാന്നിധ്യം, ലക്ഷ്മീവല്ലഭ സ്ഥാന മഹത്വം, ആശ്ചര്യമുളവാക്കുന്ന സായൂജ്യം, ജ്ഞാനയുക്തികര്‍മധ്യാന മാര്‍ഗങ്ങളിലൂടെ ഗുരുവായൂരപ്പ സന്നിധിയിലെത്തുന്ന ഭക്തര്‍ക്കു ലഭിക്കുന്ന സായൂജ്യവും അന്ത്യത്തില്‍ ലഭിക്കുന്ന മോക്ഷവും ഞാന്‍ ഭക്തിപുരസ്സരം കീര്‍ത്തിക്കുന്നു. 
മൂന്നാം ദശകം (ഗുരുവായൂരപ്പ ഭക്തിയുണ്ടാകാനുള്ള പ്രാര്‍ഥന) 
ഭക്തിമാര്‍ഗങ്ങളുടെ സവിശേഷതകളെക്കുറിച്ചും ഭക്തരുടെ സായൂജ്യാനുഭൂതിയെക്കുറിച്ചും വിവരിക്കുന്നു. ഗുരൂവായൂരപ്പ നാമജപസ്മരണ, മേല്‍പുത്തൂരിന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റേണമേ എന്ന പ്രാര്‍ഥന, രോഗമുക്തനാക്കണമേ എന്ന പ്രാര്‍ഥന, ഭക്തര്‍ക്കു ലഭിക്കുന്ന പരമാനന്ദം, ആത്മജ്ഞാനം, കൂടുതല്‍ ഭക്തിയുണ്ടാകണമെന്ന ആഗ്രഹം, ഭക്തിയുടെ വളര്‍ച്ചയും മധുരഭാവവും തന്റെ പാദങ്ങള്‍ക്ക്
എന്നെന്നും ക്ഷേത്ര ദര്‍ശനത്തിനായുള്ള ശക്തിയുണ്ടാകണമെന്ന അപേക്ഷ, സ്വന്തം കര്‍മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങളെയും ഈശ്വരാരാധനയ്ക്കായി കൂടുതല്‍ ശക്തിയുള്ളതാക്കണമെന്ന പ്രാര്‍ഥന, ഭക്തരല്ലാത്തവര്‍ പോലും സുഖത്തോടെ ജീവിക്കുമ്പോള്‍, ഞാന്‍ മാത്രം നിത്യവേദനയനുഭവിക്കുന്നു. ആ ശാരീരിക മാനസിക വേദനകളില്‍ നിന്ന് മോചനം തരണമെന്ന ( മേല്‍പുത്തൂരിന്റെ)  യാചനയോടെ അദ്ദേഹം പാദങ്ങളില്‍ നമസ്‌ക്കരിക്കുന്നു. സ്തുതിച്ച് പൂജിക്കുന്നു.
നാലാംദശകം 
(ഗുരുവായൂരപ്പ ധ്യാനം) 
