ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, May 19, 2016

രുദ്രാക്ഷം എന്നാല്‍ എന്ത്?


രുദിനെ ദ്രവിപ്പിക്കുവന്‍ രുദ്രന്‍. രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്‍ത്ഥം. രുദ്രന്‍ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, ലയം) നാഥനും പ്രപഞ്ചവിധാതാവുമാകുന്നു. രുദ്രന്റെ ഉത്തമേന്ദ്രിയങ്ങളായ അക്ഷങ്ങള്‍ എന്ന് രുദ്രാക്ഷത്തിന് ശാസ്ത്രീയമായി അര്‍ത്ഥം കൈവരുന്നു.


ജീവിതമെന്ന സംസാരചക്രത്തില്‍പ്പെട്ടു ഉഴറുന്ന മനുഷ്യന് ശ്രേയസ്‌കരമായ ഉയര്‍ച്ചയ്ക്ക് ആവശ്യമായ നന്മതിന്മകളെ വേര്‍തിരിച്ചു കിട്ടുതിന് പരമകാരുണികനായ രുദ്രന്‍ തന്റെ നയനങ്ങളെത്തന്നെയൊരു രുദ്രാക്ഷമാക്കി മാനവകുലത്തിന് നല്കിയിരിക്കുന്നു.
രുദ്രാക്ഷത്തിന്റെ ഉത്ഭവം


പണ്ട് ത്രിലോകങ്ങളെയും വിറപ്പിച്ച് സംഹാര താണ്ഡവമാടിയ ത്രിപുരാസുരന്‍മാരെ വധിച്ചുകളയുന്നതിന് ആയിരം വത്സരക്കാലം പരമശിവന്‍ കണ്ണിമചിമ്മാതെ കാത്തുനിന്നു. ത്രിപുരവധത്തിനുശേഷം കണ്ണുചിമ്മിയ പരമശിവന്റെ നേത്രത്തില്‍ നിന്നു തെറിച്ചുവീണ കണ്ണുനീര്‍ത്തുള്ളികള്‍ രുദ്രാക്ഷവൃക്ഷങ്ങളായി എന്ന് പുരാണം.
അവയില്‍ നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടായില്‍ സൂര്യനേത്രത്തില്‍ നിന്ന് 12 തരവും സോമനേത്രത്തില്‍ നിന്നു 16 തരവും തൃക്കണ്ണില്‍ നിന്നു 10 തരവുമായി രുദ്രാക്ഷങ്ങള്‍ പ്രത്യേകം അറിയപ്പെട്ടു. രുദ്രാക്ഷകായയ്ക്കുള്ളില്‍ ഒരു വിത്ത് കാണപ്പെടുന്നത് ഒരു മുഖരുദ്രാക്ഷം. രണ്ടു വിത്ത് കാണപ്പെടുന്നത് രണ്ടുമുഖം എന്നിങ്ങനെ വിത്തിന്റെ എണ്ണം അനുസരിച്ച് വിവിധ മുഖങ്ങളിലായില്ലാണ് രുദ്രാക്ഷം ലഭ്യമാവുക. വിത്തിന്റെ എണ്ണം കൂടിയിരുന്നാല്‍ അതിന്റെ ശക്തിയും ഫലവും കൂടിയിരിക്കും.


രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം


രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ്. സ്പര്‍ശിച്ചാല്‍ കോടി ഗുണമാകും. ധരിച്ചാല്‍ നൂറുകോടിയിലധികം പുണ്യം. നിത്യവും രുദ്രാക്ഷം ധരിച്ചു ജപിക്കുതുകൊണ്ട് അനന്തമായ പുണ്യം ലഭിക്കും. രുദ്രാക്ഷത്തേക്കാള്‍ ഉത്തമമായ സ്‌തോത്രവും വ്രതവുമില്ല.


