നിലവിളക്ക്
നിലവിളക്കില്‍ എത്ര തിരി ഇടണം ?
ഗൃഹങ്ങളില്‍ നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
പലരുടെയും വലിയഒരു സംശയമാണ് ഇത്,
ധാരാളം പേര്‍ ഇതിനെ കുറിച്ച് ചോതിക്കാറുണ്ട് പ്രത്യേകിച്ച് വീട്ടമ്മമാര്‍,
അതിന് ഒരു വിധി ഉണ്ട്
" ഏകവര്‍ത്തിര്‍മ്മഹാവ്യാധിര്‍-
ദ്വിവര്‍ത്തിസ്തു മഹദ്ധനം;
ത്രിവര്‍ത്തിര്‍മ്മോഹമാലസ്യം,
ചതുര്‍വ്വര്‍ത്തിര്‍ദ്ദരിദ്രതാ;
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം "
വര്‍ത്തിയെന്നാല്‍ തിരി, ദീപനാളമെന്നൊക്കെ അര്‍ത്ഥം കല്പിക്കുന്നു.
ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും, രണ്ടു തിരി ധനവൃദ്ധിയും
മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.
രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കുകിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമാല്‍ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.
ശ്രദ്ധിക്കേണ്ട ഒരു കാര്യം വിളക്ക് വെറും നിലത്ത് അല്ലെങ്കില്‍ വളരെ ഉയര്‍ന്ന സ്ഥലത്തോ വെക്കാന്‍ പാടില്ല . ഇലയീലോ,പൂവ് ഉഴിഞ്ഞിട്ട് അതിന്റെ പുറത്ത് വെക്കാം.
എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുകത്തിക്കുന്നതാണു ഉത്തമം.
വിളക്കില്‍ എണ്ണ വറ്റി കരിംതിരി കത്താനിടവരരുത്,ഇത് ദോഷമായാണ് കാണുന്നത്.
സന്ധ്യാദീപവന്ദന ശ്ലോകം
"ശിവം ഭവത് കല്യാണം ആയുരാരോഗ്യ വര്‍ദ്ധനം
മമ ബുദ്ധിപ്രകാശായ സന്ധ്യാദീപം നമോസ്തുതെ"
ദീപജ്യോതി: പരം ബ്രഹ്മ
ദീപജ്യോതീര്‍ ജനാര്‍ദന
ദീപോ ഹരത് മേ പാപം
No comments:
Post a Comment