ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, May 31, 2016

ശാന്തിമന്ത്രം

ശാന്തിമന്ത്രം അർത്ഥം മനസിലാക്കി എല്ലാവരും മനഃപാഠം പഠിക്കുക.

ഓം സഹനാവവതു സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തിഃ

നമുക്കൊരുമിച്ചു വർത്തിക്കാം, നമുക്കൊരുമിച്ചു ഭക്ഷിക്കാം, നമുക്കൊരുമിച്ചു പ്രവർത്തിക്കാം അപ്രകാരം നമുക്ക് തേജസ്വികളായിത്തിരാം. ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം. നന്മ നിറഞ്ഞ   ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ.

ഓം  ശാന്തി  ശാന്തി  ശാന്തിഃ

Monday, May 30, 2016

എന്താണ് ബ്രഹ്മചര്യം? ആരാണ് ബ്രഹ്മചാരി?

എന്താണ് ബ്രഹ്മചര്യം? ആരാണ് ബ്രഹ്മചാരി?
*******
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ബ്രഹ്മചര്യം ബ്രഹ്മത്തിന്റെ അഥവാ പരമാത്മാവിന്റെ അഥവാ ഈശ്വരന്റെ ചര്യകൾ അഥവാ കർമ്മങ്ങൾ അഥവാ സ്വഭാവം -അപ്പോൾ ബ്രഹ്മം എന്നാൽ എന്ത് എന്ന് ആദ്യം അറിയണം എന്നാലേ ബ്രഹ്മത്തിന്റെ ചര്യകൾ എന്താണെന്നും എങ്ങിനെയാണ് എന്നും പറയാനും ആചരിക്കാനും പറ്റു
    ബ്രഹ്മാണ്ഡം അഥവാ ഈ ജഗത്ത് അതിന്റെ സുഷ്മ രൂപമാണ് പിണ്ഡാണ്ഡം അഥവാ നമ്മൾ ഒരോരുത്തരും അപ്പോൾ ഈ പ്രപഞ്ചത്തിൽ എന്ത് പ്രകൃത്യാ നടക്കുന്നുവോ അതാണ് ബ്രഹ്മത്തിന്റെ ചര്യകൾ സൃഷ്ടി സ്ഥിതി സംഹാരം ഇതാണ് ബ്രഹ്മത്തിന്റെ ചര്യകൾ

1' സൃഷ്ടി - (വ്യക്തിപരമായി)   സൃഷ്ടി എന്നേ പറഞ്ഞിട്ടുള്ളു അതെ പ്രകാരം എന്ന് ഭൂമിയിലെ ധർമ്മം, വാസസ്ഥലത്തെ ആചാരം എന്നിവ അടിസ്ഥാനപ്പെടുത്തി ചെയ്യേണ്ടതാണ് വിവാഹം - ധർമ്മശാസ്ത്ര ഗ്രന്ഥ നിയമം അനുസരിച്ച് യഥാവിധി വിവാഹം കഴിച്ച് ശാസ്ത്ര നിബന്ധന അനുസരിച്ച് സൽപുത്രരെ ജനിപ്പിക്കുക - ഇത് ബ്രഹ്മചര്യമാണ് ഇത് ചെയ്യുന്നവൻ ബ്രഹ്മചാരിയുമാണ്

2. - കാമ സം പൂർത്തി ഉദ്ദേശിച്ചുള്ള വിവാഹവും തുടർന്നുള്ള പുത്രജനനവും ബ്രഹ്മചര്യമല്ല അധർമ്മവും ആണ്

3 - ഭൗതിക ജീവിതത്തിൽ കാർഷിക ഇനങ്ങൾ സൃഷ്ടിക്കുന്നു അതിനെ സംരക്ഷിക്കുന്നു അതിന് നാശം വിതക്കുന്ന കീടങ്ങളെ സംരക്ഷിക്കുന്നു

4. ഇങ്ങിനെ ധാർമ്മികമായി ഭൗതിക വ്യവഹാരം നടത്തുന്നവൻ ബ്രഹ്മചാരിയാണ് കാരണം ആ ബ്രഹ്മ നിയമം അറിഞ്ഞവനാണ് അഥവാ ജന്മനാ ധർമ്മബോധം വ്യക്തിത്വത്തിന്റെ ഭാഗമായി ത്തീർന്നവനാണ്

5. മറ്റൊന്ന് ചതുരാ ശ്രമത്തിലെ 'കട്ടിക്കാലത്തെ ഘട്ടമാണ് ബ്രഹ്മചര്യം 1 ഗൃഹസ്ഥാശ്രമം - 2  വാനപ്രസ്തം - 3 സംന്യാസം- 4
ഇതിലെ ബ്രഹ്മചര്യ നിയമം ഒരു വിദ്യാർത്ഥിക്ക് ആവശ്യമുള്ള ഗുണങ്ങളാണ്
     ഈ രണ്ടു തരത്തിലാണ് ബ്രഹ്മചര്യം വിവക്ഷിക്കപ്പെടുന്നത്  അല്ലാതെ വിവാഹം കഴിക്കാത്തവരെ അല്ല  സർവ്വാംഗ പരിത്യാഗികളായ വിഷയ വിരക്തി വന്ന യോഗി ക ളും ബ്രഹ്മചാരികളാണ്

