പരശുരാമനാൽ പ്രതിഷ്ഠിതമായ108 ശിവക്ഷേത്രങ്ങൾ
1.വടക്കുംനാഥൻ
പരശുരാമനാൽ പ്രതിഷ്ഠിതമായ നൂറ്റി എട്ട് ശിവക്ഷേത്രങ്ങളിൽ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങൾ കർണ്ണാടക സംസ്ഥാനത്തും ഒന്ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ് . നൂറ്റെട്ട് ശിവാലയ സ്തോത്രത്തിൽ കേരളത്തിലെ 108 മഹാശിവക്ഷേത്രങ്ങൾ പ്രതിപാദിക്കുന്നു. സ്തോത്രം എഴുതിയിരിക്കുന്നത് മലയാളത്തിൽ തന്നെയാണ്.പല ക്ഷേത്രങ്ങൾക്ക് ഒരേ പേരോ, ചില ക്ഷേത്രങ്ങൾ പഴയ പേരോ ആയിട്ടാണ് ഇതിൽ എഴുതിയിരിക്കുന്നത്. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് "ശ്രീമദ് ഭക്ഷിണ കൈലാസം'' എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രം തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ തേക്കിൽ കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ മതിൽ കെട്ട് ഉള്ള വടക്കുംനാഥ ക്ഷേത്രം 20 ഏക്കർ വിസ്താരമേറിയ താണ്. നാലു ദിക്കിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണി തീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്.അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരുക്കും വടക്കും നാഥ ക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നു പോകാൻ കഴിയല്ല. ശിവൻ (വടക്കുംനാഥൻ) ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി എന്നിവരാണ് പ്രധാന ദേവതകൾ ശ്രീ വടക്കുംനാഥൻ ക്ഷേത്രത്തിന് തൃശ്ശൂരുമായി വളരെ അധികം ചരിത്രപ്രധാനമായ ബന്ധമുണ്ട്'. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്ന് കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത് . ക്ഷേത്ര ഐതിഹ്യം:
21 വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമൻ തനിക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവർക്ക് ആരാധന നടത്താൻ ക്ഷേത്രങ്ങളും നിർമ്മിച്ചു കൊടുത്തു് . കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ എറിഞ്ഞ് സ്വഷ്ടിച്ച കേരള ഭൂമി.കേരളത്തിലെ ബ്രാഹ്മണർക്ക് ആരാധന നടത്താനായി പരശുരാമൻ 108 ശിവക്ഷേത്രങ്ങളും 108 ദുർഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താ ക്ഷേത്രങ്ങളും ഏതാനും വിഷ്ണു ക്ഷേത്രങ്ങളും നിർമ്മിച്ചു കൊടുത്തു. അവിൽ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനമലങ്കരിക്കുന്ന തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
ഒരു ദിവസം കൈലാസത്ത് എത്തിയ പരശുരാമൻ താൻ പുതുതായി നിർമ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിക്കുകയും അവിടെ വാണരുളണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ആദ്യം ശിവൻ വിസമ്മതിച്ചു. പീന്നീട് പാർവ്വതീദേവി അഭ്യർത്ഥിച്ചപ്പോൾ മാത്രമാണ് ഭഗവാൻ സമ്മതം മൂളിയത്. ഉടനെ തന്നെ ശിവപാർഷദന്മാരായ നന്ദികേശ്വരൻ,സിംഹോദരൻ, ഭൃംഗീരടി, തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും, സുബ്രഹ്മണ്യനും, കൈലാസവാസികളെല്ലാവരും കൂടി ഭാർഗ്ഗവ ഭൂമിയിലേക്ക് പുറപ്പെട്ടു അവർ ഭാർഗ്ഗവ ഭൂമിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ പെട്ടെന്നൊരു സ്ഥലത്തുവെച്ച് യാത്ര നിന്നു.അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട് പരശുരാമൻ പ്രതിഷ്ഠക്ക് ഏറ്റവും ഉചിതമായ സ്ഥലം അതു തന്നെ എന്ന് മനസ്സിലാക്കി. ഉടനെ തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു.ശിവൻ ഉടനെ തന്നെ പാർവതീസമേതം അങ്ങോട്ട് എഴുന്നള്ളി.ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്ക് ഭാഗത്തിരിക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതിർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു.അങ്ങിനെയാണ് പ്രതിഷ്ഠക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായത്. ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ആൽമരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചത് എന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീ മൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീ മൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്ക് വെയ്ക്കുന്നുണ്ട്. തുടർന്ന് ശ്രീ മൂലസ്ഥാനത്തു നിന്നും ശൈവ വൈഷ്ണവ തേജസ്സുകളെ ആവാഹിച്ച് പരശുരാമൻ തന്നെ ഇന്നത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.അതിനുശേഷം യഥാവിധി പൂജകൾ കഴിച്ച അദ്ദേഹം തുടർന്ന് ക്ഷേത്രത്തിന്റെ വടക്കു കിഴക്കേ മൂലയിൽ അന്തർദ്ദാനം ചെയ്തു. ഇന്ന് അവിടെ പരശുരാമ സ്മരണയിൽ ദീപപ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
ശിവ പെരുമാളിന്റെ സ്ഥലം എന്നർത്ഥമുള്ള തിരു-ശിവ-പേരൂർ ആണ് തൃശ്ശിവപേരൂരും പിന്നീട് തൃശ്ശൂരും ആയിതീർന്നത്. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മൂർത്തികൾ മൂന്നാണ്. ശ്രീപരമശിവൻ, ശ്രീരാമസ്വാമി,
ശങ്കരനാരായണമൂർത്തി.ശിവ പെരുമാൾ ഏറ്റവും വടക്കുഭാഗത്തും ശ്രീരാമൻ തെക്ക് ഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തുo കുടികൊള്ളുന്നു. വടക്ക് ഭാഗത്തുള്ള ശിവ പെരുമൾക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം പ്രധാന്യവും, പ്രശസ്തിയും. വടക്കേ അറ്റത്തുള്ള ശിവന്റെ പേരിൽ അറിയപ്പെട്ട ക്ഷേത്രം പിന്നീട് വടക്കുംനാഥ ക്ഷേത്രമായതായും കരുതുന്നു.. കേരളം ശൈവാധിപത്യത്തിൽ ആയിരുന്നതിനാൽ വടക്കെ അറ്റത്ത് പ്രതിഷ്ഠിച്ച ശിവനാണ് നാഥൻ എന്ന് പിന്നീട് സങ്കൽപ്പമുണ്ടായി.
"വടക്ക് നാഥൻ" എന്ന ശൈവ സങ്കൽപ്പം കാലാന്തരത്തിൽ വടക്കുംനാഥൻ എന്ന പേർ നേടികൊടുത്തു.
ഓം നമ:ശിവായ
പരശുരാമാനാൽ പ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങൾ
2. ഉദയംപേരൂർ ഏകാദശി പെരും തൃക്കോവിൽ ക്ഷേത്രം
പരശുരാമൻ സ്ഥാപിച്ചു എന്ന് വിശ്വസിവക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.വളരെ പ്രശസ്തമായ ഈ ക്ഷേത്രം എറണാകുളം ജില്ലയിൽ ഉദയംപേരൂരിലാണ്. ക്ഷേത്രവളപ്പിൽ നിരവധി ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ഇവയിൽ ഒന്ന് ചേരചക്രവർത്തിയായിരുന്ന ഗോദ രവിവർമ്മയുടെ വിളംബരമാണ് .
പരശുരാമ പ്രതിഷ്ഠിതമെന്ന് വിശ്വസിക്കുമ്പോഴും പെരും തൃക്കോവിലേത് സ്വയംഭൂ ശിവലിംഗമാണ്. കിഴക്ക് ദർശനമായിട്ടാണ് പ്രതിഷ്ഠ. പേരുകൊണ്ട് പെരുംതൃക്കോവിലാണെങ്കിലും ക്ഷേത്രം അത്ര വലിപ്പമേറിയതല്ല. ചിലപ്പോൾ പേരൂർ തൃക്കോവിലാകാം. പെരും തൃക്കോവിലായത് ക്ഷേത്ര മൈതാന വിസ്തൃതി വലിപ്പമേറിയതാണ്. ഏകദേശം 3 ഏക്കർ വരുന്ന പ്രദേശമാണ് ക്ഷേത്രവളപ്പ്. ക്ഷേത്രത്തോടു ചേർന്നു തന്നെ ഒരു വിശാലമായ ക്ഷേത്രക്കുളം ഉണ്ട്.
