ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label ഹനുമാൻ സ്വാമി സ്തുതികൾ. Show all posts
Showing posts with label ഹനുമാൻ സ്വാമി സ്തുതികൾ. Show all posts

Wednesday, July 31, 2019

ഹനുമദ്‌ സഹസ്രനാമം 49-57




വിശ്വാത്മാ വിശ്വസേവ്യോഥ വിശ്വോ വിശ്വാഹരോ രവി :
വിശ്വാചേഷ്ടാ വിശ്വഗമ്യോ വിശ്വധേയ: കലാധര:



56.വിശ്വധ്യേയായ നമഃ 

ഏവരാലും ധ്യാനിക്കപ്പെടാൻ യോഗ്യൻ, അഥവാ ധ്യാനിക്കപ്പെടേണ്ടവനാണ് ഹനുമാൻസ്വാമി.



57.ഓം കലാധരായ നമഃ



കലാധരൻ -കലകളെ ധരിക്കുന്നവൻ

സകലകലാവല്ലഭനാണ് ഹനുമാൻസ്വാമി. ഹനുമാൻസ്വാമിയുടെ ഗാനകലാമാധുരി പുരാണപ്രസിദ്ധമാണ്. ഭൗതികകലകൾ 64 എണ്ണമാണുള്ളത്. ആ 64 കലകൾക്കും ആധാരമായവനാണ് ഹനുമാൻസ്വാമി.



കലാധരൻ എന്നത് ചന്ദ്രചൂഡനായ മഹാദേവന്റെ നാമം കൂടിയാണ്. മഹാദേവന്റെ അവതാരമാകയാൽ ഹനുമാൻസ്വാമിക്കും ഈ വിശേഷണം ഉചിതംതന്നെയാണ്.


ഓം വിശ്വധ്യേയായനമഃ

ഓം കലാധരായ നമഃ



കടപ്പാട് - ദർശന സജികുമാർ,  സദ്ഗമയ സത്‌സംഗവേദി 

Saturday, January 12, 2019

ഹനുമാന്‍‍




യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൃതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം


ഭഗവാന്‍ ശിവന്‍റെ അവതാരമാണ്‌ ഹനുമാന്‍‍

ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ ആണ്‌ സാധാരണയായി ഈ ദിവസം വരാറുള്ളത്‌. ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ്‌ രാമനാമ ജപവുമായി കഴിയുന്നു.


വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍റെ ഏറ്റവും വലിയ ഭക്തനാണ്‌ ഹനുമാന്‍‍.

അതുകൊണ്ടുതന്നെ ഹനുമാന്‍റെ‍ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത്‌ ഏറ്റവും ഉത്തമമാണ്‌.

മികവുറ്റ സംഗീതജ്ഞന്‍കൂടിയാണ്‌ ചിരംജീവിയായ ഹനുമാന്‍ .
ഹനുമാന്‍

അഞ്ജനയുടെ പുത്രനായ ഹനുമാന്‍റെ ജനനകാരണത്തെപ്പറ്റി വ്യത്യസ്തകഥകള്‍ പ്രചാരത്തിലുണ്ട്‌.


വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍ ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.

ദേവഗുരുവായ ബൃഹസ്പതിയുടെ ശാപംമൂലം വാനരസ്ത്രീയായി പിറന്ന അഞ്ജന ഹനുമാനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശാപമോചനം നേടി ലോകം വെടിഞ്ഞു.


അപ്പോള്‍തന്നെ ജ്വലിക്കുന്ന സൂര്യനെക്കണ്ട്‌ ആകൃഷ്ടനായി സൂര്യബിംബത്തിനു നേര്‍ക്കും അവിടെനിന്ന്‌ ഇന്ദ്രവാഹനമായ ഐരാവതത്തിന്‍റെ നേര്‍ക്കും കുതിച്ചു ചാടിയ ശിശു ഇന്ദ്രന്‍റെ വജ്രായുധമേറ്റു താടി മുറിഞ്ഞു നിലംപതിച്ചു. ആ മുറിവിന്‍റെ പാട്‌ താടിയില്‍ അവശേഷിച്ചതിനാല്‍ ഹനുമാന്‍ എന്ന പേരുണ്ടായി എന്നും കഥയുണ്ട്‌.