വീട്ടമ്മമാരുടെ നിത്യ ഗണപതിഹോമം


വീട്ടമ്മമാരുടെ നിത്യ ഗണപതിഹോമം.(അടുപ്പിൽ പാചകം ചെയ്യ്ന്നവർക്ക് വേണ്ടി
രാവിലെ എഴുന്നേറ്റു, കൈ, കാല്‍, മുഖം വൃത്തിയായി കഴുകി(കുളിച്ചാല്‍ ഏറെ നല്ലത്) അടുപ്പില്‍ തീ കത്തിക്കുക. അടുപ്പില്‍ ചകിരിയും ചിരട്ടയും വെച്ച് എണ്ണ മുക്കിയ തിരി കത്തിച്ചു ചകിരിമേല്‍ വെക്കുക. അടുപ്പില്‍ പാചകത്തിനുള്ള പാത്രം വെച്ച് പാചകം തുടങ്ങുകയും ചെയ്യാം.തീ നന്നായി കത്തി തുടങ്ങിയാല്‍ ഒന്നുരണ്ടു കഷണം തേങ്ങാപ്പൂളുകള്‍ അടുപ്പിലേക്ക് ഗണപതി ഭഗവാനെ ധ്യാനിച്ച്‌ ഇരുകൈകള്‍ കൊണ്ടു അടുപ്പില്‍ ഹോമിക്കുക. കൂടെ ലേശം അവലും ശര്‍ക്കരയും നെയ്യും കൂടി ചേര്‍ത്ത് നാളികേരം ഹോമിച്ചാല്‍ ഏറെ ഉത്തമം.
അടുപ്പിന്റെ ശുദ്ധം കൂടി ഈ സമയം നമ്മള്‍ നോക്കണം. മത്സ്യമാംസങ്ങള്‍ പാകം ചെയ്യുന്ന അടുപ്പാകരുത് ഹോമിക്കാന്‍ ഉപയോഗിക്കുന്നത്. കൂട്ടാന്‍, അരി എന്നിവ മാത്രമേഈ അടുപ്പില്‍ വേവിക്കാന്‍ പാടുള്ളൂ.
ഹോമദ്രവ്യങ്ങള്‍ അടുപ്പില്‍ കരിഞ്ഞാല്‍ ആ കരിക്കട്ട എടുത്തു നെയ്യില്‍ ചാലിച്ച് നെറ്റിയില്‍ തൊടുന്നത് ഗണപതി ഹോമത്തിന്റെ പൂര്‍ണ ഫലം നല്‍കും. ഇത് തികച്ചും ഐശ്വര്യപൂര്‍ണ്ണവും വിഘ്നവിനാശകവുമാണ്

