ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, May 19, 2016

സത്‌ സന്താനം സര്‍വ്വശ്രേഷ്‌ഠ സമ്പത്ത്

സത്‌ സന്താനം സര്‍വ്വശ്രേഷ്‌ഠ സമ്പത്ത്‌

അഞ്ചാം ഭാവമായ കര്‍ക്കടകത്തില്‍ ബുധന്‍ നിന്നാല്‍ അല്‌പ പുത്രയോഗം ഉണ്ടായിരിക്കും. ചന്ദ്രന്‍ നിന്നാല്‍ സ്‌ത്രീ സന്താനങ്ങള്‍ അധികമായും, പുരുഷപ്രജ കുറഞ്ഞും ഉണ്ടായിരിക്കും.
5-ാം ഭാവത്തില്‍ വ്യാഴം നിന്നാല്‍ സ്‌ത്രീപ്രജ മാത്രമേ കാണുകയുള്ളൂ. ശുക്രനോ, സൂര്യനോ, കുജനോ ആണ്‌ അഞ്ചാം ഭാവമായ കര്‍ക്കടകത്തില്‍ നില്‍ക്കുന്നതെങ്കില്‍ രണ്ടാമതും വിവാഹം ചെയ്‌താലേ പുത്രനുണ്ടാകൂ.
സന്താനം എന്നാല്‍ സവിശേഷമായ ദാനം. ഈ ദാനം ആരുടെ? ഈശ്വരന്റെ? ഈശ്വരന്‍ എന്നാല്‍ സുകൃതം. സത്‌ക്കര്‍മ്മങ്ങള്‍. സുകൃതങ്ങള്‍ ചെയ്‌ത മാതാപിതാക്കള്‍ക്ക്‌ സത്‌ സന്താനങ്ങള്‍ ഉണ്ടാകുന്നു.
ദുഷ്‌കൃതങ്ങള്‍ ചെയ്‌തവര്‍ക്ക്‌ ദുഷ്‌ട മക്കളുണ്ടാകുന്നു. ശാസ്‌ത്രം അതിന്റെ പരമകാഷ്‌ഠയിലെത്തിയിട്ടും സന്താനരഹിത ജീവിതം നയിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരെക്കാണാം.
എത്ര ചികിത്സ നടത്തിയിട്ടും കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യം ഉണ്ടാകുന്നില്ല. ചിലര്‍ക്കാകട്ടെ, ഉണ്ടായ സന്താനത്തെക്കൊണ്ടുള്ള ദുരിതങ്ങള്‍. പല മാതാപിതാക്കളും ഇങ്ങനെയൊരു സന്തതിയെ ഈശ്വരന്‍ എനിക്ക്‌ വച്ചല്ലോ എന്നു പൊട്ടിക്കരയുന്നു.
അവനുണ്ടായശേഷം ഒരുതുള്ളി കഞ്ഞിവെള്ളം സൈ്വര്യമായി കുടിച്ചിട്ടില്ല. വീട്ടിലുള്ളതെല്ലാം നശിപ്പിക്കുന്നു. പോലീസ്‌ സ്‌റ്റേഷന്‍, ജയിലുകള്‍ ആശുപത്രികള്‍ എന്നുവേണ്ട മാതാപിതാക്കള്‍ അവനുവേണ്ടി കയറിയിറങ്ങുന്നു. അങ്ങനെ ആകെ ദുഃഖക്കടലിലാണ്‌ ചിലര്‍ സന്താനഫലം അനുഭവിക്കുന്നത്‌.
ചില സന്താനങ്ങള്‍ ഗര്‍ഭത്തില്‍ വച്ചുതന്നെ ഗര്‍ഭച്‌ഛിദ്രം വന്ന്‌ ജന്മമെടുക്കാതെ പോകുന്നു. ചില സന്താനങ്ങള്‍ ജനിക്കുന്നത്‌ ചാപിള്ളയായിട്ടാണ്‌. (ചത്തു ജനിക്കുന്ന) മറ്റു ചിലതാകട്ടെ, ശിശുവായിരിക്കുമ്പോള്‍ത്തന്നെ മരിക്കുന്നു.
അല്‌പായുസ്സ്‌ മാത്രം വിധിക്കപ്പെട്ടവര്‍. മറ്റു ചില സന്താനങ്ങള്‍ രോഗങ്ങള്‍ വന്ന്‌ തീരാദുഃഖം അനുഭവിക്കുന്നു. ചില സന്താനങ്ങള്‍ എന്നും ഓജസ്സും തേജസ്സും ബുദ്ധിയും ശക്‌തിയും വഹിച്ച്‌ എല്ലാ രംഗങ്ങളിലും അത്യുന്നതരായി പ്രശോഭിക്കുന്നു.
നല്ല ഉദ്യോഗം കിട്ടി നല്ല ഭാര്യയുമായി നല്ല കുടുംബം പുലര്‍ത്തുന്നവരുമുണ്ട്‌. മറ്റു ചില കുട്ടികള്‍ ബുദ്ധിയില്ലാതെ മന്ദബുദ്ധികളായും അംഗഹീനരായും ഭിന്നശേഷിക്കാരായും കഴിഞ്ഞുകൂടുന്നു.
യാതൊരു ജീവിത സൗഭാഗ്യങ്ങളും അവരെ ആശ്ലേഷിക്കുന്നില്ല. ഇവയ്‌ക്കൊക്കെ കാരണമെന്തെന്ന്‌ ചോദിച്ചാല്‍ ഒരു ശിശുവിന്റെ ജനനം അവന്റെ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വന്നു വീഴുമ്പോഴുള്ള സമയവും അവസ്‌ഥയും അനുസരിച്ചു മാത്രമാണെന്ന്‌ പറയാം.