നാലമ്പലവും വലിയ വട്ട ശ്രീകോവിലോടും കൂടിയതാണ് ക്ഷേത്രസമുച്ചയം, കിഴക്കുവശത്തായി കേരള തനിമ വിളിച്ചോതുന്ന തക്കമുള്ള വലിയ ക്ഷേത്ര ഗോപുരം പണിതീർത്തിട്ടുണ്ടു്.
നാലമ്പല നിർമ്മാണം തനത് കേരളശൈലിയിൽ തന്നെയാണ്. ഇവിടുത്തെ വട്ട ശ്രീകോവിൽ വലിപ്പമേറിയ താണ്. ഏകദേശം 700 വർഷങ്ങളുടെ പഴക്കം അതിന് പറയാനുണ്ടാകും. നാലമ്പലത്തോട് കൂടിയാണ് ബലിക്കൽ പുര പണിതിരിക്കുന്നത്-
[8:15AM, 5/22/2016] G S Nair: ഇവിടെ നിത്യേനയുള്ള പൂജ നടത്തുന്നത് തമിഴ് ബ്രാഹ്മണരാണ്. എങ്കിലും ക്ഷേത്രതന്ത്രം മലയാള ബ്രാഹ്മണർക്കു തന്നെ നിക്ഷിപ്തമാണ്.
ഉത്സവങ്ങൾ :- ശിവരാത്രി, ആദ്രാദർശനം , താലപ്പൊലി
ഉപക്ഷേത്രങ്ങൾ :- ആ മേട ക്ഷേത്രം, നടക്കാവ് ഭഗവതി ക്ഷേത്രം, കടവിൽ തൃക്കോവിൽ. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
ഓം നമ:ശിവായ
സ്വാമി ശരണം
[11:40PM, 5/23/2016] G S Nair: 4. ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കൽപ്പിച്ചിട്ടുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം. നാഗർകോവിൽ കന്യാകുമാരി രാജ വീതിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളുണ്ട്. അത്രി മഹർഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ടാണിതിൽ പ്രധാനം. ദേവന്മാരുടെ രാജാവായ ഇന്ദ്രനുമായും ശുചീന്ദ്രത്തെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്.
അത്രി മഹർഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭർത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയയുമൊത്ത് അത്രി മഹർഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോൽപ്പത്തിക്ക് കാരണമായി പറയുന്നത്. ഒരിക്കൽ അവിടെ മഴ പെയ്യാതായി. അതിന്റെ കാരണമന്വേഷിച്ച് തപസ്സനുഷ്ഠിച്ച മഹർഷിക്ക് ഉത്തരം നൽകാൻ ത്രിമൂർത്തികൾക്കു പോലുമായില്ല. പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രിമ ഹർഷി ഹിമാലയത്തിലേക്ക് പോയി. അനസൂയ ജ്ഞാനാ രണ്യത്തിൽ ഒറ്റക്കാണെന്ന ചിന്ത മഹർഷിയെ ആദ്യമതിന് സമ്മതിച്ചില്ല.എന്നാൽ മഹർഷിയുടെ ധർമ്മസങ്കടം മനസ്സിലാക്കിയ ദേവി ഭർത്താവിനോട് ലോക നന്മക്കായി ഹിമാലയത്തിൽ പോകാൻ അപേക്ഷിച്ചു.മഹർഷി യാത്രയാകും മുൻപ് അദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭർത്താവിന്റെ അഭാവത്തിൽ തനിക്കിത് ശക്തി നൽകുമെന്നും അവർ വിശ്വസിച്ചു.