Friday, May 27, 2016

തൃപ്രങ്ങോട്ട് ശിവക്ഷേത്രം

7. തൃപ്രങ്ങോട്ട് ശിവക്ഷേത്രം
〰〰〰〰〰〰〰〰〰
   പരശുരാമൻ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പുരാണ കഥകളുമായി ബന്ധപ്പെട്ട ചരിത്ര പ്രസിന്ധമായ ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്പങ്ങോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. തൃപ്പങ്ങോട്ട് ശിവക്ഷേത്രം പടിഞ്ഞാറ് ദർശനമായി നിലകൊള്ളുന്നു.
തൃപ്രങ്ങോടിന്റെ ദേശ ദേവതയായ ശിവനുമായി ( തൃപ്രങ്ങോട്ടപ്പൻ ) ബന്ധപ്പെട്ടാണ്, തൃപ്രങ്ങോടെന്ന് സ്ഥലനാമമുണ്ടായതെന്ന് കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ടും തൃപ്രങ്ങോടിനെ വർണ്ണിക്കുന്നുണ്ട് . പരക്രോഡം എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാൽ തൃപ്പാദം കോട് എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന് മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്.
ഐതിഹ്യം:
〰〰〰〰
പുരാണ കഥകളുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ഈ ക്ഷേത്രം തിരൂർ താലൂക്കിൽ തൃപ്രങ്ങോട്ട് പഞ്ചായത്തിൽ പടിഞ്ഞാറ് ദർശനമുമായി സ്ഥിതി ചെയ്യുന്നു. തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് ഇവിടേക്ക് 8 കി.മീറ്ററും തിരുനാവായയിൽ നിന്ന് 5 കി.മീറ്ററും ദൂരെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തൃപ്രങ്ങോട്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങളിൽ ഒന്നാണിത്.മറ്റൊന്ന് ചമ്രവട്ടം അയ്യപ്പക്ഷേത്രമാണ്.
സന്താനഭാഗ്യത്തിനായി  മൃഗണ്ഡു മഹർഷി അനുഷ്ഠിച്ച കഠിന തപസ്സിന്റെ ഫലമായി ഭഗവാൻ ശ്രീ പരമേശ്വരൻ പ്രത്യക്ഷമായി. തപസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് മഹർഷിയിൽ നിന്നറിഞ്ഞ ദേവൻ അൽച്ചായുമോനും ബുദ്ധിമാനുമായ മകനെ മതിയെന്ന് മഹർഷീശ്വരന്റെ താല്പര്യപ്രകാരം ജനിച്ച കുട്ടിയാണ് മാർക്കണ്ഡേയൻ.ജന്മനാൽ തന്നെ ശിവഭക്തനായ മാർക്കണ്ഡേയൻ തന്റെ ജാതക പ്രകാരമുള്ള ആയുസ്സിന്റെ അവസാന സമയത്തും ശ്രീ പരമേശ്വരനെ ദിനമായി തപസ്സ് ചെയ്തു കൊണ്ടിരുന്നു.
പതിനാറാമത്തെ വയസ്സിൽ ആയുസ്സ് തീരുന്ന ദിവസം എത്തിയ കാലനെ കണ്ട് ഭയന്ന മാർക്കണ്ഡേയൻ ഭക്തിയോടു കൂടി ഓടി തിരുനാവായ നാവാ മുകുന്ദ ക്ഷേത്രത്തിലെത്തി. ഉടൻ ക്ഷേത്രത്തിൽ നിന്ന് "തൃപ്രങ്ങോട്ടേക്ക് പൊയ്ക്കോളൂ മഹാദേവൻ രക്ഷിക്കും" എന്ന ഒരു അശരീരി ഉണ്ടായി. തിരുനാവായ് നിന്ന് മഹാദേവനെ സങ്കടത്തോടു കൂടി വിളിച്ച് പ്രാർത്ഥിച്ചു കൊണ്ട് തൃപ്രങ്ങോട്ടേക്ക് പാഞ്ഞു. പിറകെ പോത്തിന് മേൽ കയറുമായി കാലാനും പിൻതുടർന്നു. മാർക്കണ്ഡേയന്റെ അത്യന്തം ദയനീയവും എന്നാൽ ഭക്തിയിൽ മുഴുകിയുള്ള ആഗമനത്തെ ദർശിച്ച് അതിഗംഭീരമായ പേരാൽമരം രണ്ടായി പിളർന്ന് കൊടുത്തു. പേരാലിനെ ചുറ്റിയോടുമ്പോൾ
സമയം അതിക്രമിച്ച് കാലന്റെ കയ്യിൽ അകപ്പെടാതിരിക്കുന്നതിനാണ് പേരാൽ തനിക്ക് കഴിയാവുന്നത് തൽസമയത്ത് ചെയ്തു കൊടുത്തത്. ഇപ്രകാരം ഓടി തൃപ്രങ്ങോട് ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ കടന്ന് ഇന്ന് വടക്ക് കിഴക്കേ മൂലയിൽ പടിഞ്ഞാറ് ദർശനമായിരിക്കുന്ന ശ്രീകോവിലിലുനുള്ളിൽ കുടികൊണ്ടിരുന്ന കാരണത്തിൽ ശിവനെ മാർക്കണ്ഡേയൻ ഭക്തിപൂർവ്വം കെട്ടിപ്പിടിച്ചു. ശിവലിംഗത്തിൽ കെട്ടിപ്പിടിച്ചിരുന്ന മാർക്കണ്ഡേയന്റെ മേൽ കാലൻ എറിഞ്ഞ പാശം ശിവലിംഗത്തിലും കൂടി പതിച്ചു. തൽക്ഷണം  ശ്രീ പരമേശ്വരൻ ഉഗ്രകോപത്താൽ പ്രത്യക്ഷപ്പെട്ട് കാലനെ വധിച്ച് തന്റെ ഭക്തനെ രക്ഷിച്ചു������������. അന്നു മുതൽ ഭൂമിയിൽ കാലനില്ലാത്ത ഒരു കാലം സംജാതമായി  എന്ന് ഐതിഹ്യം പറയുന്നു.
കാലനെ വധിച്ച ശേഷം ശ്രീ പരമേശ്വരൻ തെക്കു പുറത്ത് കാണുന്ന കുളത്തിലിറങ്ങി ശൂലം കഴുകി സ്നാനവും ചെയ്ത് ഇന്ന് പടിഞ്ഞാറ് ദർശനമായി കാണുന്ന (മുഖ്യശ്രീ കോവിൽ) സ്ഥാനത്ത് സ്വയംഭൂവായി അവതരിച്ചു എന്ന് പറയുന്നു. കാലനെ വധിച്ചതിനു ശേഷം മൂന്നു ചുവടുകൾ വെച്ച് നാലാമത് സ്ഥലത്ത് കുടികൊള്ളുന്നതിനാൽ തൃപ്പാദങ്ങൾ വെച്ച ഈ മൂന്ന് സ്ഥലത്തും ശിവലിംഗങ്ങൾ പ്രതിമ്ഠിച്ചിട്ടുണ്ട്. കാല സുഹാരത്തിന് ശേഷം സംഹാരരുദ്രൻ വൃദ്ധ മാനുഷരുപത്തിൽ തീർത്ഥകുളത്തിൽ നിന്ന് ശിരസ്സിൽ വെള്ളം കോരി  ഒഴിക്കുന്നത് ഒരു വിപ്ര ബാലൻ കാണാനിടയായി. വൃദ്ധനെ സഹായിക്കുന്നതിന് ബാലൻ സന്നദ്ധനായപ്പോൾ അദ്ദേഹം അതിന് അനുഗ്രഹിച്ചു. തന്നെ ഇവിടെ കണ്ടില്ലെങ്കിൽ അക്കാണുന്ന ശിവലിംഗത്തിൽ മുടങ്ങാതെ ശംഖാഭിഷേകം നടത്തണമെന്ന് നിർദ്ദേശിക്കുകയും ശംഖാഭിഷേകത്തിന്റെ രഹസ്യ തത്വങ്ങൾ ഉപദേശിക്കുകയും ചെയ്തു. ഇപ്രകാരം ഇവിടെയെത്തിയ വിപ്രബാലന്റെ പിൻതലമുറക്കാരാണ് ക്ഷേത്രത്തിന്റെ തന്ത്രി കളിയ കൽപ്പഴ നമ്പൂതിരിമാർ, അന്നു മുതൽക്കാണു് ശിലാ നദി വിപ്രമാർക്ക് ( കൽപ്പുഴ നമ്പൂതിരി ) ശംഖാഭിഷേകം ചെയ്യുന്നതിനുള്ള  പരമാധികാരം സിദ്ധിച്ചത്.
ക്രോഡ എന്ന സംസ്കൃത പദത്തിൽ നിന്ന് കോട് എന്നുള്ള മലയാള പദം ഉണ്ടായി. പരക്രോഡം ബഹുമാന സൂചകമായ തൃഎന്ന് കൂട്ടി ചേർപ്പോൾ തൃപ്പ ക്രോഡായി - ഭാഷയിൽ അത് തൃപ്പങേക്കാടും ഉച്ചാരത്തിൽ തൃപ്പങ്ങോടും ആയിതീർന്നു.