രാവണന്‍ സീതയെ അപഹരിച്ചതിനെത്തുടര്‍ന്ന്‌ ദുഃഖിതനായി കാട്ടില്‍ അലഞ്ഞുതിരിഞ്ഞ രാമനെ സുഗ്രവനുമായി സഖ്യം ചെയ്യിച്ചതും സമുദ്രം ചാടിക്കടന്നു ലങ്കയില്‍ ചെന്ന്‌ സീതയെ കണ്ടെത്തിയതും ഹനുമാനാണ്.
അന്ന്‌ തൊട്ട്‌ രാമന്‍റെ വിശ്വസ്തമിത്രമായിത്തീര്‍ന്ന ഹനുമാനൊപ്പമാണ് ഹിന്ദുക്കള്‍ രാമനെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്തുവരുന്നത്‌.
ഹനുമാന്‍റെ അസാമാന്യമായ ബലം, അത്ഭുതകൃത്യങ്ങള്‍, പാണ്ഡിത്യം തുടങ്ങിയവയെക്കുറിച്ചുള്ള അനവധി പുരാണ കഥകള്‍ നിലവിലുണ്ട്.
ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു.
ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.


ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ.


രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്.


രാമരാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു.


രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല.


ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്.


ഹനുമാന്റെ മാതാവാണ് അഞ്ജന. ഇതു കാരണം ഹനുമാന് ആഞ്ജനെയൻ എന്നു പേരു വന്നു.


കുഞ്ജരൻ എന്ന വാനരന്റെ പുത്രിയും കേസരിയുടെ ഭാര്യയുമായിരുന്നു അഞ്ജന. 

അഞ്ജന ഗൗതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്.

അഞ്ജന ആദ്യത്തെ ജന്മത്തിൽ പുഞ്ജികസ്ഥലി
എന്ന അപ്സരസ്സ് ആയിരുന്നു. ശാപം നിമിത്തം വാനരയായി ഹിമാലയത്തിൽ ജനിച്ചു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ചുകിട്ടും എന്നതായിരുന്നു ശാപമോക്ഷത്തിനുള്ള വരം.
അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.


ഹൈന്ദവ വിശ്വാസത്തിൽ   കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.


ശിവനും പാർവതിയും വാനരരൂപികളായി നടക്കുമ്പോൾ പാർവതി ഗർഭിണിയായിത്തീർന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തിൽനിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗർഭത്തെ ശിവൻ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനുവേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തിൽ പരാമർശമുണ്ട്.

Sunday, September 10, 2017

ശ്രീമദ് ആഞ്ജനേയ ഭുജങ്ഗപ്രയാതസ്തോത്രം

Image result for hanuman photos

ഓം ആഞ്ജനേയായ വിദ്മഹേ വായുപുത്രായ ധീമഹി
തന്നോ ഹനുമത് പ്രചോദയാത്




പ്രപന്നാനുരാഗം പ്രഭാകാഞ്ചനാഭം
ജഗദ്ഭീതിശൌര്യം തുഷാരാദ്രിധൈര്യം
തൃണീഭൂതഹേതിം രണോദ്യദ്വിഭൂതിം
ഭജേ വായുപുത്രം പവിത്രാപ്തമിത്രം

ഭജേ വായുപുത്രം ഭജേ വായുപുത്രം
ഭജേ വായുപുത്രം ഭജേ വായുപുത്രം

ഭജേ പാവനം ഭാവനാനിത്യവാസം
ഭജേ ബാലഭാനു പ്രഭാചാരുഭാസം
ഭജേ ചന്ദ്രികാകുന്ദ മന്ദാരഹാസം
ഭജേ സന്തതം രാമഭൂപാല ദാസം

ഭജേ വായുപുത്രം ഭജേ വായുപുത്രം
ഭജേ വായുപുത്രം ഭജേ വായുപുത്രം

ഭജേ ലക്ഷ്മണപ്രാണരക്ഷാതിദക്ഷം
ഭജേ തോഷിതാനേക ഗീര്‍വാണപക്ഷം
ഭജേ ഘോരസങ്ഗ്രാമ സീമാഹതാക്ഷം
ഭജേ രാമനാമാതി സമ്പ്രാപ്തരക്ഷം

