ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?
തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?
ബദരിനാഥ്
തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?
ബ്രഹദീശ്വര ക്ഷേത്രം
27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം?
തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)
108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം?
വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം?
ചിദംബരം (തമിഴ്നാട്)
108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്?
തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)
108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?
ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)
പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം?
കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)
4 തന്ത്രിമാർ ഉള്ള ക്ഷേത്രം?
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ)
7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്?
ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്)
. 16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്?
തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)
ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്?
ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി)
നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്?
ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്)
വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം?
തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)
ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്?
തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി)
അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ)
നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ?
തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)
ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)
വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്?
തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ)
984. മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം?
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം)
No comments:
Post a Comment