1. ശിവന്റെ നൃത്തം ചെയ്യുന്ന ശില്പ രൂപം?
നടരാജൻ
2. ദിക്കിനെ വസ്ത്രമായി കരുതുന്നവൻ
ശിവൻ
3.നടരാജന്റെ വലതുകൈയിലെ ഉടുക്ക് ഏതു ശബ്ദം പുറപ്പെടുവിക്കുന്നു?
പിറവി
4.ഇടതു കൈയിലെ അഗ്നി എന്തിന്റെ ചിഹ്നമാണ്?
നാശം
5.നാസ്തികരായ ഏതാനും ഋഷിമാരെ നേരിടാൻ ഭഗവാൻ ശിവനും,
ആദിശേഷനും, ഒരു സ്ത്രീയും കൂടിയാണ് വനത്തിൽ പോയത്. ആ സ്ത്രീ ആരായിരുന്നു?
വിഷ്ണു ഭഗവാൻ
6. കൃതയുഗം ആരംഭിച്ചത് എന്ന് മുതൽ?
അക്ഷയതൃതീയ തിഥി മുതൽ
7.ശിവന്റെ ഒരു പരമഭക്തൻ ആര്?
നന്തി
8. കേരളത്തിൽ എറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ ഉള്ള ക്ഷേത്രം ഏത്?
വൈക്കം മഹാദേവ ക്ഷേത്രം
9. തൃക്കൊടിത്താനം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ഏതെല്ലാം?
അത്ഭുത നാരായണനും, നരസിംഹ മൂർത്തിയും'
10. ദശാവതാരങ്ങളിൽ എത്രാമത്തെ അവതാരം ആണ് പരശുരാമൻ'
ആറാമത്തെ അവതാരം.
11. പരശുരാമന്റെ പിതാവും മാതാവും ആരൊക്കെ?
12. പരശുരാമൻ ദ്രോണാചാര്യർക്ക് പഠിപ്പിച്ചു കൊടുത്ത വിദ്യ ഏത്?
ധനുർവേദ വിദ്യ.
13. ജമദഗ്നി മഹർഷിയുടെ പശുവിന്റെ പേര്?
കാമധേനു
14. പരശുരാമൻ ആരോടാണ് പരാജയപ്പെട്ടിട്ടുള്ളത്.
ശ്രീരാമനോട്
15. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം.
തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമക്ഷേത്രം.
16. ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?
തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
17. വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?
ബദരിനാഥ്
18. തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?
ബ്രഹദീശ്വര ക്ഷേത്രം
19. 27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം?
തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)
20. 108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം?
വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
21. 1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം?
ചിദംബരം (തമിഴ്നാട്)
22. 108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്?
തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)
23. 108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?
ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)
24. പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം?
കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)
25. 4 തന്ത്രിമാർ ഉള്ള ക്ഷേത്രം?
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ)
26. 7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്?
ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്)
27. 16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്?
തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)
28. ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്?
ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി)
29. നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്?
ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്)
30. വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം?
തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)
31. ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്?
തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി)
32. അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ)
33. നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ?
തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ),
മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)
മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)
34. ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)
35. വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്?
തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ)
36. 984. മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം?
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം)
37. ദ്വാദശാക്ഷരി മന്ത്രം ഏത?
ഓം നമോ ഭഗവാതേവാസുദേവായ
ഓം നമോ ഭഗവാതേവാസുദേവായ
38. പഞ്ചദേവതകള്‍ ആരെല്ലാം
സൂര്യന്‍, ഗണപതി, സരസ്വതി, ശിവൻ, വിഷ്ണു
സൂര്യന്, ഗണപതി, സരസ്വതി, ശിവൻ, വിഷ്ണു
39. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ബ്രഹ്മയജ്ഞം
ദേവയജ്ഞം
പിതൃയജ്ഞം
നൃയജ്ഞം
ഭൂത യജ്ഞം
ബ്രഹ്മയജ്ഞം
ദേവയജ്ഞം
പിതൃയജ്ഞം
നൃയജ്ഞം
ഭൂത യജ്ഞം
40. സപ്ത ചിരംജീവികള്‍ ആരെല്ലാം
അശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപ൪, പരശുരാമന്‍
ഇവര്‍ എക്കാലവും
ജീവിചിരിക്കുന്നു എന്നാണ് പുരാണം . അശ്വഥാമാവ്
പകയായും , മഹാബലി ദാനശീലമായും , വ്യാസന്‍
ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍
ഈശ്വരഭക്തിയായും , കൃപര്‍ പരപുച്ഹമായും , പരശുരാമന്‍
അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു .
അശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപ൪, പരശുരാമന്‍
ഇവര്‍ എക്കാലവും
ജീവിചിരിക്കുന്നു എന്നാണ് പുരാണം . അശ്വഥാമാവ്
പകയായും , മഹാബലി ദാനശീലമായും , വ്യാസന്‍
ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍
ഈശ്വരഭക്തിയായും , കൃപര്‍ പരപുച്ഹമായും , പരശുരാമന്‍
അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു .
41.അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
ഉലൂപി
42. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
നാഗദൈവങ്ങളെ
43. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
ചിത്രകൂടക്കല്ല്
44. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ?
ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം
45. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ?
സ്യമന്തകം
46. ദ്രോണര്‍ ആരുടെ പുത്രനാണ് ?
ഭരദ്വാജ മഹര്‍ഷിയുടെ.
47. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
സൂര്യന്
48. വ്യാസന്റെ മാതാവ് ആരു ?
സത്യവതി
49. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം നിര്‍മ്മിച്ചത് ?
പുരോചനന്‍
50. നാരദന് നാഗവീണ നിര്‍മ്മിച്ച് കൊടുത്തത് ആര്?
സരസ്വതി
51 ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
നാഗപഞ്ചമി
52. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
വാസുകിയെ
53. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
നാഗപ്പത്തി വിളക്ക്
54. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
55. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
56. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
57. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
57. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
58. പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
59. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
പരാശരനും സത്യവതിയും
60. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
61. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
62. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
63. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
64. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
65. എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ് ?
34
66. ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത് ?
ഭഗവദ്ഗീത
66. ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത് ?
ഭഗവദ്ഗീത
67. ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശിൽപികൾ ക്ഷേത്ര വിഗ്രഹം നിർമ്മിക്കുന്നത് ?
സ്ഥാപത്യശാസ്ത്രം
68. സഹദേവന്റെ ശംഖിന് പറയുന്ന പേരെന്ത് ?
മണിപുഷ്പകം
69. കൂവളത്തിന്റെ ശാഖകൾ ഏത് സ്വരൂപമാണെന്നാണ് സങ്കല്പം ?
വേദങ്ങൾ
70.ക്ഷേത്രത്തിലെ ഉത്സവത്തിന് കോടി കയറുമ്പോൾ മാവിലയോടു കൂടി കൂട്ടികെട്ടുന്ന ഇല ഏതാണ് ?
ആലില
71 വജ്രായുധം നിർമ്മിച്ചത് ആരാണ് ?
വിശ്വകർമ്മാവ്
72. ഭരതന്റെ പുത്രന്മാർ ആരെല്ലാം ?
തക്ഷകൻ , പുഷ്കലൻ
73. തൃമധുരത്തിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം ?
തേൻ , കദളി , കൽക്കണ്ടം
74. തഞ്ചാവൂരിലെ ശിവക്ഷേത്രം നിർമ്മിച്ച രാജാവ് ആരാണ് ?
രാജരാജ ചോളൻ ഒന്നാമൻ
75. സപ്തസ്വരങ്ങൾ പൊഴിക്കുന്ന ഏഴു തൂണുകളുള്ള ക്ഷേത്രമേത് ?
മധുര മീനാക്ഷി ക്ഷേത്രം
76. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു ?
സരസ്വതി
77. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ പൂർണ്ണാവതാരം ഏതാണ് ?
ശ്രീകൃഷ്ണൻ
78. പഞ്ചബാണാരി ആരാണ് ?
പരമശിവൻ
79. കൊങ്കണ മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രമേത് ?
തിരുപ്പതി
80. ഒറ്റ തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു ?
മഹാവ്യാധി
81. ശിവ ശരീരത്തിൽ അണിയുന്ന പൂണൂൽ നഗങ്ങളിൽ ഏത് പേരിലറിയപ്പെടുന്നു ?
ശേഷൻ
82. ബുദ്ധിയുടെ വൃക്ഷമേത് ?
അരയാൽ
83. ഏത് ദേവിയുടെ അവതാരമാണ് തുളസിചെടി ?
ലക്ഷ്മി ദേവി
84. മൂന്നു മുഖമുള്ള രുദ്രാക്ഷം ഏത് പേരിലറിയപ്പെടുന്നു ?
അനല
84. ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?
തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
85. വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?
ബദരിനാഥ്
86. തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?
ബ്രഹദീശ്വര ക്ഷേത്രം
No comments:
Post a Comment