ഭജേ വായുപുത്രം ഭജേ വായുപുത്രം
ഭജേ വായുപുത്രം ഭജേ വായുപുത്രം

നമസ്തേ മഹാസത്ത്വവാഹായ തുഭ്യം
നമസ്തേ മഹാവജ്ര ദേഹായ തുഭ്യം
നമസ്തേ പരീഭൂത സൂര്യായ തുഭ്യം
നമസ്തേ കൃതമര്‍ത്യ കാര്യായ തുഭ്യം

ഭജേ വായുപുത്രം ഭജേ വായുപുത്രം
ഭജേ വായുപുത്രം ഭജേ വായുപുത്രം

നമസ്തേ സദാ ബ്രഹ്മചര്യായ തുഭ്യം
നമസ്തേ സദാ വായുപുത്രായ തുഭ്യം
നമസ്തേ സദാ പിങ്ഗലാക്ഷായ തുഭ്യം
നമസ്തേ സദാ രാമഭക്തായ തുഭ്യം

ഭജേ വായുപുത്രം ഭജേ വായുപുത്രം
ഭജേ വായുപുത്രം ഭജേ വായുപുത്രം

ഹനുമദ്ഭുജങ്ഗപ്രയാതം പ്രഭാതേ
പ്രദോഷേപി വാ ചാര്‍ധരാത്രേപ്യമര്‍ത്യഃ
പഠന്നശ്നതോപി പ്രമുക്താഘജാലം
സദാ സര്‍വദാ രാമഭക്തിം പ്രിയാതി

ഭജേ വായുപുത്രം ഭജേ വായുപുത്രം
ഭജേ വായുപുത്രം ഭജേ വായുപുത്രം

Friday, August 18, 2017

ഹനുമാൻ സ്വാമി സ്തുതികൾ,




മനോജവം മാരുതതുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം

വാതാത്മജം വാനരയൂഥമുഖ്യം

ശ്രീരാമദൂതം മനസാ സ്മരാമി


അർത്ഥം: മനസ്സിനെ ജയിച്ചവനും മാരുതന് ( കാറ്റ് ) തുല്യമായ വേഗതയുള്ളവനും ഇന്ദ്രിയങ്ങളെ  ജയിച്ചവനും ബുദ്ധിമാന്മാരിൽ ശ്രേഷ്ഠനും വായു ഭഗവാൻറെ പുത്രനും വാനരസമൂഹത്തെ  നയിക്കുന്നവനും ശ്രീരാമചന്ദ്രൻറെ ദൂതനുമായ അങ്ങയെ ( ശ്രീ ഹനുമാനെ ) ഞാൻ മനസ്സിൽ സ്മരിക്കുന്നു.

Thursday, April 13, 2017

ഹനുമത് പഞ്ചരത്നം - ഹനുമാൻ സ്വാമി സ്തുതികൾ


വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം

സീതാപതിദൂതാദ്യം വാതാത്മാജമദ്യ ഭാവയേ ഹൃദ്യം

തരുണാരുണമുഖകമലം കരുണാരസപൂരപൂരിതാപാങ്ഗം

സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം

ശംബരവൈരിശരാതിഗമംബുജദള വിപുലലോചനോദാരം

കംബുഗളമനിലദിഷ്ടം ബിംബ ജ്വലിതോഷ്ഠമേകമവലംബേ

ദൂരികൃത സീതാര്‍ത്തിഃ പ്രകടീകൃതരാമവൈഭവസ്ഫൂര്‍ത്തിഃ

ദാരിതദശമുഖ കീര്‍ത്തിഃ പുരതോ മമ ഭാതു ഹനുമതോമൂര്‍ത്തിഃ

വാനരനികരാദ്ധ്യക്ഷം ദാനവകുല കുമുദരവികരസദൃശം

ദീനജനാവനദീക്ഷം പാവനതപഃ പാകപുഞ്ജമദ്രാക്ഷം

ഏതത് പവനസുതസ്യ സ്തോത്രം യഃ പഠതി പഞ്ചരത്നാഖ്യം

ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി