ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, May 7, 2016

ശ്രീ വിഘ്നേശ്വരൻ 32 നാമങ്ങളും ഭാവങ്ങളും.

ശ്രീ വിഘ്നേശ്വരൻ  32
നാമങ്ങളും ഭാവങ്ങളും.
����������������
1. ബാല ഗണപതി:  അരുണ വർണ്ണം, എട്ട് കൈകൾ, തുമ്പികൈയിൽ മോദകം, ബ്രഹ്മാണ്ഡത്തിന്റെ പ്രതീകം.
2. തരുണ ഗണപതി: അരുണ വർണ്ണവും, അഷ്ടഭുജങ്ങളും.
3. ഭക്ത ഗണപതി:ശുഭ്ര വർണ്ണവും ചതുർഭുജങ്ങളും.
4. വീരഗണപതി: അരുണ വർണ്ണവും, 16 ഭുജങ്ങളും.
5. ശക്തി ഗണപതി: സിന്ദൂര വർണ്ണവും ചതുർഭൂജങ്ങൾ, പച്ച വർണ്ണമുള്ള ശക്തിയെ ആലിംഗനം ചെയ്തിരിക്കുന്നു.
6. ധ്വജ ഗണപതി / ദിജ ഗണപതി: ശുഭ വർണത്തോടും നാലു മൂഖങ്ങളോടും ചതുർഭുജനും.
7. സിദ്ധ ഗണപതി: സ്വർണ്ണവർണ്ണത്തോടും, നാല് ഭുജങ്ങളോടും, ശ്രീ, സമൃദ്ധി എന്നീ രണ്ടു പത്നിമാരോടു കൂടി ഭക്തന്മാർക്ക് ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്നു.
8. ഉച്ചിഷ്ട ഗണപതി: നീല നിറം, ചതുർഭുജം തുമ്പികൈയിൽ മാതള ഫലം.
9. വിഘ്ന ഗണപതി: സർവ്വാലങ്കാര യുക്തൻ ,പത്ത് ഭുജങ്ങൾ.
10. ക്ഷിപ്ര ഗണപതി: രക്തവർണ്ണവും ചതുർഭുജവും
11. ഹേരംഭ ഗണപതി: ശുഭ്ര വർണ്ണവും അഞ്ചു മുഖങ്ങളും പത്തു കൈകളും സിംഹാരൂഡനായി ഇരിക്കുന്നു.
              
������������
12..ലക്ഷ്മി ഗണപതി: തൂവെള്ള നിറമാണ്.ഈ ഗണപതിക്ക് കൈകളിൽ തത്ത, മാതളം,
13.മഹാഗണപതി: തൃക്കണ്ണുള്ള ഗണപതിയാണിത്. മാതളം നീലത്താമര, നെൽകതിർ എന്നിവ ൈകകളിലേന്തി നിൽക്കുന്നു.
14. വിജയ ഗണപതി: എപ്പോഴും വിജയ ഭാവത്തോടെയുള്ള ഈ ഗണപതി ഒടിഞ്ഞ കൊമ്പ് കൈയിൽ സ്വർണ്ണ ശോഭയുള്ള മാമ്പഴത്തോടെ ഇരിക്കുന്നു .
15. നൃത്ത ഗണപതി: നൃത്തരൂപത്തിലാണ് ഈ ഗണപതി. നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും തുമ്പിക്കൈയിൽ മോദകം, കൽപ്പവൃക്ഷത്തിന്റെ ചുവട്ടിൽ സാമോദം വിഹരിക്കുന്ന ഗണപതി.
16. ഉർധ്വഗണപതി.. സ്വർണ്ണശോഭയോടു കൂടി കൈകളിൽ നെൽക്കതിർ, താമര,കരിമ്പ് ഇടത് തുടയിൽ ശക്തി.
17. ഏകാക്ഷര ഗണപതി : തൃക്കൺ ഉള്ള ഗണപതി: അനുഗ്രഹമുദ്രയുമായി താമരയുടെ ആകൃതിയിൽ മൂഷികന്റെ പുറത്താണ് ഇരിക്കുന്നത്. കിരീടത്തിൽ ചന്ദ്രക്കല ചൂടി പാശാങ്കുശ ധാരൻ ഗണപതി.
18. വരദ ഗണപതി: ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നു, തൃക്കണ്ണ്,തുമ്പിക്കൈയിൽ അമുല്യ രത്നങ്ങളുടെ കുംഭം; ഇടത് തുടയിൽ ശക്തി.
19. ത്രയാക്ഷരഗണപതി: ഈ ഗണപതി പൊട്ടിയ കൊമ്പും തുമ്പിക്കൈയിൽ മോദകവും കൈയിൽ മാമ്പഴവുo. എപ്പോഴുoആടുന്ന ചെവികൾ.
20, ക്ഷിപ്ര ഗണപതി: പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതി. കുടവയർ, കൈയിൽ നെൽക്കതിർ.
������������
21. ഹരീന്ദ്രഗണപതി: ഒരു പീഠത്തിന്റെ മുകളിൽ ഇരിക്കുന്ന രീതിയിലാണ് ഈ ഗണപതി.
22. ഏകദന്ത ഗണപതി. ഈ ഗണപതി നീല നിറത്തോട് കൂടിയതാണ്. ലഡ്ഡു ആണ് പ്രസാദO.
23‌ - സൃഷ്ടി ഗണപതി: ഈ ഗണപതി ചുവന്ന നിറത്തോട് കൂടിയതാണ്.
24. ഉദ്ദണ്ഡ ഗണപതി: ധർമ്മത്തിന് വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണിത്.
25. ഋണമോചന ഗണപതി: ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ് ആപ്പിൾ.
26. ധുണ്ടി ഗണപതി: കൈയിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്കുള്ളത്.
27. ദ്വിമുഖ ഗണപതി: രണ്ടു മുഖമുള്ള ഗണപതി.എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ .
28- ത്രിമുഖ ഗണപതി: സ്വർണ്ണ നിറത്തിലുള്ള  താമര ആണ് ഇരിപ്പിടം.
29. സിംഹ ഗണപതി: ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.
30. യോഗ ഗണപതി: യോഗ മുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.
31. ദുർഗ്ഗ ഗണപതി: വിജയത്തിന്റെ പ്രതീകമാണ് ഈ ഗണപതി.
32. സങ്കടഹര ഗണപതി: എല്ലാ ദു:ഖവും ശമിപ്പിക്കുന്ന ഗണപതിയാണിത്.
                    

No comments:

Post a Comment