ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 21
കര്‍മഭാവങ്ങളുടെ ഫലസിദ്ധി, അവ ഉണ്ടായ ക്രമത്തിലായിരിക്കില്ല, തീക്ഷ്ണത അനുസരിച്ചായിരിക്കും. 'ആദ്യമെത്തിയവന് ആദ്യം' എന്നത് പ്രകൃതിനിയമം അല്ല. ചെടികളില്‍, പുതിയ ശാഖയിലെ പച്ചപ്പുള്ള മൊട്ടുകള്‍ വേഗം പൂവിടുന്നതും പഴയശാഖകളിലെ വൃദ്ധമൊട്ടുകള്‍ ഉറങ്ങിയിരിക്കുന്നതും നാം കാണാറുണ്ട്. വയസ്സിലെ മൂപ്പിനുമേല്‍, ഊര്‍ജസ്വലതയ്ക്ക് പ്രകൃതി നല്‍കുന്ന മുന്‍ഗണനയാണ് അത്. ഒരു കര്‍മഭാവത്തിന്റെ ഊര്‍ജസ്വലത, അതിലെ ഗുണങ്ങളുടെ തീക്ഷ്ണതയെ ആശ്രയിച്ചിരിക്കും.
അധ്യായം/19 കര്‍മത്തിന്റെ ഫലസിദ്ധി
ഒരുകര്‍മഭാവത്തിന്റെ മുഖ്യദൗത്യം അതിനെ സൃഷ്ടിച്ച പഴയ പ്രവൃത്തിയുടെ ഫലങ്ങള്‍ നല്‍കുക എന്നതാണ്. ആ പഴയ കര്‍മത്തിന്റെ ഗുണങ്ങളുടെ പ്രത്യാഘാതങ്ങളാണ് അവ. കര്‍മങ്ങളുടെ ഓരോ ഗുണത്തിനും ഒരു പാരിതോഷികവും, ഒരു ദോഷത്തിന് ഒരു പിഴയും കിട്ടിയിരിക്കും. ഒരു കര്‍മത്തിന്റെ ഗുണങ്ങള്‍ അതിന്റെ കര്‍മഭാവങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് നാം കണ്ടു. കാര്‍മികന്റെ സൂക്ഷ്മശരീരത്തില്‍ അവ നില്‍ക്കുന്നതിനാല്‍, അയാള്‍ക്ക് അതിന്റെ ഫലങ്ങള്‍ ഒഴിവാക്കാനാവില്ല. തീക്ഷ്ണതയനുസരിച്ച്, അവ അന്തരാളത്തില്‍ കുറച്ചുകാലം ഉറങ്ങിക്കിടക്കാം; എന്നാല്‍, ഒരുനാള്‍ അല്ലെങ്കില്‍ മറ്റൊരുനാള്‍ അവ ഫലങ്ങള്‍ നല്‍കാന്‍ ഉണരുകതന്നെ ചെയ്യും. ഫലങ്ങള്‍ വരുന്നതനുസരിച്ച് കാര്‍മികന്‍ അതനുഭവിക്കും.