യമനിയമ ആസന പ്രാണായാമപ്രത്യാഹാര ധാരണ ധ്യാന സമാധി എന്നീ അഷ്ടാംഗമാര്‍ഗങ്ങളിലൂടെ ചരിക്കുന്നവന് ലഭിക്കുന്ന സായൂജ്യം വിവരിക്കുന്നു. അഷ്ടാംഗ യോഗത്തിലൂടെ ഗുരുവായൂരപ്പ ഉപാസന നടത്താനുള്ള ആരോഗ്യത്തിനു വേണ്ടിയുള്ള പ്രാര്‍ഥന.
ഞാന്‍ യോഗധ്യാനത്തിലൂടെ ഉപാസിക്കാമെന്ന പ്രതിജ്ഞ, പ്രണവമന്ത്രം ജപിച്ച് ഇന്ദ്രിയ നിഗ്രഹം ചെയ്ത് അങ്ങയെ ധ്യാനിച്ച്, പാദസ്മരണ ചെയ്ത്, സുന്ദരരൂപം തന്നെ സ്മരിച്ച് സര്‍വകലാസമന്വിതമായ രൂപം ധ്യാനം ചെയ്ത്, ബ്രഹ്മാനന്ദത്തിനുതകും വിധം പൂജാ ധ്യാനം എന്നിവ ചെയ്ത്, ധാരണധ്യാനത്തിലൂടെ സമാധിയിലെത്തി പരബ്രഹ്മരൂപം ദര്‍ശിച്ച് ശുകനാരദ വ്യാസന്മാരുടെ നിലവാരത്തിലെത്തി,
സുഷുമ്‌നാനാഡിയെ പ്രോജ്വലിപ്പിച്ച് ലൗകിക ജീവിതത്തില്‍ ബന്ധനങ്ങളില്ലാതെ, ജീവന്‍ ത്യജിക്കുമ്പോഴും ഗുരുവായൂരപ്പ സ്മരണയില്‍ മുഴുകി, ഉത്തരായനത്തിലെ വെളുത്തപക്ഷം പകല്‍ സമയം ശരീരമുപേക്ഷിച്ച് ദേവാനുഗ്രഹത്താല്‍ സൂര്യലോകവും ധ്രുവലോകവും പിന്നീട് മഹര്‍ലോകവും, പിന്നീട് ബ്രഹ്മലോകവും പ്രാപിക്കാന്‍ അനുഗ്രഹിക്കേണമേ! ബ്രഹ്മലോകത്തിലും വൈകുണ്ഠത്തിലും കല്‍പാന്തകാലം വരെ ആത്മാവ് വിഹരിച്ച് അല്ലെങ്കില്‍ എളുപ്പവഴിയിലൂടെ ബ്രഹ്മത്തില്‍ ലയിക്കാനനുവദിക്കേണമേ! അതിലുമുത്തമമായ അങ്ങയുടെ പാദകമലങ്ങളിലലിഞ്ഞു ചേരേണമേ! പുനര്‍ജനന മരണങ്ങളുടെ ക്ലേശമനുഭവിക്കാതെ അങ്ങയിലലിഞ്ഞു ചേരാനാകേണമേ ഗുരുവായൂരപ്പാ. 
('നാരായണീയം സംക്ഷിപ്തം'  എന്ന പുസ്തകത്തില്‍ നിന്ന്‌)