മാമാങ്കം
〰〰〰
വള്ളുവകോ നാതിരിക്കുവേണ്ടി  മാമാങ്കത്തിൽ പങ്കെടുത്തിരുന്ന ചാവേർ പണിക്കന്മാർ ചാകും വരെ യുദ്ധം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്ന ക്ഷേത്രമാണ് തൃപ്പങ്ങോട്ട് ശിവക്ഷേത്രം. കാല സംഹാരമൂർത്തിയാണ് തൃപ്പങ്ങോട്ട് ശിവക്ഷേത്ര പ്രതിഷ്ഠാ സങ്കൽപ്പം.തിരുമാന്ധാം കുന്നിൽ ഭജനമിരുന്ന് ചാവേർ പണിക്കവാർ തൃപ്രങ്ങാട്ട് ദേവസന്നിധിയിലേക്ക് പോകും. അവിടെ വെച്ചാണ് പ്രതിജ്ഞയെടുക്കുന്നത്. അതിനു ശേഷം സാമൂതിരിയെ വധിക്കാൻ ക്ഷേത്രവ്യൂഹത്തിലേക്ക് കടക്കും. വള്ളുവക്കോനാതിരിയും സാമൂതിരിയും ബദ്ധശത്രുക്കളായിരുന്നു.
വെട്ടത്ത് രാജകുടുംബത്തിന്റെ അന്ത്യം വരെ ഭരണ കർത്താവ് വെട്ടത്ത് രാജാവായിരുന്നു.തുടർന്ന് ക്ഷേത്രഭരണം നമ്പൂതിരിമാരിൽ ഏറ്റെടുത്തു. അവർക്കിടയിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം ക്ഷേത്രഭരണം കോഴിക്കോട് സാമൂതിരിപ്പാടിന്റെ ഉടമസ്ഥതയിലായി. ഇന്നും മലബാർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ സാമൂതിരി രാജാ ട്രസ്റ്റിയായി ഭരണം നടത്തുന്നു' ക്ഷേത്രത്തിലെ മേൽശാന്തിമാരും കീഴ്ശാന്തിമാരും കുറുപ്പ് നാട് താലൂക്കിൽ നിന്നുള്ളവരാണ്.
താന്ത്രികർമ്മങ്ങൾ വടക്കേടത്ത്, തെക്കേടത്ത് എന്നീ കൽപ്പുഴ  നമ്പൂതിരിമാരിൽ നിക്ഷിപ്തമാണ്.
      ഓം നമ:ശിവായ
         സ്വാമി ശരണം
                     ����

പാറമേക്കാവ് ക്ഷേത്രം

പാറമേക്കാവ് ക്ഷേത്രം

തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ക്ഷേത്രം. തൃശ്ശൂരിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. തൃശ്ശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല.