ഭർത്താവിന്റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാർത്ഥനകളുമായി കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹർഷി നാരദൻ വഴി മൂന്ന് ദേവിമാരുടെ (ലക്ഷ്മി, സരസ്വതി, പാർവ്വതി) ചെവിയിലുമെത്തി, അനസൂയയുടെ ഭർത്താവിനോടുള്ള ഭക്തിയും, ആത്മവിശ്വാസവുമറിഞ്ഞ ദേവിമാർ അവരെ പരീക്ഷിക്കാൻ തീരുമാനിച്ചു.ഇതിനായി മൂവരും അവരുടെ ഭർത്താക്കന്മാരെ അനസൂയയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. തുടർന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂർത്തികളായ വിഷ്ണുവും, ശിവനും, ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവർ അനസൂയയോട് ഭിക്ഷ ചോദിച്ചു. അനസൂയ അതിന് തയ്യാറായി എത്തിയപ്പോൾ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു. വിവസ്ത്രയായി വേണം ഞങ്ങൾക്ക് ഭിക്ഷയും ആഹാരവും തരാൻ.ഇത് കേട്ട് അനസൂയ ഒരു നിമിഷം തന്റെ ഭർത്താവിന്റെ പാദപൂജ ചെയ്ത ജലത്തിൽ നോക്കി പ്രാർത്ഥിച്ചു. നിമിഷ നേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂർത്തികൾ കൈകുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈ കുഞ്ഞുങ്ങളെ പരിചരിച്ചു
പരശുരാമനാൽ പ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങൾ
3. രവീശ്വരപുരം ശിവക്ഷേത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ നഗരത്തിലാണ് രവീശ്വരപുരം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പ്രധാന മൂർത്തി പരമശിവനാണ്.ഇവിടെ പരശുരാമൻ ശിവലിംഗം കിഴക്കു ദർശനമായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ഉത്സവങ്ങളും ആട്ടവിശേഷങ്ങളും ഒന്നും തന്നെ ഇപ്പോൾഇല്ല.
കൊടുങ്ങല്ലൂർ നഗരസഭാ കാര്യാലയത്തിനോട് ചേർന്നാണ് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹോദയപുരം രാജാക്കന്മാരുടെ കാലത്ത് രവീശ്വരപുരം പ്രസിദ്ധിയിലാണ്ടെങ്കിലും പിന്നീട് വന്ന നാട്ടുരാജാക്കന്മാർ അത്ര പ്രാധാന്യം കൊടുത്തു കണ്ടില്ല.അതിനാൽ ചരിത്രത്താളുകളിൽ അധികം ഇടം പിടിക്കാൻ കൊടുങ്ങല്ലൂർ രവീശ്വരപുരം ശിവക്ഷേത്രത്തിനായല്ല.
ശ്രീകോവിൽ അല്ലാതെ മറ്റു ക്ഷേത്രസമുച്ചയങ്ങളൊന്നും രവീശ്വരപുരത്തിനില്ല.രണ്ടുനിലയിൽ ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിന് അത്ര പഴക്കം തോന്നുന്നില്ല. അടുത്ത കാലത്ത് പഴയ ക്ഷേത്രം പുതുക്കി പണിതതാവാനാണ് സാദ്ധ്യത. കിഴക്ക് ദർശനം വരും വിധമാണ് ശ്രീകോവിൽ നിർമ്മിതി. ദേശീയപാത-17 നോട് ചേർന്ന് കൊടുങ്ങല്ലർ ഭഗവതി ക്ഷേത്രത്തിന് കിഴക്കുവശത്തായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ദിവസം 2 പൂജകൾ മാത്രമേ ഇവിടെ പതിവുള്ളൂ. അതുപോലെ തന്നെ ഉത്സവങ്ങളോ മറ്റു പ്രധാന ആഘോഷങ്ങളോ ഇവിടെ പതിവില്ല
ഓം നമ:ശിവായ
സ്വാമി ശരണം
ഇതറിഞ്ഞ് അവിടെയെത്തിയ ദേവിമാർ ഭർത്താക്കന്മാരെ പഴയ രൂപത്തിൽ തിരിച്ചുനൽകണമന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയ ദേവിയുടെ സ്വാഭാവശുദ്ധിയെ സംശയിച്ച അവരുടെ പ്രവൃത്തിയ്ക്ക അവർ ക്ഷമ ചോദിച്ചു. പിന്നീട് അനസൂയ ദേവി ത്രിമൂർത്തികളെ പഴയ രൂപത്തിൽ ദേവിമാർക്ക് തിരിച്ചുനല്കി. അങ്ങിനെ ശുചീന്ദ്രത്ത് ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ മുകൾ ഭാഗം ശിവനേയും, നടുഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനേയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.
