ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, May 6, 2016

ചിദംബരത്തെ മഹത്വം.

ചിദംബരത്തെ മഹത്വം.
��������������
✍�ഭഗവാൻ ശ്രീപരമേശ്വരൻ നടരാജമൂർത്തിയായിട്ടാണ് ഇവിടെ വാഴുന്നത്. പണ്ട് ബ്രഹ്മാവിന്റെ തലനുള്ളിയ ബ്രഹ്മഹത്യപാപം തീരാൻ ഭിക്ഷാടനശിവനായി അലഞ്ഞ് കാശിയിൽ കാലഭൈരവനായി അവതരിച്ച ശിവൻ അഘോരിയായി(ദിഗംബരനായി )തെക്കൻ ദേശത്തേക്ക് സഞ്ചരിച്ചു.
പൗരുഷത്തിന്റെ പരമപ്രതീകമായ ദിഗംബരശിവനെ കണ്ട് മുനിപത്നിമാർ പിന്നാലെകൂടി. ചിദംബരത്തുവന്ന് വിശ്രമിച്ച ആദിശിവന് മുനി പത്നിമാർ സ്തുതിപാടി.അന്തിക്ക് ആശ്രമമണഞ്ഞപ്പോൾ പത്നിമാരെ കാണാഞ്ഞ് വലഞ്ഞ മുനിമാർ ഒരു ഭ്രാന്തൻ ദിഗംബരധാരിയായ മായാജാലക്കാരന്റെ പിടിയിലാണ് സ്ത്രികളെന്നു കണ്ട് കോപം പൂണ്ടു. അവർ കേഴമാനിനെ ഉന്മത്തനാക്കി ദിഗംബരനു നേരെവിട്ടു. മാനിനെ വിരൽ തുൻബി ലെടുത്തു. വീണ്ടും പുലിയെ സൃഷ്ടിച്ചു അയച്ചു. പാഞ്ഞുവന്ന പുലിയെ ഒറ്റയടിക്ക് കൊന്ന് തോലുരിഞ്ഞ് വസ്ത്രമായി ഉടുത്തു. വിഷനാഗങ്ങളെ ജപിച്ചയച്ചു. ഭഗവാൻ ആനാഗങ്ങളെ കണ്oത്തിലും കൈകാലിലും ആഭരണമാക്കി മാറ്റി. എന്നിട്ടും കലി തീരാത്ത മുനിമാർ അപസ്മാര ഭൂതത്തെ ഉണ്ടാക്കി അയച്ചു. അതിന്റെ പുറത്ത് ചവിട്ടി നിന്നുകൊണ്ട് ഉടുക്കുകൊട്ടി ഭഗവാൻ നടരാജമൂർത്തി താണ്ഡവമാടി. ഈരേഴ് പതിനാലു ലോകവും കിടുങ്ങി. ദേവവൃന്ദങ്ങൾ ഭഗവാന്റെ താണ്ഡവം കാണാൻ വന്നു ചേർന്നു. സാക്ഷാൽ ശിവനാണു മുന്നിലെന്നറിഞ്ഞ മുനിമാർ സാഷ്ടാംഗം നമസ്ക്കരിച്ചു. താണ്ഡവനേരത്ത് ശിവന് അഞ്ചുമുഖങ്ങൾ പ്രത്യക്ഷമായി. അവയിൽനിന്ന് പഞ്ചാക്ഷരിയായ 'നമ : ശിവായ ' അനർഗ്ഗളം പ്രവഹിച്ചു. മുനിമാരുടേയും ദേവവൃന്ദങ്ങളുടേയും അഭിഷ്ടപ്രകാരം ഭഗവാൻ ചിദംബരത്ത് നടരാജമൂർത്തിയായി വാണരുളാൻ തുടങ്ങി...... ✍�
ഓം നമ : ശിവായ

No comments:

Post a Comment