പ്രതിഷ്ഠ
ഭദ്രകാളി (ചൊവ്വ), ദുർഗ്ഗാഭഗവതി വിധാനത്തിൽ ഭഗവതിയാണ് ഇവിടെ മുഖ്യ ആണ് പ്രതിഷ്ഠ. പടിഞ്ഞാട്ടാണ് ദർശനം. വലതുകാൽ മടക്കിവച്ച് ഇടതുകാൽ തൂക്കിയിട്ട് പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടു കൂടിയതാണ് പ്രതിഷ്ഠ. കർക്കിടമാസത്തെ ചാന്താട്ട സമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു.
അല്ലാത്തപ്പോഴൊക്കെ സ്വർണഗോളകയാണ് കാണുക. വരിക്കപ്ലാവിൽ നിർമ്മിച്ച ബിംബത്തിന് ഏഴടിയോളം ഉയരമുണ്ട്.

നാഗങ്ങൾ, ബ്രഹ്മരക്ഷസ് തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകൾ.

ശ്രീകോവിലിന്റെ വടക്കേ അറ്റത്ത് ഒറ്റയ്ക്കുള്ള പ്രതിഷ്ഠ വീരഭദ്രനാണ്. പിന്നെ ഗണപതി. തുടർച്ചയായി മാഹേശ്വരി, കൌമാരി എന്നീ പതിഷ്ഠകളും. തെക്കുഭാഗത്ത് വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ടി എന്നീ ദേവിമാരും.

പേരിനുപിന്നിൽ
കാവ് എന്നത് ക്ഷേത്രങ്ങൾ കേരളത്തിൽ സ്ഥാപിക്കപ്പെടുന്നതിനു മുൻപേ കേരളത്തിൽ നിലനിന്നിരുന്ന ദ്രാവിഡ രീതിയിലുള്ള ആരാധനാലയങ്ങളാണ്‌. ആദിദ്രാവിഡ ദേവതയായ കൊറ്റവൈ ആണ്‌ കൂടുതൽ കാവുകളിലും പ്രതിഷ്ഠ. പിന്നീട് ബുദ്ധ മതവും ജൈനമതവും പ്രചരിച്ച നാളുകളിൽ കാവ് കൂടുതൽ വിശാലമായി. പാറകളിലും ഗുഹകളിലും മലകളിലുമാണ്‌ അവരുടെ ആരാധനാലയങ്ങൾ നടത്തിയിരുന്നത്. ഇത്തരത്തിൽ പാറമേൽ ഉണ്ടായ കാവ് ആയിരിക്കണം പിന്നീട് പാറമേക്കാവ് ആയത്. പിന്നീട് ആര്യവത്കരണത്തിനുശേഷം ദ്രാവിഡദേവതക്ക് പകരം ഭദ്രകാളി സ്ഥാനം പിടിച്ചു. പാറോ മരത്തിൻറെ ചുവട്ടിലായിരുന്നതിനാൽ “പാറമേക്കാവ്” എന്ന പേർ വന്നു എന്നും പഴമ.

ചരിത്രം
വടക്കുനാഥക്ഷേത്രത്തിലെ ഇലഞ്ഞി നിന്നിരുന്ന സ്ഥാനത്തായിരുന്നു, പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ. അന്ന് അത് ഒരു ദാരുശില്പമായിരുന്നു. പിന്നീട് ഭദ്രകാളി (ചൊവ്വ) ആയതിനാലും പ്രാധാന്യം കൂടി വന്നതിനാലും ക്ഷേത്രത്തിന്റെ പുറകിൽ പ്രതിഷ്ഠിക്കുകയായിരുന്നു.

പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥനം ഇലഞ്ഞിയായതുകൊണ്ടാണ് തൃശ്ശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നത്. പാറമേക്കാവിൽ സന്ധ്യക്ക് വിളക്കുവെയ്ക്കുമ്പോൾ വടക്കും നാഥനിലെ ഇലഞ്ഞിമരത്തിനു നേരെ വിളക്കു കൊളുത്തിക്കാണിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്.

1968 ൽ ദ്രവ്യകലശത്തോടെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു. 13 നിലകളോടു കൂടിയ ദീപസ്തംഭ നിർമ്മിച്ചു. നടപുരയും ഗോപുരവുമെല്ലാം ക്ഷേത്രത്തിന്റെ പ്രൌഡി വിളിച്ചോതുന്നു. ഭദ്രകാളിയായിട്ടും ത്രിപുരസുന്ദരിയുമായിട്ടാണ് ഭഗവതിയെ സങ്കല്പിച്ചു പോരുന്നത്.

ക്ഷേത്ര സന്നിധിയിൽ ഇന്നു കാണുന്ന പാലമരം അടുത്ത കാലത്ത് വെച്ചു പിടിപ്പിച്ചതാണ്. അതിനു മുമ്പ് 100 അടിയോളം ചുറ്റളവിൽ പടർന്നു പന്തലിച്ച് നിന്നിരുന്ന ഭീമൻ പാലയാണ് ഉണ്ടായിരുന്നത്. അതിന്റെ തണലിലായിരുന്നു ദേശക്കാരുടെ ആലോചനകളും യോഗങ്ങളും. പണ്ഡിതസദസ്സുകൾ പോലും പാലചുവട്ടിൽ നടന്നിരുന്നു. തൃശ്ശൂർ പൂരത്തിന് വന്നിരുന്ന ആനകൾക്കു പോലും ഈ തണലായിരുന്നു താവളം. ഈ പാല തീ പിടിച്ചു നശിച്ചതാണ്. പിന്നീട് പ്രശ്നവിധിയിൽ കണ്ടതനുസരിച്ചാണ് പുതിയ പാല നട്ടു പിടിപ്പിച്ചത്.