ഗര്‍ഭോത്‌പാദം വളരെ ശ്രേഷ്‌ഠമായ കര്‍മ്മമാണ്‌. ജീവന്‍ ഉടലെടുക്കുന്ന സമയമാണ്‌ യഥാര്‍ത്ഥത്തില്‍ ഉദയരാശി അഥവാ ആധാന സമയം.
അതിനാല്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ വളരെ ധര്‍മ്മനിഷ്‌ഠയും വ്രതചര്യയും ഈശ്വരചിന്തയും വിവേകവും കൈവരിച്ചുവേണം ഉത്‌പാദനം നടത്തുവാന്‍. ഒരു ശാസ്‌ത്രത്തിനും നല്‍കാന്‍ കഴിയാത്ത മഹിമയേറിയ ധര്‍മ്മപാഠങ്ങള്‍ ജ്യോതിഷത്തിന്‌ നല്‍കുവാന്‍ കഴിയും.
ശരിയായ രീതിയിലുള്ള വിവാഹബന്ധം അത്യന്താപേക്ഷിതമാണ്‌. ഒരു ഈശ്വരവിശ്വാസിയായ ഭാര്യയും നിരീശ്വരവാദിയായ ഭര്‍ത്താവും ഒരിക്കലും പൊരുത്തപ്പെടുകയില്ല. പക്ഷിമൃഗാദികളെപ്പോലെ ഇണചേരലും പ്രകൃതിസഹജമായേ അത്തരക്കാര്‍ ചിന്തിക്കൂ.
എന്നാല്‍ പക്ഷിമൃഗാദികള്‍ക്ക്‌ കുടുംബബന്ധങ്ങളോ, എന്നും തങ്ങളുടെ കുട്ടികളുടെ രക്ഷാകര്‍തൃസ്‌ഥാനമോ ഉള്ളവരല്ല. മനുഷ്യവര്‍ഗ്ഗത്തിന്‌ വിവേകമെന്ന മഹത്തായ സംസ്‌കാരം കൂടിയുള്ളതിനാല്‍ ബന്ധങ്ങളും കെട്ടുപാടുകളും ഉണ്ടെന്നതില്‍ തര്‍ക്കമില്ല.
അതിനാല്‍ ഈശ്വരഭക്‌തിയെന്ന നല്ല വൈശിഷ്‌ടം വികാരത്തെക്കാള്‍ വിവേകത്തിനായി ഉണരണം. എങ്കില്‍ അതനുസരിച്ച്‌ ഭാവിയേയും ലക്ഷ്യത്തെയും സമ്മോഹനമാക്കാം.
സത്‌പുത്രലാഭം സത്തായ മൂല്യം
മക്കളെക്കൊണ്ട്‌ അച്‌ഛനമ്മമാര്‍ക്കും മറ്റുള്ളവര്‍ക്കും ഉപകാരങ്ങളുണ്ടായിരിക്കണം. സന്താനലാഭം ചിന്തിക്കുന്നത്‌ ചില സുപ്രധാന ഗ്രഹനിലകളും, കാരകഗ്രഹവും വച്ചുകൊണ്ടാണ്‌.
1. ലഗ്നത്തില്‍നിന്നും ചന്ദ്രനില്‍നിന്നും 5-ാം ഭാവം. 5-ാം ഭാവം സന്താനഭാവവും മനസ്സിന്റെ ഭാവവുമാണ്‌.
2. 5-ല്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട്‌ ചിന്തിക്കേണ്ടതാണ്‌. ഒരു ഗ്രഹമേ ഉള്ളുവെങ്കില്‍ ആ ഗ്രഹത്തെക്കൊണ്ടും ഗ്രഹം ഒന്നുമില്ലെങ്കില്‍ 5-ാം ഭാവാധിപനെക്കൊണ്ടും ചിന്തിക്കുക.
3. 9-ാം ഭാവാധിപന്‍ 9-ാം ഭാവം, ഭാഗ്യഭാവമാണ്‌. 9-ല്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ എന്നിവകൊണ്ടും ചിന്തിക്കേണ്ടതാണ്‌. 5-ന്റെ 5-ാം ഭാവമാണ്‌ 9-ാം ഭാവം.
4. 5-ല്‍ നോക്കുന്ന ഗ്രഹങ്ങള്‍.
5. 9-ാം ഭാവം
6. സന്താനകാരകഗ്രഹം വ്യാഴമാണ്‌. ആ വ്യാഴത്തെക്കൊണ്ടും വ്യാഴം നില്‍ക്കുന്നതെവിടെയെന്നും ചിന്തിക്കണം. സ്വക്ഷേത്രങ്ങളായ ധനു, മീനം, ഉച്ചസ്‌ഥാനമായ കര്‍ക്കടകം രാശി എന്നിവയെല്ലാം ഏതു ഭാവമെന്നു നോക്കി ചിന്തിക്കുക.
7. അഞ്ചാം ഭാവാധിപന്‍ നില്‍ക്കുന്നരാശി.
8. അഞ്ചാം ഭാവാധിപനെ നോക്കുന്ന ഗ്രഹങ്ങള്‍ എന്നിങ്ങനെ സമഗ്രമായ പഠനവും ചിന്തയും ഇക്കാര്യത്തില്‍ അനിവാര്യമാണ്‌. ഈ ചിന്തകളിലൂടെ സന്താനലാഭവും സന്താനനഷ്‌ടവും പറയേണ്ടതാണ്‌.

No comments:

Post a Comment