അക്ഷയമായ ദാനങ്ങളില്‍ ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചിട്ടുള്ളവര്‍ മാംസഭോജനവും മദ്യപാനവും ചണ്ഡാലസഹവാസവും മൂലമുണ്ടാവുന്ന പാപത്തില്‍ നിന്ന് മുക്തരാകും.
സര്‍വ്വയജ്ഞങ്ങളും തപസും ദാനവും വേദാഭ്യാസവുംകൊണ്ട് എന്തു ഫലമുണ്ടാവുമോ അത് രുദ്രാക്ഷധാരണത്താല്‍ പെട്ടെന്ന് ലഭ്യമാകും.
നാലുവേദങ്ങള്‍ അഭ്യസിക്കുകയും പുരാണങ്ങള്‍ വായിക്കുകയും, തീര്‍ത്ഥാടനം നടത്തുകയും, സര്‍വിദ്യകളും നേടുകയും ചെയ്താല്‍ എന്തു പുണ്യം ലഭിക്കുമോ ആ പുണ്യം രുദ്രാക്ഷധാരണം കൊണ്ട് മാത്രം ലഭിക്കും. രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാള്‍ മരിച്ചാല്‍ അവന്‍ രുദ്രപദം പ്രാപിക്കും. പുനര്‍ജന്മമുണ്ടാവില്ല. തന്റെ കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും. ഭക്തിയില്ലാതെ രുദ്രാക്ഷം ധരിച്ചുകൊണ്ട് നിത്യവും പാപകര്‍മ്മം ചെയ്യുവനായാല്‍ പോലും അവന്‍ മുക്തനായിത്തീരും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മരിക്കാനിടയായാല്‍ മൃഗത്തിനുപോലും മോക്ഷമുണ്ടാവും. പിന്നെ മനുഷ്യന്റെ കാര്യം പറയണോ? -ദേവീഭാഗവതം


ശാസ്ത്രീയ വീക്ഷണം

രുദ്രാക്ഷം അതിസൂക്ഷ്മമായ വൈദ്യുതകാന്തിക ഊര്‍ജ്ജം വഹിക്കുന്നു. അതില്‍ നിന്നു പ്രസരിക്കുന്ന കാന്തിക മണ്ഡലം മനുഷ്യ ശരീരത്തിന്റെ ഊര്‍ജ്ജത്തിനു സമമാണ്. ആയതിനാല്‍ അവ മനുഷ്യശരീരത്തെ പലവിധത്തില്‍ സ്വാധീനിക്കുന്നു. മനുഷ്യഓറയുമായി ചേര്‍ന്ന് അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും അചഞ്ചലമാക്കി നിര്‍ത്തുകയും ചെയ്യും. അതുവഴി ശാരീരിക മാനസീകവൈകാരിക സന്തുലനാവസ്ഥ ലഭ്യമാകുന്നു. Cosmic energy കൂടുതല്‍ ലഭ്യമാവുക വഴി ഗ്രഹദോഷങ്ങള്‍, ഊര്‍ജ്ജ തടസ്സങ്ങള്‍ (energy blocks) എന്നിവ ശമിക്കുന്നു. ഹൃദയം, ശ്വാസകോശം, അന്തഃസ്രാവഗ്രന്ഥികള്‍, രക്തചംക്രമണം, ചയാപചയം എന്നീ പ്രവര്‍ത്തനങ്ങളെയും ക്രമീകരിക്കുന്നതിന് രുദ്രാക്ഷത്തിനാവും.
ശരീരത്തിലെ വിവിധ രാസഘടകങ്ങള്‍ രൂദ്രാക്ഷത്തില്‍ സമ്പുഷ്ടമായുണ്ട്. രുദ്രാക്ഷം ഉത്തമമായ anti - oxidant, detoxification ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ങീയശഹല Mobile phone, TV, Computer തുടങ്ങി Electronic � Radio തരംഗങ്ങളുടെ പ്രസരത്തില്‍ നിന്നു ശരീരത്തെ രക്ഷിക്കുതിനും രുദ്രാക്ഷത്തിനാവുമെന്നു ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു.

No comments:

Post a Comment