ദേശക്കാർക്കാണ് ക്ഷേത്ര ഭരണം. പൊതുയോഗം കൂടി ഭരണസമിതിയെ തിരഞ്ഞെടുക്കും. ചിട്ടയായി ഭരണം നടത്തുന്നതിനുള്ള ഭരണഘടന 1101 മേടം 22ന് തയ്യാറാക്കി. ക്ഷേത്രസങ്കേതത്തിൽ 5 ദേശങ്ങളുണ്ട്. അവിടെ നിന്നുള്ള പ്രതിനിധികളും പൊതുയോഗം തെരഞ്ഞെടുക്കുന്ന ഭാരവാഹികളും അടങ്ങുന്നതാ‍ണ് ഭരണസമിതി.

ഐതിഹ്യം
തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്തുള്ള കൂർക്കഞ്ചേരിയിലെ അപ്പാട്ട് കളരിയിലെ കാരണവരായിരുന്ന കുറുപ്പാൾ തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ തിരുമാന്ധാംകുന്നിൽ ദർശനത്തിനുപോയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യം കാരണം അതിന് കഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം ഇഷ്ടദേവതയോട് നാട്ടിൽ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. കരുണാമയിയായ ദേവി അത് സമ്മതിച്ച് കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിയിരുന്നു.

യാത്രകഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാൾ വടക്കുംനാഥനെ തൊഴുത് ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാൻ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചുകഴിഞ്ഞതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ ദേവീസാന്നിദ്ധ്യം കണ്ടു. തുടർന്ന് ഇവിടെ പ്രതിഷ്ഠ നടത്തി. പിന്നീട് കൂടുതൽ സൗകര്യത്തിനുവേണ്ടി ദേവിയെ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റൻ പാറയുടെ മുകളിലേയ്ക്കുമാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു.

പുനപ്രതിഷ്ഠ
കാലപ്പഴക്കംകൊണ്ട് ദാരുബിംഭത്തിന് ജീർണ്ണത വന്നപ്പോൾ അഷ്ടമംഗല്യ പ്രശ്നം നടത്തുകയും പ്രശ്നത്തിൽ പറഞ്ഞപ്രകാരം 1968ൽ പഞ്ചലോഹം കൊണ്ട് ആവരണം നിർമ്മിച്ച് ബിംബം വാർത്തുകെട്ടി നവീകരണ കലശം നടത്തുകയും ചെയ്തു.

1988ൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിൽ ദാരുബിംബത്തിന് കാലപ്പഴക്കത്താൽ ജീർണ്ണതവന്നതുകോണ്ട് മാറ്റാൻ നിർദ്ദേശിച്ചു. വയനാട് ജില്ലയിലെ മീനങ്ങാടി മത്സ്യാവതാര ക്ഷേത്രത്തിനടുത്ത് റോഡരുകിൽ നിന്നിരുന്ന പ്ലാവ് 1994 നവംബറിൽ മുറിച്ചുകൊണ്ടുവരികയും1995 ജൂലയിൽ ബിംബനിർമ്മാണം ആരംഭിച്ക്കുകയും ചെയ്തു. ഒരു വർഷംകൊണ്ട് പൂർത്തിയായി. പുതിയ ദാരുബിംബം വലുതായതുകൊണ്ട് ക്ഷേത്രനടയിൽ കൂടി കടത്താൻ പറ്റാതായപ്പോൾ ശ്രീകോവിൽ പൊളിച്ച് പുതിയത് അതേ അളവിൽ പണിയുകയും ചെയ്തു.

പ്രധാനബിംബം ദാരുബിംബമായതിനാൽ ആണ്ടിലൊരിക്കൽ കർക്കിടകത്തിൽ നിറപുത്തരി ദിവസം നടത്തുന്ന ചാന്താട്ടമല്ലാതെ അഭിഷേകങ്ങളില്ല. നിത്യ പൂജകളും പുഷ്പാഞ്ജലിയും അടുത്ത് കിഴക്കോട്ട് ദർശനമായ അർച്ചനാബിംബത്തിലാണ് നടക്കുന്നത്. ദേശപ്പാട്ടിന് തിരു ഉടയാടയും വേലയ്ക്ക് കണ്ണാടി തിടമ്പും പൂരപ്പറയ്ക്കും ആറാട്ടിനും തൃശ്ശൂർ പൂരത്തിനും പഞ്ചലോഹവിഗ്രഹവും ആണ് കോലത്തിൽ എഴുന്നെള്ളിക്കുന്നത്.