Wednesday, February 20, 2019

നിറസമൃദ്ധിയുടെ സൂര്യോത്സവം

ഓരോ ഹൈന്ദവാഘോഷങ്ങളും  അനുഷ്ഠാനങ്ങളും  മോക്ഷപ്രാപ്തിയിലേക്ക് മനുഷ്യനെ പാകപ്പെടുന്നു. പുരാണാധിഷ്ഠിതമാണ് അവയുടെ അന്തര്‍ധാരകള്‍. ആഘോഷങ്ങങ്ങളുടെ ആധ്യാത്മിക പ്രാധാന്യം
മറക്കുമ്പോഴത് ആഡംബരത്തിലേക്ക് വഴിമാറും. തലമുറകള്‍ പിന്നിടുമ്പോള്‍ അതിന്റെ അന്ത:സത്ത നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. പുരാണേതിഹാസങ്ങളുമായി  അഭേദ്യബന്ധമുണ്ട് കേരളത്തിന്റെ തനത് ആഘോഷങ്ങള്‍ക്കും. അവയുടെ പ്രസക്തിയറ്റു പോകാനിടവരരുത്. അറിഞ്ഞിരിക്കണം നമ്മളതിന്റെ പുരാവൃത്തങ്ങള്‍. പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും വേണം. 
പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വിഷുവെത്താന്‍ ഇനി ഏറെ നാളില്ല. മീനം രാശിയില്‍ നിന്ന് മേടരാശിയിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് വിഷു. വസന്തഋതുവിലെത്തുന്ന ഈ ആഘോഷത്തിന് വസന്തവിഷുവെന്നും പേരുണ്ട്. കൊന്നയും കാര്‍ഷികോല്പന്നങ്ങളും, അലങ്കരിച്ച കൃഷ്ണവിഗ്രഹങ്ങളുമൊരുക്കി, കൈനീട്ടം നല്‍കി, സദ്യയുണ്ട് മതിമറന്നാഘോഷിക്കുന്ന വിഷുനാളില്‍ സൂര്യാരാധനയ്ക്കുള്ള  പ്രാധാന്യം മറക്കരുത്.
പുതുവത്സരദിനമെന്ന സവിശേഷതയുള്ള വിഷുവിന്റെ പുരാവൃത്തങ്ങള്‍ സൂര്യാരാധനയുമായി ബന്ധപ്പെട്ടതാണ്. കൊയ്ത്തുകഴിഞ്ഞ് നിറസമൃദ്ധിയില്‍ കര്‍ഷകര്‍ ആഹ്ലാദചിത്തരായി സൂര്യനെ ഭക്ത്യാദരം പ്രണമിക്കേണ്ട  ദിനം കൂടിയാകുന്നു വിഷു. സര്‍വചരാചരങ്ങളിലും നിറയുന്ന  ചൈതന്യമാണ് സൂര്യന്‍. സമൃദ്ധിയുടെ, ആരോഗ്യത്തിന്റെ ദേവന്‍.
നവഗ്രഹങ്ങളുടെ നാഥന്‍. പ്രഭാതസൂര്യനെ വാമനനായി സങ്കല്പിക്കണം. പ്രദോഷസൂര്യന്‍ വരുണനായും.മേടരാശിയിലാണ് സൂര്യന്‍ ഉച്ചസ്ഥായിയിലെത്തുന്നത്. മേടസംക്രമനാളില്‍ പുലര്‍ച്ചെയുണര്‍ന്ന് ആളുകള്‍, പ്രകൃതിക്ക് സൂര്യന്റെ ദാനമായ പൂക്കളും പഴങ്ങളും വെച്ച് കണിയൊരുക്കുന്നു. കുടുംബാംഗങ്ങളെല്ലാം കണി കണ്ട ശേഷം കണി പുറത്തേക്കെടുത്ത് സൂര്യദര്‍ശനത്തായി വെയ്ക്കണമെന്നാണ് പറയപ്പെടുന്നത്. സൂര്യതേജസ്സിന്റെ പ്രതീകമത്രേ കണിക്കൊന്നകള്‍. 
ആത്മീയമായൊരു ബന്ധം മനുഷ്യനും സൂര്യനുമിടയിലുണ്ട്. ബ്രഹ്മത്തിന്റെ കാണാവുന്ന രൂപമെന്ന സങ്കല്പത്തില്‍ പൗരാണിക കാലം മുതല്‍ സൂര്യഭഗവാനെ മനുഷ്യന്‍ ആരാധിച്ചു പോന്നു.സൂര്യനെ വാഴ്ത്തുന്ന മന്ത്രങ്ങളാല്‍ സമൃദ്ധമാണ് ഋഗ്വേദം. അവയില്‍ പരമപ്രധാനം  ഗായത്രീമന്ത്രം. ജീവിത സംഘര്‍ഷങ്ങളെ നിര്‍വീര്യമാക്കാന്‍ സൂര്യാരാധന കൊണ്ട്  സാധിക്കും. രാവിലെയുള്ള സൂര്യരാധന ഊര്‍ജദായകമാണ്. ആലസ്യമകന്ന് പ്രസരിപ്പ് ലഭിക്കാന്‍ ഉദയസൂര്യനെ പ്രാര്‍ഥിക്കുക. 
നിത്യജീവിതത്തിലും സൂര്യന്റെ സ്വാധീനം ഏറെയാണ്. സമയം ചിട്ടപ്പെടുത്തുന്നത്  ഉദയാസ്തമയങ്ങളെ ആധാരമാക്കി. കര്‍ഷകര്‍ കൃഷിയിറക്കുന്ന ഞാറ്റുവേലയ്ക്കുമുണ്ട് സൂര്യനുമായി അഭേദ്യ ബന്ധം.