ദേവേന്ദ്രൻ നിർമ്മിച്ച ക്ഷേത്രമെന്നാണ് മറ്റൊരു വിശ്വാസം. ഗൗതമ മഹർഷിയുടെ ഭാര്യ അഹല്യയുടെ സൗന്ദര്യത്തിൽ ഇന്ദ്രൻ അനുരക്തനാവുന്നു. ഒരു ദിവസം രാത്രി ഗൗതമ മഹർഷിയുടെ പർണ്ണശാലയിലെത്തിയ ഇന്ദ്രൻ കോഴിയുടെ രൂപം സ്വീകരിച്ചു കൂവുന്നു.ഇത് കേട്ടുണർന്ന ഗൗതമ മഹർഷി നേരം പുലർന്നെന്നു കരുതി പൂജയ്ക്കായി തൊട്ടടുത്തുള്ള നദിക്കരയിൽ പോയി.തുടർന്ന് ഗൗതമ മഹർഷിയുടെ രൂപം സ്വീകരിച്ച ഇന്ദ്രൻ അഹല്യയെ സമീപിക്കുന്നു. സ്നാനാദി - പൂജകർക്കായി പോയ ഗൗതമ മഹർഷി ഇരുട്ടു മാറിയില്ലെന്ന് മനസ്സിലാക്കി വർണ്ണശാലയിൽ തിരിച്ചെത്തുന്നു. അപ്പോൾ വേഷപ്രച്ഛന്നനായ ഇന്ദ്രനൊപ്പമുള്ള അഹല്യയെയാണ് മഹർഷി കാണുന്നത്. രോഷാകുലനായ മഹർഷി ശിലയായി പോകട്ടെ എന്ന് അഹല്യയേയും സഹസ്രമുഖനായി മാറട്ടെ എന്ന് ഇന്ദ്രനേയും ശപിച്ചു.പ്രമോക്ഷത്തിനായി ജ്ഞാനാരണ്യത്തിലെത്തി ദേവേന്ദ്രൻ ത്രിമൂർത്തികളെ തപസ്സ് ചെയ്തെന്നും അവർ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ശാപമോക്ഷം നൽകിയെന്നുമാണ് വിശ്വാസം.തുടർന്ന് ഇന്ദ്രൻ ത്രിമൂർത്തികൾക്കായി ക്ഷേത്രം പണിയുകയായിരുന്നത്രേ!
സത്യാസത്യങ്ങൾ തെളിയിക്കുന്നതിന് പ്രാചീന കാലത്ത് സ്വീകരിച്ചിരുന്ന കടുത്ത പരീക്ഷകളിൽ ഒന്ന്
കറ്റവാളിയെന്ന് കരുതപ്പെടുന്ന ആൾതിയിൽ ചാടിയോ, തിളക്കുന്ന എണ്ണ, നെയ്യ് എന്നിവയിൽ കെ മുക്കിയോ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരുന്ന ഒരു പരീക്ഷണമാണത്. മനുസ്മൃതി യാജ്ഞവൽ സക്യ സ്മൃതി എന്നീ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പലതരം കുറ്റങ്ങളേയും അവയെ വിചാരണ ചെയ്യേണ രീതികളേയും കുറ്റം ചെയ്തവര് നൽകേണ്ടതായ ശിക്ഷകളേയും കുറിച്ച് സവിസ്താരം പ്രദിപാതിച്ചിട്ടുണ്ട്. കുറ്റപത്രം, മുതലായ പ്രമാണങ്ങൾ, സാക്ഷികൾ, ശപഥം ചെയ്യിക്ക് എന്നിങ്ങനെ പല സാമാന്യമായ ഉപാധികളെ ആശ്രയിച്ച് കുറ്റം തെളിയിക്കാൻ ആദ്യം നോക്കുന്നു. എന്നാൽ അത്തരം രീതികൾ ഫലമില്ലാതെ വരുമ്പോൾ തുലാസ്, അഗ്നി, ജലം, വിഷം, കോശം തണ്ഡുലം, സപ്ത മാഷകം, എന്നീ ഏഴു വിധം ദ്രവ്യ പരീക്ഷകളെ അതിന് വേണ്ടി ഉപയോഗിക്കാവുന്നതാണു്. 13 ആം ശതകത്തിലാണ് ശുചീന്ദ്രത്ത് കൈമുക്ക് പരീക്ഷ തുടങ്ങിയത്. ശുചീങ്കത്ത് താമസം തുടങ്ങിയ നമ്പൂതിരിമാരാണ് കൈമുക്ക് അവിടെ ഏർപ്പെടുത്തിയത് . സ്മാർത്തവിചാരത്തിന്റെ തുടർച്ച പോലെയുള്ള ഈ ആചാരം നമ്പൂതിരി സ്ത്രീകളുടെ സദാചാര പരിശോധനക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് ശുചീന്ദ്രം രേഖകളിൽ പറയുന്നു. സ്വാതി തിരുനാളിന്റെ കാലത്താണ് ശുചീന്ദ്രം കൈമുക്ക് നിർത്തൽ ചെയ്തത്.
നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. ചുവർ ചിത്രങ്ങളും ശിൽപ്പങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു. നൂറ് വർഷങ്ങൾക്ക് മുൻപു ജീവിച്ചിരുന്ന ശിൽപ്പികളുടെ കരവിരുത് ഏതൊരു സന്ദർശകനും നല്ലൊരു അനുഭവമാണ്. ഹിന്ദു ദേവൻമാരുടേയും ദേവതകളുടേയും കൊത്തുപണികളാണ് ഗോപുരത്തിലെ മറ്റൊരു പ്രത്യേകത. പ്രവേശന കവാടത്തിലെ കൊത്തുപണികളാൽ അലങ്കൃതമായ 25 അടിയോളം ഉയരമുള്ള വാതിലും ശ്രദ്ധയാകർഷിക്കുന്നതാണ്.
ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കാൽ മണ്ഡവം ശിൽപ്പകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങൾ കേൾക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്. 18 അടിയോളം ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രത്യേകതകളിലൊന്നാണ്. ഹനുമാന് വടമാല ചാർത്തുക
എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്.
1874 ൽ ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് പണം കണ്ടെത്താനായിട്ട് ആദ്യ ലോട്ടറി നറുക്കെടുപ്പ് കേരളത്തിൽ (തിരുവതാംകൂർ) ഔദ്യോഗികമായി നടത്തിയത്. ഗോപുര നിർമ്മാണത്തിന് 40000 രൂപ സമാഹരിക്കുകയായിരുന്നു ആദ്യ ലോട്ടറിയുടെ ലക്ഷ്യം.ഇതിന് 1874 ഓഗസ്റ്റ് 24ന് ആയില്യം തിരുനാൾ മഹാരാജാവ് അനുമതി നൽകി. പതിനായിരം രൂപയായിരുന്നു സമ്മാനത്തുക: ഇതിനായി ഒരു രൂപയ്ക്കണ്ട 50000 ടിക്കറ്റുകളാണ് തിരുവതാംകൂറിൽ വിറ്റത്.പതിനായിരം രൂപ സമ്മാനവും നൽകി കഴിഞ്ഞപ്പോൾ 40000 രൂപ ഗോപുര നിർമ്മാണത്തിനായി കണ്ടെത്തിയിരുന്നു.
പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്.മാർകഴിയും, ചിത്തിരയും. ഡിസംബർ / ജനുവരി മാസത്തിലാണ് ഒൻപത് ദിവസത്തെ മാർകഴി ഉത്സവം നടക്കുക. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളിൽ നഗരപ്രദക്ഷിണം ചെയ്യിക്കുന്ന ഈചടങ്ങിന് ഭക്തജനത്തിരക്കുണ്ടാവാറുണ്ട്. ഏപ്രിൽ/മേയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക.ശൈവ വൈഷ്ണവ ഭക്തരെ ആകർഷിക്കുന്നതാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുള്ളിൽ മുപ്പതോളം ദേവി -ദേവന്മാരുടെ മറ്റു പ്രതിഷ്ഠകളുണ്ട്.
ഓം നമ:ശിവായ
സ്വാമി ശരണം
No comments:
Post a Comment