നിത്യ ക്രമം
കാലത്ത് മൂന്നു മണിക്ക് നിയമ വെടി, പിന്നെ ഏഴു തവണ ശംഖധ്വനി മുഴക്കി പള്ളിയുണർത്തൽ. നാലു മണിക്ക് നടതുറക്കും. നിർമ്മാല്യം കഴിഞ്ഞാൽ അർച്ചനാബിംബത്തിൽ ശംഖാഭിഷേകം. മൂലബിംബത്തിൽ അഭിഷേകം ചെയ്തു പട്ടുകൊണ്ട് തുടയ്ക്കും. അലങ്കാരത്തിനു ശേഷം 5.15ന് മലർ, ത്രിമധുരം എന്നിവ നിവേദിക്കും. സൂര്യനുദിക്കുന്നതിനു മുമ്പ് തിടപ്പള്ളിയിൽ വച്ച് ഗണപതി ഹോമം നടക്കും.

ആറുമണിയ്ക്ക് ബ്രഹ്മരക്ഷസ്സ്, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി എന്നിവർക്ക് വെള്ളനിവേദ്യം. 6.20 ദേവിക്ക് ഉഷ നിവേദ്യവും പിന്നെ ഉഷ പൂജയും. ഉച്ചപൂജക്ക് മുമ്പ് നവകാഭിഷേകം.

10.20 ന് ഉച്ചപൂജ. അതിനു ശേഷം 11.30ന് നട അടയ്ക്കും.

ഉച്ചതിരിഞ്ഞ് 4 മണിക്ക് നടതുറക്കുന്നു. പിന്നെ ദീപാരാധന. അതിനുശേഷം സന്ധ്യാ നമസ്കാരം. 7.20നാണ് അത്താഴ പൂജ. 8.30ന് നട അടയ്ക്കും.

അമ്പലനടയിൽ ദിവസവും ഉഷപൂജക്കുശേഷം ബ്രാഹ്മണിപ്പാട്ട് നടത്താറുണ്ട്. എല്ലാമാസവും ആയില്യം നാളിൽ സർ‌പ്പപൂജയും വൃശ്ചികമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയും നടത്താറുണ്ട്. ദേവിയുടെ പ്രതിഷ്ഠാദിനമായ അത്തം നാളിൽ എല്ലാ മാസവും വിശേഷാൽ പൂജകളുണ്ട്. എല്ലാമാസവും ഋഗ്വേദമുറജപവും യജുർവേദ മുറജപവും ക്ഷേത്രത്തിൽ നടത്താറുണ്ട്. എല്ലാമാസവും ഉച്ചപൂജയ്ക്ക് മുമ്പ് സംക്രമപൂജ ചെയ്യാറുണ്ട്. പൌർണ്ണമി ദിവസം സന്ധ്യക്ക് മുമ്പ് വാവുപൂജയും ഉണ്ടാവാറുണ്ട്.

വാർഷികവിശേഷങ്ങൾ
മിഥുനത്തിലെ അത്തം നാൾ പ്രതിഷ്ഠാദിനമാണ്. പ്രതിഷ്ഠാദിനത്തിനു മുമ്പ് ദ്രവ്യകലശം നടക്കും. ആറുദിവസമാണ് ഇതിന്റെ ചടങ്ങുകൾ. പ്രതിഷ്ഠാദിനത്തിന്റെ തലേന്ന് ഇത് അവസാനിക്കും. കർക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഇല്ലംനിറ നടക്കുന്നത്. അന്നു തന്നെയാണ് ചാന്താട്ടവും.