സമയമാകുമ്പോള്‍, കര്‍മഭാവങ്ങള്‍ക്ക് കാരണമായ സൂക്ഷ്മമായ കേവലചുഴിതരംഗങ്ങള്‍ കര്‍മത്തിന്റെ ഗുണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കുമിയുന്നു. കര്‍മഭാവം അപ്പോള്‍ പൂവണിയും. കര്‍മഭാവത്തിലെ ഗുണങ്ങളാണ് യഥാര്‍ത്ഥത്തില്‍ പൂവണിയുന്നത്. കുമിഞ്ഞ കേവലതരംഗങ്ങളില്‍ നിന്നുള്ള പ്രസരണ തരംഗങ്ങള്‍ മനസ്സിലും ബുദ്ധിയിലുമെത്തി അവയുടെ തരംഗങ്ങളുമായി ബന്ധപ്പെടുമ്പോള്‍ മനസ്സിലും ബുദ്ധിയിലും പ്രത്യേക ഫലമുളവാക്കുന്ന ഒരു കര്‍മം ചെയ്യാന്‍ പ്രചോദനമുണ്ടാവുന്നു. ആ കര്‍മത്തിന് പിന്നാലെ വരുന്ന ഫലം, കര്‍മഭാവത്തിലുള്ള ഭൂതകാല പ്രവൃത്തിയുടെ ഫലമോ ആത്യന്തിക പ്രത്യാഘാതമോ ആണ്. പുതിയ കര്‍മത്തെ പഴയ കര്‍മത്തിന്റെ കര്‍മഭാവമാണ് പ്രചോദിപ്പിക്കുന്നത് എന്നതിനാല്‍, പുതിയ കര്‍മത്തിന്റെ പ്രത്യക്ഷഫലങ്ങള്‍ പഴയകര്‍മത്തിന്റെ ആത്യന്തിക ഫലങ്ങളാണെന്ന് പറയുന്നു. തീക്ഷ്ണതയനുസരിച്ച്, കര്‍മഭാവങ്ങള്‍ ശക്തമോ ദുര്‍ബലമോ ആകാം. ശക്തമായ കര്‍മഭാവങ്ങള്‍ ജീവിതത്തില്‍ യഥാര്‍ത്ഥ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. ദുര്‍ബലമായ കര്‍മഭാവങ്ങള്‍, നടക്കുന്നതോ നടക്കാത്തതോ ആയ അനുഭവങ്ങള്‍ക്ക് അവസരങ്ങളൊരുക്കിയേക്കാം. ഭഗവദ്ഗീത (18:60) ശക്തമായ കര്‍മഭാവങ്ങളെ പരാമര്‍ശിക്കുന്നതു കാണുക:
കൗന്തേയ, നീ സഹജമാം
സ്വകര്‍മംകൊണ്ടു ബദ്ധനായ്
അവശപ്പെട്ടു ചെയ്തീടും
ചെയ്യാനിച്ഛിച്ചിടായ്കിലും.
‘കര്‍മഭാവത്തില്‍ നിന്നുണ്ടാകുന്ന കര്‍മം’ അഥവാ സഹജമായ സ്വകര്‍മം, ആ കര്‍മത്തിന്റെ കര്‍മഭാവം പുഷ്പിക്കുമ്പോള്‍ പ്രചോദിപ്പിക്കുന്ന കര്‍മമാണ്, ഒരാള്‍ അതു ചെയ്യാനിഷ്ടപ്പെടുന്നില്ലെങ്കിലും. ‘കര്‍മഭാവത്തില്‍ നിന്നുണ്ടാകുന്ന കര്‍മം’ അഥവാ സഹജമായ സ്വകര്‍മം, ആ കര്‍മത്തിന്റെ കര്‍മഭാവം പുഷ്പിക്കുമ്പോള്‍ പ്രചോദിപ്പിക്കുന്ന കര്‍മമാണ്. ഒരാള്‍ അത് ചെയ്യാനിഷ്ടപ്പെടുന്നില്ലെങ്കിലും, അതു ചെയ്യാന്‍ നിര്‍ബന്ധിക്കും വിധം അയാളുടെ സാഹചര്യങ്ങള്‍ രൂപപ്പെടുമെന്ന് ഗീത പറയുന്നു. പഴയ കര്‍മങ്ങളുടെ ആത്യന്തികഫലങ്ങള്‍ കാര്‍മികനെ അനുഭവിപ്പിക്കാനുള്ള സാഹചര്യമാണ് അത്. കര്‍മം പൂര്‍ത്തീകരിക്കുന്നതുവരെയേ സാധാരണ, ഒരു കര്‍മഭാവത്തിന്റെ പുഷ്പവും അതിന്റെ പ്രചോദനവും നിലനില്‍ക്കുകയുള്ളൂ. തിരിച്ച്, ഒരു മുന്‍കാല കര്‍മഭാവത്തില്‍ നിന്നാണ്, ജീവിതത്തിലെ എല്ലാ കര്‍മത്തിനും അനുഭവത്തിനുമുള്ള സ്വാഭാവിക താല്‍പര്യം ജനിക്കുന്നത്. അതിനാല്‍, കര്‍മഭാവങ്ങള്‍ മനുഷ്യജീവിതത്തെ പരുവപ്പെടുത്തുന്നതായി പറയുന്നു. മുജ്ജന്മത്തില്‍ ചെയ്ത മുന്‍ കര്‍മത്തിന്റെ ഫലമാണ് സത്യത്തില്‍, വിധി. മുന്‍കര്‍മങ്ങളില്‍നിന്ന് മാത്രാണ്, മറ്റൊന്നില്‍നിന്നുമല്ല അനുഭവങ്ങള്‍ ഉണരുന്നത് (ആധ്യാത്മോപനിഷത് (49). എന്തുകൊണ്ട് ധര്‍മിഷ്ഠര്‍ ചിലപ്പോള്‍ ദുരിതമനുഭവിക്കുന്നുവെന്നും ദുഷ്ടര്‍ ആനന്ദമനുഭവിക്കുന്നുവെന്നും ഇതു വ്യക്തമാക്കുന്നു. മുജ്ജന്മങ്ങളിലെ കര്‍മങ്ങളുടെ പ്രത്യാഘാതങ്ങളാണ് അവ.
കര്‍മഭാവങ്ങളുടെ ഫലസിദ്ധി, അവ ഉണ്ടായ ക്രമത്തിലായിരിക്കില്ല, തീക്ഷ്ണത അനുസരിച്ചായിരിക്കും. ‘ആദ്യമെത്തിയവന് ആദ്യം’ എന്നത് പ്രകൃതിനിയമം അല്ല. ചെടികളില്‍, പുതിയ ശാഖയിലെ പച്ചപ്പുള്ള മൊട്ടുകള്‍ വേഗം പൂവിടുന്നതും പഴയശാഖകളിലെ വൃദ്ധമൊട്ടുകള്‍ ഉറങ്ങിയിരിക്കുന്നതും നാം കാണാറുണ്ട്. വയസ്സിലെ മൂപ്പിനുമേല്‍, ഊര്‍ജസ്വലതയ്ക്ക് പ്രകൃതി നല്‍കുന്ന മുന്‍ഗണനയാണ് അത്. ഒരു കര്‍മഭാവത്തിന്റെ ഊര്‍ജസ്വലത, അതിലെ ഗുണങ്ങളുടെ തീക്ഷ്ണതയെ ആശ്രയിച്ചിരിക്കും.
മിക്കവാറും ഉഭയ പ്രവൃത്തികളില്‍ (വിവാഹം പോലെ), രണ്ടിലും പരസ്പരം പ്രതികരിക്കുന്ന കര്‍മഭാവങ്ങള്‍ കാണും. ഒരാളെ പ്രചോദിപ്പിക്കുന്ന തരംഗങ്ങള്‍, അപരനിലെ സമാന്തരമായ കര്‍മഭാവത്തിലെത്തി അതിനെ പ്രചോദിപ്പിക്കുകയും അങ്ങനെ ഉഭയപ്രവൃത്തി പൂര്‍ണതയിലെത്തുകയും ചെയ്യും. ‘പ്രഥമദര്‍ശനാനുരാഗം,’ ആദ്യ കൂടിക്കാഴ്ച കഴിഞ്ഞും രണ്ടു യൗവനയുക്തര്‍ തമ്മില്‍ നിലനില്‍ക്കുന്ന ആകര്‍ഷണം എന്നിവയ്ക്ക് കാരണം, അവരിലെ കാണപ്പെട്ട കര്‍മഭാവങ്ങളുടെ തരംഗങ്ങള്‍ കൂട്ടിമുട്ടുന്നതുകൊണ്ട് സംഭവിക്കുന്നതാകാം.
No comments:
Post a Comment