ഗുരുദേവന്റെ ജനനം, ബാല്യം -- വയൽവാരം വീട്
ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്. കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം 20ന്. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്. നാണു എന്നാണ് കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന് മനഃസിദ്ധിയുണ്ടായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന് പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.
വീട്ടിൽ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതിൽ കുട്ടി ഒരു വല്ലാത്ത കൗതുകം കാണിച്ചു. താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.
സമാധി എന്നാല്‍ എന്ത് ?
..................................................
ബുദ്ധിയുടെ സാമ്യാവസ്ഥയെ സമാധി എന്നു പറയുന്നു . സ്വസ്വരൂപപ്രാപ്തി, അതായത് ജീവാത്മ പരമാത്മൈക്യം സാധിച്ച് ഇവിടെ ജീവിച്ചിരിക്കുമ്പോൾ തന്നെ നേടിയെടുക്കുന്ന അവസ്ഥാ വിശേഷമാണ് സമാധി . സാധാരണ മനുഷ്യർ ജാഗ്രത , സ്വപ്നം , സുഷുപ്തി എന്നീ മൂന്ന് അവസ്ഥകൾ അനുഭവിക്കുമ്പോള്‍ യോഗി നാലമത്തേതായ തുരിയാവസ്ഥയെ പ്രാപിച്ച് ആനന്ദ സ്വരൂപിയായി വർത്തിക്കുന്നു . ഈ നാലാമത്തേ അവസ്ഥയെ അനുഭവിക്കുന്നതാണ് സമാധി എന്നു പറയാം .
മഹാസമാധി എന്നാല്‍ സമാധ്യാവസ്ഥയെ പ്രാപിച്ച് ജീവന്മുക്തനായി തീർന്ന ജ്ഞാനി സ്വശരീരം വെടിഞ്ഞ് വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നതിന് മഹാസമാധി എന്നു പറയുന്നു .
ഗുരുദേവ കൃതിയായ ഗദ്യ പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നു . സച്ചിതാനന്ദ സ്വരൂപമായ ആത്മ വസ്തു നിത്യവും ജനന മരണ രഹിതമാണ് .
നാം ശരീരമല്ല അറിവാകുന്നു . ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു . ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും . ജനനം , മരണം , ദാരിദ്ര്യം , രോഗം , ഭയം ഇവയൊന്നും നമ്മെ തീണ്ടുകയില്ല . ഈ വാക്കുകളുടെ അർത്ഥം മനസ്സിലാകണമെങ്കിൽ ഗുരുദേവന്റെ അസുഖത്തെ കുറിച്ച് ഇംഗ്ലീഷുകാരനായ ഡോക്ടര്‍ സോമർവെല്ലിന്റെ അഭിപ്രായം അറിയണം .
യോഗിയായ ഗുരുദേവൻ നാഡീഞരമ്പുകളെ സ്വന്തം നിയന്ത്രണത്തിലാക്കിയിരിക്കുന്നു . അതിനാല്‍ ചികിത്സ അസാദ്ധ്യമാണ് . സ്വാമി ഒന്നു സങ്കൽപ്പിച്ചാൽ മാറാവുന്നതാണ് ഈ രോഗം . ഡോക്ടര്‍ പറഞ്ഞ് വിവരമറിഞ്ഞ മഹാകവി ഉള്ളൂർ ഗുരുദേവനോട് അവിടുത്തെ ഈ രോഗം അവിടുന്ന് തന്നെ വിചാരിച്ചാല്‍ മാറാവുന്നതാണല്ലോ ? ഗുരുദേവൻ പറഞ്ഞ മറുപടി ഇപ്രകാരം
നമുക്ക് യാതൊരു രോഗവും ഇല്ല രോഗം ശരീരത്തിനാണ് , ഈ ശരീരത്തിനു വേണ്ടി നാം സങ്കൽപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് ? ശരീരം എന്ന പദത്തിന് നശിക്കുന്നത് എന്നാണ് അർത്ഥം . ശരീരം നശിക്കും , ഗുരുദേവൻ ശരീരമല്ല . നിത്യമായ ആത്മസത്തയാണ് . അത് ജനന മരണ സ്വഭാവ രഹിതമാണ്. മഹാസമാധിയെ കുറിച്ച് ഗുരുദേവൻ ശിഷ്യഗണങ്ങൾക്ക് സംഭാഷണ മദ്ധ്യേ ഇപ്രകാരം സൂചന നല്‍കി .