Thursday, May 26, 2016

ദൈവമേ കൈതൊഴാം

ദൈവമേ കൈതൊഴാം കാരുണ്യവാരിധേ
ദൈവമേ കൈതൊഴാം ദീനബന്ധോ
ദൈവമേ ഭാവുകം ചേർത്തെന്നെ നിത്യവും
കൈവളർത്തേണമേ തമ്പുരാനേ!
എല്ലാറ്റിനും പൊരുളായി വിളങ്ങുന്ന
കല്യാണമൂർത്തേ ജഗത്പിതാവേ
എല്ലാ സമയവും നിൻ തിരുനാമങ്ങൾ
ചൊല്ലാനെനിക്കു വരം തരണേ (ദൈവമേ.....)
തെണ്ടിയുണ്ടെത്രപേരങ്ങേ ഭജിക്കുന്നു
തണ്ടിലെഴുന്നള്ളി എത്രയോപേർ
മിണ്ടാതിരുന്നു ഭജിക്കും മുനിമാരു-
മുണ്ടല്ലോ സംഖ്യയില്ലാതവണ്ണം (ദൈവമേ....)
പക്ഷികളൊക്കെയും ചേക്കുമരങ്ങളിൽ
പക്ഷം പിണച്ചാസനസ്ഥരായി
രക്ഷിതാവേയങ്ങേവാഴ്ത്തുന്നു യാമങ്ങൾ
സൂക്ഷിച്ചുണർത്തി മനുഷ്യരേയും (ദൈവമേ....)
പുഷ്പമുതിർത്തു പ്രഭാതത്തിലർച്ചനം
പൂവല്ലീവ്രുന്ദവും ചെയ്തീടുന്നു
ശഷ്പങ്ങൾ നീഹാരബിന്ദുക്കളാം മോദ-
ബാഷ്പം പൊഴിച്ചും സ്തുതിപ്പൂ
നിന്നെ (ദൈവമേ....)
സാരസത്തിൻ കരപ്പിഞ്ചിതൾ കൂപ്പി നിൻ
കാരുണ്യത്തിൻ പുകൾ വാഴ്ത്തീടുന്നു
ചാരുശലഭ നിരകൾ മ്രുദുനാദ-
ഭേരിമുഴക്കി സ്തുതിപ്പു നിന്നെ (ദൈവമേ....)
സർപ്പങ്ങൾ പോലും തപസ്സു ചെയ്യുന്നെന്നു
കൽപ്പിച്ചീടുന്നു ബുധവരന്മാർ
ത്വൽപാദ സേവ ചെയ്യാത്തതായൊന്നുമി-
ല്ലപ്പുറമറ്റ വേദപ്പൊരുളേ (ദൈവമേ....)
സർവ്വചരാചരജാലങ്ങൽ നിർമ്മിച്ചു
ഉർവ്വിതൊട്ടുള്ള ലോകങ്ങളേയും
സർവ്വവും തന്റേതാക്കി ഭരിച്ചീടുന്ന
നിർവ്യാച മൂർത്തയേ ചിൻമയനേ (ദൈവമേ....)
ഉറ്റവനേ വിഭോ സൗരാദി സർവ്വവും
പെറ്റവനേ പരനേ ശിവനേ
ചെറ്ററിവില്ലാതിയേഴകൾ ചെയ്തുളള
കുറ്റം പൊറുത്തു തുണച്ചീടണേ (ദൈവമേ....)
ഘോരമായുള്ള ദുരിതങ്ങളും ശത്രു-
പീഡയും ദാരിദ്രമൊക്കെ നീക്കി
പാരിൽ പ്രഭുതയും വിദ്യയുമേകണേ
കാരുണ്യമേറുന്ന മല്പിതാവേ (ദൈവമേ....)
അത്തലഖിലമൊഴിവാനും സത്യാദി
കൃത്യബോധങ്ങളുയുരുവാനും
നിത്യവും നിൻ തിരുനാമങ്ങൾ വാഴ്ത്താനും
സത്യസ്വരൂപാ വരം തരണേ (ദൈവമേ....)
രമ്യമായ മേടമേൽ സുഖിച്ചുഞാനിരിക്കിലും
കർമ്മശക്തികൊണ്ടുവല്ല ചെറ്റയിൽക്കിടക്കിലും
എന്മനസ്സധർമ്മചിന്തയാർന്നിടാതെ നിത്യവും
ചിന്മയാ പ്രഭോ കനിഞ്ഞനുഗ്രഹിക്ക ദൈവമേ

നിലവിളക്ക്

നിലവിളക്ക്

നിലവിളക്കില്‍ എത്ര തിരി ഇടണം ?

ഗൃഹങ്ങളില്‍ നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

പലരുടെയും വലിയഒരു സംശയമാണ് ഇത്,

ധാരാളം പേര്‍ ഇതിനെ കുറിച്ച് ചോതിക്കാറുണ്ട് പ്രത്യേകിച്ച് വീട്ടമ്മമാര്‍,
അതിന് ഒരു വിധി ഉണ്ട്

" ഏകവര്‍ത്തിര്‍മ്മഹാവ്യാധിര്‍-
ദ്വിവര്‍ത്തിസ്തു മഹദ്ധനം;
ത്രിവര്‍ത്തിര്‍മ്മോഹമാലസ്യം,
ചതുര്‍വ്വര്‍ത്തിര്‍ദ്ദരിദ്രതാ;
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം "

വര്‍ത്തിയെന്നാല്‍ തിരി, ദീപനാളമെന്നൊക്കെ അര്‍ത്ഥം കല്പിക്കുന്നു.
ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും, രണ്ടു തിരി ധനവൃദ്ധിയും
മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.

രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കുകിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമാല്‍ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.

ശ്രദ്ധിക്കേണ്ട ഒരു കാര്യം വിളക്ക് വെറും നിലത്ത് അല്ലെങ്കില്‍ വളരെ ഉയര്‍ന്ന സ്ഥലത്തോ വെക്കാന്‍ പാടില്ല . ഇലയീലോ,പൂവ്‌ ഉഴിഞ്ഞിട്ട്‌ അതിന്റെ പുറത്ത് വെക്കാം.

എള്ളെണ്ണ ഉപയോഗിച്ച്‌ വിളക്ക്‌ കത്തിക്കുകത്തിക്കുന്നതാണു ഉത്തമം.
വിളക്കില്‍ എണ്ണ വറ്റി കരിംതിരി കത്താനിടവരരുത്,ഇത് ദോഷമായാണ് കാണുന്നത്.

സന്ധ്യാദീപവന്ദന ശ്ലോകം

"ശിവം ഭവത് കല്യാണം ആയുരാരോഗ്യ വര്‍ദ്ധനം
മമ ബുദ്ധിപ്രകാശായ സന്ധ്യാദീപം നമോസ്തുതെ"

ദീപജ്യോതി: പരം ബ്രഹ്മ
ദീപജ്യോതീര്‍ ജനാര്‍ദന
ദീപോ ഹരത് മേ പാപം