Tuesday, February 19, 2019

അന്നദാനം ജീവദാനം



ദാനങ്ങളില്‍ സര്‍വ്വശ്രേഷ്ഠമാണ് അന്നദാനം. ഒരേ സമയം ദൈവികവും മാനുഷികവുമായ കര്‍മമാകുന്നു ദാനം.

വസ്ത്രം, അഭയം, വിദ്യ തുടങ്ങിയതെല്ലാം അതിന് നിര്‍വാഹമില്ലാത്തവര്‍ക്ക് ദാനമായ് നല്‍കണം. പക്ഷേ, അനിവാര്യമെങ്കിലും ഇവയെല്ലാം ജീവന്റെ നിലനില്‍പ്പിന് പരമപ്രധാനമല്ല. അതിജീവനത്തിന്  ആധാരമായ അന്നമാണ് ദാനങ്ങങ്ങളില്‍ ഒന്നാമത്. അന്നദാനം ജീവദാനം കൂടിയാകുന്നു. ആയുസ്സ്, ആരോഗ്യം, ഊര്‍ജം ഇവയെല്ലാം സമ്മേളിക്കുന്ന ദാനം. സഹജീവികളും തന്നെപ്പോലെ ഈ ഭൂമിയില്‍ നിലനില്‍ക്കേണ്ടവരെന്ന ബോധമുറച്ചവനേ അന്നദാനത്തിന്റെ മഹത്വറിയൂ.

ആയിരം ആനകള്‍ അല്ലെങ്കില്‍ കുതിരകള്‍, പത്തു കോടി പശുക്കള്‍, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത അനേകം പാത്രങ്ങള്‍, പത്തുകോടി കന്യകമാര്‍ക്ക് വിവാഹ സഹായം ഇവയെല്ലാം ദാനമായി നല്‍കിയാലും അന്നദാനത്തോളം വരില്ല. വിശന്നുവലഞ്ഞവര്‍, വഴിയാത്രക്കാര്‍, പക്ഷിമൃഗാദികള്‍ എല്ലാം അന്നദാനത്തിന് അര്‍ഹരാണ്. അവരുടെ വയറു നിറയ്ക്കുക.

മുഖത്ത് സംതൃപ്തിയും മനസ്സില്‍ ശാന്തിയും നിറയ്ക്കുക. സ്നേഹത്തോടെ, പൂര്‍ണമായും മനസ്സ് ആ കര്‍മത്തിലുറപ്പിച്ച്  വേണം അന്നം വിളമ്പാന്‍. അന്നദാനത്തിന്റെ പുണ്യം നമ്മുടെ പുരാണങ്ങളിലെല്ലാം പ്രകീര്‍ത്തിക്കപ്പെിട്ടുണ്ട്. അന്നം പ്രദാനം ചെയ്യുന്നവന്‍ ഭൂമിയിലെ അമൂല്യമായ എല്ലാത്തിനെയും ദാനം ചെയ്യുന്നുവെന്ന് വരാഹപുരാണത്തില്‍ പറയുന്നു. നിങ്ങളുടെ വാതില്‍ക്കലെത്തുന്നവരെ അന്നവും ആതിഥ്യമര്യാദകളും നല്‍കാതെ തിരിച്ചയയ്ക്കരുതെന്ന് തൈത്തരീയ ഉപനിഷത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 

അന്നപൂര്‍ണേശ്വരിയുടെ കഥ

കൈലാസത്തില്‍  ഒരിക്കല്‍ ശിവനും പാര്‍വതിയും സംസാരിച്ചിരിക്കുകയായിരുന്നു. പ്രകൃതിയെയും പുരുഷനെയും കുറിച്ചുള്ള സംഭാഷത്തിനിടെ ശിവന്‍ പുരുഷപ്രാധാന്യത്തെ വാഴ്ത്തിത്തുടങ്ങി. പ്രകൃതിയുടെ ഭൗതിക സ്വാധീനങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രനാണ് താനെന്നും  വീട്, വസ്ത്രം, വികാരവിചാരങ്ങള്‍, ഭക്ഷണം ഇവയെല്ലാം മായയാണെന്നും ഭഗവാന്‍ പാര്‍വതീദേവിയോട് പറഞ്ഞു. 'മഹാമായ'യായ ദേവി മറുപടിയൊന്നും പറയാതെ ഭൗതികമായതെല്ലാം കൈലാസത്തില്‍ നിന്നെടുത്ത് അപ്രത്യക്ഷയായി.