"വ്യാഴഹോരയ്ക്ക് പുറപ്പെടാൻ പറ്റിയ സമയമാണ് കന്നി 5 നല്ല ദിവസം അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം". 1926 മെയ് 20 ശിഷ്യൻ പി.നടരാജനെ( പപിന്നീട് നടരാജ ഗുരു ) വിദേശത്ത് അയക്കുമ്പോൾ ഗുരുദേവൻ പറഞ്ഞു 4 മാസം . 1928 മെയ് 20 ന് പി. നടരാജൻ വിദേശത്തേയ്ക്കു പോകുന്നു . അന്ന് മുതല്‍ 4 മാസം തികഞ്ഞപ്പോൾ ഗുരുദേവൻ മഹാസമാധിയായി 1928 സെപ്തംബര്‍ 20 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30. (1104 കന്നി 5)
ജനനവും മരണവും ജീവിതവും അദ്ഭുതങ്ങൾ കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്തിയ വിശ്വമഹാഗുരു പ്രപഞ്ച ദൈവമായി നമ്മളിൽ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു .
നാരായണ ഗുരുദേവൻ ദിവ്യൻ ആരാണെനാരറിയുന്നു
നേരിട്ടു കണ്ടവർ പോലും അങ്ങേനേരേയറിഞ്ഞില്ലതന്നെ
മാനവരാശിയ്കിടയിൽ ഭേദ
മാനസരേലും ഉന്മാദം
വർദ്ധിച്ച വൈരം വളർന്നും
തമ്മിൽ സ്പർദ്ധരായ് ശാന്തിയില്ലാതായ്
ശാന്തിയില്ലാത്ത ലോകത്തിൽ ജാതിഭ്രാന്തിന്റെ യി കേരളത്തിൽ ഉണ്മയെന്താണെന്നു കാണ്മമാൻ വന്ന വെൺമതികൂമ്പാണുദേവൻ
ആർ ഷ പ്രഭാവപ്രകാശം പരിവേഷമണിഞ്ഞ മുഖശ്രീ ആർത്തരായുള്ളവർക്കൊക്കെ പുണ്യതീർത്ഥമായ്ത്തീർന്നു പരക്കെ
കണ്ണിനു കർപ്പൂരദീപം പോലീ പൂർണ്ണേന്ദുബിംബം സ്ഫുരിക്കേ അൻപാർന്ന സദ്ഗുരുദേവൻ ശാന്തഗംഭീരനായ് വിരാജിക്കേ
അത്തിരുമേനിയെക്കണ്ടു ടാഗോർ അത്ഭുതസ്തബ്ധനായ് പണ്ടു ആയോഗനേത്രദ്യുതിയും ദിവ്യമായാവിലാസ പ്രഭയും യുക്തിവാദങ്ങൾ തുടങ്ങും
പിന്നെ ഭക്തിയിൽ മുങ്ങി മയങ്ങും
ജീവിച്ചിരുന്നൊരു നാളിൽ ജനം
പൂ വിട്ടു പൂജിച്ചിരുന്നു ആക്ഷേപമില്ലതിലേതും
ഗുരുസാക്ഷാൽ പരബ്രഹ്മമല്ലോ അവ്യയനാം ശിവനെന്നാൽ അതും ദിവ്യനും ഈഗുരു തന്നെ
അദ്ദേഹമാർന്ന മഹത്വം അത്ര അത്യുന്നതമായിരുന്നു
അദ്വൈത ചിന്തയിലെല്ലാം
ഓരേ സത്തായി ദർശിച്ചിരുന്നു
പാരിൽപരദൈവമെന്നായ്
ആശാൻ പാടിപ്പുകഴ്ത്തിയിരുന്നു
ഇന്നും ശിവഗിരിക്കുന്നിൽ നമ്മൾ ചെന്നാലിളംകാറ്റു മൂളും മന്ത്രമധുരമായ് പാരം
സ്നേഹസാന്ദ്രതമാം ഗുരു ഗീതം
അപ്പർണ്ണശാലയ്ക്കരുകിൽ കാണാം വേലിന്റെ പൂന്തെന്നൽ പറ്റി ആത്മീയ ജ്യേതിസ്സൊഴുകും ഒരു വാത്മീകി മാമുനി പോലെ ആരാണതെന്നറിയാമോ അത് നാരായണ ഗുരു തന്നെ...
No comments:
Post a Comment