ദേവി പോയതോടെ കൈലാസത്തില്‍  ഭക്ഷണമില്ലാതായി. ഭഗവാന്‍ വിശപ്പിനെല്ലാം അതീതനായതു കൊണ്ട് ഭക്ഷണമില്ലാത്തത് പ്രശ്നമായില്ല. പക്ഷേ ശിവഭൂതഗണങ്ങള്‍ക്ക് വിശപ്പു സഹിക്കാന്‍ വയ്യാതായി. അവര്‍ കൈലാസം മുഴുവന്‍ തിരഞ്ഞിട്ടും ഭക്ഷണം കിട്ടിയില്ല. എവിടെ നിന്നെങ്കിലും ഭക്ഷണത്തിനായി അവര്‍ ഭഗവാനോട് യാചിച്ചു. അപ്പോഴാണ് ഭഗവാന് തന്റെ തെറ്റ് മനസ്സിലായത്. മഹാദേവനും

യോഗേശ്വരനുമായ തനിക്ക് പ്രകൃതിയെ ആശ്രയിക്കേണ്ടതില്ലെങ്കിലും മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ലല്ലോ എന്ന് ബോധോദയമുണ്ടായി. വിശക്കുന്നവരോട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭൂതഗണങ്ങള്‍ക്ക് ഭക്ഷണം കൊടുത്തല്ലേ മതിയാകൂ. ഭഗവാന്‍ ഒരു പാത്രമെടുത്ത് ഭക്ഷണത്തിനാണ് വീടുകള്‍ തോറും കയറി. പക്ഷേ എല്ലായിടത്തും  അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആരും ഭിക്ഷ നല്‍കാന്‍ തയ്യാറായില്ല. അപ്പോഴാണ്, വിശന്നെത്തുന്നവര്‍ക്കെല്ലാം അന്നം നല്‍കുന്ന ഒരു ദേവിയുണ്ട് കാശിയില്‍ എന്ന വിവരം ഭഗവാന്‍ കേട്ടത്.

ഭഗവാന്‍ വൈകാതെ കാശിയിലെത്തി. അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി, തന്റെ പരിചാരകവൃന്ദത്തിനൊപ്പം പാര്‍വതീ ദേവി.  ഭിക്ഷ യാചിച്ചെത്തുന്നവര്‍ക്കെല്ലാം  ദേവി ഭക്ഷണം വിളമ്പുന്നു. ഒടുവില്‍ ഭഗവാന്‍ തന്റെ പാത്രവും ദേവിക്കു നേരെ നീട്ടി. ഭര്‍ത്താവിനെ കണ്ട് സ്നേഹാര്‍ദ്രയായ ദേവി ഭക്ഷണം വിളമ്പിയ ശേഷം ഭഗവാനൊപ്പം കൈലാസത്തിലേക്ക് തിരികെപ്പോയി. ശിവന്  അന്നത്തിന്റെയും അന്നദാനത്തിന്റെയും മഹത്വം അതോടെ ബോധ്യമായി. അന്നു മുതലാണ് പാര്‍വതീ ദേവി അന്നപൂര്‍ണേശ്വരിയായി അറിയപ്പെട്ടത്.

കുചേലന്‍ തന്റെ സതീര്‍ഥ്യനായ ഭഗവാന്‍ ശ്രീകൃഷ്ണനെ കാണാനെത്തിയ കഥയും അന്നദാനത്തിന്റെ മഹത്വമറിയിക്കുന്നു.

കടപ്പാട് .. ഉമ